എന്റെ ദേവേട്ടൻ ~ ഭാഗം 08, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ചുവന്ന കണ്ണുകളുമായി ദേവ അവളിലേക് അടുക്കുമ്പോൾ അമ്മുവിന്റെ ഉള്ളിലെ ഭയം ഏറിവന്നു. അന്നത്തെ ആ നശിച്ച രാത്രി ഓർമയിൽ വന്നു.

ദേവ അവളെ ഒന്നു നോക്കി… അമ്മുവിന് ചേരുന്ന സാരി…നെറ്റിയിൽ ചെറിയ വട്ട പൊട്ട്…മുടി കുളിപ്പിന്നൽ ഇട്ടു അഴിച്ചിട്ടേകുന്നു. കഴുത്തിൽ തന്റെ താലി മാല മാത്രം..അമ്മുവിനെ കണ്ടതും ദേവക് വല്ലാത്ത വശ്യത തോന്നി. എന്നാൽ കലങ്ങി നിറഞ്ഞിരിക്കുന്ന അവളുടെ കണ്ണുകൾ കണ്ടതും അവൻ അവളെ നോക്കി നിന്നു.

അവനെ ഞാൻ ഒന്നും ചെയ്തട്ടില്ല… അവനെ ആ രാഹുലിനെ ഞാൻ കൊന്നേനെ പക്ഷെ നീ പറഞ്ഞില്ലേ അമ്മു…അവനെ വിടാൻ. അതുകൊണ്ടാ അതുകൊണ്ട് മാത്രാ അവനെ ഞാൻ കൊല്ലാതെ വിട്ടത്…ഇല്ലെങ്കിൽ എന്റെ അമ്മുവിനെ ചതിക്കാൻ നോക്കിയവനെ ദേവ കൊന്നെന്നെ… കൊന്നേനെ… ദേവ അത് ആവർത്തിച്ചു കൊണ്ടിരുന്നു

രാഹുൽ രക്ഷപെട്ടതോർത്തു അമ്മുവിന്റെ മനസ്സിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. എന്നാൽ ദേവയിൽ നിന്നുമുള്ള മ ദ്യത്തിന്റെ ഗന്ധം അവളിൽ ദേഷ്യവും ഭയവും ഒരുപോലെ ഉയർത്തി.

എനിക്ക് കേൾക്കണ്ട നിങ്ങളുടെ കുമ്പസാരം. തെറ്റുകളുടെ ഒരു മാലിന്യ കൂമ്പാരം ആണ് ദേവ. അതിൽ നിന്നും വമിക്കുന്ന ദുർഗന്ധം എന്റെ കലാകാലത്തോളം ഞാൻ അനുഭവിക്കുമെന്നു നിങ്ങൾ കരുതണ്ട . നിങ്ങൾ ചെയ്തതിൽ വെച്ച് അതിൽ ഏറ്റവും വലിയ തെറ്റാ എന്നോട് ചെയ്തതു. ഒരിക്കലും അങ്ങനെ തന്നെയും തന്റെ ജീവിതവും നശിപ്പിച്ച പുരുഷനെ ലോകത്ത് ഒരു സ്ത്രീക്കും അംഗീകരിക്കാനോ സ്നേഹിക്കനോ കഴിയില്ല. എന്നെ ഭീഷണി പെടുത്തി എന്നെ നീ നേടിയപ്പോൾ ജയിച്ചു എന്നു കരുതണ്ട… അമ്മു ദേവിയോട് പറഞ്ഞു നിർത്തി. ദേഷ്യം കൊണ്ടു അമ്മു നിന്നു വിറകുകയായിരുന്നു. ദേവക് ഇതെല്ലാം കണ്ടുനിലക്കാനേ ആയോള്ളൂ.

കൊറച്ചു നേരത്തെ മൗനത്തിനു ശേഷം. അമ്മു കട്ടിലിൽ കയറി കിടന്നു. ഇനി എന്താ സംഭവിക്കുക എന്നു ഓർത്തു അവളുടെ ഉള്ളിൽ ഹൃദയം കൂടുതൽ വേഗത്തിലിടിച്ചു.

തന്റെ അടുത്തേക് വരുന്ന ദേവയെ കണ്ടതും കണ്ണുകൾ മുറുക്കി അടച്ചു എന്നാൽ അവളുടെ അടുത്തു നിന്നും ഒരു തലയണയും പുതപ്പും എടുത്തോണ്ട് സോഫയിലേക് പോകുന്ന ദേവയെ കണ്ടതും അവൾക് ആശ്വാസമായി.

കൊറച്ചു കഴിഞ്ഞു നോക്കിയപ്പോൾ നന്നായി ഉറങ്ങുന്ന ദേവയെ കണ്ടതും അമ്മു സമാദാനമായി ഉറങ്ങി.

****************

ദേവേട്ടാ എഴുന്നേൽക്…നേരം എത്രയായി എന്നറിയോ… എന്നു അമ്മുവിന്റെ ചോദ്യം കേട്ട് എണീറ്റ ദേവ കാണുന്നത് മുണ്ടും നേര്യതും ഉടുത്തു സിന്ദൂരവും താലിമാലയും ഇട്ട് കുളിച്ചു സുന്ദരിയായി തനിക്കുള്ള ചായയും ആയി നിൽക്കുന്ന അമ്മുവിനെ ആണ്.

എത്ര നേരമായി ദേവേട്ടാ ഞാൻ വിളിക്കുന്നു… എന്നു പറഞ്ഞു ശകാരിച്ചു ചായ കപ്പ്‌ അവിടെ വെച്ചു പോകാൻ തുടങ്ങുന്ന അമ്മുവിനെ ദേവ തന്റെ നെഞ്ചിലേക് വലിച്ചടുപ്പിച്ചു തന്റെ അടുത്ത് കിടത്തി മുത്തം കൊടുക്കുമ്പോൾ ആണ് ഡോറിൽ മുട്ടുകേൾകുന്നത്…

വാതിലിൽ മുട്ടുകേട്ടു ചാടി എഴുന്നേറ്റ ദേവ ഇത്രയും നേരം കണ്ട സ്വപ്നത്തെ സ്മരിക്കുകയായിരുന്നു…

വേഗം പോയി വാതിൽ തുറക്കുമ്പോൾ പല്ലിളിച്ചു കൊണ്ടു ചായയുമായി നിൽക്കുന്ന ദേവുവിനെയാണ് കണ്ടത്…

Good mrng ദേവ…

നീ ആണോ ചായ കൊണ്ടുവരുന്നേ എന്റെ ഭാര്യ ഇവിടെ ഇല്ലേ…ദേവ കൊറച്ചു കളിയാക്കി ചോദിച്ചു…

നിന്റെ ഭാര്യ ചായ കൊണ്ടുവന്നിട്ട് നീ കുടിച്ചത് തന്നെ… ദേവുവും കളിയാക്കി പറഞ്ഞു…ദേവ നിന്നെ അമ്മ വിളിക്കുന്നുണ്ട്.

മ്മ്…എന്താ…

അമ്മുവും നീയും ഇന്നു എങ്ങോട്ടോ പോകണം അത്രേ… എനിക്ക് അറിയില്ല നീ തന്നെ ചോദിക്…

ദേവു പറഞ്ഞതു ശെരി വെച്ചു ദേവ താഴേക്കുപോയി

ദേവ താഴെ ചെന്നപ്പോൾ അമ്മയുടെ കൂടെ അടുക്കളയിൽ നില്കുന്നുണ്ട് അമ്മു. തിരക്കിട്ട ജോലിയിലാണ് അമ്മു

ദേവയെ കണ്ടിട്ട് ഒന്നു നോക്കുക പോലും ചെയ്യാതെ അമ്മു അവളുടെ ജോലിയിൽ മുഴുകിയിരുന്നു.

ദേവ നീ അമ്മുവിനെ കൂട്ടി നമ്മുടെ കുടുംബക്ഷേത്രത്തിൽ പോകണം. ഭഗവതിയുടെ അനുഗ്രഹം വാങ്ങണം. വീട്ടിൽ ഒരു വിവാഹം നടന്നാൽ അവിടെ പോയി പ്രാർഥിച് അനുഗ്രഹം വാങ്ങുന്നത് ഒരു ആചാരമാണ്. നിനക്കിതിൽ വലിയ വിശ്വാസമില്ല എന്നറിയാം. ഈ പ്രാർഥന നിങ്ങൾക് നല്ലതേ ഉണ്ടാക്കു. സുഖദാമ്പത്യം.. ജീവിതത്തിൽ എന്തൊക്കെ വന്നാലും പിരിയാതെ ഒത്തുപോകാൻ അവിടെത്തെ ഭഗവതി അനുഗ്രഹിക്കും. നീ അമ്മുവിനെ കൂട്ടി കുളിച്ചു ശുദ്ധിയായി പോകാൻ നോക്ക്…അമ്മു മോളും ചെല്ല് റെഡിയാക്

ശാരദാമ്മേ ഞാൻ ഒറ്റക്ക്… ദേവു കൂടെ വരട്ടെ അമ്മു പതുകെ ശാരദാമ്മയോട് പറഞ്ഞു

ഒറ്റക്കോ… !!!അതെങ്ങനെയാ മോളെ നീ ഒറ്റക്കാകുന്നെ ദേവയില്ലേ…ഇപ്പോ നിങ്ങൾ രണ്ടാളും കൂടെ പോയിട്ട് വാ…മോളു ചെല്ല്

ദേവ പോയെന്റെ പുറകെ അമ്മുവും മുറിയിലേക്കു ചെന്നു

നിങ്ങളുടെ കൂടെ വരാൻ എനിക്ക് താല്പര്യമില്ല. അല്ലെങ്കിലും അവിടെ ചെന്നു പ്രാർഥിച്ചിട്ടു എന്തിനാണ്. സുഖദാമ്പത്യമാകും എന്നു… ഹും… അമ്മു ദേവയോട് ദേഷ്യത്തിൽ പറഞ്ഞു

നിനക്ക് അമ്മയോട് പറയാൻ പറഞ്ഞൂടാരുന്നോ എന്റെ കൂടെ വരാൻ താല്പര്യമില്ല എന്നു…

നിങ്ങൾ തന്നെ അമ്മയോട് പറയണം ഈ യാത്ര മുടക്കണം. ഇല്ലെങ്കിൽ ഈ വിവാഹം എങ്ങനെയാ നടന്നത് എന്നു അമ്മയോട് എനിക്ക് പറയേണ്ടിവരും

നീ ദേവയെ ആണോ ഭീഷണി പെടുത്തുന്നെ… ഞാൻ തന്നെ പറഞ്ഞോളാം അമ്മയോട് എന്നു പറഞ്ഞു ദേവ വാശിയിൽ മുറി വിട്ടു ഇറങ്ങുമ്പോൾ അമ്മു ദേവയോട് പറയുണ്ടായിരുന്നു..

ആ ചെന്നു പറ അതിലും വലിയ സമ്മാനമൊന്നും ആ അമ്മക് കൊടുക്കാൻ ഇല്ല…എന്നു

ദേവ അവിടെ നിന്നു അമ്മു കാണാതെ അവൻ ഒന്നു പുഞ്ചിരിച്ചു. ദേവക് അറിയാമായിരുന്നു അമ്മു ഒരിക്കലും അതൊന്നും അമ്മ അറിയാൻ ആഗ്രഹിക്കുന്നില്ല എന്നു …

അമ്മുവിന്റെ അടുത്തു ചെന്നു നിൽകുമ്പോൾ അമ്മു വാശിയോടെ ദേവയോടു പറയുകയായിരുന്നു…

“ഈ മുറി വിട്ടു ഇറങ്ങുമ്പോൾ തൊട്ട് മറ്റുള്ളവരുടെ മുന്നിൽ നല്ല ഭാര്യ ഭർത്താക്കന്മാർ ആകാൻ ഞാൻ ശ്രമിക്കാം… അമ്മയുടെ… അച്ഛന്റെ… അവരുടെ സന്തോഷത്തിന് എന്നാൽ ഈ മുറിയിൽ നിങ്ങൾക് എന്നിൽ ഒരു അവകാശവും ഉണ്ടായിരിക്കുന്നതല്ല” എന്നു പറഞ്ഞു അവൾ സാരിയെടുത്തു റെഡി ആകാൻ പോകുമ്പോൾ ദേവയുടെ മനസ്സിൽ ഒരു ആശ്വാസം തോന്നി.

ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ അമ്മുവിന്റെ മനസ് കലുഷിതമായിരുന്നു. കാർ ഒരു കൽപാതയിലൂടെ ചലിച്ചുകൊണ്ടിരുന്നു. കാർ വഴിയുടെ അരികിൽ ഒതുക്കി ഇറങ്ങുമ്പോൾ അമ്മുവിന്റെ മുഖത്തു തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ക്ഷേത്രം. എവിടെ നിന്നോ വെള്ളത്തിന്റെ ശബ്‌ദം. അവളോട് സംസാരിക്കുന്നത് പോലെ കിളികൾ ചിലച്ചു കൊണ്ടിരുന്നു. കാർമേഘം മൂടിയ മനസ്സുമായി ദേവയെ നോക്കാതെ തന്നെ അവൾ മുൻപോട്ടു നടക്കാൻ തുടങ്ങി. അവൻ പുറകെയും.

ക്ഷേത്രത്തിലേക്കു പ്രവേശിച്ചതും ഒരു തണുപ്പ് അവളെ വന്നുമൂടി. മനസ്സിൽ നിന്നു വേദന അലിഞ്ഞില്ലാകുന്നത് പോലെ കൈകൾ കൂപ്പി അവിടെ നിൽകുമ്പോൾ ആ മണികളുടെ ശബ്‌ദം അവളുടെ കാതിൽ പതിച്ചു. അവൾക് ഒന്നും പ്രാർഥിക്കാൻ ഉണ്ടായിരുന്നില്ല. മനസ് അത്രക് ശാന്തമായിരുന്നു.

അവളുടെ അടുത്തുവന്നു കൈകൂപ്പിനിൽക്കുമ്പോൾ ദേവയുടെ മനസ്സിൽ അമ്മു മാത്രമായിരുന്നു. അവളോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കുകയായിരുന്നു ദേവ.

രണ്ടുപേരും കണ്ണടച്ചു കൈകൂപ്പിനിൽക്കുമ്പോൾ എന്തെന്നില്ലാത്ത തിളങ്ങുന്നുണ്ടായിരുന്നു അമ്മുവിന്റെ കഴുത്തിലെ ആലില താലി..

തുടരും…

❤️❤️❤️❤️❤️❤️❤️