പുനർജ്ജനി ~ ഭാഗം – 17, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അവളെ കണ്ടതും കുറച്ചു മുൻപ് വരെ കലിപ്പിൽ നിന്നവരിൽ പലരുടെയും മുഖം പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ തെളിഞ്ഞു.. ചിരി പലരിലും മിന്നി മറയുന്നത് അവൾ കണ്ടു.. അവൾക്കു അത്ഭുതം തോന്നി..പക്ഷെ…കാർത്തുവിന്റെ കണ്ണുകളിൽ മാത്രം സങ്കടം നിഴലിച്ചു..അവൾ മാത്രം സങ്കടപ്പെട്ടു അവളെ നോക്കി…

ദേവിനടുത്തേക്ക്   നടക്കുമ്പോഴും വല്ലാത്തൊരു ചങ്കിടിപ്പ് തോന്നി… പക്ഷെ അതൊരിക്കലും അവനോട് ഉള്ള ഭയം കൊണ്ടുള്ള ചങ്കിടിപ്പല്ല പകരം  അവൻ അവൾക്കു കൊടുക്കാൻ പോകുന്ന പണിയോർത്തുള്ള ചങ്കിടിപ്പ് ആയിരുന്നു.. അതിനെക്കളുപരി തിരിച്ചു അവനു എങ്ങനെ  പണി കൊടുക്കാമെന്നോർത്തുള്ള ചങ്കിടിപ്പും കൂടി വന്നു…അവന്റെ ടേബിളിന് സൈഡിൽ ആയി ചെന്നു നിന്നു അവൾ നിഷ്കു ഭാവത്തിൽ വിളിച്ചു..

“ബോസ്സ്.. “

എല്ലാവരുടെയും നോട്ടം അവളിലേക്ക് നീണ്ടു. അവർ പരസ്പരം നോക്കി..എന്തോ അത്ഭുതം കേട്ടതുപോലെ ആയിരുന്നു അവരുടെ നോട്ടവും ഭാവവും.

അവൾ ഒന്നുകൂടി വിളിച്ചു ..ബോസ്സ്..

അവൻ എന്തോ ഫയൽ മറിച്ചു നോക്കി കൊണ്ടു ഇരുന്നു. ഇങ്ങേർക്ക് എന്താ ചെവി കേൾക്കില്ല?അതോ മനഃപൂർവ്വം എനിക്കിട്ട് താങ്ങുന്നതാണോ?

അതോ ഇനി എന്റെ ശബ്ദം കുറഞ്ഞു പോയതാണോ? ഇവിടെ അല്ല വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കാണിച്ചു കൊടുത്തേനെ ഇങ്ങേരെ. ഇതിപ്പോ ഇവിഡായി പോയി.പുല്ലു പോയാൽ ഒരു വാക്ക് അല്ലെ പോകു.എന്തായാലും ഒന്നുകൂടി വിളിച്ചു നോക്കാം.

“ബോസ്സ് “

അവൾ കുറച്ചു ഉച്ചത്തിൽ വിളിച്ചു. സൗണ്ട് കുറച്ചു കൂടിപ്പോയൊന്ന് ഒരു സംശയം. എല്ലാവരും നോക്കുന്നുണ്ട്.

പെട്ടെന്നു അവൻ ഞെട്ടി തലയുയർത്തി നോക്കി..അവൾ വിനയ ഭാവത്തിൽ അവനെ നോക്കി നിന്നു..അവന്റെ നോട്ടം കണ്ടു അവൾക്ക് ദേഷ്യം വന്നു..

ആ ഉണ്ട കണ്ണിനിട്ട് ഒറ്റക്കുത്തു കൊടുക്കണം..

ബോസ്സ്, എന്തിനാ വിളിപ്പിച്ചേ..

അപ്പോഴാണ് അവൻ ഓർത്തത് അവളോട് ബോസ്സ് എന്ന് വിളിക്കാൻ പറഞ്ഞത്..അവളുടെ വിളി കേട്ടിട്ട് എല്ലാവരും അവനെ തന്നെ നോക്കുന്നുണ്ട്..അവരുടെ നോട്ടം  അവളോടുള്ള അവന്റെ ദേഷ്യം കൂട്ടി. നിങ്ങൾ എല്ലാവരും കുറ്റി അടിച്ചപോലെ എന്റെ മുഖത്ത് നോക്കി നിൽക്കാതെ ?നിങ്ങളോട് പറഞ്ഞ ജോലി ചെയ്തിട്ട് പോകാൻ നോക്ക്.

പെട്ടന്നു എല്ലാവരും ധൃതിയിൽ പുറത്തേക്ക് പോയി അവരുടെ ഓട്ടം കണ്ടു അഞ്ജുവിന് ചിരി വന്നു..അവളുടെ ചിരി കണ്ട് അവൻ അവളെ നോക്കി പുച്ഛിച്ചു..അവൾ  അവന്റെ ടേബിളിന് ഫ്രണ്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി. അവനാണെകിൽ അവളെ മൈൻഡ് പോലും ചെയ്യുന്നില്ല..അവൾക് ദേഷ്യം വരുന്നുണ്ടെകിലും അവൾ അത് പുറത്തു കാണിക്കാതെ മനസ്സിൽ അവനെ പ്രാകി കൊണ്ടു നിന്നു..

കുറച്ചു കഴിഞ്ഞതും  പുറത്തേക്ക് പോയവർ അതെ സ്പീഡിൽ അകത്തേക്ക് വന്നു. അവരുടെ വരക്കം കണ്ട് അവൾ കണ്ണും മിഴിച്ചു നോക്കി.. പെട്ടന്ന് അവർ കൊണ്ടുവന്ന ഫയൽ അവളുടെ കൈയിൽ ഏല്പിച്ചു കൊണ്ട് അവർ പുറത്തേക്ക് പോയി.. കുന്നോളം ഫയലും പിടിച്ചു നിന്നപ്പോഴാണ് കാർത്തു  വന്നത് അവൾ ദയനീയമായി അവളെ നോക്കി കൊണ്ട് ഫയൽ വെച്ചു..എന്നിട്ടവൾ നടന്നു നീങ്ങി..

അവൾ അ ഫയൽ അവന്റെ ടേബിളിൽ വെക്കാൻ തുടങ്ങിയതും അവന്റെ ശബ്ദം ഉയർന്നു..

അതൊക്കെ നിനക്ക് ചെയ്യാനുള്ള വർക്കുകൾ ആണ്. വേഗം കംപ്ലീറ്റ് ചെയ്തു എന്റെ ടേബിളിൽ വെച്ചേക്കു.

അവൾ  ഞെട്ടി അവനെ നോക്കി..ഇത്രയും ഫയൽ ഞാൻ ഒറ്റയ്ക്ക് എങ്ങനെ കംപ്ലീറ്റ് ചെയ്യാനാണ് എന്ന ഭാവത്തിൽ. അവൻ അവളെ നോക്കി പൊട്ടി ചിരിക്കാൻ തുടങ്ങി. അവന്റെ ചിരി ആ റൂമിൽ പ്രതിദ്വാനിച്ചു..

അവൾ ദേഷ്യത്തിൽ കൂമ്പാരം പോലുള്ള ഫയലും താങ്ങി പിടിച്ചു സ്വന്തം സീറ്റിൽ വന്നിരുന്നു..
ദേഷ്യവും സങ്കടവും അവൾക്കു ഒരുപോലെ തോന്നി..കണ്ണിൽ ചോ- രയില്ലാത്ത ചെ–കുത്താൻ എനിക്കിട്ട് പണിഞ്ഞതാണല്ലേ? തനിക്കുള്ള പണി ഞാൻ തരാടോ പെ–രട്ട ക–രടി

അവൾ പിറുപിറുത്തു കൊണ്ട് ഫയൽ തുറന്നു. ആദ്യത്തെ ഫയൽ കർത്തുന്റെ ആയിരുന്നു അതിൽ അവൾക്കായി ഒരു സ്റ്റിക്കി നോട്ട് ഉണ്ടായിരുന്നു. അത് വായിച്ചിട്ട് അവൾ കലിപ്പിൽ അവനെ നോക്കി..ഇന്നലെ പറഞ്ഞ എനിക്കുള്ള ഗിഫ്റ്റ് ഈ പണി ആയിരുന്നല്ലെടാ കാ–ല–മാട..

എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.നീ ഇന്നലെ തന്ന പണിക്കുള്ള  കൂലി ആണിത്..എന്റെ പേരും പറഞ്ഞല്ലേ നീ എല്ലാരേയും പറ്റിച്ചേ..എന്നാൽ ഇന്ന് നീ എന്ത് ചെയ്യുമെന്ന് എനിക്ക് ഒന്ന് കാണണം. നീ ഇന്നലെ അവരെ കൊണ്ട് പണി എടുപ്പിച്ചു സുഗിച്ചതല്ലേ. ഇന്ന് നീ അവരുടെ കൂടി പണിയെടുക്ക്..

അവരൊന്നു സുഗിക്കട്ടെ, നിനക്കുള്ള ദേവിന്റെ ഗിഫ്റ്റ് ആണിത്..അവൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് അവളെ നോക്കി.. അവൾ ഓടി നടന്നു എന്തൊക്കെയോ ചെയ്യുന്നുണ്ട് അത് കണ്ട് അവനു ചിരി വന്നു..

ഇതേ സമയം പ്രിയ ഹാൻഡ് ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി. എവിടോക്കോ  പോകാൻ ഇറങ്ങുന്ന അവളെ കണ്ട് ധന്യാ അടുത്തേക്ക് ചെന്നു.

മോൾ എവിടെ പോവാ?

ഞാൻ കോളേജിൽ വരെ പോവാ ആന്റി..

ധന്യയുടെ അടുത്തു നിന്ന ജയയെ നോക്കി അനിഷ്ടത്തോടെ അവൾ പറഞ്ഞു.

മോളെ, സ്കൂട്ടി അഞ്ജു കൊണ്ടു പോയി..

അത് സാരം ഇല്ല ആന്റി, ഞാൻ ബസിനു പൊയ്ക്കോളാം.

മ്മ്..സൂക്ഷിച്ചു പോണേ…

മ്മ്..

അവൾ ഗേറ്റ് കടന്നു പോകുന്നത് വേദനയോടെ ജയ നോക്കി നിന്നു.നീ സങ്കടപെടാതെ വാടി. എല്ലാം നമുക്ക് ശരിയാക്കാം.

ധന്യേ .. നാഗാപൗർണമി  അടുക്കാറായി..ഇനി കുട്ടികളെ അതികം രാത്രി സമയങ്ങളിൽ പുറത്തേക്ക് വിടണ്ട..ഈ വർഷത്തെ നാഗ പൗർണമിക്ക് ഒരു പ്രേത്യകത ഉണ്ട്..

ഉവ്വോ..എന്താടി

ചന്ദ്രപൗർണമിയും നാഗപൗർണമിയും ഒരെദിവസം വരുന്നു. പന്ത്രണ്ടു  വർഷം കൂടുമ്പോൾ മാത്രം ആണ് ഇങ്ങനെ  ഒരു പ്രതിഭാസം സംഭവിക്കുന്നത്. ആ സമയത്ത് അമവാസി കൂടി ഉണ്ടാവും.

പെട്ടന്ന് ധന്യാ വല്ലാതെ ഭയന്നു..ജയ ഭയത്താൽ വിയർത്തു നിൽക്കുന്ന ധന്യേ നോക്കി..

എന്താ ധന്യേ..നീ ഇങ്ങനെ വിയർക്കുന്നെ..നിന്നെ വിറകുന്നും ഉണ്ടല്ലോ?

നിനക്ക് ഓർമ്മയുണ്ടോ ജയേ അന്ന് ആ സന്യാസി നമ്മളോട് പറഞ്ഞത്..

ആര്? എപ്പോൾ?

നീ എന്തൊക്കെയാ ഈ പറയുന്നേ..നമ്മൾ കാശിയിൽ പോയപ്പോൾ ആ സന്യാസി പറഞ്ഞത് നിനക്ക് ഓർമയില്ലേ?

എടി നീ അതൊക്കെ വിശ്വസിച്ചു ഇരിക്കുവാണോ? അയാൾ വെറുതെ പറഞ്ഞതാ…അങ്ങനെ ഒന്നും ഉണ്ടാകില്ല..

ഉണ്ടാകില്ലേ?

ഇല്ലെടി?

ഉണ്ടാകും.

നീ കുറച്ചു  മുൻപ് പറഞ്ഞത് എന്താണ്..ആ സന്യാസി പറഞ്ഞ കാര്യങ്ങൾ ആണ്

എടി നാഗപൗർണമി യുടെ കാര്യം അല്ലെ പറഞ്ഞത്..

നീ അത് മാത്രമേ പറഞ്ഞുള്ളോ…

പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ ജയ ധന്യേ നോക്കി…അവരിലും നേരിയ ഭയം തോന്നി.

********************

കോഫി ഷോപ്പിലെ ഒഴിഞ്ഞ ചെയറിൽ ഇരുന്നു ചന്ദ്രൻ രഘുവിനെ നോക്കി. അയാളുടെ വെപ്രാളം കണ്ട് രഘു തന്റെ കൈ അയാളുടെ കയ്യിൽ പിടിച്ചു ധൈര്യം പകർന്നു.

ഡാ നീ ഇങ്ങനെ പേടിക്കാതെ കാര്യം പറ എന്നാൽ അല്ലെ നമുക്ക് എന്തെകിലും ചെയ്യാൻ പറ്റു..

അയാൾ പറഞ്ഞത് മുഴുവൻ കേട്ടതും രഘു എന്ത് പറയണമെന്ന് അറിയാതെ ഇരുന്നുപോയി..അയാളുടെ വാക്കുകളിൽ  പതർച്ചയും ഇടർച്ചയും ഒരുപോലെ തെളിഞ്ഞു.

പണ്ട് മുതലേ മമ്പാട്ടുകാരെ അറിയാവുന്നതാണ്. അവർ എന്ത് കൈപിടിയിൽ ഒതുക്കാൻ നോക്കിയാലും ആരെ കൊ–ന്നിട്ടായാലും അത് നേടിയെടുക്കും. എല്ലാം വെട്ടിപിടിച്ചും ചതിച്ചും കൊ–ന്നൊടുക്കിയും നേടിയെടുത്ത ചരിത്രമേ ഉള്ളു. അങ്ങനെ ഉള്ള മമ്പാട്ടുകാരോട് എതിർക്കാൻ  നിന്നാൽ  അതെത്ര പ്രിയപ്പെട്ടവർ ആയാലും അവർ വേരോടെ അറുത്തു മാറ്റും..അത്ര നീചന്മാർ ആണവർ.

കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് അയാൾ തുടർന്നു.നീ വിഷമിക്കാതെ നമുക്ക് എന്തെകിലും വഴി നോക്കാം. എന്നാലും ആ നീചനു നമ്മടെ പ്രിയമോളെ കൊടുക്കില്ല. അവളും അഞ്ജുവും എനിക്ക് ഒരുപോലെ ആണെടാ ചന്ദ്ര…നീ വിഷമിക്കാതെ കണ്ണൊക്കെ തുടച്ചേ..

പ്രിയ നേരെ പോയത് ബീച്ചിലേക്ക് ആണ്. അഞ്ജു ഇല്ലാതെ ആദ്യം ആയിട്ടാണ്. അവൾ കടക്കരയിൽ കയ്യും പിണച്ചു കെട്ടി കരയെ തൊട്ടു തലോടി പോകുന്ന തിരമാലകളെ നോക്കി നിന്നു..തന്റെ മനസിലെ ഓളങ്ങൾ  ഇപ്പോഴും  വെട്ടിക്കൊണ്ടിരിക്കുന്നു.

അഞ്ജുവിനോട്  മനസ്സ് തുറന്നു സംസാരിക്കണം എന്ന് കരുതിയാണ് വന്നത്. പക്ഷെ ഒന്നിനും ഒരു ഉത്തരം ഇല്ലാതെ എങ്ങനെ പറയും എവിടുന്നു തുടങ്ങും എങ്ങനെയാണു അ പ്രശ്നത്തിൽ പെട്ടതെന്നു തനിക്കു പോലും അറിയില്ല. അന്നെത്തെ ആ ദിവസം ഓർക്കുമ്പോൾ തന്നെ ദേഷ്യം വരും എല്ലാത്തിനും കാരണം അവൻ ആണ്. അവൻ എന്നെ കബളിപ്പിചില്ലായിരുന്നെകിൽ ഞാൻ ആ പ്രശ്നത്തിൽ ചെന്നു പെടില്ലയൊരുന്നു..അവൻ കാരണമാണ് താൻ അന്ന് അവിടെ ഇറങ്ങിയത്…

അവൾ പതിയെ  മണൽ പരപ്പിലൂടെ  മുന്നോട്ടു നടന്നു. പെട്ടന്ന് ആണ് എതിരെ കടലയും കൊറിച്ചു നടന്നുവരുന്ന പ്രണവിനെ കണ്ടത്. അവൾ അടങ്ങാത്ത കലിയോടെ  അവനെ രൂക്ഷമായി നോക്കി നിന്നു..

അഞ്ജു ഫയലുകൾക്കിടയിൽ നിന്നും മുഖമുയർത്തി തന്റെ വാച്ചിലേക്ക് നോക്കി സമയം 5 കഴിഞ്ഞിരിക്കുന്നു.

ഇങ്ങേർക്ക് എന്നോട് പോകാൻ പറഞ്ഞൂടെ. രാവിലെ മുതൽ തുടങ്ങിയ പണിയാണ്, ഇരുന്നു മനുഷ്യന്റെ നടുവ് ഒടിഞ്ഞു..കാ-ലമാടൻ…അതും പറഞ്ഞു കലിപ്പിൽ പല്ലും കടിച്ചു പിടിച്ചു കൊണ്ടവൾ  ദേവിനെ നോക്കി..

അവൻ ഫോണിൽ എന്തോ കുത്തികൊണ്ടിരിക്കുയാണ്. ഇടക്കിടെ അവൾ അറിയാതെ അവൻ അവളെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു..ഓഫീസിൽ നിന്നും സ്റ്റാഫ്സ് ഓരോരുത്തരായി പോയി തുടങ്ങി. സമയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു. അഞ്ചുനേ നോക്കി താഴെ നിന്ന കാർത്തു പതിയെ അഞ്ചുനേ വിളിക്കാനായി അവളുടെ അടുത്തേക്ക് വന്നു. അകത്തു ദേവ് ഇരിക്കുന്ന കണ്ടതും അവൾ ഒളിഞ്ഞു അഞ്ചുനേ നോക്കി..

ശ്.. ശ്.. ശ്..അഞ്ജു..

അഞ്ജു  തലയുയർത്തി നോക്കി..

ഇനി പാമ്പ് വല്ലതും ആണോ?

ഒരു ശ്.. ശ്.. സൗണ്ട്. അവൾ ചുറ്റും നോക്കി..

അപ്പോൾ ആണ് വാതിലിന്റെ സൈഡിൽ ഒരു തലവെട്ടം കണ്ടതു. കാർത്തു ആണെന്ന് കണ്ടതും അവൾക്കു സന്തോഷം തോന്നി..അവൾ കാത്തുനെ നോക്കി പുഞ്ചിരിച്ചു..

ടൈം ഒരുപാട് ആയി അവൾ വാച്ചിൽ  തൊട്ടു കാണിച്ചു കൊണ്ട് കാർത്തു നീ വരുന്നില്ലെന്ന് ചോദിച്ചു

വരുവാ.. നിൽക്ക് അവൾ കൈ കൊണ്ടു കാണിച്ചു.

ഇതെല്ലാം ദേവ് കാണുന്നുണ്ടായിരുന്നു. അവൾ പതിയെ ജോലി നിർത്തി. കംപ്ലീറ്റ് ചെയ്യാനുള്ള ഫയൽ ഒരു ഭാഗത്തേക്ക്‌ നീക്കി വെച്ചു കൊണ്ട് ലാപ്പും ഓഫ്‌ ചെയ്തു  ബാഗും,കംപ്ലീറ്റ് ആയ ഫയലുമെടുത്തു അവന്റെ അടുത്തേക്ക് ചെന്നു. അവൻ മുഖം ഉയർത്തി അവളെ നോക്കി എന്നിട്ട് വീണ്ടും ഫോണിലേക്ക് തന്നെ നോക്കി..

അവൾ ഫയൽ ടേബിളിൽ വെച്ചിട്ട് പോകാൻ തിരിഞ്ഞതും അവൻ ചോദിച്ചു..

എവിടെക്കാ?.മുഴുവൻ ഫയലും നീ കംപ്ലീറ്റ് ചെയ്തോ?

ഇല്ല..ബോസ്സ്

ഇനി കുറച്ചും കൂടി ഉണ്ട്.ഞാൻ അത്  നാളെ രാവിലെ വന്നു കംപ്ലീറ്റ് ചെയ്യാം. ഇന്നു ഒരുപാട് ലേറ്റ് ആയി..

“ഇന്നൊരു വർക്ക്‌ തന്നാൽ അതെനിക് ഇന്ന് തന്നെ കിട്ടണം അല്ലാതെ നിനക്ക് തോന്നുമ്പോൾ തോന്നിയ പോലെ താരനല്ല നിന്നെ ജോലി ഏല്പിച്ചത്. നീ അത് മുഴുവൻ കംപ്ലീറ്റ് ചെയ്തിട്ട് പോയാൽ മതി. ” അവൻ കലിപ്പിൽ പറഞ്ഞിട്ട് അവൻ കാർത്തുനെ നോക്കി.

“അവൾ വേഗം ജീവനും കൊണ്ട്  ലിഫ്റ്റിലേക്ക്  ഓടി കയറി”. അഞ്ജു കലിപ്പിൽ ബാഗും കൊണ്ട് തന്റെ ടേബിളിൽ വന്നിരുന്നു. അവൾക്കു നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾ കലിപ്പിൽ ലാപ് ഓൺ ചെയ്തു  ഫയലും എടുത്തു തന്റെ ജോലി തുടർന്നു. ഇടക്ക് അവൾ ഫോൺ  എടുത്തു ലേറ്റ് ആയെ വരുന്നു അമ്മയ്ക്ക് ഒരു മെസ്സേജും അയച്ചു..

അവനോടുള്ള കലിപ്പിൽ ജോലിചെയ്തു രാത്രി ഏറെ വൈകിയത് അവൾ അറിഞ്ഞില്ല..എല്ലാം തീർത്തു കഴിഞ്ഞു അവൾ ഫയലും എടുത്തു അവന്റെ അടുത്തേക് ചെന്നു. ഫയലുകൾ ദേഷ്യത്തിൽ  ടേബിളിൽ ശക്തിയായി വെച്ചു കൊണ്ട് അവനെ നോക്കി ലാപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്ന അവൻ ശബ്ദം കേട്ട് തലയുയർത്തി അവളെ നോക്കി.

അവൾ നല്ല കലിപ്പിൽ ആണ്. ദേ ഇരിക്കുന്നു തന്റെ ഫയലുകൾ. എല്ലാം കംപ്ലീറ്റ് ആണ്. നിങ്ങടെ പ്രതികാരം തീർന്നോ?അതോ ഇനിയും ഉണ്ടോ? അറിഞ്ഞാൽ എനിക്ക് പോകാരുന്നു ? മുഖമൊക്കെ കടുപ്പിച്ചു മൂക്കും ചുവപ്പിച്ചു ദേഷ്യത്തിൽ നിൽക്കുന്ന അവളെ കണ്ട് അവൻ പതിയെ ചെയറിൽ നിന്നും എഴുനേറ്റ് അവൾക്കടുത്തേക്ക് നടന്നു.

തുടരും…