പുനർജ്ജനി ~ ഭാഗം – 47, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

അവൻ ആകെ ഞെട്ടി ആലില പോലെ വിറച്ചു…പോയി കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ അവൻ അവളെ നോക്കി..

ഞാൻ..സിയാ…ഡേവിഡ് ലിയോൺ
എന്നെ മറന്നോ?

അതും പറഞ്ഞവൾ അവനെ കെട്ടിപിടിച്ചു…

രാവിലേ ഉണർന്നപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം..അവൻ കണ്ണു തുറന്നു  തല ചരിച്ചു നെഞ്ചിലേക്ക് നോക്കി..

തന്റെ നെഞ്ചിൽ തലവെച്ചു  തന്നെ കെട്ടി പിടിച്ചു കിടക്കുന്നവളെ അവൻ ഞെട്ടലോടെ നോക്കി..

അവൻ അനങ്ങിയതും അവൾ ഒന്ന് കുറുകി കൊണ്ട് ഒന്ന് കൂടി അവനെ ചുറ്റിപ്പിടിച്ചു തല ചെരിച്ചു അവന്റെ നെഞ്ചിലേക്ക് വെച്ചു..

അവൻ അവളുടെമുഖത്തേക്ക് നോക്കി…

നെറ്റിയിലെ സിന്ദൂരം പടർന്നിട്ടുണ്ട്…അവന്റെ നെഞ്ചിൽ അവിടവിടയായി അതിന്റെ കളർ പറ്റിയിരിക്കുന്നു..

ഒരു നിമിഷം അവന്റെ ഓർമ്മകൾ തലേന്ന് രാത്രിയിലേക്ക് പോയി…

എന്താ..പ്രേതത്തെ കാണും പോലെ  നോക്കുന്നെ ദേവേട്ടാ..

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു..

എന്താ..
എന്നെ കണ്ടിട്ട്..ഒരു സന്തോഷവും ഇല്ലാതെ…

എനിക്ക് ആകെ ദേവേട്ടനെ മാത്രമേ അറിയൂ…

അന്നത്തെ ആക്സിഡന്റിന് ശേഷം എനിക്ക് ഒന്നും ഓർമ്മയില്ല…

ഞാൻ ഉണരുമ്പോൾ ചുറ്റും ഇരുട്ട് ആയിരുന്നു..മുഖത്തൊക്കെ  ആയിരം സൂചി കുത്തികയറും പോലുള്ള വേദന ആയിരുന്നു..

എത്ര ദിവസം എന്റെ മുഖം ആ ബാന്റ് എയ്ഡ് നുള്ളിൽ പൊതിഞ്ഞു വെച്ചെന്നു എനിക്കറിയില്ല..മരിച്ചു ജീവിച്ച പോലെയാ എനിക്ക് തോന്നിയെ..ശരിക്കും ഒരു പുനർജ്ജന്മം പോലെ……ചുറ്റും ഉള്ള ആരെയും കാണാതെ എത്ര ദിവസം ഞാൻ ആ ഇരുട്ടിൽ കഴിഞ്ഞു..അപ്പോഴെല്ലാം ദേവേട്ടന് ഒന്നും പറ്റല്ലെന്നാ ഞാൻ പ്രാർത്ഥിച്ചേ….

ദേവേട്ടൻ എവിടാരുന്നു..എന്തിനാ എന്നെ തനിച്ചാക്കി പോയെ….? അമ്മയും പപ്പയും  കൂടെ കാണുമെന്ന കരുതിയെ..അറിയുവോ അവർക്ക് എന്താ പറ്റിയതെന്നു..അന്നാണ് ഞാൻ അവസാനമായി അവരെ കണ്ടത്..പിന്നെ കണ്ടിട്ടില്ല..പിന്നെ ഞാൻ എവിടെ ആയിരുന്നു ഇത്രയും കൊല്ലം അതും അറിയില്ല…

ദേവേട്ടൻ എന്താ ഒന്നും മിണ്ടാതെ…

നീ ശെരിക്കും സിയാ തന്നെ ആണോ?
അവൻ പേടിയോടെ ചോദിച്ചു…ചുറ്റും കാണുന്നതും കേൾക്കുന്നതും വിശ്വസിക്കാൻ കഴിയുന്നില്ല….മനസ്സാകെ മരവിച്ചപോലെ….ഭയമാണോ..പേടിയാണോ അതോ രണ്ടും കൂടി ചേർന്ന ഭീതിയാണോ തന്നിൽ നിറയുന്നത്…അവൻ ഒന്നും മനസ്സിലാകാതെ മുന്നിൽ ഇരിക്കുന്നവളെ നോക്കി..

എന്താ അങ്ങനെ ഒരു സംശയം…

നീ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു…എന്റെ പേരു എങ്ങനെ അറിഞ്ഞു….അവൻ ശ്വാസം പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു..

അവൾ ഷോകേയ്‌സിൽ ഇരിക്കുന്ന അവന്റെ പഴയ ഫോട്ടോയിലേക്ക് ചൂണ്ടി കാണിച്ചു…

ദാ.. ആ ഫോട്ടോയിൽ കാണുന്ന ആളിനെ ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല…

അത് ദേവേട്ടൻ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി…

അവൾ അവന്റെ നെഞ്ചോരം ഒന്നുകൂടി ചേർന്നിരുന്നു കൊണ്ട് പറഞ്ഞു..ദേവിന്റെ ഹൃദയമിടിപ്പ് കൂടി…

ഇവൾ ശെരിക്കും ആരാണ്?സിയായോ…അഞ്‌ജലിയോ? അവൻ ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി അവനെ ചുറ്റി പിടിച്ചു  അവൾ ഉറങ്ങി കഴിഞ്ഞിരുന്നു..

അവൻ പതിയെ അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ബെഡിലേക്ക് കിടത്തി..

അവൾ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറാതെ അവനെ ചുറ്റി പിടിച്ചു..

നിവർത്തി ഇല്ലാതെ അവനും അവൾക്കു അടുത്തായി കിടന്നു..

ഉറക്കത്തിനിടയിലും അവൾ അവ്യക്തമായി പറയുന്നത് അവൻ കേട്ടു..

എന്നെ തനിച് ആക്കി പോവല്ലേ മമ്മി….എനിക്ക് പേടിയാകുന്നു…എനിക്ക് ആരും ഇല്ല…എന്നെ തനിച്ചാക്കി പോവല്ലേ..പപ്പ…സിയമോൾക്ക്  ആരും ഇല്ലാതെ തനിച്ചു ഇവിടെ പേടിയാ..

അവൻ പതിയെ അവളുടെ തലയിൽ തലോടി കൊണ്ട് വാത്സല്യത്തോടെ ആ നിറുകയിൽ ചുണ്ടുകൾ അമർത്തി…

ദേവേട്ടാ….അവളുടെ വിളിയാണ് അവനെ ഓർമയിൽ നിന്നും വിളിച്ചുണർത്തിയത്..
അവൻ ഞെട്ടി അവളെ നോക്കി…

എന്താ സിയാ..അവൻ  പെട്ടന്നു ചോദിച്ചു..പെട്ടന്ന് അഞ്ജലി ചുറ്റും നോക്കി..

അവളുടെ നോട്ടം കണ്ട് അവനും ചുറ്റും നോക്കി..

സിയാ…നീ ആരെയാ ഈ നോക്കുന്നെ…

ദേവേട്ടൻ ഇപ്പൊ ആരെയോ വിളിച്ചല്ലോ…? അതാരാ….?

അവൻ ഞെട്ടി കണ്ണും മിഴിച്ചു അവളെ നോക്കി…

ആരെയാ ദേവേട്ടാ..വിളിച്ചേ…!സ്വല്പം ഗൗരവം കലർത്തി ചോദിക്കുന്നവളെ അത്ഭുതസത്തോടെ അവൻ നോക്കി..

ആരാ.. ഈ…സിയാ…

അവൻ ഒരു നിമിഷം കൊണ്ട് ഞെട്ടി വിയർത്തു പോയി…

ദേവേട്ടാ….ആരാ.. സിയാ…

അവൾ വിടാൻ ഭാവമില്ലാതെ ചോദിച്ചു…

ദൈവമേ ഇവളെന്താ അന്യനിലെ റിമോയും അമ്പിയുമോ? ഡബിൾ റോൾ കളിച്ചു എന്നെ വട്ടടിപ്പിക്കാൻ….

പുല്ലു..ഇവൾ രാവിലെ തന്നെ എന്റെ ഉള്ള സമാധാനം കളഞ്ഞു..

അവൻ പോകാൻ എഴുന്നേറ്റതും അവൾ അവന്റെ കയ്യിൽ പിടിച്ചു ബെഡിലേക്ക് വലിച്ചിട്ടുകൊണ്ട് അവന്റെ മുഖത്ത് കൂടി വിരൽ ഓടിച്ചു ചുണ്ടിന്റെ അടുത്തായി  വന്നു നിന്നു..

അവൻ ആകെ കിളി പോയി  ഉമിനീരിറക്കി അവളെ നോക്കി..

ദേ..മനുഷ്യ..ഞാൻ ഒരു കാര്യം പറഞ്ഞേക്കാം…കാതു തുറന്നു കേട്ടോ.. പിന്നെ കേട്ടില്ലെന്നു പറഞ്ഞേക്കരുത്..

എന്ത് എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി പുരികക്കൊടികൾ ഉയർത്തി..

ഞാൻ അല്ലാതെ വേറെ ആരെങ്കിലും ഈ മനസ്സിൽ ഉണ്ടെകിൽ ഈ അഞ്ജലിയുടെ മറ്റൊരു മുഖം നിങ്ങളു കാണും…

എന്നെ ചതിച്ചിയിട്ട് നിങ്ങൾ അങ്ങനെ കണ്ടോളുമാരുടെ കൂടെ സുഗിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.സത്യമായിട്ടും ഞാൻ നിങ്ങളെയും കൊ-ല്ലും എന്നിട്ട് ഞാനും ചാവും..മരണത്തിൽ ആയാലും ജീവിതത്തിൽ ആയാലും ഈ ധ്രുവാദേവിന്റെ പാതിയായി ഈ അഞ്ജലി മതി…

രുദ്രയെ പോയെ ഉറഞ്ഞു നിൽക്കുന്ന അവളെ അവൻ ഇമകൾ അനക്കാതെ നോക്കി…

അവന്റെ ചുണ്ടുകൾ തമ്മിൽ കൂട്ടി പിടിച്ചു കൊണ്ട് അവൾ കലിപ്പിൽ പറഞ്ഞു..കൊണ്ട് അവൾ ബെഡിൽ നിന്നും എഴുനേറ്റു..

ദേവിന്റെ പറന്നു പോയ കിളികളെല്ലാം കൂട്ടത്തോടെ തിരികെ വന്നു…അവനു ചുറ്റും വട്ടമിട്ടു പാറി പറന്നു..

ബാത്‌റൂമിന്റെ ഡോറിന് ഫ്രണ്ടിൽ ചെന്നു നിന്നു കൊണ്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു..

“നിങ്ങളിൽ ഒരു അവകാശി ഉണ്ടെകിൽ അത് ഞാൻ ആയിരിക്കും.. എന്നിൽ ഉള്ള അവകാശം അത് നിങ്ങൾക്ക് മാത്രം ആയിരിക്കും.. അതിനി  ഒരു പുനർജ്ജന്മം ഉണ്ടെകിൽ കൂടി അതിൽ നിങ്ങളുടെ അവകാശി ഈ ഞാൻ മാത്രം ആയിരിക്കും.  ഞാൻ മാത്രം…അതിനു വേണ്ടി എത്ര വെട്ടം പുനർജനിക്കാനും ഞാൻ തയാറാണ്…”

അത്രയും പറഞ്ഞവൾ ശരവേഗത്തിൽ ബാത്‌റൂമിലേക്ക് കയറി..ആ ഡോർ അടയുന്ന ശബ്ദം കേട്ടു അവൻ ഞെട്ടി ചുറ്റും നോക്കി..

ആ വട്ടു പെണ്ണ് എന്തൊക്കെയാ എന്റെ ദൈവമേ പറഞ്ഞിട്ട് പോയത്..

ഇവൾ ഇന്നലെ പറഞ്ഞതെല്ലാം സത്യം അല്ലെ…അതെങ്ങനെ സത്യം അല്ലാതെ ആകും…അവൾ പറഞ്ഞത് എല്ലാം സത്യം അല്ലെ..താൻ അറിയാൻ ആഗ്രഹിച്ച സത്യങ്ങൾ..ഈ പെണ്ണ് കൂടെ ഉണ്ടെകിൽ ഞാൻ മിക്കവാറും  മുഴു വട്ടനാകും..

ഈ അരപിരി ലൂസിനെ ഏത് സമയത്താണോ…ഞാൻ
എന്റെ കമ്പനിയിൽ ജോലിക്ക് ചേർത്തത്…

അവൾ വന്നു കയറിയപ്പോഴേ എല്ലാം  കൈ വിട്ടുപോയി..ഇപ്പോൾ ദാ ഇവിടെ വരെ എത്തി..

മമ്മി….എന്റെ മുഖത്തൊക്കെ എന്താണിത്..എനിക്ക് വല്ലാതെ ചൊറിയുന്നു..വേദനിക്കുന്നും ഉണ്ട്..മമ്മി..മമ്മി ഒന്നു നോക്കിയേ എന്നെ എന്തേലും കടിച്ചതാണോ എന്ന്…

ആ ജോലിക്കാരി ക്ലാര ഇവിടെ ഒന്നും വൃത്തി ആക്കിയില്ലേ….

മുഖത്ത് മാത്രം അല്ല മമ്മി..എന്റെ കയ്യിലും ദേഹത്തും എല്ലാം ഉണ്ട്..

അയ്യോ..മോളെ…ഇത് വസൂരി ആണല്ലോ?

വസൂരിയോ? അതെന്തോ കുന്തമാ മമ്മി….

ചിക്കൻപോക്സ്….

എന്താ പത്മ നീ പറഞ്ഞെ ശ്വേത മോൾക്ക്‌ വസൂരിയോ? അതെങ്ങനെ വരാനാ…ഇവിടെ ആർക്കും അതില്ലല്ലോ?

എന്തായാലും മോളെ ഹോസ്പിറ്റലിൽ കാണിക്കാം..നിറയെ കുരുക്കൾ ഉണ്ട് ഒറ്റ രാത്രി കൊണ്ട് ഇത്രയും വലിപ്പമുള്ള കുരുക്കൾ ഉണ്ടാകുമോ?

എന്തായാലും ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവർ വന്നു നോക്കി കോളും..നമ്മൾ ആരും അങ്ങോട്ട് പോകണ്ട..പോയാൽ നമുക്കും വരും അതും പറഞ്ഞു പത്മ  പുറത്തേക്കു പോയി…ശേഖരൻ പിന്നാലെയും..

നീ മോളെ തനിച്ചാക്കി എങ്ങോട്ടാ പത്മേ….ഞാൻ നമ്മുടെ ഔട്ട്‌ ഹൗസിലേക്ക് …നിങ്ങളും വാ..മനുഷ്യ..അവിടെ നിന്നു നിങ്ങൾക്കും കൂടി ആക്കാതെ..

ശ്വേത ദേഷ്യത്തിൽ റൂമിൽ നടക്കാൻ തുടങ്ങി..അവൾ ദേഷ്യത്തിൽ ഉറക്കെ അലറി…വിളിച്ചു….

പ്രണവേ എന്റെ അഞ്ജലിക്കു ഓർമ ഒരിക്കലും കിട്ടില്ലേ? അവൾ എന്നെ ഓർക്കില്ലേ ..? പ്രിയ സങ്കടത്തോടെ ചോദിച്ചു..

ധ്രുവദേവ് സർ അവളെ ഉപേക്ഷിക്കുവനീ എന്താടി അങ്ങനെ ചോദിച്ചേ…!

അവൻ താലി കെട്ടിയ പെണ്ണിനെ അവൻ എങ്ങനെ ഉപേക്ഷിക്കാനാ  പ്രിയേ….

താലി കെട്ടിയത് കൊണ്ട് മാത്രം അവൾ സാറിന്റെ ഭാര്യ ആകുമോ?

സാറിന് അവളോട് ദേഷ്യം അല്ലെ?സാറിന്റെ സ്റ്റാറ്റസിനു അവൾ ചേരില്ല…സാറിന് എപ്പോൾ  വേണമെകിലും അവളെ ഉപേക്ഷിക്കാല്ലോ? നിങ്ങൾ ഒക്കെ ക്യാഷ്കാരല്ലേ? അപ്പോൾ നിങ്ങൾക്ക് ഇതൊക്കെ  എളുപ്പമാണ്.. ഡ്രസ്സ്‌  ചേഞ്ച്‌ ചെയ്യുന്ന ലഘവത്തോടെ ഊരി മാറ്റും അവൾ നെടുവീർപ്പോടെ പറഞ്ഞു..

പ്രണവ് പ്രിയേ നോക്കി…നിനക്ക് എങ്ങനെയാ പ്രിയേ ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നെ….ക്യാഷ് ഉള്ളവർക്കൊന്നും ഹൃദയം ഇല്ലന്നാണോ നീ പറയുന്നേ..ക്യാഷ് മാത്രം അല്ല…അവരിലും ഹൃദയം ഉണ്ടെന്നു നീ ഇനി എന്നാ മനസ്സിലാക്കുന്നെ…

അവൻ വിഷമത്തോടെ പറഞ്ഞു…

ശക്തമായ കാറ്റും മഴയും  കാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ജയയും ധന്യയും പരസ്പരം നോക്കി..

ഈ മഴയത് നമുക്ക് സ്റ്റേഷനിൽ എത്താൻ പറ്റുമെന്നു തോന്നുന്നില്ല ചന്ദ്ര…എന്തായാലും ഈ മഴ ശമിക്കാതെ പറ്റില്ല..

പുറത്തു കോരിച്ചൊരിയുന്ന മഴയെ നോക്കി രഘു പറഞ്ഞു…

ധന്യ സങ്കടത്തോടെ തിരികെ ജയയോടൊപ്പം റൂമിലേക്ക് പോയി..

നമ്മൾ ഒരുങ്ങി ഇറങ്ങുന്ന വരെ തെളിഞ്ഞു നിന്ന ആകാശം ആണ്.. പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത്…

കാണാഞ്ചിപ്പിക്കുന്ന മിന്നലോടെ അതിശക്തമായ ഒരിടി വെട്ടി..തെക്കേ തൊടിയുടെ പടിഞ്ഞാറെ അറ്റത്തു നിന്ന മൂവാണ്ടൻ മാവ് വലിയ ശബ്ദത്തോടെ നിലം പതിച്ചു…

ശബ്ദം കേട്ടു എല്ലാവരും ഞെട്ടി..അവർ ജനൽ വഴി പുറത്തേക്കു നോക്കി..

കോരി ചൊരിയുന്ന ശക്തമായ മഴയിൽ ആ വലിയ മൂവാണ്ടൻ മാവിന്റെ ചില്ലകൾ  കുറച്ചു കൂടി മുന്നോട്ടു ചലിക്കുന്നത് പേടിയോടെ അവർ നോക്കി നിന്നു..

ജയേ….മഴയുടെ കുത്തൊഴുക്ക് കണ്ടിട്ട് ഈ മനയുടെ അടിത്തറ കൂടി ഇളക്കി കൊണ്ട് പോകുമെന്ന് തോന്നുന്നു..

എനിക്ക് എന്തോ പേടിപോലെ..മോളെ കാണാൻ തോന്നുന്നു…

എന്റെ ധന്യേ ഈ സമയത്ത് വിളിക്കാൻ പറ്റില്ല..നീ കേട്ടില്ലേ ആ വെള്ളിടിയുടെ ഒച്ച..

മ്മ്..അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..

നമുക്ക് ഇവിടുന്നു പോകാൻ പറ്റില്ലേ ജയേ..ഈ…മനയുടെ ചക്രവ്യുഹത്തിൽ നമ്മൾ അകപ്പെട്ടോ?

തുടരും….