എഴുത്ത്: മനു തൃശ്ശൂർ
=================
ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ രാവിലെ ഇറങ്ങി പോയ അവസ്ഥയിൽ തന്നെ വീടും ചുറ്റുപ്പാടും കിടക്കുന്നത്…
വീട്ടിലെ മുറ്റം അടിച്ചു വാരിയിട്ടില്ല അയയിലെ തുണി എടുത്തിട്ടില്ല അലക്കാൻ കൂട്ടിയിട്ട മുറ്റത്ത് ഉണക്കാൻ ഇട്ട തെങ്ങിൻ മടലുകളും അങ്ങനെ തന്നെ കിടക്കുന്നുണ്ട്..
എല്ലാംപ്പാടെ കണ്ടപ്പോൾ രവിയുടെ ദേഷ്യം ഇരട്ടി ആയിരുന്നു…
കൈയ്യിൽ പിടിച്ച വീട്ടിലേക്ക് വാങ്ങിയ സാധനങ്ങൾ കൊണ്ട് അകത്തേക്ക് കയറിയപ്പോൾ അമ്മ മുറിയിൽ കിടപ്പുണ്ട്..
വിളിച്ചിട്ട് കേട്ടില്ല, അവളെവിടെ ചോദിച്ചതും കേട്ടില്ല, ദേഷ്യം കൊണ്ട് അടുക്കളയിൽ ചെന്നപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു..
ഒന്ന് തന്നെ ഇല്ലായിരുന്നു മുറിയിൽ വന്നപ്പോൾ തുറന്നു കിടക്കുന്ന അലമാര കണ്ടു..
അമ്മെ അവൾ എവിടെ പോയി..??
അവൾ അവളുടെ വീട്ടിൽ പോയി .??
എന്തിന്…എന്താണ് ഉണ്ടായത്? ഞാൻ ഒന്നിറങ്ങി പോയ എന്താണ് ഇവിടെ നടക്കുന്നത്..??
എനിക്ക് അറിയില്ല. നിനക്ക് അറിയണം എങ്കിൽ പോയി അവളുടെ കാൽ കഴുകി കൊടുക്ക്..അസത്ത് വന്നു കയറി ഈ കുടുംബം മുടിപ്പിച്ചു..
അമ്മെ ഒന്ന് മിണ്ടാതെ ഇരുന്നെ…
എന്താട അവളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയൊ…
നിന്നെ ഇത്രയും കാലം വളർത്തിയത് അല്ലെട ഞാൻ. ഇനിയും ഞാൻ നിനക്ക് വേണ്ടി കഷ്ടപ്പെടണൊ..??
അയാൾ പോക്കേറ്റിൽ കിടന്ന ഫോണെടുത്തു ചെറിയൊടു ചേർത്ത്..
ആദ്യ ബല്ലിൽ എടുത്തു ഇല്ലെങ്കിലും രണ്ടാമത് മറുതലയ്ക്ക് നിന്നും ഹരിതയുടെ ശബ്ദം വന്നു..
“എന്തിന എന്നെ വിളിക്കുന്നെ ഇനി ഞാൻ ആ വീട്ടിലേക്ക് ഇല്ല….മടുത്തു എല്ലാം സഹിക്കുന്നതിൽ ഒരു പരീതി ഉണ്ട്..
“ഞാൻ അറിയാതെ എന്ത് പ്രശ്നം ആണ് ഇവിടെ ..??
നിങ്ങടെ അമ്മയോട് ചോദിച്ചു നോക്കു എന്താണെന്ന്..
“എന്നാലും എന്നോട് പറയാം ആയിരുന്നില്ലെ നിനക്ക് എന്തിന ഈ ഇറങ്ങി പോക്ക്..ഞാൻ ആർക്കു വേണ്ടിയ കഷ്ടപ്പെട്ടത് ഇത്രയും കാലം കൂടെ ഉണ്ടായിട്ട് ..എന്നോട് ഒരു പ്രശ്നം ഉണ്ട് പറഞ്ഞിട്ടില്ല എന്നിട്ട് ഞാൻ കയറി വരുമ്പോൾ നീ ഇറങ്ങി പോയെന്ന് കേൾക്കുന്നത് ഒന്ന് ഓർത്തു നോക്കു..
രവി ഫോൺ കട്ട് ചെയ്തു..സങ്കടത്തോടെ..അമ്മയുടെ മുറിയിലേക്ക് ചെന്ന്..
എന്താണ് ഇവിടെ..എന്തിന ഇറങ്ങി പോയത് എല്ലാത്തിനും കാരണം നിങ്ങൾ ആണെന്ന് പറയുന്നു..
അവൾ ഒരു പണിയും ചെയ്യില്ല മോനെ ഞാൻ പറഞ്ഞാൽ അത് ചെയ്യില്ല എല്ലാം ഞാൻ ചെയ്യണം..
അമ്മ നിർത്ത് അവൾ എൻ്റെ ഭാര്യയായി വന്നിട്ട് വർക്ഷങ്ങൾ ആയി അവളെ എനിക്ക് അറിയാം..പക്ഷെ ഒന്നു മനസ്സിൽ ആക്കണം അവളെ കെട്ടി കൊണ്ട് വന്നു എൻ്റെ ഭാര്യ ആയിട്ട അല്ലാതെ വേലക്കാരി അല്ല..അവൾക്ക് ചെയ്യാൻ കഴിയുന്നു ചെയ്യുത് ചെയ്യട്ടെ എന്നാലും അവളൊരു കുറവ് വരുത്തുന്നതായ് തോന്നണില്ല..
നിങ്ങൾക്ക് എന്താണ് അമ്മ…നിങ്ങൾ ആവുന്നത് ചെയ്യ്..അവളതിന് കുറ്റം പറയുന്നു ഇല്ലല്ലൊ നിങ്ങളെ നിർബന്ധിക്കുന്നില്ലല്ലൊ
വയ്യാതെ ഇരിക്കുമ്പോഴും അവളെ ദ്രോഹിക്കുന്നു ഉണ്ടെന്ന് എനിക്ക് അറിയാം നിങ്ങളെ ഓർത്തിട്ട ഞാൻ ഒന്നും മിണ്ടാത്തത്..
എല്ലാം ഇവിടെ നിർത്തണം ഇല്ലെങ്കിൽ അമ്മയാണ് എന്നൊന്നും എനിക്ക് അറിയണ്ട. ഇറങ്ങി പൊയ്ക്കോണം..
അവൾ എന്തെങ്കിലും നിങ്ങളോടൊ എന്നോട് ആവശ്യം പെട്ടിട്ടുണ്ടോ..നിങ്ങൾക്ക് ഒരു മരുമകൾ കൂടെ ഉണ്ടല്ലൊ…കയറി വന്ന നാളിൽ തന്നെ മകനെയും കൊണ്ട് ഇറങ്ങി പോയവൾ..എന്നിട്ട് ഇന്നെവരെ നിങ്ങളെ നോക്കിയത് എൻ്റെ ഭാര്യ ആണ്. ആ നന്ദി എങ്കിലും അവളോട് കാണിക്ക്..അല്ലെങ്കിൽ ഇത്രയും കാലം ജീവിച്ച പോലെ നിങ്ങൾ ചെറുമകൻ്റെ കൂടെ പോയി നിക്ക്..ആരും നിങ്ങളെ കയറ്റില്ല, എന്ത കാരണം നിങ്ങളുടെ പുഴുത്ത സ്വഭാവം തന്നെ..ഇനി എൻ്റെ ഭാര്യയെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലൊ…
മോനെ എന്നോട് നീ..
വിളിക്കരുത് എന്നെ..രവിയുടെ വാക്കുകൾ ഉച്ചത്തിൽ ആയിരുന്നു..
അയാൾ ഷർട്ട് അഴിച്ചു മുറിലേക്ക് കയറി കിടന്നു..
നാശങ്ങൽ മനുഷ്യൻ്റെ സമാധനം കളയാൻ..
അങ്ങനെ ഹരിതയുടെ കാൾ വന്നത് കണ്ടു..അയാൾ ഫോണെടുത്തു…
എന്തിന ഇപ്പോൾ വിളിച്ചത് അവിടെ തന്നെ നിന്നൊ…എല്ലാം എൻ്റെ കുഴപ്പം ആണെന്ന് കരുത് മടുത്തു എനിക്ക്..
ഏട്ട അങ്ങനെ പറയല്ലെ ഞാൻ നാളെ വരണ്ട്..എനിക്ക് സഹിക്കാൻ പറ്റിയില്ലായിരുന്നു സാരമില്ല..ഏട്ടനെന്തെങ്കിലും കഴിച്ചൊ..
ഇല്ല..വീട് ഞാൻ ഇറങ്ങി പോയ പോലെ തന്നെ കയറി വന്നപ്പോൾ കിടക്കുന്നത്…എടി എന്നാലും നിനക്ക് എന്നെ ഇട്ടേച്ച് പോവാൻ തോന്നീലൊ..
അപ്പുറത്ത് നിന്നും ഹരിതയുടെ കരച്ചിൽ ഹരി കേട്ടു.
സാരമില്ല പോട്ടെ…ഏട്ടൻ ജീവിതം ഒക്കെ കുറെ കണ്ടത..അച്ഛൻ ഉള്ളപ്പോൾ അങ്ങനെ ആയിരുന്നു. അമ്മ ചിലപ്പോൾ വഴക്കിട്ട് വീട്ടിൽ പോവും പറഞ്ഞിട്ട് കാര്യമില്ല. പണ്ടെ അങ്ങനെ തന്നെയ..
ഉം ഏട്ടൻ അമ്മയെ വഴക്ക് പറഞ്ഞൊ..??
അത് സാരമില്ല അതൊക്കെ ത* ള്ള മറന്നോളും..
പിറ്റേന്ന് രാത്രി ഹരിത ജോലിയൊക്കെ തീർത്തു മുറിയിൽ വരുമ്പോൾ രവി അവളെ നോക്കി കിടപ്പുണ്ടായിരുന്നു…
മനസ്സിൽ അസ്വസ്ഥത പോലെ നീ ഇന്നലെ ഇല്ലാതപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ..
ജീവിതത്തിൽ ഇതുവരെ എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..
നിനക്ക് എന്നോട് എന്തും തുറന്ന് പറയാം പക്ഷെ ഇങ്ങനെ ഇറങ്ങി പോവരുത്..
ഇല്ലേട്ട ഞാൻ ഇനി എവിടെയും പോവില്ല.. പിന്നെ ഒരു കാര്യം..
ഹരിത സ്വരം താഴ്ത്തി രവിയോട് പറഞ്ഞു..
അമ്മ നന്നായി എന്ന തോന്നുന്നെ…എന്നെ മോളേന്ന് വിളിച്ചു ഭയങ്കര സഹായിക്കൽ ആയിരുന്നു..ഏട്ടൻ എന്ത് മാജിക് ആണ് ഇന്നലെ കാട്ടിയത്..
ഒന്നുമില്ലെടി ചില സമയത്ത് പറയേണ്ടത് പറഞ്ഞാലെ ശരിയാവും ഇല്ലെങ്കിൽ എന്നും തലയിൽ തന്നെ….◼️
~മനു തൃശ്ശൂർ