ധ്വനി, അധ്യായം 46 – എഴുത്ത്: അമ്മു സന്തോഷ്

“ഞാൻ അറിയാത്ത എന്തെങ്കിലും മനസ്സിൽ ഉണ്ടൊ?”

വിവാഹം ക്ഷണിക്കാൻ പവിത്രയുടെ വീട്ടിലേക്ക് പോകും വഴി വീണ ഭർത്താവിനോട് ചോദിച്ചു

അയാൾ പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു

എന്നായാലും അവളതു അറിയും അല്ലെങ്കിൽ താൻ പറയുംകല്യാണം കഴിഞ്ഞു പറയാമെന്നാണ് കരുതിയത്

പക്ഷെ…

അയാൾ കാർ നിർത്തി

“ഉണ്ട് “

വീണ അമ്പരപ്പിൽ കുതിർന്ന് നോക്കി

“എന്താ ഏട്ടാ?”

“നന്ദനയ്ക്ക് വിവേകിനോട്.. അതെങ്ങനെ ഞാൻ “

“അത് അവൾക്ക് ഒരു തമാശ പോലെ ഉണ്ടായിരുന്നു എന്ന് ശ്രീ പറഞ്ഞിട്ടുണ്ട്. വേറെയും ചില റിലേഷൻ ഉണ്ടായിരുന്നല്ലോ. അത് പോലെ അല്ലെ ഇതും. അനിയത്തിയുമായി ഫിക്സ് ചെയ്തപ്പോ പിന്നെ എന്താ?”

“അത് അവൾ കളഞ്ഞില്ലവീണ. അവൾക്ക് ശ്രീക്കുട്ടിയോട് വൈരാഗ്യം ആയി. ഒരു ശത്രുത. ശ്രീക്കുട്ടി യുടെ വീഴ്ചക്ക് പിന്നിൽ അവളുണ്ട് “

തകർന്ന് പോയ ഭാവത്തിൽ വീണ അയാളെ നോക്കി

എന്താ ഈ കേട്ടത്. ശ്രീകുട്ടിയെ കൊ- ല്ലാൻ ഉള്ള പക?

“നമ്മൾ വാർത്തകളിൽ കാണുന്നില്ലേ അമ്മയെ വിഷം കൊടുത്തു കൊ-ല്ലുന്നു അച്ഛനെ കൊ-ല്ലുന്നു പെൺകുട്ടികൾ ആണ് ഇതൊക്കെ ചെയ്യുന്നത് കൂടുതലും. ഇപ്പൊ തിരുവല്ലയിൽ നടന്നത് എന്താ? ട്രിപ്പിൽ കൂടി എയർ കടത്തി വിട്ടു കൊ-ല്ലാൻ നോക്കി. അതും പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ. അവളുടെ ഭർത്താവിനെ കിട്ടാൻ.. നന്ദനയും അത് പോലെ അധപതിച്ചു പോയി “

വീണ നെഞ്ചിൽ കൈ വേച്ചു

ഈശ്വര!

“ഇത് ആർക്കെങ്കിലും അറിയാമോ?”

“അറിയാ. ശ്രീ, വിവേക് അവർക്ക് രണ്ടു പേർക്കും അറിയാം. വിവേക് അവളെ ഇന്നലെ അടിക്കുന്നത് ഞാൻ നേരിട്ട് കണ്ടു വീണ “

വീണ കരഞ്ഞു പോയി

ദൈവമേ എന്ന് വിളിച്ചു പോയി

“ഇനിയെന്ത് ചെയ്യും?”

“കല്യാണം കഴിഞ്ഞു അവർ പോകുന്നത്തോടെ ശരിയാകും. പക്ഷെ അവളുടെ മനസ്സ് അത് ക്രൂ-രത നിറഞ്ഞതാണ്. ഏത് സമയം ആരെ വേണേൽ അവൾ ഉപദ്രവിക്കും. നമ്മളെ കൊ-ല്ലാൻ പോലും മടി കാണിക്കില്ല.”

വീണയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി. എങ്ങനെ എങ്കിലും ഈ കല്യാണം കഴിഞ്ഞ മതിയാരുന്നു എന്നവർ ചിന്തിച്ചു. ഉള്ളിൽ ഒരു അഗ്നിപർവതം വഹിച്ച് കൊണ്ട് അവർ വീണ്ടും യാത്ര തുടർന്നു

“പ്രോഗ്രാമിന് കണ്ടില്ലല്ലോ “

വീണ പവിത്രയോട് ചോദിച്ചു

“ആദിക്ക് നല്ല പനി ഉണ്ടായിരുന്നു ഇപ്പൊ കുറവുണ്ട് “

അപ്പോഴേക്കും ഒരു ക്ഷീണത്തോടെ ആദിയും മുറിയിൽ നിന്ന് എഴുന്നേറ്റു വന്നു

“പ്രോഗ്രാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു?” പവിത്ര ചോദിച്ചു

“നന്നായിരുന്നു “

“കല്യാണം എന്നാണ്?”

അവർ ക്ഷണക്കത്തു കൊടുത്തു

“മൂന്ന് പേരും കൂടി വരണം “

“പിന്നെ. ശ്രീക്കുട്ടി യുടെ കല്യാണത്തിന് വരാതിരിക്കുമോ? തീർച്ചയായും വരും “

ആദിയാണ് അത് പറഞ്ഞത്

“സത്യത്തിൽ ഞാൻ കാരണമാണ് ഈ കല്യാണം തന്നെ നടക്കുന്നത് “

അവൻ ചിരിച്ചു

“അത് ശരിയാ കേട്ടോ “

പവിത്ര പിന്തങ്ങി. അവർ കുറച്ചു നേരം കൂടി ചിലവഴിച്ചിട്ട് അവിടെ നിന്നിറങ്ങി. ബന്ധുക്കൾ ഓരോരുത്തരും നാളെ മുതൽ എത്തി തുടങ്ങും. സാരീ എടുത്തു. സ്വർണവും എടുത്തു

ആ ജോലിയൊക്കെ തീർത്തു വേച്ചു. എന്നാലും ചിലതൊക്കെ ഇനിയും ബാക്കിയാണ്. അതിനിടയിൽ ഈ കാര്യം മനസിനെ കീഴ്മേൽ മറിച്ചു

വീട്ടിലേക്ക് പോകുമ്പോൾ നന്ദനയോട് ഇപ്പൊ ഒന്നും ചോദിക്കരുത് എന്ന് അയാൾ വീണയോട് പറഞ്ഞു

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ യുടെ റിസൾട്ട്‌ വരാറായി. അത് കിട്ടിയ മെയിനിന് വേണ്ടിയുള്ള കോച്ചിങ്ങിനു ഡൽഹിയിൽ പോകണമെന്ന് അവൾ പറഞ്ഞിരുന്നു. അവൾ ഒന്ന് മാറി നിൽക്കട്ടെ അതാണ് നല്ലത്. ചിലപ്പോൾ മനസ്സ് ശരിയായാൽ. നമുക്ക് അവളെയും ഉപേക്ഷിച്ചു കളയാനാവില്ല. നമ്മുടെ കുഞ്ഞല്ലേ

ഇങ്ങനെ ഒക്കെ കൃഷ്ണ കുമാർ വീണയോട് പറഞ്ഞു

വീണ എല്ലാം മൂളി കേട്ടു

പിറ്റേന്ന് ശ്രീയെ അവൻ കൊണ്ട് വന്നു വിട്ടു

കാലിന്റെ വേദന നല്ലോണം കുറവുണ്ടായിരുന്നു

നന്ദന മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയതേയില്ല. അവൾക്ക് അച്ഛനെ അഭിമുഖീ കരിക്കാൻ പേടിയുണ്ടായിരുന്നു

അച്ഛൻ ഇത് അമ്മയോട് പറഞ്ഞു കാണുമോ എന്നൊക്കെ ഉള്ള ആധി വേറെ

ഇതൊക്കെ ഉണ്ടെങ്കിലും അവനോട് അവളോട് ഒക്കെ ഉള്ള പക കൂടിയതല്ലാതെ കുറഞ്ഞില്ല. ഒരു അവസരം കിട്ടും ഉടനെ വേണ്ട

അവൾ തീരുമാനിച്ചു

ബന്ധുക്കൾ ഒക്കെ എത്തി തുടങ്ങി

“ഞങ്ങൾ വിചാരിച്ചത് കളക്ടർ പയ്യൻ നന്ദനയ്ക്ക് ആണെന്നാ.”

അനിത കുഞ്ഞമ്മ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് നന്ദന പുകഞ്ഞു
“എന്നാലും ശ്രീക്കുട്ടിയേ ഇപ്പൊ കെട്ടിച്ചു വിടണ്ടായിരുന്നു “

പലരും അതേ അഭിപ്രായക്കാരായിരുന്നു

ശ്രീയുടെ പുഞ്ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി

“കോളടിച്ചല്ലോ ശ്രീ. ഒരു കളക്ടറെ ഒപ്പിച്ചല്ലോ ” കവിത ചെറിയമ്മ

“എന്തേയ് ചെറിയമ്മയ്ക്ക് ഒരു മോളില്ലേ.? ഒപ്പിക്കാൻ പറ. കഴിവ് വേണം കഴിവ്..”

എല്ലാവരും ഒറ്റ ചിരി

അവരുടെ മുഖം ഒന്ന് വിളറി

“ഈ നാക്ക് കൊണ്ടാണ് ആ ചെക്കൻ വീണത് അല്ലെ?”ആരോ അടക്കം പറഞ്ഞു

“ഉറപ്പല്ലേ? ഈ പെണ്ണിന്റെ സ്മാർട്ട്‌ നെസ് അജ്ജാതി അല്ലെ?” കൂട്ടത്തിൽ ഇരുന്ന് വേറെ ഒരാൾ പറഞ്ഞു

എന്തായാലും ശ്രീ ഒരു സംഭവം തന്നെ. നല്ല ഒരു ചെക്കനെ അടിച്ചു മാറ്റിയല്ലോ. പലർക്കും അസൂയ ഉണ്ട്. ആരും പുറമെ പ്രകടിപ്പിക്കുന്നില്ല

തലേന്ന് റിസപ്ഷൻ നടത്തി. നന്ദനയുടെ കൂട്ടുകാർക്കെല്ലാം അത്ഭുതം

“വിവേക് സാറോ അപ്പൊ സർ കമ്മിറ്റഡ് ആണെന്ന് പറഞ്ഞത് നിന്റെ അനിയത്തി യോടായിരുന്നോ?”

നന്ദന ഇതൊന്നും അവൾക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു. സുനിത എന്ന അവളുടെ ബെസ്റ്റ് ഫ്രണ്ട് മാത്രം കളിയക്കി

അനിയത്തി നിന്നേ കടത്തി വെട്ടിയല്ലോ മോളെ നീ മോഹിച്ചവനേ തന്നെ അടിച്ചു മാറ്റിയല്ലോ

നന്ദന വെറുതെ ഒരു ചിരി എടുത്തു അണിഞ്ഞു

കടും നീല ലഹങ്കയിൽ ശ്രീ. അതിമനോഹരിയായി. പ്രണയം അവളുടെ ഭംഗി ഇരട്ടിച്ചു

അത് കണ്ടു നിൽക്കെ നന്ദനയുടെ ഉള്ളിലെ പകയുടെ കനലുകൾ ആളി കത്താൻ തുടങ്ങി

തുടരും…