അവൻ വാതിൽ തുറന്നപ്പോൾ നന്ദന പുറത്തുണ്ട്
“ഹായ് വിവേക് സർ “
അവനൊന്നു തലയിളക്കി അത്ര തന്നെ
“congrats രണ്ടു പേർക്കും ലക്കി pairs ആണ്. പെട്ടെന്ന് കല്യാണം ആയല്ലോ,
ശ്രീ അവനെയൊന്നു നോക്കി. അവന്റെ മുഖം മാറുന്നുണ്ട്
“അക്കാദമിയിൽ ഇത് അറിയുമ്പോൾ ഒരു സ്ഫോടനം നടക്കും കേട്ടോ എത്ര പേരുടെ ഹൃദയത്തിൽ ബോംബ് പൊട്ടുമെന്നാണ് ഞാൻ ആലോചിക്കുന്നത് “
“its none of my business “
അവന്റെ സ്വരം തെല്ല് ഉയർന്നു
“And don’t talk like this.. I hate such talks “
“അയ്യോ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ. . സാറിനെ സ്നേഹിച്ച കുറേ പേരുണ്ട് അവിടെ. എന്തിന് പറയുന്നു ഈ ഞാൻ പോലും ഫ്ലാറ്റ് ആയിപോയില്ലേ? അതിനിടയിൽ ഇവൾ ഓവർ ടേക്ക് ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മിടുക്കി “
അവൻ ഒന്ന് തിരിഞ്ഞു നിന്നു
“ആ ധാരണ മാറ്റിയേക്കാം. ശ്രീ എന്റെ പിന്നാലെ അല്ല ഞാൻ ശ്രീയുടെ പിന്നാലെ നടന്നു വാങ്ങിയ സ്നേഹം ആണിത്. beg ചെയ്തു വാങ്ങിച്ച സ്നേഹം. എന്ത് കൊണ്ടാണെന്നോ?അവളോട് iഭ്രാന്ത് പോലെയുള്ള ഇഷ്ടം തോന്നിട്ട്. അതിവളോട് മാത്രേ വിവേകിന് തോന്നിട്ടുള്ളു. എന്നും ഇവളോട് മാത്രേ തോന്നുകയുമുള്ളു. പിന്നെ നീ എന്താ പറഞ്ഞത്?ഈ ഞാൻ പോലും ഫ്ലാറ്റ് ആയി പോയി എന്നോ. അതിന് നീ ആരാ?നീ എന്താന്നാ നിന്റെ വിചാരം?എന്റെ കണ്ണില് നീ ഒന്നുമല്ല നന്ദന.. nothing.. എന്റെ കണ്ണില് എന്റെ പെണ്ണ് ആണ് ഏറ്റവും മികച്ചത്. എന്റെ ശ്രീ.. got it?”
ശ്രീ ഞെട്ടി നിൽക്കുകയാണ്
“സാറിന് തെറ്റിയെന്നു പിന്നെ മനസിലാകും “
“അതിപ്പോഴേ എനിക്ക് തോന്നുന്നുണ്ട്. തെറ്റി എന്ന് എനിക്ക് അല്ല. നിനക്ക്. നിനക്ക് തെറ്റി.. എന്നെ മനസിലാക്കുന്നതിൽ തെറ്റിപ്പോയി.. അത് നിനക്ക് സാവധാനം മനസിലാകും.”
ശ്രീ മതി എന്നാ അർത്ഥത്തിൽ അവന്റെ കൈ പിടിച്ചു
“വിവേക് സർ ഒരു ഐ എ എസ് ഓഫീസർക്ക് സൊസൈറ്റിയിൽ ഒരു വിലയുണ്ട്. നിങ്ങളുടേതായ ഗ്രുപ്പിൽ ഇവള് ഒരു ജോക്കർ പീസ് ആയിരിക്കും. എന്റെ അനിയത്തി ഒക്കെ തന്നെ. പക്ഷെ നിങ്ങൾക്ക് മാച്ച് അല്ല.”
“എന്നിലെ ആണിന് ഇവളെ മതി “
ആ ഒരു വാചകം ഉണ്ടാക്കിയ പ്രകമ്പനം വലുതായിരുന്നു
നന്ദന വിളറി വെളുത്ത പോലെ നിന്നു
“സൊസൈറ്റിയോ ഫ്രണ്ട്സ് ഗ്രുപ്പോ ഒന്നുമല്ല എന്റെ കാര്യങ്ങൾ നോക്കുന്നതും തീരുമാനിക്കുന്നതും… ശ്രീയെ കുറിച്ച് നിനക്ക് എന്തറിയാം? she is intelligent and intellectual than you.hundres times better than you. അത് എനിക്ക് മനസിലാകും. ഭാവിയിൽ നിങ്ങൾക്ക് ഓരോരുത്തർക്കും..”
“ചന്തുവേട്ടാ മതി. പ്ലീസ് “
അവൻ നന്ദനയുടെ മുന്നിൽ വന്നു നിന്നു
“നന്ദനാ എനിക്ക് നിന്നേ അറിയാം. നീ ചെയ്തിട്ടുള്ള സകല തോന്ന്യസങ്ങളും അറിയാം. എന്റെ ശ്രീയ്ക്ക് .. നീ കാരണം എന്തെങ്കിലും..എന്തെങ്കിലും ഉണ്ടായാൽ നിന്നേ ഞാൻ വെറുതെ വിടില്ല. life time imprisonment ആണ് പിന്നെ. ചെയ്തു കൂട്ടിയതെല്ലാം ഞാൻ പുറത്ത് കൊണ്ട് വരും.. beware.. നീ സാധാരണ കാണുന്ന,നിന്നില് attracted ആവുന്ന സാധാരണ ആണുങ്ങളെ പോലെയല്ല വിവേക്… വിവേകിന് ശ്രീ മതി. I am one woman’s man. അതിനുമൊരു ക്വാളിറ്റി വേണം “
“ചന്തുവേട്ടാ ഇങ്ങോട്ട് വാ “
ശ്രീ പിടിച്ചു വലിച്ചു കൊണ്ട് പോയി
“എന്റെ ഈശ്വര എന്തൊക്കെയാ പറഞ്ഞത്?”
“അനിയത്തിയുടെ ഭർത്താവാകാൻ പോകുന്ന ഒരാളോട് പറയാൻ കൊള്ളാവുന്നതാണോ ആ ബിച്ച് പറഞ്ഞത്?”
“പോട്ടെ സാരമില്ല. വിട്ടു കളഞ്ഞേ.. എന്നിട്ട് നല്ല കുട്ടിയായി വീട്ടിൽ പൊ. ചെല്ല് പ്രാക്ടീസ് ഉണ്ട്. എല്ലാവരും എത്തിയിട്ടുണ്ടാകും. എന്റെ ചക്കര അല്ലെ? ഞാൻ രാത്രി വിളിക്കാം.. ഉം?”
അവൻ അവളെ പെട്ടെന്ന് നെഞ്ചോട് ചേർത്ത് ചുംബിച്ചു
പിന്നെ നന്ദനയെ ഒന്ന് നോക്കിയിട്ട് കാറിൽ കയറി ഓടിച്ചു പോയി
ശ്രീ ധ്വനിയിലേക്ക് പോയി
നന്ദന പക നിറഞ്ഞ കണ്ണുകളോടെ അങ്ങനെ നിന്നു
പിറ്റേന്ന്
വിവേകിന്റെ വീട്
“ഇത്തവണ ധ്വനിയുടെ വാർഷികം വരുന്നത് വ്യാഴാഴ്ച ആണ്. വർക്കിംഗ് ഡേ ആണ്. വൈകുന്നേരം അഞ്ചു മണിക്ക് സ്റ്റാർട്ട് ചെയ്യും. എല്ലാവരും വരണം “കൃഷ്ണകുമാർ അവരോട് പറഞ്ഞു. അദ്ദേഹവും വീണയും ചേർന്നാണ് രാജഗോപാലിനെയും വിമലയെയും ക്ഷണിച്ചത്
“മോളുടെ എത്ര ഡാൻസ് ഉണ്ട്?”
രാജഗോപാൽ ചോദിച്ചു
“നാലെണ്ണം. തുടങ്ങുന്ന ഗണപതി സ്തുതി എല്ലാ വർഷവും ശ്രീയാ. പിന്നെ ദേവി സ്തുതി. പിന്നെ ആണ് റോപ് ഡാൻസ്. അത് റോപ് മാത്രം അല്ല. ഒരു പാട് പ്രോപ്പർട്ടി യൂസ് ചെയ്തിട്ടുള്ള ഡാൻസ് ആണ്.കഴിഞ്ഞ ഒരു വർഷം ഇത് മാത്രം ആയിരുന്നു പ്രാക്ടീസ്.”
“സേഫ്റ്റി മെഷഴ്‌സ് ഒക്കെയില്ലേ?”
“നിലത്ത് നമ്മൾ യൂസ് ചെയ്യുന്നുണ്ട്. പക്ഷെ റോപ്പ് ഡാൻസ് അല്ലെ ഒരു പരിധി ഉണ്ട്. പക്ഷെ ശ്രീക്ക് പേടിയില്ല. acrobatic അവള് പഠിച്ചിട്ടുണ്ട്.”
“എന്നാലും? “
“ഇല്ല.. പ്രശ്നം ഇല്ല. കോളേജിൽ ചെയ്തിട്ടുള്ളതാണ്.”
“ഞങ്ങളു വരും. മുഴുവൻ സമയവും ഉണ്ടാകും “
വിമല പറഞ്ഞു
“നന്ദി ട്ടോ ശ്രീ വരാത്തത് കൊണ്ട് ഒന്നും തോന്നരുത്. ഇനി മൂന്നാല് ദിവസമേയുള്ളു. ആള് നല്ല തിരക്കിലാണ് “
“ഹേയ് ഡെയിലി മൂന്ന് നേരം വിളിക്കും. ഞങ്ങൾക്ക് ഇപ്പൊ കുട്ടി വിളിച്ചില്ലെങ്കിൽ മാത്രം ആണ് പരാതി. എനിക്ക് അല്ല അച്ഛന്. അത് കൊണ്ട് മോള് എത്ര തിരക്കായാലും വിളിക്കും “
വിമല പറഞ്ഞു
രാജഗോപാൽ ഒന്ന് പുഞ്ചിരിച്ചു. അവർ കുറച്ചു നേരം കൂടി ഇരുന്നിട്ട് പോയി
പ്രോഗ്രാം തലേന്ന് രാത്രി. ചന്തു ശ്രീയോട് സംസാരിക്കുകയായിരുന്നു
“എടി അതേയ് നാളെയാണ് സി എമിന്റെ മീറ്റിംഗ്. മീറ്റിംഗ് വൈകുന്നേരം ആണ്. അത് കഴിയുമ്പോൾ എത്ര നേരമാകും എന്ന് ഒരു ഐഡിയയുമില്ല. ബാക്കി എല്ലാവരും വരില്ലേ? ഞാൻ മാക്സിമം നേരെത്തെ എത്താം “
“എന്റെ acrobatic പെർഫോമൻസ് ന് മുന്നേ വരാൻ നോക്കണേ. അത് ഒരുഎട്ട് മണിയെങ്കിലും ആകും “
“അതിന് മുന്നേ എത്തും. നിന്നേ കണ്ടിട്ട്… ശരിക്കും കണ്ടിട്ട് മൂന്ന് ദിവസം ആയി കേട്ടോ വെച്ചിട്ടുണ്ട് ഞാൻ.”
“ഇത് കഴിഞ്ഞ ഫ്രീ ആണെടാ ചക്കരെ. പിന്നെ എന്റെ പൊന്ന് പറയും പോലെ…”
“ഞാൻ പറയുന്നത് എന്തും ചെയ്യുമോ?”
“എന്തും… എന്റെ പൊന്നിന് ഇഷ്ടം ഉള്ളതെന്തും.. ഉമ്മ്മ്മ്മ്മ്മ “
അവളുടെ ശബ്ദം പ്രണയാധിക്യം കൊണ്ട് അടഞ്ഞു
“എടി goosebumps… കുഴപ്പം ആകും കേട്ടോ. ഇത് കല്യാണം വരെയൊന്നും പോകില്ല. നിന്നേ ഞാൻ കൊല്ലും നോക്കിക്കോ “
“എന്ത് വേണേൽ ചെയ്തോ..എന്റെ പൊന്നിന് ഇഷ്ടം ഉള്ളതെന്തും.. അത്ര ഇഷ്ടാണ് ശ്രീക്ക് ഇപ്പൊ..”
അവന്റെ കണ്ണ് നിറഞ്ഞു
“എന്റെ ചക്കര ഉറങ്ങിക്കോ. പ്രാക്ടീസ് തീർന്നില്ല “
“പിന്നെ ഉറങ്ങിയാൽ മറക്കുമല്ലോ എല്ലാം.നിന്നേ കാണാത്ത മൂന്ന് ദിവസങ്ങൾക്കു പകരം എനിക്ക് എന്ത് തരും ?”
“രണ്ട് ദിവസം ക്ഷമിക്ക്. മറ്റന്നാൾ നമ്മുടെ ദിവസമാണ്. അന്ന് എന്തും തരും. ചോദിക്കുന്ന എന്തും.പിന്നെ ഒരാഴ്ച കഴിഞ്ഞാൽ കല്യാണം. പിന്നെ എന്നും നമ്മൾ ഒന്നിച്ചാണ്. എന്നും…. ചക്കര ഉമ്മ്മ്മ്മ്മ്മ ബൈ “
അവൾ ഫോൺ വെച്ചപ്പോൾ ഉള്ളിലൊരു കാർമേഘം നിറഞ്ഞു
എന്തോ ഒരാപത്തു വരാൻ പോകുന്ന പോലെ
അവൻ ലൈറ്റ് അണച്ചു
ഇന്ന് രാത്രി കൂടെയുണ്ടായാൽ മതിയാരുന്നു. പക്ഷെ വേണ്ട ഏകാഗ്രത പോകും
ഒരു പാട് ദുസ്വപ്നങ്ങൾ കണ്ട ഉറക്കമില്ലാത്ത രാത്രി ആയിരുന്നു അത്. എഴുന്നേറ്റിട്ടും നല്ല തലവേദന പോലെ. അവൻ കുറച്ചു നേരം കൂടി കിടന്നു
“എന്റെ ദേവി എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ “
അവൻ കൈകൂപ്പി പ്രാർത്ഥിച്ചു. ഒരു സമാധാനം ഇല്ല
ഇന്ന് ഓഫീസിൽ മൂന്ന് മീറ്റിംഗ് ആണ്. ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയാത്തത്. അവൻ സാവധാനം എഴുനേറ്റു
ഓഫീസിൽ ഇരിക്കുമ്പോഴും മീറ്റിംഗിൽ പങ്കെടുക്കുമ്പോഴും ഹൃദയത്തിൽ ഒരു പേടി…
നന്ദന
അവൻ പെട്ടെന്ന് വിറച്ചു പോയി
അവളെന്തെങ്കിലും ചെയ്യുമോ?അന്ന് വീട്ടിൽ വെച്ച് അവൾ നോക്കിയ നോട്ടം. ആരോടും പറയും ഇത്?
അവൻ അച്ഛന് ഒരു മെസ്സേജ് ഇട്ടു
“അച്ഛാ ടേക്ക് കേയർ ഓഫ് ശ്രീ “
രാജഗോപാൽ വീട്ടിൽ മറന്ന് വെച്ച മൊബൈലിൽ ആ സന്ദേശം റീഡ് ആകാതെ കിടന്നു
തുടരും…