ശ്രാവണി ~ ഭാഗം 01, എഴുത്ത്: അൻസില അൻസി

ശാരദേച്ചി…. നിങ്ങൾ അറിഞ്ഞോ വടക്കേഴുത്ത ആ തെമ്മാടി ചെക്കന്റെ കല്യാണം അവിടുത്തെ കാര്യസ്ഥൻ കൃഷ്ണേട്ടന്റെ മോളുമായി ഉറപ്പിച്ചു…

ആരേ നമ്മുടെ വേണി മോളെയോ….. ഒന്ന് പോയേ ചന്ദ്രികേ നീ… ആ നാട്ടിലെ പരദൂഷണ പെട്ടിയായ ചന്ദ്രിക പറഞ്ഞതിൽ വിശ്വാസം വരാതെ ശാരദ അവരോടു തർക്കിച്ചു…

ഇതു നല്ല കഥ… ഞാൻ എന്തിനാ ചേച്ചിയെ കള്ളം പറയുന്നേ എല്ലാം ഉറപ്പിച്ചു…കാവിലെ ഉത്സവത്തിനു മുൻപ് കാണുമെന്ന അവിടുത്തെ പുറം പണിക്ക് നിൽക്കുന്ന പെണ്ണുങ്ങൾ പറഞ്ഞത്…

ഈ കൃഷ്ണേട്ടന് ഇത് എന്തുപറ്റി… ആ തങ്കം പോലുള്ള കൊച്ചിനെ കള്ളുകുടിയും തല്ലുമായി നടക്കുന്ന അവനെ കൊണ്ട് കെട്ടിക്കാൻ…. ഇതിലും ഭേദം ആ കൊച്ചിനെ കല്ലുകെട്ടി കടലിൽ താഴ്ത്തുന്നതാണ്…

എന്തു പറയാനാ… കേട്ടോ ശാരദ ചേച്ചി…. കഴിഞ്ഞ അവധിക്ക് അശോകൻ നാട്ടിൽ വന്നപ്പോൾ ഞങ്ങള് പോയി ആ കൊച്ചിനെ അശോകന് വേണ്ടി ചോദിച്ചതാ…. അന്ന് എന്തുവായിരുന്നു കൂത്ത്… ഹ്മ്മ്… അവന് പ്രായം കൂടുതലാണെന്നും പഠിപ്പ് കുറവാണെന്ന് പറഞ്ഞു കൃഷ്ണേട്ടൻ തിരിച്ചയച്ചു… ഇപ്പോൾ എന്തായി… ആറേഴ് തലമുറയ്ക്ക് ഇനിയുള്ള കാലം സുഖമായി ജീവിക്കാനുള്ള സ്വത്തിലെ ആ ചെക്കനെ പേരിൽ…. എല്ലാ കൂടി കണ്ടപ്പോൾ കൃഷ്ണേട്ടന്റെ കണ്ണ് മഞ്ഞളിച്ചു കാണും….

അശോകന് പ്രായകൂടുതൽ അല്ലേ ചന്ദ്രിക ഇപ്പോൾ തന്നെ പത് 38 വയസ്സായില്ലേ…. അവൻ ഇവിടുത്തെ കിച്ചുവിന്റെ പ്രായമല്ലേ… അവനിപ്പോൾ കൊച്ചുങ്ങൾ രണ്ടാണ്….. ആ കൊച്ചിനാണെങ്കിൽ 20തോ 21നോ ആയിട്ടുള്ളൂ….

കണ്ട് ക ള്ളും ക ഞ്ചാവുമായി നടക്കുന്ന ചെക്കന് കെട്ടിച്ചു കൊടുക്കാം അല്ലേ…നമ്മൾ ഒന്നും പറയുന്നില്ല…

ആ കുട്ടിയെ എനിക്കറിയാവുന്നതല്ലേ ഇവിടുത്തെ ഹരിയുമായി കളിച്ചുവളർന്ന കുട്ടിയല്ലേ…. അതിന് എന്തുപറ്റി എന്തോ ആവോ ഇങ്ങനെ സ്വയം നശിക്കാൻ… ശാരദ ഒരു ദീർഘനിശ്വാസം എടുത്തു പറഞ്ഞു…

അമ്മേ…..ആാാാ….. ഹരി വന്നു… ഞാൻ പോട്ടെ ചന്ദ്രികേ… പിന്നെ കാണാം…അതും പറഞ്ഞ് ശാരദ വേഗത്തിൽ വീട്ടിലേക്ക് തിരിച്ചു കയറി പോയി..

അമ്മ ഇത് എവിടെയായിരുന്നു മുൻവശത്തെ വാതിലും തുറന്നിട്ട്….. ആരെങ്കിലും ഇതിനകത്ത് കേറിയാൽ കൂടി അമ്മ അറിയില്ലല്ലോ..

അതു മോനേ….

വേണ്ട ഒന്നും പറയണ്ട ഞാൻ കണ്ടിരുന്നു… അമ്മയോട് ഒരായിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട് ആ സ്ത്രീയുമായി അടുപ്പം കൂടരുതെന്ന്… ഹരി ഈർഷ്യയോടെ പറഞ്ഞുനിർത്തി….

അതു മോനെ ഇങ്ങോട്ട് വന്ന് വിളിച്ചതാ… ഞാൻ പിന്നെ എന്ത് ചെയ്യാനാ… ശാരദ നിസ്സഹായതയോടെ ഹരിയോട് പറഞ്ഞു..

ഹ്മ്മ്… അവൻ ഒന്ന് അമർത്തി മൂളി…ഇന്നെന്താ പുതിയ വാർത്ത… ഹരി അമ്മയെ നോക്കി പുച്ഛത്തോടെ ചോദിച്ചു…

ഓ അതോ നിന്റെ നിന്റെ കൂട്ടുകാരന്റെ കല്യാണക്കാര്യം തന്നെ….. അവന്റെ കല്യാണം ഉറപ്പിട്ട് നീ എന്നോട് ഒരു പറഞ്ഞില്ലല്ലോ….

അമ്മേ ആരുടെ കാര്യമാ ഈ പറയുന്നേ… മഹിയുടെ ആണോ….

അതെ… കണ്ടോ അവനും കല്യാണത്തിന് സമ്മതിച്ചു നീ മാത്രം ഇങ്ങനെ നിന്നോ വയസ്സ് 27 അടുത്ത മാസം തികയും… ആ ഗോവിന്ദൻ രണ്ടുമൂന്ന് ആലോചന കൊണ്ടുവന്നതാണ് നീയല്ലേ അയാളെ വിരട്ടി വിട്ടത്… ഹരിയെ നോക്കി പരിഭവത്തോടെ ശാരദ പറഞ്ഞു….

എന്റെ കല്യാണ കാര്യം അവിടെ നിൽക്കട്ടെ അമ്മയോട് ആരാ പറഞ്ഞേ മഹിയുടെ കല്യാണമുറപ്പിച്ചു എന്ന്….. ആ പരദൂഷണ പെട്ടിയാണോ എങ്കിൽ അത് കല്ലുവെച്ച നുണയാകും…. ഹരി അരിശത്തോടെ പറഞ്ഞു….

ഇതങ്ങനെയല്ലന്നാടാ തോന്നുന്നേ… ആദ്യം ഞാനും വിശ്വസിക്കാൻ കൂട്ടാക്കിയില്ല….അവള് പറഞ്ഞത് വച്ചുനോക്കുമ്പോൾ വേണി മോളെ….. ശാരദ ഒന്ന് നിർത്തി…. മഹിയുമായി ആലോചിക്കാൻ കൂടി വയ്യ…

ആര്…. കൃഷ്ണനേട്ടന്റെ മോള് ശ്രാവണിയുടെ കാര്യമാണോ അമ്മ ഈ പറയുന്നത്…ഹരി മുഖത്ത് വന്ന പരിഭ്രമം മറച്ചുവച്ചുകൊണ്ട് അമ്മയോട് വീണ്ടും തിരക്കി…

അതേഡാ…. എനിക്ക് ആ കുട്ടിയെ നിനക്ക് വേണ്ടി ഒന്ന് ആലോചിക്കണം എന്നുണ്ടായിരുന്നു….. എന്തു നല്ല കുട്ടിയാ,… എന്തുപറയാനാ ദൈവം ഓരോരുത്തർക്കും ഓരോരുത്തരെ വിധിച്ചിട്ടുണ്ട്… ശാരദ നിരാശയോടെ പറഞ്ഞു….

എന്നിട്ട് മഹി സമ്മതിച്ചോ കല്യാണത്തിന്….. കുറച്ചു മുന്നേ കൂടി അവനെ കണ്ടതാണല്ലോ… എന്നിട്ട് എന്നോട് അവൻ ഒന്നും പറഞ്ഞില്ലല്ലോ…. ഹരി വീണ്ടും സംശയത്തോടെ ചോദിച്ചു…

അറിയില്ലെടാ…. സമ്മതിച്ചു കാണുമായിരിക്കും… ഉത്സവത്തിനു മുമ്പ് കല്യാണം കാണുമെന്ന ചന്ദ്രിക പറഞ്ഞത്… അവിടെ പുറം പണിക്ക് പോകുന്ന പെണ്ണുങ്ങൾ പറഞ്ഞതാണെന്ന് അത്രേ അവളോട്….

ഹരി ഒന്നും പറയാതെ അവന്റെ മുറിയിലേക്ക് നടന്നു….. മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചു… എന്തോ അവന്റെ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങി….വൈകുന്നേരങ്ങളിൽ അമ്പലത്തിന്റെ ആൽത്തറയിൽ താനും കൂട്ടുകാരും ഇരിക്കുമ്പോൾ കുളിച്ച് ദാവണിയും ചുറ്റി കണ്ണിലെ കണ്മഷിയും നെറ്റിയിലെ കറുത്ത കുഞ്ഞു പൊട്ടും അതല്ലാതെ ചമയങ്ങൾ ഒന്നുമില്ലാതെ അഴിച്ചിട്ട് മുടിയിൽ തുളസി കതിർ നുള്ളി വെച്ച് തൊഴാൻ പോകുന്ന അവള് എന്നോ ഹൃദയത്തിൽ കേറി കൂടി….

ഇല്ല…. അവൾ ഇന്നുമുതൽ എന്റെ പെങ്ങളാണ്…. എന്റെ മഹിയുടെ പെണ്ണാണ്…. അവളെ കുറിച്ച് തെറ്റായ ഒരു ചിന്ത പോലും എന്റെ മനസ്സിൽ വന്നുകൂടാ…. അതിവേഗം മിടിക്കുന്ന ഹൃദയത്തെ അവൻ കടിഞ്ഞാലിടാൻ ശ്രമിച്ചു….

ഈ ബന്ധം വേണോ മോളെ നിനക്ക്… രണ്ടു മൂന്നു വർഷത്തിനു മുമ്പ് ഈ ബന്ധം വന്നിരുന്നെങ്കിൽ അച്ഛന് സന്തോഷമേ ഉള്ളയിരുന്നു… ഇതിപ്പോ മഹി കുഞ്ഞ്…പഴയ ആളൊന്നുമല്ല കുട്ടിയെ ആ കുഞ്ഞ്…. നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ക ള്ളും ക ഞ്ചാവും തല്ലുകൊള്ളിത്തരവുമായി നടക്കുന്ന തനി തെമ്മാടി….എല്ലാം അറിഞ്ഞോണ്ട് ഇങ്ങനെയാ കുട്ടിയെ അച്ഛൻ അവന്റെ കയ്യിൽ നിന്നെ ഏൽപ്പിക്കുന്നത്….

അച്ഛന് ദേവേട്ടനെ അറിയാവുന്നതല്ലേ…. ആ മനസ്സിനെ എന്തോ ഒന്ന് വല്ലാതെ അലട്ടുന്നുണ്ട്… കുഞ്ഞുനാൾ മുതലേ ഞാൻ മോഹിക്കുന്നതല്ലെ അച്ഛാ ദേവേട്ടനെ….ആ ഇഷ്ടം അച്ഛൻ മനസ്സിലാക്കിയപ്പോൾ കാര്യസ്ഥന്റെ മകൾക്ക് അവിടുത്തെ കുഞ്ഞിനെ ആഗ്രഹിക്കാൻ പാടില്ല എന്ന് പറഞ്ഞു എന്നെ അതിൽ നിന്നും വിലക്കിയത് അച്ഛനല്ലേ…

അന്ന് മറുത്തൊന്നും പറയാതെ മനസ്സിൽ നിന്ന് ദേവേട്ടനെ മായ്ക്കാൻ ഇന്നും ഞാൻ പാഴ്ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്…. അച്ഛന് തോന്നുന്നുണ്ടോ എന്തിന്റെ പേരിലയാലും ദേവേട്ടനെ വേണ്ടാന്ന് ഞാൻ പറയും എന്ന്…. ഇല്ല അച്ഛാ എനിക്ക് വേണം എന്റെ ദേവേട്ടനെ…. നിങ്ങടെ എല്ലാം പഴയ മഹിയാക്കി തിരിച്ചു തരും ഞാൻ നോക്കിക്കോ….. മകളുടെ ഉറച്ച തീരുമാനം കണ്ട ആ വൃദ്ധൻ നിറകണ്ണുകളോടെ അവളുടെ നെറുകയിൽ തലോടി….

മഹി…. ഡാ…. എഴുന്നേൽക്ക്….കുടിച്ച് ബോധമില്ലാതെ കടത്തിണ്ണയിൽ കിടക്കുന്ന മഹിയെ ഹരി വിളിച്ചുണർത്തി….

രാത്രി ഉറക്കത്തിൽ മഹിയുടെ അമ്മയുടെ ഫോൺ കോളാണ് ഹരി ഉണർത്തിയത്….. മഹി വീട്ടിൽ എത്തിയിട്ടില്ല എന്ന് കരച്ചിലിന്റെ അകമ്പടിയോടെ ആ അമ്മ പറയുന്നത് കേട്ട് ഷർട്ടും എടുത്തിട്ടു ഇറങ്ങിയതാണ് ഹരി…. ഊഹം തെറ്റിയില്ല കുമാരനേട്ടന്റെ ചായക്കടയുടെ വരാന്തയിൽ കിടപ്പുണ്ട്….

ഡാ…. മഹി…. ഇതെന്ത് കിടപ്പാഡാ…. എഴുന്നേറ്റ് വാ ഞാൻ വീട്ടിൽ കൊണ്ടാക്കാം നിന്നെ…. ഹരി മഹിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…

വിടഡാ എന്റെ കയ്യിൽ നിന്ന്…. നീയാരാടാ എന്നെ വീട്ടിലെത്തിക്കാൻ….? എന്നെ ഒന്നും മനസ്സിലാക്കാൻ പോലും ശ്രമിക്കാത്തവർ ഉള്ള ആ നശിച്ച വീട്ടിലേക്ക് ഞാൻ എന്തിനാഡാ പോകുന്നേ… എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട….. വടക്കേഴുതെ പുതിയ വിശേഷങ്ങൾ ഒക്കെ നീ അറിഞ്ഞോ ഡാ ഹരി….

ഹ്മ്മ്‌…. എന്റെ കല്യാണം തീരുമാനിച്ചിരിക്കുന്നു… അതും വീട്ടിലെ കാര്യസ്ഥന്റെ മകളുമായി…… വിദേശത്ത് ഓക്കേ പഠിച്ച് വന്ന വടക്കേഴുത്തെ നീലകണ്ഠന്റെ ചെറുമകനും… Vk ഗ്രൂപ്പിന്റെ അധിപനായ ശ്രീധരന്റെ ഏകപുത്രൻ…. ഹ്മ്മ്….മഹാദേവന് വീട്ടിലെ കാര്യസ്ഥന്റെ മകളെ കെട്ടാം…. അന്ന് അവർ എന്നെ ഒന്നറിയാൻ ശ്രമിച്ചിരുന്നെങ്കിൽ….? അങ്ങനെയൊന്നും ഉണ്ടാകില്ലായിരുന്നു…… കള്ളു കുടിച്ചതിന്റെ ആലസ്യത്തിൽ കുഴഞ്ഞ നാവ് കൊണ്ട് അവൻ എന്തോ പറയാൻ തുടങ്ങിയതും ബോധം മറഞ്ഞ് വീണ്ടും അവിടെത്തന്നെ കിടന്നു….. ഹരി ഒരുവിധത്തിൽ മഹിയെ താങ്ങി വീട്ടിലെത്തിച്ചു…..

വല്യയേട്ടാ…. ദേ എഴുന്നേൽക്ക് വല്യച്ഛൻ വിളിക്കുന്നുണ്ട്…. വല്യയേട്ടാ…. മഹിയെ രാവിലെ ഇങ്ങനെ കുലുക്കി വിളിക്കുന്നത് വേറെ ആരും അല്ല ആമിയാണ്…. അഭിരാമി മഹിയുടെ ചെറിയച്ഛൻ ശങ്കറിന്റെ ഇളയ മകളാണ്…. (മൂത്തതും മകളാണ് അഖില വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം വിദേശത്താണ്… അവർക്കൊരു മകനുണ്ട് ആദികേശവ്…. എല്ലാവരുടെയും ആദികുട്ടൻ…. അഖിലക്ക് താഴെ ഒരു മകൻ കൂടി ഉണ്ടായിരുന്നു ശങ്കറിന് 7 8 കൊല്ലം മുമ്പ് ഒരു ആക്സിഡന്റ്ൽ അവനെ അവർക്ക് നഷ്ടമായി…. അവന്റെ പേരായിരുന്നു ആദികേശവ്… അഖിലക്ക് ഒരു മകൻ ഉണ്ടായപ്പോൾ അവളുടെ നിർബന്ധമായിരുന്നു കുഞ്ഞിന് അവളുടെ അനുജന്റെ പേര് തന്നെ മതിയെന്ന്….)

എന്താ ആമി നിനക്ക് വേണ്ടേ…? എനിക്ക് ഉറങ്ങണം നീ ഒന്ന് പോകുന്നുണ്ടോ…. ഉറക്കം മുറിഞ്ഞതിന്റെ ഈർഷ്യയോടെ മഹി പറഞ്ഞു…

ദേ വല്യയേട്ടാ വല്യച്ഛൻ വിളിക്കുന്നുണ്ട് ആള് നല്ല ദേഷ്യത്തിലാണ്…. അതും പറഞ്ഞ് ആമി മുറി വിട്ടിറങ്ങി…..

മഹി അടുത്ത് കിടന്ന ഫോൺ കയ്യിലെടുത്ത് അതിലെ സ്ക്രീനിലേക്ക് നോക്കി അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ ഊർന്നു വീണു…. വീണ്ടും ഒന്നുകൂടി സ്ക്രീനിലേക്ക് നോക്കി വാശിയോടെ അവൻ കണ്ണുകൾ അമർത്തി തുടച്ചു….

ഗോവണി ഇറങ്ങി താഴേക്കു വരുന്ന മഹിയെ കണ്ടതും ശ്രീധരൻ അവിടിരുന്നവർക്ക് നേരെ തിരിഞ്ഞു സംസാരിക്കാൻ ആരംഭിച്ചു..ഉത്സവത്തിനു മുന്നേ മഹിയുടെ വിവാഹം നടത്താൻ നമ്മൾ നേരത്തെ തീരുമാനിച്ചതല്ലാരുന്നോ… ഇന്നലെ ഞാനും അച്ഛനും മനക്കലെ ഭദ്രൻ തിരുമേനിയെ കാണാൻ പോയിരുന്നു… മഹിയുടെയും വേണി മോളുടെയും ജാതകം നോക്കിയിരുന്നു… ജാതകങ്ങൾ തമ്മിൽ ചേരും…. പത്തിൽ ഒമ്പത് പൊരുത്തവും ഉണ്ട്…. ശ്രീധരൻ പറഞ്ഞു നിർത്തിയതും മഹിയുടെ ഒഴിച്ച് എല്ലാവരുടെയും മുഖം തിളങ്ങി….

പക്ഷേ ശ്രീധരന്റെ മുഖത്ത് അപ്പോഴും ആശങ്ക നിറഞ്ഞുനിന്നു….

എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ഏട്ടന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നു… ആധിയോടെ ശങ്കർ ശ്രീധരനോട് ചോദിച്ചു….അത് കേട്ടതും മഹി ശ്രീധരന് നേരെ നോക്കി….

ഹേയ് ഒന്നുമില്ലെടാ….. അടുത്തമാസം അല്ലേ കാവിലെ ഉത്സവം അത്ര വരെ പോകണ്ടാന്ന തിരുമേനി പറയുന്നത്… ഇവരുടെ ജാതകപ്രകാരം നല്ലൊരു മുഹൂർത്തം ഈ വരുന്ന 12ന് ഉണ്ടെന്നാണ് തിരുമേനി പറഞ്ഞത്… അതുകഴിഞ്ഞാൽ പിന്നെ ആറു മാസം കഴിയണം അത്രേ….

അയ്യോ എന്നിട്ട് ഏട്ടൻ എന്ത് തീരുമാനിച്ചു…. 12 എന്ന് പറയുമ്പോൾ ഇനി ഒരു ആഴ്ച്ച തികച്ച് ഇല്ലല്ലോ ഏട്ടാ….

അതാ ഞാനും ആലോചിക്കുന്നേ….. ശ്രീധരൻ ആകെ ആശയക്കുഴപ്പതോടെ നിന്നു…..

മഹിയുടെ വിവാഹം ഈ 12ന് തന്നെ നടക്കും അതിൽ ഒരു മാറ്റവും ഇല്ല…നിശബ്ദതയെ കീറിമുറിച്ച് അവിടെ ഗൗരവമുള്ള ഒരു ശബ്ദമുയർന്നു…. ആ ശബ്ദത്തിനുടമ നീലകണ്ഠൻ തന്നെയായിരുന്നു ശ്രീധരന്റെയും ശങ്കറിന്റെയും അച്ഛൻ….

അത് അച്ഛാ… ഇത്ര പെട്ടെന്ന് എങ്ങനെയാ…. വിളിയും പറച്ചിലും ഒരുക്കവും ഒക്കെ വേണ്ടേ…. ഏഴു ദിവസംകൊണ്ട് വടക്കേഴുത്തെ കുട്ടിയുടെ വിവാഹം എങ്ങനെ നടത്താനാണ്….

നടത്തണം…. വിളിക്കാൻ പറ്റുന്നവരെ എല്ലാം വിളിക്കാം… താൽപര്യവും സൗകര്യവും ഉള്ളവർ കൂടട്ടെ…. ഇതെല്ലാം കഴിഞ്ഞു കൂടിയിട്ട് നമുക്കൊരു റിസപ്ഷൻ നടത്താം… ഇപ്പോൾ എന്തായാലും തിരുമേനി കുറിച്ച് തന്ന മുഹൂർത്തത്തിൽ തന്നെ താലികെട്ട് നടക്കട്ടെ… നീലകണ്ഠന്റെ തീരുമാനം അന്തിമായിരുന്നു എല്ലാവരും തലകുലുക്കി സമ്മതിച്ചു പിരിഞ്ഞു…

എല്ലാവരും പിരിഞ്ഞതിനു ശേഷം നീലകണ്ഠൻ മഹിയെ അടുത്തേക്ക് വിളിച്ചു….അധികം ശ്രദ്ധ കൊടുക്കാതെ മഹി അദ്ദേഹത്തിന് അടുത്തേക്ക് ചെന്നു….

നിന്നോട് ഞങ്ങൾ ചെയ്തത് തെറ്റാണെന്ന് അറിയാം….. കേട്ടത് വിശ്വസിച്ച് മുന്നും പിന്നും നോക്കാതെ ഇറങ്ങിത്തിരിച്ചത് വലിയ തെറ്റ് തന്നെയാണ് സമ്മതിച്ചു പക്ഷേ ഒന്നും അറിയാത്ത ഒരു തെറ്റും ചെയ്യാത്ത ആ കുട്ടി നിന്നെ മാത്രം വിശ്വസിച്ചണ് ഇറങ്ങി വരുന്നത്… അതിനേ കണ്ണീര് കുടിപ്പിക്കരുത്…. ഇത് എന്റെ അപേക്ഷയല്ല താക്കീതാണ്… മനസ്സിലായോ മഹിക്ക്….

അവൻ ഒന്നും മിണ്ടാതെ തന്റെ ദേഷ്യം മുഴുവനും മുഷ്ടിചുരുട്ടി നിയന്ത്രിച്ചു പുറത്തേക്കിറങ്ങി….

കൃഷ്ണ…. നീലകണ്ഠന്റെ ശബ്ദം ഉയർന്നതും കാര്യസ്ഥൻ കൃഷ്ണൻ അവിടേക്ക് ചെന്നു….

വലിയങ്ങുന്ന് വിളിച്ചിരുന്നോ…. തോളിൽ കിടന്ന തോർത്ത് കയ്യിലെടുത്തു വിനയപൂർവ്വം കൃഷ്ണൻ ചോദിച്ചു…

കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ…. 12ന് ഇനി അധികം ദിവസമില്ല….വേണി മോള് അവിടുണ്ടോ അതോ പഠിക്കാൻ പോയോ ഇന്ന്……..?

പഠിത്തം ഇല്ലല്ലോ…. ഇവിടെ അടുത്തുള്ള ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നുണ്ട് അങ്ങുനെ…. അവിടുത്തെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷം പരീക്ഷ എന്തോ ഇന്നുടി ഉണ്ട്…. മോള് ഉച്ച ആകുമ്പോഴേക്കും വരും…

മ്മ്മ്മ്….. വേണി മോളോട് കല്യാണം കഴിഞ്ഞിട്ട് ഇനി എവിടെയും പോയാൽ മതി എന്ന് പറഞ്ഞേരെ…. പിന്നെ കുട്ടിയോട് നാളെ ഇവിടം വരെ വരാൻ പറയ്…. ഇവിടുന്ന് പെണ്ണുങ്ങൾ എല്ലാം കൂടി കല്യാണത്തിന് വസ്ത്രങ്ങളും മറ്റും വാങ്ങാൻ പോകുന്നുണ്ട് വേണി മോളും കൂടി കൂടട്ടെ…. നാളെ വടക്കേഴുത്ത് വലതുകാൽവെച്ച് കയറേണ്ട മഹാലക്ഷ്മി അല്ലേ ഒട്ടും കുറയ്ക്കണ്ട ഒന്നിനും….

ശരി അങ്ങുന്നേ ഞാൻ മോളോട് പറയാം…. അതും പറഞ്ഞു കൃഷ്ണൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും… ഒന്നു നിന്നെ കൃഷ്ണാ ഒരു പ്രധാന കാര്യം പറയാൻ മറന്നു… വീണ്ടും നീലകണ്ഠൻ കൃഷ്ണനേ വിളിച്ചു….

വിവാഹം കഴിഞ്ഞ് മഹിയോടൊപ്പം ഇവിടുത്തെ നിലവറയിലെ വിളക്ക് കൊളുത്തേണ്ടത് വേണി മോളാണ്… കുട്ടിയോട് പ്രത്യേകം പറയണം മത്സ്യമാംസാദികൾ ഒന്നും തന്നെ ഇനിയുള്ള ദിവസങ്ങളിൽ അരുതെന്ന്….. വൃതം നിർബന്ധമാണ്….

അവള് മത്സ്യമാംസാദികൾ ഒന്നും കൂട്ടാറില്ല… ഒരു ചെറുചിരിയോടെ കൃഷ്ണൻ പറഞ്ഞു…

വേണി വീട്ടിൽ കയറി ചെന്നപ്പോൾ തന്നെ കണ്ടു ഉമ്മറപ്പടിയിൽ ഇരിക്കുന്നെ അച്ഛനെ… അച്ഛനെ കണ്ടതും വേണിയുടെ മുഖതെ പുഞ്ചിരിയുടെ പ്രകാശം ഒന്നു കൂടി….

അച്ഛൻ ഇതെപ്പോ വന്നു പതിവില്ലല്ലോ ഈ നേരത്ത് ഇങ്ങോട്ട് വരുന്നത്…..

അതും മോളെ അവിടുന്ന് നാളെ വിവാഹത്തിന് വസ്ത്രങ്ങൾ എടുക്കാനും മറ്റും പോകുന്നുണ്ട്…. മോളോടും നാളെ കൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് വലിയങ്ങുന്ന്….

ഇതിന അച്ഛാ ഇതൊക്കെ ഇത്ര ധൃതിയിൽ എടുത്തു വെക്കുന്നെ…. ഉത്സവത്തിന് ഇനിയുമുണ്ടല്ലോ ഒരു മാസത്തിലേറെ സമയം…. വേണി കൗതുകത്തോടെ ചോദിച്ചു…

കുട്ടി അറിഞ്ഞില്ലല്ലോ വിവാഹത്തിന് മുഹൂർത്തം കുറിച്ചത്… ഇനി കഷ്ടി ഒരാഴ്ച ഉള്ളൂ വിവാഹത്തിന്…. പിന്നെ വലിയങ്ങുന്ന് പറഞ്ഞിട്ടുണ്ട് വൃദ്ധം എടുക്കാൻ… ഇനി കോളേജിലൊക്കെ കല്യാണം കഴിഞ്ഞിട്ട് പോകാം രാവിലെയും വൈകുന്നേരം കുളിച്ച് തൊഴാം പോകണം കേട്ടോ…. വേണി എല്ലാം മൂളിക്കേട്ടു അകത്തേക്ക് കയറിപ്പോയി….

പിറ്റേദിവസം കുളിച്ച് ഒരു ചെങ്കല്ല് നിറത്തിലുള്ള ചുരിദാർ എടുത്തിട്ട് വേണി വടക്കേഴുതേക്ക് നടന്നു… ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവെക്കാൻ തുനിഞ്ഞതും വേണിയെ ആരോ തടഞ്ഞു….

തുടരും…

അപ്പോ എനിക്ക് ബല്യ കമന്റ് ഇടുല്ലേ…..

❤️അൻസില അൻസി ❤️