പുനർജ്ജനി ~ ഭാഗം – 44, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ശ്വേത തന്റെ പ്ലാനിങ് ഫ്ലോപ്പ് ആയതിൽ ദേഷ്യം കൊണ്ടു

പെട്ടന്ന് ശക്തമായി കാറ്റടിക്കാൻ തുടങ്ങി…വലിയ ശബ്ദത്തോടെ മേഘങ്ങൾ കൂട്ടി മുട്ടി…ആകാശം പകയാൽ കറുത്തിരുണ്ട് മൂടി കെട്ടി.ആ വീടിനു മീതെ ഭീമകരമായ ചുഴി പോലെ  നിന്നു…

അപ്പോഴാണ് പ്രണവ് ദേവ് പറഞ്ഞത് പ്രകാരം ആ കുങ്കുമത്തിന്റെ തളികയിൽ എന്താണെന്നു നോക്കിയത്..

കുപ്പിച്ചില്ലുകൾ കിട്ടിയതും അവൻ ഞെട്ടി…

കുറച്ചു അപ്പുറത് നിൽക്കുന്ന പ്രിയേ നോക്കി..

അവൾ അവന്റെ അടുത്തേക്ക് വന്നു…അവളെ കണ്ടതും അവൻ നിന്നു പരുങ്ങി കൊണ്ട് വേഗം അവൾക്കടുത്തേക്ക് വന്നു..

എന്റെ ദൈവമേ ഇവൾ ഇതെങ്ങാനം കണ്ടാൽ ഇന്നി വിടം കീഴുമെൽ മറിക്കും..വാ പോയ കോടാലിയും ഇവളും ഒരുപോലെയാ…

അവൻ അവളെയും വിളിച്ചു അകത്തേക്ക് കയറി..

അവൻ ഇടക്ക് അവളുടെ കണ്ണ് വെട്ടിച്ചു ദേവിന്റെ ചെവിയിൽ പതിയെ കാര്യങ്ങൾ പറഞ്ഞു..

ദേവ് പൂജമുറിയിൽ കണ്ണുകൾ അടച്ചു തൊഴുതു നിൽക്കുന്ന അഞ്ജലിയെ നോക്കി..

പിന്നെ അവളുടെ കാലിലേക്കും നോക്കി..

അവൾ ചവിട്ടി നിൽക്കുന്നിടം ചുവന്നു  കിടപ്പുണ്ട്…

അവൻ അഞ്ജലിയെ തട്ടി വിളിച്ചു….അവൾ നിറ കണ്ണുകളോടെ അവനെ നോക്കി…

കാലിനു വല്ലാത്ത വേദന…അവൾ വേദന കടിച്ചമർത്തി മുഖത്തൊരു ചിരി വരുത്തി….അവൻ വേഗം അവളെ കോരി എടുത്തു..അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി..അവൻ അവളെ എടുത്തത് കണ്ട് അമ്മയും ഞെട്ടലിൽ ആയിരുന്നു..

പ്രിയ..ഇതൊക്കെ കണ്ട്  കണ്ണുമിഴിച്ചു പ്രണവിനെ നോക്കി…

അവൻ നന്നായി ഇളിച്ചു കാണിച്ചു..

ദേവ് അവളെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി…എന്നിട്ട് അവൻ മുട്ടുകുത്തി ഇരുന്നു കൊണ്ട് അവളുടെ കാൽ പാദം എടുത്തു അവനെ  മുട്ടിലേക്കു വെച്ചു കൊണ്ട് അവൻ കാൽ വെള്ളയിലേക്ക് നോക്കി..

ചുവന്ന കുങ്കുമതിന്റെ നിറത്തിൽ അവളുടെ പദങ്ങൾ ചുവന്നിരുന്നു..അവൻ ശ്രെദ്ധിച്ചു നോക്കി കൊണ്ടിരുന്നു..

എന്താ ദേവേട്ടാ..ചെയ്യുന്നേ…വിട് അവൾ കാൽ വലിക്കാൻ ശ്രെമിച്ചതും അവൻ ബലമായി കാലുകൾ  അവന്റെ മുട്ടിൽ തന്നെ വെച്ചുകൊണ്ട് ചൂണ്ടു വിരൽ കൊണ്ട് അവളുടെ കാലിൽ പരാതിയതും അവൾ അവനെ  നോക്കി…

ദേവേട്ടാ….എന്താ ഈ ചെയ്യുന്നേ?വിട്ടേ….

അവൻ കലിപ്പിൽ അവളെ നോക്കിയതും അവൾ കണ്ണും നിറച്ചു  ഇരുന്നു..

എന്റെ ദൈവമേ ഈ ദേവേട്ടന് വട്ടായോ?
ഒന്നാമത് എന്തോ കുത്തി കാൽ വേദനിക്കുന്നു…അതിന്റെ കൂടെ ഈ ദേവേട്ടൻ എന്നെ ഇക്കിളി പെടുത്തുന്നു…എനിക്ക് ചിരിയും വരുന്നു കരച്ചിലും വരുന്നു..അവൾ കണ്ണും കൂർപ്പിച്ചു അവനെ നോക്കി..ഇരുന്നു.

അവൻ തിരഞ്ഞത് കിട്ടിയപോലെ  അവളുടെ കാലിൽ തറഞ്ഞിരുന്ന ചില്ലു  പുറത്തേക്ക് വലിച്ചു എടുത്തു..

അവൾ വേദനകൊണ്ട് അവന്റെ ഷോൾഡറിൽ അമർത്തി പിടിച്ചു..

അയ്യോ..മോനെ…ഇതെങ്ങനെ മോളുടെ കാലിൽ കൊണ്ടു….

പ്രിയ.. അഞ്ജലിയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും പ്രണവ് അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു…

അവൾ കലിപ്പിൽ അവനെ നോക്കി..

അവൻ ഒന്നും മിണ്ടാതെ അടുത്ത കാലിൽ നിന്നും ഒന്ന് രണ്ടു ചില്ലു കൂടി പുറത്തേക്കു എടുത്തുകൊണ്ട്

കലിപ്പിൽ അവളെ നോക്കി…

അവൾ കണ്ണും നിറച്ചു പതിയെ ചിരിച്ചു

വേദന ഉണ്ടോടി….അവൻ പതിയെ ചോദിച്ചു….

വേദനയുണ്ട്…പിന്നെ ഇല്ലാതിരിക്കുവോ ദേവേട്ടാ…അവൾ കണ്ണും നിറച്ചു പറഞ്ഞു..

നിനക്ക് വേദനിച്ചപ്പോൾ പറഞ്ഞൂടാരുന്നോ? അവൻ കലിപ്പിൽ ചോദിച്ചതും

അവൾ നിഷ്കളങ്കയായി പറഞ്ഞു..വിളക്ക് കെടാതെ പൂജമുറിയിൽ വെക്കേണ്ടേ….പിന്നെ ഞാൻ കരുതി ഇതും എന്തെകിലും ചടങ്ങാവുമെന്ന്..

അവളുടെ പറച്ചിൽ കേട്ടു അമ്മ ഞെട്ടി അവളെ നോക്കി..

ദേവിന് ശെരിക്കും കലി വന്നു….നിനക്ക് നല്ല പെടയാ തരേണ്ടത് അഞ്ജലി……! നീ ശെരിക്കും മണ്ടിയാണോ?

അവൾ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി….

മോനേ ഇതെങ്ങനെ മോളുടെ കാലിൽ…വന്നേ…..സത്യമായിട്ടും അമ്മയ്ക്കറിയില്ലേടാ…

പ്രണവ് കുങ്കുമം കലക്കിയ തളിക അമ്മയുടെ മുന്നിലേക്ക്‌  നീക്കി വെച്ചു..

അവൻ തളിക ചരിച്ചതും അടിയിലായി കിടക്കുന്ന കുപ്പി ചില്ലുകൾ തെളിഞ്ഞു വന്നു..

അമ്മ ഞെട്ടി ശ്വേതയെ നോക്കി..ശ്വേത നിന്ന നിൽപ്പിൽ വിയർത്തു കുളിച്ചു..അവൾ പുറത്തേക്ക് പോകാൻ തുടങ്ങിയതും..

ശ്വേതേ….

ദേവിന്റെ അലർച്ച കേട്ടു അഞ്ജലി പോലും ഞെട്ടി….

പെട്ടന്ന്അവൾക്കടുത്തേക്ക് കലിപ്പിൽ പോകാൻ തിരിഞ്ഞ ദേവിനെ അമ്മ തടഞ്ഞു…

ദേവ് ദേഷ്യത്തിൽ അമ്മയെ നോക്കി….പിന്നെ ശ്വേതയെയും..

ഇനി ഇവിടെ നിന്നാൽ അപകടമാണ് ശ്വേത പുറത്തേക്കു പാഞ്ഞു..

അമ്മ അവളുടെ പിന്നാലെ ചെന്നു അവളെ തടഞ്ഞു..

ശ്വേതേ ….രൗദ്ര ഭാവത്തിൽ വിളിക്കുന്ന ഗായത്രിയെ നോക്കി അവൾ നിന്നു വിറച്ചു..
ആദ്യം ആയിട്ടാണ് അവരെ ഇങ്ങനെ ദേഷിച്ചു കാണുന്നത്. താൻ പലപ്പോഴും പല കുറുമ്പുകളും കാണിച്ചപ്പോൾ എല്ലാം ചിരിച്ചു കണ്ടിട്ടുള്ള മുഖം ഇന്ന്  കോപത്തിൽ ജ്വലിക്കുന്നു ..

ആന്റി…ശ്വേത പേടിയോടെ വിളിച്ചു…

ഗായത്രി കൈകൾ ഉയർത്തി തടഞ്ഞു..നീ എന്താ ചെയ്തത്…എനിക്ക് അതറിഞ്ഞാൽ മതി..

ഞാൻ..ഞാൻ ഒന്നും ചെയ്തിട്ടില്ല ആന്റി..

ഛീ…ക-ള്ളം പറയുന്നോടി….

പെട്ടന്നു ഗായത്രിയുടെ കൈ ശ്വേതയുടെ ഇരു കവിളിലും മാറി മാറി അടിച്ചു..

ഇറങ്ങിക്കോണം ഈ നിമിഷം നീ ഇവിടുന്നു..ഇനി നിന്റെ നിഴൽ പോലും ഈ മുറ്റത്തൊ എന്റെ മക്കളുടെ മേലോ വീഴരുത്…വീണാൽ ഈ ഗായത്രി ആരാണെന്നു നീ അറിയും..ഇതുവരെ ഞാൻ നിന്റെ തെറ്റുകൾ കുട്ടിത്തം ആയെ കണ്ടിട്ടുള്ളു..പക്ഷെ ഇന്ന് അതങ്ങനെയല്ല…അങ്ങനെ കാണാനും എനിക്ക് പറ്റില്ല…അവൾ നല്ല കുട്ടിയ അതാണ് അത്രയും വേദന സഹിച്ചു അവൾ ആ വിളക്ക് അണയാതെ   പൂജമുറിയിൽ വെച്ചത്..അവൾ സാക്ഷാൽ ദുർഗദേവി തന്നെയാ എനിക്ക്..കടന്നു പോ  നീ…എന്റെ മുന്നിൽ നിന്നു..ഇനി നിന്നെ എനിക്ക് കാണണ്ട..

അവർ അലറി…

അവരുടെ അലർച്ച കേട്ടാണ് പുറത്തു നിന്ന പാർഥിയും പത്മയും ശേഖരനും കയറി വന്നത്..
ശ്വേത കവിളിൽ കയ്യും പൊത്തി പിടിച്ചു കരഞ്ഞു കൊണ്ട് കാറിനടുത്തേക്ക് ഓടി. അവളുടെ ഓട്ടം കണ്ടു അവരും കൂടെ ചെന്നു..

അയാൾ ചോദിച്ചതിനൊന്നും മറുപടി പറയാത്തെ അവൾ ദേഷ്യത്തിൽ വണ്ടിയെടുക്കാൻ അഞ്ജപിച്ചതും  ശേഖരനും പത്മയും വേഗം കാറിലേക്ക് കയറി പൊടി പറത്തികൊണ്ട് കാർ മുന്നോട്ട് നീങ്ങി.

അവർക്കൊപ്പം മൂടി കെട്ടി നിന്ന ചുഴിയും നീങ്ങി..

പ്രിയ..അഞ്ജലിയുടെ അടുത്തേക്ക് വന്നു..

അഞ്ചു…..നീ എന്താ എന്നോട് ഒന്നും മിണ്ടാതെ…

അവൾ ആദ്യമായി കാണും പോലെ പ്രിയയെ നോക്കി..എന്താടി എലികുഞ്ഞെ നീ എന്നെ ഇങ്ങനെ നോക്കുന്നെ..പ്രിയ അവളെ കെട്ടിപിടിച്ചു..

അഞ്ജലി പതിയെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റികൊണ്ട് പരിചയം ഇല്ലാത്തപോലെ നോക്കി..

പ്രിയ…ഒന്നും മനസ്സിലാകാതെ  അഞ്ജലിയെ നോക്കി..

ദേവേട്ടാ… ഇതാരാ….അഞ്ജലിയുടെ പെട്ടന്നുള്ള ചോദ്യം കേട്ടു പ്രിയ ഞെട്ടി നിന്നു..

പിന്നെ കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി..പ്രണവ് അവളുടെ പിന്നാലെ ചെന്നു..

ദേവേട്ടാ.. അതാരാ…എന്തിനാ കരഞ്ഞേ?

എന്റെ ദൈവമേ ഓർമ്മയുടെ ഒരു കണിക പോലും ഇല്ലാത്ത ഇവളെയും കൊണ്ട് ഞാൻ പെടുമല്ലോ? ഏത് നേരത്താണോ? ഈ പ്ലാൻ എന്റെ തലേൽ ഉദിച്ചത്..വല്ലാത്ത പ്ലാൻ ആയി പോയി..അവൻ തടിക്കു കയ്യും കൊടുത്ത് അവളെ നോക്കി ഇരുന്നു..

പുറത്തേക്കു പോയ പ്രിയേ പ്രണവ് പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു…അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു..

പ്രണവേ..എന്റെ അഞ്‌ജലിക്ക് എന്താ പറ്റിയെ…അവൾ എന്താ എന്നെ കണ്ടിട്ട് അറിയാത്തതു പോലെ പെരുമാറിയത്..ഇതും നിങ്ങടെ നാടകത്തിന്റെ ഭാഗമാണോ? അവൾ  കരഞ്ഞു കൊണ്ട് അവന്റെ  നെഞ്ചിൽ ഇടിച്ചു കൊണ്ട്  ചോദിച്ചു..

അതൊക്കെ ഞാൻ റൂമിൽ ചെന്നിട്ട് പറയാടി….നീ കരയാതെ….

ഗായു…..അവിടെ നിന്നെ….ആജ്ഞ പോലുള്ള ശബ്ദം കേട്ടു ഗായത്രി തിരിഞ്ഞു നിന്നു..

നീ എന്താ ചെയ്തേ ശ്വേത മോളെ?

ശ്വേത മോളോ? ഏത് ശ്വേത മോൾ…അവളൊക്കെ പെണ്ണാണോ?
അവൾ ചെയ്ത കാര്യത്തിന് ഞാൻ ഒന്ന് തല്ലിയാതല്ലേ ഉള്ളു..എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ  കൊ-ന്നേനെ അവളെ?

നീ കാര്യം പറയെടി പാർഥിപൻ അലറിയതും അവർ കാര്യം പറഞ്ഞു..

ഈ ഒരു നിസ്സാര കാര്യത്തിനാണോ നീ അവളെ തല്ലിയത്.

നിസ്സാര കാര്യമോ? പാർഥിയേട്ടാ. ഇത് ഒരു ചെറിയ കാര്യം ആണോ?

അല്ലാതെ പിന്നെ?

നീ പറഞ്ഞ പോലെ..ഞാൻ ഇതുവരെ ആടിയില്ലേ? ഇനി പറ്റില്ല…ഞാൻ നിന്നോട് നേരത്തെ പറഞ്ഞല്ലോ ഗായു…എന്റെ മരുമകളായി ഞാൻ ശ്വേതയെ മാത്രമേ കണ്ടിട്ടുള്ളു..എന്റെ മനസ്സിൽ മറ്റാർക്കും സ്ഥാനം ഇല്ല..അതുകൊണ്ട് ഈ ബന്ധം എത്രയും പെട്ടന്ന് അറുത്തു മാറ്റാൻ നോക്ക്..

അയാൾ അവരെ നോക്കി കലിപ്പിൽ പറഞ്ഞു കൊണ്ട് റൂമിലേക്കു പോയി..

ഗായത്രി അയാൾ പോകുന്ന നോക്കി നിന്നു..

ഇത്ര വേഗം നിങ്ങൾ കഴിഞ്ഞതെല്ലാം  മറന്നോ പാർഥിയേട്ടാ….നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഗായത്രി ചിരിയോടെ ദേവിന്റെ അടുത്തേക്ക് ചെന്നു..

മോനേ..മോളെ റൂമിലേക്ക് കൊണ്ട് പോ…കാലിൽ മെഡിസിൻ വെയ്ക്കു…എന്നിട്ട് ഒന്ന് ഫ്രഷ് ആവൂ..അപ്പോഴേക്കും അമ്മ കഴിക്കാൻ ഉള്ളത് എടുക്കാം.. രണ്ടാൾക്കും വിശക്കുന്നില്ലേ?

അഞ്ജലിയുടെ തലയിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് ദേവിനെ നോക്കി അവർ പറഞ്ഞു..

ടാ…ദേവേ…എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങുവാ…പ്രണവ് പ്രിയേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

ടാ.. മോനേ…. Food കഴിച്ചിട്ട് പോവാട….

വേണ്ട ആന്റി പോയിട്ട് കുറച്ചു വർക്ക്‌ ഉണ്ട്…

അവൻ പോകുന്ന നോക്കി ദേവ് കുറച്ചു നേരം നിന്നു..പിന്നെ അഞ്ജലിയെ നോക്കി…

ദേവേട്ടാ…എന്നെ താഴെ ഇറക്ക് ഞാൻ നടന്നോളാം..അവൻ കലിപ്പിൽ അവളെ  നോക്കി കൊണ്ട് സ്റ്റെപ് കയറാൻ തുടങ്ങി…

അവളെ ബെഡിൽ ഇരുത്തി കൊണ്ട് അവൻ ജനലിലെ കർട്ടൻ മാറ്റി…വെളിച്ചം അകത്തേക്ക് വന്നതും അവൾ കണ്ണൊന്നു വെട്ടി തുറന്നു…

അവൾ കാലിലെ മുറുവിലേക്കു നോക്കി…അവൾ ഞെട്ടി ദേവിനെ വിളിച്ചു…

ദേവേട്ടാ…..അവൻ കാർട്ടൻ മാറ്റി ഡോർ തുറന്നു കൊണ്ട് അവളെ നോക്കി..

ഇനി  അടുത്ത പണി എന്താണോ എന്ന രീതിയിൽ..

അവൻ തലയും ചൊറിഞ്ഞു അവളുടെ അടുത്തേക്ക് വന്നു..

എന്താനാടി…..ഇരുന്നു കാറി കൂവുന്നേ….

ദേ…എന്റെ കാലിലെ മുറിവ് കാണുന്നില്ല…അവൾ  അതിശയത്തോടെ പറഞ്ഞു..

ദേവിന് അത് കേട്ടു ചിരിയാണ് വന്നത്..പിന്നെ അതെന്താ മാഞ്ഞു  പോയോ….ഈ വട്ടു പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ ദൈവമേ..

അവൻ അവളുടെ പദത്തിലേക്കു നോക്കി…കുറച്ചു മുൻപ് കണ്ട മുറിവ് പോയിട്ട് അതിന്റെ ഒരു പാട് പോലും കാണുന്നില്ല..ദേവിന്റെ കണ്ണുകൾ മിഴിച്ചു..അവന്റെ കൈകൾ വിറ കൊണ്ടു..അവൻ പതിയെ തന്റെ കയ്യിലേക്ക് നോക്കി..ചന്ദ്ര ബിംബം പ്രകാശിക്കുന്നു..അവൻ വേഗം മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവളെ നോക്കി..

തുടരും…