മന്ത്രകോടി – ഭാഗം 05, എഴുത്ത്: മിത്ര വിന്ദ

ശ്രീലക്ഷ്മിക്ക് പക്ഷെ നന്ദന്റെ നോട്ടം അത്ര പിടിച്ചില്ല, അവൾ അത് ദേവ്‌നോട് പറയുകയും ചെയ്തു…

ചേച്ചിക്ക് തോന്നുന്നതായിരുക്കും,എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല, ദേവു അവളെ നോക്കി…

പിന്നീട് ഇടക്ക് ഒക്കെ നന്ദകിഷോർ ലെച്ചുവിനോട് സംസാരിക്കുവാൻ ശ്രമിച്ചെങ്കിലും അവൾ പിടി കൊടുക്കാതെ നിന്ന്….

ദേവികയ്ക്കും തോന്നി നന്ദന് ലെച്ചുവിനെ ഇഷ്ടമായിന്നു……

‘ചേച്ചി നമ്മൾക്ക് എന്നാൽ പോയാലോ, വൈകിട്ട് മൈലാഞ്ചിക് വരേണ്ടതല്ലേ….നേരം വൈകിയാൽ അമ്മ വഴക്ക് പറയും… “

ഇടക്ക് ദേവു വന്നു ലെച്ചു നോട്‌ ചോദിച്ചു.

“ഹ്മ്മ്.. പോയേക്കാം ദേവു…. നമ്മക്ക് നീലിമയോട് ഒന്ന് പറഞ്ഞാലോ “

“ആഹ്… ശരി ചേച്ചി..”

“ടി.. അശോകേട്ടൻ ഇപ്പോൾ വരും, ടൗണിൽ എത്തിയെന്നു പറഞ്ഞു,,, ഏട്ടൻ കൂടി വരട്ടെ….അത്കഴിഞ്ഞു പോകാം എന്ന് നീലിമ പറഞ്ഞു..

അശോക് വരുന്നു എന്ന് കേട്ടപ്പോൾ ലെച്ചുവിന്റെ കണ്ണുകൾ തിളങ്ങിയത് ആരും ശ്രെദ്ധിച്ചില്ല..

നീലിമ വീണ്ടും നിർബന്ധം പിടിച്ചു..ഒടുവിൽ രണ്ടുപേരും സമ്മതിച്ചു…

അര മണിക്കൂർ കഴ്ഞ്ഞപ്പോൾ അശോകേട്ടൻ വന്നു എന്ന് പറഞ്ഞു ദേവു നീലിമയുടെയും, ലെച്ചുവിന്റെയും അടുത്തേക്ക് വന്നു. .

അനുജത്തി യുടെ പിന്നാലെ അശോക് അങ്ങോട്ട് കയറി വന്നു….

അശോകേട്ടൻ ആള് ചുള്ളൻ ആയല്ലോ, ബാംഗ്ലൂർ ജീവിതം ഒക്കെ അടിച്ചു പൊളിക്കുവാ അല്ലേ….,

ദേവു അവനെ നോക്കി പറഞ്ഞുപ്പോൾ അവൻ അവളുടെ ചെവിക്കു പിടിച്ചു…

“എടി കാന്താരി നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ട് കേട്ടോ”

അവൾ അവന്റെ കൈ എടുത്തു മാറ്റിയിട്ട് ഓടിക്കളഞ്ഞു…

ലെച്ചു… നിന്റെ എക്സാം ഒക്കെ കഴിഞ്ഞു അല്ലേ.. അയാൾ ശ്രീലക്ഷ്മിയുടെ അടുത്തേക്ക് വന്നു..

“കഴിഞ്ഞു അശോകേട്ട… ഇന്നലെ കൊണ്ട് ക്ലാസ്സ്‌ കഴിഞ്ഞു,,ഞാൻ വൈകിട്ടു എത്തിയതാ.. “

നീലിമ ഏട്ടന്റെ അടുത്ത് പറ്റി ചേർന്ന് നിന്നു വിശേഷങ്ങൾ ഒക്കെ പറഞ്ഞു..

അതു ഒക്കെ കേട്ടു കൊണ്ട് ലെച്ചുവും.

ഇടയ്ക്ക് ഒക്കെ അശോകിന്റെയും ലെച്ചു വിന്റെയും കണ്ണുകൾ തമ്മിൽ കോർക്കും..

പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം വന്നു തങ്ങളെ തലോടുന്നതായി അവർക്ക് രണ്ടാൾക്കും അപ്പോൾ തോന്നിയത്..

‘”ലെച്ചുചേച്ചി നമ്മളുടെ ചുരിദാർ വാങ്ങിയില്ലലോ, സമയം പോയി കേട്ടോ..നാളെ ഇടേണ്ടത് ആണ്…. “

ദേവു എന്തോ ഓർത്തതുപോലെ പെട്ടന്ന് അവളോട് പറഞ്ഞു…

“അത് ശരിയാണല്ലോ, എന്നാൽ ഞാൻ പോയി മേടിക്കാം. … ആൾട്ടറേഷൻ ഉണ്ടെങ്കിൽ ചെയ്തിട്ട് വരുകയും ചെയാം..”. ലെച്ചു വേഗം തന്നേ പോകാൻ തയ്യാറായി…

“ഞാൻ ഓഡിറ്റോറിയത്തിൽ പോകുന്നുണ്ട് ലെച്ചു, നിന്നെ അവിടെ ഇറക്കാം….” അശോക് പറഞ്ഞു..

“പറഞ്ഞ പോലെ അതു ശരി ആണല്ലോ…എങ്കിൽ നീ അശോകേട്ടന്റെ ഒപ്പം പൊയ്ക്കോ ലെച്ചു…., അപ്പോൾ പെട്ടന്ന് വരികയും ചെയാം, നീലിമയും ആ നിർദ്ദേശം ശരി വെച്ചു..

“എടി ലെച്ചു…ഒരു പത്തു മിനിറ്റ്, ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ,”

“അശോകേട്ടാ… ലേറ്റ് ആകുമോ… ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം “

അത് കേട്ടതും അവൻ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി.

“ഞാൻ പെട്ടന്ന് വരാം ലെച്ചു…. നി അവിടെ നടന്നു ചെല്ലുന്ന സമയം പോലും ആവില്ലലോ എന്റെ ഒപ്പം പോന്നാല് ” അശോക് അകത്തേക്ക് പോയി…

ഓരോ അതിഥികളായി എത്തിച്ചേർന്നു കൊണ്ടിരുന്നു,..

സരസ്വതി ഇടക്കെല്ലാം ലെച്ചുനോടും ദേവൂ നോടും സംസാരിക്കുന്നുണ്ടായിരുന്നു….

“ലെച്ചു നീ ചെല്ലുന്നുണ്ടോ, അശോകേട്ടൻ പോകാൻ ഇറങ്ങുന്നു കെട്ടോ,”

നീലിമ ഇടക്ക് ലെച്ചുവിനോട് പറഞ്ഞു… ചേച്ചി ഞാൻ വരണോ, ദേവു ചോദിച്ചപ്പോൾ

“വേണ്ടെടി ഞാൻ പെട്ടന്ന് വരാം,,, നീ ഇവിടെ നീലിമയുടെ അടുത്ത് നില്ക്കു….”

.എന്നും പറഞ്ഞു അവൾ എഴുനേറ്റു…

അശോക് കാർ സ്റ്റാർട്ട് ചെയ്തിട്ടിരിക്കുക ആണ്, ലെച്ചു ചെന്ന് മുൻപിൽ കയറാൻ തുടങ്ങിയതും നന്ദൻ അങ്ങൊട് ഇറങ്ങി വന്നു…അശോക് നീ ഓഡിറ്റോറിയത്തിലേക്ക് ആണോ, ഞാനും വരുന്നുണ്ട് കെട്ടോ..”.

അവൻ വന്നു പറഞ്ഞപ്പോൾ അശോക് പിറകിൽ കയറാൻ ലെച്ചുവിനോട് കണ്ണ് കാണിച്ചു…

‘ഞാൻ അച്ഛനോട് കൂടി ഒന്ന് പറഞ്ഞിട്ട് ഇപ്പോൾ വരാം,നീ വണ്ടി എടുത്തോ കേട്ടോ .. “

എന്ന് പറഞ്ഞു കൊണ്ട് നന്ദൻ അകത്തേക് പോയി. ലെച്ചു മുഖം വീർപ്പിച്ചുകൊണ്ട് പിൻസീറ്റിൽ നില ഉറപ്പിച്ചു.

എന്താ പെണ്ണേ… മുഖം ഒക്കെ വീർത്തല്ലോ..

കാര്യം മനസിലായി എന്നാൽ പോലും അശോക് ആണെങ്കിൽ ലെച്ചു വിനെ നോക്കി ചോദിച്ചു…”പോ…. എന്നോട് മിണ്ടാൻ വരണ്ട….”

“എന്താണ് എന്റെ ലെച്ചു കുട്ടിക്ക് പറ്റിയെ….”

“എത്ര നാള് കൂടി കണ്ടതാ… എന്നിട്ട്…ഓരോ കട്ടുറുമ്പകൾ വന്നോളും… നാശം പിടിക്കാൻ…”

“നന്ദൻ പാവം ആടി പെണ്ണേ…. അവനും ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് ബോർ അടിച്ചു കാണും..”

“ഒരു പാവം വന്നിരിക്കുന്നു…. ദേ,അശോകേട്ട ഇവന്റെ നോട്ടം ശരിയല്ല കേട്ടോ,,, ഒരുമാതിരി ഒലിപ്പിച്ചു കൊണ്ടുള്ള നിൽപ്പ് കാണുമ്പോൾ ഒറ്റ തൊഴി കൊടുക്കാൻ തോന്നും.., പറഞ്ഞില്ലെന്നു വേണ്ട.എന്റെ കൈ തരിച്ചു വന്നതാ…. .,”

. അവൾ അശോകിനെ പിന്നിൽ നിന്ന് തോണ്ടി…

എടി ആരെങ്കിലും കാണും കേട്ടോ, അവൻ അവളോട് പതിയെ പറഞ്ഞു…

“കണ്ടാൽ എന്താ, എനിക്ക് ആരെയും പേടി ഒന്നും ഇല്ല….ദേ ഇപ്പോൾ നിങ്ങൾക്ക് ഒരു ഉമ്മ തരുന്നത് കാണണോ… “

അവൾ വീണ്ടും ഒച്ച എടുത്തു..

“ടി പെണ്ണേ… നീ ഇങ്ങനെ വയലന്റ് ആവല്ലേ…. പ്ലീസ് “

“പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്.. അതു കൂടി അശോകേട്ടൻ ഒന്ന് പറഞ്ഞു തരു….’

“നീ വെയിറ്റ് ചെയ്യൂ.. നമ്മൾക്ക് ഈ തിരക്ക് ഒക്കെ കഴിഞ്ഞ ശേഷം ഒന്ന് കറങ്ങാൻ പോവാം…”

“എത്ര നാൾ കൂടി കണ്ടത് ആണ്, എന്നിട്ട് ഇപ്പോൾ അവന്റെ ഒരു വരവ്, പൊട്ട ഡോക്ടർ…വായി നോക്കി “

ലെച്ചു പല്ലുഞെരിച്ചു…..

“എടി അവനൊരു പാവം ആണെന്ന്… നീ ഇങ്ങനെ ഒക്കെ പറയാതെ “

“അയ്യടാ… ഒരു പാവം വന്നേക്കുന്നു… പൊയ്ക്കോണo മിണ്ടാതെ…”

“തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ വിളിയ്ക്കാം…, നീ വെയിറ്റ് ചെയ്താൽ മതി…”

.. അവൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു…

അപ്പോളേക്കും നന്ദൻ ഇറങ്ങി വന്നു….

‘അശോകേട്ട… എന്നെ ആ അമ്പലത്തിന്റെ സൈഡിൽ ഇറക്കിയാൽ മതി, ഞാൻ നടന്നുപോയ്ക്കോളാം അങ്ങോട്ടേക്ക് കേട്ടോ, “

ലെച്ചു അശോകിനോടായി പറഞ്ഞു…

“ഹ്മ്മ്… ശരി ശരി “

പോകുംവഴിക്ക് നന്ദനും അശോകും തമ്മിൽ എന്തൊക്കെയോ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു, പക്ഷെ ലെച്ചു അതൊന്നും ശ്രദ്ധിച്ചില്ല….

കണ്ണാടിയിൽ കൂടി ഇടക്കെല്ലാം നന്ദൻ അവളെ ശ്രദ്ധിക്കുന്നത് അശോക് കണ്ടില്ലെന്നു നടിച്ചു….

“ഇവിടെ നിർത്തിയാൽ മതിയോ ലെച്ചു,,’

അശോക് വണ്ടി ഒതുക്കി കൊണ്ട് ചോദിച്ചു…

മതി ഏട്ടാ, ഞാൻ ഇവിടെ ഇറങ്ങിക്കോളാം,,, വണ്ടി ഒന്ന് നിർത്തുമോ…

അവൾ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി..

തിരിച്ചു ഇയാൾ എങ്ങനെ പോകും നന്ദൻ ലെച്ചുവിനോട് ചോദിച്ചെങ്കിലും അവൾ പ്രതികരിച്ചില്ല…

നീ ഇവിടെ നിന്നാൽ മതി, വല്ലോ ഓട്ടോയ്ക്കും തിരിച്ചു പോകാം… അശോക് പറഞ്ഞു..

അവൾ തല കുലുക്കി കൊണ്ട് നടന്നു പോയി.

നല്ല കുട്ടി ആണല്ലേ ലെച്ചു…എനിക്ക് ഒരുപാട് ഇഷ്ടം ആയി.നന്ദൻ ചെറുതായി മന്ദഹസിച്ചുകൊണ്ട് അശോകിനോട് പറഞ്ഞു..

മ്മ്….

അവൻ പുഞ്ചിരി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു..

ഈശ്വരാ.. പണി പാളല്ലേ എന്ന് മനസ്സിൽ ഉരുവിട്ടു കൊണ്ട്…

“നിനക്ക് ഈ ഫാമിലി യെ എത്ര കാലം ആയിട്ട് പരിചയം ഉണ്ട്….”

“അച്ഛനും അങ്കിളും ഒക്കെ പണ്ടേ സുഹൃത്തുക്കൾ ആണ്…. ലെച്ചു വിന് ഒരു വയസ് ഉള്ളപ്പോൾ ആണ് അവര് ഈ നാട്ടിൽ വന്നത്… ആദ്യം നമ്മുടെ വീടിന്റെ അടുത്ത് ആയിരുന്നു അവരും വാടകക്ക് താമസിച്ചത്…. പിന്നീട് ആറേഴ് വർഷങ്ങൾ കഴിഞ്ഞു ആണ് പുതിയ വീട് ഒക്കെ വെച്ചു മാറി പോയത്….”

“ഹ്മ്മ്… ഫാമിലി എങ്ങനെ ഉണ്ട്…”

“കുഴപ്പമില്ല ഡാ…. അങ്കിളും ആന്റി യും… പിന്നെ ഒരു മുത്തശ്ശി ഉണ്ട്… ഈ രണ്ട് പെൺകുട്ടികൾ ആണ് അവർക്ക് ഉള്ളത്…. ലെച്ചു എം ബി എ കഴിഞ്ഞു…..”

“മ്മ്…. ഓക്കേ “

നന്ദന്റെ മനസ്സിൽ ഇനി എന്താണോ ആവോ… അതോ ചുമ്മാ തന്നോട് അവരെ പറ്റി തിരക്കുന്നത് ആവും…

ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടാതെ കൊണ്ട് അശോക് വണ്ടി ഓടിച്ചു പോയി..

തുടരും