മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അങ്ങനെയിരിക്കെ ഒരുദിവസം ബാങ്കിൽ നിന്നും ജോലികഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന എന്റെ ബൈക്കിനെ തടഞ്ഞുകൊണ്ട് ഒരു കാർ മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ ഞെട്ടി…”അനന്യ”…..അവന്റെ ചുണ്ടുകൾ മന്ത്രിച്ചപ്പോൾ അതിനല്പം ശബ്ദം കൂടിപോയിരുന്നു.
“ആഹാ…… അപ്പോൾ എന്റെ പേര് മറന്നട്ടില്ല അല്ലെ ശ്രീനാഥ് ചേട്ടൻ…അവന്റെ അടുത്തേക്ക് നടന്നുവന്ന അനന്യ അതുകേട്ടുകൊണ്ട് അവനോട് ചോദിച്ചു. ഓ….. സോറി ….എന്നെ അങ്ങനെ പെട്ടന്നൊന്നും മറക്കില്ലാല്ലോ”….. ഞാനതു മറന്നു. “അനന്യ”……. ഇതു പൊതുവഴിയാണ്. ആൾക്കാർ ശ്രദ്ധിക്കും , ഒരു വഴക്കിനൊന്നും ഞാനില്ല. വണ്ടിയെടുത്തു മാറ്റിയാൽ എനിക്ക് പോകാമായിരുന്നു. വളരെ ശാന്ത ഭാവത്തിലായിരുന്നു അവൻ സംസാരിച്ചത്.
“ഓ… അതിനെന്താ…. ഒന്നു കാണണമെന്നും, സംസാരിക്കണമെന്നും തോന്നി അതുകൊണ്ട് വന്നതാ, ചേട്ടന് ബുദ്ധിമുട്ടായോ “? അവളുടെ സംസാരത്തിൽ പരിഹാസം നിറഞ്ഞിരിക്കുന്നതുപോലെ ശ്രീനാഥിന് തോന്നിയെങ്കിലും അവനത് കണക്കാകാ തെ അവളോട് എന്താണ് കാര്യമെന്ന് ചോദിച്ചു. ‘ചേട്ടനോടുള്ള ഇഷ്ടമൊന്നും എന്നിൽ നിന്നും പോയിട്ടില്ല , അതിപ്പോൾ പതിന്മടങ്ങ് കൂടിയിട്ടേ ഉള്ളു, ആ ഇഷ്ടത്തിന്റ പേരിൽ ഞാനൊരു തെറ്റ് ചെയ്തു . അതും പറഞ്ഞു എന്നെ ഒഴിവാക്കാൻ നോക്കിയാലും ഞാൻ ഞാൻ പിന്മാറില്ല. പിന്നെ …… ഇപ്പോൾ ഒന്നു ഒതുങ്ങി എന്ന് കരുതി എപ്പോഴും അങ്ങനെ ആകണമെന്നില്ല കേട്ടോ….. ഞാൻ വരും, ഇനിയും വരും ചേട്ടൻ എവിടെ പോയാലും ഞാൻ പിന്നാലെ തന്നെ വരും. ഞാൻ അറിഞ്ഞു ഇവിടെ നിന്നു ട്രാൻസ്ഫർ വാങ്ങി പോകാൻ തീരുമാനിച്ചത്.. അവൾ പറഞ്ഞു നിർത്തി.
“അനന്യ”…. ശ്രീനാഥ് വിളിച്ചു “നിന്നെ പേടിച്ചിട്ടൊന്നും അല്ല ഞങ്ങൾ ഇവിടന്ന് പോകുന്നത്. എന്റെ മനസ്സിൽ ഒരുപാട് നല്ല ഓർമ്മകൾ നൽകിയ നാടാണ് ഇത്, പക്ഷെ….എന്റെ അമ്മ….അമ്മയുടെ പാതിയെ നഷ്ടപ്പെടുത്തിയ ഓർമ്മകൾ നൽകുന്ന ഇവിടം എനിക്കും അമ്മക്കും എന്നും വേദനകൾ മാത്രമായിരിക്കും അതുകൊണ്ട് മാത്രമാണ് ഞങ്ങൾ പോകുന്നത് . പിന്നെ…എന്നെ മാത്രം വിശ്വസിച്ചു ജീവനുതുല്യം സ്നേഹികുന്ന, കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട് എനിക്ക് . അവളുടെ അടുത്തേക്കാണ് ഞാൻ പോകുന്നത് . എന്റെ അമ്മക്കും അതുതന്നെയാണ് ആഗ്രഹവും. അതുകൊണ്ട് ഇനി എന്നെ ശല്യപ്പെടുത്താൻ വരരുത്”. പിന്നെ ഒന്നുകൂടി… “നീ എന്നെ ഇഷ്ടപെട്ടയ്ത്പോലെ നിന്നെ അൽമാർത്ഥമായി ഇഷ്ടപെടുന്ന ഒരു മനസ്സുണ്ട്, ആദ്യം നീ അതുകാണാൻ ശ്രമിക്ക്” എന്നിട്ടു മതി……
പറഞ്ഞുമുഴുവനാകുന്നതിനുമുന്നെ അവളുടെ മുഖത്തെ ഭാവം മാറുന്നത് അവൻ ശ്രദ്ധിച്ചു. പിന്നീടൊന്നും പറയാതെ അവൻ വണ്ടി സ്റ്റാർട്ടാക്കി അവിടന്ന് പോയി. അവൻ പോയിക്കഴിഞ്ഞപ്പോൾ തിരിച് വണ്ടിയിൽ കയറിയ അവളുടെ മനസ്സിലേക്ക് വീണ്ടും അവൻ പറഞ്ഞ വാക്കുകൾ വന്നതും അവൾ മുഷ്ടി ചുരുട്ടിപിടിച്ചികൊണ്ട് സ്റ്റിയറിങ്ങിൽ ആഞ്ഞിടിച്ചു.
*****************
പിന്നീട് ശ്രീയേട്ടൻ അനന്യയെ കണ്ടോ? നന്ദന അവനോട് ചോദിച്ചു. പിന്നീട് അവളെ കണ്ടില്ല , പക്ഷെ….. പാവം അലക്ക്സിന് അവളൊരു തലവേദനായി മാറി. കോളേജിലെ പ്രശ്നങ്ങൾ എല്ലാം അങ്കിളും , അലക്ക്സും കൂടി ഇടപെട്ടു തീർത്തു . അങ്കിളിന്റെയോ , അലക്ക്സിന്റെയോ പെർമിഷനോടുകൂടി മാത്രമേ അവളെ പുറത്തേക്ക് വിടു എന്ന നിബദ്ധനയോടെയാണ് അവളെ ഹോസ്റ്റലിലേക്ക് തിരിച്ചെടുതത്. പക്ഷെ അവൾ അവളുടെ സ്വഭാവമൊന്നും മാറ്റിയില്ല എന്നുമാത്രമല്ല , ഇടക്കിടെ ഓരോന്നും ഒപ്പിക്കുക കൂടിചെയ്തുകൊണ്ടിരുന്നു. അവസാനം എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കുക എന്നുള്ളത് അലക്ക്സിന്റെ ആവശ്യമായി മാറും. അങ്കിളിനെ ഓർത്ത് അവനതെല്ലാം ചെയുന്നത്. പിന്നെ….തീർത്തും അവളുടെ കാര്യം ഞാൻ മറന്നു. എനിക്ക് ഓർക്കാനും ഓർമിക്കാനും , പിന്നെ ഇടക്ക് കാണാനും ഒരു മുഖം മാത്രമേ എന്റെ മനസിൽ അന്നും ഇന്നും ഉണ്ടായിട്ടൊള്ളു , അത് ദാ…… ഇപ്പോൾ എനിക്ക് സ്വന്തമാവുകയും ചെയ്തു . ശ്രീനാഥ് അവളെ നോക്കി …. ഒരു കള്ള ചിരിയോടെ പറഞ്ഞു.
പിന്നെ ദിവസങ്ങളും മാസങ്ങളും ശര വേഗത്തിൽ പോയിക്കൊണ്ടിരുന്നു. മനസ്സിലെ ആഗ്രഹം എത്രയും പെട്ടന്ന് കൃഷ്ണപുരത്തേക്ക് മടങ്ങണം എന്നായിരുന്നു. അങ്ങനെ ആഗ്രഹപ്രകാരം ഒരുവര്ഷത്തിനു ശേഷം ആ കാര്യത്തിന് തീരുമാനമായി . കൃഷ്ണപുരത്തേക്ക് ഒരു ട്രാൻസ്ഫർ ഉടനെ ഉണ്ടാകും എന്ന് മാനേജർ പറഞ്ഞപ്പോൾ അതിന്റെ സന്തോഷത്തിൽ
കൃഷ്ണപുരത്തേക്ക് വരാനും ,നമ്മുടെ കല്യാണ കാര്യം തീരുമാനിക്കുകയും കൂടി ചെയ്യാം എന്നുള്ള രീതിയിൽ ഞാനും അമ്മയും തയ്യാറായി. പിറ്റേന്ന് രാവിലെ ബാങ്കിൽ നിന്ന് ലീവ് എടുത്ത് അന്നുതന്നെ കൃഷ്ണപുരത്തേക്ക് വരാം എന്ന് തീരുമാനിച്ചു ബാങ്കിൽ ചെന്ന എനിക്ക് മാനേജർ നല്ലൊരു ഡ്യൂട്ടി തന്നു. “ബാങ്കുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് തിരുവനതപുരത്ത് ഉണ്ടെന്നും , നാളെ തന്നെ പോകണമെന്നും ആയിരുന്നു ഓർഡർ. ” ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് അപ്പോൾ തന്നെ അമ്മയെ വിളിച്ചുപറഞ്ഞു നാട്ടിലേക്കുള്ള യാത്ര വേറൊരു ദിവസത്തേക്ക് മാറ്റിവച്ചു.
പക്ഷെ…… ഈശ്വരനിശ്ചയം എന്നുള്ള ഒന്നുണ്ടല്ലോ …അല്ലെങ്കിൽ പിന്നെ അന്ന് തന്നെ അവിടേക്ക് വരാൻ… അതും ജാനകിയമ്മായിയുടെ കാര്യത്തിൽ…പെട്ടന്ന് ഉൾക്കൊള്ളാനാകാത്ത ഒരു കാര്യവും. ഒരു ദീർഘ നിശ്വാസത്തോടെ അവൻ അതോർത്തു.
****************
അതേ സമയം നന്ദയും അന്നത്തെ ദിവസം ഓർത്തു. പതിയെ നന്ദയുടെ ഓർമകളും കുറച്ച് പുറകിലോട്ട് സഞ്ചരിക്കാൻ തുടങ്ങി……
പതിവുപോലെ അന്നും നാലാളും കൂടി രാത്രി ഭക്ഷണം കഴിച്ചു , കുറച്ചുനേരം സംസാരിച്ചിരുന്നതിനുശേഷമാണ് ഉറങ്ങാൻ പോയത്. പിറ്റേന്ന് രാവിലെ…പതിവായിട്ടുള്ള ഒച്ചയും അനക്കവും അടുക്കളയിൽ നിന്നും കേൾകാത്തതുകൊണ്ട് ഉറക്കമുണർന്ന നന്ദന അടുക്കളയിലേക്ക് ചെന്നു. “അമ്മേ…….. അവൾ വിളിച്ചു. വിളികേൾകാത്തതുകൊണ്ട് അമ്മ പുറത്തായിരിക്കുമെന്ന് വിചാരിച്ചു അവൾ അങ്ങോട്ട് ചെന്നു . പക്ഷെ പുറത്തേക്കുള്ള അടുക്കള വാതിൽ തുറന്നിരുന്നില്ല .
അമ്മയെ അവിടെയെങ്ങും കാണാത്തതുകൊണ്ട് നന്ദ നേരെ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക് ചെന്നു. മുറിയുടെ ചാരിയിട്ടിരിക്കുന്ന വാതിൽ പതിയെ തുറന്ന് അവൾ അകത്തേക്ക് കടന്നു. അച്ഛനും അമ്മയും എഴുനേറ്റട്ടില്ല. അതിരാവിലെ എഴുനേൽക്കുന്ന അമ്മ പതിവിലും വിപരീതമായി എഴുനേൽകാതത് കണ്ട നന്ദ അതിശയിച്ചുപോയി. അവൾ അമ്മയെ വിളിച്ചു…”അമ്മേ…. അമ്മേ….ഇത് എന്തൊരു ഉറക്കമാണ് …..ഇന്നെന്താ അമ്മ അടുക്കളക്ക് ലീവ് കൊടുത്തോ, അല്ലെങ്കിൽ അമ്മക്കെന്തെങ്കിലും വല്ലായ്മ ഉണ്ടോ? ” ഓരോന്നും ചോദിച്ചുകൊണ്ട് അവൾ അമ്മയുടെ അടുത്തേക്കിരുന്നു.
വിളി കേൾക്കാത്തതു കൊണ്ട് അവൾ അമ്മയെതട്ടി വിളിച്ചു. പക്ഷെ…അമ്മയുടെ ശരീരത്തിൽ തൊട്ട നന്ദന, “അമ്മേ”…..പെട്ടന്ന് അവളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും വാസുദേവൻ ഉറക്കത്തിൽ നിന്നും ഞെട്ടിപിടഞ്ഞെഴുനേറ്റു. അതേ നിമിഷം തന്നെ ഞെട്ടിപിടഞ്ഞുകൊണ്ട് കട്ടിലിൽനിന്നും എഴുന്നേറ്റ നന്ദയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. “എന്താ….എന്താ…നന്ദമോളെ നീ” അച്ഛൻ എഴുന്നേറ്റിരുന്നുകൊണ്ട് അവളെ നോക്കി ചോദിച്ചതും, അവൾ അമ്മ….എന്നുവിളിച്ചുകൊണ്ട് ചരിഞ്ഞുകിടന്ന ജാനകിയെ നേരെ കിടത്തി.
അപ്പോഴാണ് അയാളും നോക്കിയത്, അനക്കമില്ലാത്ത കിടക്കുന്ന ജാനകി…അയാൾ ജാനകിയെ വിളിച്ചു. പക്ഷെ….അയാളുടെ വിളികേൾക്കാൻ അവൾക്കായില്ല. അപ്പോഴേക്കും ഭർത്താവിനെയും തന്റെ രണ്ടുമക്കളെയും തനിച്ചാക്കി ജാനകി അവരിൽ നിന്നും നേരത്തെ വിടപറഞ്ഞിരുന്നു
********************
അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു. ഒരു യാത്രികനെന്നോണം പിന്നീടുള്ള കാര്യങ്ങൾ എല്ലാം അയാൾ ചെയ്തു. പക്ഷെ…..തന്റെ മക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് മാത്രം വാസുദേവന് അറിയില്ലായിരുന്നു. ജാനകിയുടെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു. വന്നവർ എല്ലാവരും ചടങ്ങുകൾ കഴിഞ്ഞപ്പോൾ തന്നെ തിരിച്ചുപോയിരുന്നു . ശ്രീനാഥ് വരുന്നുണ്ട് എന്ന് അറിയിച്ചിരുന്നതിനാൽ ദേവകിയമ്മ അവിടെ നിന്നു. കൂടെ വാസുദേവന്റെ പെങ്ങളും കുടുംബവും…
രാത്രി ഏറെ വൈകിയാണ് ശ്രീനാഥും അലക്ക്സും ചെമ്പകശ്ശേരിയിൽ എത്തിയത്. മുറ്റത് ഒരു കാർ വന്നു നിന്നപ്പോൾ തന്നെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്ന വാസുദേവന് ആളെ മനസിലായി. അയാൾ അവിടന്ന് എഴുനേൽക്കാൻ പോയപ്പോഴേക്കും ശ്രീനാഥ് ഓടിവന്നയാളെ കെട്ടിപിടിച്ചു.
“അറിഞ്ഞില്ല….വാസുമ്മാമാ….അറിഞ്ഞപ്പോഴേക്കും വൈകി പോയി.” അതുപറയുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു , സ്വരമെല്ലാം ഇടറിയിരുന്നു. പുറകെ വന്ന അലക്ക്സും വാസുമ്മാമ്മയും അവനെ ആശ്വസിപ്പിച്ചു”. വണ്ടിയുടെ ശബ്ദം കേട്ട് നന്ദയുടെ കൂടെയായിരുന്ന ദേവകിയമ്മ
ഉമ്മറത്തേക്ക് വന്നു. അമ്മയെ കണ്ട ശ്രീനാഥ് അവരുടെ അടുത്തേക്ക് ചെന്നു. “അമ്മേ…… ഞാൻ……സാരമില്ല ഉണ്ണി. മോൻ മനഃപൂർവം അല്ലല്ലോ…… അമ്മ കാര്യങ്ങൾ പറഞ്ഞു . വാസുദേവൻ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“അമ്മേ….. നന്ദ”…… അകത്തുണ്ട്………. വാസുമ്മാമ്മ അവനെ നോക്കി പറഞ്ഞു. ഒരു തണുത്ത കരസ്പർശം തന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ കരഞ്ഞു വാടിതളർന്നുകിടന്ന നന്ദ കണ്ണുകൾ തുറന്ന് നോക്കിയതും , അരികിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടിയെഴുനേറ്റു…
തുടരും…