മന്ത്രകോടി – ഭാഗം 12, എഴുത്ത്: മിത്ര വിന്ദ

ഹരി മെഡിസിൻ ഷീറ്റ് മേടിച്ചുകൊണ്ട് ഐപി ഫർമസി ലക്ഷ്യമാക്കി നടന്നു പോയി…മരുന്ന് മേടിച്ചു കൊണ്ട് തിരികെ റൂമിലെത്തിയപ്പോൾ ദേവികയുടെ അച്ഛനും അമ്മയും ഉണ്ട്‌ റൂമിൽ….അവരെ കണ്ടതും ദേവു കരഞ്ഞുപോയിരുന്നു.

അച്ഛനും അമ്മയും ഒക്കെ അവളെ അശ്വസിപ്പിക്കുക ആണ്.സാറിനെ കൂടി ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് പറഞ്ഞു കൊണ്ട് ആണ് അവൾ കരയുന്നത്.അത് കേട്ടതും ഹരിക്ക് സങ്കടം ആയിരുന്നു..

സാറിനെ വാതിൽക്കൽ കണ്ടതും, പെട്ടെന്ന് അവൾ കരച്ചിൽ അടക്കി.. ” അച്ഛാ, ഇതാണ് ഹരി സാർ അവൾ സാവധാനത്തിൽ പറഞ്ഞു””

അപ്പോഴേക്കും ഹരി അകത്തേക്ക് കയറിയിരുന്നു അവനെ കണ്ടതും അച്ഛനും അമ്മയും എഴുന്നേറ്റു..

“ഇരിക്കൂ….. ദേവികയ്ക്ക് മെഡിസിൻ വാങ്ങുവാനായി പോയതായിരുന്നു ഞാൻ.. “

അവൻ കയ്യിലിരുന്ന് മെഡിസിനും മെഡിസിൻ ഷീറ്റും മേശമേൽ വച്ചുകൊണ്ട് അവരെ നോക്കി പറഞ്ഞു..

ഉവ്വ്… മോള് ഞങ്ങളോട് പറഞ്ഞ സാറേ,, സാറിന് ബുദ്ധിമുട്ടായോ” ഭാര്യ അവനെ നോക്കി വിനയത്തോടെ ചോദിച്ചു.

“എന്തൊക്കെയാണ് ചോദിക്കുന്നത് ബുദ്ധിമുട്ടോ എനിക്ക്….. “

പിന്നീട് അവൻ കോളേജിൽ ഉണ്ടായ സംഭവവികാസങ്ങൾ എല്ലാം അവരോട് വിവരിച്ചു.

“ആ കുട്ടിയുടെ മരണവാർത്ത അറിഞ്ഞു കഴിഞ്ഞതിനുശേഷം ദേവൂട്ടി ആകെ വിഷമത്തിൽ ആയിരുന്നു സാറേ,,, ശരിയായിട്ട് ഭക്ഷണം കഴിച്ചത് പോലുമില്ല, ഞങ്ങൾ ഒരുപാട് വഴക്ക് പറഞ്ഞതാണ്…. പക്ഷേ കേൾക്കണ്ടേ….

ഇന്നലെ മുഴുവനും ഒരേ കിടപ്പായിരുന്നു കരഞ്ഞു കരഞ്ഞ് ആകെ വശം കെട്ടു പോയിരുന്നു കുട്ടി…

ദേവുന്റെ അമ്മ ആയിരുന്നു,ഹരി സാറിനോട് സങ്കടങ്ങളൊക്കെ പങ്കുവെച്ചത്…

“പെട്ടന്ന് ഉണ്ടായ ഷോക്ക് ആണെന്നും വിഷമിക്കേണ്ട എല്ലാം ശരിയാകും എന്നും ഒക്കെ പറഞ്ഞു കൊണ്ട് ഹരി അവരെ സമാധാനിപ്പിച്ചു..

ഹാരിസറുമായി അവർ കുറച്ചു സമയം സംസാരിച്ചിരുന്നു….പിന്നീട് ഹരി അവരോടു യാത്ര പറഞ്ഞു ഇറങ്ങി..

“ഞാൻ ആ സാറിന് ക്യാഷ് കൊടുത്തതാണ്, പക്ഷെ അദ്ദേഹം മേടിച്ചില്ല കെട്ടോ…”

വാര്യർ മകളോടും ഭാര്യയോടും പറഞ്ഞു…

“സാറൊരു പാവമാണ് അച്ഛാ.. കുട്ടികൾക്ക് എല്ലാവർക്കും സാറിനെ വലിയ കാര്യമാണ്”

ദേവു പറഞ്ഞു.

അന്ന് രാത്രിയിൽ, ശാരദയെ ദേവുന്റെ അരികിൽ ആക്കിയിട്ട് മാധവ വാരിയർ തിരിച്ചു വീട്ടിലേക്ക് പോയിരുന്നു..കാരണം ലച്ചു വീട്ടിൽ ഒറ്റയ്ക്കായിരുന്നു..

മുത്തശ്ശി ആണെങ്കിൽ കുറച്ചു ദിവസമായിട്ട് ഒരു ആയുർവേദ ചികിത്സയ്ക്കായി, വാര്യരുടെ പെങ്ങളുടെ വീട്ടിൽ ആയിരുന്നു..മറ്റന്നാളത്ര തിരിച്ചുവരുന്നത്…

“ദേവൂട്ടിക്ക് എങ്ങനെയുണ്ട് അച്ഛാ….”

അയാൾ വന്നു ബെല്ലടിച്ചതും ലച്ചു ഓടി വന്നു വാതിൽ തുറന്നിരുന്നു…

ക്ഷീണമാണ് മോളെ… രണ്ടുദിവസം കൊണ്ട് അവൾ ആകെ കോലം കെട്ട് പോയിരിക്കുന്നു…മ്മ്…. അവൾ എന്തെങ്കിലും കഴിച്ചോ..?

” പൊടിയരി കഞ്ഞി വാങ്ങി കൊടുത്തിട്ടാണ് ഞാൻ പോന്നത് “

“മ്മ്… നാളെ പോരാം അല്ലേ അച്ഛാ…”

“അങ്ങനെ ആണ് ഡോക്ടർ പറഞ്ഞത്…” അയാൾ വന്ന് സെറ്റിയിലേക്ക് ഒന്ന് അമർന്നിരുന്നു….

“അച്ഛന് കുടിക്കാൻ ഞാൻ ഇത്തിരി ചായ ഉണ്ടാക്കാം…” എന്ന് പറഞ്ഞുകൊണ്ട് ലച്ചു അടുക്കളയിലേക്ക് പോയി..

********************

ഇന്ന് തന്നെ ഡിസ്ചാർജ് ആകും എന്ന് അമ്മ വിളിച്ചു പറഞ്ഞതിനാൽ, ഉച്ചത്തേക്കുള്ള ചോറും കറികളും ഒക്കെ ലച്ചുവായിരുന്നു അന്ന് ഉണ്ടാക്കിയത്..

പുളിശ്ശേരിയും, ചീര ഉപ്പേരിയും, മീൻ പൊരിച്ചതും ആയിരുന്നു വിഭവങ്ങൾ.അത്രയും ഉണ്ടാക്കിയപ്പോഴേക്കും അവൾ ആകെ മടുത്തു പോയിരുന്നു..ദേവൂട്ടിയെ ക്കുറിച്ച് ആയിരുന്നു ലച്ചുവിന്റെ അപ്പോഴത്തെ ആലോചന..

അടുക്കള ജോലിയും, ഒപ്പം തന്നെ തൊടിയിലെ ജോലികളും, ഒക്കെ എത്ര നിസ്സാരമായ രീതിയിലാണ് അവൾ നടത്തിക്കൊണ്ടുപോകുന്നത് എന്ന് ലച്ചു ഓർത്തു…

മാധവ വാരിയർ ആണെങ്കിൽ അന്നും അവധിയെടുത്തിരുന്നു…കാരണം ഹോസ്പിറ്റലിലേക്ക് പോകേണ്ടതുണ്ടായിരുന്നു…

രാവിലത്തെ കാപ്പികുടി കഴിഞ്ഞതിനു ശേഷം അയാൾ, ദേവൂട്ടിയുടെ അടുത്തേക്ക് പോയിരുന്നു…അങ്ങനെ ഉച്ചയോടെ ദേവിക വീട്ടിൽ തിരിച്ചെത്തി…

“എന്തായിരുന്നു ദേവൂട്ടി നിനക്ക് പറ്റിയത്…. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടിയത് കൊണ്ടല്ലേ….” അവളെ കണ്ടതും ലച്ചു സ്നേഹപൂർവ്വം ശകാരിച്ചു..

“അറിയില്ല ചേച്ചി… പെട്ടെന്ന് എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി….”

“മ്മ്… ഇനി അതുംഇതും പറഞ്ഞുകൊണ്ട് നിൽക്കാതെ അകത്തേക്ക് കയറിപ്പോകു ദേവൂട്ടി നീ….”…

ശാരദ മകളോടെ പറഞ്ഞതും അവൾ തന്റെ മുറിയിലേക്ക് പോയി.

********************

ലെച്ചുവിന്റെ വിവാഹ കാര്യത്തിന്റെ ചർച്ചയും കാര്യങ്ങളും ഒക്കെ ആണ് പിന്നീടുള്ള ദിവസങ്ങളിൽ അവിടെ നടന്നത്….വൈകുന്നേരം, നാമജപവും മറ്റും കഴിഞ്ഞ ശേഷം, ലച്ചുവും ദേവൂട്ടിയും, മുത്തശ്ശിയുടെ അടുത്ത് ഇരിക്കുകയായിരുന്നു..

അപ്പോഴാണ് വാര്യരുടെ ഫോൺ ശബ്ദിച്ചത്..നോക്കിയപ്പോൾ ഗുപ്തൻ നായർ ആണ് പാലക്കാട്ട് നിന്നും…വാര്യര് വളരെ സ്നേഹപൂർവ്വമാണ് അയാളോട് സംസാരിച്ചത്….

“മാധവേട്ട,, സുഖം ആണോ “

” സുഖം ആയിരിക്കുന്നു ഗുപ്ത… അവിടെയോ…. “

“ഇവിടെ യും അങ്ങനെ ഒക്കെ തന്നെ…. എല്ലാവരും എന്ത് പറയുന്നു “

“ഇവിടെ ഉണ്ട്…..ചേച്ചി യും നന്ദനും, ഒക്കെ എവിടെ….”

“നന്ദൻ വന്നിട്ടില്ല.. കുറച്ചു തിരക്ക് ഉണ്ടെന്ന് പറഞ്ഞു…… പിന്നെ സരസ്വതി ഇവിടെ ഉണ്ട്… ഞാൻ വിളിച്ചത്, ഒരു കാര്യം സംസാരിക്കുവാൻ ആയിരുന്നു “

“എന്താണ് ഗുപ്ത “

“അത് പിന്നെ ഇവിടെ നമ്മൾക്ക് കുറച്ചു ബന്ധുക്കൾ ഒക്കെ ഉണ്ട്….. വിവാഹ കാര്യങ്ങൾ അറിഞ്ഞപ്പോൾ എല്ലാവർക്കും കുട്ടിയെ കാണണം എന്ന്….. മോതിരം മാറ്റം നടത്തിയാലോ എന്ന് ഒരു ആലോചന….. ദൂരം കൂടുതൽ ആയതു കൊണ്ട്,, ഒറ്റ വരവിനു തന്നെ നമ്മൾക്ക് ആ ചടങ്ങ് അങ്ങ് നടത്തിയാലോ….”

“അതിനെന്താ ചേട്ടാ… എല്ലാവരും പോരട്ടെ… നമ്മൾക്ക് സന്തോഷം ഒള്ളു…..”

“മാധവേട്ടൻ വീട്ടിൽ എല്ലാവരോടും പറയു ട്ടോ… എന്നിട്ട് തീരുമാനം അറിയിച്ചാൽ മതി…”

ഞാൻ ഇവിടെ ആലോചിച്ചിട്ട് ഏത് ഡേറ്റ് ആണെന്ന് എത്രയും പെട്ടന്ന് പറയാം..

അയാൾ മറുപടി കൊടുത്തു…കുറച്ചു സമയങ്ങൾ കൂടി സംസാരിച്ച ശേഷം വാര്യരു ഫോൺ കട്ട്‌ ചെയ്തത്..

“മോതിരം മാറ്റം നടത്തുന്നതിനെ കുറിച്ച് പറയാൻ ആണ് ഗുപ്തൻ വിളിച്ചത്…”
.. ഭാര്യ യോട് ആയി അയാൾ പറഞ്ഞു.

“ഉവ്വോ…. എന്നാണ് എന്ന് വല്ലതും പറഞ്ഞൊ ഏട്ടാ “

“ഡേറ്റ് ഒക്കെ നമ്മൾ ആലോചിച്ചു പറയാൻ ആണ് ഗുപ്തൻ പറഞ്ഞെ…”

“മോളെ ഒന്ന് വിളിക്കോ… അവളോട് കൂടി ചോദിക്കാം….”

“മ്മ്….. മോളെ ലെച്ചു…..” ശാരദ ഉറക്കെ വിളിച്ചു..

ലെച്ചു അവിടേക്ക് ഇറങ്ങി വന്നു.

“എന്താ അമ്മേ….. എന്തിനാ വിളിച്ചേ…”

“നന്ദൻ ന്റെ അച്ഛൻ ഇപ്പൊ വിളിച്ചു….”

കാര്യങ്ങൾ എല്ലാം മാധവ വാര്യർ ആണ് മക്കളോട് പറഞ്ഞത്..ഒരു തരം നിസംഗ ഭാവം ആയിരുന്നു അവൾക്ക് അപ്പോൾ….

“നീ എന്താ ഒന്നും പറയാത്തത്…..” അമ്മ ചോദിച്ചപ്പോൾ അവൾ ഒന്ന് പകച്ചു.

“ഞാൻ എന്ത് പറയാൻ ആണ് അമ്മേ….” അവൾ സാവധാനം പറഞ്ഞു.

“അതാടി എന്റെ മക്കൾ…. അവർക്ക് രണ്ടാൾക്കും നമ്മുടെ തീരുമാനങ്ങൾ തന്നെ ആണ്…. ഞാൻ എന്തായാലും ബാലകൃഷ്ണനെ ഒന്ന് വിളിക്കട്ടെ…”

അയാൾ ഫോൺ എടുത്തു കൊണ്ട് ചായിപ്പിലേക്ക് നടന്നു..ബാലകൃഷ്ണനോട്‌ വിളിച്ചു ഉടനെ തന്നെ വാര്യർ കാര്യങ്ങൾ ഒക്കെ ധരിപ്പിച്ചു..

“അളിയൻ ഇപ്പൊ എന്നെ വിളിച്ചു വച്ചതെ ഒള്ളു മാധവ……”

“നമ്മൾക്ക് അടുത്ത ഒരു മുഹൂർത്തം നോക്കാം അല്ലേ ബാല….”

“അതെ… വെച്ചു താമസിപ്പിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം….”

ബാലനും തന്റെ സുഹൃത്ത്‌ ആയ മാധവന്റെ അതെ അഭിപ്രായം തന്നെ ആയിരുന്നു ആ കാര്യത്തിൽ..

ഈ വരുന്നത്തിന്റെ പിറ്റേ ഞായറാഴ്ച നല്ല ദിവസം ആണ്, അന്ന് നടത്തിയാലോ…. വാര്യർ പാലക്കാട്ടേക്ക് വിളിച്ചു…

അവർക്കു എന്തിനും സമ്മതം ആയിരുന്നു…അതിനു ശേഷം മാധവ വാര്യർ തന്റെ ചേട്ടനെയും, വിളിച്ചു..അയാളോടും കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു..എല്ലാം കേട്ട് കഴിഞ്ഞു അയാൾക്കും സന്തോഷം ആയിരുന്നു..

അങ്ങനെ കുടുംബത്തിലെ വേണ്ടപ്പെട്ട ഓരോരോ ആളുകളെ വിളിച്ചു ഗുപ്തൻ നായർ വിളിച്ച കാര്യങ്ങൾ പറഞ്ഞു.

എല്ലാം കേട്ട് കൊണ്ട്, വിങ്ങുന്ന നെഞ്ചുമായി ലെച്ചു അകത്തെ വാരത്തിൽ ഇരുന്നു….

തുടരും…