അവളുടെ അനുവാദമില്ലാതെ മനസ് പന്ത്രണ്ടു വർഷം പിറകിലെക് സഞ്ചരിച്ചു. അവൾക് തടയാനാവുന്നതിലും വേഗത്തിൽ…

ജന്മങ്ങൾക്കപ്പുറം

രചന :: മാർത്ത മറിയം

::::::::::::::::::::::::::::::::::

“എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ …”

അപ്രതീക്ഷിതമായി ആ വരികൾ ചെവിയിൽ പതിച്ചപ്പോൾ ഈയം ഉരുക്കി ഒഴിച്ചത് പോലെ ആരതി ഒന്നു പിടഞ്ഞു….നോക്കാതിരിക്കാൻ മനസിനെ നിയന്ത്രിണെങ്കിലും കണ്ണുകൾ അനുസരയില്ലാതെ മണ്ണിനെ പോലും രക്തവർണമാക്കുന്ന വാകകൾ പൂത്തുനിൽക്കുന്ന കലാലയത്തിലേക് നീണ്ടു..ഒരു നിമിഷം ഒരേ ഒരു നിമിഷം മാത്രം ദൈർഖ്യമേറിയ നോട്ടത്തിനോടുവിൽ അവൾ ഭീതിയോടെ കണ്ണുകൾ പിൻവലിച്ചു…

വീണ്ടും അറിയാതെ പോലും ഒരു നോട്ടം ചുവന്ന വാകയിൽ പതിക്കാതിരിക്കാൻ അവൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു…

“മേഡം…റോഡ് ബ്ലോക്ക്‌ ആണ്…കോളേജ് ഇലക്ഷന്റെ കൊട്ടിക്കലാശമാണ്….റോഡ് ഉപരോധിച്ചുള്ള പ്രകടനവും ഉണ്ട്…. ” വിവരങ്ങൾ അറിയാനായി പുറത്തേക്കിറങ്ങിയ ഡ്രൈവർ ആരതിയെ അറിയിച്ചു…

“മ്മ്… “

“അമ്മ….ഞാൻ വരാൻ വൈകും…ബ്ലോക്ക്‌ ആണ്.. ” ഫോൺ കട്ട്‌ ചെയ്ത് ആരതി കണ്ണുകളടച് സീറ്റിലേക് ചാരി കിടന്നു…

അവളുടെ അനുവാദമില്ലാതെ മനസ് പന്ത്രണ്ടു വർഷം പിറകിലെക് സഞ്ചരിച്ചു…അവൾക് തടയാനാവുന്നതിലും വേഗത്തിൽ…

“നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ?..കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?.”

ദേവരാജാസ്‌ കോളേജിലെ പാർട്ടി ഓഫീസ് നു മുന്പിലെ സ്‌പീക്കിരിലൂടെ ഒഴുകിയെത്തുന്ന ആര്യ ദയാലിന്റെ ശബ്ദം ഓരോ മൺ തരിയെയും പുളകം കൊള്ളിച്ചുകൊണ്ടിരുന്നു……

കോളേജ് ഇലക്ഷന്റെ ചൂടിലാണ്….ഉയർന്നു പൊങ്ങിയ നീലക്കൊടികളും പച്ച കൊടികളും കോളേജിനെ വര്ണാഭമാക്കി…ഇടമുറിയാതെ ഉറച്ചശബ്ദത്തിൽ ഉയരുന്ന മുദ്യാവാക്യങ്ങളും കോളേജിനെ ശബ്ദമുഖരിതമാക്കികൊണ്ടിരുന്നു….

കോളേജിന് നടുവിലെ വലിയ വാകച്ചുവട്ടിലെ സിമെന്റ് ബെഞ്ചിൽ ഇരിക്കുകയാണ് ആരതി…അവൾക്കേറ്റവും ഇഷ്ടപെട്ട സ്ഥലവുമായിരുന്നു അത്‌…അവിടെ വന്നിരിക്കുമ്പോൾ ആരതിക് വളരെ സന്തോഷം തോന്നും..കാരണം അവളുടെ ജീവശ്വാസമായ സഖാവ് അവളെ ഹൃദയത്തോട് ചേർത്തത് ഇവിടെ വെച്ചായിരുന്നു…

അന്നും ഇതുപോലെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പൂക്കൾ കൊഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു…ആരതി ചെറുചിരിയോടെ ഓർത്തു….

“എന്താണ് വാര്യസ്യാരെ ഒരു കള്ള ചിരി.. ” പുറകിൽ നിന്നുള്ള ശബ്ദം കേട്ടിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല…അവൾക്കറിയാം അതവളുടെ സഖാവ് ആയിരിക്കുമെന്ന്…മുഖത്തെ ചിരി മായ്ചുകൊണ്ടവൾ ഗൗരവം എടുത്തണിഞ്ഞു….

“എന്തെ എന്റെ വാര്യസ്യാർക് ഒരു കള്ള ദേഷ്യം… ” അവൾ മുടിയിൽ ചുടിയിരുന്ന തുളസി കതിരിൽ അവൾ മുഖം ചേർത്തു…

ഛീ….ജോ….. എന്താ ഈ കാണിക്കുന്നത്…കണ്ടോ കുട്ടികൾ കളിയാക്കി ചിരിക്കുന്നത്….ആരതി പരിഭവത്തോടെ നീങ്ങിയിരുന്നു…

“ഓഹ്….പിന്നെ…ഈ അമ്പലവാസി വാരസ്യാർ ഈ നസ്രാണി പയ്യനുള്ളതാണെന്നു ഈ കാണുന്ന വാക പൂക്കൾക് വരെ അറിയാം..”. ജോയൽ അവളുടെ കൈയിൽ നിന്നും പൂ തട്ടി പറിച്ചു…”

ജോ….വേണ്ട… “

“എന്റെ പെണ്ണെ എന്തിനാണ് ഈ കള്ള പരിഭവം.. ” അവൻ അവളോട് ചേർന്നിരുന്നു….

“എത്ര ദിവസമായി ഒന്ന് കണ്ടിട്ട്…പോട്ടെ തിരക്കാണെന്നു കരുതാം..പക്ഷെ ഒരു കാൾ….അത്‌ പോലും ഞാൻ അർഹിക്കുന്നില്ല… ” ആരതിയുടെ സ്വരം ആർദ്രമായി…

“എന്റെ പെണ്ണെ…ഇങ്ങനെ സെന്റി അടിച്ചാലോ…എന്റെ തിരക്കുകൾ അറിഞ്ഞുകൊണ്ട് എന്റെ ജീവിതത്തിലേക്കു വന്ന പെണ്ണല്ലേ നീ….നീ കൂടി ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും… ” ജോയൽ അവളെ തന്നിലേക്കു ചേർത്തിരുത്തി…

“എനിക്കറിയാം ജോ…പക്ഷേ…ഒരു നേരമെങ്കിലും നിന്റെ ശബ്ദം കേൾക്കാതെ ആവുമ്പോൾ എനിക്ക് ശ്വാസം മുട്ടും….സത്യം പറഞ്ഞാൽ വിളിച്ചിട്ട് എടുക്കാതെയാവുമ്പോൾ ഭ്രാന്ത് പിടിക്കും…എന്ത് പറ്റിയാനോർത് ആധി തോന്നും…. ” ആരതിയുടെ കണ്ണുകൾ നിറഞ്ഞു…

“എന്റെ പെണ്ണെ….എന്തിനാ ഈ ആധി….എന്നെ വേറെ ഏതെങ്കിലും പെണ്ണ് വലിച്ചെടുക്കും എന്നോർത്താണോ… ” അവന്റെ കണ്ണുകളിൽ കുസൃതി…

“പിന്നെ….വേറെ പെണ്ണുങ്ങളോ…എനിക്ക് പറ്റിയ പോലൊരു അബദ്ധം വേറൊരാൾക്ക് പറ്റില്ല..സാം ന്റെ സഖാവ് കവിതയോടുള്ള അടങ്ങാത്ത ഭ്രാന്ത് കൊണ്ടാണ് കോളേജിൽ ചേർന്നപ്പോൾ ഒരു സഖാവിനെ അങ്ങോട്ട് കയറി പ്രേമിച്ചത്. അല്ലാതെ ഇയാളുടെ ഗ്ലാമർ കണ്ടിട്ടൊന്നുമല്ല…” ആരതി അവനെ നോക്കി ചുണ്ട് കൊട്ടി…

എനിക്ക് ഇത് തന്നെ കേൾക്കണം..ഡിഗ്രിക് ചേർന്നപ്പോൾ മുതൽ എത്ര എത്ര പെൺപിള്ളേരാണ് ഇഷ്ടമെന്ന് പറഞ്ഞു വന്നത്…അതോ തമന്നയെയും രാശ്മികയെയും പോലുള്ളവർ എന്നിട്ട് എനികിഷ്ടപെട്ടതോ എന്തോ അമ്പലത്തിൽ പടച്ചോറും കഴിച്ചു കഴിയണ ഒരു കുരുട്ട് അടക്കയെ… ” അവനും അതെ നാണയത്തിൽ തിരിച്ചടിച്ചു…

അപ്പോളേക്കും ആരതിയുടെ മുഖം കടന്നൽ കുത്തേറ്റ പോലെ വീർത്തു…

“എന്റെ പൊന്നേ… എന്തിനാ ഇങ്ങനെ മുഖം വീർപ്പിക്കുന്നത്….ഞാൻ ഒരു ന ഗ്നസത്യം പറഞ്ഞതല്ലേ…. ” ജോ അവളുടെ കവിളിൽ ഒന്നു കുത്തി…

“പോ…എനിക്ക് കാണണ്ട.. “മുഖം കൈകുമ്പിളിൽ ഒളിപ്പിച്ചുകൊണ്ട് ആരതി കുനിഞ്ഞിരുന്നു…

“ഞാൻ വെറുതെ പറഞ്ഞതാ പെണ്ണെ…. ” അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു….

“വേണ്ട.. ” അവൾ വാശിയോടെ മുരണ്ടു…

“ആകെ കുറച്ചു സമയമേ ഒള്ളു…അതിങ്ങനെ തല്ലുകൂടി തീർക്കാനാണോ..” ജോയുടെ ശബ്ദം ഗൗരവമാർന്നു..

ആരതി പതിയെ മുഖമുയർത്തി…

“ഇപ്പോ തന്നെ പോവോ… ” അവൾ സങ്കടത്തോടെ ചോദിച്ചു…

“ആഹ്ഹ്… പെണ്ണെ…പോകണം…ഇലക്ഷൻ അല്ലേ… ” അവൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു…

“എല്ല വർഷവും NSU അല്ലേ ജയിക്കാറ്…രണ്ടു വര്ഷമായിട്ട് നീയും…പിന്നെ എന്തിനാ ഈ അലച്ചിൽ… ” കറുപ്പ് വീണു തുടങ്ങിയ അവന്റെ കണ്തടങ്ങൾ അവളിൽ നോവുണർത്തി..

“ഈ വർഷം അങ്ങനെയല്ല ..JKS സ്ട്രോങ്ങ്‌ ആണ്…കാരണം അവരുടെ പാർട്ടി ആണ് ഭരണത്തിൽ…അതിന്റെ അഹങ്കാരവും ഉണ്ട്…എന്ത് വിലകൊടുത്തും ജയിക്കുമെന്നൊക്കെ വീരവാദം മുഴുകുന്നുണ്ട്..അതുകൊണ്ട് അല്പം കരുതിയിരുന്നെ പറ്റു… ” അവളുടെ പിടയ്ക്കുന്ന കണ്ണുകളിലേക്കു നോക്കികൊണ്ടാവൻ പറഞ്ഞു…

“മ്മ്മ്….എന്തായാലും എനിക്ക് പേടിയാ…ഓരോരോ ന്യൂസ്‌ ഒക്കെ കേൾക്കുമ്പോൾ… “

“നീ പേടികൊണ്ടടി പെണ്ണെ…ഞാനെ തീയിൽ കുരുത്തത വെയിലിൽ വാടില്ല….പിന്നെ ഈ വർഷം കൂടിയല്ലേ ഒള്ളു…പിജി കഴിഞ്ഞാൽ വാര്യത് വന്നു പെണ്ണുചോദിക്കാൻ ഒരു ജോലിയൊക്കെ സംഘടിപ്പിക്കണ്ടേ…അതുകൊണ്ട് എങ്ങനെയായെങ്കിലും ഈ വർഷം കൂടി ജയിച്ചേ പറ്റു…. “

അവന്റെ മുഖത്ത് തെളിഞ്ഞു ആത്മവിശ്വാസം അവളെയും ഒന്ന് തണുപ്പിച്ചു…

“ഞാൻ പോവേണ്….അവന്മാര് വിളിക്കുന്നുണ്ട്…രാത്രി വിളികാം….ഉറങ്ങരുത്… “

കുറച്ചപ്പുറെ നിന്നു കൈകാണിച്ചു വിളിക്കുന്ന രാഹുലിനോട് ഇപ്പോ വരാമെന്നവൻ ആംഗ്യം കാണിച്ചു….

“കേട്ടിട്ടുണ്ട്… കേട്ടിട്ടുണ്ട്…ഒരുപാട് കേട്ടിട്ടുണ്ട്… ” അവൾ കളിയാക്കുന്നത് പോലെ പറഞ്ഞു….

“എന്താടോ വാര്യരെ നാനാവാത്തതു… ” അവൻ അവളുടെ ചെവിയൊന്നു തിരുമി…

“അയ്യോ.. ” അവൾ കൈത്തട്ടി മാറ്റി…

“പോട്ടെ.. “

അവനവളുടെ കയ്യിലൊന്നമർത്തികൊണ്ട് അവളോട് യാത്ര ചോദിച്ചു…

കണ്ണുകൾ കൊണ്ടു ആരതി അവനു മൗനാനുവാദം നൽകി…

തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോവുന്ന അവനു നേരെ അവൾ കൈവീശി കാണിച്ചു…പിന്നെ തിരികെ ആ ബെഞ്ചിലമർന്നു…തിരികെ പോകുവാൻ നേരം അന്നത്തെ കൂടിക്കാഴ്ചയുടെ ഓര്മയ്ക് എന്നവണം കൊഴിഞ്ഞു കിടന്ന വാക പൂ നെഞ്ചോടു ചേർത്തു പിടിച്ചു… .

*****************

സമയം ഒന്ന് കഴിഞ്ഞു….ഉറക്കം വരാതെ ഫോണിലേക്കു തന്നെ നോക്കി കിടക്കുകയായിരുന്നു ആരതി….എത്ര വൈകിയാലും വിളിക്കുമെന്നുള്ള പ്രതീക്ഷയിൽ…ഇടയ്ക്ക് എപ്പോളോ മാടി പോയ കണ്ണുകൾ പിന്നെ തുറന്നത് അനിയത്തിയുടെ പരിഭ്രമിച്ചുള്ള വിളിയിലാണ് …

പകപ്പോടെ എഴുന്നേറ്റിരുന്നു…കാൾ പ്രതീക്ഷിച്ചിരുന്നു താൻ ഇന്നലെ ഉറങ്ങി പോയെന്ന് അവൾക് മനസിലായി…അവൾ വേഗം തന്നെ ഫോൺ നോക്കി…ഏഴു മിസ്സ്ഡ് കാൾ…ആരതി വേഗം ഫോൺന്റെ ലോക്ക് തുറന്നു….

“ഓഹ്…. ഇവരായിരുന്നോ .. ” ആരതിയുടെ കോളേജ് ഫ്രണ്ട്സിന്റെ മിസ്സ്ഡ് കാൾസ് ആയിരുന്നു…

പ്രതീക്ഷിച്ച ആളുടെ മിസ്സ്ഡ് കാൾ ഇല്ലാ, അപ്പോ ഇന്നലെയും ബിസി….പതിവ് ആയതിനാൽ ആരതിയ്ക് ഒന്നും തോന്നിയില്ല…

മുടി വാരി കെട്ടിക്കൊണ്ട് അവൾ പുറത്തേക്കിറങ്ങി…

“ചേച്ചി..നിങ്ങളുടെ കോളേജിൽ ഇന്നലെ തല്ല് നടന്നു… ” അത്‌ കേട്ടതും ആരതി ഹാളിലേക്കു പാഞ്ഞു ചെന്നു…ടീവിയിൽ നിറഞ്ഞു നിൽക്കുന്ന തങ്ങളുടെ കോളേജും…അങ്ങിങ്ങായി ചിതറി കിടക്കുന്നു കൊടികളും…അലങ്കോലമായ പാർട്ടി ഓഫീസ് ഉം…ആരതിയുടെ സമനില തെറ്റിച്ചു…കൂടുതൽ വാർത്തയ്കായി അവൾ ചാനലുകൾ മാറ്റി മാറ്റി വെച്ചു…

“എറണാകുളം ദേവരാജാസ്‌ കോളേജിൽ ഇലക്ഷൻ പ്രചരണതിനിടയിൽ ഇരുപാർട്ടികൾ തമ്മിൽ കയ്യാങ്കളി…സാരമായി പരിക്കേറ്റ jsk യുവ നേതാവും കോളേജ് ചെയർമാനും മായ ജോയൽ ജോസഫ് നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…. “

തനിക്കു ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ അവൾക് അവൾക് തോന്നി…കണ്ണിലേക്കു വന്നടിഞ്ഞ ഇരുട്ടിൽ നിലകിട്ടാതെ അവൾ താഴേക്കു ഊർന്നു വീണു…

*****************

“ജോ…..അങ്ങനെ പറയല്ലേടാ… ” ആരതി ബെഡിൽ മുഖമമർത്തി ഏങ്ങലടിച്ചു….

“നീയില്ലാ…തെ എനി..ക്ക് പറ്റി..ല്ലടാ.. ” അവളുടെ വാക്കുകൾ ചിതറി പോയി…

ആരതി…അവന്റെ ശബ്ദം വല്ലാതെ കനത്തിരുന്നു..

“നീ ഞാൻ പറയുന്നത് മനസിലാക്കു….എനിക്ക് നിന്നെ വിവാഹം ചെയാനാവില്ല..ഇനി മുതൽ ഒരു പുഴുവിന്റെ ജന്മമാണ് എന്റെ…. ” തന്നെ മൂടിയിരുന്ന പുതപ്പാവൻ വലിച്ചുമാറ്റി…അരയ്ക്കു താഴേക്കു ശൂന്യമായിടത് അവൻ നിസംങ്കതയോടെ നോക്കി….

അത്‌ കാണാൻ കെല്പില്ലത്ത പോലെ ആരതി കണ്ണുകൾ ഇറുക്കിയടച്ചു…

“ജോ….ഞാൻ… ” ആരതി പറയാൻ വന്നതിനെ അവൻ കയ്യുയർത്തി തടഞ്ഞു…

“ആരതി…നീയിപ്പോ പോ…നമുക്ക് സംസാരിക്കാം..കുറച്ചു കഴിയട്ടെ…. ” ജോ തളർന്ന സ്വരത്തിൽ പറഞ്ഞു…

“മ്മ്മ്…. ” ഒന്നു യാത്രപോലും പറയാതെ അവൾ നടന്നകന്നു….ഒന്നുറക്കെ കരയാൻ പോലും കണ്ണീരില്ലാതെ പൂകയുന്ന കണ്ണുകളുമായി…

*****************

വാരസ്യാരെ…. ..ഇത് നീ വായിക്കുമ്പോൾ ഞാൻ ഈ ലോകം വിട്ട് പോയിട്ടുണ്ടാവും…ഇതൊരു ഒളിച്ചോട്ടമാണ്….ജീവിതത്തിൽ നിന്നും എന്റെ ഒളിച്ചോട്ടം…എനിക്കാവുന്നില്ലടി ഇങ്ങനെ കിടക്കാൻ…എങ്ങനെ വേദന സഹിക്കാൻ…ഒന്നുറങ്ങാൻ പോലും പറ്റുന്നില്ലാടി…കണ്ണടയ്ക്കുമ്പോൾ നിന്റെയും എന്റെ അമ്മയുടെയും മുഖം മനസ്സിൽ വരും…എനിക്ക് വേണ്ടി ജീവിതം മാറ്റി വെച്ച നിങ്ങളുടെ മുഖം കാണുമ്പോൾ ഒന്നുറക്കെ കരയാൻ പോലുമാവാതെ ഞാൻ ഉരുകുകയാണ്

എന്റെ അപ്പന്റെ വിധി തന്നയടി എനിക്കും….പക്ഷേ ഈ വിധിയും പേറി എനിക്ക് നരകിക്കണ്ട…അതുകൊണ്ട് എന്റെ വിധി ഞാൻ തീരുമാനിക്കുകയാണ്…

ഇത് നിനക്ക് വേണ്ടിയുള്ള എന്റെ സ്വാർത്ഥയാണ്….ഞാൻ ജീവനോടെ ഇരുന്നാൽ നീ എനിക്ക് വേണ്ടി നിന്റെ ജീവിതം കളയും…അതെനിക് താങ്ങാൻ ആവില്ല…ഇപ്പോൾ ഏറ്റ പ്രഹരത്തെക്കാൾ വലുതാവും അത്‌…അതുകൊണ്ട് നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ നീ നേടണം….അങ്ങ് ദൂരെ ഇരുന്നുകൊണ്ട് എനിക്കത് കാണണം….ഒരിക്കലും എനിക്ക് കൂട്ടായി വരരുത്….എന്നെ സ്നേഹിക്കുന്നുണ്ടങ്കിൽ നീ ഞാൻ പറയുന്നത് അനുസരിക്കണം…എന്നെ മറക്കാൻ ഞാൻ ഒരിക്കലും പറയില്ല..നിന്റെ ഹൃദയത്തിൽ എങ്കിലും എനിക്ക് ജീവിക്കണം….പിന്നെ എന്റെ അമ്മച്ചിയെ നോക്കികൊള്ളണേ….പാവത്തിന് വേറെ ആരുമില്ല….നീയല്ലാതെ….ഒരു ജന്മം മുഴുവൻ കണ്ണുനീർ കുടിച്ച പാവമാണത്….എല്ലാം അറിയുമ്പോൾ നീ തളരരുത്….എനിക്ക് വേണ്ടി കരയരുത്…നിന്റെ കണ്ണുനീർ വീണാൽ വരും ജന്മങ്ങളിൽ പോലും എനിക്ക് ശാന്തി കിട്ടില്ല…അത്രയേറെ ഞാൻ മോഹിപ്പിച്ചിട്ടുണ്ട്…

“അടുത്ത ജന്മം എന്തായാലും നമ്മൾ ഒന്നിക്കും…അത്രയ്ക്കും ആഗ്രഹത്തോടെ ആണ് ഞാൻ ഭൂമി വിട്ട് പോവുന്നത്….നിന്റെ മാത്രം ജോ ആയിട്ട് ഞാൻ പുനർജനിക്കുമാടോ….. ” എന്ന് നിന്റെ മാത്രം…..

ആരതിയുടെ ചെന്നിയിലൂടെ കണ്ണുനീരൊഴുകി…ചുണ്ടുകൾ വിതുമ്പി…

“മേഡം…വീടെത്തി… ” ഡ്രൈവറുടെ ശബ്ദം ആണ് ആരതിയെ വർത്തമാനകാലത്തിലേക് കൊണ്ടു വന്നത്…കണ്ണട മാറ്റി കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ കാറിൽ നിന്നും ഇറങ്ങി…രണ്ടു അമ്മമാരും അവളെ സ്വികരിക്കാൻ പൂമുഖത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു…

“ജോ…..നീ സ്വപ്നം കണ്ടതുപോലെ നിന്റെ വാര്യസ്യാര് ലക്ഷ്യങ്ങൾ എല്ലാം നേടിയിരിക്കുന്നു…എനിക്കറിയാം നീയിപ്പോ കണ്ണുകളിറുക്കി ചിരികുകയാവുമെന്നു…” മാലയിട്ട ജോയുടെ ഫോട്ടോയ്ക് മുൻപിൽ നിൽകുമ്പോൾ അവളുടെ മനസ് വാകമരചുവട്ടിലെ ആ സിമെന്റ് ബെഞ്ചിലായിരുന്നു…തന്റെ ജോ വരുമെന്ന പ്രതീക്ഷയിലിരിക്കുന്ന ആ ഇരുപത് വയസുകാരിയിലായിരുന്നു..

അവൾ പറയുന്നതെല്ലാം കേൾക്കുന്നത് പോലെ ഫോട്ടോയിലെ ജോയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു…

“വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും…വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും…” അപ്പോളും ദേവരാജാസിലെ വാകകൾ പൂക്കൾ പൊഴിച്ചുകൊണ്ടെ ഇരുന്നു…

©Martha mariam