മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“അയ്യേ”….ശബ്ദം കേട്ടതും രണ്ടാളും ഞെട്ടിപ്പിടഞ് അകന്നുമാറി തിരിഞ്ഞു നോക്കി. വാതിൽക്കൽ കയ്യ്കൊണ്ട് കണ്ണുകൾ മറച്ചുപിടിച്ചുകൊണ്ട് നിൽക്കുകയാണ് മീര. അവളെ കണ്ടതും , ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ ശ്രീയേട്ടാ..എന്ന് പതിയെ പറഞ്ഞുകൊണ്ട് നന്ദ അവനെ നോക്കി മുഖം കൂർപ്പിച്ചു. അവനവളെ നോക്കി നന്നായി ചിരിച്ചുകാണിച്ചു. “ടി……നീയെന്തിനാ ഇപ്പോൾ ഇങ്ങോട്ടു വന്നത്”..? ശ്രീനാഥ് മുഖത്തെ ചമ്മൽ ഒളിപ്പിച്ചു ചെറിയൊരു ഗൗരവത്തിൽ അവളെ നോക്കി ചോദിച്ചു. “ശ്ശോ…… എന്നാലും എന്റെ വല്യമ്മേ….എന്നെ രാവിലെ തന്നെ ഈ കണി കണികാണിക്കാനാണോ ഇവിടേക്ക് പറഞ്ഞ് വിട്ടത്. ഒരു കയ്യ് ഇടുപ്പിലും മറുകെയി നെറ്റിയിലും വച്ചുകൊണ്ടവൾ പറഞ്ഞു.
“അമ്മയെന്തിനാ നിന്നെ ഇപ്പോൾ ഇങ്ങോട്ടു പറഞ്ഞുവിട്ടത്?.”വിളിച്ചാൽ പോരെ…ഞങ്ങൾ അങ്ങോട്ടു വരില്ലെ….ശ്രീനാഥ് മുഖത്തു ഗൗരവം മാറ്റാതെ തന്നെ അവളോട് ചോദിച്ചു. വിളിച്ചതാ….ഇവിടെ റോമാൻസ് നടക്കുന്ന കാര്യം പാവം വല്യമ്മക്കറിയില്ലലോ….അതുകൊണ്ടാണ് ഞാൻ വന്നത്… മുഖം കൂർപ്പിച്ചുതന്നെ മീരയും മറുപടികൊടുത്തു. രണ്ടുപേരും ഒന്നിനുഒന്നായി പരസ്പരം പറഞ്ഞു തര്ക്കിച്ചുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് നന്ദ അവരെ നോക്കി ചിരിച്ചുനിൽകുകയാണ്. അതേ….വഴക്കുകഴിയുമ്പോൾ രണ്ടാളും താഴേക്ക് വന്നേക്കണം വയറുനിറച്ചു വല്ലതും കഴിക്കാം. ഞാൻ പോകുന്നു. രണ്ടുപേരെയും നോക്കി പറഞ്ഞുകൊണ്ട് നന്ദ പോകാൻ തിരിഞ്ഞതും ,നന്ദേച്ചി….”വാസുമ്മാമ്മയും ദേവും” വന്നിട്ടുണ്ട് , അതുപറയാൻ വന്നതാ അപ്പോഴാ ഇവിടെ….അവൾ പറയാൻ വന്നത് മുഴുവിപ്പിക്കാതെ ഒളികണ്ണിട്ട് ശ്രീനാഥിനെ നോക്കി.
“ആണോ മോളെ”….സന്തോഷം കൊണ്ടവളുടെ മുഖം തിളങ്ങി. ശ്രീയേട്ടാ ഞാൻ താഴേക്ക് പോകുന്നു. അതും പറഞ്ഞവൾ തിരിഞ്ഞതും , അയ്യോ ചേച്ചി പോകലെ….. ഞാനും വരുന്നു…. ഇവിടെ നിന്നാലേ ശരിയാവില്ല……. അതും പറഞ് മീരയും അവളുടെ കൂടെ പോയി പോകുന്ന പോക്കിൽ ശ്രീനാഥിനെ നോക്കി കൊഞ്ഞനം കുത്തികാണിക്കാനും അവൾ മറന്നില്ല. “ടി…… നിനക്ക് ഞാൻ തരാട്ടാ”…. അവൻ ഉറക്കെ വിളിച്ചുപറഞ്ഞു. ആ…ആ…….താഴേക്ക് വാ…. ഇവിടെ കണ്ടത് ഞാൻ എല്ലാവരോടും പറയും. അവനുള്ള മറുപടിയായി അവൾ ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടാണ് നന്ദയുടെ കൂടെ പോയത്. അവർ പോകുന്നതും നോക്കി അവൻ നിന്നു ചിരിച്ചു.
നന്ദ താഴേക്ക് ചെല്ലുമ്പോൾ അച്ഛനും ദേവും സോഫയിൽ ഇരിക്കുകയാണ് , അവരെ കണ്ടതും അവളുടെ മുഖം സന്തോഷംകൊണ്ട് നിറഞ്ഞു. “അച്ഛാ”…..വിളിച്ചുകൊണ്ടു അടുത്തേക്ക് ചെന്നപ്പോഴേക്കും ദേവു ഓടിവന്നവളെ കെട്ടിപിടിച്ചു . “ദേ……. ഈ പെണ്ണ് നേരം വെളുത്തപ്പോൾ മുതൽ വാശിപിടിക്കുനതാ ചേച്ചീനെ കാണാൻ പോകാന്നും പറഞ്ഞു”. വാസുദേവൻ ദേവൂനെ നോക്കി പറഞ്ഞു. “അയ്യോടാ!!!……. ഇപ്പം എനിക്കയോ കുറ്റം” “ചേച്ചി….. ഇന്നലെ ഉറങ്ങാൻ കൂട്ടാക്കാതെ വെളുപ്പിന് എന്നെ വിളിചെഴുനെല്പിച് ഇവിടേക്ക് വരാൻ നിന്നതാ….. ഇത്രയും നേരം എങ്ങനെയാ പിടിച്ചു നിത്തിയത് എന്ന് എനിക്കല്ലേ അറിയൂ”…..അല്ലെ അച്ഛാ….ദേവു അച്ഛനെ നോക്കി നന്നായി ചിരിച്ചു കാണിച്ചുകൊണ്ടാണ് അതു പറഞ്ഞത്. ദേവു അതുപറഞ്ഞപോഴേക്കും അച്ഛന്റെ കണ്ണുകൾ നിറയുന്നത് നന്ദ കണ്ടിരുന്നു. അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു.
“എന്താ അച്ഛാ….. ഇത് കൊച്ചുകുട്ടികളെ പോലെ….. എന്നെ ദൂരെക്കൊന്നും അല്ലാലോ കെട്ടിച്ചുവിട്ടത്… ഇത്രയും അടുത്ത്…. അതും പോരാത്തതിന് അച്ഛന്റെ ആൽമാത്ര സുഹൃത്തിന്റ മോനെകൊണ്ട് എന്നിട്ടാണോ” ഇങ്ങനെ…… പറയാൻ പൂർത്തിയാക്കാതെ അവളും വിഷമിച്ചു. “സങ്കടം കൊണ്ടല്ല മോളെ……. ഇതുവരെയും നിങ്ങളെ പിരിഞ്ഞിരുന്നട്ടില്ലലോ…..അതുകൊണ്ടാ”……. വാസുദേവൻ അവളെ അരികിലേക്ക് ചേർത്തുനിർത്തി തലയിൽ തഴുകികൊണ്ട് പറഞ്ഞു. എന്റെ വാസുമ്മാമ്മേ…….വാസുമ്മാമ്മയുടെ അത്രയും വിഷമം ഇവൾക്കുണ്ടെന്ന് എനിക്ക് തോന്നില്ല . ഇവൾ ഇന്നലെ ഇവിടെ വന്നതുമുതൽ നല്ല ഹാപ്പിയാ…..നിങ്ങളെ ഓർത്തതുപോലുമില്ല കേട്ടോ ദേവു….ഒളികണ്ണിട്ടു നന്ദയെ നോക്കി പറഞ്ഞുകൊണ്ടാണ് ശ്രീനാഥ് അവിടേക്ക് വന്നത്. അതെങ്ങനെ ഓർക്കും. വന്നപ്പോൾ മുതൽ ചേച്ചിടെ അടുത്തുനിന്നും മാറാതെ കൂടെ നടക്കല്ലേ ഉണ്ണിയേട്ടൻ. പിന്നെ….ചേച്ചിയെങ്ങനെ ഓർക്കാനാ….പിന്നെ ദേ…ഇപ്പോൾ തന്നെ കണ്ടില്ലെ വാസുമ്മാമ്മയും, ദേവും വന്നിട്ട് ഇവരറിഞ്ഞോ…? ഞാൻ പോയി ചേച്ചീനോട് പറഞ്ഞപ്പോഴല്ലേ….ഇവരറിഞ്ഞത് . മീര രണ്ടുപേരെയും മാറിമാറി അടിമുടിയൊന്ന് നോക്കി ചിരിച്ചുകൊണ്ടാണ് അതുപറഞ്ഞത്.
അതുപിന്നെ ഞാൻ…നന്ദ നിന്നു പരുങ്ങി കൊണ്ട് പറയാൻ വന്നപ്പോഴേക്കും…..”ഉണ്ണി….. മതി….. മതി…. പറഞ്ഞത്” . ഇനിയും പറഞ്ഞാൽ നിങ്ങൾ തമ്മിൽ അടിയാകും. വാ…എല്ലാവരും വന്നേ ചായ കുടിക്കാം. മീരേ…. വന്നേ അതെല്ലാം എടുത്തുവയ്ക്കാം ദേവകിയമ്മ അവളെ നോക്കി പറഞ്ഞു. വല്യമ്മേ ….മീര ചിണുങ്ങി , ശ്രീനാഥിനെ നോക്കി മുഖം കൂർപ്പിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. കൂടെ നന്ദയും, ദേവും പോയി. മീര പോകുന്നത് കണ്ട് അവൻ അവളെ നോക്കി കളിയാക്കി ചിരിച്ചു. അവന്റെ മുഖത്തെ ആ ചിരി കണ്ടപ്പോൾ വാസുദേവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നാളുകൾക്കു ശേഷം അവനെ ഇങ്ങനെ കാണാൻ സാധിച്ചതിൽ അയാൾക്ക് അതിയായ ആഹ്ലാദവും.
**********************
അങ്ങനെ കളിയും , ചിരിയും , ഇടക്കുള്ള അടിപിടിയുമൊക്കെയായി അന്നത്തെ ദിവസം കടന്നുപോയി . സന്ധ്യക്ക് മുന്നേ അച്ഛനും , ദേവും ചെമ്പകശ്ശേരിയിലേക്ക് തിരിച്ചുപോയി. സന്ധ്യാദീപം കൊളുത്തി പ്രാർത്ഥനയും കഴിഞ്ഞു ദേവകിയമ്മയും , മീരയും അകത്തു ടീവി കാണുകയാണ് . നന്ദ ഗാർഡനിലും. അവൾ ഗാർഡനിലെ ഉഞ്ഞാലയിൽ ഇരുന്നു നേരത്തെ മീര നുള്ളിയെടുത്ത മുല്ലപ്പൂക്കൾ ഓരോന്നായി എടുത്ത് മാല കോർക്കുകയാണ്. എന്തോ മനസാകെ അസ്വസ്ഥമാണ്… എന്താണ് കാരണം എന്നറിയില്ല….ഈ സമയത്താണ് ശ്രീനാഥ് അച്ഛനെയും , ദേവുവിനെയും ചെമ്പകശ്ശേരിയിൽ കൊണ്ടുവിട്ടിട്ട് ശ്രീനിലയത്തേക്ക് തിരിച്ചു വന്നത്. കാർ പോർച്ചിൽ ഒതുക്കിയിട്ട് ഇറങ്ങിയപ്പോൾ ഗാർഡനിൽ ഇരിക്കുന്ന നന്ദയെ അവൻ കണ്ടു.
താൻ വന്നത് അറിയാതെ എന്തോ ആലോചിച്ചിരിക്കുന്ന അവളുടെ അടുത്തേക്ക് അവൻ ചെന്നു. അവൻ അടുത്തു വന്നതൊന്നും അറിയാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവനൊരു തമാശ തോന്നി. “ട്ടോ”……. അവൻ അവളുടെ കാതോരം ചേർന്ന് ശബ്ദമുണ്ടാക്കി. പെട്ടന്നുള്ള അവന്റെ ശബ്ദത്തിൽ അവളൊന്ന് ഞെട്ടി ,ഇരിക്കുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റു , കയ്യിൽ ഉണ്ടായിരുന്ന മുല്ലപ്പൂക്കൾ എല്ലാം താഴെ വീണു. നന്ദയുടെ ഞെട്ടിയ മുഖവും , പെട്ടന്നുള്ള എണ്ണിക്കലും കണ്ട് അവൻ അവളെ നോക്കി ചരിച്ചുകൊണ്ടിരുന്നു. അവന്റെ വയറുപൊത്തിപിടിച്ചുകൊണ്ടുള്ള ചിരി കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു. ഒന്നും മിണ്ടാതെ താഴെ വീണ പൂക്കൾ പെറുക്കിയെടുത്ത് അവൾ അവിടെനിന്നും പോകാൻ തിരിഞ്ഞതും , അവന്റ കയ്കൾ അവളുടെ കയ്യിൽ പിടുത്തമിട്ടു. അവളെ വലിച്ചവന്റരികിലേക്ക് ചേർത്തുനിർത്തി. “ദേ….വിട്…ഞാൻ പിണക്കമാ….എന്നോട് മിണ്ടണ്ട….ദേഷ്യത്തോടെ മുഖം കൂർപ്പിച്ചുപിടിച്ചുകൊണ്ട് അവൾ അവനെ നോക്കി പറഞ്ഞു.
“അച്ചോടാ…… എന്റെ നന്ദുട്ടിക്ക് ദേഷ്യം വന്നോ , നോക്കട്ടെ ആഹാ… ദേഷ്യം വരുമ്പോൾ എന്റെ നന്ദുട്ടിയെ കാണാൻ എന്തുഭംഗിയാ”…അവൻ അവളുടെ മുഖത്തൂടെ വിരലുകൾ ഓടിച്ചുകൊണ്ട് പറഞ്ഞു. അയ്യോടാ അങ്ങനെയിപ്പോൾ എന്റെ ഭംഗി ആസ്വദിക്കണ്ട…… അവന്റെ കയ്യ്കൾ തട്ടിമാറ്റികൊണ്ട് അവൾ അവിടെ നിന്നും അകത്തേക്ക് കയറിപ്പോയി.” ശ്ശേ….വേണ്ടായിരുന്നു , തലയിൽ കയ്യ് വച്ചവൻ അവിടെ നിന്നു പറഞ്ഞു. ഇതിപ്പോൾ ആ മീര കണ്ടുപിടിക്കും , പിന്നെ അമ്മയറിയും….വെറുതെ ഇരുന്ന പെണ്ണിനെ ദേഷ്യം പിടിപ്പിച്ചു ച്ചേ”…..അതും പറഞ്ഞവനും അവളുടെ പുറകെ അകത്തേക്ക് കയറി. രാത്രി അത്താഴം കഴിച്ചു അടുക്കളയിലെ പണികളെല്ലാം ദേവകിയമ്മയും നന്ദയും കൂടി ഒതുക്കിവച്ചു. നന്ദ കുടിക്കാനുള്ള വെള്ളവുമായി മുറിയിലേക്ക് പോയി. മീര നേരത്തെ തന്നെ കിടക്കാൻ പോയി.
നന്ദന മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ ചാരിയിരുന്നു ഫോണിൽ എന്തോ നോക്കുന്ന ശ്രീയെ കണ്ടു. അവൾ കുടിക്കാനുള്ള വെള്ളം മേശപ്പുറത്തു വച്ചു . പിന്നെ ബാത്റൂമിൽ പോയി കയ്യ്യും , കാലും മുഖവും കഴുകിവന്നു. അപ്പോഴും ശ്രീനാഥ് ഫോണിൽ തന്നെ നോക്കിയിരിക്കുന്നത് കണ്ട നന്ദക്ക് ദേഷ്യം ഒന്നുംകൂടി കൂടി. കുറച്ചുനേരം അവൾ അവനെ നോക്കി നിന്നു. “ഇങ്ങേരെന്താ ഫോണിൽ ആണോ പെറ്റിട്ടത്… എപ്പോ നോക്കിയാലും ഇതിൽ കുത്തിയിരിക്കുന്നത് കാണാം ” തെല്ലുറക്കെ പറഞ്ഞുകൊണ്ട് അവൾ കട്ടിലിന്റെ ഒരറ്റത്ത് വന്നു അവനെ നോക്കാതെ ചരിഞ്ഞു കിടന്നു . “മ്മ്…. ദേഷ്യം വന്നാലും പെണ്ണിന് ഇഷ്ടമുണ്ട്.” ഫോൺ മേശപ്പുറത്തേക്ക് വച്ചു അവൻ അവളുടെ അടുത്തേക്ക് ചേർന്നു കിടന്ന് അവളെ അവന്റെ നേരെ തിരിച്ചു കിടത്തി.
കണ്ണുകൾ ആകെ നിറഞ്ഞിരിക്കുന്നു. ശബ്ദം കേൾക്കാതെ ചുണ്ടുകൾ വിതുമ്പി കരയുന്ന നന്ദനയെ കണ്ടതും ശ്രീനാഥിനാകെ വെപ്രാളമായി. അവൻ എഴുന്നേറ്റ് അവളെ എണ്ണിപ്പിച്ചു, അവന്റെ മാറോട് ചേർത്തുപിടിച്ചു. “എന്താ…എന്താ….എന്താ എന്റെ നന്ദുട്ടിക്ക് പറ്റിയത്??അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ടവൻ ചോദിച്ചു. ഒന്നു പേടിപ്പിച്ചതിനാണോ താനിങ്ങനെ കരയുന്നത്?…..അതിനു ഞാൻ സോറി പറഞ്ഞില്ലെ…. പിന്നെയും….അവൻ പറയാൻ വന്നത് പൂർത്തിയാക്കാതെ അവളുടെ മുഖത്തേക്ക് നോക്കി.
” ശ്രീയേട്ടന്റെ ആരാ അനന്യ….?”
തുടരും…