ധ്വനി, അധ്യായം 47 – എഴുത്ത്: അമ്മു സന്തോഷ്

താലി കെട്ടുമ്പോൾ ശ്രീ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. പിന്നെ കന്യാദാനം. ചടങ്ങുകൾ വേഗം കഴിഞ്ഞു

സത്യത്തിൽ ചന്തുവിന്റെ ഉള്ള് ഒന്ന് തണുത്തത് അപ്പോഴാണ്. ഇനി അവൾ തന്റെ മാത്രം ആണ്..തന്റെ മാത്രം

അവൻ സുഹൃത്തുക്കളുടെ ഇടയിലേക്ക് പോയി. കാർത്തി അന്ന് രാവിലെ വന്നതേയുള്ളു

“അസ്സല് പെങ്കൊച്ചാ അഭിനന്ദനങ്ങൾ സഹോ ” അവൻ സ്നേഹത്തോടെ കാർത്തിയെ ഒന്ന് ചേർത്ത് പിടിച്ചു

“ഒരു മാസം ഉണ്ടാവോ? “ചന്തു ചോദിച്ചു

“എവിടുന്നു? പത്തു ദിവസം. അത് കഴിഞ്ഞു പോകണം മോനെ. ഈ സുന്ദര ദിവസത്തിന് വേണ്ടി മാത്രം വന്നതല്ലേ ഞാൻ?”

“മീരയെ കണ്ടില്ലേ?”

“നീ മൂഡ് കളയല്ലേ ചന്തു.. കുറച്ചു കഴിഞ്ഞു കണ്ടോളാം “

“പോടാ ” അവൻ ചിരിയോടെ ഒന്ന് തട്ടി

“ഞാൻ നന്ദനയെ ഒന്ന് കണ്ടിട്ട് വരാം. പഴയ ക്ലാസ്സ്‌ മേറ്റ്‌ അല്ലെ. പരിചയം പുതുക്കിയിട്ട് വരാം “

“ഡാ ലൂസ് ടോക്ക്സ് ഒന്നും വേണ്ട ” ചന്തു പറഞ്ഞു

“ഇല്ലടാ എന്ന് അവനും

ശ്രീലക്ഷ്മിയുടെ അടുത്ത് ആദിയും പവിത്രയും നിൽക്കുന്നത് കണ്ട് അവൻ അരികിലേക്ക് ചെന്നു. പവിത്ര അവനെ തന്നെ നോക്കി നിന്നു

“ഹായ് ” ആദി പുഞ്ചിരിയോടെ കൈ കൊടുത്തു

ചന്തു തിരിച്ചും

“ശ്രീയെ ഞാൻ കൊണ്ട് പോവാണ്. ഫ്രണ്ട്സ് വന്നിട്ടുണ്ട് ” അവൻ അവളുടെ കയ്യിൽ പിടിച്ചു

“വാ ശ്രീ “

“സോറി ട്ടോ ” അവൻ അവരോടായി പറഞ്ഞു. പിന്നെ അവളെ ചേർത്ത് പിടിച്ചു നടന്ന് പോയി

“അയാള് കൊള്ളാല്ലോ. അവൾ ഇവിടെ നിന്നത് അത്ര ഇഷ്ടായിട്ടില്ല. കൊണ്ട് പോയത് കണ്ടോ “

“ഒന്ന് വെറുതെ ഇരിക്ക് ആദി. അത് അയാളുടെ വൈഫ് ആണ്. പഴയ ശ്രീക്കുട്ടി അല്ല ഇപ്പൊ. ശ്രീലക്ഷ്മി വിവേക്. കലക്ടറുടെ വൈഫ്. prestigious position ആണ് ആദി. പഴയ പോലെ കളി ചിരി കുസൃതി കുറുമ്പ് ഒന്നും ഉണ്ടാകില്ലായിരിക്കും. വിവേക് സീരിയസ് ആണ് ആള്.കണ്ടില്ലേ എത്ര മിടുക്കൻ, സുന്ദരൻ “

അവർ വാത്സല്യത്തോടെ അവനെ നോക്കി നിന്നു

“സുന്ദരൻ ആയത് അയാളുടെ അച്ഛന്റെയും അമ്മയുടെയും കഴിവാണ് ഇയാളുടെ അല്ല.”

പവിത്രയുടെ മുഖം ഒന്ന് വിളറി

വിവേക് ശ്രീലക്ഷ്മിയേ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു

“വൈകുന്നേരം പാർട്ടി ഇല്ലാത്തത് അത്ര ശരിയായില്ല കേട്ടോ… നിന്നേ ഞങ്ങൾ എടുത്തോളാം “

“നിനക്ക് രണ്ടു കുപ്പി ബിയർന്റെ കാര്യം അല്ലെ വാങ്ങി തന്ന പോരെ?”

വിവേക് ചിരിയോടെ പറഞ്ഞു

“അപ്പൊ ഞങ്ങൾക്കൊ?” ഒരു കൊറസ്

“എല്ലാത്തിനും തരാം പോരെ?” അവൻ കൈ കൂപ്പി

ശ്രീലക്ഷ്മിക്ക് അവരെയെല്ലാം ഇഷ്ടമായി. അവരുടെ കണ്ണുകളിൽ പരിഹാസമില്ല. അവർക്കൊപ്പമുള്ള ഒരാളെ പോലെ. അത് അവൾക്ക് ഇഷ്ടപ്പെട്ടു

സദ്യ കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവൾ അവനെ ഒന്ന് തൊട്ടു

നീട്ടിയ കൈകളിൽ ഒരു ഉരുള ചോറ്. അവൻ ചുറ്റുമോന്ന് നോക്കി. പിന്നെ അത് വാങ്ങി കഴിച്ചു

“എനിക്ക് സ്നേഹം കൂടിട്ടു നിന്നേ തിന്നാൻ തോന്നുണ്ട് ട്ടോ ” അവൻ അവളുടെ ചെവിയിൽ പറഞ്ഞുശ്രീയുടെ മുഖം ഒന്ന് ചുവന്നു

“എന്നോട് പറഞ്ഞത് ഒക്കെ ഓർമയുണ്ടല്ലോ അല്ലെ? തന്ന പ്രോമിസ് ഒക്കെ “
അവൻ അടക്കി ചോദിച്ചു

അവൾ നാണത്തോടെ തലയാട്ടി

“ഒന്നിനും നൊ പറയരുത് “

അവൾ നാണം വന്നു പൂത്തിട്ട് കുനിഞ്ഞു കളഞ്ഞു

“ഇങ്ങോട്ട് നോക്ക്

“ഊഹും “

ശ്രീ ചിരിച്ചു

“ഡാ… എന്തോന്നാടാ ആ കൊച്ച് കഴിച്ചോട്ടെ .. സമയം ഉണ്ടല്ലോ “

കാർത്തി…ശ്രീലക്ഷ്മി അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു

“മോള് കഴിച്ചോ.. ഇവൻ പറയുന്നത് ശ്രദ്ധിക്കേണ്ട.. ബോറനാ “

അവൾ പൊട്ടിച്ചിരിച്ചു പോയി

“മീരാ ” ചന്തു ദൂരെ നിൽക്കുന്ന മീരയെ വിളിച്ചു

“ഇവനെ കൊണ്ട് പൊ.. സഹിക്കാൻ വയ്യെടി “

മീര അവനെയൊന്ന് നോക്കി

“എന്റെ തക്കുടു എവിടെ നിൽക്കുവാരുന്നു ചേട്ടൻ കണ്ടില്ലല്ലോ..ബാ നമുക്ക് പോകാം ” കാർത്തി അവളുടെ തോളിലൂടെ കയ്യിട്ട് നടന്നു പോകുന്നത് കണ്ട് അവൾ പിന്നെയും ചിരിച്ചു

“മോളെ.. വേഗം ഇറങ്ങണം രാഹു കാലം തുടങ്ങും മുന്നേ “

കൃഷ്ണകുമാർ അങ്ങോട്ട്‌ വന്നു. അവർ വേഗം ഭക്ഷണം കഴിച്ചു തീർത്തു. യാത്ര പറയുമ്പോൾ വീണ കരഞ്ഞു. ശ്രീ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു

“ഞാൻ എവിടെയും പോണില്ലല്ലോ പിന്നെ എന്താ?”

അവൾ ചിരിയോടെ തന്നെ അച്ഛനോടും നന്ദനയോടും യാത്ര പറഞ്ഞു
നന്ദന വരുത്തി കൂട്ടി ഒന്ന് ചിരിച്ചു

അവൾ അവനൊപ്പം കാറിൽ കയറി. പുഞ്ചിരിയോടെ കൈ വീശി

“എന്നാലും ഒരു തുള്ളി കണ്ണീര് വന്നൊന്ന് നോക്ക് “

ആരോ പറഞ്ഞു. ആരും അതിന് മറുപടി പറഞ്ഞില്ല

ചന്തുവും ശ്രീയും മാത്രം ആയിരുന്നു കാറിൽ

“കുഞ്ഞിന് സങ്കടം ഉണ്ടൊ?”

“എന്തിന്?”

“അവരെയൊക്കെ വിട്ടു പോരുന്നതിനു?”

“ഞാൻ അവരെയൊന്നും വിട്ടു പോകുന്നില്ലല്ലോ.. അവരൊക്കെ അവിടെ തന്നെ കാണില്ലേ? കാണാൻ തോന്നുമ്പോൾ പോയ പോരെ? ജീവിതം എന്നും ഒരു പോലെ ഇരിക്കുമോ?”

ചന്തു അതിശയത്തോടെ നോക്കി പോയി

“കല്യാണം കഴിഞ്ഞു പോകുമ്പോൾ കരയുന്നത് എനിക്ക് ചിലപ്പോൾ കോമഡി ആയിട്ട് തോന്നും കരയുന്ന ഈ കക്ഷികൾ പിന്നെ വീട്ടിൽ വന്നാൽ അയ്യോ ഏട്ടന് ഞാൻ ഇല്ലാതെ പറ്റില്ല അമ്മേ എന്ന് പറഞ്ഞു ഓടുന്ന കാണാം. നീ നിന്നോ എന്ന് ഭർത്താക്കന്മാർ പറഞ്ഞ പോലും അവർക്ക് നിൽക്കണ്ട. അത് കൊണ്ട് അങ്ങനെത്തെ കരച്ചിൽ സീനിന്റെ ആവശ്യം ഒന്നുമില്ല. പിന്നെ ചിലർക്ക് സങ്കടം കാണും കേട്ടോ. ദൂരെയൊക്കെ ആണെങ്കിൽ. എനിക്ക് എന്തായാലും ഒരു സങ്കടോം ഇല്ല. ഞാൻ എന്റെ ഭർത്താവിന്റെ കൂടെയല്ലേ വരുന്നത്.. I am happy “

അവൾ അവനോട് ചേർന്നിരുന്നു. ശ്രീ ഒരു സാധാരണ പെൺകുട്ടി അല്ല എന്ന തോന്നൽ അടിവരയിട്ട് ഉറപ്പിച്ചു ചന്തു

അവൾ യൂണിക് ആണ്. അവൾ ചിന്തിക്കുന്നത് പ്രവർത്തിക്കുന്നത് ഒക്കെ വ്യത്യസ്ത മാണ്

“നമുക്ക് വൈകുന്നേരം ഒരിടം വരെ പോണം “

“പോകാമല്ലോ “

“എവിടെ ആയിരിക്കും?”

“അറിയില്ല.”

“എങ്കിൽ അത് സസ്പെൻസ് ആയി ഇരിക്കട്ടെ. സന്ധ്യക്ക്‌ പോയി വരാം “

“ഓ. ആയിക്കോട്ടെ “

അവർ വീട്ടിൽ എത്തുമ്പോൾ അമ്മ പൂമുഖത്തുണ്ട്. മൂന്ന് തൊട്ട് രാഹുകാലമായത് കൊണ്ട് അവർ അതിന് മുന്നേ വീട്ടിൽ എത്തി. വിമല ആരതി ഉഴിഞ്ഞ് അവരെ സ്വീകരിച്ചു. പിന്നെ പാലും പഴവും കൊടുക്കുന്ന ചടങ്ങ്

അത് കഴിഞ്ഞു സന്ദർശകർക്കൊപ്പം കുറച്ചു നേരം. കുറച്ചു ഫോട്ടോസ്

പിന്നെ അവർ മുറിയിലേക്ക് പോയി. അമ്മേ ആരെയും വിടല്ലേട്ടോ കുറച്ചു റസ്റ്റ്‌ എടുത്തോട്ടെ എന്ന് പറഞ്ഞിട്ടാണ് അവൻ മുറിയിലേക്ക് പോയത്. ശ്രീ വസ്ത്രങ്ങൾ നോക്കുകയായിരുന്നു

“എനിക്ക് സാധാരണ ഒരു ഡ്രസ്സ്‌ മതി..ഈ ഓർണമെൻറ്സ് ഒന്നും ഞാൻ ഇടില്ല ട്ടോ “അവനോട്‌ അവൾ പറഞ്ഞു

“as you wish “

അവൻ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു

പിന്നെ അവളും

താലി മാല മാത്രം. ഒരു ഫ്രോക്, മുടി കുളിച്ചു വിടർത്തിയിട്ടു

നെറ്റിയിൽ ഒരു പൊട്ട്

തീർന്നു

“എനിക്ക് നീ ഇങ്ങനെ ഒരുങ്ങാതെ സിംപിൾ ആയിട്ട് കാണുന്നതാ ഇഷ്ടം “

ചന്തു അവളുടെ മുഖം കൈയിൽ എടുത്തു

“ശ്രീ?”

ശ്രീ പെട്ടെന്ന് അവനെ കെട്ടിപ്പുണർന്നു. അവളുടെ ഉടലിന്റെ ചൂട് അഗ്നി പോലെ പടരുന്നു. അവനാ ചുണ്ടുകൾ കടിച്ചുമ്മ വേച്ചു. ആവേശത്തോടെ അവളെ വീണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു

അവളുടെ ഗന്ധം, അവളുടെ മൃദുത്വം

അവന്റെ വിരലുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു. ശ്രീ തളർന്ന പോലെ ബെഡിലേക്ക് വീണു. ഉടുപ്പ് തെന്നി മാറി  നഗ്നമായ കാലുകൾ. ഭ്രാന്ത് പിടിപ്പിക്കുന്ന ഉടൽ. അവനവളെ ഭ്രാന്തമായി ചുംബിച്ചു

ശ്രീ പുളഞ്ഞു..

അവൾ അവനെ അള്ളിപ്പിടിച്ചു

“ശ്രീ…” അവൻ അവളുടെ കാതിലേക്ക് ചുണ്ട് ചേർത്ത് വിളിച്ചു

“ഉം “

“May I? അത് ഒരു അനുവാദം ചോദിക്കലായിരുന്നു

നിന്റെ ശരീരത്തിലേക്ക് ഞാൻ കടന്നു വന്നോട്ടെ എന്നുള്ള ചോദ്യം. പല പുരുഷൻമാരും സ്ത്രീയോട് ചോദിക്കാത്ത ചോദ്യം. അല്ലെങ്കിൽ അതിന്റെ ആവശ്യം എന്താ എന്ന് ചിന്തിക്കുന്നവരാണ് മിക്കവാറും പുരുഷൻമാരെല്ലാം

“are you ok baby?”

ശ്രീ മൂളി

തന്നിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന അവനെ ശ്രീ ഇറുകെ പുണർന്നു

നേർത്ത വേദനയിലും അവന്റെ പ്രണയത്തിന്റെ ലാളനകളിൽ ശ്രീ മയങ്ങി.. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു
ആദ്യമായറിയുന്ന രതി പരാഗങ്ങളുടെ സുഖാനുഭവത്തിലേക്ക് ഇരുവരും ഒരു പോലെ കടന്നു ചെന്നു

ഒടുവിൽ

അവളിൽ നിന്ന് വേർപെട്ട്  മാറവേ അവനാ മുഖത്ത് ചുംബിച്ചു

“താങ്ക്യൂ “

അവൻ മന്ത്രിച്ചു

പിന്നെ ഒരു കുഞ്ഞിനെ പോലെ അവളെ മാറിൽ അടക്കി

തുടരും…