നിന്നെയും കാത്ത്, ഭാഗം 30 – എഴുത്ത്: മിത്ര വിന്ദ

വൈകുന്നേരം അമ്മയും അനുജത്തിമാരും വന്നപ്പോൾ ആയിരുന്നു ഈ വിവരം എല്ലാം അറിഞ്ഞത്.

ശോ… എന്തൊരു കഷ്ടം ആണ്ന്നു നോക്കിയേ… പാവം ചേച്ചി..വല്യേട്ടന് ഒന്ന് നോക്കി കൂടായിരുന്നോ..

മിന്നുവിനു സങ്കടം വന്നു, അവൾ ഭദ്രന്റെ അടുത്ത് ചെന്നു അവന്റെ നെഞ്ചിലൊന്നു ഇടിച്ചു..

ആഹ്, എടി കൊച്ചേ, നീ മേടിക്കും കേട്ടോ”

അവൻ തിരികെ ഒച്ച വെച്ചതും മിന്നു വീണ്ടും ഏട്ടനോട് ദേഷ്യപ്പെട്ടു.

“ആട്ടിൻ മുട്ടന്റെ അടുത്തേക്ക് പോകുന്ന, കാര്യം മാത്രം ഞാൻ ഈ കുട്ടിയോട് പറയാൻ മറന്നു…. ശോ, എന്തൊരു കഷ്ടം ആയി പോയെന്റെ ദേവിയേ…ഒറ്റ നേരം കൊണ്ട് നീ പകുതി ആയി പോയല്ലോ പെണ്ണേ ..”

രാധമ്മയ്ക്ക് സങ്കടം വന്നു.

“അമ്മേ… എനിക്ക് ഇപ്പോൾ കുഴപ്പമില്ലന്നേ…. വേദന ഒക്കെ കുറഞ്ഞു, ബാം പുരട്ടി, ചൂട് ഒക്കെ പിടിച്ചു… ആശ്വാസം ആയി.”

“അത് ഒന്നും നോക്കണ്ട, എടാ ഭദ്രാ, നീയൊരു ആട്ടോ വിളിക്ക്, ദാമു ചേട്ടനെ കൊണ്ട് ഒന്ന് തിരുമ്മിയ്ക്കാൻ പോകം…. അല്ലെങ്കിൽ രാത്രി ആകുമ്പോൾ വേദന കൂടും, പണ്ട് ഉഷ ചേച്ചി വന്നപ്പോൾ അവൻ ഇടിച്ചിട്ടത് ഓർമ ഉണ്ടോ..മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ ചേച്ചിയ്ക്ക് അനങ്ങാൻ പോലും വയ്യാരുന്നു..അതുകൊണ്ട് ഇത് കൊണ്ട് പോയി തിരുമ്മിച്ചിട്ട് വരാം .

“അതൊന്നും വേണ്ടമ്മേ,,അവൾക്ക് ഈ പറയുന്ന കുഴപ്പം ഒന്നും ഇല്ലന്നേ….വേദന ഒക്കെ കുറവായി “

“പിന്നെ പിന്നേ… അത് നീയാണോ പറയുന്നത്, അമ്മു, ശശി മാമനെ ഒന്ന് വിളിയ്ക്ക്, എന്നിട്ട് ദാമു ചേട്ടന്റെ നമ്പർ മേടിച്ചേ…”

“ഹ്മ്മ്… ശരി അമ്മേ.. “

അമ്മു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി യതും നന്ദു അവളെ പിന്നിൽ നിന്നും വിളിച്ചു.

“മോളെ…. ചേച്ചിയ്ക്ക് ഇപ്പോൾ വേദന ഒന്നും ഇല്ലന്നേ…. ഒക്കെ മാറി. ഇനി അഥവാ കൂടുവാണേൽ പോകാം….”

“അത് മതി അമ്മേ… അവൾക്ക് ഈ പറയുന്ന വേദന ഒന്നും ഇല്ലാ…. രാവിലെ ആകുമ്പോൾ മാറും “

ഭദ്രന്റെ ശബ്ദം അല്പം കടുപ്പത്തിൽ ആയി.

ഹ്മ്മ്… എന്നാൽ പിന്നെ അങ്ങന ചെയ്യാം.. അല്ലാതെ ഞാൻ ഇപ്പൊ എന്തോ പറയാനാ.

കുറച്ചു സമയം കൂടി അവളോട് മിണ്ടീ പറഞ്ഞു ഇരുന്ന ശേഷം രാധമ്മയും കുട്ടികളും കൂടി മുറിയിൽ നിന്നും പുറത്തേക്ക് പോയി.

ചായയ്ക്ക് ഉള്ള പാല് അടുപ്പത്തു വെച്ചിട്ട് അവർ സാരീ മാറി ഒരു നൈറ്റി എടുത്തു ഇട്ടോണ്ട് ഇറങ്ങി വന്നു..

അപ്പോളേക്കും മിന്നു തേയില പൊടിയും പഞ്ചസാരയും ചേർത്തു ഇളക്കി പാല് തിളപ്പിച്ച്‌ വാങ്ങി.

ഏട്ടാ…..

എന്നാടി കൊച്ചേ…

ചായ എടുത്തു വെച്ചു…ഏടത്തിയേയും കൂട്ടി കൊണ്ട് വായോ…

അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

“എഴുനേറ്റ് വാടി “

കൂടുതൽ ഒന്നും പറയാതെ കൊണ്ട് ഭദ്രൻ ചായ കുടിക്കാൻ വേണ്ടി ഇറങ്ങി ഉമ്മറത്തേക്ക് ചെന്നു.

ഒരു പ്രകാരത്തിൽ ഏന്തി വലിഞ്ഞു സാവധാനം എഴുന്നേറ്റു ഇരിയ്ക്കുകയാണ് നന്ദു.

അപ്പോളേക്കും പെണ്ണിനെ ആകെ വിയർത്തു പോയിരുന്നു.

വേദന കൊണ്ട് അവളുടെ നെറ്റി ചുളിഞ്ഞു.

ഹോ…

അവളൊന്നു നെടുവീർപ്പെട്ടു.

ഇത്രയും നേരം കിടന്ന് ഉറങ്ങിയത് കൊണ്ട് വേദന ഒന്നും അവൾ അറിഞ്ഞിരുന്നില്ല…

പക്ഷെ ഇപ്പൊ…. സഹിയ്ക്കാൻ പോലും പറ്റുന്നില്ലല്ലോ..

നന്ദേ……

വാതിൽക്കൽ നിന്നും ഭദ്രന്റെ വിളിയൊച്ച..

പെട്ടന്ന് അവൾ മുഖം തിരിച്ചു..

നിനക്ക് ഒട്ടും വയ്യേ…

കുഴപ്പമില്ല ഭദ്രേട്ടാ, ഇത്രയും നേരം കിടക്കുവല്ലായിരുന്നോ, അതിന്റ ആണോന്നു അറിയില്ല, വല്ലാത്ത വേദന പോലെ..

“ആ ദാമു അത്ര ശരിയല്ല… അതാണ് അവിടെ കൊണ്ടുപോയി തിരുമ്മിക്കാത്തത്, നീ റെഡി ആവാൻ നോക്ക്, ഹോസ്പിറ്റലിൽ പോയി കാണിക്കാം…..”

“കുറയുമൊന്നു നോക്കട്ടെ ഏട്ടാ, ഇല്ലെങ്കിൽ നാളെ പോയാൽ പോരേ…”..

“ഒട്ടും വയ്യേ ചേച്ചി…..”

ഭദ്രന്റെ പിന്നിൽ നിന്നും അമ്മുവിന്റെ ശബ്ദം..

“ചെറിയ വേദന ഉണ്ട് മോളെ… എന്നാലും കുഴപ്പമില്ല, കുറഞ്ഞോളും….”

കട്ടിലിന്റെ ക്രസയിൽ പിടിച്ചു കൊണ്ട് അവൾ ഒരു തരത്തിൽ എഴുനേറ്റ് നിന്നു..

വലത്തെ കാലിനു കൂടുതൽ ബലം നൽകി കൊണ്ട്.

അമ്മു ഓടി വന്നു അവളെ പിടിച്ചു.

ചേച്ചി ഇവിടെ ഇരുന്നോ, ചായ ഞാൻ ഇങ്ങോട്ട് കൊണ്ട് തരാം….

അവളെ പിടിച്ചു കട്ടിലിൽ ഇരുത്തിയ ശേഷം അമ്മു ഓടി ചെന്നു ചായ യും പരിപ്പ് വടയും എടുത്തു കൊണ്ട് വന്നു കൊടുത്തു.

ഷർട്ട്‌ മാറിയിട്ട് കൊണ്ട്  ബൈക്കിന്റെ ചാവിയും എടുത്തു കൊണ്ട് വേഗത്തിൽ പുറത്തേക്ക് പായുന്ന ഭദ്രനെ നോക്കിയപ്പോൾ നന്ദയ്ക്ക് എന്തോ സംശയം തോന്നി.

ഇതെങ്ങോട്ടാ ഇത്ര തിടുക്കത്തിൽ പായുന്നേ.കുറച്ചു മുന്നേ ആരോ ഫോൺ വിളിക്കും പോലെ തോന്നിയിരുന്നു ..താൻ ആണെങ്കിൽ ഉറക്കത്തിൽ ആയിരുന്നു താനും..

ചായ മൊത്തി കുടിയ്ക്കുമ്പോൾ അവളുടെ ചിന്ത അതായിരുന്നു.
.
വീട്ടിൽ പോയ ശേഷം ഉള്ള വിശേഷം ഒക്കെ അമ്മ പറയുന്നത് കേൾക്കാം…

ഇടയ്ക്ക് ഒക്കെ മിന്നുവും അമ്മുവും എന്തൊക്കെയോ ചോദിയ്ക്കുന്നുണ്ട്.

അവരുടെ അടുത്തേയ്ക്ക് ഒന്നു എഴുനേറ്റ് പോകാൻ പോലും സാധിക്കാത്തതിൽ നന്ദുവിന് വിഷമം തോന്നി.

കുളി മുറി വരെയും നടന്നു പോകാൻ കഴിയാത്തത് കൊണ്ട് അന്ന് അവള് കുളിച്ചില്ല.

വണ്ണിന് പോകാൻ തോന്നുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ…. അതും ഇപ്പൊ നിവർത്തി ഇല്ല… ഭദ്രേട്ടൻ ഒന്നു വന്നിരുന്നു എങ്കിൽ…

അവളുടെ മിഴികൾ പുറത്തേക്ക് പാഞ്ഞു..

എട്ടു മണി കഴിഞ്ഞപ്പോളേക്കും കഞ്ഞിയും മുരിങ്ങ ഇല തോരൻ വെച്ചതും കണ്ണിമാങ്ങാ അച്ചാറും കൂടി എടുത്തു കൊണ്ട് മിന്നു അവളുടെ അടുത്തേക്ക് വന്നു.

ചേച്ചി… കഞ്ഞി കുടിയ്ക്ക്, അങ്ങോട്ട് വരാൻ പാട് അല്ലെ. അതാ ഞാൻ എടുത്തോണ്ട് പോന്നത്…

താങ്ക്സ് ടാ….

പെൺകുട്ടികൾ രണ്ടു പേരും അവളോട് ഒപ്പം ഇരുന്നു കഞ്ഞി കുടിച്ചത്.

പതിവ് പോലെ ക്ലാസിലെ വിശേഷം ഒക്കെ പങ്ക് വെച്ചു കൊണ്ട്..

മിന്നുവിന് സംശയം ഉണ്ടായിരുന്ന പാഠഭാഗങ്ങൾ ഒക്കെ നന്ദു പറഞ്ഞു കൊടുത്തു.

രാധമ്മ ആണെങ്കിൽ തന്റെ ചേടത്തിയെ ആണെന്ന് തോന്നുന്നു, ഫോണിൽ വിളിച്ചു കൊണ്ട് ഇരിപ്പുണ്ട്.

ഒൻപതര ആയപ്പോൾ അവർ എല്ലാവരു കിടക്കാൻ പോയി.

ഭദ്രൻ ആ നേരത്തും എത്തിയിട്ടില്ല..

അഞ്ചു മണി അയപ്പോൾ പോയ ആളാണ്, ഇതെവിടെയാ….

ഇവിടെ ആരും ഒന്നും പറയുന്ന പോലും ഇല്ലാ.കൂടുതൽ ഒന്നും ചോദിക്കാനും പറ്റുല്ല.. കാരണം എല്ലാവരുടെയും മുന്നിൽ പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്തങ്ങൾ.അതൊക്കെ ഓർത്തു ഇരുന്നപ്പോൾ
നന്ദുവിന് സങ്കടം ആയി…

എല്ലാത്തിനും കാരണക്കാരൻ ആയവൻ ഇന്ന് കല്യാണം കഴിച്ചു സുഖമായി കഴിയുകയാണ്…

താനോ…. തന്റെ ജീവിതം അല്ലേ നശിച്ചത്….ന്റ് കണ്ണാ…. ഇത് എന്തൊരു പരീക്ഷണം ആണ്…ഇങ്ങനെ ഒരു വിധി ആയിരുന്നുല്ലോ നീ എനിക്കായി കരുതി വെച്ചത്..

അവളുടെ മിഴികൾ നിറഞ്ഞു തൂവി. അപ്പോളേക്കും കേട്ട് ഭദ്രന്റെ ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം..അവനു കേറി വരേണ്ടത് കൊണ്ട് വാതിലു ചാരി ഇട്ടിട്ടേ ഒള്ളു.

അകത്തേക്ക് കയറി വന്നപ്പോൾ അവൻ വലിച്ച സി- ഗരറ്റ്ന്റെ ഗന്ധം അവിടമാകെ നിറഞ്ഞു.അവന്റെ ചുണ്ടിൽ ഇരുന്നു എരിയുന്ന സിഗരറ്റ് കണ്ടപ്പോൾ നന്ദുവിന് ദേഷ്യം തോന്നി.

പോക്കറ്റിൽ നിന്നും ഫോൺ എടുത്തു മേശപ്പുറത്ത് വെച്ച ശേഷം, അവൻ ഷർട്ട്‌ ഊരി അഴയിൽ ഇട്ടു..

എങ്ങനെ ഉണ്ട്, വേദന ഒക്കെ പോയോടി….

അവൻ നന്ദുവിനെ നോക്കി ചോദിച്ചു..

എന്റെ കൈയിൽ ഒന്ന് പിടിച്ചേ, ബാത്‌റൂമിൽ ഒന്ന് പോണം….

അങ്ങോട്ട് എഴുനേൽക്കാൻ നോക്ക്, ഇങ്ങനെ ഒരേ ഇരുപ്പ് ഇരുന്നാൽ വേദന എങ്ങനെ കുറയും…

അവൻ ദേഷ്യപ്പെട്ടതും നന്ദു ഒന്നും മിണ്ടാതെ കൊണ്ട് അവനെ തുറിച്ചു നോക്കി.

തുടരും

റിവ്യൂ ഇടണേ ❤️