മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അഭി റൂമിലേക്കു വന്നതും ബെഡിൽ കണ്ണും നിറച്ചു ഇരിക്കുന്നവളെ കണ്ടതും അവനു ദേഷ്യവും സങ്കടവും ഒരു പോലെ വന്നു…… ഇനിയും താൻ ഒന്നും പറഞ്ഞില്ലേൽ പെണ്ണ് ഇങ്ങനെ തന്നെ ഇരിക്കുകയെ ഉള്ളു എന്ന് തോന്നി അവനു……
അവൻ ഡോർ ലോക്ക് ആക്കി അവളുടെ അടുത്തേക്ക് ചെന്നു …. അരികിലായി അവന്റെ സാമിപ്യം അറിഞ്ഞതും പെണ്ണൊന്നു വിറച്ചു പോയി…… ഇത് വരെ ഇല്ലാതിരുന്ന പേടിയും വെപ്രാളവും നിറഞ്ഞു അവളിൽ…. എങ്കിലും തലയുയർത്തി അവനെ നോക്കിയില്ല അവൾ…..
“””ദേ പെണ്ണെ.. ഇനിയും ഇങ്ങനെ കരഞ്ഞാൽ ഉണ്ടലോ ഞാൻ എന്തേലും ഒക്കെ ചെയ്ത് പോവും”””…
അവന്റെ ശബ്ദം ഉയർന്നതും അവൾ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് നിറഞ്ഞു വന്ന കണ്ണുകൾ വാശിയോടെ തുടച്ചു കളഞ്ഞു…. എന്നിട്ട് അവനെ തറപ്പിച്ചു നോക്കി..
“””ഉഫ്ഫ്… ഈ നോട്ടം ഉണ്ടലോ ഇതാണ് എന്നെ കൊ-‘ല്ലാതെ കൊ-‘ല്ലുന്നേ””””….
കുറുമ്പോടെ അവളുടെ മിഴികളിൽ ഉറ്റു നോക്കികൊണ്ട് അവൻ പറഞ്ഞതും ഒരു പിടച്ചലോടെ മിഴികൾ താഴ്ത്തി കളഞ്ഞു അവൾ..
എനിക്കറിയാം നിനക്കും എന്നോട് ഇഷ്ടം ആണ് എന്ന്… പലപ്പോഴും എന്നെ നോക്കുന്ന നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ടുണ്ട്…. പിന്നെ എന്തിനാ പെണ്ണെ ഈ ദേഷ്യം … നിന്റെ ഈ ദേഷ്യത്തോടു പോലും വല്ലാത്തൊരു പ്രണയം തോന്നുവാ പെണ്ണെ എനിക്ക്…..
“””ശ്രീ ….. എന്നെ ഒന്ന് നോക്ക് പെണ്ണെ”””…
വേറെ എന്തും ഞാൻ സഹിക്കും പക്ഷെ നിന്റെ…. ഈ അവഗണ…… അത് എനിക്ക് ഇനിയും പറ്റില്ല……
അതു പറയുമ്പോ അവന്റെ ശബ്ദത്തിലെ നോവ് അവൾ തിരിച്ചറിഞ്ഞു … കണ്ണുകൾ ഇറുക്കി അടച്ചു അവൾ ….
“”എനിക്കറിയാം നീ നിന്റെ അപ്പയേം അമ്മയേം ഏട്ടനേം ഒക്കെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന്… അവരുടെ ഒക്കെ രാജകുമാരി ആയിരുന്നവൾ അല്ലെ അവരുടെ എല്ലാം പ്രാണൻ….നിനക്ക് സ്വന്തം എന്ന് പറയാൻ അവരൊക്കെ ഉണ്ടായിരുന്നു….പക്ഷെ ഈ ഭൂമിയിൽ ഇന്നോളം സ്വന്തം എന്ന് പറയാൻ ഈ അഭിമന്യുവിന് ആരും ഉണ്ടായിരുന്നില്ല”””….
അവൾ മിഴികൾ ഉയർത്തി അവനെ നോക്കി അവന്റെ നിറകണ്ണുകൾ കണ്ടതും അവളുടെ ഉള്ളം നൊന്തു…….
അവൻ അവളെ ഒന്ന് നോക്കിയിട്ട് വീണ്ടും പറഞ്ഞു…..
എന്റെ അമ്മയും അച്ഛനും കൂടെ എന്നെ തനിച്ചാക്കി പോയപ്പോ ആകെ തകർന്നു പോയതാ ഞാൻ….. അല്ലേലും അന്നത്തെ ആ 10 വയസ്സുകാരന് എന്ത് ചെയ്യാൻ ആവും ആ ഒരു അവസ്ഥയിൽ…..അവിടന്നു മുത്തശ്ശനും മുത്തശ്ശിയും എന്നെ തറവാട്ടിലേക്ക് കൊണ്ട് വരുന്നത്…. ആകെ ഉണ്ടായിരുന്ന മകളുടെ മകനെ അവർ പൊന്നു പോലെ നോക്കി….
“””അങ്ങനെ ഇരിക്കുമ്പോ ആണ് ഒരു വെക്കേഷന് ദേവച്ഛനും ഗീതാമ്മയും നിന്നെയും ശിവയെയും കൊണ്ട് തറവാട്ടിലേക്ക് വരുന്നത്…. ആരും ഇല്ലാതെ ഒറ്റപ്പെട്ട് ഇരുന്ന എനിക്ക് ഒരു താങ്ങു പോലെ ആയിരുന്നു നിങ്ങളുടെ വരവ്…. ദേവച്ഛൻ തന്റെ പെങ്ങളുടെ മകനെ സ്വന്തം മകനായി തന്നെ കണ്ടു… ഗീതാമ്മ ഒരു അമ്മയുടെ സ്നേഹം തന്നു…. ആരും ഇല്ലാതെ മാറി നടന്ന എന്നെ ശിവ കൂടെ കൂടി…. അന്ന് മുതൽ ഇന്ന് വരെ എന്റെ എന്ത് കാര്യത്തിനും അവൻ എന്റെ കൂടെ ഉണ്ട്…. എന്റെ മനസ്സൊന്ന് തളർന്നാൽ സൗണ്ടിലെ കുഞ്ഞു വ്യത്യാസം പോലും എനിക്ക് മുന്നേ മനസിലാക്കുന്നവൻ…. അവന്റെ കൈയും പിടിച്ചു അന്ന് ആ വീട്ടിലേക്കു വന്ന കുഞ്ഞു പെണ്ണിനെ ഇന്നും എനിക്ക് ഓർമ്മ ഉണ്ട്”””….. “”””അവളുടെ കുഞ്ഞു വിടർന്ന പൂച്ചകണ്ണുകളും എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള ചൊടികളും ചിരിക്കുമ്പോൾ വിരിയുന്ന നുണ കുഴിയും എല്ലാം ഒരു കൗതുകത്തോടെ ആണ് ഞാൻ നോക്കി നിന്നത്”””…..
“”എല്ലാരും അഭി എന്ന് വിളിക്കുമ്പോ നീ മാത്രം ആണ് കണ്ണേട്ടാ എന്ന് വിളിച്ചിരുന്നെ….. എന്റെ അമ്മയും മുത്തശ്ശിയും അപ്പയും അല്ലാതെ ആരും എന്നെ അങ്ങനെ വിളിച്ചിരുന്നില്ല… പക്ഷെ നീ അങ്ങനെ വിളിക്കുമ്പോ ആ പേരിനോട് പോലും എനിക്ക് വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു””” ….
“””അവിടന്നു അങ്ങോട്ടേക്ക് നീ എന്റെ പിന്നാലെ തന്നെ ആരുന്നു ഓരോന്നു വേണം എന്നാവശ്യപ്പെട്ട്…. നിന്റെ ഒരു കുഞ്ഞു കാര്യം പോലും സാധിച്ചു തരാൻ എന്തോ വല്ലാത്തൊരു ഉത്സാഹാമായിരുന്നെനിക്ക്…വെക്കേഷൻ കഴിഞ്ഞ് നിങ്ങൾ തിരികെ പോയപ്പോ വീണ്ടും ഒറ്റപ്പെട്ട പോലെ ആയി ഞാൻ… അതിനിടയ്ക്ക് ആണ് മുത്തച്ഛന്റെ മരണം… മുത്തശ്ശന്റെ മരണശേഷം മുത്തശ്ശിയും ആകെ തളർന്നു….. പിന്നീട് നാട്ടിൽ വന്ന ദേവച്ഛൻ തിരിച്ചു പോവുമ്പോ എന്നെയും മുത്തശ്ശിയെയും കൂടെ കൂട്ടി…… പിന്നെ അവിടന്നു ശിവയെ പോലെ തന്നെ എന്നെ സ്വന്തം മകനായി സ്നേഹിച്ചു….. അവിടെ കുറുമ്പുകൾ കാണിച്ചു കൊണ്ട് ഓടി നടന്നിരുന്ന അവരുടെ ഒക്കെ പ്രാണൻ ആയ നീ എപ്പോഴോ എന്റെ ഉള്ളിൽ കയറി… നിന്റെ ഓരോ വളർച്ചയും മാറ്റങ്ങളും എല്ലാം എന്റെ കണ്മുന്നിൽ തന്നെ ആരുന്നു… അറിയാതെ പോലും ആരേലും നിന്നെ വേദനിപ്പിച്ചാൽ സഹിക്കില്ലാരുന്നു എനിക്ക്… എപ്പോഴോ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടവും എന്റെ ഒപ്പം വളർന്നു കൊണ്ടിരുന്നു”””….
“”””ഞെട്ടലോടെ ആണ് ഞാൻ ആ സത്യം മനസിലാക്കിയത് നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന്”””..
അത്രയും നേരം അവൻ പറയുന്നത് കേട്ട് തല താഴ്ത്തി ഇരുന്നവൾ അത് കേൾക്കേ വിടർന്ന നിറമിഴികളോടെ അവനെ തന്നെ നോക്കി… അവന്റെ നോട്ടത്തിൽ നിന്നും തനിക്ക് പല പ്രാവശ്യം അങ്ങനെ തോന്നിയിട്ടുണ്ട് എങ്കിലും അവനായി തന്നെ അത് പറഞ്ഞപ്പോ വീണ്ടും വീണ്ടും അത് കേൾക്കാൻ എന്നപ്പോൽ അവളുടെ ഉള്ളം കൊതിച്ചു … അത് മനസിലായവണം അവൻ പറഞ്ഞു.
“”””അതെ ഈ അഭിമന്യുവിന്റെ പ്രണയം ആണ് നീ… കണ്ട അന്ന് മുതൽ നെഞ്ചിനകത്തു കയറിയതാ നീ… എത്ര വേണ്ടാ എന്ന് മനസിനെ പഠിപ്പിക്കാൻ നോക്കിയിട്ടും അവിടെ മാത്രം ഞാൻ തോറ്റു പോയി…അഭിയ്ക്കു അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് നിന്നോടുള്ള എന്റെ പ്രണയം…. എന്റെ പ്രാണൻ””””
“”അർഹത ഇല്ല നന്ദികേടാകും എന്നൊക്കെ എത്ര മനസ്സിനെ പഠിപ്പിക്കാൻ ശ്രെമിച്ചിട്ടും തോറ്റു കൊണ്ടിരുന്നു ഞാൻ””…
“””മനഃപൂർവം ആണ് പഠിക്കാൻ വേണ്ടി പുറത്തേക്ക് പോയത്…. നിന്നെ മറക്കാൻ വേണ്ടി തന്നെയായിരുന്നു…. പക്ഷെ കഴിയുന്നില്ലാരുന്നു മറക്കാൻ ശ്രെമിക്കുതോറും നീ എന്റെ ഉള്ളിൽ ആഴത്തിൽ പതിയുകയായിരുന്നു….പക്ഷെ അപ്പോഴും നിന്റെ ശബ്ദം ഒന്ന് കേൾക്കാതെയും നിന്നെ കാണാതെയും ഉള്ള ഓരോ നിമിഷവും അത്രയും വേദന നിറഞ്ഞതായിരുന്നു”””……
“”പഠനം കഴിഞ്ഞ് നിന്നെ ഒന്ന് കാണുക എന്നെ ലക്ഷ്യത്തോടെ ആണ് തിരികെ വന്നതും… തിരികെ വന്നു നിന്നെ കണ്ടതും ഓടി വന്നു നെഞ്ചോട് ചേർക്കാൻ തോന്നിട്ടുണ്ട്… പക്ഷെ സ്വയം നിയന്ത്രിച്ചു ഞാൻ…. നാട്ടിൽ വന്നു സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങിതും ബിസ്സിനെസ്സിലേക്ക് മാത്രം ആയി ശ്രെദ്ധ ചെലുത്തിയതും എല്ലാം ഒരു ഒളിച്ചോട്ടം തന്നെ യായിരുന്നു…സ്വന്തം മനസാക്ഷിയിൽ നിന്നും നിന്നിൽ നിന്നും ഒക്കെ ഉള്ള ഒളിച്ചോട്ടം.. ഗീതാമ്മയും ദേവച്ഛനും ഒരുപാട് നിർബന്ധിച്ചിട്ടും അവിടെ താമസിക്കാതെ ഔട്ട് ഹൗസിൽ താമസിച്ചത് പോലും നിന്നിലേക്ക് ഞാൻ കൂടുതൽ അടുത്താലോ എന്ന് പേടിച്ചിട്ടാ”””…
“”പക്ഷെ എന്നെ നോക്കുന്ന നിന്റെ കണ്ണുകളിലും പ്രണയം കണ്ടപ്പോ ലോകം പിടിച്ചടക്കിയ സന്തോഷം തോന്നിട്ടുണ്ട്.. പക്ഷെ ആരോരും ഇല്ലാതെ ഇരുന്ന സമയത്ത് അഭയവും പഠിക്കാൻ അവസരവും അതിലുപരി സ്വന്തം മകനെ പോലെ എന്നെ കണ്ട ആ മനുഷ്യനോട് ഉള്ള കടപ്പാട് അത് പോലെ എന്റെ ശിവയെ ചതിക്കാൻ കഴിയില്ലാരുന്നു, അവന്റെ സൗഹൃദം നഷ്ടപെടുവോ എന്നാ ഭയം …. എല്ലാം അവർ അറിഞ്ഞാൽ വീണ്ടും ഒറ്റപ്പെട്ടു പോവും വെറുക്കും എന്ന തോന്നൽ അതെല്ലാം ഓർത്തിട്ടു മനഃപൂർവം എന്റെ ഇഷ്ടം ഉള്ളിൽ തന്നെ വെച്ചു നിന്റെ ഇഷ്ടത്തെ മനഃപൂർവം കണ്ടില്ല എന്ന് നടിച്ചു…. ഓരോ കാരണങ്ങൾ പറഞ്ഞു അവഗണിച്ചു….. എന്റെ അവഗണന കണ്ടിട്ടും വീണ്ടും വീണ്ടും നീ പിന്നാലെ വരുമ്പോ പലപ്പോഴും മനസ്സ് കൈവിട്ട് പോവും എന്ന് തോന്നിയപ്പോ ദേഷ്യപ്പെട്ടിട്ടുണ്ട്… അപ്പോഴൊക്കെ ഒന്നും പറയാതെ കണ്ണും നിറച്ചു എന്നെ നോക്കി നിൽക്കുന്നവളെ കാണുമ്പോ നെഞ്ചിൽ ഒരായിരം മുള്ളു കുത്തുന്ന പോലെ തോന്നിട്ടുണ്ട്”””..
“”നിന്റെ കല്യാണം ഉറപ്പിക്കുവാ എന്ന് ശിവ പറഞ്ഞപ്പോ അത് പ്രേതീക്ഷിച്ചത് ആണേൽ പോലും എന്തോ വല്ലാത്തൊരു നോവാരുന്നു…. അവനോട് എങ്കിലും പറയാൻ തോന്നിയിരുന്നു… നിങ്ങളുടെ പ്രാണനെ എനിക്ക് തന്നേക്കുവോ എന്ന ചോദിക്കാൻ പലപ്പോഴും തോന്നിയതാ പക്ഷെ കഴിഞ്ഞില്ല അതിനു””….
“”പിന്നീട് അങ്ങോട്ട് എന്റെ സങ്കടം എല്ലാം മറന്നു എല്ലാവരുടെയും സന്തോഷത്തിനു ഒപ്പം നിന്നു … അതിലും എല്ലാം ഉപരി എന്നെ വേദനിപ്പിച്ചത് നിന്റെ അവഗണന ആരുന്നു……നിന്നോട് ഒന്ന് മിണ്ടാൻ നിന്റെ ശബ്ദം ഒന്ന് കേൾക്കാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്… പക്ഷെ അപ്പോഴൊക്കെ നിന്റെ പെരുമാറ്റം ഞാൻ എന്നൊരാൾ അവിടെ ഇല്ലാത്ത പോലാരുന്നിലെ…. ഞാൻ ഒഴിവാക്കിയപ്പോ നീ എത്ര മാത്രം സങ്കടപ്പെട്ടു കാണും എന്ന് എനിക്ക് അപ്പോ മനസ്സിലായി..പിന്നെ മനസ്സിനെ സ്വയം പഠിപ്പിച്ചു… എന്റെ അല്ല നാളെ മറ്റൊരുവനു സ്വന്തം ആകേണ്ടവൾ ആണ് എന്ന്””…
അവൻ പറയുന്നത് എല്ലാം കണ്ണും നിറച്ചു കെട്ടു കൊണ്ടിരിക്കുകയാണ് അവൾ…. എത്രത്തോളം വേദന അവൻ സഹിച്ചു എന്ന് അവന്റെ വാക്കുകളിൽ നിന്നും അവൾക്ക് അറിയാൻ കഴിയുന്നുണ്ട് … അതോടൊപ്പം “””അവൻ തന്നെ എത്രത്തോളം പ്രണയിക്കുന്നുണ്ട് എന്നും””” …അവൻ തന്നെ പ്രണയിക്കുന്നു എന്ന് അവന്റെ നാവിൽ നിന്ന് കേട്ടതു ഓർക്കേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവന്റെ നെഞ്ചോരം ചേർന്ന് ഇരുന്ന് അവനെ ആശ്വസിപ്പിക്കാനും ആ കണ്ണുകൾ തുടച്ചു അവനെ ചേർത്ത പിടിക്കാനും അവളുടെ ഉള്ളം വെമ്പി…
എങ്കിലും ഇത്രയും കാലം ഇഷ്ടം ഉണ്ടായിട്ടും അത് മറച്ചു വെച്ചതും തന്നെ അവഗണിച്ചതും അതിലുപരി അവൻ സ്വയം തനിക്ക് വേണ്ടി വേദനിച്ചതും ഓർക്കേ പെണ്ണിന് ഒരു കുഞ്ഞു പരിഭവം തോന്നി അവനോട്….
തുടരും….