മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അതെ സമയം സ്വന്തം ഭാര്യയെ എങ്ങനെ വളക്കാം എന്ന് ആലോചിച്ചു കണ്ണൻ വീട്ടിലേക് കേറി വന്നു. കണ്ണൻ വീട്ടിലേക് കേറി വന്നപ്പോൾ കാണുന്നത് നാത്തൂൻമാർ രണ്ടാളും സീരിയസ് ചർച്ചയിൽ മുഴുകി ഇരിക്കുന്നതാണ്. രണ്ടാളും കണ്ണൻ mind ചെയ്യാത്ത പോലെ നിന്നു.
“ഇവിടെ ഒരു മനുഷ്യൻ ഷീണിച്ചു വീട്ടിലേക്ക് കയറി വരുമ്പോൾ ഒരു glass ചായ തരാൻ കൂടി ആരും ഇല്ലാലോ ദൈവമെ…. ” കണ്ണൻ ഇത്തിരി ഉറക്കെ ആരോടെനില്ലതെ പറഞ്ഞു. എന്നിട്ട് സോഫയിൽ ചാരി കിടന്നു.
രണ്ടാളും mind ഇല്ലന്ന് കണ്ട കണ്ണൻ, “ഡി മാളു പോയി ഒരു glass ചായ തിളപ്പിച്ച് കൊണ്ട് വാ, ഭയങ്കരം ഷീണം…
” മാളു : ഓ പിന്നെ, പറയുന്ന കേട്ടാൽ തോന്നും പൊരി വെയിലത്തു കിടന്നു പണി എടുത്തു വരുവാന്ന്…
കണ്ണൻ : എന്തായാലും ശെരി, ഒരു ചായ ഉണ്ടാക്കി താടി…തല വേദന എടുക്കുവാ അതാ…
മാളു : എനിക്ക് വയ്യ വേണേൽ സ്വന്തം ഭാര്യയോട് പറ (രണ്ടാളെയും ഒന്ന് കൊള്ളിച്ചു മാളു പറഞ്ഞു) ഇതും പറഞ്ഞു ചായ ഇടാൻ വേണ്ടി പറയാൻ തിരിഞ്ഞ മാളു കണ്ടത് അടുക്കളയിലേക്ക് ഓടുന്ന നിരഞ്ജനയെ ആണ്. “Best… ഇതിപ്പോ ഞാൻ വെല്യ പണി എടുക്കേണ്ടി വരില്ല…” അവൾ മനസിൽ വിചാരിച്ചു. മാളു നേരെ അടുക്കളയിൽ കേറി.
മാളു : എടത്തി…ആദ്യ സ്റ്റെപ് ആണ് പിഴക്കരുത്. ഈ ചായ super ആക്കി ഉണ്ടാകണം. Super എന്ന് പറഞ്ഞാൽ…ജീവിതകാലം മൊത്തം ഈ ചായ കുടിക്കാൻ എട്ടന് തോന്നണം. അജ്ജതി ഐറ്റം ആവണം…
നിരഞ്ജന : i will try my best…(നിരഞ്ജന സാധനങ്ങൾ എടുത്തു, പാത്രത്തിൽ വെള്ളം വെച്ചു )
മാളു : ഇന്നാ എടത്തി… ബ്രൂ പാക്കറ്റ്, ഇവിടെ സാധാ ചായ പൊടിയ വാങ്ങുക. ഇത് എന്തിനോ ഫ്രീ കിട്ടിയതാ…എടുത്തു വെച്ചത് ഇപ്പോ നന്നായില്ലേ…ഇത്തിരി എലക്കായ കൂടി പൊടിച്ചു അങ്ങ് ഇട്ടോ…സംഭവം കസറണം…
നിരഞ്ജന : നീ നോക്കികൊ ഈ ചായയിൽ തന്നെ നിന്റെ ചേട്ടൻ വീഴും…
മാളു : ഉവ്വ് ഉവ്വ്…ആദ്യം ഒന്ന് തള്ളി എങ്കിലും നോക്ക് എന്നിട്ട് നോക്കാം വീഴ്ത്തൽ…ദേ തിളച്ചു…വേഗം കപ്പിൽ ആക്കി കൊണ്ട് കൊടുക്ക്…
ഇതേ സമയം മഴ തകർതു പെയ്യാൻ തുടങ്ങി…നല്ല മഴ…ഒരു റൊമാന്റിക് scene create ചെയ്യാൻ പറ്റിയ ambiance കണ്ണൻ മനസ്സിൽ വിചാരിച്ചു. അവൾ ചായ കൊണ്ട് വരുമ്പോഴേക്കും കണ്ണൻ തെക്കേ വരാന്തയിലേക്ക് ഉള്ള വാതിൽ തുറന്ന് മഴയും കണ്ട് വരാന്തയിൽ റൊമാന്റിക് pause എന്ന് സ്വയം കരുതുന്ന കുറച്ചു pause ഇട്ട് ഇരുന്നു. വരാന്തയിൽ ഇരുന്നാൽ തട്ട് തട്ട് ആയി ഉള്ള പറമ്പും, പാടവും ഒക്കെ കാണാം. മഴ കൂടി ആണേൽ വേറെ ലെവൽ sceneary ആണ്.
കണ്ണൻ ഇരിക്കുന്നത് കണ്ട മാളു, “എടത്തി ദൈവം കൊണ്ട് വന്ന chance ആണ് മഴ, ചായ, പാഠം, വരാന്ത….പോയി തകർക്ക്. എട്ടന്റെ കൂടെ ഇരിക്കണം. എന്തേലും ഒക്കെ സംസാരിക്കണം…”
നിരഞ്ജന : എന്ത് സംസാരിക്കാനാണ്….?
മാളു : exobiology, cryogenic, അല്ലേൽ പിന്നെ ഇന്ത്യൻ സ്വാന്ത്ര്യസമരം… ഇതൊക്കെ പറ…എന്റെ പൊട്ടികാളി ചുന്ദരികുട്ടി…നല്ല മഴയത്, പ്രേമിക്കുന്ന ആളുടെ കൂടെ ഇരുന്ന് സംസാരിക്കാൻ എന്താ ഇണ്ടാവുക…ചുമ്മാ എന്തേലും പറയണം…
നിരഞ്ജന: എടി ഞാൻ എങ്ങനെയാ…തുടങ്ങുക…
മാളു : ഒന്നും വേണ്ട…കുറച്ചു നേരം അവിടെ ഇരിക്കുക…എട്ടൻ വല്ലതും ചോയ്ക്കും. അതിൽ പിടിച്ചു കേറുക. ഇല്ലെങ്കിൽ “നല്ല മഴ അല്ലെ…” ഇത് വിദൂരതയിലേക് നോക്കി…അങ്ങ് പറയുക അപ്പോ എട്ടൻ തന്നെ അതിൽ പിടിച്ചു കേറും. അത് അങ്ങ് maintain ചെയ്ത് പോയാൽ മതി…
നിരഞ്ജന: ഓക്കേ done…wish me luck…
മാളു : ആഹ്.. all the best…
നിരഞ്ജന ചായ കൊണ്ട് കണ്ണന് കൊടുതു അവൻ അത് വാങ്ങി. അവൾ കൂടെ അവിടെ തന്റെ അടുത്ത് ഇരുന്നിരുന്നു എങ്കിൽ എന്ന് അവൻ ആശിച്ചു. അടുത്ത നിമിഷം അവൾ അവന്റെ അടുത്ത് എന്നാൽ ഇത്തിരി അകലത്തിൽ ഇരുന്നു. കണ്ണൻ അവളെ mind ചെയ്യാത്ത പോലെ അഭിനയിച്ചു തകർക്കുന്നുണ്ട്…നിരഞ്ജന ഒന്ന് തിരിഞ്ഞു വാതിലിന്റ മറവിൽ എല്ലാം വീക്ഷിക്കുന്ന മാളുവിനെ നോക്കി. അവൾ continue എന്ന് നിർദ്ദേശം കൊടുത്തു.
നിരഞ്ജന: നല്ല മഴ അല്ലെ….?
കണ്ണനും മനസിൽ ഒരു കുളിരു ഫീൽ ചെയ്തു. പക്ഷെ അടുത്തത് എന്ത് എന്ന് അവനു മറുപടി പറയാൻ കിട്ടിയില്ല…ചില ഊള പൈങ്കിളി ഡയലോഗ് ഓർമ വന്ന് അവൻ പറയാതെ പിടിച്ചു നിന്നു. മറുപടി ഒന്നും ഇല്ലാതെനിക്കുന്നത് കണ്ട് നിരഞ്ജന ഒന്ന് അവനെ നോക്കി.
കണ്ണൻ :അതെ നല്ല മഴ…ഇങ്ങനെ പെയ്തു പെയ്തു…വെള്ളം നിറഞ്ഞു, dam നിറഞ്ഞു അങ്ങനെ ഷട്ടർ തുറന്നു അവസാനം പ്രളയം ആകും…
തമാശ ആണ് കണ്ണൻ ഉദേശിച്ചത്, പക്ഷെ മറുപടി കേട്ട് നിരഞ്ജനക്ക് കരയാൻ തോന്നി. ഒളിഞ്ഞു നിന്ന മാളു, മാളു : പൊട്ടൻ എട്ടന് എല്ലാം തുലച്ചു… ഇയാൾ എന്തോന്നിത്…?(അവൾ മനസ്സിൽ വിചാരിച്ചു ).
നിരഞ്ജന : ചായ കുടിച്ചില്ലലോ…? കണ്ണൻ ചായ ഒന്ന് കുടിച്ചു നോക്കി. പെട്ടന്ന് അവന്റ മുഖം ആകെ പോയി. നിരഞ്ജന : എന്താ ഇഷ്ടായില്ല…?
കണ്ണൻ : എയ് നന്നായിട്ടുണ്ട്, Super, ഫന്റാസ്റ്റിക്, ബോംബ്‌ളാസ്‌റ്റിക്, പ്ലാസ്റ്റിക്….കിടു ചായ…
കണ്ണൻ ഇതും പറഞ്ഞു ചായ അവിടെ വെച്ച് ഒന്ന് അകത്തേക്കു പോയി. നിരഞ്ജന എന്തോ അമളി പറ്റി എന്ന് മനസിലാക്കി ആ ചായ ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി.
നിരഞ്ജന : മാളു…. ആകെ കുളം ആയെടി…എന്താ എടത്തി എന്ന് ചോദിച്ചു മാളു കേറി വന്നു. നിരഞ്ജന : കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ല എന്ന് പറയുന്ന പോലെ, ചായ അടിപൊളി ആക്കി ആക്കി അവസാനം ഇതിൽ മധുരം ഇട്ടില്ല…
മാളു : ഹ, choooper…എന്തായാലും first attempt ചീറ്റി…ആ സാരമില്ല നമ്മൾ അടുത്തതിൽ പിടിച്ചു പിടിച്ചു കേറും. കൂടുതൽ തന്ത്രങ്ങൾ ആവിഷ്ക്കരികേണ്ടിയിരിക്കുന്നു…
ഇതേ സമയം കണ്ണൻ റൂമിൽ എത്തി. “അയ്യേ കുരുപ്പ് പെണ്ണ് ഒരു ചായ ഇണ്ടാക്കാൻ പോലും അറിയില്ലേ…എന്നാലും ഇവളെ…ഞാൻ…ഹാ കൂടെ ജീവിക്കാൻ ചായ ഉണ്ടാക്കാൻ അറിയണം എന്നൊന്നും ഇല്ല…എന്നാലും…ആ പോട്ടെ പഠിപ്പിക്കാം…”
രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അച്ഛൻ എല്ലാരോടും ആയി പറഞ്ഞു. “നമ്മൾ നാളെ ഒരു യാത്ര പോകുന്നു…” മാളു : എവിടെയാ അച്ഛാ…?
അച്ഛൻ : തമിഴ്നാട്…സുന്ദരപാണ്ട്യപുരം. അവിടെ ഒരു അമ്പലം ഉണ്ട്. കല്യാണം കഴിഞ്ഞ അവസരം ഞങ്ങൾ പോയിരുന്നു. അവിടെ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു. ഇരുന്നാൽ നല്ല ദാമ്പത്യ ജീവിതം കൈവരിക്കും എന്ന വിശ്വാസം…ഇപ്പോ കണ്ണനും മോളും പോയാൽ മതി. പക്ഷെ ഞങ്ങൾക്കും ഇപ്പോ അതൊന്നു കാണാൻ മോഹം…അപ്പോ നാളെ നമ്മൾ പോകുന്നു.
കണ്ണൻ : ഇത്ര പെട്ടന്ന് പറഞ്ഞാൽ…
അച്ഛൻ : അല്ലാതെ നിന്നെ കിട്ടില്ലലോ…
കണ്ണൻ : അപ്പോ വണ്ടി…?
അച്ഛാൻ : അത് ഞാൻ നമ്മടെ തോമസ്ചേട്ടനോട് പറഞ്ഞിട്ടുണ്ട്. ആൾടെ വണ്ടി നാളെ രാവിലെ തന്നെ പോയി നീ എടുത്താൽ മതി. നീ തന്നെ ഓടിക്കണം…വേറെ ഡ്രൈവറെ ഇനി വിളിക്കണോ…?
കണ്ണൻ : ഓ വേണ്ട…
എല്ലരും ഭക്ഷണം കഴിച്ചു കിടക്കാൻ പോയി. മഴ തകർത്തു പെയുന്നുണ്ട്. Roomil എത്തിയ നിരഞ്ജനയെ കണ്ട അവൻ ഒന്ന് ആക്കി ചിരിച്ചു. “ഒരു ചായ ഇടാൻ അറിയാത ആളാ ആത്മഹത്യ ഒക്കെ ചെയ്യാൻ പോണേ…ആ ഇതുപോലും അറിയില്ലേൽ അതാ നല്ലത്”
നിരഞ്ജന : അതെ മാഷേ….ഒരു അബദ്ധം ഏത് policeകാരനും പറ്റും..
കണ്ണൻ : ഉവ്വ് ഉവ്വെയ്…നല്ല മഴ കാരണം ആകെ തണുപ്പ് ആയി നിക്കാണ്. കണ്ണൻ നിലത്തു കിടക്കാൻ പോകുന്ന കണ്ട് നിരഞ്ജന പറഞ്ഞു. “നല്ല തണപ്പ് ആണ് മാഷേ…ഞാൻ അടിയിൽ കിടന്നോളാം “
കണ്ണൻ : ഇയാൾക്ക് തണുപ്പ് അടിക്കില്ലേ…തണുപ് റെസ്റ്റിസ്റ്റൻന്റ് ആണോ ഇയാൾ…
നിരഞ്ജന : ഓ എന്നാൽ വേണ്ട ഇയാൾ കിടന്നോ…
കണ്ണൻ : കൊള്ളാലോ മാഡം…ഇങ്ങനെ തന്നെ പറയണം…ഒന്നും ഇല്ലേലും ഒരു ജീവിതം തന്ന ആളല്ലേ….
നിരഞ്ജന: ഓ പിന്നെ…അതാ പറഞ്ഞെ ഞാൻ കിടക്കാന്ന്…
കണ്ണൻ : മ്മ് നല്ല തണവ് ആടി…
നിരഞ്ജന : സാരമില്ല…
കണ്ണൻ : അത് വേണ്ട…
നിരഞ്ജന : അല്ലേൽ നമ്മൾക്കു ഇവിടെ കിടന്നൂടെ ഒരുമിച്ച് വെല്യ കട്ടിൽ ആണല്ലോ…കണ്ണന് പെട്ടന്ന് ചമ്മൽ. “അയ്യേ ഇയാൾ എന്തിനാ ഇത്ര നാണിക്കുന്നേ ഞാൻ വെല്ല ഉമ്മ വെച്ച പോലെ ഉണ്ടല്ലോ ” (അവൾ മനസിൽ വിചാരിച്ചു )
കണ്ണൻ : ഹ ഒരു കാര്യം ചെയ്യ് ആ തലയിണ വെച്ച് ഒരു ബോർഡർ ഉണ്ടാക്കികൊ നടുക്ക്…
നിരഞ്ജന: ഇതൊക്കെ കുറച്ചു ഓവർ അല്ലെ…
കണ്ണൻ : എന്ത്…?
നിരഞ്ജന : ഒന്നുമില്ല മാഷേ…
അവൾ പറഞ്ഞ പോലെ നടുക്ക് തലയിണകൾ വെച്ച്…ഒരു ബോർഡർ ഉണ്ടാക്കി…അവർ രണ്ടാളും കിടന്നു. കണ്ണന്റെയും നിരഞ്ജനയുടെയും നെഞ്ച് ഇടിക്കുന്നുണ്ട്. അതെ സമയം ഒരു excitment കൂടി ഉണ്ട്.
കണ്ണൻ : താൻ ഉറങ്ങിയോ…?
നിരജ്ഞന : ഇല്ല…
കണ്ണൻ : എന്ത് പറ്റി…
നിരഞ്ജന: ഒന്നുല….
കണ്ണൻ : എന്നിക് ഉറക്കം വരുന്നില്ല…
നിരഞ്ജന : എന്തെ…?
കണ്ണൻ : എയ് ആദ്യം ആയി ആണ് ഇങ്ങനെ കിടക്കണേ…
നിരഞ്ജന: അതാണോ…
കണ്ണൻ : ഞാൻ ചിലപ്പോ തന്നെ ചവിട്ടി ഇടാൻ ഒക്കെ ചാൻസ് ഉണ്ട്…
നിരഞ്ജന: അയ്യോ…
കണ്ണൻ :പേടിക്കണ്ട….
നിരഞ്ജന: ഹാ…ഉറങ്ങിക്കോ നാളെ ഡ്രൈവ് ചെയണ്ടല്ലേ…
കണ്ണൻ : മ്മ്, അപ്പോ ഗുഡ് നൈറ്റ്…
തുടരും…