നിനക്കായ് മാത്രം ~ ഭാഗം 33, എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദേവുവിന്റെ കൂടെ ഹാളിൽ എത്തിയ ഗൗരി ചുറ്റുമൊന്നു നോക്കി. ഹാളിൽ എല്ലായിടവും അലങ്കരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഒത്തനടുക്കായി എഴുതി വെച്ച വരികളിലൂടെ വിരലുകൾ തലോടി.

“”1st wedding anniversary Rudradev and Gouri parvathy “”

ദേവനെയൊന്ന് തിരിഞ്ഞു നോക്കിയതും അവനും അവളെ നോക്കി പുഞ്ചിരിച്ചു.

“””കല്യാണ പെണ്ണും ചെക്കനും വേഗം ഇറങ്ങാൻ നോക്ക്….മുഹൂർത്തം ആകാനായി തുടങ്ങി.കല്യാണം കഴിഞ്ഞ് വന്നിട്ട് കേക്ക് മുറിയും സദ്യയും …..””

ശിവന്റെ സംസാരം കേട്ടതും ഗൗരി ഞെട്ടി കൊണ്ട് ദേവനെ നോക്കി. അവൻ തലയാട്ടി കണ്ണിറുക്കി കാണിച്ചു.

“””കല്യാണോ…..?””

ചുറ്റും നിൽക്കുന്നവരെയും ഒന്ന് നോക്കി….കണ്ടപ്പോഴേ സർപ്രൈസ് ആണെന്ന് മനസിലായി. കഴുത്തിലായി തൊട്ടു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ ചുണ്ടിൽ എന്നും തെളിയുന്ന ആ കുസൃതി ചിരി ഇപ്പോഴും അവന്റെ ചുണ്ടിലുണ്ട്.

”’വേണ്ടാ…. “”

തലയാട്ടി കാണിച്ചു.

“””ഗർഭിണിയായിരിക്കെ വിവാഹം നടന്നാൽ ആളുകൾ പലതും പറയും ദേവേട്ടാ….ഭാവിയിൽ മറ്റൊരാൾ കല്യാണ ഫോട്ടോ ഒക്കെ കണ്ടാൽ അല്ലെങ്കിൽ കുഞ്ഞ് കണ്ടാലും മോശമല്ലേ….?””

ദേവനെ നോക്കി പറഞ്ഞതും അവൻ കടുപ്പിച്ചൊന്നു നോക്കി.

“””നീ എന്തിനാ മറ്റുള്ളവരുടെ കാര്യം നോക്കുന്നത്. അവർക്കെന്താ പറയാൻ
പറ്റാത്തത്. ഇനി മക്കൾ ചോദിച്ചാലും അവരുടെ അച്ഛന്റേം അമ്മയുടെ ജീവിതം പറഞ്ഞു കൊടുക്കണം. നമ്മുടെ ജീവിതം അറിഞ്ഞു തന്നെ വളരണമവർ…..”””

ദേവൻ സ്വരം കടുപ്പിച്ചതും ഗൗരി മുഖം താഴ്ത്തി

“””ഞങ്ങൾക്ക് ആർക്കും നിങ്ങടെ വിവാഹം കാണാൻ കഴിഞ്ഞിട്ടില്ല.ഇപ്പോൾ ദേവനും ഒരാഗ്രഹം നിങ്ങടെ വിവാഹം ഒന്ന് കൂടി നടത്തണമെന്ന്….എല്ലാവരുടേം അനുഗ്രഹത്തോടെ….”””

എല്ലാവരുടെയും മുഖം കണ്ടാൽ അറിയാം അവരുമിപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്ന്
പിന്നെ ഒന്നും പറയാതെ സമ്മതമെന്നവണ്ണം തലയിട്ടാട്ടി.

????????

ശ്യാമും ഫാമിലിയും,ആദിയും അമ്മയുമെല്ലാവരുമുണ്ട് വിവാഹത്തിന്…ശ്രീകോവിലിനു മുന്നിൽ രണ്ടുപേരും കണ്ണുകളടച്ചു പ്രാർത്ഥിക്കുമ്പോഴും മനസിലേക്ക് ആ ദിവസത്തിന്റെ ഓർമകളായിരുന്നു….കഴിഞ്ഞ വർഷം ഇതേ ദിവസം തന്റെ പ്രേണയത്തെ ആരുടേയും സമ്മതമില്ലാതെ സ്വന്തമാക്കിയ ഓർമയായിരുന്നു ദേവന്…

ദേവനെ വെറുപ്പോടെ കണ്ട സമയത്ത് തന്റെ ഇഷ്ട്ടം പോലും നോക്കാതെ, താനറിയാതെ താലി കെട്ടിയ ദേവനെ ഗൗരിയുടെ ഓർമയിലും തെളിഞ്ഞു വന്നു. പൂജാരി അവളുടെ താലിമാല പൂജിച്ച് ദേവനായി നൽകി….മന്ത്രോച്ചാരണത്തോടെയവരെ അനുഗ്രഹിച്ചു കൊണ്ടിരുന്നു. ചുറ്റും നിൽക്കുന്ന മുതിർന്നവരുടെല്ലാം സമ്മതത്തോടെ ആ ഉമാമഹേശ്വരന്റെ മുന്നിൽ വെച്ച് വീണ്ടുമാ താലിയവൻ അണിയിക്കുമ്പോൾ ഗൗരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു….നെറ്റിയിലേക്ക് സിന്ദൂരം ചാർത്തുമ്പോഴും,അവന്റെ വലതുകയ്യിലവളുടെ കൈചേർത്തു നടന്നപ്പോഴും അവർക്ക് കൂട്ടായി അവരുടെ പ്രേണയത്തിന്റെ തെളിവുമുണ്ടായിരുന്നു…..

ചുറ്റും കൂടി നിന്നവർ സന്തോഷത്തോടെ നോക്കി നിന്നു. അച്ഛന്റെയും അമ്മയുടെയും മനസിന്റെ സന്തോഷം അറിഞ്ഞെന്ന പോലെ ആ കുഞ്ഞികാലുകൾ അവളുടെ ഉദരത്തിൽ ചെറുതായി ചവിട്ടി.

””ഇനി നമ്മുടെ മക്കൾക്ക്‌ നമ്മടെ കല്യാണ ഫോട്ടോ കാണാം…””

ഫോട്ടോ എടുക്കുന്നതിന്റെയിടയിൽ ദേവൻ ചെവിയിൽ രഹസ്യം പോലെ പറഞ്ഞതും അവന്റെ മുഖത്തെയവൾ തള്ളി മാറ്റി. വീട്ടിലെത്തി വെഡിങ് ആനിവേഴ്സറി കേക്ക് മുറിക്കുമ്പോഴും വിവാഹസദ്യയുണ്ണുമ്പോഴും,അവൾക്കും കുഞ്ഞിനുമൊരു പങ്ക് അവന്റെ കൈകൊണ്ടു പകുത്തു നൽകിയിരുന്നു. എല്ലാവരുടെയും കണ്ണും മനസും ഒരുപോലെ നിറഞ്ഞ ദിവസമായിരുന്നു. രാവിലത്തെ വിവാഹ ക്ഷീണം കൊണ്ട് രാത്രിയവന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോഴും ഇനിയുള്ള ജീവിതത്തിലെ നല്ല നാളുകളെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു അവളുടെ മനസ്സിൽ…

??????????

ഭക്ഷണം കഴിച്ച് കൊണ്ട് ന്യൂസ്‌ ചാനൽ കാണുകയായിരുന്നു ശ്യാം. ചുറ്റുമെല്ലാവരുമിരിക്കുന്നുണ്ട്. അതിലെ വാർത്തയിലേക്ക് കാതുകൾ പാഞ്ഞു. മികച്ച എഴുത്തുകാരനായി ഈ വർഷം തിരഞ്ഞെടുത്ത

“””ആദി മഹേശ്വർ…””

അമ്മുക്കുട്ടിയുടെ ചിന്തകൾ വേറെ എവിടെയോ ആയിരുന്നു. ഒന്നുമറിയാതെ ഓരോന്ന് ചിന്തിച്ച് പ്ലേറ്റിൽ കളം വരച്ചു കൊണ്ടിരുന്നു.ശിഖയും അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

“””ദേ അമ്മുക്കുട്ടി നീ എന്നും വായിക്കാറുള്ള ആ അതിമഹേഷ്വറാണ് ഇത്തവണത്തെ മികച്ച എഴുത്തുകാരൻ….””

തട്ടിവിളിച്ചതും ഞെട്ടിയവരെ നോക്കി.

“”എന്താ ഏട്ടാ….?””

വേഗം ശ്യാമിനെ നോക്കി ചോദിച്ചു.

“”ടീവിയിലേക്ക് നോക്കെടി…””

അവൻ പറഞ്ഞത് കേട്ടതും ടീവിയിലേക്ക് നോക്കി.

“””ആദിമഹേഷ്വർ “”

“””തണലായ് നീ “” എന്ന രചനക്കാണ് ഇദ്ദേഹത്തെ മികച്ച എഴുത്തുകാരനായി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടത്.

അറിയാതെ ചുണ്ടുകളിൽ ചിരി വിരിഞ്ഞു. അവളുടെ സന്തോഷം ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവളുടെ മാറ്റത്തെ നോക്കി കാണുന്ന ശിഖ ശ്യാമിനെ ഒന്ന് നോക്കി. അവന്റെ മുഖവും അവളുടെ സന്തോഷം കണ്ടു തെളിയുന്നുണ്ട്….ആദിമഹേഷ്വറിനെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞതാണ് ശിഖ. എന്നിട്ടും അവന്റെ ഈ പെരുമാറ്റം കണ്ടതും അവൻ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ടെന്നു മനസിലായി. രാത്രി കിടക്കാനായി ചെന്നപ്പോൾ ശിഖക്കായി ശ്യാം കാത്തിരിക്കുകയായിരുന്നു.

“””ഞാൻ പറഞ്ഞ കാര്യം ഏട്ടൻ അന്വേഷിച്ചോ…?””

അവനെ നോക്കി ചോദിച്ചതും അവളുടെ കഴുത്തിലേക്കു കൈയിട്ടു ബാൽക്കണിയിലേക്ക് നടന്നു.

“””ഞാൻ കണ്ടു പിടിച്ചു എന്റെ അമ്മുക്കുട്ടിയുടെ ഇഷ്ട്ടപെട്ട എഴുത്തുകാരനെ……അവളറിഞ്ഞ തൂലികയെ….ഞാനവനെ കണ്ടിരുന്നു…അവനെന്റെ അമ്മുക്കുട്ടിയെയും കണ്ടു…””

ശ്യാം പറഞ്ഞതൊന്നും മനസിലാക്കാതെ നോക്കുന്ന ശിഖയോടായവൻ ഓരോന്നായി പറയാൻ തുടങ്ങി.

“””കുറച്ച് ആഴ്ചകൾക്ക് മുൻപ് ഞാൻ ആ നമ്പറിന്റെ അവകാശിയെ കണ്ടുപിടിച്ചിരുന്നു. ചതിയാണോയെന്നറിയണമല്ലോ….ആ ഉടമയെ കണ്ടു ഞാൻ തന്നെ ഞെട്ടിപോയി….ദേവനെയും കൊണ്ടവനെ കാണാനായി പോയി…..

(ഒരു പാർട്ടിൽ ദേവൻ വൈകി വന്നു എന്ന് പറഞ്ഞിരുന്നു. അതീ കാരണം കൊണ്ടായിരുന്നു.)

ആദിമഹേഷ്വർ വേറെ ആരുമല്ല ശിഖ. ഞങ്ങടെ ഫ്രണ്ട് ആദിയായിരുന്നു. ആദിത്യൻ എന്ന ആദി….അവൻ എഴുതുന്ന കഥകളെ ഈ നാമത്തിലായിരുന്നു പുറത്തിറക്കിയിരുന്നത്.””

അത്ഭുതത്തോടെ ശ്യാമിന്റെ മുഖത്തേക്ക് നോക്കി നിന്നു.

“””അന്ന് ദേവന്റേം പാറുവിന്റേം കല്യാണത്തിന്റെ അന്ന് അവൻ അമ്മുക്കുട്ടിയെ നേരിട്ടു കണ്ടു. അവൾക്കിപ്പോഴും അറിയില്ല ഞങ്ങളുടെ ഫ്രണ്ട് ആദിയാണ് അവളുടെ അദിമഹേഷ്വർ എന്ന സത്യം….അവൻ ഇതറിഞ്ഞപ്പോൾ എന്നെപോലെ തന്നെ ഞെട്ടിയിരുന്നു. അവനിതുവരെ കാണാത്ത അവൻ മനസ്സിൽ കൊണ്ടുനടന്ന രൂപം അമ്മുവായിരുന്നു എന്നത്…അവനിഷ്ടമാണ്….അവൾക്ക് വേണ്ടി കാത്തിരിക്കാണ്…നല്ല ഒരു ജോലിയുമായി പെണ്ണുകാണാൻ വരും. എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്….””

സന്തോഷത്തോടെ ശിഖയെ നോക്കി. ഒരേട്ടന്റെ സങ്കടം ആ കണ്ണുകളിൽ കണ്ടു. ഇപ്പോൾ ആ കണ്ണുകളിൽ സന്തോഷത്തിന്റെ നീർത്തിളക്കം കാണുന്നുണ്ട്…അവളും സന്തോഷത്തോടെ അവനെ നോക്കിയിരുന്നു.

?????????

ആശുപത്രി കിടക്കയിൽ ശരീരം ചലിക്കാൻ കഴിയാതെ സഞ്ജന കിടന്നു. കഴുത്തിനേറ്റ കുത്തു കാരണം കണ്ണുകൾ മാത്രം തുറന്ന് ജീവനുണ്ടെന്നെല്ലാതെ അവൾ വെറും ശരീരമായി കിടന്നു.

“””ഇനിയൊരിക്കലും ഒരു തിരിച്ചു വരവില്ല സഞ്ജനയ്ക്ക്…..സെർവിക്കൽ ബോൺസിനു പരിക്കുള്ളത് കൊണ്ട് ഇനിയൊരിക്കലും ശരീരം ചലിക്കാൻ കഴിയില്ല…കഴുത്തിന് താഴേക്കു ചലനം നഷ്ട്ടപെട്ടു. എല്ലാ കാര്യങ്ങളും മറ്റുള്ളവരുടെ സഹായത്തോടെ മാത്രം ചെയ്യാൻ കഴിയുകയുള്ളു.”””

ഡോക്ടറിന്റെ വാക്കുകൾ കാരമുള്ളുകളായി രേഖയേയും,ഗൗതമിന്റെയും ഹൃദയത്തിൽ തറഞ്ഞു കയറി. തങ്ങളുടെ അവസാനം വരെയും മകളെ നോക്കാൻ സാധിക്കും അതിനു ശേഷം അവൾക്കാര് എന്ന ചോദ്യം അവരെ വീണ്ടും ധർമസങ്കടത്തിലാക്കി. “”

മനസിലേക്ക് ചെയ്‌തു കൂട്ടിയ പാപങ്ങളുടെ കണക്ക് തന്റെ നേരെ വരുന്നതയാൾ അറിഞ്ഞു….

??????????

ശിവൻ ലഡുവുമായി ദേവുവിന്റെ അടുത്തേക്ക് വന്നു.ഹെഡ് ഫോണും ചെവിയിൽ വെച്ച് പാട്ട് കേൾക്കുകയും കൂടെ പാടുന്നുമുണ്ടവൾ. ശിവൻ കുറച്ച് നേരം അവളെ നോക്കി നിന്നു.

“”കൈകളുടേം, ചുണ്ടുകളുടേം ചലനം കണ്ടാൽ ലതാ മങ്കേഷ്‌കറാണെന്നാ വിചാരം. പക്ഷേ ശബ്ദം കേട്ടാൽ കുറുക്കൻ പോലും മാറി നിൽക്കും.”””

ആത്മഗതം പറഞ്ഞു കൊണ്ടവനവളെ തട്ടി വിളിച്ചു. ഒരു ലഡു എടുത്തവൾക്ക് നേരെ നീട്ടി. അവനെയും കയ്യിലെ ലഡുവിലേക്കും നോക്കുന്നുണ്ട്. ഹെഡ് ഫോൺ ഊരിയവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. അവന്റെ കയ്യിലെ ലഡു വാങ്ങി കഴിച്ച് കൊണ്ടിരുന്നു.

“”പയ്യെ തിന്നെടി തൊണ്ടയിൽ കുടുങ്ങും….””

അവളുടെ തലയ്ക്കു തട്ടിയവൻ..

“””എന്താ ശിവേട്ടാ സ്പെഷ്യൽ…? ലഡുവൊക്കെ എനിക്ക് കൊണ്ടുത്തരാൻ…?””

ശിവന്റെ കയ്യിലെ ലഡുവവൾ വാങ്ങിയെടുത്തു.

“””അതോ… ഞാൻ ഒരു അമ്മാവൻ ആകാൻ പോവാണ്…അതിന്റെ സന്തോഷമാണ്. “” കേട്ടതും സന്തോഷം കൊണ്ട് ഞെട്ടി പോയി.

“””സത്യാണോ ശിവേട്ടാ….””

അവനെ പിടിച്ചു കുലുക്കിയതും അവൻ അത്ഭുതത്തോടെ നോക്കി.

“””ആ സത്യാണ്….നീ കുലുക്കാതെ നിന്നെ…. “”

അവളെ പിടിച്ചു മാറ്റി.

“”””എന്റെ ശിഖ അയ്യാ… അയ്യമ്മ….””

സന്തോഷം കൊണ്ട് ചാടി തുള്ളുന്നുണ്ടവൾ.

“”പിന്നെ മുഴുവൻ തിന്നു തീർക്കരുത്. നിന്റെ വീട്ടിലേക്കും കൊടുക്കണം അയൽ വീട്ടുകാർക്കും കൊടുക്കണം….””

അവളെ നോക്കി പറഞ്ഞവൻ പുറത്തേക്ക് നടന്നു.

“”വൈകിട്ടു നമുക്ക് ഇതും കൊണ്ട് നിന്റെ വീട്ടിലേക്ക് പോകാം.മറക്കേണ്ട…..””

കേട്ടതും തലയാട്ടി കൊണ്ടവൾ അവിടെ ചെന്നിരുന്നു.

“””ഇത് ചോട്ടാഭീമിന്റെ ആരെങ്കിലുമാണോ ദൈവമേ….ലഡുഭ്രാന്തി…””

അവളെ ഒളിഞ്ഞു നോക്കി പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് നടന്നു.

തുടരും….

“””ശ്യാമിൻറേം, ശിവന്റേം കല്യാണം അറിഞ്ഞില്ല, പറഞ്ഞില്ല എന്ന് പരാതി വന്നിരുന്നു. ഇന്ന് ആ പരാതി പറയരുത്. എല്ലാരേം ഗൗരിയുടേം,ദേവന്റേം വിവാഹത്തിന് ക്ഷണിക്കുന്നു. രണ്ടു കൂട്ടം പായസവും കൂട്ടി സദ്യ കഴിച്ചിട്ട് പൊയ്ക്കോളൂ.? ഉന്തും തള്ളും കൂടാതെ വരിവരിയായി പോയി വാങ്ങി കഴിക്കൂ…? നാളെ ചിലപ്പോൾ ക്‌ളൈമാക്സ് ആകാൻ സാധ്യത ഉണ്ട്.ഇന്നത്തെ പാർട്ട്‌ എത്ര നന്നായി എന്നറിയില്ല….ആദി മഹേഷ്വർ അവരുടെ ആദി ആണോ എന്ന് സംശയം പറഞ്ഞവർ ഉണ്ടായിരുന്നു. അവർക്കും എന്റെ ആശംസകൾ പറ്റുമെങ്കിൽ വലിയ കംമെന്റിട്ടു പോകണേ??

©️copyright protected