നിനക്കായി – ഭാഗം 01, എഴുത്ത്: മീനു (പൊടിമോൾ)

ആർഭാടം നിറഞ്ഞൊരു കല്യാണവേദി

പക്ഷെ അവിടെ കൂടി നിൽക്കുന്നവരുടെ മുഖത്ത് സങ്കടവും ദേഷ്യവും സഹതാപവും എല്ലാം നിറഞ്ഞു നിൽക്കുന്നു…

“ഈ അവസാന നിമിഷം വന്നു കല്യാണം നടക്കില്ല എന്ന് പറഞ്ഞാൽ എങ്ങനെയാ….എന്റെ മോളുടെ ഭാവി…ഇത്രയും ആളുകളെ വിളിച്ചു വരുത്തി ഞങ്ങളോട് എന്തിനാ ഇങ്ങനൊരു ചതി…നിന്റെ മകനു കല്യാണത്തിനു താല്പര്യം ഇല്ലെങ്കിൽ കാര്യങ്ങൾ ഇവിടെ വരെ കൊണ്ട് വന്നു എത്തിക്കണമായിരുന്നോ….എന്റെ മകളെ കൊണ്ട് ഇങ്ങനൊരു കോമാളി വേഷം കെട്ടിക്കണമായിരുന്നോ”””…

എല്ലാം തകർന്ന പോലെ ആ അച്ഛൻ അവരോട് ദേഷ്യത്തോടെ ചോദിച്ചു.

തന്റെ മകളുടെ അവസ്ഥ കണ്ട് ആ അമ്മമനം തേങ്ങി കൊണ്ട് തന്റെ മകന്റെ നെഞ്ചിൽ ചാരി കരഞ്ഞു അവർ. പെങ്ങളുടെ അവസ്ഥ കണ്ട് ആ സഹോദരന്റെ കണ്ണുകൾ നിറഞ്ഞു. ഇന്ന് സന്തോഷത്തോടെ ഇരിക്കുന്നതിനു പകരം തന്റെ പ്രാണൻ ആയ കുഞ്ഞനിയത്തി അവളുടെ നിറഞ്ഞ കണ്ണുകൾ അവനെ വല്ലാതെ നോവിച്ചു..

“”എനിക്കറിയില്ലാരുന്നെടോ അവൻ ഇങ്ങനേ ഞങ്ങളെ കൂടെ ചതിക്കും എന്ന്..ഇന്നലെ വീട്ടിൽ നിന്ന് പോയ അവൻ ഇത് വരെ വന്നിട്ടില്ല…വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. അവന്റെ ഒരു ഫ്രണ്ട് പറഞ്ഞ ഞങ്ങൾ പോലും അവന് ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് അറിയുന്നേ. ഒരു വാക്ക് അവൻ മുന്നേ ഞങ്ങളോട് പറഞ്ഞിരുന്നേൽ ഒഴിഞ്ഞു മാറിയെന്നെ ഞങ്ങൾ””….

കതിർമണ്ഡപത്തിൽ ഇരിക്കുന്ന പെണ്ണിനെ അവിടെ കൂടിയിരിക്കുന്നവർ സഹതാപത്തോടെ  നോക്കുന്നത് അറിഞ്ഞു അവളുടെ ഉള്ളം നൊന്തു…ആരെയും നോക്കാതെ തലതാഴ്ത്തി ഇരിക്കുന്നവളെ കാൺകെ അവിടെ നിന്ന ഒരുവന്റെ കണ്ണുകൾ നിറഞ്ഞു നെഞ്ചിൽ എന്തോ വല്ലാത്ത നോവ് തോന്നി അവനു…

“”ഓടി ചെന്ന് അവളെ നെഞ്ചോട് ചേർക്കാൻ തോന്നി അവനു ആ നിമിഷം. നിനക്ക് ഞാൻ ഇല്ലെ ഒരിക്കലും ഒറ്റയ്ക്കു ആക്കില്ല എന്ന് പറയാൻ ഉള്ളം വെമ്പി….അവളുടെ കണ്ണീർ തന്റെ നെഞ്ചിൽ വീണു പൊള്ളും പോലെ തോന്നി അവന്”””….

*****************

ഇത് ദേവഗിരി തറവാട്…

ചന്ദ്രശേഖരൻ ഭാര്യ കല്യാണി രണ്ടാളും ഇപ്പം ജീവിച്ചിരിപ്പില്ല…ഇവർക്ക്‌ രണ്ട് മക്കൾ…മൂത്തത് ദേവ നാരായണൻ ഭാര്യ ഗീത…ഇവർക്ക്‌ രണ്ട് മക്കൾ മൂത്തയാൾ

ശിവാൻഷ് 🔥

രണ്ടാമത്തെയാൾ അവരുടെ എല്ലാം പ്രാണൻ ആയ

ശ്രീപാർവ്വണ 🔥

എന്നാ അവരുടെ എല്ലാം പാറു….

ദേവ നാരായണൻ DN Groups of companyude CEO ആണ്….ശിവയും  പഠനം കഴിഞ്ഞ് ബിസ്സിനെസ്സിലേക്ക്‌ തിരിഞ്ഞു….ഗീതാമ്മ റിട്ടയേർഡ് കോളേജ് പ്രൊഫസർ ആണ്…പാറു അവരുടെ തന്നെ കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആണ്….

രണ്ടാമത്തേയാൾ ഇന്ദു ഭർത്താവ് ശങ്കർ ഇവരും ഇന്ന് ജീവിച്ചിരിപ്പില്ല, ഒരു ആക്‌സിഡന്റിൽ രണ്ടാളും മരിച്ചു…ഇവർക്കു ഒരേ ഒരു മകൻ

അഭിമന്യു ശങ്കർ 🔥

അച്ഛന്റെ മരണശേഷം നിന്നു പോയ അച്ഛന്റെ സ്വപ്നമായ ബിസ്സിനെസ്സ് ഇന്ന് ഏറ്റെടുത്ത് നടത്തുന്നത് അഭിയാണ്. അവന്റെ ഒരാളുടെ പ്രായത്നവും കഴിവും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസ്സിനെസ്സ് ഗ്രൂപ്പിസിൽ ഒന്നായി AS Groups of Companiesine മാറ്റുവാൻ അവനു കഴിഞ്ഞു…

ഇന്ന് ഇവിടെ പാറുവിന്റെ വിവാഹം ആയിരുന്നു നടത്താൻ ഇരുന്നത്. ദേവ നാരായണന്റെ ബിസ്സിനെസ്സ് സുഹൃത്തായ വേണുഗോപാലിന്റെയും ഭാര്യ അനിതയുടെയും മകൻ വിശ്വജിത്തും ആയി..

***********************

അടുത്ത നിമിഷം തന്നെ ദേവച്ഛന്റെ ശബ്ദം അവിടെ ഉയർന്നു..

“”ഇന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ എന്റെ മകളുടെ കല്യാണം നടക്കും. എന്റെ പെങ്ങൾ ഇന്ദുവിന്റെയും ശങ്കറിന്റെയും മകൻ അഭിമന്യുവുമായി””

അത്രയും നേരം തല താഴ്ത്തി ഇരുന്നവൾ ഒരു ഞെട്ടലോടെ തലയുയർത്തി നോക്കി….

അഭിയും ഞെട്ടലിൽ തന്നെ ആണ്….ഒരിക്കലും പ്രേതീക്ഷിച്ചില്ല ഇങ്ങനെ ഒരു കാര്യം…ദേവച്ഛൻ അഭിയുടെ അടുത്ത ചെന്ന് അവന്റെ കൈയിൽ പിടിച്ചു…

“”‌അഭി ഈ ഒരു അവസ്ഥയിൽ നിനക്ക് മാത്രേ ഞങ്ങളെ സഹായിക്കാൻ ആവുള്ളു…എന്റെ മകളെ കല്യാണം കഴിക്കാൻ നീ സമ്മതിക്കണം…ഒരു അച്ഛന്റെ അപേക്ഷ ആയി കാണണം””..

ഒരു വേള അവന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക്‌ ഈ ലോകത്ത് ഏറ്റവും കടപ്പാട് ഉള്ള മനുഷ്യൻ ആണ്…ആരും ഇല്ലാതെ ആയപ്പോ കൈ പിടിച്ചു ഇന്നത്തെ ഈ അഭിയിലേക്ക് എത്തിച്ചത് ഇദ്ദേഹം ഒരാൾ മാത്രം ആണ്….

എനിക്ക്‌….എനിക്ക് സമ്മതം ആണ് അവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു…

മുഹൂർത്തം ആവാറായി എന്ന് പൂജാരി പറഞ്ഞതും ദേവച്ഛൻ അവനെ മണ്ഡപത്തിലേക്ക് കയറ്റി…പെട്ടന്ന് അരികിലായി അവന്റെ സാനിധ്യം അറിഞ്ഞതും ഒന്ന് വിറച്ചു പോയി അവൾ.

“താലി കെട്ടിക്കോള്ളു”

അൽപ്പസമയത്തിന് ശേഷം പൂജാരി പറഞ്ഞതും തന്റെ കഴുത്തിൽ പതിക്കുന്ന അവന്റെ കൈകളും അവന്റെ ചൂടുനിശ്വാസവും അവൾ അറിഞ്ഞു…താലി മൂന്നു തവണ കെട്ടി കഴിഞ്ഞതും അവൾ തലയുയർത്തി അവനെ നോക്കി…ആ കണ്ണുകളിലെ ഭാവം അവൾക്ക്‌ മനസ്സിലായില്ല…

തുടരും….