രാത്രി ഞാൻ വാതിൽ നന്നായി അടച്ചിട്ടാണ് ഉറങ്ങിയത്. എന്നിട്ടും എതിലെ കൂടെ എന്നറിയില്ല…

കരുണ…
Story writen by Ammu Santhosh
====================

വെളുപ്പിന് ഫ്ലാറ്റിൽ കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് കീർത്തി ഉണർന്നത്

“ഇതാരാ ഇത്രയും രാവിലെ?” അവൾ വാതിൽ തുറന്നു

ജെസ്സി…

അവളുടെ മുഖം വിളറി വെളുത്തും കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞുമിരുന്നു

“എന്താ?”

ജെസ്സി വേഗം അകത്തു കയറി വാതിൽ അടച്ചു

അവൾക്ക് എന്തോ സംഭവവിച്ചുവെന്ന് കീർത്തിക്ക് തോന്നി

“എന്താ കാര്യം?”

“അയാള് ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നു. ചേച്ചിയുടെ ഭർത്താവ് “

ചേച്ചിയെ പ്രസവം കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്നോ? “

“ഇന്നലെ കൊണ്ട് വന്നു, കൂടെ ഇയാളും. രാത്രി ഞാൻ വാതിൽ നന്നായി അടച്ചിട്ടാണ് ഉറങ്ങിയത്. എന്നിട്ടും എതിലെ കൂടെ എന്നറിയില്ല, ഉള്ളിൽ വന്നു ആ ഭ്രാ-ന്ത് പിടിച്ച മൃ-ഗം..ഒരു വിധത്തിൽ രക്ഷപെട്ടു. തലയ്ക്ക് ഒന്ന് കൊടുത്തു “

കീർത്തി ചിരിച്ചു

“അത് നന്നായി, ച-ത്തോ?”

“ഇല്ല. തല പൊട്ടി. അവിടെ ഇരിപ്പുണ്ട്. ഞാൻ ഇങ്ങോട്ട് ഓടി “

“കൊ-ന്നിട്ട് വരണ്ടേ? കേസ് ഞാൻ പുഷ്പം പോലെ ജയിപ്പിച്ചു കയ്യിൽ തരികേലെ?”

കീർത്തി എഴുന്നേറ്റു

“കൊ–ന്നേക്കണം ഇവന്മാരെയൊക്കെ. നിയമം ഒന്നും ചെയ്യില്ല നിന്നെ..ഞാൻ നോക്കിക്കൊള്ളാം അത് “

“എനിക്ക് അതൊക്ക പേടിയാ. മറ്റുള്ളവർക്ക് ജീവൻ കൊടുക്കുന്ന മാലാഖമാരാ ഞങ്ങൾ..നഴ്സ് ആണ് ഞാൻ കീർത്തി. ഒരാളെ കൊ–ല്ലാൻ എനിക്ക് സാധിക്കില്ല “

ജെസ്സി സാധുവാണ് എന്ന് കീർത്തിക്ക് അറിയാം. അവളുടെ വീട്ടിൽ അമ്മയും ചേച്ചിയും ഉണ്ട്. അമ്മ ഹൃദ്രോഗിയാണ്. ചേച്ചി രണ്ടാമത്തെ പ്രസവം കഴിഞ്ഞു വീട്ടിൽ ഉണ്ട്.

അവളോട് പലതവണ ജെസ്സി ചേട്ടന്റെ ഉപദ്രവത്തെ കുറിച്ച് പറഞ്ഞു. നീ അണിഞ്ഞൊരുങ്ങി മുന്നിൽ പോയി നിന്നിട്ടാണ്, ആണുങ്ങൾ അല്ലേ, മോഹം തോന്നുന്ന പോലെ നിന്നാ അങ്ങേര് എന്ത് ചെയ്യാനാ

ചേച്ചിയുടെ പ്രതികരണം കേട്ട് തൊലി. പൊളിഞ്ഞു പോയി അവളുടെ

ഹോസ്റ്റലിൽ പോയി നിൽക്കാമെന്ന് വെച്ചാൽ അമ്മയെ ഓർക്കും. രാത്രി ഒരു വേദന വന്നാൽ ആശുപത്രിയിൽ കൊണ്ട് പോകാൻ പോലും ഇവർ ഒരുമ്പെടില്ല

പ്രസവം കഴിഞ്ഞു ഇങ്ങോട്ട് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കീർത്തി ആണ് ഏക ആശ്രയം

അഡ്വകേറ്റ് ആണവൾ. തന്റേടം ഉണ്ട്. മിടുക്കിയാണ്

ഒരിക്കൽ അശ്ലീലചുവയോടെ സംസാരിച്ച ഗവണ്മെന്റ് പ്രോസിക്യൂട്ടറിനെ കോടതി മുറ്റത്തിട്ട് തല്ലിയവളാണ്. അവൾക്ക് അത് ചെയ്യാം. കരാട്ടെ ഒക്കെ പഠിച്ചിട്ടുണ്ട്. പോരെങ്കിൽ ഒടുക്കത്തെ ധൈര്യവും

കീർത്തി ജെസ്സിക്ക് ഒരു ചായ ഉണ്ടാക്കി കൊടുത്തു

“നിന്റെ അഭിപ്രായത്തിൽ ആ നാറിയെ എന്ത് ചെയ്യണം?”

“അവൻ ച-ത്താലും ഒന്നുമില്ല. പക്ഷെ രണ്ടു കുഞ്ഞുങ്ങൾ, ചേച്ചി..ഒക്കെ ഞാൻ കാരണം അനാഥമാകും..”

“ഇവൻ നിന്റെ ചേച്ചിയെ ഉപേക്ഷിച്ചു കളയും ജെസ്സി. അവന്റെ വ്യാകരണം തെറ്റിക്കിടക്കുകയാ “

“എന്ന് വെച്ച?”

ജെസ്സിക്ക് അത് മനസിലായില്ല

“മനുഷ്യന് എല്ലാം നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഗ്രാമർ ഉണ്ട്. നീ പഠിച്ചിട്ടില്ലേ? വാചകങ്ങൾ ഗ്രാമർ ഇല്ലാതെ പറഞ്ഞാൽ ഒരു ഭംഗിയുമുണ്ടാകില്ല. അത് പോലെ ആണ് മനുഷ്യന്റെ കാര്യം..നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കാതെ വരുന്ന മനുഷ്യൻമാർ ഗ്രാമർ ഇല്ലാത്ത വാചകങ്ങൾ പോലെയാണ്. പരീക്ഷയിൽ പൂജ്യം കിട്ടുന്ന ഉത്തരങ്ങൾ പോലെ..അവരെ ആർക്കും വേണ്ട. അല്ലങ്കിൽ അവരെ കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല “

“പക്ഷെ നമ്മൾ ആയിട്ട് കൊ-ല-പാതകം ഒന്നും ചെയ്യരുത്..അത് പാപമാണ്..”

“പാപമോ? നിന്നോട് ചെയ്യുന്നത് പുണ്യമാണോ?”

“അല്ല, പക്ഷെ. ഒരു പാപത്തിനെ മറ്റൊരു പാപം കൊണ്ട് നേരിടരുത്. ശത്രുക്കളോട് പോലും ക്ഷമിക്കണം എന്നാ ഞങ്ങളുടെ ദൈവം പഠിപ്പിച്ചിരിക്കുന്നത് “

“എന്നാ നീ അതും കെട്ടിപിടിച്ചു അയാളുടെ രണ്ടാമത്തെ ഭാര്യയായിട്ടോ വെ-പ്പ-ട്ടിയായിട്ടോ ഒക്കെ ജീവിക്ക്. എന്റെ സമയം മെനക്കെടുത്താതെ പൊ ജെസ്സി “

കീർത്തി എഴുന്നേറ്റു..

“നീ പിണങ്ങല്ലേ. നിന്റെ ആളോട് പറഞ്ഞാൽ…പോലീസ് അല്ലേ കക്ഷി. അയാളെ ഉള്ളിൽ ആക്കില്ലേ?”

“ആക്കിട്ട്? അയാൾ ജാമ്യം എടുത്തു പുറത്ത് പോരും ജെസ്സി “

“എന്നാലും പുള്ളിയോട് ഒന്ന് പറഞ്ഞാൽ…”

“ഞാൻ അങ്ങേരോട് ഒരടി കഴിഞ്ഞിരിക്കുവാ. ഇപ്പൊ അങ്ങോട്ട് ചെന്നാൽ എന്നെ പിടിച്ചു അകത്തിടും. എ സി പി നിരഞ്ജന്റെ പെണ്ണാണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല മോളെ..അങ്ങേരെ ഞാൻ തട്ടിയാലോന്ന് ആലോചിച്ചു ഇരിക്കുവാ “

ജെസ്സിക്ക് ചിരി വന്നു

ഇതൊക്ക അവൾ വെറുതെ പറയുന്നതാണ്. രണ്ടും തമ്മിൽ നല്ല സ്നേഹവും ഉണ്ട്. പക്ഷെ ഈ കാര്യത്തിൽ ആര് എങ്ങനെ സഹായിക്കുമെന്ന് അവൾക്ക് ഒരു വ്യക്തമായ ഐഡിയ കിട്ടിയില്ല

“സൊല്യൂഷൻ permanent ആകണം..നീ പറഞ്ഞത് പോലെ കൊ-ല്ലണ്ട..അത് ഒരു വിഷമം വേണ്ട..പക്ഷെ നീ സേഫ് ആകണമെങ്കിൽ…”

കീർത്തി ഒരു കള്ളച്ചിരി ചിരിച്ചു

“ഒരു വലിയ ചാക്കു വേണം “

“ചാക്കോ അയാളെ കൊണ്ട് കളയാനാണോ?”

“നീ സംഘടിപ്പിച്ചിട്ട് വാ, അയാളുടെ ഓട്ടോ ഏത് സ്റ്റാൻഡിൽ കിടന്നാണ് ഓടുക?”

“അങ്ങനെ ഒന്നുമില്ല…എല്ലായിടത്തും പോകുന്നത് കാണാം”

“നീ വീട്ടിൽ പോകണ്ട രണ്ടു ദിവസം ഇവിടെ നിന്നോ.”

“അയ്യോ അമ്മ!”

“കുമ്മ…അമ്മ ചാകുകയൊന്നുമില്ല. അടങ്ങി നിക്കെടി ഇവിടെ..സൊല്യൂഷൻ വേണേൽ മതി “

******************

സണ്ണി വീണ്ടും ഒന്നുടെ ജെസ്സിയുടെ മുറിയിൽ നോക്കി

ഇന്നും വന്നിട്ടില്ല

എത്ര നാള് രക്ഷപെട്ടു പോകും നീ?

കാണാല്ലോ

അയാൾ ഓട്ടോയുടെ താക്കോൽ എടുത്തു ഇറങ്ങി

വഴിയരികിൽ നിന്ന് രണ്ടു പെൺകുട്ടികൾ

പർദ്ദയ്ക്കുള്ളിൽ ആയത് കൊണ്ട് പ്രായം വ്യക്തമല്ല. അവർ സ്ഥലം പറഞ്ഞു കൊടുത്തു. ഒഴിഞ്ഞ ഒരു കെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിർത്തി

“അടുത്തെങ്ങും ആൾക്കാർ ഇല്ലല്ലോ പിള്ളേരെ.എന്താ പരിപാടി?”

അശ്ലീല ചുവയുള്ള ചോദ്യം

“ഒളിച്ചോട്ടമാണ് ചേട്ടാ, ഇവളുടെ ആള് ഇവിടെ വരും. ചേട്ടൻ പൊയ്ക്കോ.”

മധുര സ്വരം കേട്ടിട്ട് പോകാനും തോന്നുന്നില്ല

പെൺകുട്ടികൾ കെട്ടിടത്തിനുള്ളിൽ കയറി പോയി

കുറച്ചു നേരം കഴിഞ്ഞു അനക്കമൊന്നും കാണാഞ്ഞത് കൊണ്ട് അയാൾ പിന്നാലെ ചെന്നു..

“ഹലോ..”
അയാൾ ഉറക്കെ വിളിച്ചു

പിന്നിൽ നിന്ന് ഒരു ചവിട്ട് കിട്ടി മുഖം അടിച്ചു വീണു അയാൾ

പിടഞ്ഞെഴുനേൽക്കുമ്പോൾ തലയ്ക്കു പിന്നിൽ ഒന്നുടെ കിട്ടി. അതോടെ  ബോധം മറഞ്ഞു

അയാൾക്ക് മെല്ലെ ബോധം തിരിച്ചു കിട്ടുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. കയ്യും കാലും കെട്ടിയിരുന്നു

വായിൽ ഷർട്ട്‌ തിരുകി വെച്ചിട്ടുള്ളത് കൊണ്ട് നിലവിളിക്കാൻ വയ്യ

അയാൾ ഏറെക്കുറെ ന-ഗ്ന-നനായിരുന്നു. അരയിൽ ഒരു ചാക്ക് കെട്ടി മുറുക്കിയിരുന്നു. അതിൽ എന്തോ ഒന്ന് ഓടുന്നു

ഒന്നല്ല

രണ്ട്

മൂന്ന്

അയാൾ പേടിയോടെ പിടഞ്ഞു

എലികൾ…

അവ ഒരിര കിട്ടിയ സന്തോഷത്തോടെ അയാളുടെ ലിം- ഗ- ത്തെ പൊതിഞ്ഞു

********************

നിരഞ്ജൻ ആശുപത്രിയിൽ നിന്ന് ഇറങ്ങി

“അയാളുടെ ജീവൻ രക്ഷപെട്ടു. പക്ഷെ..അറിയാമല്ലോ..ട്യൂബ് ഇട്ട് നടക്കേണ്ടി വരും ജീവിതം മുഴുവൻ, എന്നാലും ഇത് ആരായിരിക്കും ചെയ്തത്?

ഡോക്ടറുടെ ചോദ്യം അയാളുടെ ഉള്ളിൽ കിടന്നു തിളച്ചു

അയാളുടെ ഡീറ്റെയിൽസ് എടുത്തു

നിരഞ്ജൻ ആ പേരുകളിലേക്ക് നോക്കി

ജെസ്സി
ഡെയ്സി
ഡെയ്സി ഭാര്യ
ജെസ്സി ഭാര്യയുടെ അനിയത്തി
കീർത്തിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി

അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു

മാസ്റ്റർ ബ്രെയിൻ

കോടതിയിൽ നിന്ന് ഇറങ്ങുമ്പോ മുന്നിൽ നിരഞ്ജൻ

കീർത്തി ഒന്ന് പതറി

“എന്റെ കൂടെ വരുന്നോ.? അതോ അറെസ്റ്റ്‌ ചെയ്തു കൊണ്ട് പോരണോ? പർദ്ദ ഇട്ടാൽ ഞാൻ അറിയില്ല എന്ന് വിചാരിച്ചോടി..നിന്റെ നഖം പോലും എനിക്ക് മനസിലാകും..എന്റെ ദേഹത്ത് കിടപ്പുണ്ട് പാടുകൾ ഇപ്പോഴും “

“കണക്കായി പോയി “

കീർത്തി മുഖം വെട്ടിച്ചു

“വരുന്നോ?”

അവൻ മുഖം ഒന്ന് അടുപ്പിച്ചു

അവൾ ചൂണ്ടു വിരൽ ഉയർത്തി

“ഒരു കാപ്പി കുടിക്കാൻ വരുന്നോ എന്നാണ്..”

അവൾ മെല്ലെ ഒന്ന് ചിരിച്ചു

പിന്നെ കോഫി ഷോപ്പിൽ ഇരിക്കുമ്പോ കീർത്തി ആ കഥ പറഞ്ഞു

ശരീരം രക്ഷിക്കാൻ നെട്ടോട്ടം ഓടുന്ന ഒരു പെണ്ണിന്റ കഥ. ചിലപ്പോൾ ഒക്കെ പോലീസും നിയമവും വീട്ടുകാരും കൂട്ടു കൂടാത്ത പെണ്ണിന്റ കഥ

“ഇതല്ലാതെ വഴി ഇല്ല..അത് കൊണ്ടാ “

“റിസ്ക് ആയിരുന്നു..എന്നോട് പറയാമായിരുന്നു..”

“പറഞ്ഞാൽ സമ്മതിക്കോ”

“ഇങ്ങനെ ഒന്നുമില്ലെങ്കിലും പ്രശ്നം ഞാൻ തീർത്തു തന്നേനെ..ഇനിയെങ്കിലും ഇങ്ങനെ ഒക്കെ വരുമ്പോൾ നിന്റെ ഒപ്പം ഞാൻ ഉണ്ട് എന്നത് മറക്കരുത്.. ഞാൻ ഇല്ലെടി കൂടെ?”

അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു

“പുലിക്കുട്ടി കരയുമോ?”

അവൾ ഒരു നുള്ള് കൊടുത്തു

പിന്നെ മനോഹരമായി ചിരിച്ചു

നിരഞ്ജൻ ആ ചിരിയിലേക്ക് നോക്കിയിരുന്നു

~അമ്മു