പുനർജ്ജനി ~ ഭാഗം – 50, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അവൾ അകലും തോറും അവനിൽ   അടരുവാൻ വയ്യെന്ന പോലെ  ഒരു വേദന നിറഞ്ഞു..

വീണ്ടും അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവൻ ആ വെള്ളാരം കണ്ണുകളിൽ ചുംബനം കൊണ്ട് പൊതിയുമ്പോൾ..

അകലെ നീലാകാശത്തു  നിലാവു  പരത്തി നിന്ന ചന്ദ്രൻ  ദേഷ്യത്താൽ  ചുവന്നു തുടുത്തിരുന്നു..

പ്രിയേ……ഡീ…..നിന്നെ……ഞാൻ ഒന്ന് പറഞ്ഞോട്ടെ…..

മറ്റുള്ളവരോടൊപ്പം റൂം വേക്കറ്റ് ചെയ്തു പോകാൻ ഇറങ്ങുന്ന അവളെ തടഞ്ഞു കൊണ്ട് പ്രണവ് നിന്നു…

മുന്നിന്നു മാറിയേ….എല്ലാവരും നോക്കുന്നു….ഇവിടെ നിന്നു ഒരു കോമാളിയെ പോലെ മറ്റുള്ളവരുടെ മുന്നിൽ നിൽക്കാൻ എനിക്ക് വയ്യാ…ഇപ്പോൾ തന്നെ അവരിൽ പലരും അഞ്ജലിയുടെ കാര്യം പറയുന്നത് ഞാൻ കേട്ടതാണ്..ഇനി താനും കൂടി എന്നെ നാണം കെടുത്തല്ലേ….?

തികട്ടി വന്ന സങ്കടം ഉള്ളിൽ ഒതുക്കാൻ അവൾ വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു..

പ്രണവ് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം ഓർക്കും തോറും അവളിൽ വീണ്ടും സങ്കടം കൂടി..

ഡീ….ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കു…അവൻ ഇന്നലത്തെ എന്തോ മൂഡിൽ പറഞ്ഞതാണ്..അല്ലാതെ അവൻ ഒരിക്കലും അവളെ ഉപേക്ഷിക്കില്ല. ഇതിപ്പോ ഞാൻ നിന്നോട് പറഞ്ഞതാ..ഞാൻ ചെയ്ത വലിയ തെറ്റ്..

അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി..

ഇയാൾ പറഞ്ഞു കഴിഞ്ഞെങ്കിൽ എനിക്ക് പോകാരുന്നു ?

നീ എവിടെ പോണു…

എനിക്ക് പോകണ്ടേ….പിന്നെ….അവരൊക്കെ നോക്കുന്നു…താൻ ഒന്ന് മാറിയേ….?

ഡീ..നിന്നെ….

അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

ഡോ…വിട്ടേ എന്റെ കയ്യിൽ നിന്നു…അവരൊക്കെ നോക്കുന്നു…

അവൾ പതിയെ പറഞ്ഞു..

നോക്കട്ടെ…എനിക്കിപ്പോ അതിനെന്താ…ഞാൻ അവരെ ആരെയും അല്ലല്ലോ പിടിച്ചേ…നിന്നെ അല്ലെ?

പ്രിയ ദേഷ്യത്തിൽ അവനെ നോക്കി…

സർ,

ഇവർക്ക് എയർപോർട്ടിലേക്ക് പോകാനുള്ള ടാക്സി  എത്തിയിട്ടുണ്ട്..

Ok….മൈക്ക്…

താൻ അവരെ..എയർപോട്ടിൽ ആക്കി. അവരുടെ കാര്യങ്ങൾ നോക്കണം…

കാർത്തി…. പ്രിയേ നോക്കി..

വരുന്നില്ലേ…

പ്രണവേ പിടി വിട്ടേ….കാർത്തി വിളിക്കുന്നു…ഞാൻ പോട്ടെ..

എങ്ങോട്ട്….

എന്റെ വീട്ടിലേക്കു…..

നീ അവരോടൊപ്പം പോകുന്നില്ല.നീ എന്റെ കൂടെയാ വരുന്നേ…കാർത്തിക.. താൻ പൊയ്ക്കോ പ്രിയ എന്റെ കൂടെ വരും..

പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൾ പോയി..

താൻ വെറുതെ ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ എന്നെ വിട്ടേ..ഞാൻ പോട്ടെ…

ഡീ.. പ്രിയേ.. നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ….നീ അഞ്ജലി ഇല്ലാതെ ആ വീട്ടിലേക്ക് പോവോ? അതിനു നിനക്ക് പറ്റുമോ?

പ്രിയ….ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് നോക്കി…

അവളെ കൊണ്ട് വിടാൻ തന്റെ ഫ്രണ്ട് ഇല്ലേ?

നീ എന്താ.. പ്രിയ..ഇങ്ങനെ? നീ അവളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയേ?അവളുടെ അവസ്ഥ.. ഇപ്പോൾ നീ അല്ലെ അവളുടെ കൂടെ നിൽക്കേണ്ടത്..
നിനക്ക് പിണക്കം അവളോട് ആണോ?അതോ ദേവിനോടോ?

എനിക്ക് അവളോട് പിണക്കം ഇല്ല..എന്നോടാ എനിക്ക് പിണക്കം…ഞാൻ കാരണമാ അവൾ ഇങ്ങോട്ടേക്ക് വന്നത്..എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു ഇങ്ങോട്ട്  വരുമ്പോൾ എനിക്ക് അതെല്ലാം അയാൾ നശിപ്പിച്ചില്ലേ?

എടി….ഞാൻ പറഞ്ഞല്ലോ? അവനെ മാത്രം കുറ്റം പറയണ്ടാന്നു…അവളാണ് ആദ്യം ഇവിടുന്നു ആരോടും പറയാതെ പോയെ…അതിനു പുറകെ ആണ് അവൻ പോയത്..അവൻ അവളുടെ പിറകെ പോയില്ലായിരുന്നെകിൽ ഒരുപക്ഷെ ഒരിക്കലും അവളെ നീ കണില്ലായിരുന്നു…

താൻ എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വാസികില്ല…എന്റെ അഞ്ചു അങ്ങനെ ഒന്നും ചെയ്യില്ല..എല്ലാം നിങ്ങടെ ഒത്തു കളിയാണ്.തന്റെ ഫ്രണ്ടിനെ ന്യയികരിക്കാൻ തനിക്ക് അല്ലെങ്കിലും നൂറു നാവാണ്..

നിനക്ക് ഇപ്പോൾ സത്യം അറിഞ്ഞാൽ പോരെ എന്റെ കൂടെ വാ റിസപ്ഷനിലെ cctv യിൽ കാണാം സത്യങ്ങൾ..

നിങ്ങൾ പോകാൻ ഇറങ്ങിയോ?

അതെ അമ്മേ….അല്ല….അമ്മ ഇതെങ്ങോട്ടാ….

നിങ്ങളുടെ കൂടെ നാട്ടിലേക്കു..

ദേവ് ഞെട്ടി അമ്മയെ നോക്കി..

അഞ്ജലി ചിരിയോടെ അമ്മയെ കെട്ടിപിടിച്ചു..

ദൈവമേ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടോ?

അവൻ ആകെ പുലിവാല് പിടിച്ചപോലെ അമ്മയെ നോക്കി..

ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടില്ല…

അതൊക്കെ ഞാൻ ചെയ്തു..നിങ്ങൾ ഇറങ്ങാൻ നോക്ക്…

പിന്നിൽ നിന്നും പറയുന്ന പപ്പയെ അവൻ നോക്കി..

അയാളെ കണ്ടപ്പോൾ അഞ്‌ജലിക്കു എന്തോ ഭയം പോലെ അവൾ ദേവിന്റെ പിന്നിലേക്ക് നീങ്ങി നിന്നു..

പ്രണവ് ഞങ്ങടെ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്..നമ്മൾ ബാംഗ്ലൂർക്കു അല്ല പോണേ…

അയാളുടെ സ്വരത്തിൽ അനിഷ്ടം നിറഞ്ഞിരുന്നു..

പിന്നെ…

അത് നിന്റെ അമ്മയോട് ചോദിക്ക്…

അച്ഛന്റെ തറവാട്ടിലേക്കു ആണ് പോകുന്നത്…

അച്ഛന്റെ തറവാടോ?

ദേവ് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..

അതെ….നിനക്ക് അറിയാൻ വഴിയില്ല…ചന്ദ്രോതുമന….അവിടെ ചെല്ലുമ്പോൾ എല്ലാം കാണാമല്ലോ!

ആ പേരു കേട്ടതും ദേവ് ഒന്ന് ഞെട്ടി..

ഒരിക്കൽ താൻ ഈ പേരു എവിടെയോ കേട്ടിട്ടുണ്ട് അത് എവിടയാണ്..

അവൻ ചിന്തിച്ചു കൊണ്ടിരുന്നു..

ടാ.. നോക്കി നിൽക്കാതെ വാ…

വീട് പൂട്ടട്ടെ….

ചന്ദ്രോതുമന…..

അഞ്ജലി പല്ലുകൾ ഞെരിച്ചമർത്തി കൊണ്ട് പതിയെ പറഞ്ഞു..ഞാൻ വരികയാണ് നിന്നെ ഉന്മൂലനം ചെയ്യാനായി നിന്റെ ദുഷിച്ച മണ്ണിലേക്ക്..ആ നരക ഭൂമി പുണ്യ ഭൂമി ആക്കുവാൻ..

എന്റെ മനസ്സിൽ എരിയുന്ന പ്രതികാരത്തിന്റെ കനൽ ചൂടിൽ നീയും നിന്റെ സർവ്വ പ്രതാപങ്ങളും ചുട്ടു ചാമ്പൽ ആക്കും ഞാൻ…കാത്തിരുന്നോ നീ ആ സുവർണ ദിവസത്തിനായി…

അവളുടെ കണ്ണുകൾ അഗ്നി പോലെ തിളങ്ങി…

കാറിൽ കയറി ഇരിക്കുമ്പോഴും പാർഥിയുടെ മുഖം കടന്നൽ  കുത്തിയപോലെ വീർത്തിരുന്നു..

അമ്മ അതീവ സന്തോഷവതി ആയിരുന്നു…

മമ്പാട്ടേക്ക് ഞാൻ വരുമെന്ന് നീ സ്വപ്നം പോലും കാണണ്ട ഗായു….

കാറ്റുപോലെ വേഗത്തിൽ അയാൾ പറഞ്ഞു….അത് കേട്ടതും  അവരുടെ മുഖത്തെ സന്തോഷം മാഞ്ഞു…

അഞ്ജലി അയാളുടെ മുഖത്തേക്ക് നോക്കി..അയാളുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി ഇരുന്നു..അവൾക്ക് വല്ലാത്ത ഭയം തോന്നി.

അമ്മേ….ഈ ചന്ദ്രോത്മന എവിടെയാണ്..

എന്തിനാടാ…

പ്രണവിനോട് പറയാനാ അമ്മേ…ഒന്ന് പറയുന്നുണ്ടോ?

തൃശൂരിന് അടുത്താണ്.

അവനോട് നീ ചെമ്മാൺ തറ വരാൻ പറ…

അവനു സ്ഥലം ഒന്നും അറിയില്ല..അവൻ ബാംഗ്ലൂർ ഇറങ്ങി എത്താമെന്ന പറഞ്ഞെ..

ആ അവനോട് ബാംഗ്ലൂർ എത്തി കഴിഞ്ഞു വിളിക്കാൻ പറ…

ദേവ് ഫോൺ എടുത്ത് പ്രണവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..

ഇതേ സമയം…

കാടുകളാൽ ചുറ്റപെട്ട ഘോര വനത്തിൽ നിന്നും ഒരു ശില തെളിഞ്ഞു വന്നു…

ആകാശത്തു നിന്നും പഞ്ഞി കെട്ടുകൾ പോലെ ഉള്ള തൂവെള്ള കൈ അതിലേക്കു സ്പർശിച്ചതും ആ ശില  പൊട്ടി അടർന്നു..

അതിൽ നിന്നും ഒരു  പുക കൊണ്ടു തീർത്ത സ്ത്രീരൂപം പുറത്തേക്കു വന്നു…

അത് ആകാശത്തു കാണുന്ന പഞ്ഞി കെട്ടുകൾ പോലെ ഉള്ള തൂവെള്ള കൈകളെ വണങ്ങി..

പ്രഭോ….

അങ്ങ് അങ്ങയുടെ വാക്ക് പാലിച്ചിരുന്നു. എന്നെ അങ്ങ് ഈ നരകത്തിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു…

ഞാൻ എന്താണ് അങ്ങേയ്ക്ക് വേണ്ടി  പ്രത്യുപകരമായി ചെയ്യേണ്ടത്..

പറഞ്ഞാലും പ്രഭോ…

ഈ ഉള്ളവളുടെ പ്രാണൻ പോലും അങ്ങയുടെ കൈകളിൽ ആണ്…

500 വർഷം ഞാനിവിടെ നരകിച്ചു…പറഞ്ഞാലും പ്രഭോ…ഞാൻ എന്താണ്  അങ്ങേയ്ക്ക് വേണ്ടി ചെയ്യേണ്ടത്….കൽപ്പിച്ചാലും പ്രഭോ…..

“ഹന്നറൂബിയ….”

നീ ചെയ്യേണ്ടത് എന്താണെന്നു സമയമാകുമ്പോൾ നീ അറിയും…ഇപ്പോൾ നീ പടിഞ്ഞാറെ ദേശത്തേക്ക് പോകുക..നീ തേടുന്നത് ആരെയോ  ? നീ അവരെ കണ്ടെത്തും….?

കാലങ്ങളായി നീ ആരെ ആണോ കാണാൻ കൊതിച്ചത്…അവരെ നീ കാണും…നിനക്ക് കൂട്ടായി ഈ ദൂമ്ര കാണും…ഇവൻ എന്റെ  നിഴൽ ആണ്..

വെളുത്ത ചിറകുകളോട് കൂടിയ ഒരു കുഞ്ഞു ഡ്രാഗൺ മേഘങ്ങൾക്കിടയിൽ നിന്നും പുറത്തേക്കു വന്നു..

ഒരു കാര്യം ഓർമ്മ ഇരിക്കട്ടെ..

നീ വെറും ആത്മവാണ്.. ഒരിക്കലും നിനക്കൊരു ശരീരം ഇല്ല…ആരുടെയും ശരീരത്തിൽ  പരകായ പ്രേവേശം നടത്താൻ ഒരിക്കലും ശ്രമിക്കരുത്..ഒരിക്കൽ പോലും നീ മമ്പാട്ടു മനയിലേക്ക് ചെല്ലരുത്..ചെന്നാൽ….അത് നിന്റെ ആത്മാവിന്റെ വിനാശം ആയിരിക്കും…

ഹും… ഇനി പൊയ്ക്കോ..

പെട്ടന്ന് ആ കൈ മറഞ്ഞു…

ചുറ്റും പുകച്ചുരുലുകൾ ഉയർന്നു…

ആ ഉയർന്ന പുകച്ചുരുലുകൾ അന്തരീക്ഷത്തിൽ കലർന്നു….

മമ്പാട്ടുമന…..

കുളത്തിൽ മുങ്ങി നിവർന്നു ഈറാനോടെ  അയാൾ കരിങ്കൽ പടവുകൾ കയറി…

പെട്ടന്ന് അന്തരീക്ഷം കറുത്തു മേഘാവൃതമായി ശക്തമായി കാറ്റു വീശി..

ആ കാറ്റിൽ കഴുത്തിൽ കിടന്ന ഏലസ്സ് ഒന്ന് മുകളിലേക്ക് ഉയർന്നു പൊങ്ങി ഒരു കൈ കൊണ്ട് അയാൾ  അത്  പിടിച്ചു വീണ്ടും കഴുത്തിലേക്കു ഇട്ടു…

കൈ എലാസ്സിൽ മുറുക്കി പിടിച്ചു കല്പടവുകൾ കയറുന്നതിനിടയിൽ  അയാളുടെ  വായിൽ നിന്നും എന്തൊക്കെയോ മന്ത്രങ്ങൾ പുറത്തേക്കു വന്നു..

ഏലാസ്സിൽ നിന്നും കൈ വിട്ടു കൊണ്ട് മൂന്ന് വിരലുകൾ  പ്രത്യക രീതിയിൽ കറക്കി അയാൾ തനിക്കു ചുറ്റുമായി വീശിയ കാറ്റിലേക്കു ചലിപ്പിച്ചതും ആരോ  വേലി തീർത്തത് പോലെ   ആ  വേലിക്കു ചുറ്റും കാറ്റു നിന്നു തത്തി കളിച്ചു..

അധർവവേദചാരിയും  ദുർമന്ത്രവാദിയും ആയ ദിഗംബരൻ..പുച്ഛത്തോടെ ആ കാറ്റിനെ നോക്കി..

ഈ മന്ത്രതന്ത്രശാലിയായ…നമ്മോടു വേണോ നിന്റെ പരാക്രമം…

പെട്ടന്ന്  കാറ്റു നിലച്ചു അന്തരീക്ഷം ശാന്തമായി…

അയാൾ ചിരിയോടെ  അകത്തേക്ക് കയറി..അയാളെ കണ്ടതും എല്ലാവരും തൊഴു കൈകളോടെ  നിന്നു…

അയാളുടെ മുഖം ശാന്തം ആയിരുന്നു..

നിത്യ യൗവനതിന്റെ പ്രസരിപ്പ് അയാളുടെ മുഖത്ത് കാണാമായിരുന്നു..

അയാൾ ചെറു ചിരിയോടെ   നിലവറയിലേക്ക് കടന്നു..നിലവറ വാതിൽ അടഞ്ഞു..

അയാൾ ഉള്ളിൽ കടന്നു…ഹോമാകുണ്ഡം ജ്വലിപ്പിച്ചു…

ഒരിക്കൽ ഞാനൊരു കുരുതിക്കളം ഒരുക്കും അതിൽ നിന്റെ തല അറുത്തു വെക്കും…അയാൾ മനസ്സിൽ പറഞ്ഞു കൊണ്ട്

ആ അഗ്നിയിലേക്ക്  ആടുകളുടെ ത-ലയും കോ-ഴിയുടെ ത-ലയും അ-റുത്തു ഹോമിച്ചു…

മണിക്കൂറുകൾ നീണ്ട   ഹോമത്തിനോടുവിൽ തന്റെ ചൂണ്ടു വിരൽ മുറിച്ചു ചോ-ര ആ ഹോമിഗ്നിയിലേക്ക് ഒഴിച്ചു…

പെട്ടന്ന് ആ ഹോമിഗ്നി മേലോട്ട് ആളി കത്തി  ഉയർന്നു വന്നു…

ആളികത്തിയ ഹോമിഗ്നിയിൽ നിന്നും  ദുർദേവതകൾ രൂപം കൊണ്ടു…ആ ദുർദേവതകൾ കൂടി ചേർന്നു ഒരാളായി മാറി..

അത് അയാളുടെ ആഞ്ജക്കായി കാതോർത്തു…നിന്നു…

തന്റെ ചൊല്പടിക്കു നിൽക്കുന്ന  ദുർദേവതയെ കണ്ടു അയാളുടെ ചുണ്ടിൽ വിജയ ചിരി നിറഞ്ഞു…അത് പതുക്കെ അട്ടഹാസമായി മാറി…

ഉം……ചെല്ലുക….

ചന്ദ്രോത് മനയിലേക്ക്, അവിടെ ഉള്ളവർ ഇപ്പോൾ സുഖനിദ്രയിൽ ആയിരിക്കും. രണ്ടു നാഴികക്കുള്ളിൽ ആ തൃശൂലം  ഇവിടെ കൊണ്ടുവരണം…ആകാശമാർഗം ആണ് നല്ലത്. വരവും പോക്കിനും അതീവ ശ്രെദ്ധ വേണം..

പരദേവതകൾ അറിയരുത്…ശബ്ദകോലാഹലങ്ങൾ ഒന്നും ഉണ്ടാകരുത്..തെറ്റു പറ്റിയാൽ  നാം. ….പൊറുക്കില്ല ..

അയാളുടെ ആജ്ഞകേട്ടു ദുർദേവത  വിനയ ഭാവത്തിൽ തല കുമ്പിട്ടു  നിന്നു …

ഉം..പൊയ്ക്കോളൂ…..

അനുവാദം കിട്ടിയതും ദുർദേവത  അപ്രത്യക്ഷമായി..

തുടരും….