മന്ത്രകോടി – ഭാഗം 16, എഴുത്ത്: മിത്ര വിന്ദ

വിവാഹ നിശ്ചയ ചടങ്ങു ആണ് നാളെ…

ലെച്ചുവും അശോകും അതീവസന്തോഷത്തിൽ ആണ്… ഒടുവിൽ തങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങൾ ഒക്കെ വന്നുചേർന്നതിനാൽ ഇരുവർക്കും അതീവ ആഹ്ലാദമായിരുന്നു… അതുപോലെതന്നെയായിരുന്നുഅവരുട കുടുംബങ്ങളും….

അശോകനെ,ഒരുപാട് ഇഷ്ടമായിരുന്നു മാധവവാരിയർക്കും ഭാര്യ രമയ്ക്കും….

ചെറുപ്പം മുതലേ അവർ അറിയുന്ന പയ്യൻ ആയിരുന്നു അവൻ.

അതുകൊണ്ട് തങ്ങളുടെ മകളുടെ ഭർത്താവായി അശോക് വരുന്നതിൽ ആ അച്ഛനും അമ്മയ്ക്കും സന്തോഷം മാത്രമേ ഉള്ളായിരുന്നു..ചുരുക്കിപ്പറഞ്ഞാൽ ഇരു വീട്ടുകാരും സന്തോഷത്തിൽ മതി മറന്നാണ് നിൽക്കുന്നത്…

ശോഭയുടെ ആഗ്രഹം പോലെ തന്നെ ലെച്ചു ഒടുവിൽ, അവരുടെ മരുമകളായി വന്നുചേരുവാൻ പോകുന്നു. സരസ്വതിയും ഗുപ്തന്നായരും നന്ദകിഷോറും കൂടി തലേ ദിവസം വൈകിട്ട് വന്നു ചേർന്നു .

നന്ദനെ കണ്ടപ്പോൾ എല്ലാവർക്കും അവനെ അഭിമുഖീകരിക്കാൻ ഒരു വിഷമം തോന്നി.. പക്ഷെ അവൻ വളരെ ആഹ്ലാദത്തിൽ ആയിരുന്നു…

അശോകനെ കണ്ടത്, നന്ദൻ അവനെ കെട്ടിപ്പുണർന്നു കൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു..

“സോറി ഡാ…. സത്യം പറഞ്ഞാൽ നിന്നോട് പലവട്ടം പറയണമെന്ന് കരുതിയതായിരുന്നു.. പക്ഷേ എന്തോ….അത് സാധിച്ചില്ല…റീലി സോറി….”

“ഹേയ്… ഇട്സ് ഓക്കേ മാൻ……”

നന്ദൻ അവന്റെ തോളിൽ തട്ടി കൊണ്ട് അകത്തേക്ക് കയറി.

ബാലകൃഷ്ണനും ശോഭക്കും സരസ്വതിയെ കണ്ടപ്പോൾ ആദ്യം ഇത്തിരി വിഷമം തോന്നിയിരുന്നു.. എന്നാൽ സരസ്വതി അതൊന്നും കാര്യമാക്കിയില്ല.

ഞങ്ങൾക്ക് വിധിച്ച പെൺകുട്ടി സമയമാകുമ്പോൾ എത്തിച്ചേരും എന്നു പറഞ്ഞുകൊണ്ട്, അവർ തന്റെ സഹോദരനെയും ഭാര്യയെയും നോക്കി പുഞ്ചിരിച്ചു.ചായ സൽക്കാരമൊക്കെ കഴിഞ്ഞ് എല്ലാവരും കൂടി ഉമ്മർത്തിരിക്കുകയാണ്..നീലിമയും ഭർത്താവും അവളുടെ വീട്ടുകാരും ഒക്കെ രാത്രിയിൽ എത്തിച്ചേരും..

നീലമയുടെ ഭർത്താവിന്റെ വീട്ടുകാരെ കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു ശോഭ..

പെട്ടെന്നായിരുന്നു മാധവ വാര്യർ എന്തോ ആവശ്യത്തിനായി ബാലകൃഷ്ണനെ ഫോൺ ചെയ്തത്..

വാര്യരോട് സംസാരിച്ചുകൊണ്ട് ബാലൻ വെളിയിലേക്ക് ഇറങ്ങി..

ആ സമയത്താണ് സരസ്വതിയ്ക്ക് ഒരു ആഗ്രഹം തോന്നിയത്..ലച്ചുവിന്റെ വീട് വരെ ഒന്ന് പോകണം..

അവർ അത് അറിയിച്ചപ്പോൾ,ഗുപ്തൻ നായർ എതിർത്തു..

“എന്തിനാ ഇത്ര തിടുക്കത്തിൽ പോകുന്നെ… കുട്ടിയേ നാളെ കാണാല്ലോ…. “

“ആയിക്കോട്ടെ… എന്നാലും എനിക്ക് ഒന്നു പോണം..പെട്ടന്ന് മടങ്ങാം ന്തെ…..”

സരസ്വതി തീർത്തു പറഞ്ഞു.

“അപ്പച്ചിക്ക് പോകണമെന്ന് നിർബന്ധമുണ്ടെങ്കിൽ, നമ്മൾക്ക് എല്ലാവർക്കും കൂടി അവിടെ വരെ പോയിട്ട് വരാം” അതും പറഞ്ഞുകൊണ്ട് അശോക് ഇറങ്ങി വന്നു.

അങ്ങനെ അവർ മൂവരും അശോകനോട് ഒപ്പം ലച്ചുവിന്റെ വീട്ടിലേക്ക് പോകുവാനായി തയ്യാറായി.

” വെറുതെ ഒന്ന് പോകുന്നേ ഉള്ളൂ ഏട്ടാ… ഇനി ലച്ചുവിന് പേരിൽ ഒരു, ബുദ്ധിമുട്ടുണ്ടാവരുത്. ആ കുട്ടിയെ കണ്ടു ഒന്ന് സംസാരിക്കണം അത്രമാത്രം”

കാറിലേക്ക് കയറും മുന്നേ സരസ്വതി തന്റെ സഹോദരനായ ബാലണോട് പറഞ്ഞു. അവർ പോയതും ശോഭയ്ക്ക് കലി കയററി..

ഇതു എന്തിനാ ബാലേട്ടാ ഇവർ എല്ലാവരും കൂടി പോകുന്നെ… എന്തോ ഉദ്ദേശം ഉണ്ട്.. എനിക്ക് ഉറപ്പാ….

ഒന്ന് പോടീ മിണ്ടാതെ, എന്തോന്ന് ഉദ്ദേശമാണ് ഉള്ളത്…..

ആഹ് കണ്ടൊ..

എന്ത് കാണാൻ… നി മിണ്ടാതേ കേറി പോകുന്നുണ്ടോ…

അയാൾ ഭാര്യയെ നോക്കി വഴക്ക് പറഞ്ഞു..

അതു കേട്ടതും ശോഭ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് കയറി പോയിരുന്ന്..കഷ്ടിച്ചു അര മണിക്കൂർ എടുത്തുള്ളൂ അപ്പോഴേക്കും, അവർ ലെച്ചു വിന്റെ വീട്ടിൽ എത്തി.പെട്ടന്ന് എല്ലാവരെയും കൂടി കണ്ടതും മാധവവാരിയർക്കും ഒരു അസ്വസ്ഥത നിറഞ്ഞു..

എന്നാൽ പുഞ്ചിരിയോടുകൂടിയാണ് സരസ്വതിയും നന്ദനും ഒക്കെ അവരോട് പെരുമാറിയത്.

സ്വീകരണ മുറിയിലേക്ക്, സരസ്വതിയും ഗുപ്തൻ നായരും പ്രവേശിച്ചു.

അപ്പോളേക്കും ലച്ചു ഇറങ്ങിവന്നു.

ആഹ് മോളെ ലെച്ചു…….

സരസ്വതി അവളെ കണ്ടുകൊണ്ട് മെല്ലെ എഴുനേറ്റ്.

“മോളെ ഒന്ന് കാണുവാനായി വന്നതായിരുന്നു ഞങ്ങളു കേട്ടോ…” അവർ അവളുടെ കൈത്തണ്ടയിൽ പിടിച്ചു..

‘സോറി ആന്റി…… ഞാൻ.. എനിക്ക് ‘ അവൾ ഒരു വേള വാക്കുകൾ കിട്ടാതെ പരതി..

” ഇപ്പോൾ ഇങ്ങോട്ട് ഒന്നും പറയണ്ട കേട്ടോ,,, ഈശ്വരൻ വിധിച്ചത് മോളും അശോകും ഒന്നാകുവാനാണ്,അതങ്ങനെ തന്നെ നടക്കുകയും ചെയ്യുകയുള്ളൂ…. ഒരു ടെൻഷനും വേണ്ട, ഹാപ്പി ആയിരിക്കണം കേട്ടോ…. മോളെ ഒന്ന് വന്നു കാണുവാനും, സംസാരിക്കുവാനും ആണ് ഞങ്ങൾ ഇപ്പോൾ വന്നത്”

സരസ്വതി അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

രമ്യ അപ്പോഴേക്കും അവർക്കൊക്കെ കുടിക്കുവാനായി ചായയും, കുറച്ചു പലഹാരങ്ങളും ഒക്കെയായിട്ട് എത്തിയിരുന്നു.

“ഇതിന്റെ ഒന്നും ആവശ്യമില്ല ഞങ്ങൾ ചായ കുടിച്ചിട്ടാണ് ഇപ്പോൾ ഇറങ്ങിയത്”

“കുഴപ്പമില്ല ചേച്ചി… ഒരു ചായ കുടിക്കുവാ ഉള്ള ഇടo ഒക്കെ ഉണ്ടെന്നേ…”

രമ അവരെ നിർബന്ധിച്ചു കൊണ്ട് പോയി സെറ്റിയിൽ ഇരുത്തി.

സരസ്വതി അവിടെല്ലാം ദേവുവിനെ തിരഞ്ഞെങ്കിലും അവൾ ഓരോ ജോലിത്തിരക്കിൽ ആയിരുന്നു….

“ദേവൂട്ടി എവിടെ..കണ്ടേ ഇല്ല “

ഒടുവിൽ അവർ ചോദിച്ചു.

അപ്പോളാണ് പിന്നിലൂടെ ഉള്ള മുറിയിൽ നിന്നും അവൾ തിടുക്കപ്പെട്ടു വന്നത്.ആകെ വിയർത്തു ഒലിച്ച അവളെ കണ്ടപ്പോൾ നന്ദന് അറപ്പ് തോന്നി..

“ആഹ് ദേവൂട്ടി.. മോളിത് എവിടെ ആയിരുന്നു…”

“അയ്യോ,അമ്മേ…. എന്റെ അടുത്തോട്ട് വരണ്ട, വിയർത്തു കുളിച്ചു നിൽക്കുവാ ട്ടോ…” പെട്ടെന്ന് അവൾ പിന്നിലേക്ക് വലിഞ്ഞു..

“അതിനെന്താ കുട്ടി…..അതിരിക്കട്ടെ എന്തായിരുന്നു ഇത്ര വലിയ ജോലി..”

“ഞാന്, പിറകിലെ തൊടിയിൽ നിന്ന കുറച്ചു പച്ചക്കറികൾ ഒക്കെ വിളവ് എത്തിയത് പെറുക്കി കൂട്ടുക ആയിരുന്നു…”

“ആഹാ…. ഇഷ്ടം മാതിരി ഉണ്ടോ മോളെ “

“ഇല്ലന്നേ… ഒരുപാട് ഒന്നും ഇല്ല… നമ്മുടെ അടുക്കളയിലേക്ക് വേണ്ട സാധനങ്ങളൊക്കെ ഉണ്ടാവും… അത്ര തന്നെ ‘

“അതാണ് വേണ്ടത്. വിഷരഹിതമായ, ആഹാരസാധനങ്ങൾ കഴിച്ചുകൊണ്ട് ഇനിയെങ്കിലും, അടുത്ത തലമുറ വളരട്ടെ ” ഗുപ്തൻ നായർ അവളെ പ്രശംസിച്ചു..

വേഷം മാറിയിട്ട് ഇപ്പോൾ തന്നെ വരാമെന്ന് പറഞ്ഞുകൊണ്ട് ദേവൂട്ടി വേഗം, അവിടെ നിന്നും ഇറങ്ങി..അശോകും ലെച്ചുവും കൂടി സംസാരിച്ചു കൊണ്ട് വെളിയിൽ നിൽക്കുക ആണ്..ഗുപ്തൻ നായർക്ക് ഒരു കാൾ വന്നപ്പോൾ അയാൾ അതു അറ്റൻഡ് ചെയ്യുവാനായി പോയി.

ആ സമയം നോക്കി നന്ദൻ, മാധവ വാര്യരെ സമീപിച്ചു….അങ്കിൾ, എനിക്കൊന്നു സംസാരിക്കണം…അങ്കിൾ ന് വിരോധം ഇല്ലെങ്കിൽ…

അവൻ അയാളോടായി ചോദിച്ചു .

“അതിനെന്താ മോനെ വരുന്നേ…..”

അയാൾ പെട്ടന്ന് അവനെയും കൂട്ടി വെളിയിലേക്ക് ഇറങ്ങി..

“മോനെ നന്ദ….. അങ്ങനെയൊക്കെ സംഭവിച്ചത് ഞാനും എന്റെ കുടുംബവും മോനോട് ക്ഷമ പറയുക ആണ്,, വാര്യർ ആണെങ്കിൽ ആദ്യം തന്നെ അവനോട് ക്ഷമാപണം നടത്തി…

അവൻ അതൊക്കെ ചിരിച്ചു തള്ളി

അങ്കിൾ, സത്യത്തിൽ , ലെച്ചുവും അശോകും തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെന്നു അറിയാതെ ആണ് അമ്മയും ഈ പ്രൊപോസൽ മുൻപോട്ട് വെച്ചത്, അതാ ഇത്രക്ക് പ്രോബ്ലം ഉണ്ടായത്… പോട്ടെ അങ്കിൾ, കഴിഞ്ഞത് കഴിഞ്ഞു…..

എന്തായാലും ഇപ്പോൾ അവർ ഇരുവരും happy ആയല്ലോ. നമ്മൾക്ക് അത് മതി.

അവൻ വിനയസ്വരത്തിൽ പറഞ്ഞു…

“ആഹ്….. അശോകിനെ ഞങ്ങൾക്ക്, അവന്റെ ചെറുപ്പം മുതലേ അറിയാം. നല്ല കുട്ടിയാണ് അവനും. പിന്നെ എന്റെ, ഉറ്റ സുഹൃത്തായ ബാലന്റെ മകൻ അല്ലേ…. മോൻ പറഞ്ഞതുപോലെ എന്റെ മകൾ, എന്നും ആ കുടുംബ ത്തിൽ സന്തോഷവതി ആയി കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട് “

വാര്യർ അത് പറഞ്ഞപ്പോൾ നന്ദ്നു കലി കയറി.

അയാളുടെ ഒരു സുഹൃത്തും മകനും….വാക്കിന് വില കല്പിയ്ക്കാത്ത ചെറ്റകൾ…ഓർത്തപ്പോൾ അവനു അമർഷം ഉള്ളിൽ നിറഞ്ഞു പൊന്തി..

എന്നാലും അതൊന്നും പുറത്തു കാണിക്കാതെ അവൻ സംയമനം പാലിച്ചു.

അങ്കിൾ,ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

“എന്താണ് മോനെ….”

“അത് പിന്നെ അങ്കിൾ,നിങ്ങൾക്കൊക്കെ സമ്മതം ആണെങ്കിൽ ദേവൂനെ എനിക്ക് തന്നൂടെ, ഞാൻ അവളെ പൊന്നുപോലെ നോക്കാം,…

നന്ദൻ പറയുന്നത് കേട്ടിട്ട് വിശ്വസിക്കാൻ ആവാതെ ഞെട്ടി നിന്നു പോയിരിന്നു വാര്യര് അപ്പോള്..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *