മന്ത്രകോടി – ഭാഗം 02, എഴുത്ത്: മിത്ര വിന്ദ

അതേയ്… തമ്പ്രാട്ടി യേ….ഗതകാലസ്മരണകൾ ഉരുവിട്ടു നടക്കാതെ വേഗം വരിക…. ചിക്കു പോകും, ദേവു മുത്തശിയെ നോക്കി പേടിപ്പിച്ചു കൊണ്ട് മുന്നേ നടന്നു.

മുത്തശ്ശി അമ്പലത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു പോയി,ദേവു ബസ് സ്റ്റോപ്പിലും…

നിറയെ ആളുകളെയും കുത്തിനിറച്ചുകൊണ്ട് ചിക്കു വരുന്നുണ്ട്,… ഒരുതരത്തിൽ ദേവുട്ടിയും അതിൽ വലിഞ്ഞു കയറി…

ശ്വാസം പോലും അടക്കി പിടിച്ചു വേണം നിൽക്കാൻ…

കോളേജിൽ എത്തിയപ്പോൾ ഇത്തിരി താമസിച്ചിരുന്നു, ഹരി സാർ എത്തിയിരുന്നു ക്ലാസിൽ…

“ശ്രീദേവിക ലേറ്റ് ആയി പോയോ ഇന്നും, “

അകത്തേക്ക് വരാൻ കൈ കാണിച്ചുകൊണ്ട് സാർ ഉറക്കെ ചോദിച്ചു …

“ബസ് താമസിച്ചതാണ് സാർ,,,”

അവൾ പറഞ്ഞു..

ആ നാട്ടിൽ കൂടി ഓടുന്ന ഏക ബസ് ആണ് ചിക്കു… അതിന്റെ ഉടമസ്ഥൻ കൂടി ആണ് ഹരി സാർ… ചെറുപ്പക്കാരൻ ആയ സാർ ആണ് എല്ലാ പെൺകുട്ടികളുടെയും ആരാധനാമൂർത്തി.. ഈ മാസം കൊണ്ട് ക്ലാസ് തീർന്നു പോകുന്നതിന്റെ വിഷമം മാത്രമേ ഒള്ളു പെൺകുട്ടികൾക്ക്…..

സാർ ആണെങ്കിൽ ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു.

ഇടയ്ക്ക് ഒക്കെ സാറിന്റെ നോട്ടം ദേവൂന്റെ നേർക്ക് പാഞ്ഞു..

പാവം…

അവൾക്ക് അത് ഒന്നും മനസിലായില്ല താനും..

അങ്ങനെ ദിവസങ്ങൾ പിന്നിട്ടു…..ലെച്ചുവിനും ദേവുനും പരീക്ഷാതിരക്കുകൾ ആണ്… രണ്ടുപേർക്കും ഈ ആഴ്ച കൊണ്ട് ക്ലാസ്സ്‌ തീരും..

നീലിമചേച്ചിടെ കല്യാണത്തിന് നീ വരില്ലേ ലെച്ചുട്ടി… ഒരു ദിവസം ലെച്ചു വിളിച്ചപ്പോൾ ദേവു ചോദിച്ചു…

കല്യാണത്തിന്റെ തലേന്ന് എന്റെ എക്സാം തീരും.. എന്നിട്ട് വേണം എത്താൻ.

“നീ ചുരിദാർ എടുക്കുന്നില്ലെടി,,, ലെച്ചു അനുജത്തിയോട് നേരത്തെ എടുത്തിട്ടു അതു സ്റ്റിച്ചു ചെയ്യാൻ കൊടുക്ക്‌ “..

“ചേച്ചി വന്നിട്ട് എടുക്കാം എന്നോർത്തായിരുന്നു, ഇനി എങ്ങനെ ആകും ആവോ,”

ദേവു ആലോചനയിൽ ഇരുന്നു…

“നീ അമ്മയെയും കൂട്ടി പോയി എടുക്ക് കുട്ടി, എന്റെ ആ മെറൂൺ ചുരിദാറിന്റെ അളവിൽ എനിക്ക് കൂടി തൈപ്പിച്ചാൽ മതി.”

ലെച്ചു പറഞ്ഞു

“ഏത് നിറം ആണ് വേണ്ടത്…”

“ഏതെങ്കിലും എടുത്തോ നീയ്.. എനിക്ക് പിന്നെ എല്ലാ നിറോം ചേരൂല്ലോ…..”

“ഹ്മ്മ്… ഞാൻ അമ്മയോട് പറയാം ചേച്ചി,,,, എന്നിട്ട് വിളിക്കാമെ….അവൾ ഫോൺ വെച്ചു.

ലെച്ചു അടുക്ക്കളയിലേക്ക് ചെന്നു..

അമ്മ ആണെങ്കിൽ വെള്ളരിക്ക നുറുക്കുക ആണ്… മോരൊഴിച്ചു പുളിശ്ശേരി വെയ്ക്കാനായി..

“അമ്മേ “

“എന്താ മോളെ…..”

“ലെച്ചു ചേച്ചി വിളിച്ചു…”

“ആണോ….”

“മ്മ്… ചേച്ചിക്ക് കൂടി നമ്മൾ ചുരിദാർ മെറ്റീരിയൽ എടുത്തോളാൻ… എന്നിട്ട് തായിപ്പിക്കാൻ കൊടുക്കാൻ പറഞ്ഞു…. ചേച്ചി വരുന്നത് ലേറ്റ് ആയിട്ട് അല്ലേ.. “

“ആഹ്… എന്നാൽ പിന്നേ നമ്മൾക്ക് രണ്ടാൾക്കും കൂടി പോകാം.. അവളെ നോക്കി ഇരുന്നാൽ ഒന്നും നടക്കില്ല….”

“ആഹ്… ഷോപ്പിൽ ചെന്നിട്ട് നമ്മൾക്ക്, ചേച്ചിക്ക് എടുക്കുന്ന മെറ്റീരിയലിന്റെ ഫോട്ടോ അയച്ചു കൊടുക്കാം… ഇഷ്ടമുള്ളത് സെലക്ട് ചെയ്യട്ടെ അമ്മേ “

” ആഹ് അങ്ങനെ വല്ലതും മതി മോളെ “

തൊടിയിൽ നിന്നും മുത്തശ്ശി പറിച്ചെടുത്ത കുറച്ച് അച്ചിങ്ങ, പയർ കഴുകി വാരി അവർ ഒരു പ്ലേറ്റിലേക്ക് വെച്ചിട്ടുണ്ടായിരുന്നു….

ദേവൂ,ചെന്ന് അതെടുത്ത് മെഴുക്കുവരട്ടി വെയ്ക്കാൻ അ രിഞ്ഞു വെച്ചു.

അപ്പോളാണ് മുത്തശ്ശി അവിടേക്ക് വന്നത്..

“ഇതാ ദേവു.. ഇതു വെച്ചോളൂ ‘

വാഴയിലയിൽ പൊതിഞ്ഞ ഒരു പൊതി എടുത്തു അവർ അവളുടെ കൈലേക്ക് കൊടുത്തു.

“എന്താ മുത്തശ്ശി…”

“സുലോചന തന്നതാ… കസ്തൂരി മഞ്ഞള്.. അവരുടെ തറവാട്ടില്,കിഴക്ക് നാട്ടിൽ നിന്ന് ആരോ വന്നു ന്നു… ആ കൂട്ടർ കൊണ്ട് വന്നു കൊടുത്തത് ആത്രേ…”

“മ്മ്…..”

“പാൽപ്പാടാ ചേർത്തു പുരട്ടിയാൽ മതി ന്നു.. നല്ലോണം നെറം വെയ്ക്കും പോലും….”

. “ഓഹ്… എനിക്ക് ഈ നിറം ഒക്കെ മതി മുത്തശ്ശി…… ഇനി ഇത് അരച്ച് പുരട്ടാൻ ഒന്നും നിക്ക് വയ്യാ…..”

. അവൾ നാളികേരം എടുത്തു ചുരണ്ടുക ആണ്…

പുളിശ്ശേരി വെയ്ക്കാൻ വേണ്ടി.

” ശാരധേ….. ഒതുക്കുകല്ലിൽ ഒന്ന് അമർത്തി ഉരച്ചാൽ മതി…. നല്ലോണം അരഞ്ഞു വരും… കുട്ടിക്ക് മടിയാണെങ്കിൽ, നീ ഒന്ന് ചെയ്തുകൊടുക്കു”

“മ്മ്….”

അവർ ഒന്നു മൂളി.

“എന്റെ അമ്മേ… എനിക്ക് ഈ വക ഒരു സാധനവും വേണ്ടാ… ഓരോരോ പരിപാടികൾ ചെയ്തു ടൈം പോകാൻ…”

ദേവു ആണെങ്കിൽ വന്നു മുത്തശ്ശിടേ കവിളിൽ പിടിച്ചു.

“ന്റെ കുട്ടിക്ക് ഈ മുത്തശ്ശി ടേ നെറോം ചന്തോം അല്ലേ കിട്ടിയിരിക്കുന്നത്… അതുകൊണ്ട് എനിക്ക് ഒരു സങ്കട.o….

“ഹ്മ്മ്… എനിക്ക് തോന്നി.. അവസാനം ഇതാവും പറഞ്ഞു വരുന്നെന്നു…. ആദ്യം അമ്മയ്ക്കിട്ട് ഒരു കുഞ്ഞടി വെച്ചു കൊടുക്ക്‌ ന്റെ ദേവു…”

“ഈ മുത്തശ്ശി ടേ ഒരു കാര്യം… അത്രയ്ക്ക് നിറം കുറവ് ഒന്നും എനിക്ക് ഇല്ല…. പിന്നെ എന്തിനാ ഇങ്ങനെ പറയുന്നേ…!

ദേവു ആണെങ്കിൽ അവരെ നോക്കി പേടിപ്പിച്ചിട്ട് തന്റെ മുറിയിലേക്ക് പോയി.

*******************

പരീക്ഷയുടെ തിരക്കുകൾ എല്ലാം ഇന്ന് കൊണ്ട് കഴിയും….. ദേവൂട്ടിക്ക് ആകെ ഒരു ഉന്മേഷക്കുറവ് അനുഭവപെട്ടു… ഇന്ന് തന്റെ കലാലയജീവിതവും അവസാനിക്കും… ആദ്യമായി കോളേജിലേക്ക് പേടിച്ചു പേടിച്ചു പോയത് എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു, മൂന്നുവർഷം പോയത് എത്ര പെട്ടെന്ന് ആണ്.. ആദ്യം ഒക്കെ ചെറിയ വയറുവേദന വന്നാൽ പോലും മടി പിടിച്ചു വീട്ടിൽ ഇരിക്കും, ഹരിസാർ വന്നതിൽ പിന്നെ ഒറ്റ ക്ളാസ് പോലും മിസ് ആക്കാതെ പോകുമായിരുന്നു… മഴയെത്തും മുൻപേ എന്ന സിനിമയിലെ മമ്മൂട്ടി ആണ് എല്ലാവർക്കും ഹരിസാർ….

ഇന്ന് ക്ലാസ്സ്‌ തീരും അല്ലേ ദേവൂട്ടി.. ‘അമ്മ അവളെ ഓർമകളിൽ നിന്ന് എഴുന്നേൽപ്പിച്ചു..

മ്… അതേ അമ്മേ

അവൾ കസേരയിൽ നിന്നും എഴുനേറ്റു…

“നിങ്ങളുടെ ചുരിദാർ ഇന്നാണോ കുട്ടി കിട്ടണത്, ലച്ചൂ ഇപ്പോൾ വിളിച്ചു പറഞ്ഞു നാളെ അവൾ വന്നിട്ട് പോയി മേടിച്ചാൽ മതിയെന്ന്, എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ആകാമല്ലോ..”

. ശാരദ മകളോടായി പറഞ്ഞു..

“ആഹ് ലെച്ചു ചേച്ചിക്കും ഇന്ന് എക്സാം കഴിയും അല്ലേ അമ്മേ.എങ്കിൽ ചേച്ചി വന്നിട്ട് പോവാം…”

. ദേവൂട്ടിക്ക് ചേച്ചി വരുന്നത് ഓർത്തപ്പോൾ സന്തോഷമായി…..

” നീ പോയി വേഗം റെഡിയാകും കുട്ടി അല്ലെങ്കിൽ ഇന്നും ബസ് പോകും… “

ശാരദ പറഞ്ഞപ്പോൾ അവൾ തന്റെ ചെറിയ തടിയലമാര തുറന്ന്,അതിൽ നിന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ചെണ്ടുമല്ലിയുടെ നിറമുള്ള ഒരു ചുരിദാറാണ് തിരഞ്ഞെടുത്തത്..

മുടി മുഴുവനായും മെടഞ്ഞു താഴേക്കിട്ടു..

കുറച്ചു പൗഡർ എടുത്ത് മുഖത്തിട്ട ശേഷം,, അല്പം കണ്മഷിയെടുത്ത്, കണ്ണിനു താഴെ, ചെറുതായി വരച്ചു. ഒരു കല്ലിന്റെ പൊട്ടു കൂടി ഉറപ്പിച്ച ശേഷം, അല്പം ചന്ദനം, കൈവെള്ളയിൽ ചാലിച്ച് നെറ്റിമേൽ പുരട്ടി…

ചുരിദാറിന്റെ നിറമുള്ള ഈരണ്ടു കുപ്പിവളകൾ വീതം കൈകളിൽ ഇട്ടു കൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു.

“ഇന്ന് സുന്ദരി ആയിട്ടാണല്ലോ ദേവുട്ടിയെ… എന്റെ കുട്ടിയെ കാണാൻ എന്തൊരു ചേലാണ്…. മുത്തശ്ശിയുടെ പറച്ചിൽ കേട്ടപ്പോൾ അച്ഛൻ ഒന്നു പുഞ്ചിരിച്ചു….

അച്ഛന്റെ ചിരി കണ്ടപ്പോൾ അവൾക്ക് ദേഷ്യമായി..

എന്തേ അച്ഛാ ഒരു ചിരി ഒക്കെ… മുത്തശ്ശി പറഞ്ഞത് സത്യം അല്ലേ…

പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ച ദേവു തിരിഞ്ഞു നിന്ന് അച്ഛനോട് കയർത്തു…

എന്റെ കുട്ടി സുന്ദരി തന്നെയാണ്…. മുത്തശ്ശിയുടെ സംസാരം കേട്ടപ്പോൾ ഞാൻ വെറുതെ ഒന്ന് ചിരിച്ചന്നേ ഉള്ളൂ കുട്ടി…

അച്ഛന്റെ മറുപടിയിൽ അവൾ സംതൃപ്ത ആയില്ലെന്നു എല്ലാവര്ക്കും അറിയാമായിരുന്നു…

കൂടുതലൊന്നും പറയാതെ ദേവു ഇറങ്ങിപ്പോയി..

ക്ലാസിൽ ചെന്നപ്പോൾ ഹരിസാറും തന്റെ സഹപാഠികളും ചേർന്ന് തമാശകൾ ഒക്കെ പറഞ്ഞു ഉറക്കെ ചിരിക്കിന്നുണ്ട്, സാർ ഇന്ന് അമ്പലത്തിൽ പോയിട്ടാണ് വന്നതല്ലേ, ചന്ദനക്കുറി കണ്ടു ചോദിച്ചാണ് കേട്ടോ … മിന്നു മേരി ചോദിച്ചു..

“ഇന്ന് എന്റെ അമ്മയുടെ ജന്മനാൾ ആണ്, അതുകൊണ്ട് അമ്മയും ആയിട്ട് അമ്പലത്തിൽ പോയതാണ് “

സാർ മറുപടിയും കൊടുത്തു…

“.ആഹ് ശ്രീദേവിക ഇന്ന് നേരത്തെ എത്തിയല്ലോ”

സാർ പറഞ്ഞത് കേട്ടുകൊണ്ട് എല്ലാവരും തിരിഞ്ഞുനോക്കി…

അവൾ ചെറുതായൊന്നു മന്ദഹസിച്ചുകൊണ്ട് അകത്തേക്ക് കയറിവന്നു…

“സാർ ഇവൾ മനപ്പൂർവം താമസിക്കുന്നതല്ല കേട്ടോ,ഇവളുടെ കേശഭാരം മിനുക്കി വരുമ്പോൾ ലേറ്റ് ആകുന്നതാണ്, “

സാറയുടെ പറച്ചിൽ കേട്ടു എല്ലാവരും ഉറക്കെ ചിരിച്ചു…

തുടരും…