ഇന്ന് രാത്രി ഈ നഗരത്തിലെ ഒരു മുറിയിൽ നമുക്ക്കഴിയാം. അമൽ അവളോട് പറഞ്ഞു. അവളുടെ മുഖം…

_lowlight

ഒരു തൊട്ടാവാടി കഥ…

Story written by Abdulla Melethil

==============

‘ബസ്സിൽ ചാരുവിന്റെ അടുത്തിരുന്ന സ്ത്രീ അവർക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി ഇറങ്ങിയപ്പോൾ അമൽ അവളുടെ അടുത്തിരുന്നു. ബസ്സിൽ നല്ലോണം തിരക്ക് ഉണ്ടായിരുന്നു..

രണ്ട് മണിക്കൂറിൽ ഏറെ സമയം അവളുടെ കോളേജ് ഹോസ്റ്റലിനു പുറത്ത് അമൽ അവൾക്ക് വേണ്ടി കാത്ത് നിന്നിരുന്നു…

നിൽക്കുക തന്നെയായിരുന്നു ! അത് കൊണ്ട് ഇരുന്നപ്പോൾ തന്നെ അവനൊരുപാട് ആശ്വാസമായി.

നീയെന്താണ് വരാൻ വൈകിയേ എന്നൊക്കെ ചോദിച്ചു വഴക്ക് കൂടാനുള്ള മാനസികാവസ്ഥ ബസ്സിലും നിൽക്കേണ്ടി വന്നപ്പോൾ നഷ്ടപ്പെട്ടിരുന്നു. ഒന്ന് ഇരിക്കാൻ സീറ്റ് കിട്ടിയിരുന്നെങ്കിൽ എന്ന് മാത്രമായി ചിന്ത. തല്ല് കൂടാനും കുറച്ചൊക്കെ ഊർജ്ജം വേണ്ടേ അവളുടെ അടുത്ത് ഇരിക്കാൻ സീറ്റ് കിട്ടിയപ്പോൾ  തന്നെ അവന്റെ എല്ലാ തൊട്ടാവാടി പരാതികളും മാഞ്ഞു പോയി…

അവൾ വിളിക്കുമ്പോൾ ഫോൺ എടുക്കാതിരുന്നാൽ വിളിക്കാം എന്ന് പറഞ്ഞിട്ട് വിളിക്കാതിരുന്നാൽ അത്തരം കാര്യങ്ങളിൽ അമൽ പിണങ്ങുമ്പോൾ അവൾ ചോദിക്കുന്നതാണ് അമൽ തൊട്ടാവാടി പരാതികൾ ഉണ്ടാകുമോ രണ്ടെണ്ണം എടുക്കാൻ എന്നൊക്കെ..

അവൾക്ക് അതെല്ലാം തൊട്ടാവാടി പരാതികൾ ആയിരുന്നു കാരണം അവളുടെ ഒരു ചിരിയിൽ അലിഞ്ഞു പോകാൻ ഉള്ള ആയുസ്സെ അതിനൊക്കെ ഉണ്ടായിരുന്നുള്ളൂ…

ഇതിപ്പോൾ നേരിൽ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണല്ലോ..

കാലത്തെ സൂര്യ രശ്മികൾക്ക് നല്ല ചൂടുണ്ടായിരുന്നു. അവൻ സീറ്റിൽ ഇരുന്നപ്പോൾ ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചു..

അവൾ പതിയെ അവന്റെ കൈയ്യിൽ തൊട്ടു അവളുടെ സൗമ്യമായ പുഞ്ചിരിയോടെ..അവളുടെ ശബ്ദവും പുഞ്ചിരിയും തന്നെ അമലിന് ആത്മഹർഷത്തിന്റെ നിമിഷങ്ങളായിരുന്നു. അവളുടെ സാന്നിധ്യം തന്നെ അവന് ഒരു ദൈവീക സാന്നിധ്യം പോലെയായിരുന്നു. വൈകിയതിന് അവൾ ഓരോ കാരണങ്ങൾ ബോധ്യപ്പെടുത്തുമ്പോൾ അവൻ അവളുടെ പിൻ കഴുത്തിൽ പൊടിഞ്ഞു നിൽക്കുന്ന വിയർപ്പ് തുള്ളിയിലേക്ക് നോക്കി ഇരുന്നു. അവളുടെ മൂക്കിന്റെ തുമ്പത്തും തൂങ്ങി നിന്നിരുന്നു മുത്തു പോലെ വിയർപ്പ് തുള്ളികൾ.

നിങ്ങൾക്ക് അറിയാമോ അവളുടെ കാരണങ്ങൾ വളരെ നിസ്സാരമാകും അവൾക്ക് പറഞ്ഞ സമയത്ത് തന്നെ ഇറങ്ങാൻ കഴിയുമായിരുന്നു. അവളത്രമാത്രം പ്രണയത്തോട് അധീനപ്പെട്ടിട്ടില്ല. എന്നാൽ അവനോ അവളോട് വളരെ അധികം അധീനപ്പെട്ടിരിക്കുന്നു..

അവളെ ഹോസ്റ്റലിന്റെ മുന്നിൽ പോയി കാത്ത് നിൽക്കാൻ അമലിന് കഴിയില്ല. അവൾ ലേഡീസ് ഹോസ്റ്റലിൽ ആയിരുന്നു. അവന് കുറച്ചപ്പുറം മാറി അവൾ കയറുന്ന ബസ്സിൽ തന്നെ ഇപ്പുറം നിന്ന് കയറാൻ മാത്രമേ കഴിയൂ..

ആ കാത്ത് നിൽപ്പിൽ പല ബസ്സുകളും ആളുകളും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടു മുന്നിൽ ഉള്ള ചായക്കടയിൽ നിന്ന് ഉയർന്ന് കേൾക്കുന്ന പുരുഷാരവങ്ങളുടെ രാഷ്ട്രീയ ചർച്ചകൾ കേട്ടു അപ്പോഴൊക്കെ അവളുടെ മൊബൈലിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. അവസാനം മുടി വൃത്തിയായി മെടഞ്ഞു മുന്നിലേക്ക് ഇട്ട് അധികം വളകളോ മാലയോ ഒന്നിച്ചു ഇല്ലാതെ ഒരു നിറം മങ്ങിയ ചുരിദാർ ഇട്ടവൾ ബസ്സിന് കാത്ത് നിൽക്കുമ്പോൾ അവൾ വിളിച്ചു അമൽ ഞാൻ ഞാൻ അടുത്ത ബസ്സിൽ കയറാം എന്നും പറഞ്ഞു കൊണ്ട്..

അമൽ ഞാൻ വരാൻ കുറച്ചു വൈകി. ഇനി അതിന് മുഖം കയറ്റി ഇരിക്കരുത്. അവൻ അവളുടെ കൈ വീണ്ടും പിടിച്ചു. പൂവ് പോലെ മൃദുലമായ മിനുസമുള്ള കൈ ഒന്നുമല്ല. അവളുടെ സാധരണ കൈ വിരലുകൾ അമൽ അവളുടെ വിരലുകളെ താലോലിച്ചിരുന്നു..

അതെപ്പോഴും അങ്ങനെയാണ് ഞങ്ങൾ ആകെ മൂന്നോ നാലോ തവണയെ കണ്ടിട്ടുള്ളൂ അപ്പോഴെല്ലാം ഞങ്ങൾ മുഖത്തോട് മുഖം നോക്കി മൗനഗർഭത്തിൽ ഒളിക്കും ഇടക്ക് ചിരിക്കും അപ്പോൾ ചിലപ്പോൾ കണ്ണുകൾ നിറയും പിന്നെ കൈകൾ താലോലിച്ചിരിക്കും കാലുകൾ തമ്മിൽ പാമ്പുകളെ പോലെ കെട്ടി പിണയാൻ ശ്രമിക്കും…

ഞങ്ങൾ കുറെ ദൂരം ഇങ്ങനെ സഞ്ചരിക്കും. ബസ്സിൽ പിന്നെ കുറച്ചു നേരം ട്രെയിനിൽ പ്ലാറ്റ് ഫോമിൽ ബീച്ചിൽ പിന്നെ മടക്കവും രണ്ട് ഇടങ്ങളിലേക്ക് ആ  യാത്ര പറച്ചിലിൽ ഉണ്ടാകുന്ന ഹൃദയ വേദനയുടെ ആഴം നോക്കിയാൽ കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നുമല്ല..

അന്ന് പിരിയുമ്പോഴും അവളൊരു ശിലപോലെ നിന്നു ഒന്നും മിണ്ടാതെ..

നിങ്ങൾ നിങ്ങളെ പ്രണയിക്കുന്നവളുടെ മുഖത്തേക്ക് നോക്കിയിട്ടുണ്ടോ അതൊരു കണ്ണാടി പോലെയാണ്. അത് നിങ്ങളെ സന്തോഷിപ്പിക്കും പരിപോഷിപ്പിക്കും..

അവർ ബസ്സിൽ നിന്നിറങ്ങി ആ നഗരത്തിലൂടെ നടന്നു..അവളുടെ കൈകൾ അപ്പോഴും അവന്റെ കൈക്കുള്ളിൽ ആയിരുന്നു. ഒരെഴുത്തുകാരനെ പ്രണയിച്ചത് എന്റെ ഭാഗ്യമാണ് അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..

അമൽ ചോദ്യ ഭാവത്തിൽ അവളെനോക്കി..എന്റെ മുഖം ഒന്ന് മാറിയാൽ പോലും അമൽ അതിനുള്ള വിശദീകരണം പറഞ്ഞു തരും..

ഒരുകാര്യം സത്യമാണ് അമലിന് എന്നോടുള്ള പ്രണയത്തിന്റെ തീവ്രത പോലെ എനിക്ക് തീവ്രതയില്ല എന്നുള്ള അമലിന്റെ നിരന്തരം പരാതികൾക്ക് ഞാൻ ഇന്ന് ഉത്തരം നൽകാം..അമലിന്റെ അത്ര അറിവ് എനിക്കില്ല. എങ്കിലും എനിക്ക് കഴിയും പോലെ..

അമലിന് പ്രത്യേകിച്ചു ജോലി ഒന്നുമില്ല കുറച്ചു പുസ്തകങ്ങൾ അയാളെ അടയാളപ്പെടുത്തിയിട്ടുണ്ട് അത്തരം ഒരെഴുത്തിലൂടെയാണ് ചാരുവും അമലിലേക്ക് എത്തിയത്..

കഴിഞ്ഞ പ്രാവശ്യം ഇതേ പോലെ ഒരുപകൽ മുഴുവൻ ഒരുമിച്ചു നടന്നു ചാരു യാത്ര പറഞ്ഞു..അതിന് ശേഷം അവൾ രണ്ട് ദിവസത്തോളം അമലിന് ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അവളങ്ങനെ ഒരുപാട് വിചിത്ര സ്വഭാവം കൂടെ ഉള്ള ആളായിരുന്നു…

അമൽ ഞാൻ അമലിന്റെ സ്നേഹകടലിൽ നീന്തുന്ന ഒരു മത്സ്യമാണ് കടലിൽ നീന്തുന്ന മത്സ്യത്തിന് കടലിനെ കുറിച്ചു ഒന്നുമറിയില്ല സ്വർഗ്ഗത്തിൽ വസിക്കുന്നവർക്ക് സ്വർഗ്ഗത്തെ അറിയാത്തത് പോലെ അമലിനെ നഷ്ടപ്പെടുമ്പോൾ ഞാൻ അറിയും അപ്പോൾ മാത്രം ഞാൻ അറിയും വലയിൽ കുടുങ്ങിയ ഒരു മത്സ്യത്തെ പോലെ കടലിന്റെ സൗഭാഗ്യങ്ങൾ മുക്കുവൻ വരുന്നത് വരെ വെയിലത്ത് കരയിൽ പിടയുമ്പോൾ…

അമൽ അവളെ ഒന്ന് ചേർത്ത് പിടിച്ചു അവൾ പരിഭ്രമത്തോടെ ചുറ്റുപുറവും നോക്കി അമൽ ഇനി ഞാൻ പോയാലും ഹോസ്റ്റലിൽ കയറാൻ പറ്റില്ല നിന്നോട് ഒത്ത് നടക്കുമ്പോൾ സമയം പോലും ഞാൻ അറിയുന്നില്ല..

അവൾ അവനോട് ചേർന്ന് നടന്നു..ഇന്ന് രാത്രി ഈ നഗരത്തിലെ ഒരു മുറിയിൽ നമുക്ക്കഴിയാം..അമൽ അവളോട് പറഞ്ഞു..അവളുടെ മുഖം ഒരുപാട് സങ്കടത്താൽ പെയ്യാൻ നിൽക്കുന്ന മേഘത്തെ പോലെ തൂങ്ങി നിന്നു…

കാലത്ത് തന്നെ ഹോസ്റ്റലിലേക്ക് പോകാം…

ചാരൂ…പ്രണയം മഹത്വരമാണ് ലോകത്തിൽ എന്നാൽ പ്രണയെത്തേക്കാൾ മഹത്വം ഞാൻ പറഞ്ഞു തരട്ടെയോ…അത് സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യമാണ് പരമപ്രധാനം സ്വാതന്ത്ര്യമില്ലാത്ത പ്രണയം നിശബ്ദമായ അടിമത്വമാണ് അതിനധികം ആയുസ്സുണ്ടാകില്ല

അവരോരുപാട് സമയം നിരത്തുകളിലൂടെ നടന്നു സായന്തനം ഇരുട്ടിന് വഴി മാറി കൊടുത്തിരിക്കുന്നു ഇരുട്ടിനാണ് പ്രണയത്തെ കൂടുതൽ അറിയുക പ്രണയത്തിനാഴം ഇരുട്ടിനാണ് അവളിപ്പോൾ എന്നോട് വളരേയേറെചേർന്ന് നടക്കുന്നു വെളിച്ചത്തിൽ അകന്ന് നിൽക്കുന്നവൾ..

ലോഡ്ജിലെ സദാചാര കണ്ണുകളെ ഗൗനിക്കാതെ അവളുടെ കൈകളെ ബലിഷ്ഠമായ കരങ്ങളാൽ മുറുകെ പിടിച്ച് അമൽ റൂമിലേക്ക് നടന്നു…വാതിൽ അടച്ചപ്പോൾ അവളൊന്ന് വിറച്ചു…

അമൽ കട്ടിലിന് അറ്റത്ത് ഇരുന്നു..അവൾ റൂമിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി നക്ഷത്രങ്ങൾ ആകാശത്ത് നിറഞ്ഞു നിൽക്കും പോലെ വെളിച്ചങ്ങൾ അലങ്കരിച്ച നഗരം ശബ്ദ കോലാഹലങ്ങളിൽ നിറഞ്ഞു തെളിഞ്ഞു നിൽക്കുന്നു…

അമൽ അവളുടെ അരികിലേക്ക് ചെന്നു അവന്റെ നിശ്വാസം അവളുടെ ചെവിക്ക് പിറകിൽ തട്ടിയപ്പോൾ അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി അമൽ അവളെ ചുറ്റി പിടിച്ചു..അവൾ ഒരു പാവകുഞ്ഞിനെ പോലെ അത്രയും നിഷ്കളങ്കമായി അമലിനെ നോക്കി അമൽ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൾ അവന്റെ കണ്ണുകളിലേക്കും..

നിന്റെ സ്വാതന്ത്രത്തിലേക്ക് ഞാനെന്റെ പ്രണയവുമായി നിന്നെ വരുതിയിലാക്കാൻ വരുമ്പോഴേ നിനക്ക് എന്നെ കൊണ്ട് വീർപ്പു മുട്ടലുകൾ ഉണ്ടാകൂ..പ്രണയം പിടിച്ചടക്കാൻ ഉള്ളതല്ല വരുതിയിലാക്കാൻ ഉള്ളതുമല്ല വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് പ്രണയം നിശബ്ദമായ ഒരു അടിമത്വമായി മാറുന്നത്..

പ്രണയിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ പ്രണയത്താൽ ബന്ധനസ്തനാവൻ ഒരാളും ഇഷ്ടപ്പെടില്ല..

അവൻ അവളോട് ശലഭയുമ്മയെ കുറിച്ചു ചോദിച്ചു. ചാരുവിന് ശലഭയുമ്മയെ കുറിച്ചറിയുമോ…അത് ഇങ്ങിയുമ്മ പോലെയോ മീനുമ്മ പോലെയോ ഉള്ള മറ്റൊരുമ്മയാണ്..

അവൾ വിയർത്ത് ഒലിച്ചു..അവന്റെ സ്പർശനത്താൽ അവന്റെ സാമീപ്യത്താൽ അവളിൽ നിന്നൊരു വൈദ്യുത തരംഗം ബഹിർഗമിച്ചിരുന്നു..സംഭവനീയമായി തീരേണ്ട പ്രണയത്തിന്റെ ര തിയുടെ സീൽക്കാരങ്ങളുടെ ചൂട്..

ശലഭയുമ്മ തൊട്ട് അമർത്തി നൽകുന്നതാണ് ഒരിടത്ത് നിന്ന് നുള്ളി എടുത്ത് മറ്റൊരിടത്ത് സ്ഥാപിക്കും പോലെ…അവൻ അവളുടെ മൂക്കിന്മേൽ പതിയെ മൂക്ക് മുട്ടിച്ചു അവന്റെ നിശ്വാസം അവളെ പൊള്ളിച്ചു അവളുടെ ചുണ്ടുകൾ വിറച്ചു..അവൻ പതിയെ വളരെ പതിയെ അവളുടെ ചുണ്ടുകളിൽ ചുണ്ട് കൊണ്ട് സ്പർശിച്ചു..കണ്ണ് നീർ തുള്ളി കവിളിലേക്ക് ഇറ്റ്‌ വീഴും പോലെ..

പതിയെ അവളുടെ പല്ലുകളുടെ മേൽനിരകളും താഴെ നിരകളും നാവിനാൽ തിരഞ്ഞു..അവിടെ അവളുടെ താഴെ വരിയിലെ മൂന്നാമത്തെ പല്ലിന്റെ പൊട്ടിയ ഭാഗം അവന്റെ നാവിൽ തടഞ്ഞു…

അവൾ അവനിലേക്ക് പടർന്നു..അവൻ അവളെ ബെഡിലേക്ക് കിടത്തി..ശലഭയുമ്മ അറിഞ്ഞുവോ ചാരൂ..അവളൊന്ന് കുറുകി..

അവൻ അവളിലേക്ക് പതിയെ ഇറങ്ങി..പ്രണയം അവരെ അന്വർത്ഥമാക്കി.. ഭ്രമാത്മകമായി ഒരു സ്വപ്നമായി അവൻ അവളെ ശലഭയുമ്മകളെ കൊണ്ട് പൊതിഞ്ഞു..

അവളുടെ ഇളം വയറിൽ അവൻ അമർത്തി ചുംബിച്ചപ്പോൾ അവളൊന്ന് ചിരിച്ചു…അവളുടെ വിയർപ്പ് തുള്ളികളെ അവനും അവന്റെ മേ ദര സത്തെയും സൗരഭ്യത്തെയും അവളും ഏറ്റ് വാങ്ങിയപ്പോൾ ലോകം മുഴുവൻ അവർക്ക് വേണ്ടി പൂക്കൾ വർഷിച്ചു..

പുലർകാല മഞ്ഞും തണുപ്പും ജാലകവാതിലിലൂടെ അവരുടെ റൂമിലേക്ക് ഒരു ഇളം വെയിലുമായി കടന്ന് വരുമ്പോൾ അവൾ അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുകയായിരുന്നു അവനും അവളുടെ ന ഗ്‌നമായ പുറം മേനിയിൽ കൈ കൊണ്ട് തലോടുകയായിരുന്നു..

ചാരു മുഖം ഉയർത്തി അമലിനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ നെഞ്ചിലെ രോമ കാടുകളിലേക്ക് അവളുടെ കണ്ണ് നീർ തുള്ളി ഇറ്റ്‌ വീണു..

അമൽ കരയുകയാണോ..ചാരു ചോദിച്ചപ്പോഴാണ് അമൽ അറിഞ്ഞത് അവനും കരയുകയാണെന്ന് അമൽ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു രണ്ട് പേരുടെയും ഹൃദയങ്ങൾ ഒന്നായി മിടിക്കുന്നതും സങ്കടം.ചങ്കിൽ നിന്ന് പുറത്തേക്ക് കണ്ണ് നീർ തുള്ളികളായി ഒഴുകുന്നതും രണ്ട് പേരും അറിയുന്നുണ്ടായിരുന്നു..

അഗാധ പ്രണയത്തിന്റെ നിമിഷങ്ങളിലേ പൗർണ്ണമി രാത്രിയിൽ പൂർണ്ണ ശോഭയോടെ നിൽക്കുന്ന ചന്ദ്രന്റെ പ്രതിബിംബം ജല മർമ്മരങ്ങളിൽ ദൃശ്യമാകൂ അത് പോലെ രണ്ട് പേരുടെയും കണ്ണ് നീർ തുള്ളികൾ ശുദ്ധമായ ഭൂമുഖം പോലെ രണ്ട് പേർക്കും കാണാൻ കഴിഞ്ഞത്..

അവൻ അവളുമായി ഹോസ്റ്റലിലേക്ക് യാത്ര തിരിച്ചു..രണ്ട് പേരുടെയും ഹൃദയങ്ങൾ തപിച്ചു കൊണ്ടിരുന്നു..ഒരു വിരഹ വേദനയുടെ അതി ഭയങ്കരമായ വേദന രണ്ട് പേരുടെയും ഹൃദയന്തരങ്ങൾക്കുള്ളിൽ ഒരു ലാവ പോലെ തിളച്ചു പൊങ്ങി അതെത്ര മാത്രം വേദനയെന്ന് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…..

അവൾ ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ അമൽ ഒരു ക്രൂ ശിതനെ പോലെ കുരിശിലേറിയവനെ പോലെ നോക്കി നിന്നു അവളുടെ നിറം മങ്ങിയ ചുരിദാറും കരിമഷി കണ്ണുകളും അവനിൽ നിന്നും ദൂരേക്ക് മറഞ്ഞു…

അവൻ അവളുടെ ഫോണിലേക്ക് ഒന്ന് കൂടി വിളിച്ചു അവൻ പൊട്ടി കരയുന്നുണ്ടായിരുന്നു അവനൊരു ആശ്വാസം അവളുടെ വാക്കുകളിൽ നിന്നും വേണ്ടിയിരുന്നു അവളുടെ ഫോൺ പരിധിക്ക് പുറത്തായിരുന്നു..അവനത് വേദനയുടെ ആഴം വർദ്ധിപ്പിച്ചു..

ഞാൻ അമലിന്റെ സ്നേഹ കടലിലെ മത്സ്യമാണ് അമൽ അവളുടെ വാക്കുകൾ അവന്റെ നേരിപ്പൊട് തീർത്ത ഹൃദയത്തിന് ഒരാശ്വാസവും നൽകിയില്ല..

അവൻ അവളുടെ ഹോസ്റ്റലിലേക്ക് നോക്കി കുറെ നേരം നിന്ന ശേഷം അവിടെ നിന്നും തിരിച്ചു…അപ്പോൾ അവന്റെ അന്തരംഗത്തിൽ നിന്നും അവന്റെ ഗുരുവിന്റെ ഓഷോയുടെ അരുൾപ്പാടുകൾ ഒരമ്മയുടെ സ്വാന്തന സ്പർശം പോലെ ഒഴുകിയെത്തി….

അമൽ….നിന്റെ ചാരുവിനെ നീ പണം പോലെയോ മറ്റു വസ്തുക്കളെ പോലെയോ കൈവശപ്പെടുത്തുക എന്നുള്ളത് അസാദ്ധ്യമാണ്…കൈവശപ്പെടുത്താൻ ശ്രമിക്കുമ്പോൾ പ്രണയം ബന്ധനസ്ഥനാകുന്നു..പ്രണയത്തെ ബന്ധനസ്ഥനാക്കാൻ ഒരാൾക്കും സാധിക്കില്ല നിരാശ മാത്രമായിരിക്കും അതിന്റെ ഫലം..

കൈ വശപ്പെടുത്താൻ ശ്രമിക്കുമ്പോൾ പ്രണയം അസാധ്യമായി തീരുന്നു മരുഭൂമിയിലെ മരുപ്പച്ചപോലെ..ചാരുവിനോട് എത്ര കുറച്ചു അധീനപ്പെടുന്നുവോ അത്രത്തോളം നിങ്ങളുടെ അടുപ്പം വർധിക്കുന്നു..

അമൽ ബസ്സിലിരുന്ന് ബോധത്തിന്റെയും അബോധത്തിന്റെയും നേർത്ത ഒരു രേഖയിലൂടെ കടന്ന് പോയി അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു കവിഞ്ഞിരുന്നു…

പ്രിയപ്പെട്ട അമലേ…നീ പ്രണയത്തിൽ നിന്നൊരിക്കലും ഒഴിഞ്ഞു മാറരുത്..അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക..അത് മുറിവേല്പിക്കും..നിന്നിൽ പ്രണയം ഉണ്ടെങ്കിൽ അത് പ്രശ്നമല്ല..

പ്രിയപ്പെട്ട അമലേ..ആ മുറിവുകളെല്ലാം നിന്നെ ബാലപ്പെടുത്താൻ ഉള്ളതാണ്..പ്രണയത്തിന്റെ മണ്ണിൽ മാത്രം മുളക്കുന്ന ദൈവീക ആത്മ ജ്ഞാനത്തിന് വേണ്ടി….

അമലിന്റെ ഫോൺ ശബ്ദിച്ചു…അതവളായിരുന്നു ചാരു…അമൽ ഞെട്ടി പിടഞ്ഞു ഫോൺ എടുത്തു..

എടാ ചെക്കാ ഐ മിസ്സ് യൂ…അവളും കരയുകയായിരുന്നു.അമലിന്റെ ശബ്ദം. പുറത്തേക്ക് വന്നില്ല പകരം വന്നത് ഒരു വിതുമ്പലായിരുന്നു…

===========

ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Abdulla Melethil