പുനർജ്ജനി ~ ഭാഗം – 55, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അഞ്ജലി…ടി…

പെട്ടന്ന് ഇഷ്ടം ആകാത്ത രീതിയിൽ  അവൾ തിരിഞ്ഞു അവനെ നോക്കി കൊണ്ട്  പറഞ്ഞു..

ഞാൻ അഞ്ജലി അല്ല  ….

ശൈവ ചന്ദ്ര അതാണ് എന്റെ നാമം..

ഞാൻ വന്നത് എന്റെ പ്രണയസാക്ഷാൽകാരത്തിനല്ല……എന്റെ പ്രതികാരം തീർക്കാൻ ആണ്…
അവളുടെ നേത്ര ഗോളങ്ങൾ ഇളം നീല  നിറത്തിൽ തിളങ്ങി..മുടിയിഴകൾ കാറ്റിൽ ആടി ഉലഞ്ഞു….അവൾ രൗദ്രഭവത്തിൽ അവനെ നോക്കി…..

ദേവ് കണ്ണും മിഴിച്ചു അഞ്ജലിയെ നോക്കി..അവളുടെ നോട്ടം കണ്ട് ദേവിന് ശെരിക്കും ദേഷ്യം വന്നു..

ടി…നീ മനുഷ്യനെ ഒരുമാതിരി പ്രാന്ത് പിടിപ്പിക്കരുത്..നിനക്ക് ശരിക്കും പ്രാന്താണോ? അതോ നിന്റെ ദേഹത്തു വല്ല ബാധയും കൂടിയോ?

നീ ശെരിക്കും ആരാണ്? അഞ്‌ജലിയോ?അതോ സിയായോ? അതോ ഇനി നീ ഇപ്പൊ പറഞ്ഞ  എന്തോ ഒരു പേരുണ്ടല്ലോ? അവളാണോ?

അവൻ ദേഷ്യത്തിൽ ചോദിച്ചു..അവളിൽ അപ്പോഴും ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു..

മനുഷ്യനെ കളിപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട് അഞ്ജലി..നീ ശെരിക്കും ആരാ..?അവന്റെ ശബ്ദം ഉയർന്നു..

സിയയും ശൈവ ചന്ദ്രയും ഞാൻ തന്നെ..

ഇത്തവണ ദേവിന്റെ ദേഷ്യം ഒന്ന് കൂടി കൂടി..അപ്പൊ പിന്നെ അഞ്‌ജലിയോ?

അഞ്ജലി…അത്  ദേവേട്ടൻ പറഞ്ഞ പേരല്ലേ…അപ്പോൾ പിന്നെ അതും ഞാൻ തന്നെയാ….

ഹോ..കോ–പ്പ്….ഇവൾക്ക് ശെരിക്കും വട്ടായതാണോ? അതോ ഇവൾ മനഃപൂർവ്വം എന്നെ വട്ടൻ ആക്കുവാണോ? പുല്ലു…. ഇവളോട് സംസാരിച്ചാൽ ഞാൻ മെന്റൽ ആവും
അവൻ ദേഷ്യത്തിൽ ഡോറും തുറന്നു പുറത്തേക്ക് ഇറങ്ങി..

കോ–പ്പ്…ഇവളെ ഏത് നേരത്താണോ എനിക്ക് ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ തോന്നിയത്…എന്നെ പറഞ്ഞാൽ മതിയല്ലോ? എല്ലാം വരുത്തി വെച്ചത് ഞാൻ ആണ്..അന്നത്തെ ഇൻസിഡാന്റിൽ എന്താണ് സംഭവിച്ചതെന്നു അറിയാമെന്നു കരുതി  ഇറങ്ങിയ ഞാൻ വന്നു പെട്ടത് അതിലും വലിയ ഇൻസിഡന്റ്സിൽ ആണ്..

ഇവളെ എങ്ങനെ ഒന്ന് തലയിൽ നിന്നും ഊരും…എല്ലാ സമസ്യാക്കും ഉള്ള ഉത്തരം എങ്ങനെ കണ്ടെത്തും..പുല്ലു ഇതു ഒരുമാതിരി  പണിയായി പോയി..

ദേവ് അതും പറഞ്ഞു  പ്രണവിന്റെ ഡോറിൽ തട്ടി. പ്രണവ് വന്നു ഡോർ തുറന്നു..

ദേവ് അകത്തേക്ക് കയറി…

ടാ..ഞാൻ. ഇവളോട് പറഞ്ഞിട്ട്  ഇവൾ ഇപ്പോളും ഇരുന്നു മോങ്ങുവാ..നീ ഒന്ന് പറ ഇവളോട്…പ്രണവ് പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു,…

പ്രിയേ താൻ ഒന്ന് കരച്ചിൽ നിർത്തിയെ..ഇവിടെ ആരെങ്കിലും കണ്ടാൽ..

കണ്ടാൽ എന്താ…..എനിക്ക് ഒന്നും ഇല്ല പ്രിയ കണ്ണും തുടച്ചു കൊണ്ട് ദേവിനോട് പറഞ്ഞു..

എന്റെ അഞ്ജലിയെ നിങ്ങൾ എല്ലാരും കൂടി അല്ലെ ഇങ്ങനെ ആക്കിയേ…

ദേവ് കലിപ്പിൽ പ്രണവിനെ നോക്കി..

ടി….പ്രിയേ നിന്നോട് സത്യങ്ങൾ എല്ലാം അന്ന് ഞാൻ പറഞ്ഞതല്ലേ…പിന്നേം നീ എന്തിനാ ഇവനെ കുറ്റപ്പെടുത്തുന്നെ…ഇവന്റെ കുറ്റം അല്ല ഒന്നും..

ഞാൻ പോവാ… ഞാൻ ഇവിടെ നിന്നാൽ ശരിയാകില്ല…

ടാ..ദേവേ പോകല്ലേ…അവിടെ നിന്നെ ഞാൻ ഒന്ന് പറഞ്ഞോട്ടെ? അതും പറഞ്ഞു പ്രണവ് ദേവിന്റെ കയ്യിൽ പിടിച്ചു നിർത്തി..

ഞാൻ ആകെ കലിപ്പിൽ ആണെടാ….പ്രണവേ…നീ പിടി വിട്ടേ…..

ശരിക്കും അവൾക്ക്  വട്ടാണോ? അവൾ ഇന്ന് പറയുന്നത് അല്ല നാളെ പറയുന്നത്..പ്രിയക്കൂടി കേട്ടതല്ലേ…എന്നിട്ട് കുറ്റം മുഴുവൻ എന്റെ തലയിൽ..അല്ലെങ്കിലും,…ഞാൻ ആകെ പെട്ടിട്ടിരിക്കുവാ…അതിന്റെ കൂടെ ഇനി നീയും കൂടി എന്നെ കുറ്റപ്പെടുത്തരുത്..പ്ലീസ്…..

ദേവ് അത്രയും പറഞ്ഞു താഴേക്ക് പോയി..

അഞ്ജലി കുറച്ചുനേരം അങ്ങനെ നിന്നിട്ട് പിന്നെ കുളിച്ചു ഫ്രഷ് ആയി വരുമ്പോൾ  അമ്മ റൂമിലേക്ക് വന്നത്..

മോളിവിടെ ഒറ്റയ്ക്കയോ? അമ്മയ്ക്ക് ഇങ്ങോട്ട് വരാനും പറ്റിയില്ല…അവർ അവളെ പിടിച്ചു ബെഡിൽ ഇരുത്തികൊണ്ട് പറഞ്ഞു..

എന്റെ കുട്ടിയ്ക്ക് അമ്മയോട് പിണക്കം ഉണ്ടോ?

ഇല്ല…അമ്മേ..എനിക്ക് അറിയാല്ലോ അമ്മ ഇവിടേക്ക് വന്നിട്ട് കുറെ കാലം ആയെന്നു..

മ്മ്….സത്യമാ എന്റെ മോൾ പറഞ്ഞെ..കൊല്ലങ്ങൾ കുറെ കടന്നു പോയി…എല്ലാവരെയും കണ്ടിട്ട്…ഒരിക്കലും വീണ്ടും ഇങ്ങനെ ഒരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിട്ടില്ല…അവരുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി..

അമ്മേടെ തറവാട് എവിടെയാ…അഞ്ജലി ജിജ്ഞസയോടെ ചോദിച്ചു..

മമ്പാട്ടു മന….ഇവിടെ കുറച്ചു അപ്പുറത്താണ്..അഞ്ജലിയുടെ ചുണ്ടിൽ പുച്ഛച്ചിരി വിടർന്നു അവളതു അതി വിദഗ്ധമായി ഒളിപ്പിച്ചു കൊണ്ട്  അവരെ നോക്കി.

ഇവിടെ അടുത്താണോ? എന്നിട്ട് എന്താ അമ്മ അങ്ങോട്ടേക്ക് പോകഞ്ഞേ..

പെട്ടന്ന് അവരുടെ മുഖത്ത് വിശാദം നിറഞ്ഞു..

അമ്മേ…അമ്മ എന്തിനാ വിഷമിക്കുന്നെ…ഞാൻ തെറ്റായിട്ട് എന്തേലും പറഞ്ഞോ? അവളുടെ കണ്ണും നിറഞ്ഞു..

അയ്യോ..ഇല്ല..മോളെ..മോൾ കരയാതെ…

ഗായത്രി……

എന്താ രാഗിണി ഏട്ടത്തി…

അവിടെ തന്നെ നിന്നെ..ഇങ്ങോട്ട് കയറി വാ….

അവർ അകത്തേക്ക് വന്നു..ഇതാ എന്റെ മരുമകൾ അഞ്ജലി…

മ്മ്…അത്ര രസിക്കാത്ത മട്ടിൽ രാഗിണി ഒന്ന് മൂളി കൊണ്ട് അഞ്ജലിയെ നോക്കി..

അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു..
ഗായത്രി കിച്ചണിലേക്ക് ഒന്ന്  വരവോ..മാമ്പഴപുളിശ്ശേരി ഗായത്രിക്ക് വെക്കാമെന്നല്ലേ ഇന്നലെ പറഞ്ഞെ..കുട്ടികൾക്ക് ഒരേ വാശി ഇന്ന് ഉച്ചയ്ക്കത്തേക്ക് വേണമെന്ന്..

അതിനെന്താ ഏട്ടത്തി ഞാൻ വെക്കാല്ലോ…

മോളെ…മോൾ താഴത്തേക്ക് വാട്ടോ…പ്രിയ മോളെ കൂടി കൂട്ടിക്കോ..അമ്മ അടുക്കളയിൽ കാണും..

അവർ പോയതും അഞ്ജലി ഒരു നെടുവീർപ്പോടെ പുറത്തേക്ക് ഇറങ്ങി…പ്രിയയുടെ അടുത്തേക്ക് പോയി…

കുറച്ചു മുൻപ് പിണങ്ങിയ ഒരു ഭാവവും അഞ്‌ജലിക്ക് ഇല്ലായിരുന്നു..അവൾ കുറച്ചു നേരം പ്രിയയോട് ഒന്നും സംഭവിക്കാത്ത രീതിയിൽ cool ആയി സംസാരിച്ചു..പ്രിയ വല്ലാത്ത അതിശയത്തോടെ അവളെ നോക്കി..

ഞാൻ ശരിക്കും ഇവിടെ ബോർ അടിച്ചു..നമുക്ക് ഒന്ന് തൊടിയിലേക്ക് ഒക്കെ നടന്നാലോ പ്രിയേ..

മ്മ്…പ്രിയയും വല്ലാതെ വീർപ്പുമുട്ടി ഇരിക്കുക ആയിരുന്നു..

അവർ രണ്ടാളും കൂടി താഴേക്ക് വന്നപ്പോഴാണ്..പൂമുഖത്തു ഒരു ബഹളം കേട്ടത്..രണ്ടാളും ബഹളം കേൾക്കുന്ന ഭാഗത്തേക്ക്‌ നടന്നു..

ദേവിന്റെയും പ്രണവിന്റെയും ചുറ്റും കൂടി നിൽക്കുന്ന പെൺപടകളെ കണ്ടു അഞ്ജലിയുടെ മുഖം ഇരുണ്ടു..പ്രിയ പിണക്കത്തിൽ പ്രണവിനെ നോക്കി..

അവിടെ എന്താ  നടക്കുന്നെ…അഞ്ജലി പ്രിയയോട് ചോദിച്ചു..

എനിയ്ക്കു അറിയില്ലെടി നമുക്ക് അങ്ങോട്ട് പോയി നോക്കാം..

അഞ്ജലി ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ മുഖവുമായി  അവർക്കടുത്തേക്ക് നടന്നു..

ദേവിനെ തൊട്ടുരുമ്മി നിന്നു ഫോട്ടോ എടുക്കുന്ന അഖിലേ കണ്ടതും അഞ്ജലിയുടെ കോപം കൂടി..അവൾ തുറിച്ചു ദേവിനെ നോക്കി…അവൻ അത് മൈൻഡ് ചെയ്യാതെ അഖിലയെ ചേർത്ത് പിടിച്ചു സെൽഫി എടുത്തു..

അഖില എന്തോ വെട്ടിപിടിച്ചെടുത്ത രീതിയിൽ അഞ്ജലിയെ നോക്കി…

പ്രിയയുടെ കണ്ണ് കല്യാണിക്കും ഗോപികയ്ക്കും നടുവിൽ നിന്നു സെൽഫി എടുക്കുന്ന പ്രണവിൽ  ആയിരുന്നു..

പ്രിയയുടെ നോട്ടം പന്തി അല്ലെന്നു കണ്ടതും അവൻ വേഗം അവിടുന്നു തടിയൂരി പ്രിയക്ക് അടുത്തേക്ക് വന്നു..

ഇനി നമുക്ക് ഒരു ഫാമിലി സെൽഫി എടുക്കാം കല്യാണി ചിരിയോടെ അഞ്ജലിയെ നോക്കി പറഞ്ഞു..

അവൾ ദേവിനെ കലിപ്പിൽ നോക്കി കൊണ്ട് പ്രിയയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കുളത്തിന്റെ അരികിലേക്ക് നടന്നു…

അഞ്ജലിയുടെ ദേഷ്യത്തിലുള്ള പോക്ക് കണ്ട് ദേവ് ചിരിയോടെ സെൽഫി എടുക്കൽ നിർത്തി ആരോ കാൾ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു സ്കൂട്ട് ആയി കൂടെ പ്രണവും..

ഇതേ സമയം കുളത്തിന് മറു സൈഡിൽ ഉള്ള കല്പടവിൽ വെള്ളത്തിലേക്കു കാൽ നീട്ടിയിട്ട്  അവർ മൂന്നുപേരും ചുണ്ടിൽ എരിയുന്ന സി’zഗററ്റും ആയി ഇരുന്നു..

ടാ..കാശി ..ഇവിടം കൊള്ളാം അല്ലെ…കോളേജിൽ നിന്നും ഫ്രണ്ട്സിനേം കൊണ്ടു വരാൻ ഇതിലും നല്ലൊരു അഡ് വേഞ്ചർ place വേറെ ഇല്ല..പ-ഫ്  ഊതി മുകളിലേക്ക് വിട്ടു കൊണ്ട് ഗോകുൽ അവനെ നോക്കി ചിരിച്ചു..

അഖിൽ വെള്ളം കൈകുമ്പിളിൽ കോരി എടുത്തു വീണ്ടും കുളത്തിലേക്ക് ഒഴിച്ച് കൊണ്ടിരുന്നു..

നിനക്ക് വേണ്ടേ…അഖിലേ ….സി–ഗേരറ്റ് അവനു നേരെ നീട്ടികൊണ്ട്  ഗോകുൽ ചോദിച്ചു ..

വേണ്ട ഏട്ടാ…

അവനു വേണ്ടെങ്കിൽ കൊടുക്കണ്ട..അവൻ നല്ല കുട്ടിയ കളിയാക്കി പറഞ്ഞു കൊണ്ട് കാശി ഗോകുലിന്റെ കയ്യിൽ നിന്നും സി-ഗറേറ്റ് വാങ്ങി ചുണ്ടോടു ചേർതൂ..

അഞ്ജലി നിന്നെ…നിനക്ക് എന്താ ഇത്ര പെട്ടന്ന് പറ്റിയെ മുഖമൊക്കെ മാറിയല്ലോ? പ്രിയ അഞ്ജലിയുടെ പിന്നാലെ വന്നു കൊണ്ട് ചോദിച്ചു..

പെട്ടന്ന് ആരുടെ സംസാരം കേട്ടു കയ്യിൽ ഇരുന്ന സിഗ–ററ്റ് കാശി കുളത്തിലേക് എറിഞ്ഞു കൊണ്ട് കല്പടവിൽ നിന്നും എഴുന്നേറ്റു നോക്കിയപ്പോൾ  മറുവശത്തു നിൽക്കുന്ന അഞ്ജലിയെയും പ്രിയയെയും ആണ്..

അവന്റെ മുഖതു ചിരി വിടർന്നു..കല്പടവിൽ നിന്നും എഴുന്നേറ്റു വന്ന ഗോകുലും അഖിലും അവരെ കണ്ട് ഞെട്ടി..

അവര് കണ്ടോടാ നമ്മൾ സിdഗറേറ്റ് വലിക്കുന്നെ പതിയെ ഗോകുൽ കാശിയോട് ചോദിച്ചു..

ഇല്ലെടാ..

ഏട്ടായിമാരെ എന്നാൽ വാ അവര് നമ്മളെ കാണുന്നതിന് മുൻപ് നമുക്ക് പോകാം

അഖിൽ പറഞ്ഞു..

നീ പൊയ്ക്കോട ഞങ്ങൾ പിന്നെ വന്നോളാം..അഖിൽ പിന്നെ ഒന്നും പറയാത്തെ കുളത്തിന് മറു സൈഡിൽ കൂടി  മനയിലേക്ക് പോയി..

ടാ….ഗോകുലേ…അവളെ എങ്ങനെ ഉണ്ട് കാണാൻ..

രണ്ടു പീ-സും കൊള്ളാം..നീ അതിൽ ആരുടെ കാര്യമാ ചോദിച്ചേ…ഗോകുൽ  താടി ഉഴിഞ്ഞു കൊണ്ട്  കാശിയോട് ചോദിച്ചു..

അഞ്ജലി….ഞാൻ അവളുടെ കാര്യമാ  ചോദിച്ചേ…

അവൾ സൂപ്പർ അല്ലെ മോനെ…അന്ന് മഴയിൽ കണ്ടതല്ലേ നമ്മൾ….

പക്ഷെ എന്ത് ചെയ്യാനാ…അവൾ ഒന്ന് ഉടഞ്ഞതാ…

അതിനിപ്പോ നമുക്ക് എന്താടാ…ഒന്ന് ഉടഞ്ഞതിനാ ഇപ്പോൾ ഡിമാൻഡ്..

മറ്റേ പീസും കൊള്ളാം, തരക്കേടില്ല..കാശി പ്രിയയെ ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു..

നമുക്ക് ഒന്ന് മുട്ടി നോക്കിയാലോ?ഇപ്പോൾ വേണ്ടടാ ഗോകുലേ..

ആ ധ്രുവദേവ്  കാണണ്ട…ഇന്നലെ അവളെ നമ്മൾ ഒന്ന് നോക്കിയതിനു അവൻ നോക്കിയ നോട്ടം നീ കണ്ടില്ലേ..

മ്മ്..

വരട്ടെ…നമുക്ക്  നോക്കാം..കാശി അഞ്ജലിയിലേക്ക് നോട്ടം പതിപ്പിച്ചു കൊണ്ട് പറഞ്ഞു..

മമ്പാട്ടു മനയുടെ വടക്കേ ഭാഗത്തെ ആ വലിയ വേപ്പ് മരം ഒരു ചെറു കാറ്റു പോലും വീശാതെ പെട്ടന്ന് കടപ്പുഴകി വീണ ശബ്ദം കേട്ടു ദിഗംബരൻ നിലവറയിൽ നിന്നും പുറത്തേക്ക് വന്നു…

അയാളെ കണ്ടതും എല്ലാവരും  താണ് വണങ്ങി നിന്നു..

എന്താ ഒരു ശബ്ദം കേട്ടെ…അയാളുടെ ശബ്ദം ആ നാലുകെട്ടു മുഴുവൻ പ്രതിദ്വാനിച്ചു കേട്ടു…

പെട്ടന്ന് അവിടെത്തെ കാര്യസ്ഥൻ രാമു  അവിടേക്ക് ഓടി വന്നു കുറച്ചു മാറി നിന്നു കൊണ്ട് പറഞ്ഞു..

അങ്ങുന്നേ…..വടക്കേ തൊടിയിലെ ആര്യവേപ്പ് പൊടുന്നനെ നിലം പതിച്ചു..

പെട്ടന്ന് ദിഗംബരന്റെ മുഖം വാടി..അയാൾ വേഗത്തിൽ അവിടേക്ക് നടന്നു കൂടെ  രാമുവും..

മറ്റുള്ളവർ തമ്മിൽ തമ്മിൽ നോക്കി….

അയാൾ ആ വേപ്പ് മരത്തിനു ചുറ്റും നടന്നു..പെട്ടന്നു വേപ്പിന് ചുറ്റും അദൃശ്യമായ ഒരു ശക്തി ദിഗംബരന്റെ കണ്ണിൽ മാത്രം തെളിഞ്ഞു..

വിടില്ല…ദിഗംബര…..നീണ്ട കാൽ നൂറ്റാണ്ടു പിന്നിട്ട എന്റെ കാത്തിരിപ്പിന് വിരാമമായിരുന്നു…നീ ചെയ്ത തെറ്റിന്റെ ഫലം നീ അനുഭവിക്കാറായിരിക്കുന്നു….

ദേവനാഗമായിരുന്ന എന്നെ  നീ വെറുമൊരു നികൃഷ്ട നാഗമാക്കി ഈ വേപ്പിന് കീഴെ തടവിലാക്കി എന്നിലെ  സർവ്വ ശക്തികളും നിന്റെ  ആഭിചാരത്തിലൂടെ നീ നേടി എടുതില്ലേ ..

പെട്ടന്ന് അതിൽ നിന്നും അരയോളം നാഗവും അതിനു മുകളിലേക്കു  ജ്വലിക്കുന്ന സൗന്ദര്യവും ഉള്ള ഒരു സ്ത്രീരൂപം മിഴിവോടെ തെളിഞ്ഞു…ആ കരിം പച്ച മിഴികളിൽ പുച്ഛം നിറഞ്ഞു..

എന്നെ തളച്ചിട്ട മന്ത്രചരടുകൾ  പൊട്ടിയിരിക്കുന്നു ദിഗംമ്പര…നിന്റെ തടവറയിൽ നിന്നും ഞാൻ മോചിതയായിരിക്കുന്നു…ഞാൻ കുടികൊള്ളുന്നിടത്തേക്ക് പോകുന്നു..നിനക്ക് എന്നെ തടയാൻ ആകില്ല…ദിഗംബരാ…എന്റെ ശക്തികൾ  നിന്നിൽ നിന്നും  വീണ്ടും എന്നിലേക്ക് തന്നെ മടങ്ങി വന്നിരിക്കുന്നു..ഇനി നിനക്കെന്നെ ഒന്ന് സ്പർശിക്കാൻ പോലും ആകില്ല..ആ സ്ത്രീരൂപത്തിന്റെ കണ്ണിൽ നിന്നും പച്ച വെളിച്ചം പുറത്തേക്ക് വന്നു

നിന്റെ അന്ത്യം അധികം വിദൂരമല്ല..നീ അർജിച്ച സകല ശക്തികളും നിന്നിൽ നിന്നും നഷ്ടപ്പെടും..

കേവലം ഒരു നരനായി നീ മാറും…ജാടനരകൾ ബാധിച്ചു…നീ ചുക്കി ചുളിഞ്ഞു ചീഞ്ഞു നാറും..ആത്മാവില്ലാത്ത ദേഹിയായി നീ കിടന്നു നരകിക്കും

ഇത് നാഗറാണിയായ വസുന്ദര യുടെ ശാപം ആണ്…

തുടരും…