പുനർജ്ജനി ~ ഭാഗം – 40, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അവൻ അന്തിച്ചു അവളെ നോക്കി..പിന്നെ അവനും അവളെ കെട്ടിപിടിച്ചു…

ഇതെല്ലാം കണ്ടു ശ്വേതയ്ക്കു ദേഷ്യം വന്നു..

ഇതിലിപ്പോൾ രണ്ടിനും ഓർമ്മപോയോ?
എന്ന ഡൗട്ടിൽ ആകെ വട്ടായി പ്രണവ്   അവരെ നോക്കി നിന്നു…

ധ്രുവാ…..പപ്പയുടെ  കടുപ്പത്തിലുള്ള വിളിയിൽ  അവൻ ഒന്ന് ഞെട്ടി…അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റികൊണ്ട് അവൻ അയാളെ നോക്കി..ഗായത്രി അയാൾ എന്തിനുള്ള പുറപ്പാടിൽ ആണെന്നുള്ള ഭയത്താൽ  അയാളെയും മകനെയും നോക്കി..

എന്റെ  മഹാദേവ….അരുതാത്തത് ഒന്നും സംഭവിക്കല്ലേ? ആ അമ്മാമനം ഉരുകി….

പാർഥി….മകന്റെ അടുത്തേക്ക് വന്നു…അവനോട് ഒപ്പം നിൽക്കുന്ന  അവളെ അയാൾ ദേഷ്യത്തിൽ നോക്കി..അയാൾക്കു പുറകെ അവരുടെ അടുത്തേക്ക് ബാക്കി ഉള്ളവരും വന്നു..

ശ്വേത..അഞ്ജലിയെ കലിപ്പിൽ നോക്കി കൊണ്ട് പല്ലുകൾ ഞെരിച്ചമർത്തി നിന്നു..

ധ്രുവാ….ഏതാടാ..ഈ ഒരുമ്പെട്ടോൾ….മര്യാദക്ക് ഇവളെ എവിടന്നു വെച്ചാൽ കൊണ്ടു വിട്ടിട്ടു…ഞാൻ പറയുന്ന കേട്ടോണം..അയാളുടെ ശബ്ദം ഉയർന്നു..

അല്ലാച്ചാൽ….ഇവളെ നിന്റെ കൂടെ ഞാൻ വഴിക്കും എന്ന് കരുതണ്ട…അറിയാല്ലോ എന്നെ നിനക്ക് ?

എന്റെ മരുമകളായി ചൈത്രത്തിലേക്ക് ഇവളെ കൊണ്ടു വന്നു വാഴിക്കാമെന്നു മോൻ ദിവസ്വപ്നം കാണണ്ട….അവിടെ എനിക്ക് ഒരു മരുമകൾ മതി….അത് ഈ നിൽക്കുന്ന ശ്വേത ആയിരിക്കും…

അവളുടെ മുഖം സന്തോഷത്താൽ വിടർന്നു..അവൾ പുച്ഛത്തോടെ അഞ്ചുനേ നോക്കി..

അങ്ങനെ ആണെങ്കിൽ മാത്രം നിനക്ക് വീട്ടിലേക്ക് വരാം…വേഗം ഇവളെ ഉപേക്ഷിച്ചിട്ട് വീട്ടിലേക്ക് വരാൻ നോക്ക്..

ശരി.. പപ്പാ… ഞാൻ ഇവളെ ഉപേക്ഷിക്കാം….

അയാളുടെയും മറ്റുള്ളവരുടെയും മുഖം സന്തോഷം നിറഞ്ഞു..ഗായത്രി മാത്രം അങ്കലാപ്പോടെ ദേവിന്റെ മുഖത്തേക്ക് നോക്കി..

അഞ്ജലി ഞെട്ടി.. ദേവിനെ നോക്കി…

കണ്ടോ….ശേഖരാ…തന്നോട് ഞാൻ പറഞ്ഞില്ലേ ഇവൻ എന്റെ മോൻ ആണെന്ന് ഞാൻ പറഞ്ഞാൽ ഇവൻ കേൾക്കുമെന്ന്..

പക്ഷെ….പപ്പാ….ഒരു കണ്ടിഷൻ ഉണ്ട് …

എല്ലാവരും ഞെട്ടി അവനെ നോക്കി….

എന്താണ്?

പപ്പാ…. അമ്മയെ ഉപേക്ഷിക്കണം…? ഗായത്രി ഞെട്ടി മകനെ നോക്കി….

ധ്രുവാ…..അയാളുടെ അലർച്ചയോടെ ഉള്ള ശബ്ദം അവിടെ നിറഞ്ഞു..

പ്രണവ് ഞെട്ടി കണ്ണും മിഴിച്ചു അവനെ നോക്കി..

ദേവേ, നീ ആരോട് എന്താ പറഞ്ഞതെന്ന് നിനക്ക് അറിയോ?അവന്റെ അടുത്തേക്ക് വന്നു കരഞ്ഞുകൊണ്ട് അമ്മ ചോദിച്ചു..

നീ ആലോചിച്ചിട്ട് തന്നെയാണോടാ മോനേ ഇങ്ങനെയൊക്കെ പപ്പയോടു ചോദിച്ചേ..നിനക്ക് എന്താ എന്റെ ദേവേ പറ്റിയെ…

ഞാൻ..ആലോചിച്ചിട്ട് തന്നെയാ പറഞ്ഞെ?

അമ്മ അതുകേട്ടു കരഞ്ഞുകൊണ്ട് ഭർത്താവിനെ നോക്കി…

അയാൾ ദേഷ്യത്തിൽ അവന്റെ  കവിളത്തു ആഞ്ഞടിച്ചു…അഞ്ജലി ഞെട്ടിപ്പോയി…

പപ്പാ എന്നെ എത്ര വേണമെങ്കിലും അടിച്ചോ…അമ്മയെ ഉപേഷിക്കാൻ പറഞ്ഞപ്പോൾ പപ്പയ്ക്ക് വേദനിച്ചോ?

അതുപോലെ തന്നെയാ എനിക്കും..ആരെങ്കിലും പറയുന്ന കേട്ടു  എന്റെ ഭാര്യേ ഉപേഷിക്കാൻ  ഞാൻ വനവാസത്തിനു പോയ രാമൻ അല്ല …”

“ഇവൾ എന്റെ ഭാര്യ മാത്രമല്ല എന്റെ പ്രാണാനും പ്രണയവും ആണ്…”

പ്രണവ് അവന്റെ പറച്ചിൽ കേട്ടു വായും പൊളിച്ചു അന്തിച്ചു അവനെ നോക്കി..

“അവനു തന്നോടുള്ള സ്നേഹം കണ്ടു അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു..”

“എന്റെ ജീവിതാവസാനം വരെ ഇവൾ എന്റെ കൂടെ കാണും…”

“ഇനി എന്ത് സംഭവിച്ചാലും ഇവൾ അല്ലാതെ ഈ ധ്രുവാ ദേവിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവില്ല…”

അവൻ ശ്വേതയെ നോക്കി കൊണ്ടാണത് പറഞ്ഞത്..

പാർഥിപൻ…മകനെ നോക്കി…

അയാൾക്ക്‌ എന്തെകിലും പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…

അവൻ ചോദിച്ച ചോദ്യം ശെരിയല്ലേ?

താലികെട്ടിയ തന്റെ ഗായത്രിയെ ഉപേക്ഷിക്കാൻ തനിക്ക് ആകൂമോ?

താനും പ്രണയിച്ചല്ലേ വിവാഹം കഴിച്ചേ?

ഗായത്രി അയാളുടെ നിൽപ് കണ്ട് എന്ത് പറയണമെന്നറിയാതെ ധർമ്മസങ്കടത്തിൽ മകനെ നോക്കി..

പത്മ ശേഖരന്റെ ചെവിയിൽ എന്തോ ഓതി…എന്നിട്ടവർ ഭർത്താവിനെ കാണ്ണു കാണിച്ചു..

ചോദിക്ക് മനുഷ്യ?

ദേവേ… മോന്റെ അഭിനയം അസ്സലായിട്ടുണ്ട്…മോൻ തകർത്തു കളഞ്ഞു..പിന്നെ ദാ.. ആ കൊച്ചും..

അയാൾ അഞ്ജലിയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി കൊണ്ട് പറഞ്ഞു..

പ്രണവ് അടുത്ത കുരിശ് എന്താണെന്ന മട്ടിൽ ദേവിനെ നോക്കി…

അഞ്‌ജലിക്ക് ആകെ വല്ലാത്തൊരു ഭയം താൻ കാരണം ഇനിയും പ്രശ്നം ഉണ്ടാകുന്നത് അവൾക്കു ആലോചിക്കാൻ കൂടി പറ്റുന്നുണ്ടായൊരുന്നില്ല..

ഗായത്രിയുടെ കരച്ചിലും അവളെ നിസ്സഹായതയോടെ നോക്കുന്ന ആ കണ്ണുകളും അവൾക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല..

“ദേവേട്ടാ……ഞാൻ….ഞാൻ…പൊയ്ക്കോളാം…എന്നെ കൊണ്ടാക്കാൻ പ്രണവേട്ടനോട് ഒന്ന് പറയുവോ?

അവളുടെ ഏട്ടൻ വിളി പ്രണവിനെ അത്ഭുതപെടുത്തി…

ആരെയും സങ്കടപെടുത്തി എനിക്ക് ഒന്നും വേണ്ട…അങ്ങനെ മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ട്   നമുക്കു ഒരുമിച്ചു ഒരു ജീവിതം വേണ്ട..എന്നെ….മറന്നേക്കൂ….ശ്വേത… നല്ല.. കുട്ടിയ ദേവേട്ടന് ചേരും…അവൾ ദേവിന്റെ അമ്മയെ നോക്കി തൊഴുതു കൊണ്ട് പറഞ്ഞു.

ഞാൻ.. പോവാ….അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അത് ആ മാതൃഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു..

അവൾ പറയുന്ന കേട്ടു ദേവും  പ്രണവും ഞെട്ടി…ഇവൾ ഇതെന്തൊക്കെയാ പറയുന്നേ പ്രണവ് ദേവിന്റെ ചെവിയിൽ പതിയെ ചോദിച്ചു…

എനിക്ക് എങ്ങനെ അറിയാന….അവളുടെ സ്വഭാവം ഓന്തിനെ പോലെ മാറിക്കൊണ്ടിരിക്കുവാ…

അപ്പോഴേക്കും അഞ്ജലി തിരിഞ്ഞു നടന്നു..

പെട്ടന്നു ശ്വേത അവളെ പിടിച്ചു നിർത്തി…

അങ്ങനെ അങ്ങ് പോയാലോ?കള്ളം പിടിക്കപ്പെടുമെന്നു കണ്ടപ്പോൾ രക്ഷപെടാമെന്നു കരുതിയോ നീ?
അവൾ പുച്ഛത്തോടെ ചോദിച്ചു…

അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കി…

അങ്കിൾ എനിക്ക് അറിയണം ഇവൾ എന്തിനു വേണ്ടിയാ ഈ നാടകം കളിച്ചതെന്നു…അതും ഇവളുടെ വായിൽ നിന്നറിയണം..

അപ്പോഴേക്കും ദേവ് വന്നു അഞ്ജലിയെ ശ്വേതയുടെ പിടിയിൽ നിന്നും വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി…

നിനക്ക് എന്താടി അറിയേണ്ടേ…അവൻ നിന്നു ചീറി, നീ എന്നോട് ചോദിക് ഞാൻ പറയാം..

അഞ്ജലി ഒരക്ഷരം മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.

എന്നാൽ പറയ്…ദേവ്….നിങ്ങൾ ഇവളെ വിവാഹം കഴിച്ചു എന്നല്ലേ പറഞ്ഞത്…അത് ശെരിക്കും സത്യം ആണോ?അതോ എന്നെ  ഒഴിവാക്കാൻ വേണ്ടി നുണ പറഞ്ഞതാണോ?

ദേവ് കുറച്ചു നേരം മൗനത്തിൽ ആയി…

കണ്ടോ..ആന്റി അവന്റെ ഉത്തരം മുട്ടിയത് അവൾ വിജയിഭാവത്തിൽ പറഞ്ഞു കൊണ്ട് അഞ്ജലിയെ നോക്കി..

അവന്റെ മൗനം അഞ്ജലിയുടെ മനസ്സിൽ സംശയത്തിന്റെ തീകനൽ പാകി…..ശെരിക്കും ശ്വേത പറഞ്ഞത് പോലെ ഇതെല്ലാം നാടകം ആയിരുന്നോ?
എന്ത് കൊണ്ടാണ് ദേവേട്ടൻ ഒന്നും മിണ്ടാത്തത്…

എന്താ.. ദേവ്.. മിണ്ടാതെ നിൽക്കുന്നത്..കുറച്ചു മുൻപ്  അഭിനയിച്ചു തകർക്കുകയായിരുന്നല്ലോ ഇപ്പോൾ ഡയലോഗ് ഒന്നും ഓർമ്മ വരുന്നില്ലേ?

ഒന്നും..നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല അതാ ഞാൻ മിണ്ടാതെ നിന്നെ…ദേവ് കലിപ്പിൽ പറഞ്ഞു…

ഇതാണ് പറയുന്നത്  ദേവ് കള്ളം പിടിക്കപെടുമ്പോൾ സ്വയം കൊഞ്ഞനം കുത്തിയിട്ട് കാര്യം ഇല്ല…

“ദേവേ…..” അവൻ അമ്മയെ നോക്കി..

എനിക്ക് അറിയണം നീ ഇവളെ കല്യാണം കഴിച്ചോ അതോ ശ്വേതമോൾ  പറയും പോലെ ഇതെല്ലാം നാടകം ആയിരുന്നോ?

അവന്റെ  മുന്നിലേക്ക്‌ വന്നു നിന്നുകൊണ്ട് ഗായത്രി ചോദിച്ചു..

അങ്ങനെ അങ്ങോട്ട് ചോദിക്ക് ആന്റി….

പറയെടാ….എനിക്ക് അറിയണം…

“സത്യം ആണ്..അമ്മേ…. ഞാൻ ഇവളെ കല്യാണം കഴിച്ചതാ… ഇവൾ എന്റെ ഭാര്യയും ആണ്..”

ആന്റി ഇവൻ വെറുതെ പറയുന്നതാ….അവന്റെ നോട്ടം കണ്ടില്ലേ ആന്റി…

നീ ഇവളെ താലികെട്ടിയോ ? എനിക്ക് അതറിഞ്ഞാൽ മതി..

“കെട്ടി….!”

പ്രണവ്  കണ്ണും മിഴിച്ചു അവനെ നോക്കി…ഇവൻ കള്ളം പറഞ്ഞു കള്ളം പറഞ്ഞിന്നു പെടും…അല്ലെങ്കിൽ ലവൾ പെടുത്തും.

എന്നിട്ട് ആ താലി എവിടെ?

ആഹാ…പെട്ടു…പ്രണവ് തലയിൽ കൈ വെച്ചു കൊണ്ട് അവനെ നോക്കി…

അഞ്ജലി അപ്പോഴും മറ്റെന്തോ ചിന്തയിൽ ആയിരുന്നു അവര് സംസാരിച്ചതൊന്നും അവൾ കേട്ടില്ല..

ദേവ് വന്നു അഞ്ജലിയുടെ കയ്യിൽ പിടിച്ചപ്പോൾ ആണ് അവൾ ചിന്തയിൽ നിന്നു ഉണർന്നത്..

അവൾ ഭയത്തോടെ അവനെ നോക്കി…..അവൻ അവളെ അമ്മയുടെ മുന്നിൽ നിർത്തി..ഗൗണിന്റെ അകത്തായി ഒളിപ്പിച്ചു വെച്ച താലി  അവൻ പുറത്തേക്ക് ഇട്ടു…എല്ലാവരും ഞെട്ടി…..ശ്വേത പകപ്പോടെ അഞ്ജലിയെ നോക്കി..അവളും ആകെ ഞെട്ടി നിൽക്കുകയായിരുന്നു…

പ്രണവ്  അന്തിച്ചു പോയി…ഇതൊക്കെ എപ്പൊ നടന്നു എന്റെ സിവനെ…..ഇവൻ ഒന്നും പറഞ്ഞില്ലല്ലോ..

ഹമ്പട ഭയങ്കര….

ഗായത്രി ആ താലിയിലേക്ക് നോക്കി അവരൊന്നു ഞെട്ടി..ആ ഞെട്ടൽ പാർഥിയുടെ കണ്ണിലും കാണപ്പെട്ടു..

“ആലിലയിൽ നടുക്കായി ചന്ദ്രബിംബം കൊതിയെടുത്ത താലി.. അതിൽ മനോഹരമായി ധ്രുവദേവ് എന്ന് എഴുതിയിരിക്കുന്നത് അവർ പലവെട്ടം നോക്കി…”

അതെ…ഇത് ആ താലി തന്നെ 8 വർഷം മുൻപ് അവൻ തന്നെ സ്വന്തം ഇഷ്ടത്തിന് പണിയിച്ചെടുത്ത അതെ താലി….ഇത് എങ്ങനെ ഇവന്റെ കയ്യിൽ  വീണ്ടും എത്തി അവർ  സംശയത്തോടെ അവനെ നോക്കി..

ഇപ്പോൾ എല്ലാവരുടെയും സംശയം മാറിയോ? അതോ ഇനി മാര്യേജ് സർട്ടിഫിക്കറ്റ് കാണണോ?
അവൻ പരിഹാസത്തോടെ ശ്വേതയെ നോക്കി കൊണ്ട് ചോദിച്ചു..

അഞ്ജലി….ആ താലിയിലേക്ക് നോക്കി…അവൾ അതിലെ പേര് വായിച്ചെടുത്തു…കൊണ്ട് അവനെ നോക്കി…അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..

ശെരിക്കും താലി കെട്ടിയോ? ദേവേട്ടൻ പറഞ്ഞതെല്ലാം അപ്പോൾ സത്യം ആയിരുന്നു. ഞാൻ വെറുതെ സംശയിച്ചു…

ഇനി അറിയാൻ ഒന്നും ഇല്ലെങ്കിൽ ഞാൻ. പോവാണ്…നാളെത്തന്നെ ഞാൻ മടങ്ങിപോകും…ആർക്കും ബുദ്ധിമുട്ടായി ഞാനും ഇവളും ഇവിടെ കാണില്ല അവൻ പാർത്ഥിയെ നോക്കി കൊണ്ട് ആണ് പറഞ്ഞത്. അമ്മയെ നോക്കി ഒന്നും മിണ്ടാതെ അവൻ അഞ്ജലിയെ ചേർത്ത് പിടിച്ചു  തിരിഞ്ഞു നടന്നതും അവർ പാർഥിയെ നോക്കി..

പാർഥിയേട്ടാ…അവനെ ഒന്ന് വിളിക്ക്..നമ്മുടെ മോൻ പോവാണെന്നു….

അയാൾ ഒന്നും മിണ്ടാതെ നിന്നു…

നിങ്ങൾക്ക് മടിയാണെങ്കിൽ വേണ്ട ഞാൻ വിളിക്കും എനിക്ക് എന്റെ മോനേ വേണം…

പെട്ടന്ന് ഗായത്രി ഓടിച്ചെന്നു  അഞ്ജലിയുടെ കയ്യിൽ പിടിച്ചു..കൊണ്ട് ദേവിനെ നോക്കി..

മോനേ…എനിക്ക് വേണം എന്റെ മരുമോളെ…മരുമോളയിട്ടല്ല.. എന്റെ മോൾ ആയിട്ട് മതി. മോൻ അമ്മേടെ കൂടെ വീട്ടിലേക്ക് വാ…

ഇതെല്ലാം കണ്ട് ശ്വേത ദേഷിച്ചു  ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങി പോയി..

അവളുടെ പോക്ക് കണ്ട് പത്മ ദേഷിച്ചു ശേഖരനെ നോക്കി കൊണ്ട് മകളുടെ പിന്നാലെ ഓടി….

ശേഖരൻ പാർഥിപനെ നോക്കി…അയാൾ തലയും കുനിച്ചു നിസ്സഹായനായി നിന്നു..

ശേഖരൻ ഒന്നും മിണ്ടാതെ കത്തുന്ന ഒരു നോട്ടം അയാളെ നോക്കി കൊണ്ട് ഭാര്യ പോയതിനു പിന്നാലെ പോയി..

ദേവ് ആണെങ്കിൽ ശെരിക്കും പെട്ട  അവസ്ഥയിൽ ആയി..

ഇവളെ നാട്ടിൽ ആക്കി എങ്ങനെ എങ്കിലും തടിയുരാമെന്നു കരുതി ഇരുന്നതാണ് അവൻ ഇപ്പോൾ എല്ലാ പ്ലാനിങ്ങും കീഴുമെൽ മറിഞ്ഞു…

അവൻ പ്രണവിനെ നോക്കി…

അവൻ കടകടാന്ന് ചിരിക്കാൻ തുടങ്ങി…എന്നോട് പോലും പറയാതെ പല പ്ലാനിങ്ങും നടത്തിയത് അല്ലെ നിനക്ക് അങ്ങനെ തന്നെ വേണം..അനുഭവിച്ചോ? എന്നെ നോക്കണ്ട ഉണ്ണി…..!

പ്രണവ് ചിരിയോടെ നിന്നു…

അഞ്ജലിയെ ചേർത്ത് പിടിച്ചു ഗായത്രി നെറുകയിൽ ഉമ്മ വെച്ചു..അവളോട് എന്തൊക്കെയോ ചോദിച്ചു..

ദേവ് ആകെ കൺഫ്യൂഷനിലും ടെൻഷനിൽ  അമ്മയെയും അവളെയും നോക്കി…

പ്രണവ് ആണെങ്കിൽ ചിരി അടക്കാൻ പാട് പെട്ടുകൊണ്ട് ദേവിനെ നോക്കി വീണ്ടും ചിരിക്കാൻ തുടങ്ങി

തുടരും….