ധ്വനി, അധ്യായം 32 – എഴുത്ത്: അമ്മു സന്തോഷ്

“അയ്യടാ കൊച്ച് പിള്ളേർ കളിക്കുന്ന കളി.. ഇത് മതി ബോർ അടിക്കുന്നു “

കുറച്ചു കഴിഞ്ഞപ്പോൾ അവന് മടുത്തു. ശ്രീ ചിരിയോടെ നോക്കിയിരുന്നു

അവൻ കൈ നീട്ടി അവളെ വലിച്ചടുപ്പിച്ചു

“എന്റെ നെഞ്ചിൽ ഇങ്ങനെ ചേർന്ന് ഇരുന്ന മതി.. വെറുതെ ഇങ്ങനെ കെട്ടിപിടിച്ചു കൊണ്ട്.. സ്നേഹിച്ച്.. ഇടയ്ക്കൊക്കെ കുഞ്ഞ് ഉമ്മ തന്ന്.. മെല്ലെ കടിച്ച് നോവിച്ച്… ഇങ്ങനെ…”

അവൾ ഒന്നും മിണ്ടാത് ആ നെഞ്ചിൽ വെറുതെ വിരൽ കൊണ്ട് വരച്ചു കൊണ്ട് ഇരുന്നു

“ശ്രീ?”

“ഉം “

“എടി”

“എന്താ?”

“മാവിൽ നിന്ന് വീണ പാട് എവിടെ?”

ഒറ്റ അടി വെച്ചു കൊടുത്തു ശ്രീ. ചന്തു പൊട്ടിച്ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി

“ശെടാ ഞാൻ ഒരാഗ്രഹം കൊണ്ട് ചോദിച്ചു പോയതല്ലേ?”

അവൻ എഴുന്നേറ്റു ടീപൊയ്ക്ക് അപ്പുറം പോയി. അവൾ പിന്നാലെ…ഒടുവിൽ തളർന്നു. അവൻ ആദ്യം സെറ്റിയിൽ വീണു. പിന്നാലെ അവൾ. തമ്മിൽ നോക്കിയിരിക്കെ ശ്രീ മുഖം മാറ്റി

ചന്തു അവളെ തന്നോട് ചേർത്ത് പിടിച്ചു “ചന്തുന്റെ ജീവനാ…”

അവൻ ആ നെറ്റിയിൽ നെറ്റി മുട്ടിച്ചു

“ചന്തുവേട്ടാ ഏതെങ്കിലും ഒരു സമയം തീരെ നിവൃത്തി ഇല്ലാതെ വരുന്ന ഒരു സന്ദർഭം ഉണ്ടായാൽ എന്നെ ഒഴിവാക്കുമൊ?”പൊടുന്നനെ അവൾ ചോദിച്ചു

അവൻ പകപ്പോടെ നോക്കി

“മനുഷ്യൻ അല്ലെ? എന്തെങ്കിലും വന്നു പോയ?”

“എന്നെ അങ്ങനെ ഒരാളായിട്ട് മോൾക്ക് തോന്നുന്നുണ്ടോ?”

“അതല്ല ഞാൻ ചോദിച്ചത്തിന്റെ ഉത്തരം “

“ഓക്കേ… പറയാം. നിന്നേ ഒഴിവാക്കി ഞാൻ എങ്ങട് പോകും?”

“എങ്ങോട്ടെങ്കിലും “

“വേറെ ഒരാളിൽ?”

“അങ്ങനെ അല്ല.. എന്തിലേക്ക് എങ്കിലും?”

“എന്തിന്? എന്റെ സന്തോഷം സമാധാനം ഒക്കെ നീയാ.. നിന്നേ വിട്ടു പോകോ ഞാൻ?”

“എന്താ ഉറപ്പ്?”

“അത് ശരി. കുഞ്ഞിന് ഉറപ്പ് വേണം അത്രല്ലേ ഉള്ളു. വാ “

അവൾ അമ്പരന്നു

“എങ്ങോട്ട്?”

“വാടി “

അവൻ അവളെ പൂജാമുറിയിൽ കൊണ്ട് നിർത്തി. അവന്റെ കഴുത്തിലെ മാല ഊരി അവളുടെ കഴുത്തിൽ അണിയിച്ചു

“ഞാൻ കെട്ടുന്ന താലിയാണെന്ന് തല്ക്കാലം സങ്കല്പിച്ച് കൊള്ളണം “

ശ്രീ ഞെട്ടി നിൽക്കുകയാണ്. അവൻ ചുറ്റും നോക്കി. പൂജമുറിയിൽ ഇരുന്ന ചെറിയൊരു കത്തി എടുത്തു

“ഇതെന്തിനാ?”

“നിന്നേ കൊ- ല്ലാൻ.മിണ്ടാതെ നിൽക്ക്. കുറച്ചു ഓൾഡ് ഫാഷനാ.രാത്രി ആയി പോയത് കൊണ്ടാണ് നീ ക്ഷമി “അവൻ ക- ത്തി വിരലോടു ചേർത്ത് ഒന്ന് അമർത്തി.

അവൾ നടുങ്ങി നിൽക്കെ അതവൻ അവളുടെ നിറുകയിൽ തൂവി

“എന്റെ ര- ക്തം സത്യം.. നിന്നേ ഉപേക്ഷിച്ചു പോവില്ല ഞാൻ.. നിന്നേ ഉപേക്ഷിച്ചു പോകുക മരണത്തിലേക്ക് മാത്രമായിരിക്കും ശ്രീ. ഇപ്പൊ സന്ധ്യയാണ്. വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. ഈ ദീപം സാക്ഷി ചന്തുവിന്റെ ജീവിതത്തിൽ ഒറ്റ പെണ്ണേ ഉള്ളു നീ മാത്രം. വേറെ ഒന്നിലേക്കും പോകില്ല.”

അവൾ പൊട്ടി കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം അമർത്തി. അവൻ എത്ര ആശ്വസിപ്പിച്ചിട്ടും അത് അടങ്ങുന്നില്ല

“എന്തിനാ ഇങ്ങനെ ഒക്കെ..” അവൾ ഏങ്ങലടിച്ചു കൊണ്ട് ആ വിരലിൽ ചുംബിച്ചു

“ബ്ല- ഡ്‌ നിന്നില്ലല്ലോ ” അവൾ അത് വായിൽ വെച്ചു ഒന്ന് നുണഞ്ഞു. വായിൽ ചോ- രയുടെ രുചി

“ദേ ഇതൊക്കെ ബോറാട്ടോ. പഴയ ഹിന്ദി സിനിമ കുറേ കണ്ടിട്ടുണ്ടല്ലേ?”

“ഇഷ്ടം പോലെ “

അവൻ ചിരിച്ചു

“ഇങ്ങനെ ഒക്കെ ചെയ്തില്ലെങ്കിൽ എന്താ?”

“നീ വിശ്വസിക്കണ്ടേ? ഏതെങ്കിലും സന്ദർഭത്തിൽ ഒഴിവാക്കുമൊന്ന്.. എന്നെ ഒഴിവാക്കുമൊന്ന് ഞാൻ പേടിച്ചിരിക്കുമ്പോഴാ “

അവൾ പൊട്ടിച്ചിരിച്ചു

“അങ്ങനെ പേടിയുണ്ടോ?”

“ഏത് ആണിനാണ് ഒരിക്കലെങ്കിലും ആ പേടി വരാത്തത്? തന്റെ പെണ്ണ് തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന പേടി എപ്പോഴെങ്കിലും ഉണ്ടാവാത്ത ഒരു ആണ് പോലുമില്ല.ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ആ പേടി വരും. എനിക്ക് പ്രത്യേകിച്ച് അത് കൂടുതലാവും. എന്റെ അനുഭവം അതാണ് “

അവന്റെ മുഖത്ത് ഒരു വേദന നിറഞ്ഞു

“ഞാൻ ഒന്ന് ചോദിച്ചോട്ടെ എന്റെ അറിവില്ലായ്മ കൊണ്ടാണെന്നു വിചാരിച്ച മതി. അമ്മ ഉപേക്ഷിച്ചു പോയിന്ന് പറഞ്ഞില്ലേ? അത് എങ്ങനെയാ അറിഞ്ഞത്? അച്ഛനോ അമ്മയോ പറഞ്ഞോ?”

അവൻ നിശബ്ദനായിരുന്നു. ഉള്ളിൽ സ്കൂളിന്റെ ശബ്ദാരവങ്ങൾ നിറഞ്ഞു

“നിന്റെ അച്ഛൻ ഡോക്ടർ രാജഗോപാൽ അല്ല. നിന്റെ അമ്മ ഡോക്ടർ വിമലയുമല്ല. നിന്റെ അമ്മ നിന്നേ ഉപേക്ഷിച്ചു പോയതാ “

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ കൂടെയുണ്ടായിരുന്ന ദിവ്യ രഹസ്യമായി പറഞ്ഞു തന്നു

“ദിവ്യ അച്ഛന്റെ സുഹൃത്തിന്റെ മകളാണ് എന്റെ ക്ലാസ്സിൽ ആണ് പഠിച്ചത്. അന്ന് ഞാൻ അവളെ അടിച്ചു. കരഞ്ഞു കൊണ്ട് ഓടി വീട്ടിൽ വന്നു. അച്ഛനുമമ്മയും അതൊക്കെ കള്ളമാണെന്ന് പറഞ്ഞു എന്നെ കുറേ ആശ്വസിപ്പിച്ചു. പക്ഷെ അവർ ട്രാൻസ്ഫർ വാങ്ങി അവിടെ നിന്നു പോയപ്പോൾ അത് സത്യമാണെന്നു എനിക്ക് മനസിലായി. ദിവ്യ പറഞ്ഞത് സത്യമായിരുന്നു പിന്നെ ഒരിക്കൽ പോലും ഞാൻ അവരോട് അത് ചോദിച്ചില്ല. പക്ഷെ വലുതായപ്പോൾ അങ്കിളിനോട് ചോദിച്ചു. അങ്കിൾ പറഞ്ഞു. അത് ശരിയാണ്. കേണൽ സന്ദീപ് വർമ ആയിരുന്നു എന്റെ അച്ഛൻ. അമ്മയുടെ പേര് പറഞ്ഞു തന്നില്ല. വിവാഹം കഴിഞ്ഞു വരുമ്പോൾ തന്നെ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.  അമ്മ ഡിഗ്രി മറ്റൊ കഴിഞ്ഞിട്ടേയുള്ളു അപ്പൊ. കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായതിനെ തുടർന്നാണ് പെട്ടെന്ന് കല്യാണം കഴിപ്പിച്ചതന്നൊക്കെ പിന്നെയാ അറിഞ്ഞത്. അമ്മയ്ക്ക് അച്ഛനെ സ്നേഹിക്കാൻ കഴിഞ്ഞില്ല അച്ഛനാകട്ടെ വലിയ സ്നേഹവും. ഞാൻ ഉണ്ടായി കഴിഞ്ഞിട്ടും അമ്മയ്ക്ക് മാറ്റമൊന്നും വന്നില്ല. പഴയ ആളുമായ് കോൺടാക്ട് ഉണ്ടായിരുന്നിരിക്കാം അമ്മ ഒരു ദിവസം പോയി. അപമാനം കൊണ്ട് അച്ഛൻ പുറത്ത് ഇറങ്ങിട്ടില്ല. അന്നെനിക്ക് കഷ്ടിച്ച് മൂന്ന് വയസ്സ്. അച്ഛൻ മരിച്ചപ്പോ അവര് വീട്ടിൽ അറിയിച്ചു. അവർ, അമ്മ അപ്പോഴേക്കും അയാൾക്കൊപ്പം വേറെ ഏതോ നാട്ടിലേക്ക് പോയി കഴിഞ്ഞു. അങ്ങനെ ആണ് ഞാൻ ഇവരുടെ മകനായത്. പിന്നെയാരും അമ്മയെ അന്വേഷിച്ചു പോയില്ല. അച്ഛന്റെ കുടുംബത്തിൽ ഇപ്പൊ ഒരു വല്യച്ഛൻ മാത്രേ ഉള്ളു. പാലക്കാട്‌. ഞാൻ ഇടയ്ക്ക് ഒരു തവണ പോയി. എന്റെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമല്ല. അവർക്ക് ഞാൻ അവരുടേത് മാത്രമാണ്. they are very പൊസ്സസ്സീവ്. സ്നേഹം കൊണ്ടാണ്.സ്ത്രീയുടെ ചതി അറിഞ്ഞു പോയ ഒരു മകനാണ് ഞാൻ. ഉള്ളിന്റെ ഉള്ളിൽ ആ insecurity ഉണ്ടാവും വേറെ എന്തുണ്ടെങ്കിലും. റാങ്ക് മേടിച്ചിട്ടോ സുന്ദരനായിട്ടോ കളക്ടർ ആയിട്ടോ കാര്യമില്ല ശ്രീ. പെണ്ണിന്റെ മനസ്സ് ജയിക്കുന്നിടത്താണ് ആണിന്റെ ജയം. അപ്പോഴാണ് അവൻ ശരിക്കും ഒരു ആണാവുകയുമുള്ളു. എന്റെ ശ്രീ എന്നെ സ്‌നേഹിക്കുമ്പോൾ ഞാൻ അതിൽ മുങ്ങി പോകുമ്പോൾ ഒക്കെ അറിയാതെ ഒരഹങ്കാരം വരും. എന്റെ പെണ്ണിന്റെ മനസ്സിൽ ഞാൻ മാത്രം ഉള്ളു എന്ന ഒരു അഹങ്കാരം. പുരുഷന് അത് ആത്മാഭിമാനത്തിന്റെ കൂടി പ്രശ്നം ആണ്. പൊളിറ്റിക്കലി ഇൻ കറക്റ്റ് ആണ് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം. തർക്കിക്കാം ഇതൊന്നുമല്ല ആണിന്റെ മനസ്സ് എന്ന്. വെറുതെയാ. ഇതാണ് ആണിന്റെ മനസ്സ്. അത് കൊണ്ടാണ് ഒരു പെണ്ണ് ചതിച്ചിട്ട് പോകുമ്പോൾ അവൻ വയലന്റ് ആകുന്നത് അത്രമേൽ സ്നേഹിച്ചിട്ടും കൊന്നു കളയുന്നത്. അവനെ ചതിച്ചിട്ട് പോകുമ്പോൾ അവന്റെ ഈഗോ അവിടേ മുറിപ്പെടുകയാണ് എന്നിൽ എന്ത് കുറവുണ്ടായിട്ടാണ് വേറെ ഒരുത്തന്റെ കൂടെ പോയത് എന്നവന് തോന്നും. തന്നെ നിസാരമായി ചവിട്ടിയെറിഞ്ഞവളെ കൊ- ന്നു കളയാൻ തോന്നുന്നതു മത് കൊണ്ടാണ് ഈഗോ..

ആണ് പ്രണയിക്കുമ്പോൾ അവൻ സർവ്വം സമർപ്പിക്കും ശ്രീ

പെണ്ണ് പറയില്ലേ അവളുടെ എല്ലാം കൊടുത്തു സ്നേഹിക്കുന്നുവെന്നു. ശരീരം പങ്കിട്ട് കഴിഞ്ഞാൽ പെണ്ണ് പറയും ഞാൻ എല്ലാം തന്നിട്ടും നീ.

ആണിനും അങ്ങനെ ഉണ്ട് ശ്രീ. അവന് എന്താ നിങ്ങളെ പോലെ virginity പാടില്ലേ?

ആണിനും ഉണ്ട്. അവനാദ്യമായി തൊടുന്ന പെണ്ണ് അവന്റെ ഉള്ളിൽ ഉണ്ടാകും മരണം വരെ.

പെണ്ണിന് ചിലപ്പോൾ അത്രയ്ക്ക് കാണില്ല ശ്രീ

അവളെപ്പോഴും പ്രാക്ടിക്കൽ ആണ്

ഇങ്ങനെ അല്ലെങ്കിൽ എങ്ങനെ.അങ്ങനെ ഒക്കെ. ട്രാൻസ്ഫർ ആയി പോകുമ്പോൾ എങ്ങനെ കാണും എന്ന് ചോദിച്ചപ്പോ നീ പറഞ്ഞില്ലേ ഫിസിക്കല്ലി കാണുന്നില്ലന്നല്ലേയുള്ളു ഞാൻ എപ്പോഴും ഒപ്പമില്ലേ എന്ന്
പെണ്ണിന് അത് പറ്റും അവൾക്ക് മെന്റൽ ഹെൽത് കൂടുതലാണ്

എനിക്ക് അത് പോരാ. നിന്റെ ഫിസിക്കൽ പ്രെസെൻസ് വേണം

എനിക്ക് നിന്നേ കാണണം തൊടണം.. hug ചെയ്യണം.. എല്ലാം വേണം.. അതാണ് ആണിന്റെയും പെണ്ണിന്റെയും വ്യത്യാസം..എനിക്ക് നിന്നേ കല്യാണം കഴിക്കണം എന്ന് പറയുമ്പോൾ അത് not only for se- x എനിക്ക് നിന്നേ വേണം. എപ്പോഴും വേണം. അത് കൊണ്ടാണ്. നിന്റെ എല്ലാ ആക്ടിവിറ്റീസും ഇങ്ങനെ തന്നെ നടന്നോട്ടെ. നിനക്ക് എപ്പോ കുട്ടികൾ വേണോ അന്ന് മാത്രം മതി. നീ ഇപ്പൊ എങ്ങനെ ജീവിക്കുന്നു അങ്ങനെ നിനക്ക് ജീവിക്കാം. പ്രോമിസ്. പക്ഷെ എന്റെ ഒപ്പം വേണം ശ്രീ. എനിക്കിപ്പോ നീഇല്ലാതെ വയ്യ.
എനിക്ക് പറ്റുന്നില്ല… നിനക്ക് അത് മനസിലാവില്ലായിരിക്കും നീ കുട്ടിയായത് കൊണ്ടാണ്.പക്ഷെ എനിക്ക്.. എനിക്ക് നിന്നേ എപ്പോഴും വേണം ശ്രീ.. എന്റെ ആയിട്ട് “

ശ്രീ ഒന്നും പറയാതെ അവനെ ഇറുകെ കെട്ടിപ്പുണർന്നു

“വീട്ടിൽ നിന്നു വന്നു കല്യാണം ആലോചിക്കാൻ പറ. ശ്രീ സമ്മതിച്ചു “

അവൻ അവളുടെ മുഖം കയ്യിൽ എടുത്തു

“സത്യം?”അവന്റെ മുഖത്ത് പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ

“ചന്തുവേട്ടൻ പറഞ്ഞത് മുഴുവൻ എനിക്ക് മനസിലായി പക്ഷെ എല്ലാ പെണ്ണും ഒരു പോലെയല്ല. എന്റെ മനസ്സ് അറിയോ?”

അവൻ അറിയാം എന്ന് തലയാട്ടി

“എന്റെ മനസ്സില് ഞാൻ എപ്പോഴേ ഈ ആളുടെയാണ്. വേറെ ഒരാൾക്കും പറ്റില്ല ഇനി ശ്രീയുടെ ഉള്ളിലേക്ക് വരാൻ. എനിക്ക് ഒപ്പം ഇല്ലെങ്കിലും കാണാം മിണ്ടാം ഞാൻ സംസാരിക്കുക പോലും ചെയ്യാറുണ്ടല്ലോ കാണാതെ ഇരിക്കുമ്പോൾ.. ഒരു പക്ഷെ ഏട്ടൻ പറഞ്ഞ വ്യത്യാസം അതാവും. എനിക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ട്. സോഷ്യൽ സർവീസ്, ഡാൻസ് ഒക്കെ.. കല്യാണം കഴിഞ്ഞ അതൊന്നും നിന്നു പോകരുത് അത്രേയുള്ളൂ ഞാൻ ഒരു ടിപ്പിക്കൽ ഭാര്യ ആവില്ല. ആവാൻ കഴിയില്ല “

“ആവരുത് “അവൻ പെട്ടെന്ന് പറഞ്ഞു.

“അങ്ങനെ ഒരു സാധാരണ ഭാര്യേ എനിക്ക് വേണ്ട.. കുക്ക് ചെയ്തു തുണി അലക്കി വീട് നോക്കി കിടക്കയിൽ എന്റെ ഒപ്പം ഉറങ്ങി എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി അങ്ങനെ വേണ്ട. എനിക്ക് ഇഷ്ടവുമല്ല അത്. നീ ഇപ്പൊ എങ്ങനെ അത് പോലെ. എന്നെ ശ്രദ്ധിക്കുക പോലും വേണ്ട. ഓഫീസിൽ പോകും മുന്നേ നിനക്ക്  കോളേജിൽ പോകാം പ്രാക്ടീസ് ഉള്ളപ്പോൾ അത് ചെയ്യാം എന്ത് വേണേൽ ചെയ്യാം ultimate freedom ഉണ്ടാകും.വെറുതെ പറയുകയല്ല ശ്രീ. അങ്ങനെ വേണം ശ്രീ ജീവിക്കാൻ.. എനിക്ക് വേണ്ടി നീ സാക്രിഫൈസ് ചെയ്യണ്ട ഒന്നും. എനിക്ക് പിന്നെ എന്തിനാ കല്യാണം എന്ന് ചിന്തിക്കും. എനിക്ക് ഒരു ലൈസൻസ് വേണം ശ്രീ. ഞാൻ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആണ്. സൊസൈറ്റിക്ക് ഒരു മോഡൽ ആവേണ്ട ആൾ. കല്യാണം കഴിക്കാതെ ഇങ്ങനെ കറങ്ങി നടക്കുമ്പോൾ ഒരു വല്ലായ്മ തോന്നും. നിന്നേ ഒന്ന് ഉമ്മ വെയ്ക്കണമെങ്കിൽ കെട്ടിപിടിച്ചു സ്നേഹിക്കണമെങ്കിൽ ഒക്കെ എന്റെ ഈ സ്റ്റാറ്റസ് കൊണ്ട് എനിക്ക് അത് പറ്റില്ല. അത് കൊണ്ട് ആണ്. അത് കൊണ്ട് മാത്രം.”

അവൻ പുഞ്ചിരിച്ചു

“നഷ്ടമാകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ് ശ്രീ. എനിക്ക് അതിനൊന്നും ഇനി വയ്യ.. എനിക്ക് നിന്നെ വേണം ശ്രീ…”

അവൾ ആ നെഞ്ചോട് ചേർന്നു

“സമ്മതം “

അവൻ അവളെ അമർത്തി പിടിച്ചു

“സത്യം?”

“സത്യം ” ആ മറുപടി ഉറച്ചതായിരുന്നു

തുടരും..