ഉമേ, നീ എന്തിനു ഇതു ചെയ്തു എന്ന് ഞാൻ ചോദിക്കുന്നില്ല. എങ്കിലും ഒരു പോലീസ്ക്കാരൻ എന്ന നിലയിൽ എനിക്ക് അതു അറിയാനുള്ള…

മകള്‍
Story written by Mira Krishnan Unni
=======================

താൻ അയാളെ ഇല്ലാതാക്കി, ഞാൻ ആണ് അതു ചെയ്തത്

കയ്യ് വിലങ്ങു ഇട്ടു നിൽക്കുന്നവൾ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു

സാറുമാരെ ഞാൻ ആണ് അയാളെ ഇല്ലാതാക്കിയത്, എന്റെ ഭർത്താവ് ആയ മോഹനനെ ഞാൻ ഈ ലോകത്തു നിന്ന് പറഞ്ഞു വിട്ടു

ആളുകൾ കൂട്ടം കൂട്ടം ആയി ചുറ്റിനും നിൽക്കുന്നു. അവരുടെ എല്ലാവരുടെയും കണ്ണുകളിൽ സഹതാപം നിറഞ്ഞു നിന്നു.

CI പ്രകാശൻ അങ്ങോട്ടേക്ക് വന്നു. ആ മുറിവേറ്റ് കിടക്കുന്ന രണ്ടു ശരീരവും അതിനു അടുത്ത് ഇരുന്നു പതം പറയുന്ന അവളെയും അദ്ദേഹം നോക്കി.

കാലടി ശബ്ദം കേട്ടത് കൊണ്ട് ആകും അവൾ തല ഉയർത്തി നോക്കി

സാറെ ഞാൻ ആ ഇതു ചെയ്തത്, ഞാൻ ആ ഇതു ചെയ്തത്

എന്തിന് എന്ന് അറിയാത്ത ഒരു നൊമ്പരം അദ്ദേഹത്തിന് ഉള്ളിൽ കുടി ഏറി

ഉണ്ണി,

ഒരു പോലീസ്‌ക്കാരൻ വന്നു സല്യൂട്ട് അടിച്ചു.

ബോഡി ഇൻകിസ്റ്റ് ചെയ്ത് പോസ്റ്റ്മോർട്ടത്തിന് അയക്കാൻ ഉള്ള ഏർപാടുകൾ എത്രയും വേഗം ചെയ്യണം

ഒക്കെ സാർ

അവളെ രണ്ടു വനിത പോലീസ്ക്കാർ പിടിച്ചു വണ്ടിയിലേക്ക് കയറ്റി

ഞാൻ ആ അയാളെ ഇല്ലാതാക്കിയത് അവൾ പുലമ്പി.

ലേഡീസ് കോൺസ്റ്റബിൾമാർ അവളെ സങ്കടത്തോടെ നോക്കി.

അവരും ഒരു അമ്മയും ഭാര്യയും ഒക്കെ ആണല്ലോ

സ്റ്റേഷനിൽ എത്തി അവളെ അവിടെ ഒരു ബെഞ്ചിൽ ഇരുത്തിച്ചു.

സാറെ ഇവളെ പോലെ ഉള്ളോളുമാരെ ഒക്കെ എന്തിനാ ഇങ്ങനെ ബെഞ്ചിൽ ഒക്കെ ഇരുത്തിയേക്കുന്നെ, അകത്തു  അല്ലെ ഇടണ്ടേതു ഒരു പോലീസ്ക്കാരൻ ചോദിച്ചു.

CI പ്രകാശ് അയാളെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു, ഇതു തന്റെ വീട്ടിൽ ആണ് നടന്നത് എങ്കിൽ താൻ അന്നേരവും ഇതു പറയുമോടോ ഗോപാല

അതുകേട്ടു ആ പോലീസ്ക്കാരൻ തല കുനിച്ചു നിന്നു. അയാൾ അവൾക്ക് അരികിലേക്കു നീങ്ങി

ഉമ…

അവൾ മുഖം ഉയർത്തി നോക്കി

ഒരു ഗ്ലാസ്‌ അയാൾ അവൾക് നേരെ നീട്ടി

ഈ വെള്ളം കുടിക്കു…

എനിക്ക് വേണ്ട സാർ.

വീണ്ടും അവൾ തല കുമ്പിട്ടു നിന്നു. അയാൾ ഗ്ലാസ് അവിടെ ഒരിടത്തു വേച്ചു.

ഉമേ, നീ എന്തിനു ഇതു ചെയ്തു എന്ന് ഞാൻ ചോദിക്കുന്നില്ല. എങ്കിലും ഒരു പോലീസ്ക്കാരൻ എന്ന നിലയിൽ എനിക്ക് അതു അറിയാനുള്ള റൈറ്റ്സ് ഉണ്ടെന്നു നിനക്ക് അറിയാം അല്ലോ

മോഹൻ ഏട്ട, നിങ്ങൾക് ഓർമ ഉണ്ടൊ ലേബർ റൂമിലെ നാല് ചുവരുകൾക്ക് ഉള്ളിൽ വേദനയോടെ ഞാൻ കിടന്നു പുളഞ്ഞ ആ ദിവസം, എന്നാൽ നിങ്ങൾക് ഓർമ ഇല്ലേലും എനിക്ക് ആ ദിവസം മറക്കാൻ ആകില്ല, ഞാൻ ഒരു അമ്മ ആയ നിമിഷം.

പത്തു മാസം കാത്തിരുന്നു എനിക്ക് കിട്ടിയ നിതി ആയിരുന്നു എന്റെ മോൾ. അന്ന് പുറത്തു നിങ്ങളും ഉണ്ടായിരുന്നു. ലേബർ റൂമിലേക്ക് ഞാൻ പോകും മുൻപേ നിങ്ങൾ പറഞ്ഞത് എനിക്ക് ഓർമ ഉണ്ട്

എനിക്ക് ആൺകൊച്ചു മതി. പെണ്ണിനെ പെറ്റു കൂട്ടാൻ അല്ല ഞാൻ നിന്നെ വിവാഹം കഴിച്ചത് എന്ന്.

ഉമയുടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടൊ…

അന്ന് നിങ്ങൾക് അരികിലേക്ക് ഒരു വെള്ള തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞു രൂപം നേഴ്സ് കൊണ്ട് തന്നിരുന്നു. നിങ്ങൾ അതിനെ വാങ്ങാൻ ആയി കയ്യ് നീട്ടി പെൺകുഞ്ഞു ആണ് നേഴ്സ് പറഞ്ഞു.

ആ നീട്ടിയ കൈകൾ പിൻ വലിച്ചു നിങ്ങൾ തിരിഞ്ഞു നടന്ന കാര്യം ആ നേഴ്സ് വന്നു പറഞ്ഞപ്പോൾ, ആ വേദനയിലും എന്റെ ഹൃദയം ഒന്ന് കൂടി മുറിഞ്ഞു.

എന്നാൽ ആ ഓമനത്തം ഉള്ള മുഖം ഒന്ന് കണ്ടപ്പോൾ ഞാൻ ആ വേദന എല്ലാം പാടെ മറന്നു പോയി

രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം എന്നെയും കുഞ്ഞിനേയും നിങ്ങൾ എന്റെ വീട്ടിൽ കൊണ്ട് വിട്ടിട്ട് തിരികെ പോയി

അന്ന് അച്ഛൻ നിങ്ങളോട് ചോദിച്ചു എന്താണ് മോഹന മുഖത്തു ഒരു വാട്ടം പോലെ എന്ന്

അന്ന് ഒന്നും മിണ്ടാതെ നിങ്ങൾ ഇറങ്ങി പോയത് അച്ഛൻ ഇടയ്ക്ക് ഇടെ പറയും ആയിരുന്നു

ഇരുപത്തി എട്ടു കെട്ടിന് നിങ്ങടെ വീട്ടിൽ നിന്നും എല്ലാവരും വന്നു എന്നാൽ അച്ഛൻ ആയ നിങ്ങൾ മാത്രം വന്നില്ല. അന്ന് ബന്ധുക്കൾ എല്ലാം നിങ്ങളെ തിരക്കി ഇരുന്നു. അവരോട് ഒക്കെ മോഹനൻ ചേട്ടൻ എന്തോ ബിസിനസ്‌ ആവശ്യത്തിനു ദൂരെ എവിടെയോ പോയേക്കുക ആണ് എന്ന് എനിക്ക് കള്ളം പറയേണ്ടി വന്നു

എന്തായാൽ എന്താ ഉമേ സ്വന്തം കുഞ്ഞിന്റെ നൂലുകെട്ട് അല്ലെ എന്ന് ആരോ ചോദിച്ചു.

അതിനുള്ള ഉത്തരം പറയാൻ ആകാതെ ഞാൻ നിന്നു.

എനിക്ക് അല്ലെ അറിയൂ പെൺകൊച്ചു ആയത് കൊണ്ടാണ് നിങ്ങൾ വരാഞ്ഞത് എന്ന്

അൻപതു ദിവസം കഴിഞ്ഞു എന്റെ അച്ഛൻ എന്നെയും കൊണ്ട് നിങ്ങളുടെ വീട്ടിലേക്ക് വന്നു. അന്ന് അതു ഇഷ്ട്ടം ആകാഞ്ഞു നിങ്ങൾ ഇറങ്ങി പോയി. നിങ്ങടെ വീട്ടിൽ ഒരു അധിക പറ്റായി ഞങ്ങൾ കഴിഞ്ഞു. നിങ്ങൾ എന്റെ മോളെ തിരിഞ്ഞു നോക്കിയതേ ഇല്ല, കുഞ്ഞു കരയുമ്പോൾ നാശം എന്നും പറഞ്ഞു നിങ്ങൾ ഇറങ്ങി പോകും. മോൾ വളർന്നു വരും തോറും നിങ്ങൾ അവളെ അകറ്റി

ഒരിക്കൽ എന്റെ കുഞ്ഞു അച്ഛാ എന്ന് വിളിച്ചതിനു നിങ്ങൾ അതിനെ പിടിച്ചു തള്ളി അന്ന് അതിന്റെ തല പൊട്ടി ചോര വന്നിരുന്നു…

മകൾ വളരും തോറും അവൾക്കു എന്റെ മുഖ ഛായ ആയതു നിങ്ങളെ കൂടുതൽ ആസ്വസ്ഥൻ ആക്കി

ഒരിക്കൽ നിങ്ങൾ എന്നോട് ചോദിച്ചു, ഡി ഈ നാശം എന്റെ തന്നെ തന്നെ ആണോ എന്ന്

അന്ന് താൻ ഒത്തിരി കരഞ്ഞു അന്ന് തന്റെ കണ്ണുനീർ തുടച് കൊണ്ട് രണ്ടു കയ്യ്കൾ ഉണ്ടായിരുന്നു തന്റെ മകളുടെ….

അവൾ വളർന്നു ഇന്നു പത്താം ക്ലാസ്സ്‌ക്കാരി ആയി. താനിന്നു ഒരു ബാങ്കിൽ മാനേജർ ആയി വർക്ക്‌ ചെയുന്നു. അല്ല തന്റെ മകൾക്കായി താൻ ഒരു ജോലിക്കാരി ആയി മാറി എന്ന് പറയുന്നത് ആകും ശരി

അന്നത്തെ ആ ശാപം പിടിച്ച ദിവസം താൻ മീറ്റിങ്നു പോയത് കൊണ്ട് വരുവാൻ ഇച്ചിരി താമസിച്ചു

വീട്ടിൽ എല്ലാവരും ഉണ്ടല്ലോ എന്ന് താൻ പ്രതീക്ഷിച്ചു.

അന്ന് മഴ ഉള്ള ദിവസം ആയിരുന്നു. അനിയന്റെ ഭാര്യയുടെ പ്രസവ ഡേറ്റ് അടുത്തതിനാൽ എല്ലാരും ഹോസ്പിറ്റലിൽ പോയത് താൻ അറിഞ്ഞു ഇല്ല

താൻ ഓടി വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച, നൂൽബന്ധം ഇല്ലാതെ കണ്ണ് തുറിച്ചു ഉന്തി തന്റെ കട്ടിലിൽ കിടക്കുന്ന തന്റെ പൊന്നു മകൾ. ഒന്നേ നോക്കി ഉള്ളൂ അലറി കരഞ്ഞു താൻ നിലത്തിരുന്നു

തന്റെ കരച്ചിൽ കേട്ടാണ് ഉറയ്ക്കാത്ത കാലുകളോടെ അയാൾ വന്നു

ആഹാ കൊച്ചമ്മ വന്നുവോ, നീ കാത്തു വെച്ചതു അല്ലെ ഇപ്പോൾ എന്തായി…

അതും പറഞ്ഞു അയാൾ വഷളതയോടെ ചിരിച്ചു

അല്ലേലും എന്റെ അല്ലാലോ നീ പി-ഴച്ചു ഉണ്ടാക്കിയത് അല്ലെ…

അതു കേട്ട് ഭ്രാന്ത്‌ ആയ താൻ അടുക്കളയിൽ പോയി കറി ക-ത്തി എടുത്തു കൊണ്ട് വന്നു അയാളുടെ കഴുത്തിനു നേരെ ആഞ്ഞു ആഞ്ഞു…കലി തീരാതെ പിന്നെയും പിന്നെയും താനതു ചെയ്തു

അങ്ങനെ താൻ തന്റെ മകളെ ഇല്ലാതെ ആക്കിയവനെ ഈ ലോകത്തു നിന്നു തന്നെ പറഞ്ഞു വിട്ടു

കാ–മം മൂത്തു മക്കളെ മക്കൾ ആയി കാണാത്ത എല്ലാവർക്കും ഇതൊരു പാടം ആകട്ടെ, ഇനി എന്തിനു ആണ് സാറെ എനിക്ക് ഒരു ജീവിതം. എനിക്ക് എല്ലാം എന്റെ മോൾ ആയിരുന്നു..

ഉറക്കെ കരയുന്ന അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ CI പ്രകാശൻ നിന്നു

അയാളും ഒരു പെൺകുട്ടിയുടെ അച്ഛൻ ആയിരുന്നു

മകളെ ജീവൻ ആയി സ്നേഹിക്കുന്ന ഒരു അച്ഛൻ, അയാളുടെ കണ്ണ് കോണിലും രണ്ടു തുള്ളി കണ്ണ് നീർ ഉതിർന്നു കൂടി ഇരുന്നു, പെണ്ണ്കുട്ടികൾ വീട്ടിലും സുരക്ഷിതർ അല്ല, സൂക്ഷിച്ചു കൊള്ളുക.

ഇതു എഴുതുവാൻ ഞാൻ ഒത്തിരി പാട് പെട്ടു കാരണം എനിക്കും ഇതേ പ്രായത്തിൽ  ഒരു മകൾ ഉണ്ട്. പകുതിയും ഞാൻ കരഞ്ഞു കൊണ്ട് ആണ് എഴുതിയത്, എന്തോ ഒരു സങ്കടം ഉള്ളിൽ ഇങ്ങനെ വിങ്ങുവാ…ദിവസവും കേൾക്കുന്ന ഓരോ കഥകൾ ആകും എന്നേ കൊണ്ട് ഇതു എഴുതിച്ചത്

സ്നേഹപൂർവ്വം

ധന്യ