പ്രണയ പർവങ്ങൾ – ഭാഗം 53, എഴുത്ത്: അമ്മു സന്തോഷ്

മുറ്റത്തു മൂന്നാല് പേര് നിൽക്കുന്നത് കണ്ടാണ് സ്റ്റാൻലി അങ്ങോട്ട് ചെന്നത്. നാട്ടുകാർ ആണ്. പക്ഷെ വലിയ പരിചയം ഇല്ല. അയാളെ കണ്ട് അവർ ഒതുങ്ങി നിന്നു

“ആരാ? എവിടെ നിന്നാ?”

“ഞങ്ങൾ അക്കരെയുള്ളതാ എന്റെ പേര് സതീഷ്. ഇത് അനിയനും ഭാര്യയും “

സ്റ്റാൻലിക്ക് ഒന്നും മനസിലായില്ല

“എന്താ കാര്യം? “

“ഇവിടുത്തെ ചാർലി കുഞ്ഞിനെ ഒന്ന് കാണാനാ “

സ്റ്റാൻലിക്ക് എന്നിട്ടും ഒന്നും മനസിലായില്ല. കർത്താവെ ഇവൻ ഇനി പുതിയ വള്ളി പിടിച്ചോ?

“ചാർലി നിന്നെ കാണാൻ രണ്ടു പേര്..” അയാൾ അകത്തോട്ടു പോയി

ചാർളി മുറ്റത്തേക്ക് വന്ന്

“ആരാ എവിടെ നിന്നാ?” അവൻ അവരോട് ചോദിച്ചു

“ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. കുഞ്ഞിന് കുറച്ചു സമയം തരാൻ പറ്റുമോ?”

അവൻ കുറച്ചു നേരമവരെ നോക്കി നിന്നു. അവന്റെ x ray കണ്ണുകൾ അവരിലൂടെ ഒന്ന് കടന്ന് പോയി. വളരെ ജനുവിനായ മൂന്ന് പേരാണ് അവനു മനസിലായി

“വാ “

ഔട്ട്‌ ഹൗസിന്റെ വാതിൽ തുറന്നു അവൻ

“ഇരിക്ക് “

അവർ ഇരുന്നു

“എന്റെ അനിയനും ഭാര്യയുമാ ഇത് ഇവർക്ക് ഒരു മോളാണ്. അറിയാമല്ലോ ഇപ്പോഴത്തെ പിള്ളേർ. സ്കൂളിൽ നിന്ന് ഒരു ദിവസം വന്നില്ല. അങ്ങനെ പോലീസിൽ ഒക്കെ പോയി പറഞ്ഞു അവർ അന്വേഷിച്ചു. കൊച്ചു ഒരുത്തന്റെ കൂടെ ഇറങ്ങി പോയതാണെന്ന് അറിഞ്ഞു. അവൾക്ക് പതിനെട്ടു വയസ്സ് തികഞ്ഞ കൊണ്ട് അവൾ പറയുന്നതല്ലേ നിയമം?അങ്ങനെ അവള് അവന്റെ കൂടെ പോയി. ഒറ്റ മോളാ കുഞ്ഞേ..എന്താ ചെയ്യുക. ഇവരെ അവർ അടുപ്പിക്കാതായി. കുറച്ചു നാളുകൾ കഴിഞ്ഞു ഒരു ദിവസം കൊച്ച് ഫോൺ ചെയ്തു. പുറത്ത് പറയാൻ പറ്റത്തില്ല കുഞ്ഞിനോട് ആയത് കൊണ്ട് പറയുവാ. ഭർത്താവ് തന്നെ അവളെ മറ്റുള്ളവർക്ക്…”

അയാൾ തൊണ്ട ഇടറി നിർത്തി “വന്നു വിളിച്ചോണ്ട് പൊ “എന്ന് പറഞ്ഞു അത് കരച്ചിൽ. ഇവർ ചെന്നപ്പോ അവൻ വിട്ടില്ല. പോലീസിൽ ഒക്കെ പറഞ്ഞു. ആരു കേൾക്കാൻ…അവളെ അവൻ കൊ- ല്ലും കുഞ്ഞേ…തെറ്റ് പറ്റിപ്പോയി. കളയാൻ പറ്റുമോ?

അവൻ എല്ലാം കേട്ടു

“ഞാൻ എന്താ വേണ്ടത്?”

“ഞങ്ങളുടെ കുഞ്ഞിനെ രക്ഷിക്കണം ” അവർ കൈ കൂപ്പി

“കൊച്ചിന്റെ അച്ഛൻ…എന്റെ കൂടെ വരണം. നിങ്ങളും. ഇപ്പൊ പോയേക്കാം എന്താ? “

അവൻ എഴുന്നേറ്റു. അവർ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി

“അമ്മച്ചിയെ..” അവൻ അകത്തേക്ക് നോക്കി വിളിച്ചു

ഷേർലി വിളി കേട്ടു വന്ന് നോക്കി

“അമ്മേ ഇത്..പേരെന്താ?”

“ലക്ഷ്മി ” ആ സ്ത്രീ പറഞ്ഞു

“ആ ഈ ലക്ഷ്മി ചേച്ചിയെ ഒന്ന് അകത്തേക്ക് ഇരുത്തിക്കോ. ഞാൻ ഇപ്പൊ വരാം. വന്നിട്ട് വിശദമായി പറയാം “

ഷേർലി നനുത്ത ഒരു ചിരിയോടെ അവരെ ചേർത്ത് പിടിച്ചു

“വാ അകത്തിരിക്കാം “

അവർ പോയപ്പോ ചാർലി ഫോൺ എടുത്തു. അധികം സമയം എടുത്തില്ല വിക്ടർ, സന്ദീപിന്റെ ബൈക്കിൽ വന്നു

“നിങ്ങൾ എങ്ങനെയാ വന്നത്?”

“എന്റെ കാറിൽ.”

“ഞങ്ങളുടെ പുറകെ വന്ന മതി. ലൊക്കേഷൻ കറക്റ്റ് ആണല്ലോ. വാട്സാപ്പ് ഇട്ടേക്കുന്നത് “

“അതെ “

അവൻ വിക്ടറിനോടും സന്ദീപിനോടും ഒന്ന് ഷോർട് ആക്കി പറഞ്ഞു. പിന്നെ വണ്ടിയെടുത്തു. ഒരു കോളനി ആയിരുന്നു അത്. അവരുടെ വണ്ടി വാതിൽക്കൽ വെച്ചേ തടഞ്ഞു

“ആരാ എന്താ?” കുറച്ചു പിള്ളേർ ആണ്

“കൈലാസ്നെ കാണണം “

“എന്തിനാ? ആരാ? പറയാതെ അകത്തു കേറാൻ പറ്റുകേല “

അവൻ കൂടെയുള്ളവരെ ഒന്ന് നോക്കി കണ്ണ് കാണിച്ചു. നിമിഷങ്ങൾക്കകം പല ഫോണിലേക്കു മെസ്സേജ് പോയി. ഒരു മണിക്കൂറിനകം പത്തു വണ്ടികളിൽ ആളെത്തി. പയ്യന്മാർ ഭയന്ന് പോയി. വ- ടിവാളും തോ- ക്കും ക- ത്തിയും

അവർ അകന്നു മാറി. നേരെ കൈലാസിന്റെ വീട്ടിൽ ചെന്നു. മുറ്റത്തു മ- ദ്യപിച്ചിരിക്കുന്ന ഒരു കൂട്ടം ആൾക്കാർ. അകത്തു കരച്ചിൽ കേൾക്കാം. അവൻ വാതിൽ ചവിട്ടി തുറന്നു അകത്തേക്ക് ചെന്നു. വെളിയിൽ ഇരിക്കുന്നവന്മാരെയൊക്കെ ബാക്കിയുള്ള ആൾക്കാർ ചേർന്ന് ത- ല്ലിയോടിച്ചു

പെൺകുട്ടി  നിലത്തു ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ ഭർത്താവ് കൈലാസ് മുന്നിൽ നിൽക്കുന്നു

അവന്റെ കയ്യിൽ ബെൽറ്റ്‌

ഒറ്റ അടിക്കു അവൻ താഴെ വീണു. അവൻ എഴുനേൽക്കാൻ ശ്രമിച്ചപ്പോ ഒന്നുടെ കൊടുത്തു. ബെൽറ്റ്‌ അവളുടെ കയ്യിൽ കൊടുത്തു ചാർലി

പിന്നെ കണ്ണ് കാണിച്ചു. ആദ്യത്തെ അടിയിൽ അവൻ അലറിപ്പോയി. പിന്നെ ആഞ്ഞാഞ്ഞ് അടിച്ചു അവൾ. ഒടുവിൽ പൊട്ടിക്കരഞ്ഞു കൊണ്ട് അച്ഛന്റെ കാൽക്കൽ വീണു

അവളെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ കണ്ണുനീരോടെ നടന്നു നീങ്ങി. പിന്നാലെ ചാർലിയും സംഘവും

അന്നേരം അവനെ എതിർക്കാൻ പോലും ആർക്കും തോന്നുന്നുണ്ടായിരുന്നില്ല. പലരും വീടുകളിൽ ഒളിച്ചു. അവന്റെ മുഖം ഒരു മൃ- ഗത്തിന്റേത് പോലെ ക്രൂ- രമായിരുന്നു

കയ്യിൽ വ- ടിവാ- ളും ഇടുപ്പിൽ തോ- ക്കും ഒരു കയ്യിൽ ക- ത്തിയും ഉണ്ടായിരുന്നു. മുന്നിൽ വരുന്നവനെ തീർക്കും എന്നൊരു സൂചന ആ കണ്ണുകളിൽ വ്യക്തമായിരുന്നു. അവരുടെ വാഹനങ്ങൾ കടന്ന് പോകുന്നത് വരെ കോളനി മരണം നടന്നത് പോലെ നിശ്ചലമായി

വീട്ടിൽ വരുമ്പോൾ സാധാരണ ഒരു യുവാവിനെ പോലെ അവൻ ശാന്തമായി കാണപ്പെട്ടു. ആ പെൺകുട്ടിയെ അവർക്കൊപ്പം യാത്ര അയക്കുമ്പോൾ അവൻ നേർത്ത പുഞ്ചിരിയോടെ അവർ മറയുന്നത് വരെ നോക്കി നിന്നു

“നന്നായി മോനെ ” ഷേർലി അവനെ കെട്ടിപിടിച്ചു

“ഓർക്കാൻ കൂടി വയ്യ ഇത്തരം ദുഷ്ടൻമാരുടെ ഇടയിൽ പെട്ട് പോകുന്ന കുട്ടികളുടെ അവസ്ഥ “

അവൻ ഒന്ന് മൂളിയിട്ട് മുറിയിലേക്ക് പോയി. കുളിച്ചു വേഷം മാറി മൊബൈൽ എടുത്തു. അപ്പൊ തന്നെ അവൻ കണ്ടു സാറ ഗേറ്റ് കടന്ന് നടന്നു വരുന്നു

ഈ സമയം എന്താ ഇവളിവിടെ…

അവൻ വേഗം പടികൾ ഇറങ്ങി താഴെ ചെന്നു

“വാ മോളെ..” പെട്ടെന്ന് അവൻ നിന്നു

അമ്മ അവളുടെ കൈ പിടിച്ചു അകത്തേക്ക് കൂട്ടി വന്നു

“ഇന്ന് മുതൽ ടെസ്സ മോൾക്ക് ക്ലാസ്സ്‌ എടുക്കമൊന്ന് രാവിലെ ചോദിച്ചു. അതാ സാറ വന്നത്. ടെസ്സ മോളെ..”

അവർ അകത്തോട്ടു പോയി

അവൾ മുന്നോട്ടാഞ്ഞു ആ കയ്യിൽ പിച്ചി പറിച്ചു

“എത്ര തവണ വിളിച്ചു? എവിടെ ആയിരുന്നു?”

അവൻ ചുറ്റും ഒന്ന് നോക്കി. പിന്നെ പെട്ടെന്ന് കവിളിൽ ഒരുമ്മ കൊടുത്തു

അവൾ പെട്ടെന്ന് ചുവന്നു തുടുത്തു

“ശീ “

“വിളിക്കാം. അപ്പൊ പറയാം ” അവൻ മെല്ലെ പറഞ്ഞു

“ഇതാണ് ഞങ്ങളുടെ ടെസ്സ കുട്ടി. dining റൂമിൽ ഇരുന്നോട്ടോ. ഔട്ട്‌ ഹൗസ് ഇവൻ മിക്കവാറും ഓഫീസ് റൂം ആക്കുന്ന ലക്ഷണം ഉണ്ട്. കുട്ടികൾ പോയപ്പോ ബെഞ്ചും ഡെസ്കും സ്കൂളിൽ കൊണ്ടിട്ടു. ഇപ്പൊ ഒരാളെ പഠിപ്പിച്ച പോരെ. ഇവിടെ ഇരുന്നോളു “

സാറ തലയാട്ടി

“അപ്പൊ തുടങ്ങിക്കോ “

ചാർലി പതിയെ ഹാളിലേക്ക് പോയി

അവളെ കാണാൻ പറ്റുന്ന പോലെ കസേരയിൽ ഇരുന്നു. ഷേർലി മുറിയിലേക്ക് പോയി

തുടരും….