പതിയെ എൻ്റെ മനസ്സിൽ കഴിഞ്ഞു പോയ എൻ്റെ മൂന്നാം ക്ലാസ് മുറി തെളിഞ്ഞു വന്നു..

എഴുത്ത്: മനു തൃശ്ശൂർ

=================

വല്ലാത്ത ബ്ലോക്ക്…ഞാൻ മനസ്സിൽ പറഞ്ഞു. ചൂട് കൂടിയപ്പോൾ സീറ്റ് ബെൽറ്റ് ഊരി ചാരി കിടക്കുമ്പോഴ..

അത്രയും വണ്ടികൾക്ക് ഇടയിൽ നിന്നും ഒരു പയ്യൻ കാറിന്റെ അടുത്തേക്ക് വന്നു..

അവനെ കണ്ടാൻ മൂന്നോ നാലൊ വയസ്സ് തോന്നിക്കും..

അവൻ്റെ വസ്ത്രത്തിൽ നിറയെ അഴുക്കുകൾ ഉണ്ടായിരുന്നു. എണ്ണയില്ലാതെ ചെമ്പിച്ച മുടി വിശപ്പിന്റെ വേദന എന്നും ആക്രമിച്ചതിൻ്റെ ഓർമ്മകൾ അവൻ്റെ കണ്ണിലും മുഖത്തും ഉണ്ട്

മെല്ലെ കാറിന്റെ അരികിൽ വന്നു. വിൻഡൊ ഗ്ലാസിലേക്ക് അവൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന കുപ്പിയിലെ വാഷ്‌ ഒഴിച്ചു ഒരു സ്പോഞ്ച് കൊണ്ട് കഴുകി ക്ലീനർ കൊണ്ട് അവനത് തുടച്ച ശേഷം..എന്നെ നോക്കി കൈക്കാട്ടി യാചിക്കുന്നുണ്ടായിരുന്നു..

ഞാൻ ഒരൽപം ചിന്തിച്ചു നിന്ന്..ആരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഈ കുഞ്ഞുങ്ങളെ കൊണ്ട് ഭിക്ഷാടനം നടത്തുന്നവർ..ചെറിയ ചെറിയ കുഞ്ഞുങ്ങളെ കൊണ്ട് പലരീതിയിൽ പണം പിരിക്കാൻ നടക്കുന്നവർ നാട്ടിൽ ഒരുപാട് ഉണ്ടെന്ന്..

അതോർത്തപ്പോൾ എനിക്ക് അവന് പണം കൊടുക്കണം എന്ന് തോന്നിയില്ല…

പിന്നെ അവൻ്റെ ദയനീയ മുഖം കാണുമ്പോൾ കൊടുക്കാതെ ഇരിക്കാനും ഓരോ കുഞ്ഞുങ്ങളും ഇങ്ങനെ ആകുന്നതിൽ സമൂഹത്തിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ഞാനോർത്തു..

അവൻ തിരിഞ്ഞു നടക്കാൻ നേരത്ത് ഞാൻ ഗ്ലാസ് താഴ്ത്തി അവനെ വിളിച്ചു ഒരു ഇരുപത് രൂപ നോട്ടെടുത്ത് കൊടുത്തു….

അവൻ അത് യാതൊരു ആക്രമണവും ഇല്ലാതെ നന്ദിയോടെ വാങ്ങി പോയി…

ചില തിരക്കുകൾക്ക് ഇടയിൽ ഞാൻ അത് കണ്ടിട്ടുണ്ട്..ഈ യാചനയിൽ കാണിക്കുന്ന മുഖമല്ല അവരുടെ എന്ന്…നമ്മൾ കൊടുത്തു ഇല്ലെങ്കിൽ പലരുടെയും മുഖം മാറി നമ്മളെ പിന്തുടരും വിടാതെ ശരീരത്തിൽ പിടിക്കുക..

പെട്ടെന്ന് ബ്ലോക്ക് മാറി വണ്ടികൾ നീങ്ങി തുടങ്ങിയത്…

ഒരു ദൂരയാത്ര കഴിഞ്ഞു വരുന്നു കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു. ബ്ലോക്കിൽ പെട്ടപ്പോൾ നല്ല ചൂടും തൊണ്ട ദാഹിക്കാനും തുടങ്ങിയിരുന്നു..

പിന്നെ ഒരുപാട് ദൂരം വണ്ടി ഓടിച്ചില്ല റോഡിലെ തിരക്ക് ഒഴിഞ്ഞ ഒരു പാതയിൽ വണ്ടി ഒതുക്കി..

അവിടെ കണ്ട ഫ്രൂട്ട് കടയിലേക്ക് കയറി ഒരു കരിമ്പിൻ ജ്യൂസ് പറഞ്ഞു. ഒരു പത്തു പതിനെട്ട് വയസ്സുള്ള ഒരു ചെക്കൻ ആയിരുന്നു ജ്യൂസ് തെയ്യാറക്കുന്നത്..

ഞാൻ അവനെ നോക്കി അടുത്ത് കണ്ട കസേരയിൽ ഇരുന്നു വണ്ടിയിലേക്ക് നോക്കി അങ്ങനെ ഇരുന്നു…

പെട്ടെന്ന് ഓർഡർ ചെയ്ത ജ്യൂസ് കൊണ്ട് വന്നത്..അത് വാങ്ങുമ്പോൾ മുഖത്തേക്ക് നോക്കിയ ഞാൻ ഒരുനിമിഷം ഞെട്ടി പോയി..അതൊരു സ്ത്രീ ആയിരുന്നു

എവിടെയൊ കണ്ടു മറന്ന മുഖം..ഞാൻ ജ്യൂസ് വാങ്ങി ചുണ്ടോട് അടിപ്പിച്ചു ഒരു കവിൾ മോന്തി..

ആ നിമിഷം ഞാൻ അവരെ ഓർക്കുക ആയിരുന്നു.

പതിയെ എൻ്റെ മനസ്സിൽ കഴിഞ്ഞു പോയ എൻ്റെ മൂന്നാം ക്ലാസ് മുറി തെളിഞ്ഞു വന്നു..

അന്നൊരു ദിവസം കഞ്ഞി കുടിക്കാൻ പാത്രം ഇല്ലാതെ കരഞ്ഞു കൊണ്ട് ഇരിക്കുന്ന എൻ്റെ അടുത്തേക്ക് വന്ന പെൺകുട്ടി..അന്നവർ ഉയർന്ന ക്ലാസിൽ ആയിരുന്നു..

എന്തിന കരയുന്ന് .??

കഞ്ഞി കുടിച്ചില്ല..?? പാത്രം കൊണ്ട് വരാൻ മറുന്നു….ഞാൻ കരഞ്ഞു പറഞ്ഞപ്പോൾ, ആ കൈകൾ കവിളിൽ തലോടി എൻ്റെ മുഖം പിടിച്ചു ഉയർത്തി സാരമില്ല ചേച്ചി വാങ്ങി തരാം പറഞ്ഞു ..

അന്നവർ കൊണ്ട് വന്ന ചോറും പാത്രം കൊണ്ട് കഞ്ഞിപ്പുരയിലേക്ക് ഓടുന്നത് ഞാൻ സ്നേഹത്തോടെ നോക്കി നിന്നു..

അന്ന് മുതൽ ആയിരുന്നു ഒരു ചേച്ചി ഉണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചതും..

ചോറ്റും പാത്രം കൊണ്ട് ഓടി പോയി നിരാശയോടെയ അന്ന് മടങ്ങി വന്നത്..

കാരണം കഞ്ഞിപ്പുരയിൽ കഞ്ഞിയെല്ലാം കഴിഞ്ഞിരുന്നു ..

മെല്ലെ എൻ്റെ അടുത്ത് വന്നു പറഞ്ഞു കഞ്ഞി എല്ലാം തീർന്നു നിനക്ക് നന്നായി വിശക്കുന്നുണ്ടൊ ??

ഉണ്ടെന്ന് ഞാൻ തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു..

ഇപ്പോൾ വരാം എന്ന് പറഞ്ഞു അവർ ക്ലാസിലേക്ക് ഓടി തിരികെ വന്നു എൻ്റെ കൈയ്യിൽ പിടിച്ചു..

വരുന്നൊ ചേച്ചിയുടെ വീട് അടുത്ത…നിനക്ക് അവിടെ ഭക്ഷണം ഉണ്ടാവും..ചേച്ചിയുടെ അമ്മ ഉണ്ട് എന്ന് പറഞ്ഞു എൻ്റെ കൈയ്യും പിടിച്ചു അന്നെന്നെ വീട്ടിൽ കൊണ്ട് പോയി വയറു നിറയെ ചോറു തന്നവർ..

ആദ്യമായി ഒരു സ്നേഹ ബന്ധം എന്നത് കാട്ടി തന്നത് ചേച്ചി ആയിരുന്നു..

പിന്നീട് എന്നും ഉച്ചയ്ക്ക് കാണുമ്പോൾ എനിക്ക് മിഠായി തരുകയും ചിലപ്പോൾ ഊണു കഴിക്കാൻ വീട്ടിൽ വിളിക്കുകയും ചെയ്യാറുണ്ടായിരുന്നു…

ഒരുവർഷം കഴിഞ്ഞു ഞാൻ നാലിൽ ജയിച്ചപ്പോൾ, ചേച്ചി പിന്നീട് ഏഴാം ക്ലാസ് കഴിഞ്ഞു വേറെ സ്ക്കൂളിൽ മാറി പോയിരുന്നു..

പിന്നീട് ഒരുപാട് ഒന്നും ചേച്ചിയെ കണ്ടുട്ടില്ല. ചിലപ്പോൾ അവരെ ഉച്ഛക്ക് വിടുമ്പോൾ എന്നെ കാത്തു ഉച്ഛ നേരത്ത് സ്ക്കൂളിൻ്റെ ഗെയ്റ്റിൽ വന്നു നിൽക്കാറുണ്ട്

അപ്പോഴൊക്കെ എനിക്ക് മിഠായി മോരും വെള്ളവും വാങ്ങി തന്നു ചേച്ചിയെ മറക്കരുത് ട്ടൊ പറഞ്ഞു തിരികെ പോയിട്ടുണ്ട്..

പിന്നീട് അങ്ങനെ കാണാൻ പറ്റിയില്ല പഠനങ്ങൾക്കായ് മുന്നോട്ടു പോയി ജോലിയിൽ മുഴങ്ങി കാലം ഒരുപാട് മാറി വയസ്സ് ഒരുപാട് കടന്നു..

“എന്ത ആലോചിച്ചു ഇരിക്കുന്നെ എന്നെ ഓർമ്മയുണ്ടൊ..??

ആ ചോദ്യം കേട്ട ഞാൻ ഓർമ്മയിൽ നിന്നും ഞെട്ടി ഉണർന്നത്..

ഞാനവരുടെ മുഖത്തേക്ക് നോക്കി..

“ഇല്ല മറന്നിട്ടില്ല എനിക്ക് അറിയാം എൻ്റെ രേവതി ചേച്ചി..!!

“അപ്പോൾ അപ്പു മറന്നിട്ടില്ലല്ലെ..!!

“ഇല്ല മറക്കരുത് എന്നല്ലെ അന്ന് പറഞ്ഞിട്ട് പോയത് ആ വാക്കുകൾ എന്നും മനസ്സിൽ ഉണ്ട്..

“വളർന്നു വലുതയപ്പൊ ഞാൻ പലവട്ടം വീട്ടിൽ വന്നിരുന്നു. അപ്പോൾ ഒന്നും ആരും ഉണ്ടായിരുന്നില്ല വീട് ഒഴിഞ്ഞു കിടപ്പായിരുന്നു.. പിന്നെ ഇപ്പോഴ ഒന്ന് കാണാൻ പറ്റിയത്..

ശരിയ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛന് സ്ഥലം മാറ്റം ഉണ്ടായി അതുകൊണ്ട് ഞങ്ങൾക്ക് അവിടെ നിന്നും ഞങ്ങൾക്ക് പോവേണ്ടീ വന്നു…

എന്നാലും നീ ആകെ മാറിയട അപ്പു വലിയ ആളായ് പക്ഷെ ഇപ്പോഴും നിഷ്കളങ്കമായ മുഖം തന്നെ..

ഞാനൊന്നു ചിരിച്ചു ജീവിതത്തിൽ മാത്രം ചില മാറ്റങ്ങൾ വരുത്തി ഉള്ളു പക്ഷെ മനസ്സ് ഇപ്പോഴും പഴയ പോലെ തന്നെ..

ചേച്ചി എൻ്റെ തോളിൽ പിടിച്ചു അവൻ എൻ്റെ മോന…എഞ്ചിനീയറിംഗ് പഠിക്കണ്. ഇനി കുറച്ചു ദിവസം അവന് അവധിയ…അപ്പോൾ എന്നെ സഹായിക്കാൻ വന്നേക്കുവ..

ഞാനവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവനോടു ഞാൻ കടപ്പെട്ടിരിക്കുന്നു എൻ്റെ മനസ്സ് പറഞ്ഞു കണ്ണുകൾ നിറഞ്ഞു..

ഭർത്താവ്….ഞാൻ ചോദിച്ചു..?

ഉണ്ടെട മിലിട്ടറിയിൽ ആയിരുന്നു ചില നിസാര പ്രശ്നം കൊണ്ട് റിട്ടയർ ചെയ്തു. അങ്ങേര ഈ കട ഇട്ടത് മോൻ ഉള്ളത് കൊണ്ട് അതിയനോട് വീട്ടിൽ ഇരുന്നോന്ന് പറഞ്ഞു..

ചേച്ചി അതും പറഞ്ഞു ചിരിച്ചു. പിന്നെ അമ്മ കഴിഞ്ഞ മാസം മരിച്ചു..

എനിക്ക് അതു കേട്ടപ്പോൾ സങ്കടം വന്നു. അന്ന് വിശന്നു കരഞ്ഞു ചേച്ചിയുടെ കയ്യും പിടിച്ചു ചെല്ലുമ്പോൾ..

സ്നെഹത്തോടെ എന്നെ നോക്കിയ മുഖം പരിഭവമൊ പരാതിയൊ ഇല്ലാതെ നിറയെ ഭക്ഷണം വിളമ്പി തന്നെ എനിക്ക് അടുത്ത് തന്നെ ഇരുന്ന മുഖം..

അന്ന് മനസ്സും കണ്ണും വയറും നിറഞ്ഞു ഇനിയും ഇങ്ങോട്ട് വരണെ മോനെ എന്ന് പറഞ്ഞ ആ അമ്മ പിന്നീട് ഒരിക്കലും കണ്ടു ഇല്ല..

ഓർത്തു ഹൃദയം പിടയും പോലെ അമ്മയുടെ സ്നേഹം തൊണ്ടയിൽ എവിടെയൊ കുടുങ്ങി കിടക്കും പോലെ..

പിന്നെയും ഒരുപാട് നേരം ചേച്ചിയോട് സംസാരിച്ചു ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം പണം കൊടുത്തപ്പോൾ വേണ്ടന്ന് പറഞ്ഞു..

എനിക്ക് അത് കൊടുത്തെ പറ്റു തോന്നിയത് കൊണ്ട് ഞാൻ നിർബന്ധിച്ചു കൊടുത്തു അവിടെ നിന്നും ഇറങ്ങി കാറിലേക്ക് നടക്കുമ്പോൾ..

മനസ്സിൽ ആ പഴയ മൂന്നാംക്ലാസ് കാരൻ അവൻ്റെ പ്രിയപ്പെട്ട ചേച്ചിയിൽ നിന്നും യാത്ര പറയുക ആയിരുന്നു..◼️

~മനു തൃശ്ശൂർ