പുനർജ്ജനി ~ ഭാഗം – 46, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഞാൻ വരുന്നു…എന്റെ പകയിൽ സർവ്വതും നശിപ്പിക്കാൻ…അവളുടെ കണ്ണിൽ നിന്നും അഗ്നി എരിഞ്ഞു കഴുത്തിലെ തൃശൂലം നേരിപ്പോട് പോലെ തിളങ്ങി..ഉള്ളം കയ്യിലെ ചന്ദ്രബിബം  മിന്നി മിന്നി തെളിഞ്ഞു..

രഘുവേട്ട…നമുക്ക് നാളെ തന്നെ പോണം…എനിക്ക് ഇവിടെ നിൽക്കണ്ട…

ധന്യാ..പേടിയോടെ പറഞ്ഞു..

രാവിലെ കാവിൽ ഉണ്ടായ കാര്യങ്ങൾ കണ്ടതല്ലേ? എനിക്ക് ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എന്തോ ആപത്തു വരാൻ പോകുന്ന പോലെ നെഞ്ച് തുടിക്കുന്നു..

ജയയും പോകാമെന്നാണ് പറയുന്നത്…നമുക്ക് നാളെ അതിരാവിലെ പോകാം..

രഘുവേട്ടൻ എന്താ ഒന്നും മിണ്ടാതെ…

ഞാൻ ഇപ്പൊ എന്ത് പറഞ്ഞാലാ…ധന്യേ നിനക്ക് സമാധാനം ആകുന്നെ..

നീ തന്നെയല്ലേ വീട്ടിൽ ഒരു സമാധാനവും തരാതെ എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്..

എനിക്ക് കാവിൽ ഒരു തിരി തെളിക്കണം എന്ന് തോന്നി..അതും മോളേം കൂടി ഒപ്പം കൊണ്ടുവരണമെന്നാ കരുതിയെ..അത് നടക്കാഞ്ഞത് ഇപ്പോൾ ഭാഗ്യം എന്നാ ഞാൻ കരുതുന്നെ…മഹാദേവൻ എന്റെ കുട്ടീടെ കൂടെ ഉണ്ട്..അല്ലാച്ചാൽ ഇവിടെ വന്നു മോൾ ഭയന്നേനെ..

അയാൾ ഒന്നും മിണ്ടാതെ ധന്യ പറയുന്നത് മൂളി കേട്ടു കൊണ്ടിരുന്നു..

നിന്റെ അച്ഛനോട് പറയേണ്ടേ…പോകുന്ന കാര്യം…അതും അല്ല നാളെ നിന്റെ  ചേച്ചിയൊക്കെ വരും. നിനക്ക് അവരെ ഒന്നും കാണണ്ടേ..

കാണാൻ നിന്നാൽ നമുക്ക് പോകാൻ കഴിയില്ലെന്ന് മനസ്സിൽ ആരോ പറയുന്ന പോലെ.. തോന്നുവാ…

ഇത്രയും കാലം അവർക്കില്ലാത്ത ബന്ധം ഒന്നും നമ്മൾ ആയിട്ട് ഉണ്ടാക്കേണ്ട..

അടഞ്ഞ അദ്ധ്യായം അടഞ്ഞു തന്നെ കിടക്കട്ടെ..നമ്മൾ ആയിട്ട് തുറക്കേണ്ട..അത് ചിലപ്പോ അവർക്ക് ഒന്നും ഇഷ്ടം ആവില്ല…

അയാൾ അവൾ പറയുന്നത് കേട്ടു അത്ഭുതത്തോടെ അവളെ നോക്കി..

പണ്ടത്തെ ധന്യയിൽ നിന്നും എന്തൊരു മാറ്റമണിവൾക്ക്..രാജകുമാരിയെ പോലെ വളർന്നവൾ ദാരിദ്രത്തോട് പടപൊരുതി ജീവിക്കാൻ പടിച്ചിരിക്കുന്നു. ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും അവൾ ഇങ്ങനെ സംസാരിച്ചിട്ടില്ല..അയാൾ ഓർത്തു…

പിന്നെ നിനക്ക് ആരെ കാണാനാണ് ആഗ്രഹം….അവൾ പെട്ടന്ന് ഒട്ടും അമാന്തിക്കാതെ പറഞ്ഞു..

പാർവതിയെ…എന്റെ പാർവതിയെ…

ഒരു തവണ അവളെ ഒന്ന് കാണാൻ വല്ലാത്ത മോഹം ഉണ്ട്..ഞാനും അവളും തമ്മിൽ 6മാസത്തെ വ്യത്യാസം ആണ് ഉള്ളത്..അവളെ പോലെ അത്രമേൽ എന്നെ ആരും സ്നേഹിച്ചിട്ടില്ല..ഇനി സ്നേഹിക്കുകയും ഇല്ല.. അവളുടെ കണ്ണ് നിറഞ്ഞു സ്വരം ഇടറി തുടങ്ങി

അവൾ എന്റെ കളിതോഴി മാത്രം അല്ല…അവൾ എന്റെ എല്ലാം ആയിരുന്നു..ഓർമ്മകളുടെ  മിഴി പൊയ്കയിൽ ധന്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു വീണു..

ചന്ദ്രോത് മനയുടെ തേക്കിനിയോട് ചേർന്നുള്ള റൂമിൽ നിന്നും ഗദ്ഗദം ഉയർന്നു..പാർവതിയുടെ ചിത്രത്തിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു..ആ കണ്ണുനീർ കലർന്ന ഒരു ചെറിയ മന്ദാമരുതാൻ ചന്ദ്രോത് മനയും കടന്നു  അമ്പാട്ടു മനയുടെ  ഉള്ളറകളിലൂടെ കടന്നു  ധന്യേയെ തഴുകി തലോടി  അത് അവിടെ തന്നെ തത്തി നിന്നു..

പൂജമുറിയിൽ പരദേവതകളെ ധ്യാനിച്ചു ഇരുന്ന വാമദേവൻ കണ്ണുകൾ തുറന്നു.
ധ്യാന തട്ടിലേക്കു നോക്കി..അവിടെ പുകമാറായല്ലാതെ ഒന്നും കാണാൻ കഴിയുന്നില്ല..

ആരോ മനയ്ക്ക് ചുറ്റും ഉള്ളത് പോലെ  അയാൾക്കു തോന്നി.

അയാൾ പൂജമുറിയിൽ നിന്നും ഇറങ്ങി കിളിവാതിൽ തുറന്നു പുറത്തേക്ക് നോക്കി..പുക പോലെ രണ്ടു രൂപങ്ങൾ..ഒന്ന് ഇരുണ്ടു കറുത്തതും ഒന്ന് പാൽ പോലെ വെളുത്തതും..ആ പുകച്ചുരുലുകൾ തമ്മിൽ അന്യന്യം തർക്കിക്കുന്നു..

അവർ എന്താണ് തർക്കിക്കുന്നതെന്നു അയാൾക് മനസ്സിലായില്ല …

അയാളുടെ കണ്ണുകൾ ആ കാവിലേക്കു നീണ്ടു..അവിടെ നിന്നും കറുത്ത പുകച്ചുരുലുകൾ മനയെ ലക്ഷ്യമാക്കി പാഞ്ഞു വന്നു കൊണ്ടിരുന്നു…

പെട്ടന്ന് ആകാശത്തു നിന്നും നേർത്ത ഒരു നൂല് പോലെ ഒരു സർപ്പം നീണ്ടു വന്നു..അതിന്റെ കണ്ണുകൾ നീല മരതകം പോലെ തിളങ്ങി

സ്വർണ നൂല് പോലെ അത് ആകാശത്തു നിന്നും ഊർന്നിറങ്ങി വെള്ള പുകമറയ്ക്കു ചുറ്റും  ഒരു രക്ഷാ കവചം തീർത്തു..കൊണ്ട് അത് നിന്നു

പെട്ടന്ന് അതിന്റെ കണ്ണിൽ നിന്ന് നേർത്ത നീല രശ്മികൾ കറുത്ത പുകച്ചുരുളിലേക്ക് പതിച്ചതും..ഭയത്തോടെ അത് ആ കാവിലേക്ക് പിൻവാങ്ങി..

അയാൾ വേഗം പൂജമുറിയിൽ കയറി കണ്ണുകൾ അടച്ചു പരദേവതയെ പ്രാർത്ഥിച്ചു..

കാറ്റടിച്ചു ജനൽപാളികൾ വല്ലാത്ത ശബ്ദത്തോടെ അടഞ്ഞത് കേട്ടാണ് അവൻ കണ്ണുകൾ തുറന്നത്..അവൻ കയ്യെത്തി ബെഡ് ലാമ്പ് ഓൺ ആക്കി എഴുനേറ്റിരുന്നു ചുറ്റും നോക്കി..ജനാലഴിയിൽ കൂടി കടന്നു വന്ന ഇളം തണുത്ത കാറ്റു അവന്റെ മുടിയിഴകളിൽ കുസൃതി കാട്ടി കൊണ്ടിരുന്നു. അതിന്റെ ഫലമായി  അവന്റെ മുടിയിഴകൾ പാറി പറന്നു കൊണ്ടിരുന്നു..അവൻ നെറ്റിയിലേക്ക് പറന്നു വീണ  മുടിയിഴകൾ മാടി ഒതുക്കി കൊണ്ട് ബെഡിൽ നിന്നും എണീറ്റു  മുന്നിൽ കാണുന്ന കണ്ണാടിയിലേക്ക് നോക്കി..പെട്ടന്നു എന്തോ ഓർമ്മ വന്നപോലെ അവൻ അവിടെല്ലാം കണ്ണുകൾ കൊണ്ട് തിരഞ്ഞു..

അഞ്ജലി..അവൾ എവിടെ? അവൻ ചുറ്റും നോക്കി കൊണ്ട് സ്വയം ചോദിച്ചു..

വീണ്ടും ജനൽ ശക്തിയായി അടഞ്ഞതും അവൻ അത് അടച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുട്ടു വീണിരിക്കുന്നു..

അവൾ ഇനി അമ്മയുടെ കൂടെ കാണുമോ? ദൈവമേ ചതിച്ചോ? അവൾ എന്തെല്ലാം പൊട്ടത്തരങ്ങൾ പറഞ്ഞു കാണും..പപ്പാ എന്തേലും കിട്ടാൻ നോക്കി ഇരിക്കുവാണ്..എങ്ങനെ എങ്കിലും ഇവിടുന്നു ബാംഗ്ലൂർ എത്തിയാൽ മതിയാരുന്നു..അവളെ അവടെ വീട്ടിൽ ഏല്പിക്കരുന്നു..

അവൻ പുറത്തേക്കുള്ള ഡോറിന്റെ  ഹാൻറ്റിലിൽ പിടിച്ചപ്പോഴാണ് ബാൽക്കണിയുടെ ഡോർ ശക്തമായി അടഞ്ഞത്..

അവൻ അത് ക്ലോസ് ചെയ്യാൻ അവിടേക്ക് പോയി.അവൻ ഡോറിൽ പിടിച്ചു കൊണ്ട് വെറുതെ ബാൽക്കണിയിലേക്ക് നോക്കി..

ഇരുട്ടാണ്…ചുറ്റും….രായലിംഗിന് താഴെ ആരോ ചുരുണ്ടിരിക്കുന്നു..ഇരുട്ടിൽ ആൾ ആരാണെന്നു കണ്ടില്ലെങ്കിലും  അവിടെ ആരോ ഉണ്ടെന്നു അവനു തോന്നി..

അവൻ വേഗം കയ്യെത്തി സൈഡിലെ ലൈറ്റ് ഇട്ടു..രണ്ടു മൂന്നു തവണ മിന്നിയും അണഞ്ഞുമാണ് അത് പ്രകാശിച്ചത്..അവൻ രായലിംഗിന് താഴെ ചുരുണ്ടിരിക്കുന്ന ആളെ നോക്കി..

അഞ്ജലിയെ കണ്ടതും അവൻ ആകെ ഞെട്ടി പോയി..ഇവൾ ഇവിടെ എപ്പൊ..അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു..അവളെ തട്ടി വിളിച്ചു..

അവൾ ഞരങ്ങി കൊണ്ട് അവനെ നോക്കി..എഴുന്നേൽക്കു അഞ്ജലി..നീ എന്തിനാ ഈ തണുപ്പത് വന്നിരുന്നേ…

എനിക്ക് വയ്യാ ദേവേട്ടാ..എനിക്ക് തണുക്കുന്നു. അതും പറഞ്ഞവൾ ഒന്നുകൂടി ചുരുണ്ടു…കൂടി ഇരുന്നു..

അവൻ വേഗം അവളെ പൊക്കി എടുത്തു..ഐസ് പോലെ തണുത്തിരിക്കുന്നു..അവൻ..അവളെ എടുത്തതും അവൾ അവന്റെ നെഞ്ചിലേ ചൂടിലേക്ക് പമ്മി..

അവൻ അവളെ ബെഡിൽ കിടത്തി കൊണ്ട് നോക്കി..അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്..

ദേവേട്ടാ..വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ വിളിച്ചു..

എന്താടി…

എന്റെ അടുത്ത് കിടക്കുവോ? എനിക്ക് തണുക്കുന്നു..ബെഡ്ഷീറ്റ് മുറുക്കി പിടിച്ചു കൊണ്ട് അവൾ  നിഷ്കു ഭാവത്തിൽ ചോദിച്ചു..

അവൻ ഒരു നിമിഷം സംശയ ഭാവത്തിൽ അവളെ നോക്കി..

ഇവൾ എന്നോട് അഡ്വാൻടേജ് എടുക്കുവാണോ?

ദേവേട്ടാ…എന്താ ആലോചിക്കുന്നെ..

അവൾ അവന്റെ കയ്യിൽ പിടിച്ചു..അവളുടെ കരങ്ങൾ മഞ്ഞു പോലെ തണുത്തിരുന്നു..

ദേവ് കുറച്ചു നിമിഷം ആലോചനയോടെ അവളുടെ മുഖത്തേക്ക് നോക്കി..അവളുടെ  കുഞ്ഞു വെള്ളാരം കണ്ണുകളിലേക്ക് നോക്കിയതും അവൻ മറിച്ചൊന്നും ആലോചിക്കാതെ അവളോടൊപ്പം ഒരു പുതപ്പിന് കീഴിലേക്ക് കയറി..

അവൾ അവനെ ചുറ്റി പിടിച്ചു..ദേവ് ഞെട്ടി അവളെ നോക്കി..

അപ്പോഴേക്കും അവൾ അവന്റെ നെഞ്ചിൽ തലവെച്ചു കണ്ണുകൾ അടച്ചു കഴിഞ്ഞിരുന്നു.

ദേവ് അനങ്ങാതെ ശ്വാസം പോലും  എടുക്കാതെ അങ്ങനെ തന്നെ കിടന്നു..

അവൾ ഉടുമ്പ് പിടിക്കും പോലെ അവനെ വരിഞ്ഞു മുറുക്കി…അവന്റെ ഹൃദയമിടിപ്പ് കൂടി..ദൈവമേ ഈ പെണ്ണ് എന്താ ഈ ചെയ്യുന്നേ..

അവളുടെ സാമീപ്യം അവനിൽ ആസ്വസ്ഥതകൾ സൃഷ്ടിച്ചു…

അഞ്ജലി…ടി..

അവൻ പതിയെ അവളെ വിളിച്ചു അവൾ കണ്ണുകൾ വെട്ടി തുറന്നു അവനെ നോക്കി..

ആ കണ്ണുകളിൽ  വല്ലാത്ത തിളക്കം..

ദേവേട്ടാ..ഞാൻ അഞ്ജലി അല്ല…എന്തിനാ എന്നെ അങ്ങനെ വിളിക്കുന്നെ..

അവൻ ഞെട്ടി അവളെ നോക്കി..

ദൈവമേ വീണ്ടും ഇവടെ റിലേ അടിച്ചു പോയോ..ഇതിപ്പോ എനിക്ക് ഒരു കുരിശു ആകുമോ?

അവൻ പല സംശയങ്ങളോടെ അവളെ നോക്കി..

എന്താ ദേവേട്ടാ നോക്കുന്നെ..അവൾ കുറുകി കൊണ്ട് അവന്റെ നെഞ്ചിൽ കൈകൾ കൊണ്ട് കളം വരയ്ക്കാം തുടങ്ങി..ദേവിന്റെ ഹൃദയമിടിപ്പ് ഉയർന്നു..

അഞ്ജലി നീ എന്താ ചെയ്യുന്നേ അടങ്ങി കിടക്കു..പെണ്ണെ അല്ലെങ്കിൽ ഞാൻ ഇപ്പൊ എണീറ്റു പോകും.അവൻ ദേഷ്യത്തിൽ പറഞ്ഞതും അവളുടെ കണ്ണുകൾ ചുവന്നു. നാസിക വിറ കൊണ്ടു..

ഞാൻ പറഞ്ഞില്ലേ ദേവേട്ടാ..ഞാൻ അഞ്ജലി അല്ല..അവൾ കോപത്തിൽ  പറഞ്ഞു..

പിന്നെ. നീ ആരാ?
ഞാൻ ആരാണെന്നു നിങ്ങൾക്ക് അറിയില്ലേ?

നീ..അഞ്ജലി അല്ലെ..അല്ലാതെ പിന്നെ ആരാ…?

ഞാൻ അഞ്ജലി അല്ല..ഇത്ര തവണ ഞാൻ അത് പറഞ്ഞു അവളുടെ മുഖത്ത് ദേഷ്യം കൂടി കവിളുകൾ ചുമന്നു..തുടുത്തു…

ഇവൾ എന്തിനാ ഇപ്പൊ വയലന്റ് ആവുന്നേ..പെണ്ണിന് വട്ടു മൂത്തോ?

എന്താ..ഇത്ര പെട്ടന്ന് എന്നെ മറന്നുപോയോ ദേവേട്ടാ ?

എന്നെ ഓർമ്മയില്ലേ? അവൾ കണ്ണും നിറച്ചു ചോദിച്ചു…

നീ…അഞ്ജലി അല്ലെ..എനിക്ക് ഓർമ്മയുണ്ട്..

ഇല്ല..ഈ ദേവേട്ടന് ഒന്നും ഓർമ്മയില്ല..ഞാൻ അഞ്ജലി അല്ല..

അന്ന് ഞാൻ ദേവേട്ടനെ എവിടെ എല്ലാം തിരഞ്ഞു..

എന്തിനാ എന്നെ തനിച്ചാക്കി പോയെ..അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു…..

എന്റെ ദൈവമേ ഇതിപ്പോ എനിക്ക് പാര ആയല്ലോ? ഇവൾക് ശെരിക്കും മുഴു വട്ടാണോ? അതോ ഇനി ഇവളുടെ അഭിനയം ആണോ എല്ലാം

അവന്റെ മനസ്സിൽ സംശയങ്ങൾ നുരാ പൊന്തി..

എന്തിനാണ് ഇവൾ ഇങ്ങനെ അഭിനയിക്കുന്നത്..എന്റെ ക്യാഷ് കണ്ടാണോ?

ഹേയ്..അങ്ങനെ ആയിരിക്കുമോ?

ഇവൾ അത്തരം ഒരുപെണ്ണല്ല…അത് എനിക്ക് ഉറപ്പാണ്..

ഇനി ഇവൾക്ക് വല്ല മൾട്ടി പേർസണാലിറ്റി ഡീസോഡർ ആവുമോ?

എന്നെ ഓർമ്മ ഇല്ല അല്ലെ..അപ്പോ എന്നെ മറന്നു അല്ലെ…പിന്നെ എന്തിനാ എനിക്ക് വേണ്ടി പാട്ടൊക്കെ പാടിയെ..

പാട്ടോ….ഞാനോ? അത് എന്നാടി പെണ്ണെ…

അവൻ അശ്ചര്യത്തോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു..

അവളുടെ മുഖം പിണക്കവും പരിഭവവും നിറഞ്ഞു…അവൾ ചുണ്ട് കോട്ടി അവനെ നോക്കി..

എന്നിട്ടവൾ ആ പാട്ടു മൂളി….

🎶Ever Since I Met You……🎶
🎶Just Want To Let The Past Go To Zero…..🎶
🎶Everyday Is A New Memory…!🎶
🎶It’s Only About Me And You….🎶

അവൾ ആ പാട്ടിന്റെ നാലുവരികൾ പാടികൊണ്ട്  അവനെ നോക്കി..

അവൻ ആകെ ഞെട്ടി ആലില പോലെ വിറച്ചു…പോയി കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ അവൻ അവളെ നോക്കി..

ഞാൻ..സിയാ….ഡേവിഡ് ലിയോൺ
എന്നെ മറന്നോ?

അതും പറഞ്ഞവൾ അവനെ കെട്ടിപിടിച്ചു…

തുടരും