മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഞാൻ നിന്നെ ഈ ശിലയിൽ നിന്നും മോചിപ്പിക്കാം…പക്ഷെ….അതിനുള്ള സമയം ഇന്നല്ല…..”
“രണ്ടു ദിവസം കഴിഞ്ഞാൽ നാഗപൗർണമിയും ചന്ദ്ര പൗർണമിയും ഒന്നിച്ചു വരുന്ന ദിവസം നിന്നെ ഈ തടവറയിൽ നിന്നു മോചിപ്പിക്കാനായി ഞാൻ വരും അത് വരെ കാത്തിരിക്കുക…”
“പക്ഷെ നീ ഒന്ന് മറക്കരുത്. നിന്നെ ഈ തടവറയിൽ നിന്നു മോചിപ്പിച്ചത് എന്തിനു വേണ്ടി ആണെന്നും നിന്റെ കർത്തവ്യം എന്താണെന്നും നീ മറക്കരുത്…”
“ആർത്തലച്ചു പെയ്ത മഴയുടെ ഹിമ കണങ്ങൾ അന്തരീക്ഷം മുഴുവനും തങ്ങി നിന്നു…ദേവ് അഞ്ജലിയുടെ അടുത്തു നിന്നും എഴുന്നേറ്റു അവൻ തന്റെ കയ്യിലെ സ്മാർട്ട് വാച്ചിലേക്ക് നോക്കി.
2:50am, കഴിഞ്ഞിരിക്കുന്നു…”
“അവൻ എഴുനേറ്റു നിന്നു കഴുത്തൊന്നു ചുറ്റിച്ചുകൊണ്ട് അവളെ നോക്കി.. ചെയറിൽ ചാരി ഉറങ്ങിയത് കൊണ്ടാവും പിടലിക്കു വല്ലാത്ത വേദന…അവൻ അവളെ നോക്കി അവൾ നല്ല മയക്കത്തിലാണ്…
ഇന്നലെ അവൾ ഉണ്ടാക്കിയ പുകിൽ ഓർത്തതും അവന്റെ നെറ്റി ചുളിഞ്ഞു…അവൻ അവളെ ഒരിക്കൽ കൂടി നോക്കിയിട്ട് ബെഡ്ഷീറ്റ് ഒന്ന് കൂടി പുതപ്പിച്ചു കൊണ്ട് റൂമിന്റെ ഗ്ലാസ്സ് ഡോർ തുറന്നു പുറത്തേക്കിറങ്ങി..
നല്ല തണുത്ത തെന്നൽ വീശിയതും അവൻ ഒന്നു കിടുങ്ങികൊണ്ട് ഹൂടി ഒന്നുകൂടി വലിച്ചിട്ടു…
മഴ പെയ്തതിനേക്കാളും മഞ്ഞു പൊഴിഞ്ഞ പ്രതീതി ആണ് തോന്നുന്നത്..വല്ലാത്ത തണുപ്പും. അവൻ കൈകൾ കൂട്ടി തിരുമ്മി ചൂട് വരുത്തി….പിന്നെ അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു പ്രണവിന് call ചെയ്തു കൊണ്ട് ആ ഇടനാഴിയിലോടെ മുന്നോട്ട് നടന്നു…”
“കോ–പ്പ്….ഇവനെന്താ ഒന്ന് എടുത്താൽ??ഇതുവരെ വിളിക്കാൻ ശ്രെമിച്ചിട്ട് കിട്ടിയതല്ല..കിട്ടിയപ്പോ അവൻ ഒട്ടു എടുക്കുന്നുമില്ല…”ശ–വം “
“ദേവ് കലിപ്പിൽ പറഞ്ഞുകൊണ്ട് ഫോൺ തിരികെ പോക്കറ്റിലേക്ക് വേച്ചു..”
“ഇനി ഇവളെ എന്താണ് ചെയ്യുക…ഇവടെ വീട്ടുകാരോട് എന്ത് പറയും…ഓരോന്ന് ആലോചിച്ചു അവൻ ദേഷ്യത്തിൽ മുടിയിൽ വിരൽ കൊരുത്തു അമർത്തി വലിച്ചു…”
“8 വർഷം മുന്നേ എന്താണ് സംഭവിച്ചത്.. ആ ആക്‌സിഡന്റ്..പിന്നെ ആ പെൺകുട്ടി…എന്താ അവടെ പേരു..എനിക്ക് ഓർമ്മ ഉള്ളത് ആണല്ലോ? ഞാൻ അതെങ്ങനെ മറന്നു..അവൻ കുറച്ചുനേരം ആലോചനയോടെ നിന്നു…
സിയാ…പെട്ടന്ന് അവൻ ഓർത്തെടുത്തു പറഞ്ഞു….”
“പെട്ടന്ന് ഉറങ്ങി കിടന്ന അഞ്ചു തന്നെ ആരോ വിളിച്ചത് പോലെ ഉണർന്നു ചുറ്റും നോക്കി..”
“സിയാ….ആ കൊച്ചു പെൺകുട്ടി എവിടെ ആവും…അവൾക്കു മാത്രമേ അറിയൂ…അന്ന് എന്താ സംഭവിച്ചതെന്നു..”
“അവളെ എങ്ങനെ എങ്കിലും കണ്ടെത്തണം..ഈ ഇറ്റലി മുഴുവൻ തിരഞ്ഞിട്ടായാലും അവളെ കണ്ടെത്തണം….”
“അപ്പോഴാണ് അവന്റെ പോക്കെറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തത്..അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ പ്രണവ്..
Call അറ്റൻഡ് ചെയ്തു കൊണ്ട് അവൻ ദേഷ്യപ്പെടാൻ തുടങ്ങി..
“ടാ…ഞാൻ ഒന്ന് പറയട്ടെ….
നീ ഒന്നും പറയണ്ട കുറെ നേരം കൊണ്ടു ry ചെയ്തിട്ടാ കിട്ടിയത്..അപ്പോൾ നിനക്ക് ഉറക്കം….ബാക്കി ഉള്ളവന്റെ ഉള്ള ഉറക്കവും പോയി ഇവിടെ നിൽക്കുമ്പോഴാ നിന്റെ ഒരു ഒടുക്കത്തെ ഉറക്കം..
“ടാ..കോ–‘പ്പേ നീ ഒന്ന് നിർത്തുന്നുണ്ടോ?
മനുഷ്യന്റെ ഒള്ള സമാധാനം കളഞ്ഞിട്ട അവന്റെ കോ–പ്പിലെ ഡയലോഗ്..പ്രണവ് തിരിച്ചും ദേഷ്യപെടാൻ തുടങ്ങി…”
“ദേവ് പെട്ടന്ന് മൗനത്തിൽ ആയി..”
“എടാ പു-ല്ലേ കേൾക്കുന്നുണ്ടോ നിയ്…ആ കേൾക്കുന്നുണ്ട് എന്റെ ചെവി അടിച്ചു പോയിട്ടില്ല..
ഇല്ലേ ഞാൻ കരുതി അടിച്ചു പോയിക്കാണുമെന്ന്..”
“നീ കാരണം ഞാൻ ഇവിടെ രണ്ടു പെണ്ണുങ്ങൾക്കിടയിൽ പെട്ടു പോയി…അവൾ എവിടെ ആ വട്ടു പെണ്ണ്…”
‘നീ എവിടാ…”
“ഒന്നും പറയണ്ട…അവളെ കണ്ടുമുട്ടിയ അന്ന് മുതൽ എനിക്ക് ശനി ദശയ..അതും കണ്ടക ശനി…അവൻ കാര്യങ്ങൾ ഒരുവിധം ചുരുക്കി പറഞ്ഞു…”
“ടാ….ശരിക്കും അവൾക്കു ഓർമ്മ പോയോ?
പോയെന്ന തോന്നുന്നേ…”
“പഷ്ട്…ഓർമ്മയുള്ളപ്പോൾ അവളെ സഹിക്കുന്നത് തന്നെ എന്തോരം പാടാരുന്നു..ഇനി ഓർമ്മയില്ലെങ്കിലോ?
എന്തായാലും ദേവേ.. നിന്റെ സമയം ബെസ്റ്റ് സമയം ആണ്..”
“ഒരറ്റത്തു ശ്വേത…അതിന്റെ കൂടെ ഇവളും ഇവടെ ഫ്രണ്ടും….”
“അവൾ ആണെങ്കിൽ എനിക്ക് ഒരു സമാധാനം തരാതെ ഇവിടെ ഉണ്ട്….ഭവതി ദാ അടുത്തു ചെയറിൽ ഇരുന്നുറങ്ങുന്നുണ്ട്..”
“പിന്നെ ഈവെനിംഗ് പാർട്ടിക്ക് എത്തിയില്ലെങ്കിൽ ഒന്നും കയ്യിൽ നിൽക്കില്ല…ഞാൻ പറഞ്ഞില്ലെന്നു വേണ്ട..ആ ശ്വേത കലിച്ചു തുള്ളിയ പോയെ…”
അപ്പോളാണ് തന്റെ പിന്നിൽ എന്തോ കാലൊച്ച കേട്ടു അവൻ തിരിഞ്ഞു നോക്കി…
“പെട്ടന്നവൻ ഫോൺ കട്ട് ചെയ്തു കൊണ്ട് അവളെ നോക്കി…”
“പാറി പറന്നു കണ്ണിലേക്കു വീണു കിടക്കുന്ന മുടിയിഴകൾ ,കണ്ണുകൾ തിരുമ്മി തുടച്ചുകൊണ്ട് അവൾ, ആ മുടിയിഴകളെ മാടി സൈഡിലേക്ക് വെച്ചു…അവനെ കടന്നു പോകാൻ തുടങ്ങിയതും അവൻ വിളിച്ചു…”
“അഞ്ജലി….താൻ…ഇതെങ്ങോട്ടാ ഈ പോകുന്നെ….
അവൾ അത് കേട്ട ഭാവം കാണിക്കാതെ മുന്നോട്ടു പോയതും ദേവ് അവളുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് അവൾക്കടുത്തേക്ക് ചെന്നു..”
“അഞ്ജലി…..നീ..എവിടെ പോവാ..നിന്നെ…
അവന്റെ സ്വരത്തിൽ ഈർഷ്യം നിറഞ്ഞു..
നിറ കണ്ണുകളോടെ അവനെ നോക്കി കൊണ്ട് അവൾ വിതുമ്പി….
താൻ കരയാതെ…..താൻ വാ ഞാൻ റൂമിൽ ആക്കാം…
അവൻ സ്വരം മയപെടുത്തി പറഞ്ഞു…
വേണ്ട….എനിക്ക് പോണം….
എവിടേക്ക്…..
അറിയില്ല…പക്ഷെ…എന്നെ ആരോ വിളിച്ചു…എനിക്ക് പോണം..”
“തന്നെ ആര് വിളിച്ചുന്ന..പറയുന്നേ….ഇവിടെ എങ്ങും ആരും ഇല്ല ഞാനും താനും അല്ലാതെ…താൻ….വന്നേ…
ഇല്ല വിട് എന്നെ…എനിക്ക് പോണം..അവൾ വാശിയോട് പറഞ്ഞതും..ദേവിന് ദേഷ്യം വന്നു…
എവിടാടി നിനക്ക് പോവണ്ടേ…നിന്റെ മറ്റവൻ വന്നു നിൽക്കുന്നോ അവിടെ..വെറുതെ പ്രശ്നം ഉണ്ടാക്കാതെ വാടി…”
“ഇല്ല…ഞാൻ വരില്ല.. എനിക്ക് പോണം…”
പെട്ടന്ന് ദേവിന്റെ ദേഷ്യം കൂടി….അവന്റെ കണ്ണുകൾ ചുവന്നു….
“അവൻ അടിക്കാനായി കയൊങ്ങികൊണ്ട് അവളുടെ നേരെ അലറി..ഒറ്റ വീക്ക് വേച്ചു തന്നാൽ ഉണ്ടല്ലോ? നിന്നെ കണ്ട അന്ന് മുതൽ തുടങ്ങിയതാ എന്റെ ശനി ദശ…..
അവൻ അലറിയതും അഞ്ജലി ഭയന്നു….പെട്ടന്ന് അവൾ ബോധംകെട്ടു നിലത്തേക്ക് വീഴാൻ പോയതും ദേവ് അവളെ താങ്ങി പിടിച്ചു..”
“ദേ…അവിടെ ഒരു ചെറിയ ഗുഹ കാണുന്നുണ്ട് മൂത്തേട്ട….വാസുദേവൻ ചൂണ്ടിയിടത്തേക്ക് വാമദേവൻ നോക്കി….
ശരിയാണ് അവിടൊരു ഗുഹ കാണുന്നുണ്ട്..”
“അവർ രണ്ടാളും ടോർച് തെളിച്ചു ഗുഹയിലേക്ക് കയറി..കുറച്ചു കയറിയതും താഴേക്കുള്ള കല്പടവുകൾ കണ്ടു. കല്പടവുകളിൽ പലതും പൊട്ടി പൊളിഞ്ഞു പോയിട്ടുന്നുണ്ട് അവശേഷിക്കുന്നവ ജീർണിച്ചു തുടങ്ങിയിരുന്നു ഏത് നേരവും തകരും എന്ന രീതിയിൽ ആണുള്ളത്.”
“മൂത്തേട്ട….ഇതുവഴി നമുക്ക് താഴേക്കു പോകണോ? വാസുദേവൻ ഭയത്തോടെ ചോദിച്ചു..
പോകാതെ പറ്റില്ല നമുക്ക് ആവിശ്യം ഉള്ളത് ചിലപ്പോൾ അവിടെ ആകും ഉണ്ടാവുക..
പെട്ടന്ന് വാസുദേവന്റെ കാൽ എന്തിലോ തട്ടി..അയാൾ വീഴാൻ പോയതും വാമദേവൻ അയാളെ രക്ഷിച്ചു..പെട്ടന്ന് അവിടെ ഭൂമികുലുക്കം പോലെ കുലുങ്ങി.. ധൂമപടലങ്ങൾ ഉയർന്നു പൊങ്ങി പെട്ടന്ന് ആ ഗുഹക്കകത്തെ പന്തങ്ങൾ തന്നെ എരിഞ്ഞു അവിടെ പ്രകാശം പരന്നു..വാമദേവനും വാസുദേവനും നെഞ്ചിൽ കൈയ് വെച്ച് കൊണ്ട് ചുറ്റുപാടും നോക്കി..”
“പ്രാചീന ശിലാരൂപങ്ങൾ കൊണ്ട് ആ ഗുഹയുടെ ചുമരുകളിൽ ചിത്രകാരനും തച്ചന്മാരും തങ്ങളുടെ കര വിരുതത് മത്സരിച്ചു തീർത്തിട്ടുണ്ട്..അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം വളരെ നയന മനോഹരമായിരുന്നു..”
“അവർ രണ്ടാളും ആ ജീർണിച്ച പടിക്കെട്ടിലേക്കു ഇറങ്ങി..ആദ്യം വാമദേവൻ ഇറങ്ങി ഓരോ ചുവടും വളരെ ശ്രെദ്ധാപൂർവ്വം വെച്ച് കൊണ്ട് അയാൾ വാസുദേവനോട് പറഞ്ഞു..ഞാൻ വെക്കുന്ന ഓരോ അടിയും ശ്രദ്ധയോടെ നീ പാദം പതിപ്പിച്ചു എന്റെ പിന്നാലെ വരിക…”
“എനിക്ക് എന്തെകിലും പറ്റിയാലും നീ അതുമായിട്ടേ മനയിലേക്ക് മടങ്ങാവു…”
“വാമദേവൻ പേടിയോടെ തലയാട്ടി…”
“ഇടയ്ക്കിടെ ജീർണിച്ച പടവുകൾ ഇളകി തെറിച്ചു പോയിരുന്നു….”
വാസുദേവൻ അത് കണ്ടു പേടിച്ചു..വാമദേവന്റെ മുഖത്തും ഭയം വീണെങ്കിലും അയാൾ കാളിയെ മനസ്സിൽ ധ്യാനിച്ചു ഓരോ ചുവടും മുന്നോട്ട് വെച്ചു…കുറച്ചുകൂടി ഇറങ്ങി ചെന്നപ്പോൾ പടവുകൾ അവസാനിച്ചു.. ഇനിയുള്ളത് നേർത്ത നൂലുപോലെ ഉള്ള ഒരു പലമാണ് അവർ തങ്ങൾ നിൽക്കുന്നതിനു താഴേക്കു നോക്കി…”
“താഴെ വെട്ടി തിളച്ചു പൊന്തുന്ന ജലമാണ്…തങ്ങൾ നിൽക്കുന്നിടം അല്ലാതെ വേറെ ഒരിടവും ഇല്ല കയറി നിൽക്കാൻ. പിന്നെ ആകെയുള്ളത് ആ നൂൽപ്പാലമാണ്. അതിന്റെ അവസ്ഥ എന്താണ് ഇവിടെ നിന്നു നോക്കിയിട്ട് മനസ്സിലാകുന്നില്ല..പക്ഷെ ഇവിടെ അധികാനേരം നിൽക്കാനും കഴിയില്ല..ഇപ്പോൾ തന്നെ നിൽക്കുന്നിടം ചൂടായിട്ടുണ്ട്..”
“മൂത്തേട്ട……”
നമുക്ക് തിരികെ പോയാലോ?
നമുക്ക് തിരികെ പോകാൻ പറ്റില്ല വാസു….
നീ പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്ക്…
അയാൾ തിരിഞ്ഞു പിന്നിലേക്ക് നോക്കി..തങ്ങൾ പിന്നിട്ടുവന്ന കല്പടവുകളിൽ പലതും നശിച്ചു പോയിരിക്കുന്നു…ആ കല്പടവിന്റെ ഒരു അടയാളം പോലും അവശേഷിക്കുന്നില്ല…
“അയാൾ ഭയത്തോടെ വാമദേവനെ നോക്കി…അത് കണ്ടു വാമദേവൻ പറഞ്ഞു….”
“നമ്മൾ എവിടേക്ക് ആണ് വന്നതെന്ന് നീ മറന്നോ വാസു….
ഇത് “ദേവനാർക്കാവ് ” ആണ്..ഇവിടെ അങ്ങനെ എളുപ്പത്തിൽ വന്നിട്ട് പോകാൻ കഴിയുമോ? അതിനു മങ്ങാട്ടമ്മ സമ്മതിക്കുമോ?മങ്ങാട്ടമ്മയുടെ സർവശക്തിയും വലയം ചെയ്യുന്നത് ഇവിടെ അല്ലെ?”
“പരീക്ഷണങ്ങളിലൂടെ അമ്മ നമ്മളെ ആ നിലവാറയിൽ എത്തിക്കൂ….”
“കുറുപ്പ് പറഞ്ഞത് ഓർമ്മയില്ലേ….”
“മ്മ്…ഇനിയും അമാന്തിച്ചു നിന്നിട്ട് കാര്യം ഇല്ല….നമ്മൾ ആ നൂൽപലത്തിൽ കൂടി മുന്നോട്ടു പോണം…
ആ നൂൽപ്പാലം കണ്ടതും വാസുദേവന്റെ കൽമുട്ടുകൾ കൂട്ടിയിടിച്ചു..”
“അവർ കാലെടുത്തു നൂൽപലത്തിലേക്കു വെച്ചതും അവശേഷിച്ചിരുന്ന പടവും പൊളിഞ്ഞു ആ തിളയ്ക്കുന്ന ജലത്തിനു മീതെ വീണു…കുമിളകൾ പൊങ്ങി….ഒരുവിധം രണ്ടാളും ആ നൂൽപലത്തിലേക്കു കയറി…”
“വാസുദേവന്റെ പേടി കണ്ടു..വാമദേവൻ പറഞ്ഞു..
മഹാദേവ മന്ത്രം ഉരുവിട്ടു മുന്നോട്ടു നടക്കുക…പേടിച്ചു പേടിച്ചു കുറച്ചു നടന്നതും വാസുദേവൻ പാലത്തിൽ നിന്നും താഴേക്കു നോക്കി…താഴെ കുഴിയാണ് ആ കുഴിയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഘോരസ–ർപ്പങ്ങളെ കണ്ടതും അയാളുടെ പേടി വർധിച്ച് മുട്ട് കൂട്ടിയിടിക്കാൻ തുടങ്ങി..ഭയം കാരണം അയാളുടെ താടിയും പല്ലുകളും കൂട്ടിമുട്ടിക്കൊണ്ടിരുന്നു..പലപ്പോഴും അയാൾ പാലത്തിൽ നിന്നും താഴേക്കു വീഴാൻ പോയി. ഒരു വിധം രണ്ടാളും ആ നൂൽപ്പാലം കടന്നു തുറസ്സായ സ്ഥലത്തേക്ക് എത്തി..”
“നിലത്തു വീണു കിടക്കുന്ന കൂവളത്തിന്റെ പൂക്കൾ കണ്ടു രണ്ടാളും ചുറ്റും നോക്കി..മുന്നോട്ടു നടക്കാൻ തുനിഞ്ഞ വാസുവിനെ വാമദേവൻ തടഞ്ഞു…”
“എന്താ മൂത്തേട്ട…..”
ശങ്കിച്ചു കൊണ്ട് വാസു ചോദിച്ചു…
“ഇത്രയും അപകടങ്ങൾ താണ്ടി നമ്മൾ ഇവിടെ വന്നെങ്കിൽ..പ്രത്യക്ഷത്തിൽ അപകടം ഒന്നും മുന്നിൽ കണ്ടില്ലെങ്കിലും ഇവിടെയും പതിയിരിക്കുന്ന അപകടങ്ങൾ ഉണ്ട്…അതുകൊണ്ട് നമ്മൾ ഓരോ ചുവടും ശ്രെദ്ധിച്ചു വെക്കണം…”
“അതുവരെ ആശ്വാസം തോന്നിയ വാസുദേവന്റെ മുഖത്ത് ഭയത്തിന്റെ കരിനിഴൽ വീണു..പെട്ടന്ന് വാമദേവൻ നിന്നിടത്തു നിന്നു ഒരു കാൽ മുന്നോട്ടു വെച്ചിട്ട് പെട്ടന്ന് ആ കാൽ പിന്നോട്ട് വെച്ചതും വലിയ ഒരു ശബ്ദത്തോടെ അയാൾ കാൽവെച്ച ഭാഗം അടർന്നു താഴേക്കു പോയി..വാമദേവനും വാസുദേവനും ഭയന്നു പരസ്പരം നോക്കി…”
“അവർ ആ ഗർത്തത്തിലേക്കു നോക്കിയതും പെട്ടന്ന് അതിൽ നിന്നും അഗ്നി പുറത്തേക്ക് വന്നു…”
“പെട്ടന്നു നാലു ദിക്കും പൊട്ടുമാറുച്ചതിൽ അട്ടഹാസം കേട്ടു….രണ്ടാളും ഭയന്നു സപ്തരായി നിന്നു..ചുറ്റും നോക്കി..വാസുദേവൻ തന്റെ കണ്ണട ഒന്നുകൂടി എടുത്തു തുടച്ചു കണ്ണിലേക്കു വെച്ച് കൊണ്ട് നോക്കി..വാമദേവൻ ചെവിവട്ടം പിടിച്ചു കൊണ്ട് ചുറ്റും കണ്ണോടിച്ചു..പെട്ടന്ന് അഗ്നിയിൽ നിന്നും ഒരു പെണ്ണ് ഉയർന്നു വന്നു.. ആ കാഴ്ച കണ്ടു അവർ രണ്ടാളും ഭയന്നു..
ചെമ്പട്ടു സാരി ഉടുത്ത ഒരു സ്ത്രീരൂപം….അതി സുന്ദരി ആണവൾ…മാൻ പേട പോലെ മിഴിയഴക്… പനം കുലപോലത്തെ നീണ്ട ഇടത്തൂർന്ന മുടി..സൂര്യനെ പോലെ തിളങ്ങുന്ന ചർമം, നെറ്റിയിൽ പൂർണചന്ദ്രൻ ഉദിച്ചപോലെ ചുവന്ന വട്ട പൊട്ടു… മുല്ലമൊട്ടു പോലെയുള്ള നിരനിരയായ പല്ലുകൾ…ശംഖ്‌പോലത്തെ കൈകൾ..പൂപോലത്തെ പാദങ്ങൾ..അവളിൽ നിന്നുതിരുന്ന ചന്ദനത്തിന്റെ ഗന്ധം അവിടെ മൊത്തം നിറഞ്ഞു..മൊത്തത്തിൽ വെണ്ണകല്ലിൽ കൊത്തിയെടുത്ത ശില പോലെത്തെ അവളുടെ മനം മയക്കുന്ന അംഗലാവണ്യത്തിൽ മതി മറന്നു രണ്ടാളും നോക്കി നിന്നു….
തുടരും….