എഴുത്ത്: മനു തൃശ്ശൂർ
==================
വരാന്തയിൽ നിന്ന് പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ ഉള്ളിൽ നിറയെ സങ്കടങ്ങളായിരുന്നു അമ്മയെ ഓർത്തു..
എന്നും ജോലിക്ക് പോയിട്ട് ചിരിയോടെ കയറി വരുന്ന അമ്മ…ഒരുപക്ഷെ ആ ചിരി എന്നെ കാണുമ്പോഴും വഴിയിൽ വച്ച് ആരെയെങ്കിലും കണ്ടുമുട്ടുമ്പോഴും മാത്രം ആയിരിക്കും ആ മുഖത്ത് കാണാറുള്ളത്..
പക്ഷെ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അമ്മയുടെ മുഖത്ത് ആ ചിരി ഉണ്ടാവില്ല..
പകരം ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലെന്നപ്പോലെ മനസ്സ് മുഴുവൻ ശൂന്യതയായിരിക്കും..ശാന്തമായിരിക്കും..
അതെല്ലാം ഓർത്തു വരാന്തയിൽ അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ മുഴുവൻ ടീച്ചറുടെ വാക്കുകൾ ആയിരുന്നു..
“മീറ്റിംങിൽ രക്ഷിതാക്കൾ വന്നില്ലെങ്കിൽ പരീക്ഷ പേപ്പർ തരില്ലെന്നും പ്രോഗ്രസ് കാർഡിൽ നിന്നും മാർക്ക് കുറക്കുമെന്നും പിന്നെ ക്ലാസിൽ കയറ്റില്ലെന്നും ആയിരുന്നു..
മുൻപ് ഒരിക്കലും ഒരു ക്ലാസിലേയും മീറ്റിങിന് അമ്മ വന്നിട്ടെ ഇല്ല…
വീട്ടിലെ കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്നും പകൽ അന്ത്യോളം ഉള്ള ജോലിക്ക് ഇടയിൽ അമ്മക്കത് ഒരു ബുദ്ധിമുട്ട് ആവരുതെന്നും അമ്മ വരേണ്ട എന്നും ഞാൻ ആഗ്രഹിച്ചിരുന്നത്..
ഒരുദിവസം മുഴുവനും ജോലി ചെയാത മാത്രം വീട്ടിലേക്ക് എന്തെങ്കിലും ഒക്കെ ആവുള്ളുന്ന് അമ്മ പലപ്പോഴയ് പറയുന്നു കേട്ടിട്ടുണ്ട്..
അതുകൊണ്ട് സ്ക്കുളിലേക്ക് രക്ഷിതാക്കൾ ചെല്ലേണ്ട ദിവസങ്ങൾ ഒന്നും അമ്മ അറിയാറില്ല…കാരണം മീറ്റിങിന് വന്നാൽ അമ്മയ്ക്ക് തിരികെ ജോലി സ്ഥലത്തേക്ക് പെട്ടെന്ന് പോവാൻ കഴിഞ്ഞില്ലെങ്കിലൊ എന്നൊരു തോന്നൽ..അതിനാൽ ഒരിക്കലും സ്ക്കുളിൽ മിറ്റീംങ് ഉണ്ടെന്ന് അമ്മയോട് പറയാതെ ഇരുന്നത്..
പക്ഷെ അഞ്ചാം ക്ലാസിലെ ബിന്ദു ടീച്ചറുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു..
അതെല്ലാം ആലോചിച്ചു ഇരിക്കുമ്പോഴ വരാന്തയിൽ അങ്ങെ തലക്ക് ആരൊ കയറി വരുന്നത് കണ്ടു..
കണ്ണിൽ ആ രൂപം വെക്തമായപ്പോൾ മനസ്സിൽ പറഞ്ഞു..
“അമ്മ..”
അമ്മയ്ക്ക് എൻ്റെ ക്ലാസ് ഏതാന്ന് അറിയാത്തത് കൊണ്ടാവാം..അമ്മ ഒരോ ക്ലാസ്സിൻ്റെ വാതിൽ മുകളിലേക്ക് നോക്കി കൊണ്ട് ഭയത്തോടെ വരാന്തയിൽ നടന്നു വരുന്ന അമ്മയെ നോക്കി ഞാൻ തെല്ലുറക്കെ വിളിച്ചു..
”അമ്മെ..
എൻറെ ശബ്ദം കേട്ടതും അമ്മയുടെ മുഖം നിറഞ്ഞു ചിരിക്കുക ആയിരുന്നു..മോനെന്ന് ഉള്ളിൽ വിളിച്ചു കൊണ്ട്…
ആ ധൃതിപ്പെട്ടുള്ള വരവിൽ സാരിയൊന്നു നേരെ ഉടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഞാൻ ഓർത്തു..
ഒപ്പം അമ്മ കിതക്കയും നന്നായി വിയർത്തു ഒലിക്കുകയും ചെയ്തിരുന്നു..
ചിരിച്ചു കൊണ്ട് ഒരൽപ്പം കിതപ്പിൽ എന്നെ നോക്കി എൻ്റെ തലമുടിയിൽ തലോടുമ്പോൾ സ്നേഹം കൊണ്ടാവും ആ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു..
ഞാൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു..
“അമ്മ വരില്ലെന്ന കരുതി അമ്മയ്ക്ക് ഇന്ന് പണിയില്ലെ..?? അമ്മ വല്ലതും കഴിച്ചൊ…
ഉണ്ടെട കണ്ടത്തിൽ ഞാറ് പറിക്കല, നീ മിറ്റീംങ് വരണം പറഞ്ഞു കൊണ്ട് അമ്മ വീട്ടിൽ നിന്നും സാരി ഒക്കെ എടുത്തിട്ട പണിക്ക് ഇറങ്ങിയെ..ഇങ്ങോട്ട് വരുമ്പോൾ റംലാത്തയുടെ വീട്ടിൽ നിന്നും വസ്ത്രം മാറി ഉടുത്തു..
പിന്നെ അമ്മ കഞ്ഞി കുടിച്ചിട്ട വന്നെ, എൻ്റെ മോൻ കഴിച്ചില്ലെ..?
അമ്മയുടെ സന്തോഷം നോക്കി കഴിച്ചെന്ന് പറഞ്ഞു ഞാനമ്മയുടെ കയ്യിൽ പിടിച്ചു. ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു ഒപ്പം ആ കൈവെള്ളയിൽ നല്ല ചൂടുണ്ടായിരുന്നു..
മെല്ലേ ക്ലാസിലെ മിറ്റീംങിന് ഇടയിൽ കയറി ഏറ്റവും അവസാനത്തെ ബഞ്ചിൽ എൻ്റെ അമ്മയുടെ കൂടെ ഞാനും ഇരിന്നു…
മറ്റു കുട്ടികളും അവരുടെ രക്ഷിതാക്കളും ടീച്ചറുടെ വാക്കുകൾ ശ്രദ്ധിക്കുമ്പോൾ അന്നെവരെ അനുഭവിച്ച ക്ലാസ് അനുഭവത്തിൽ നിന്നും വല്ലാത്തൊരു അനുഭൂതി ആയിരുന്നു അമ്മയ്ക്ക് ഒപ്പം ഇരിക്കുമ്പോഴുള്ള നിമിഷമോർത്ത്….
ഒടുവിൽ മിറ്റീംങ് കഴിഞ്ഞു എല്ലാവരുടെയും പഠിപ്പും വിവരവും ടീച്ചർ പറയുമ്പോൾ ഞാനും എൻ്റെ അമ്മയും ടീച്ചർക്ക് മുന്നിലെ അവസാനത്തെ സന്ദർശകർ ആയിരുന്നു..
പേപ്പറൊക്കെ നോക്കീട്ട് പ്രോഗ്രസ് കാർഡ് ഒപ്പിട്ടു കൊടുക്കുമ്പോൾ..
അമ്മയോട് ടീച്ചർ പറഞ്ഞു…അനന്തു നന്നായി പഠിക്കുന്നുണ്ട് നല്ല മാർക്ക് വാങ്ങിട്ട് ഉണ്ടെന്ന്..
ടീച്ചറുടെ നിറഞ്ഞ ചിരിയുടെ സന്തോഷത്തിന് ഇടയിൽ അമ്മയുടെ നോട്ടവും പുഞ്ചിരിയും എന്നെ ചേർത്ത് പിടിക്കലും ആയപ്പോൾ..
എൻ്റെ മനസ്സ് വിങ്ങി തുടങ്ങിരുന്നു..
ടീച്ചറോട് നന്ദി വാക്കുകൾ പറഞ്ഞു ക്ലാസിൽ നിന്നും അമ്മയ്ക്ക് ഒപ്പം പുറത്തേക്ക് കടക്കുമ്പോൾ വരാന്തയിൽ മുഴുവനും നിശബ്ദത നിറഞ്ഞ് ഞാനും അമ്മയും മാത്രമായി മറ്റാരും ഉണ്ടായിരുന്നില്ല..
മഴപെയ്യാൻ കറുത്ത് ഉരുണ്ടു നിന്ന ആകാശവും മഴയെ തഴുകാൻ അലയുന്ന കാറ്റും ആ വരാന്തയിലൂടെ ഒഴുകി ഒഴുകി പോവുന്നുണ്ടായിരുന്നു…
അമ്മയുടെ വിറയൽ മാറിയ കരങ്ങളിൽ നിന്നും തണുത്തു പോയ എൻ്റെ മമനസ്സിലേക്ക് അമ്മയുടെ ചൂട് പടരുന്നതിന് ഒപ്പം അമ്മയെന്നോട് ചോദിച്ചു..
നിനക്കെന്ത വാങ്ങേണ്ട് എന്ന്..
ആ ചോദ്യത്തിൽ എൻ്റെ മറുപടി ഒരുനിമിഷം ഉള്ളിനുള്ളിൽ സംശയം എന്നോണം മഴക്കാറ് പോലെ കനംവച്ചു..
എന്ത് പറയും എന്നൊരു സംശയം..
നിറയെ സങ്കടങ്ങൾക്ക് ഇടയിൽ നിറയെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ഒരിക്കൽ പോലും അമ്മയോട് പറഞ്ഞിട്ടില്ല..
പലവട്ടം അമ്മ എന്തൊക്കെ വേണ്ടെന്ന് ചോദിച്ചു ഉണ്ടെങ്കിൽ ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ല..
ആരൊക്കെ കൊടുത്തു വിട്ട ബാഗും യൂണിഫോമും ഇട്ട് സ്ക്കൂളിൽ പോവുമ്പോൾ ഒക്കെ പുതു പുത്തനൊന്നും വേണമെന്ന് തോന്നീട്ടില്ല..
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കഷ്ടപ്പെടിന് ഇടയിലും അതോർത്ത് സങ്കടം എന്നേക്കാൾ അമ്മയ്ക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും…
ഒന്നും വേണ്ടെ അമ്മേന്നുള്ള ആ വാക്കുകൾ എന്നും എൻ്റെ ഉള്ളിൽ ഉറച്ചതായിരുന്നു..
വീണ്ടും അമ്മയുടെ ചോദ്യതിന് മുന്നിൽ മനസ്സിൽ സംശയം മുളപ്പൊട്ടി വീണിരിക്കുന്നു..
“എന്ത നീയൊന്നും പറഞ്ഞില്ലേന്ന് അമ്മയുടെ ചോദ്യം വീണ്ടും വന്നപ്പോൾ ഞാൻ മെല്ലെ പറഞ്ഞു..
അമ്മയ്ക്ക് കാശ് ഉണ്ടെങ്കിൽ ഇല്ലെങ്കിൽ ഒന്നും വേണ്ടമ്മ ..!
കാശുണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും വേണ്ടെന്ന് അമ്മയോട് പറഞ്ഞു ..
സ്ക്കുളിൻ്റെ ഗേറ്റ് കടന്നു നടന്നു നീങ്ങുമ്പോൾ മരുമഴ പെയ്യാനായ് ആകാശം നിറയെ മഴക്കാറ് ഉരുണ്ടു കൂടിയിരുന്നു..
എന്നിലെ ആഗ്രഹങ്ങളെ പോലെ ..◼️
~മനു തൃശ്ശൂർ