ഭര്‍ത്താക്കന്മാര്‍ കാണേണ്ട സംഗതികളാ ഇവളുമാര്‍ നാട്ടുകാര്‍ക്ക് കാണിച്ചോണ്ട് നടക്കുന്നത്…പാക്കരന്‍ പുച്ഛത്തോടെ പറഞ്ഞു.

എഴുത്ത്: അരവിന്ദ് മഹാദേവൻ

===============

“ഇറുകിയ ജീന്‍സും തള്ളിപ്പിടിച്ച ടീഷര്‍ട്ടും തു ട കാണിക്കുന്ന കുന്ത്രാണ്ടവുമൊക്കെ വലിച്ച് കയറ്റി നടക്കുന്നവളുമാരെ കാണുമ്പോള്‍ തന്നെയറിയാം പ ടക്കങ്ങളാണെന്ന് “

എറണാകുളത്തെ മറൈന്‍ഡ്രൈവില്‍ ആദ്യമായെത്തിയ പാക്കരന്‍  കോവാലനോട് പറഞ്ഞു.

“ശരിയാണ് പാക്കരാ , അതിനൊക്കെ നമ്മുടെ പെണ്ണുങ്ങള് , ഏത് നമ്മുടെ കുടുംബത്തിലെ കു ലസ്ത്രീകളേ , അവരെയൊക്കെ സമ്മതിക്കണം , എന്താ അവരുടൊരു വസ്ത്രശുദ്ധി , നമ്മടെ തറവാടിത്തത്തോടുള്ള അസൂയ കൊണ്ടാണ് പണ്ട് നമ്മള്‍ പട്ടന് വിളക്ക് പിടിച്ചിട്ടുണ്ടെന്നൊക്കെ ഓരോ അസത്തുകള്‍ പാടി നടക്കുന്നത് “

പാക്കരന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് കോവാലന്‍  പറഞ്ഞു.

“നീ അവളെ കണ്ടോ ആ പച്ച ടീഷര്‍ട്ടുകാരി , ആ ടീഷര്‍ട്ടിലൂടെ അവളുടെ സൈ സ് വരെ പറയാം “.പച്ച ടീഷര്‍ട്ടിട്ട യുവതിയെ ചൂണ്ടി കാണിച്ചുകൊണ്ട് പാക്കരന്‍  പറഞ്ഞു

“മുപ്പത്താറോ നാല്പതോ കാണുമായിരിക്കും അല്ലേ പാക്കരാ , തുടയുടെ മുഴുപ്പൊക്കെ കണ്ടോ , ഹോ “

കോവാലന്‍  വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.

“ഭര്‍ത്താക്കന്മാര്‍ കാണേണ്ട സംഗതികളാ ഇവളുമാര്‍ നാട്ടുകാര്‍ക്ക് കാണിച്ചോണ്ട് നടക്കുന്നത് ” പാക്കരന്‍ പുച്ഛത്തോടെ പറഞ്ഞു.

കണ്ണില്‍ കാണുന്ന സ്ത്രീകളുടെയെല്ലാം വസ്ത്രധാരണത്തെക്കുറിച്ചും അവയവങ്ങളുടെ അളവെടുപ്പും നടത്തിക്കൊണ്ട് പാക്കരനും കോവാലനും മുന്നോട്ട് നീങ്ങി.

“ഇഡിയറ്റ്സ് , താനൊക്കെയെന്താടോ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ “

പാക്കരന്റേയും കോവാലന്റെയും തുറിച്ച് നോട്ടങ്ങള്‍ കുറേ നേരമായി വീക്ഷിച്ചുകൊണ്ടിരുന്ന ഒരു യുവതി ഇരുവരുടെയും മുന്നിലേക്ക് വട്ടം നിന്നുകൊണ്ട് പുച്ഛത്തോടെ ചോദിച്ചു.

“ഇല്ല , ഇങ്ങനത്തെ വൃത്തികെട്ട വേഷത്തില്‍ നടക്കുന്നവരെ കണ്ടിട്ടില്ല , ഞങ്ങളൊക്കെ തറവാടികളാണ് , ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളൊന്നും ഇങ്ങനത്തെ വൃത്തികെട്ട വേഷത്തിലൊന്നും നടക്കാറില്ല ” പാക്കരന്‍ കൂസലില്ലാതെ പറഞ്ഞു.

“എങ്കില്‍ പിന്നെ തറവാടികളായ നിങ്ങളൊക്കെ കുടുംബത്തെ പെണ്ണുങ്ങളെ മു ലക്കച്ചയും മുണ്ടും ചുറ്റി ഇങ്ങോട്ട് പറഞ്ഞ് വിട് , ഞങ്ങളുടെ കൂട്ടത്തിലെ ആമ്പിള്ളേരും ശരിക്കൊന്നാസ്വദിച്ചോട്ടെ , റാസ്കല്‍സ്, ഇപ്പോഴും 1950 ല്‍ നിന്ന് കരകയറിയിട്ടില്ല”

കിളവന്മാരെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ യുവതി രോഷത്തോടെ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു.

“ഓ അവളുടൊരു പരിഷ്കാരം കണ്ടില്ലേ , സായിപ്പിന്റെ ഇംഗ്ലീഷിലും ഏതാണ്ട് പറഞ്ഞിട്ട് പോണത് കണ്ടാ “

കോവാലന്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഇരുവരും തിരിച്ച് തങ്ങളുടെ  തറവാടിലെത്തി.

“എന്താ കോരാ ഈ നേരത്ത് , തേങ്ങയൊക്കെ ഇന്നലെയിട്ടാരുന്നല്ലോ “

വീടിന്റെ ഉമ്മറത്ത് നിന്നും നെറ്റിയിലെ വിയര്‍പ്പും തുടച്ച് പുറത്തേക്കിറങ്ങി വരികയായിരുന്ന കോരനെ കണ്ട് കോവാലന്‍ സംശയത്തോടെ ചോദിച്ചു.

“പെരയ്ക്കുള്ളില്‍ കുറച്ച് പണികളുണ്ടെന്ന് കോവാലേട്ടന്റെ ഭാര്യ പറഞ്ഞാരുന്ന് , അതാ വന്നത് , എനിക്ക് വേറേം പണിയുണ്ട് കോവാലേട്ടാ ഞാന്‍ പോണ് “

കോരന്‍  വെപ്രാളത്തോടെ പറഞ്ഞൊപ്പിച്ചിട്ട് വേഗം നടന്ന് തുടങ്ങി .

“നില്‍ക്കെടാ അവിടെ “

കോവാലന്‍ ഗൗരവത്തില്‍ വിളിച്ചു.

“എന്താ കോവാലേട്ടാ “

പിടിക്കപ്പെട്ടവനെപ്പോലെ പരുങ്ങിക്കൊണ്ട് കോരന്‍ നിന്നയിടത്ത് തറഞ്ഞ് നിന്നു.

“വേല ചെയ്താല്‍ കൂലി, അതാണെന്റെ ശീലം , ഇതും വാങ്ങി വേഗം വിട്ടോ “

പോക്കറ്റില്‍ നിന്നും നൂറിന്റെ നോട്ടെടുത്ത് കോരന് നീട്ടിക്കൊണ്ട് കോവാലന്‍ പറഞ്ഞു.

ജീവന്‍ തിരിച്ച് കിട്ടിയ മട്ടില്‍ കോരന്‍ കിട്ടിയ കാശും വാങ്ങി വേഗത്തില്‍ തിരിഞ്ഞ് നടന്നു.

“സാവിത്രിയേ , എടീ സാവിത്രിയേ “

വീടിനുള്ളിലെത്തിയ കോവാലന്‍ ഭാര്യയായ സാവിത്രിയെ അടുക്കളയിലെങ്ങും കാണാതെ വന്നപ്പോള്‍ തിരക്കിക്കൊണ്ട് അവരുടെ മുറിയിലെത്തി.

മുറിയില്‍ നൂ ല്‍ബന്ധമില്ലാതെ ആലസ്യത്തോടെ സാവിത്രി കിടക്കുകയായിരുന്നു.

“ഇതെന്താടീ പകല്‍ സമയത്തിങ്ങനെ , ആ കോരനെങ്ങാനും കണ്ടാരുന്നേലുള്ള അവസ്ഥ “

കോവാലന്‍ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.

“ഭയങ്കര ഉഷ്ണമാണേട്ടാ അതാണ്  , അല്ല കോരന്‍ പോയാരുന്നോ, അവനെ ചെയ്യേണ്ട ജോലിയൊക്കെ ഏല്‍പ്പിച്ചിട്ട് ഒന്ന് തല ചായ്ക്കാന്ന് കരുതി വന്ന് കിടന്നതാ, മയങ്ങിപ്പോയി ” സാവിത്രി നിഷ്കളങ്ക മട്ടില്‍ പറഞ്ഞു.

“നിനക്കൊരു ഉത്തരവാദിത്തവുമില്ല , ജോലിക്കുള്ള കൂലിയും കൊടുത്താ ഞാനവനെ പറഞ്ഞ് വിട്ടത് , എന്തായാലും  നീ ഇങ്ങനെ തന്നെ കിടന്നോ , ഞാന്‍ വേം കുളിച്ചിട്ട് വരാം “”

കോവാലന്‍ കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് വാതിലിന് പുറത്തേക്ക് നീങ്ങി.

കോവാലന്റെ പോക്ക് പുച്ഛത്തോടെ ഏതാനും സെക്കന്റുകള്‍ നോക്കിയിട്ട് സാവിത്രി കട്ടിലില്‍ നിന്നെഴുന്നേറ്റു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പാക്കരനും കോവാലനും ടൗണില്‍ വെച്ച് കണ്ടുമുട്ടി.

“പാക്കരാ നിന്റെ വീട്ടിലേക്ക് അന്ന് നമ്മള്‍ എറണാകുളത്ത് വെച്ച് കണ്ടത് പോലുള്ളൊരു സാധനം വരുന്നത് കണ്ടല്ലോ , കള്ളത്തെ.മ്മാടീ കുറ്റം പറഞ്ഞിട്ട് പതുക്കെ വീട്ടിലേക്ക് വിളിച്ച് വരുത്താനും തുടങ്ങിയല്ലേ “

പാക്കരനെ നോക്കി വഷളച്ചിരിയോടെ കോവാലന്‍ പറഞ്ഞു.

“പ്ഫാ ചെ റ്റേ , അത് ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയ എന്റെ മോളായിരുന്നെടാ , നീയും ഞാനുമൊക്കെയാ ഇമ്മാതിരി ചിന്തകളുമായി നടക്കുന്നത് കാലം മാറി , മേലാലിനി എന്റെ മുഖത്ത് നോക്കി പോകരുത് “

കോവാലനെ ആട്ടിക്കൊണ്ട് ചുവന്ന മുഖത്തോടെ പറഞ്ഞിട്ട് പാക്കരന്‍  മുന്നോട്ട് നടന്നു.

“ഓ , സ്വന്തം കുടുംബത്തും ഒരു പടക്കമുണ്ടെന്നായപ്പോള്‍ അവന്റൊരു ഗമ കണ്ടില്ലേ “

അടക്കം പറഞ്ഞുകൊണ്ട് കോവാലന്‍ മുഖം വെട്ടിത്തിരിച്ചു.

കുറിപ്പ്: കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമുള്ളതല്ല. (പഴയതാണ് , വായിച്ചവര്‍ പൊങ്കാലയിടരുത് ) അങ്ങനെ തോന്നിയാല്‍ സ്വാഭാവികം, അല്ല യാദൃശ്ചികം മാത്രം !