പിന്നീട് അവളുടെ നോട്ടം എൻ്റെ മേൽ തന്നെ ആയിരുന്നു. കാണുമ്പോൾ ഭയങ്കര ചിരി, ഞാൻ മൈൻഡ്…

എഴുത്ത്: മനു തൃശ്ശൂർ

================

ആദ്യ രാത്രിയിൽ മുറിയിൽ വന്നു ഇരുന്നപ്പോഴെ അവൾ എന്നോട് ചോദിച്ചു…

ചേട്ടന് ഇതിന് മുൻപ് ആരോടെങ്കിലും ഇഷ്ടമൊ പ്രണയമൊ ഉണ്ടായിട്ടുണ്ടോ എന്ന്….പെട്ടെന്ന് പുറത്ത് ഇടിവെട്ടിയ പോലെ ഞാൻ പേടിച്ചു പോയി..

ഈ ചോദ്യം ഒക്കെ ട്രോളിലും സിനിമയിലും ഒക്കെ ഉള്ളെന്ന ഞാൻ കരുതി ഇരുന്നത്..ജീവിതത്തിൽ ഒരിക്കലും നേരിടേണ്ടി വരില്ലെന്ന് കരുതി..

ദൈവമെ എന്ത് പറയും പ്രണയം ഉണ്ടായിരുന്നു എന്നൊ..? ഇല്ലായിരുന്നു എന്നൊ ??

ഉണ്ടായിരുന്നത് പറയാൻ കൊള്ളാത്ത ഒരു പ്രണയം ആയിരുന്നു എൻ്റേതെന്ന് ഞാൻ ഓർത്തപ്പോൾ…ആദ്യരാത്രി അവസാന രാത്രി ആവുമല്ലൊ എന്നോർത്ത് ഉള്ള് വിയർത്തു..ഞാൻ അടുത്തിരുന്ന പാൽ ക്ലാസിലേക്ക് നോക്കി പറഞ്ഞു അതെടുത്തെ..

അവളത് എടുത്തതും ഞാനത് വാങ്ങി ഒറ്റവെലിക്ക്  കുടിച്ചു..ഏമ്പക്കം വിട്ടപ്പോഴ..

“അയ്യോ ചേട്ട എനിക്ക് പകുതി പാൽ വച്ചില്ലെന്ന് ..അവൾ പറയുന്നു കേട്ട്..

ആ നിമിഷം ഇടിവെടിയവനെ പോലെ അവളെയും ഒഴിഞ്ഞ പാൽ ക്ലാസിലേക്കും നോക്കി..

നിനക്ക് പാൽ വേണമെങ്കിൽ അവരൊക്കെ ഉറങ്ങിയിട്ട് തരാം ..!!

പോ..അവിടേന്ന്. എനിക്ക് നാണമാവുന്നു…!!

അതെല്ലെടി അവരൊക്കെ ഉറങ്ങീട്ട് എടുത്തു കൊണ്ട് വരാന്ന്..!!

“ഇനി എനിക്ക് പാലും വേണ്ട പഴവും വേണ്ട ഒന്നും വേണ്ട..ചേട്ടൻ പ്രണയത്തെ കുറിച്ച് പറ..പേടിക്കണ്ട ഒരു പ്രായത്തിൽ എല്ലാവർക്കും ഒരു ഇഷ്ടവും പ്രണയവും ഒക്കെ കാണുമല്ലൊ…

ശരിയ പ്രണയിക്കാത്തവർ ആയിട്ട് ആരുമില്ല അതുകൊണ്ട് ഞാനെന്റെ പ്രണയം പറയാം അവസാനം പ്രശ്നം ഉണ്ടാക്കരുത്…

ഇല്ലെന്ന് അവൾ ഉറപ്പു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് എൻ്റെ ജീവിതത്തിൽ രണ്ട് പ്രണയം ഉണ്ടായിരുന്നു ഒരോ കാലഘട്ടത്തിൽ ആയിട്ട്..

എൻ്റെ പ്രണയ പുരാണം കേട്ട് അവൾ നെറ്റി ചുളിച്ചു…

“രണ്ടൊ ??അങ്ങനെ വഴിക്ക് വ ഇനി പറയേട്ട…

എൻ്റെ ആദ്യ പ്രണയം ഞാൻ പറയാം, രണ്ടാമത്തത് അത് കഴിഞ്ഞു..

ഞാനവളെ ഒളിക്കണ്ണിട്ട് നോക്കി..

അവളൊന്നു മൂളി..

ശരി പറയാണ് ഞാൻ പത്തിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യ പ്രണയം…അന്തവും കുന്തവും ഇല്ലാത്ത ആ കാലത്ത്..പ്രണയം എന്ന് പറഞ്ഞാൽ ഇന്ന് ഓർത്താൽ ചിരി വരും..

അതെന്ത ഇത്രെ ചിരിക്കാൻ..??

അന്നവൾ എനിക്ക് കത്തുകൾ തന്നിട്ടുണ്ട് അതിൽ പറഞ്ഞത് ഓർകുമ്പോൾ….

നിന്നെ ഞാൻ മറക്കില്ല പൊന്നെ !! നീയില്ലാതെ ജീവിക്കില്ല.. നമുക്ക് കല്ല്യാണം കഴിക്കണം !! നീ എന്നെ കൊണ്ട് പോവുമൊ.. നമ്മുക്ക് രണ്ടു കുട്ടികൾ വേണം എന്നൊക്കെ…എന്നിട്ട് ലവൾ എവിടെയൊ ആരെയൊ കെട്ടി കുട്ടികളും ഒക്കെ ആയെന്ന് കേട്ട്..!!

ഹോ അപ്പോഴെ കുട്ടികൾ ഒക്കെ വേണമെന്ന് തീരുമനിച്ചല്ലെ..??

അത പറഞ്ഞു അന്തവും കുന്തവും ഇല്ലായിരുന്നു എന്ന്..

അതൊക്കെ പോട്ടെ നിങ്ങൾ എങ്ങനെ തമ്മിൽ അടുത്ത്..പ്രണയിച്ചു തുടങ്ങിയത്..

“പ്രണയം ചിരിയിലൂടെ അല്ലെ പടരുന്നത്..അങ്ങനെ ആയിരുന്നു ആദ്യം പ്രണയം മൊട്ടിട്ടട്..ആദ്യമായി അവളെ കണ്ടപ്പോൾ അവളെന്നോട് ചിരിച്ചു ഞാനും ചിരിച്ചു..അവൾ ആണെങ്കിൽ വളരെയധികം ഭംഗി ഉള്ളവൾ..ആയിരുന്നു. ശരിക്കും പറയുക ആണെങ്കിൽ സ്ക്കുളിലേ  ഐശ്വര്യ റായ് എന്ന് വേണമെങ്കിൽ പറയാം…ഞാൻ അന്ന് സ്കൂളിലെ ഷാറൂഖ് ഖാൻ ആയിരുന്നു..അതികം തടി ഇല്ലാതെ മെലിഞ്ഞ സുന്ദരൻ ആയ ചെക്കൻ ആ എന്നെ ആർക്ക ഇഷ്ടം ആവാത്തത്..ഹെ…

ഓ പിന്നെ എൻ്റെ ചേട്ട നിങ്ങൾ തള്ള് നിർത്തി ഉള്ളത് പറയ് കേൾക്കാൻ രസണ്ട്..

എന്ത് തള്ള് ഉള്ളതാടി പറഞ്ഞു ..

ഓ ശരി മാഷെ ബാക്കി പറ..

പിന്നീട് അവളുടെ നോട്ടം എൻ്റെ മേൽ തന്നെ ആയിരുന്നു കാണുമ്പോൾ ഭയങ്കര ചിരി ഞാൻ മൈൻഡ് ചെയ്തു ഇല്ല കാരണം ഞാൻ അന്നത്തെ ഷാരൂഖ് ഖാൻ അല്ലെ.

ആ അതെ ഷാരൂഖ് ഖാൻ..സമ്മതിച്ചു..

പക്ഷെ ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഇരുന്നിട്ടും ലവൾ എന്നെ വിടുന്ന ലക്ഷണം ഇല്ലായിരുന്നു..എനിക്ക് ക്ലാസ് ഉള്ളപ്പോൾ അവൾ ഞങ്ങളുടെ ക്ലാസിൻ്റെ അവിടെ വന്നു നിന്ന് നോക്കും എന്നെ..പുറത്ത് നിന്ന് നോക്കുമ്പോൾ ക്ലാസിൽ ഇരിക്കുന്ന എന്നെ തെളിഞ്ഞു കാണായിരുന്നു അവൾക്ക്..

അതെങ്ങനെ ??

ഞാൻ അന്ന് ഗ്ലാമറും കൊണ്ട് കത്തി നിൽക്കല്ലെ..അതോണ്ട്…

“ഓ പിന്നെ വീണ്ടും തള്ള്.. .

എന്തായലും അവളെ അത്രയും കുട്ടികൾക്ക് ഇടയിൽ നിന്നും എപ്പോഴും കാണാൻ എനിക്ക് എളുപ്പം ആയിരുന്നു..

അതെങ്ങനെ നിങ്ങടെ കണ്ണ് അന്നെ കോഴിക്കൂട്ടിൽ ആണൊ..??

അല്ല സ്ക്കൂളിലെ പെൺകുട്ടികളുടെ മൂത്രപ്പുര ഞങ്ങളുടെ ക്ലാസിൻ്റെ അവിടെ ആയിരുന്നു…അതോണ്ട് അവൾ അവിടെ വരുന്നത് ഞാൻ എപ്പോഴും കാണാറുണ്ട്..

“ഛെ വൃത്തിക്കേട് നാണല്ല്യാത്തോൻ..!!

എന്തിന് ഞാൻ അതിന് പെണ്ണുങ്ങളുടെ മൂ ത്രപ്പെരയിൽ അല്ലല്ലൊ നോക്കിയത് ഓളുടെ മുഖത്തേക്ക് അല്ലെ..

ഓ മതി മനുഷ്യ ഞാൻ കിടക്കണ് എനിക്ക് ഉറക്കം വന്നു..നിങ്ങളുടെ ഒരു മൂ ത്രക്കേസ്..

അത്രയും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നപ്പോൾ ഉള്ള ജീവിതം തിരിച്ചു കിട്ടിയത് ഓർത്തു ഒരു ദീർഘശ്വസം എടുത്തു….

കാരണം യതാർത്ഥ പ്രണയമായ രണ്ടാമത്തേത് അത് എൻ്റെ കൂടെ മണ്ണിൽ അലിഞ്ഞു ഇല്ലാതാവും..പണ്ട് മുതലെ കള്ളക്കഥ ഉണ്ടാക്കുന്ന നമ്മളോട അവളുടെ കളി..

തിരിഞ്ഞു കിടക്കുന്ന അവളെ സ്നേഹത്തോടെ നോക്കി പതിയെ ലൈറ്റ് അണച്ചു..

അവളുടെ കാതിൽ മൊഴിഞ്ഞു “ചക്കരെ ഉറങ്ങിയൊ  ഇന്ന് നമ്മുടെ ആദ്യരാത്രി ആണ്..

എനിക്ക് മൂടില്ല ഉള്ള മൂഡ് പോയി നിങ്ങളും നിങ്ങടെ പ്രണയവും കാമുകിയും മൂ-ത്രപ്പുരയും ..

അങ്ങോട്ട് നീങ്ങി കിടന്നേക്ക്..

ശെട…??

തൽക്കാലം ശുഭം
~മനു തൃശ്ശൂർ