മന്ത്രകോടി – ഭാഗം 08, എഴുത്ത്: മിത്ര വിന്ദ

ലെച്ചുവിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാനേ അവനു കഴിയണില്ല…..

“ഇപ്പോൾ തന്നേ നിന്നെയും കൊണ്ട് ബാംഗ്ലൂർക്ക് പറക്കട്ടെ…” ഇടക്ക് വീണുകിട്ടിയ നിമിഷത്തിൽ അവൻ ലെച്ചുവിനോട് കാതിൽ മന്ത്രിച്ചു… ..

നാണത്തോടെ ഉള്ള ഒരു നോട്ടം ആയിരുന്നു അവൾ മറുപടി ആയി അവനു നൽകിയത്…

അടുത്ത വരവിനു നമ്മുടെ കാര്യം വീട്ടിൽ പറയണം എന്നും, വിവാഹം നടത്തണം എന്നും ഒക്കെ ഇന്നലെ അശോക് അവളോട് പറഞ്ഞിട്ടുണ്ട്… ആ ഉറപ്പിലാണ് ലെച്ചു….

വൈകാതെ അവൾക്ക് കല്യാണ ആലോചന തുടങ്ങും എന്ന് ഏകദേശം അച്ഛനും അമ്മയും ഒക്കെ പറഞ്ഞു തുടങ്ങി..

നീലിമയുടെ വിവാഹം കൂടെ കഴിഞ്ഞ സ്ഥിതിക്ക് ഇനി തനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല താനും…നീലിമയുടെ കൂടെ എല്ലാ കാര്യങ്ങൾക്കും കൂട്ടായി അവളുടെ പിന്നിൽ ലെച്ചുവും ദേവുവും ഉണ്ടായിരുന്നു…..എല്ലാവരുടെയും കണ്ണുകൾ ലെച്ചുവിൽ മാത്രം ആയിരുന്നു,,,,

ഒരുപക്ഷെ കല്യാണ പെണ്ണിനെ കാൾ കൂടുതൽ ആയി ആളുകൾ ശ്രെദ്ധിച്ചത് ലെച്ചു നെ ആയിരുന്നു..ഇടക്ക് ഒക്കെ അശോകിന് ഇത്തിരി ദേഷ്യം തോന്നി,……

അവൻ അവളുടെ കൈ മുട്ടിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..

“എന്താ അശോകേട്ടാ..”

“നീ ദാവണി ഒക്കെ ചുറ്റിയിരിക്കുന്നത് ശരിയായിട്ട് ആണോ…” അവളുടെ കാതിൽ അവൻ മെല്ലെ ചോദിച്ചു.

“അതേല്ലോ… എന്തെ” അവൾ തന്റെ ഇടുപ്പിന്റെ ഇടത് വശത്തേക്ക് ഇടo കൈ വെച്ചു തപ്പി നോക്കി.

“ഹേയ് ഒന്നുല്ല… ആളുകളുടെ ഒക്കെ നോട്ടം കണ്ടിട്ട് ചോദിച്ചു പോയതാ….”

അവൻ പല്ല് ഞെരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

നന്ദനാണ് ഏറ്റവും കൂടുതലായി ലെച്ചുവിനെ നോക്കി കൊണ്ട് നിന്നത് എന്നുള്ള കാര്യം അശോകിനു മനസിലായി..ലെച്ചു പറഞ്ഞത് ഒക്കെ സത്യം ആണെന്ന് അവനു തോന്നി…

എത്രയും പെട്ടന്ന് തങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയെ തീരു…അശോക് ഉറപ്പിച്ചു.

താലി കെട്ടും, ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞപ്പോൾ, തന്നെ നീലിമ ആകെ മടുത്തു പോയിരുന്നു…

സദ്യ കഴിക്കുവാനായി ഇരുന്നപ്പോൾ ലെച്ചു ആണെങ്കിൽ അശോകിന്റെ വലത് വശത്തായി ഇരുന്നത്..അവരുടെ ഇരുപ്പിലും നടപ്പിലും ഒന്നും ആർക്കും ആസ്വഭാവികാത ഒട്ടും തോന്നിയതും ഇല്ല…3 മണിക്ക് ആയിരുന്നു പെണ്ണും ചെക്കനും കൂടി ചെക്കന്റെ വീട്ടിലേക്ക് പുറപ്പെടണ്ട സമയം…

ഇറങ്ങാൻ നേരത്ത് നീലിമ എല്ലാവരെയും കെട്ടിപിടിച്ചു വിതുമ്പി..അവസാനം അശോകിന്റെ അടുത്ത് എത്തിയതും ഏട്ടനെ കെട്ടിപിടി ച്ചു അവൾ കരഞ്ഞു പോയിരിന്നു.

അതു കണ്ടപ്പോൾ അവിടെ കൂടിയവർക്ക് എല്ലാം കണ്ണ് നനഞ്ഞു..

ഒടുവിൽ എല്ലാവരുടെയും അനുഗ്രഹത്തോട് കൂടി, അച്ഛന്റെയും അമ്മയുടെയും പാദം നമസ്കരിച്ചു കൊണ്ട് അവൾ ഭർതൃ ഗ്രഹത്തിലേക്ക് യാത്ര തിരിച്ചു…

വിവാഹം കഴിഞ്ഞു തിരിച്ചു മാധവവാര്യരും കുടുംബവും വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു…

അങ്ങനെ കാത്തു കാത്തു ഇരുന്ന നീലുവിന്റെ കല്യാണവും കഴിഞ്ഞു….എത്ര ദിവസത്തെ ഒരുക്കങ്ങൾ ആയിരുന്നു ല്ലേ….. ലെച്ചു എല്ലാവരോടും ആയി പറഞ്ഞു…

“ഇനി ചേച്ചിയുടെ കല്യാണം ആണ് നമ്മൾക്ക് അടുത്ത ആഘോഷം അല്ലേ അമ്മേ…അന്ന് നമ്മൾക്ക് അടിച്ചു പൊളിക്കണം “

ദേവു അമ്മയുടെ അടുത്തേക്ക് ചെന്ന് നിന്നു കൊണ്ട് പറഞ്ഞു…..

“അതേ അതേ…. ലെച്ചു്ട്ടിക്കും നല്ല ഒരു പയ്യനെ കിട്ടിയാൽ മതിയായിരുന്നു…. ഞാൻ ആണെങ്കിൽ എപ്പോളും ഭാഗവാനോട് പ്രാർത്ഥിക്കുന്നത് ഈ ഒരേ ഒരു കാര്യം ആണ്…. ഇന്നത്തെ കാലത്തെ നല്ലോരു പയ്യനെ കിട്ടുക എന്നത് ലേശം ബുദ്ധിമുട്ട് ഉള്ള കാര്യം ആണേ…”

കാർത്യായനി അമ്മ കസേരയിൽ വന്നു ഇരുന്നു കൊണ്ട് പറഞ്ഞു….

“ഓഹ് അതിനിപ്പം ആരും ദൃതി വെയ്ക്കണ്ട, സമയം ആകുമ്പോൾ ഞാൻ അറിയിച്ചോളാം,,,,, അന്നേരം മതി മുത്തശ്ശി യുടെ പ്രാർത്ഥനയും മറ്റും…”

ലെച്ചു നിസാരമട്ടിൽ പറഞ്ഞു…

“അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറാൻ പറ്റില്ല മോളെ… ഈ മംഗല്യ ഭാഗ്യം എന്നൊക്കെ പറയുന്നത് ഒരു നിമിത്തം ആണ്… ഓരോത്ർടക്കും ഓരോ സമയം ഈശ്വരൻ നിശ്ചയിച്ചുട്ടുണ്ട്… ആ സമയത്തു നടന്നില്ലെങ്കിൽ പിന്നെ ഓർത്തു ഇരുന്നു വിഷമിച്ചിട്ടു കാര്യം ഇല്ല “

ശാ രദ വിശദീകരിച്ചപ്പോൾ, ബാക്കി എല്ലാവരും അതിനെ പിന്തുണച്ചു…

വൈകിട്ട് കിടക്കാൻ നേരം അശോകിന്റെ ഫോണിൽ നിന്നും ഒന്ന് രണ്ട്,മെസ്സേജ് ലെച്ചുവിന്റെ ഫോണിൽ വന്നു, കമ്പനിയിൽ അത്യാവശ്യമായിട്ട് ചെല്ലണം, എം ഡി യുടെ ‘അമ്മ മരിച്ചുപോയി, അതുകൊണ്ട് അവന്റെ ലീവ് കട്ട് ആക്കി, അവൻ എമർജൻസി ആയിട്ട് ഇപ്പോൾ പോകുകയാണ് എന്നായിരുന്നു ഉള്ളടക്കം……

“ശോ.. ഇതു എപ്പോൾ ആണ് ഏട്ടാ “

“പത്തു മിനിറ്റ് ആയുള്ളൂ മെയിൽ വന്നിട്ട്… പോകാതെ വേറെ നിവർത്തി ഇല്ല, മോളെ…. ചെന്നിട്ട് വിളിക്കാം.. ബൈ “

“ബൈ അശോകേട്ടാ” അവൾ ഫോൺ എടുത്തു മേശയുടെ മുകളിൽ വെച്ചു.

അശോകേട്ടനെ നേരം വണ്ണം ഒന്ന് കണ്ടു പോലും ഇല്ല വന്നിട്ട്, അപ്പോളേക്കും പോയോ ആൾ…… വളരെ വിഷമം ലെച്ചുവിന് തോന്നിയെങ്കിലും അടുത്ത വരവിനു അവൻ തങ്ങളുടെ കാര്യം വീട്ടിൽ പറഞ്ഞു എല്ലാം ശരിയാക്കാം എന്ന വാക്കിന്റെ ബലം അവൾക്ക് വിഷമം അലിയിച്ചു കളഞ്ഞു….

അശോകിന്റെ പെണ്ണായി ആ വീട്ടിൽ കയറുന്നത് സ്വപ്നം കണ്ടു അവൾ കിടന്നു….

ദേവുവും അപ്പോൾ ഉറക്കം വരാതെ കിടക്കുകയാണ്, ഹരി സാർ തന്റെ വീട്ടിൽ വരുന്ന കാര്യം പറഞ്ഞെങ്കിൽ പോലും എന്നാണ് വരുന്നതെന്ന് ഒരു വിവരവും ഇല്ല, ഇവിടെവന്നാൽ തന്നേ എന്താകും എന്ന് യാതൊരു ഊഹവും ഇല്ല അവൾക്ക്…

..ചേച്ചിയോട് പറയണോ വേണ്ടയോ കുറേ എന്നാലോചിച്ചെങ്കിലും,,, സാർ പറഞ്ഞതുപോലെ ഉടനെ വേണ്ട എന്ന തീരുമാനം ആണ് അവളെടുത്തത്…..

ഈ സമയത്തു സരസ്വതിയും ഭർത്താവ് ഗുപ്തൻ നായരും കൂടി ബാലകൃഷ്‌ണനും ഭാര്യ ശോഭയുമായി ചർച്ച ആയിരുന്നു, വിഷയം നന്ദന്റെ കല്യാണം…. പെണ്ണ് ശ്രീലക്ഷ്മി ആയിരുന്നു… നന്ദന് അവളെ വല്ലാതെ പിടിച്ചു പോയിരുന്നു..

എല്ലാവര്കും കേട്ടപ്പോൾ സമ്മതം ആയി….. കാരണം ലെച്ചുവിനെ ചെറുപ്പം മുതൽ എല്ലാവര്ക്കും അറിയാം…. ഒരു ചീത്ത പേരു പോലും കേൾപ്പിക്കാതെ വളർന്ന കുട്ടികൾ ആണ് രണ്ട് പേരും…

നല്ല പെൺകുട്ടിയാണ് ലെച്ചു, നന്ദനും ആയിട്ട് ചേരും കെട്ടോ….. ശോഭ അമ്മായിയുടെ വാക്കുകൾ നന്ദകിഷോറിൽ സന്തോഷം ഉളവാക്കി……

നാളെ വൈകിട്ട് ഞങ്ങൾക്ക് പാലക്കാട് പോകണം ഏട്ടാ,നന്ദൻറെ ലീവ് തീർന്നു…അതുകൊണ്ട് കാലത്തേ നമ്മൾക്ക് എല്ലാവര്ക്കും കൂടി ലെച്ചുവിന്റെ വീട്ടിൽ പോയാലോ…. സരസ്വതി ആണ് നിർദ്ദേശം വെച്ചത്……

“അതേ, അതാകും നല്ലത്, നന്ദന് ഹോസ്പിറ്റലിൽ പോകേണ്ടതാണ്,,,, ഡ്യൂട്ടിക്ക് ആണ് പ്രാധാന്യം…., ഗുപ്തൻ നായർ ഭാര്യയെ പിന്താങ്ങി….

ഞാൻ മാധവനെ ഒന്ന് വിളിച്ചാലോ… ബാലകൃഷ്‌ണൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി…

അത് വേണ്ട ഏട്ടാ, അവർക്കൊരു സർപ്രൈസ് ആകട്ടെ, എന്തായാലും മാധവേട്ടൻ ഇത് സമ്മതിക്കാതിരിക്കില്ല കേട്ടോ…. ശോഭ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും അതാണ് നല്ലതെന്നു അഭിപ്രായപ്പെട്ടു…

“എങ്കിൽ ശോഭ ചേച്ചി പറയുന്നത് പോലെ ചെയ്യാം…..ഈ കാര്യങ്ങൾ ഒക്കെ തത്കാലം അവർ നമ്മൾ അവിടേക്ക് ചെന്ന ശേഷം അറിഞ്ഞാൽ മതി… ല്ലേ ബാലേട്ടാ “…

സരസ്വതി പറഞ്ഞു…

സത്യം പറയട്ടെ അളിയാ, ലെച്ചുവിനെ കാട്ടിലും എനിക്ക് സത്യം പറഞ്ഞാൽ ഇഷ്ടം ആയത് ഇളയ പെൺകുട്ടിയെ ആണ്, ഗുപ്തൻ നായർ ബാലകൃഷ്ണനെ നോക്കി..

എനിക്കും ആ കുട്ടിയെ ആണ് പിടിച്ചത്, പക്ഷെ നന്ദന് ലെച്ചുവിനെ മതി, ഇളയവൾക്ക് നിറം പോരാന്നു ആണ് അവൻ പറയുന്നത്….നെറോം സൗന്ദര്യോം ഒക്കെ കുറവ് ആണ് പോലും ദേവൂട്ടിക്ക്…..സരസ്വതി അത് പറയുമ്പോൾ നന്ദൻ ചെറുതായൊന്നു ചിരിച്ചു…

വിവാഹം കഴിക്കുന്ന ആളുടെ ഇഷ്ടം അല്ലേ നമ്മൾ നോക്കേണ്ടത്, നന്ദന്റെ ഇഷ്ടം അതാച്ചാൽ അങ്ങനെ…. ബാലകൃഷ്ണൻ പക്ഷെ നന്ദന്റെ ഭാഗത്തു ആയി നിന്നാണ് പറഞ്ഞത്…

അശോകിന് വേണ്ടി എനിക്ക് ലെച്ചുനെ ആലോചിക്കണം എന്നുണ്ടായിരുന്നു ബാലേട്ട, ഇവർ ഇത്ര തിടുക്കത്തിൽ ഇങ്ങനെ ഒക്കെ പദ്ധതി ഇടുമെന്നു ഞാൻ ഓർത്തില്ല കേട്ടോ,….. കിടക്കാൻ നേരം ശോഭ പറഞ്ഞത് കേട്ടു ബാലകൃഷ്ണൻ ആലോചനയിലാണ്ടു…..

അയാൾക്കു അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നൊമ്പരം പൊന്തി വന്നു

കാരണം ബാലകൃഷ്ണന്റെ യും ഉള്ളിന്റെ ഉള്ളിൽ ലെച്ചു ഈ വീട്ടിലേക്ക് മരുമകളായി വരണം എന്നായിരുന്നു ആഗ്രഹം…

തുടരും….