അവന്റെ മുഖവും രൂപവും പാല്പുഞ്ചിരിയും കുസൃതികളുമെല്ലാം ഉൾക്കണ്ണാലെ ഞങ്ങൾ നോക്കി കാണുവായിരുന്നു…

“വൈകൃതങ്ങൾ”

എഴുത്ത് : അനു സാദ്

“ഇവൻ എനിക്ക് ഉണ്ടായതല്ല.. ഞാൻ തീർത്തു പറയുവാ ഇവൻ എന്റെയല്ല!..” അയാൾ ആക്രോഷിച്ചു…

വര്ഷങ്ങളായി കേട്ട് മടുത്തൂ കഴിഞ്ഞു.. പഴമയിലലിഞ്ഞ കുറെ പാഴ് വാക്കുകൾ !എന്നാൽ അങേരെന്നെ സംഷയിക്കുന്നില്ലത്രെ! അപ്പഴെല്ലാം മനസ്സ് ഉരുവിടാറുണ്ട്

“പിന്നെ പൊട്ടിമുളച്ചുണ്ടാവില്ലലോ?” എല്ലാം ഉള്ളിൽ തന്നെ അടക്കാറാണ് പതിവ്. കണ്ണിന് നേരെ നോക്കുന്നത് പോലും ഭയമാണ്…

അയാൾക്കെന്റെ മോനെ കണ്ടൂടാ! പക്ഷെ പേറ്റ്നോവ് കൊണ്ടത് ഞാനല്ലേ.. അവൻ പിറവിയെടുത്തത് എന്റെ വയറ്റിലല്ലേ…എന്റെ മോനെ ഞാൻ എങ്ങനെ വേണ്ടെന്ന് വെക്കും? അവൻ ദൈവത്തിന്റെ കണ്ണിലെ കരടായിരിക്കും! ഒരു കളിപ്പാവ കണക്കെ അവനെ ഇങ്ങോട്ട് പറഞ്ഞു വിട്ടു! അവൻ എല്ലാരിൽ നിന്നും വേർതിരിക്കപ്പെട്ടു.. ഈ ലോകത്തെ ഒറ്റ നോക്കിൽ കാണാൻ അവന്റെ കണ്ണിന് ഒരൽപ്പം ഉയർച്ച കൊടുത്തു!ചിരി മായാതെ അവൻ ആ വായ എപ്പോഴും തുള്ളി ഇറ്റികൊണ്ട് തുറന്നു വെച്ചു! അവന്റെ കൈകളും കാലുകലും ഓരോ രൂപങ്ങളായി കൊത്തുപണി നടത്തിയിരിക്കുന്നു! അവന്റെ ചുറ്റുമുള്ളതിനോട് അവൻ അവന്റെയതായ ഭാഷയിൽ എപ്പൊഴും സംവദിക്കുന്നു! അവന്റെ കുഞ്ഞു മുഖം മറ്റുള്ളവരിൽ മടുപ്പ് തോന്നുംവിധം രൂപം കൊണ്ടിരിക്കുന്നു !ഇതെല്ലാം അവന്റെ തെറ്റാണോ? അവന് ഏകിയത് അവൻ കൃത്യമായി ചെയ്യുന്നല്ലേയുള്ളു!.. അവന് മുന്നിൽ മറ്റൊന്നുമില്ല..”ഓട്ടിസം എന്ന ഇരുളിൽ അവനെ പിൻതുടർന്ന് വന്ന ഒരു ലോകം മാത്രം..!!

അയാളടക്കം ആരെല്ലാം അവനെ തള്ളിപ്പറഞ്ഞാലും എന്റെ പൊക്കിൾകൊടിയിൽ ഇഴുകിച്ചേർന്നു വന്നവൻ എനിക്കന്യനാവില്ലലോ?!..എന്റെ മാറിടം ചുരന്നവൻ എനിക്ക് മകനല്ലാതാവില്ലലോ?.എന്നോട് പറ്റിച്ചേർന്ന് ഉറങ്ങുന്നവന് അമ്മയെന്നല്ലാതെ മറ്റെന്തു സ്ഥാനം കൊടുക്കാനാവും എനിക്ക്?..”

ഇങ്ങനൊന്നുമല്ലായിരു ന്നു പക്ഷെ അയാൾ.. എനിക്ക് താലിയിട്ടവൻ .. ഞങ്ങളുടെ ജീവിതം.. ആറേഴ് വർഷം മുന്നെ വരെ ! ഒരുമിചൊരു കൂട്ട് തുടങ്ങീട്ട് കാലം ഒത്തിരി കടന്നു പോയിട്ടും ഞങ്ങൾക്കായൊരുവൻ പിറന്നു വീണില്ല…12 വർഷക്കാലം കാത്തിരിപ്പിന്റെ തടവിലായിരുന്നു ഞങ്ങൾ.. പ്രാർത്ഥനകൾ കൊണ്ടു മൂടിയ രാവും പകലും..! ഒടുവിലൊരു നാൾ പ്രതീക്ഷയുടെ നാളം കത്തി തുടങ്ങി…പിന്നീടുള്ള 9 മാസവും ഞങ്ങൾ കുഞ്ഞു കുഞ്ഞു മോഹങ്ങളേ ഒരുക്കൂട്ടുവായിരുന്നു..! എത്ര ഞാൻ തളർന്നു വീണാലും ഛർദിച്ചവശയായാലും അതൊന്നും വകവെക്കാതെ അവനെ കാണാനുള്ള തിടുക്കം കൊണ്ട് അക്ഷമയോടെ ഞാൻ ദിനങ്ങൾ കഴിച്ചുകൂട്ടുവായിരുന്നു..അവന്റെ മുഖവും രൂപവും പാല്പുഞ്ചിരിയും കുസ്രുതികളുമെല്ലാം ഉൾക്കണ്ണാലെ ഞങ്ങൾ നോക്കി കാണുവായിരുന്നു…ദൈവമെന്ന മഹാശക്തിയിൽ അടിയറവ്‌ പറയുന്ന നിമിഷങ്ങൾ!…

അവസാനം ബ്ലീ ഡിങ് വന്ന് പെട്ടെന്നൊരു നാൾ എന്നെ അഡ്മിറ്റാക്കിയപ്പോൾ എന്നെ കുറിച്ചു ഞാൻ ചിന്തിച്ചത് പോലുമില്ല.. മനസ്സ്‌ പാകിയത് മുഴുവൻ അവനിലായിരുന്നു! പക്ഷെ ഉള്ള് നൊന്തു ജീവനും കയ്യിൽ പിടിച്ചു ഓടിനടന്ന അദ്ദേഹത്തെ കണ്ട് ഞാൻ അന്തിച്ചു പോയിരുന്നു..! ഇറ്റു ചോര വീഴ്ത്തിയില്ലന്നേയുള്ളു ഒന്നടങ്കം പുകഞ്ഞു കത്തുവായിരുന്നു അദ്ദേഹം! അന്നേരം ഞങ്ങളുടെ കിനാവുകളെ അസ്തമയിപ്പിച്ചു കൊണ്ട് അവൻ ഈ ഭൂമിയിൽ വരവേകിയത് എന്നെന്നേക്കുമായി അദ്ദേഹത്തിന്റെ പുഞ്ചിരിയെ മായ്ചുകൊണ്ടായിരുന്നു!…. അവനെ ഏറ്റുവാങ്ങുമ്പോൾ അയാളിൽ ഇരുൾ കനത്തിരുന്നു.. ഒരു തുള്ളി കണ്ണീരിന്റെ നനവിൽ നിരാശയിൽ പൊതിഞ്ഞ ആ മുഖം ഇന്നും ഓർമയിലുണ്ട്! ഞാനപ്പോഴും തുളുമ്പിയ കണ്ണാലെ അവനെ നോക്കി പുഞ്ചിരിച്ചു…ഞാനവന്റെ അമ്മയാണല്ലോ!!”

അന്നു തൊട്ടു ഞാൻ അയാളെ പിന്നെ സ്വബോധത്തോടെ കണ്ടിട്ടില്ല.. അയാൾ സ്വയം മദ്ധ്യത്തിൽ അർപ്പിക്കുവായിരുന്നു !. ഞാൻ ആ കാൽകൽ വീണ് കേണിട്ടും അയാളുടെ സ്വപ്നങ്ങളെ തച്ചുടച്ച ദൈവത്തോട് അയാൾ പകരം വീട്ടുവാണ്‌ പോലും.. എന്റെ കുഞ്ഞിനെ നോവിച്ചു കൊണ്ട്..” കാത്തിരുന്ന് കിട്ടിയത് ശപിക്കപ്പെട്ടവനാണെന്ന്! വേദന താങ്ങാനാവുന്നില്ലെന്ന്..അറപ്പോടെയും വെറുപ്പോടെയുമല്ലാതെ ഇന്നേവരെ അയാൾ അവനെ നോക്കിയിട്ടു പോലുമില്ല… എന്റെ കൺവെട്ടത്തും അല്ലാതെയും അവനെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു..അതയാൾക്കൊരു ഹരമായി മാറിയിരിക്കുന്നു! അന്നേരവും എന്റെ കുഞ്ഞു നിസ്സഹായനായി പുഞ്ചിരി പൊഴിച്ചു.. ഒന്നുമറിയാതെ!” എന്നിട്ടും കാലങ്ങളായി പകലുകളും യാമങ്ങളും എണ്ണിയെണ്ണി ഓരോ മിഴിനീരും താണ്ടി ഞാൻ കേൾക്കാൻ കൊതിച്ചത് ഇന്നുവരെയും അവൻ വിളിച്ചു ഞാൻ കേട്ടിട്ടില്ല.. അമ്മേയെന്നു! നീട്ടിയും കുറുക്കിയും നാവു കുടഞ്ഞും നേരിയതിൽ അവൻ വിളിച്ചതൊന്നു മാത്രം..അച്ഛേയെന്ന്!”

കുറച് നാളായി അയാൾ എന്തെല്ലാമൊ കൂട്ടി കിഴിക്കുന്നുണ്ട്.. കാര്യമായൊരു യാത്രയിലാണ്.. ചില ദിവസങ്ങൾ വീട്ടിൽ വരാറ് പോലുമില്ല ചിലതിൽ അന്തിപ്പാതിരക്ക് കേറിവരും.. ചോദ്യമോ ഉത്തരമൊ ഇല്ലാത്തത് കൊണ്ട്‌ എല്ലാം തഥൈവ!! എന്റെ കുഞ്ഞിന് അത്രയെങ്കിലും സ്വസ്ഥത കിട്ടുമല്ലൊ” ഇപ്പോൾ ഏതാണ്ട് രണ്ടാഴ്ചയോളമായി പോയിട്ട് .

ആരൊക്കെയൊ പറഞ്ഞു ഒരിടം വരെ പോയിരിക്കുവാണെന്ന്.. വരട്ടെ നോക്കാം…അന്തിക്ക് കേറിവന്നു.. കുടിക്കാൻ മറന്നു പോയെന്ന് തോന്നുന്നു! ഒരർമാധമുണ്ട് ആ കണ്ണുകളിൽ… നീട്ടി ഒരു വിളിയായിരുന്നു.

“എടീ റിസൽട് വന്നടി.. ഇവൻ എന്റെയല്ലാന്നുള്ളതിനു തെളിവ്‌ കിട്ടിയടി! നോക്ക് കണ്ണ് തുറന്ന് നോക്ക് ഏതോ കണ്ടവൻക് ജനിച്ചതാണ് ഈ പിശാച്!”

കാതിൽ മുഴങ്ങി കേട്ടതെല്ലാം അങ്ങനെതന്നെ നില കൊണ്ടു.. സിരകളിൽ എന്തോ ആർജ്ജവം ഉടലെടുത്ത പോലെ.. അത് പാഞ്ഞോടുവായിരുന്നു! ആ നീട്ടിപ്പിടിച്ച കടലാസ് തുണ്ടിലേക്ക് ഞാനൊന്ന് കണ്ണോടിച്ചു. എന്റെ ബോധം മറഞ്ഞില്ലെന്നേയുള്ളു..തകർന്നു പോയിരുന്നു ഞാൻ! മനസ്സു നൊന്തു ഞാൻ അയാളെ ശപിച്ചു”

എവിടെന്നോ കിട്ടിയ അറിവ് വെച്ച് “ഡി ൻ എ ” ടെസ്റ്റ് പോയി ചെയ്‌തു വന്നിരിക്കുന്നു.. മഹാപാപി! ഇത്ര നാളും അതിനുള്ള തത്രപ്പാടിലായിരുന്നു അയാൾ..

“നിങ്ങൾക്ക് ഭ്രാന്താണ് … ആരെന്തു പറഞ്ഞാലും ഇവൻ എന്റെ മോനാ… നിങ്ങളുടെ ഭ്രാന്തിന് വിട്ടു തരില്ല ഞാൻ ഇവനെ നിങ്ങൾക്…കൊല്ലാൻ പോലും മടിക്കില്ല ഞാൻ…അടിവയറ്റിൽ എരിയുന്ന പുകച്ചിൽ എന്റെ വാക്കുകളിലും ഊറ്റം കൊണ്ടു!” ഒരു തീക്ഷ്ണമായ വേദന എന്റെ മനസ്സിലും കണ്ണുകളിലും അലകൊണ്ടു!..

“അതേടി എനിക്ക് ഭ്രാന്താണ്.. വര്ഷങ്ങളായി എന്നിൽ ഉരിത്തിരിയുന്ന പുളച്ചിൽ നിനക്കറിയില്ല…സന്തോഷവും സമാധാനവും എന്നോ എന്നെ മറികടന്നു പോയി…നോവിന്റെ അങ്ങേ കയത്തിലാ ഞാൻ..എനിക്കൊന്നു കരകയറണം! “എന്റെ ചോരയിൽ ഉണ്ടായവനെ എനിക്കൊന്നു കാണണം.. എനിക്കവനെ വേണം”

“ആണെങ്കിൽ തന്നെ ഇനി നിങ്ങളെന്തു ചെയ്യാനാ?”

“ചെയ്‌തു കഴിഞ്ഞു ഞാൻ.. എന്റെ സംശയം നേരായിരുന്നു നിന്റെ കൂടെ കിടന്നിരുന്നില്ലേ ഒരുത്തി പ്രസവിക്കാൻ.. ഒരു തമിഴത്തി.. അവളുടെ കൊച്ചാ ഇവൻ” അന്വെഷിചു കണ്ടുപിടിച്ചു ഞാൻ എല്ലാം.. കാണേണ്ടവരെ കണ്ട് ഭോദ്യപെടുത്താനുള്ളതൊക്കെ ബോധ്യപ്പെടുത്തും ചെയ്തു.. പക്ഷെ വിട്ടുതരില്ലത്രെ മുഴുവട്ടാണത്രെ എനിക്ക് ..ആട്ടിവിട്ടു എന്നെ! തെളിവ് സഹിതം കേസ് മ് കൊടുത്ത ഞാൻ പോന്നത്!”

തരിച്ചു പോയി ഞാൻ..!ഉള്ളം കാൽതൊട്ടൊരു വിറയൽ എന്നെ കടന്നു പോവായിരുന്നു.. ഒരച്ഛൻ ഇത്രമാത്രം അധഃപതിക്കുമോയെന്ന് ഞാൻ സംശയിച്ചു ..!തല കുനിച്ചൊന്നു നോക്കി ഞാൻ അവനെ.. അടിതെറ്റി വീണു ഞാൻ! നെഞ്ചും തല്ലി കരഞ്ഞു പോയി.. ആർത്തുപെയ്തുള്ള കരച്ചിൽ ആ വീടൊന്നടങ്കം മുഴങ്ങി കേട്ടു…ഭൂമി പിളർന്നു പ്പോയെങ്കിലെന്ന് ഒത്തിരിയേറെ മോഹിച്ചു ഞാൻ!.. എന്റെ കുഞ്ഞിന്റെ ചിരി എന്റെ സമനില തെറ്റിച്ചിരുന്നു..!അവന്റെ നിഷ്കളങ്കമായ മുഖം എന്നിൽ കൂരമ്പു പൊലെ ആഞ്ഞുതറഞ്ഞു കൊണ്ടേയിരുന്നു!.. അകമിൽ അണപൊട്ടിയൊഴുകിയ നീർച്ചാലുകൾ എന്നെ മുക്കിയെടുത്തിട്ടും എന്റെ മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല!..ഓളം തങ്ങി നിന്ന കണ്ണീരിന്റെ ഉപ്പു രുചിയിൽ സർവ്വതും ലയിച്ചു പോയിരുന്നു!…”

“ഇന്നാണ് ആ ദിവസം.. എന്നെ ഉടലോടെ വേർതിരിച്ചെടുക്കുന്ന ദിനം ..എന്റെ പ്രതിഷേധങ്ങളും കെഞ്ചലും കണ്ണീരുമെല്ലാം വൃഥാവിലായി പോയ നിമിഷം! രണ്ട് വർഷം വേണ്ടി വന്നു കേസ്‌ നടത്താൻ.. ഇന്നു വിധി എഴുതപ്പെടും.. എന്റെ നെഞ്ചില് പടർന്നൊഴുകിയ ചോരയിലെഴുതിയ വിധി!.. ആദ്യമെല്ലാം എന്നെ പോലെ അവ്ന്റെ യഥാർത്ഥ അചനും അമ്മയും വീട്ടുകാരും അദ്ദേഹത്തെ ആട്ടിയകറ്റി ..പക്ഷേ പിടിവിടാതെ അയാൾ ഈ കേസ് ന് പിന്നാലെ പാഞ്ഞു.. ഒദുവിൽ കേസ്‌ വെചു വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും മേലെ ഡി ൻ എ ടെസ്റ്റ് ൻ ഉത്തരവ് വന്നു .. അധികം വൈകാതെ റിസൾട്ട്‌മ് എത്തി ഞാൻ അവന്റെ പോറ്റമ്മ മാത്രമാണെന്ന്!..” ഹൊസ്‌പിറ്റൽ വെച് എന്തൊ ഒരു അശ്രദ്ധകിടയിൽ മാറിപോയതാവാമെന്ന് വാദവുമായി.. എത്ര നിസ്സാരം! വീന്ദും നിയമ കുരുക്കുകൾ വന്നു കേസ്‌ മ് മാറി മാറി വന്നു.. ഉയിരു കൊടുക്കാൻ ആ മാതാപിതാക്കൾക്കും ആവില്ലലോ.. അവരും ഒരു അമ്മയല്ലെ!.. ഇന്നാണ് മക്കളെ കൈമാറ്റം ചെയ്യാൻ കുറിക്കപ്പെട്ട തിയ്യതി!.. ഭൂമിയിൽ ഒരമ്മയും നേരിടാത്ത പ്രാണവേദന! കേസ്‌ വിളിച്ചു.. യഥാർത്ഥ മക്കളെ പരസ്പരം വിളിച്ചു കൊണ്ടൊവ്വാം..! കാലങ്ങൾ കാത്തിരുന്നിട്ടും 9 മാസം ഉദരത്തിൽ പേറി നടന്നും ഒടുവിൽ ജീവൻ പകുത്തു ഞാൻ ജന്മം കൊടുത്ത മകനെ ഒന്നു നോക്കാൻ പോലും എന്റെ മനസ്സ് തുനിഞ്ഞില്ല!.. എന്റെ മിഴികൾ തറഞ്ഞത് മുഴുവൻ ഞാൻ പോറ്റിയ എന്റെ മകനിൽ മാത്രം..”!

നിലവിളികൾ ആരവം കണക്കെ ഉയർന്നു.. ദൈവം പോലും കണ്ണടച്ചിരുന്നു കാണും.. എന്റെ വിശ്വാസങ്ങൾ എന്നേ തൂത്തെറിഞ്ഞിരുന്നു ഞാൻ!.. എന്റെ സ്വന്തം മോൻ അവന്റെ അചനെം അമ്മയെയും കൈവിടാതെ പൊട്ടിക്കരഞ്ഞു.. പാവം അവൻ കരഞ്ഞു തളർന്നു.. അവരും വിങ്ങിപൊട്ടുവായിരുന്നു..എന്റെ കുഞ്ഞു ഒന്നു രണ്ടു വട്ടം അച്ഛേ എന്ന് കുറുകി.. ദയനീയമായ അവന്റെ നോക്കിൽ ഞാൻ എന്ന ചിത കത്തിയമർന്നു!.. ഹൃദയം കീറിമുറിച്ച നോവിന്റെ ശീല്ക്കാരം കാതിൽ അടഞ്ഞു കിടന്നു.. കൂട്ടക്കരച്ചിലിന് അന്ത്യം കൊടുത്ത് എന്റെ കുഞ്ഞിന്റെ കയ്യിൽ ഒരു പിടുത്തമമർന്നു..അദ്ദേഹത്തിന്റെ!..

കണ്ണുകളിൽ സത്യത്തെ തിരഞ്ഞു ഞാൻ.. ഒരു തേങ്ങൽ അയാളുടെ ശ്വാസത്തിൽ അമർന്നു നിന്നു.. ആ തടം വിട്ട് അത് അയാൾ പോലും അറിയാതെ ഒഴുകി തുടങ്ങിയിരുന്നു… ഈ കാലയളവിനുള്ളിൽ ഞാൻ എത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും സാധിക്കാത്തത് ഈ പത്തു പതിനഞ്ചു നിമിഷം കൊണ്ട്‌ അയാൾ തിരിച്ചറിഞ്ഞിരിക്കുന്നു!..ഒരു രക്ത പിണ്ഡത്തിനപ്പുറം കേവലം ഒരുപിടി എല്ലു തുളയുന്ന വേദനക്കുമപ്പുറം മനസ്സ് പങ്കിട്ട പലതുമുണ്ടെന്ന്..! അത് ഉൾക്കൊള്ളാൻ മാസങ്ങളോ വർഷങ്ങളോ കാലങ്ങളോ വേണ്ടെന്ന് !..വിരലിൽ എണ്ണിയെടുക്കാവുന്ന ഇത്തിരി സെക്കൻഡുകൾ മാത്രം മതിയാകും..”

ഞൻ ഈ കേസ്‌ പിൻവലികയാണെന്ന് പറഞ് അദ്ദേഹം ഈ പാപിക്ക്‌ മാപ്പ് തരണമെന്ന് പറഞ് പൊട്ടികരഞ്ഞു കൈകൂപ്പി എന്റെ കുഞ്ഞിന്റെ നെറുകയിലൊന്നു മുത്തി.. അവന്റെ ശിരസ്സിൽ വീഴുന്ന അദ്ദേഹത്തിന്റെ ആദ്യ ചുംബനം!.. അപ്പോഴും അവൻ ഒന്നുമറിയാതെ നീട്ടിവിളിച്ചു..അച്ഛേ!” “ജീവൻ തിരികെ കിട്ടിയ ആനന്ദം ആ വീട്ടുകാരിലും പ്രകടമായിരുന്നു” അവസാനമായി ഞാൻ എന്റെ തുടിപ്പിന്റെ അവകാശിയെ ഒന്നു തിരിഞ്ഞു നോക്കി.. ഇറങ്ങി നടന്നു.. നിറഞ്ഞ മനസ്സോടെ..!”

(ഒരു യഥാർത്ഥ സംഭവത്തെ ഞാൻ എന്റെ രീതിയിൽ ചിത്രീകരിച്ചെന്ന് മാത്രം.നിങ്ങൾക് അത് എത്ര ഉൾകൊള്ളാൻ സാധിക്കുമെന്ന് അറിയില്ല ഇഷ്ടപ്പെടാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ പറയുക സപ്പോർട്ട് ചെയ്യുക.ഒത്തിരി സ്നേഹത്തോടെ)