ധ്വനി, അധ്യായം 48 – എഴുത്ത്: അമ്മു സന്തോഷ്

സന്ധ്യായപ്പോഴാണ് അവർ ഇറങ്ങിയത്. നേരെത്തെ ധാരാളം സംസാരിച്ചിരുന്നവർ. എപ്പോഴും കലപില മിണ്ടിയിരുന്നവർ..

പെട്ടെന്ന് നിശബ്ദരായി. അവൻ ഇടക്ക് അവളെ നോക്കുന്നുണ്ട്. അവൾ നോക്കുന്നില്ല

തന്നെയിഷ്ടമായൊന്നു, എല്ലാ അർത്ഥത്തിലും ഇഷ്ടം ആയൊന്ന് ചോദിക്കണമേന്നുണ്ടവന്. ഒരു പേടി പോലെ. അവൾക്കിഷ്ടമായി കാണുമോ

അവൻ ആ കൈയിൽ കൈ വെച്ചു. ശ്രീ ആ മുഖത്തേക്ക് നോക്കി. അവൻ കാർ ഒതുക്കി നിർത്തി

“ശ്രീ…. ഞാൻ… നിനക്ക്.. എന്തെങ്കിലും ഇഷ്ടമില്ലായ്മ ഉണ്ടാക്കിയോ ?”

ശ്രീ പുഞ്ചിരിച്ചു കൊണ്ട് ഇല്ല എന്ന് കണ്ണടച്ച്

“നീ ഓക്കേ അല്ലെ?”

അവൾ തലയാട്ടി

“എന്നോട് എന്തെങ്കിലും ഇഷ്ടക്കേട് ” അവൾ പെട്ടെന്ന് അവന്റെ വാ പൊത്തി

“ഞാൻ.. നിന്നേ comfortable ആക്കിയില്ലേ?”

“ഉം “

“പിന്നെന്താ എന്നോട് മിണ്ടാത്തെ?”

അവന്റെ ശബ്ദം ഒന്ന് അടച്ചു. അവന് എന്തോ സങ്കടം വന്ന പോലെ അവൾക്ക് മനസിലായി. അവൾ ആ നെഞ്ചിലേക്ക് മുഖം അണച്ചു

“എനിക്ക് അറിയില്ല ഏട്ടാ.. എന്റെ മനസ്സ് നിറഞ്ഞിരിക്കുകയാ. ഞാൻ ഭാരമില്ലാത്ത ഒരു തൂവൽ പോലെയാണെന്ന് തോന്നുകയാ. മനസിനും ശരീരത്തിനും ഭാരമില്ലാത്തത് പോലെ.. ഇപ്പോഴും എന്റെ ശരീരത്തിൽ ഈ ചുണ്ടുകളും വിരലുകളും ഇഴഞ്ഞു നടക്കുന്ന പോലെ..”

അവൻ നിറഞ്ഞ കണ്ണുകളോടെ അവളുടെ മുഖം ഉയർത്തി. ചുണ്ടുകളിൽ മെല്ലെ തഴുകി

“ഞാൻ വിചാരിച്ചു ഒന്നും ഇഷ്ടായില്ലെന്ന്.. എന്നോട് വെറുപ്പായിന്ന് “

അവൾ തെല്ല് ഉയർന്ന ചുണ്ടുകളെ സ്വന്തമാക്കി. ഒരു ശലഭം തേൻ ഉണ്ണുന്ന പോലെ..അങ്ങനെ ഒട്ടിച്ചേർന്ന്…പിന്നെ വേർപെടുമ്പോൾ കിതച്ച്…അടരാൻ മടിയായിട്ട്…

“പോകാം ” അവൻ മെല്ലെ ചോദിച്ചു

അവൾ തലയാട്ടി. പിന്നെ തോളിൽ തല ചായ്ച് വെച്ചു

“എന്തുണ്ടെങ്കിലും എന്നോട് പറയണം if you are in a bad mood.. അപ്പൊ അത് വേണ്ട എന്ന് തോന്നുകയാണെങ്കിൽ നീ എന്നോട് തുറന്നു പറയണം. അതിന് മടിക്കേണ്ട.. പീരിയഡ് ടൈം, മൂഡ് swings ഉള്ള ടൈം എല്ലാം എന്നോട് പറഞ്ഞാ മാത്രം മതി.. ഇനി നീ അത് ആഗ്രഹിക്കുന്നെങ്കിൽ അപ്പോഴും മടി വേണ്ട. ഇനി നമ്മൾ രണ്ടല്ല. ശ്രീയും ചന്തുവും അല്ല. ഒറ്റ ആളാണ്. കേട്ടോ “
അവൾ ഒരുമ്മ കൊടുത്തു

“നീ പഠിക്കണം. അതിനിടയിൽ പ്രെഗ്നൻസി ഒന്നും വേണ്ട.. നീ ആഗ്രഹിക്കുന്ന സോഷ്യൽ വർക്ക്‌.. നീ ചെയ്യണം. പക്ഷെ അതിന് പവർന്റെ പിൻബലം കൂടെയുണ്ടെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് നടക്കും..”

“എന്ന് വെച്ച?”

“അത് പിന്നെ പറഞ്ഞു തരാം.. നീ നിന്റെ ലൈഫ് ജീവിക്കുക… എന്താ ഇഷ്ടം എന്ന് വെച്ചാ അത് പോലെ “

“ഉം “

“ഫൈനൽ ഇയർ ആണ്. ഫൈനൽ സേം അല്ലെ?”

“yes “

“പഠിക്കണം നല്ലോണം. നല്ല മാർക്ക്‌ വാങ്ങണം. കല്യാണം കഴിഞ്ഞു മോശം ആകരുത് “

“അതിന് ഞാൻ മുൻപ് നല്ലതല്ലല്ലോ അന്നും വലിയ മാർക്ക്‌ ഒന്നുല്ല “

അവൻ ചിരിച്ചു

“പക്ഷെ ഇനി അത് പോര എന്റെ ശ്രീ മിടുക്കിയാ.. അത് മാർക്കിലും വേണം. ഞാൻ പഠിപ്പിച്ചു തരാം “

അവൾക്ക് സന്തോഷം ആയി. അവർ എത്തേണ്ട സ്ഥലം ആയി

“കാരുണ്യ വൃദ്ധ സദനം “

“വാ ശ്രീ “

അവൻ കാറിന്റെ ഡോർ തുറന്നു വിളിച്ചു. അവൾ അമ്പരന്ന് നിന്നു

“പാർട്ടി നടത്തി കുറേ പേർക്ക് ഭക്ഷണം, മദ്യം ഒക്കെ കൊടുത്തിട്ട് എന്തിന് ശ്രീ? ആ കാശ് ഞാൻ ഇവിടെ കൊടുക്കുകയാണ്. ഇന്നത്തെ ഭക്ഷണം ഇവിടെ. ഇവരുടെ കൂടെ? നിനക്ക് അത് സന്തോഷം ആണെന്ന് എനിക്ക് അറിയാം “

ശ്രീക്ക് സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു. അവരെ സ്വീകരിക്കാൻ മാനേജർ ഉൾപ്പെടെ ഉള്ളവർ ഇറങ്ങി വന്നു

“ഇത് വൈഫ്.. ശ്രീലക്ഷ്മി “

അവൾ കൈ കൂപ്പി. അവൻ ചെക്ക് അവളുടെ കയ്യിൽ കൊടുത്തു. കൈമാറാൻ പറഞ്ഞു. ശ്രീ അത് അവരെ ഏൽപ്പിച്ചു

പിന്നെ ഓരോരുത്തരെയായി അവൻ അവൾക്ക് പരിചയപ്പെടുത്തി

അവനെയെല്ലാവര്ക്കും അറിയാം. ചിലർ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു. ചിലർ കുശലം ചോദിക്കുന്നു

“കല്യാണത്തിന് വിളിച്ചതാണ് ഞാൻ. പലർക്കും പ്രായത്തിന്റെ അസുഖങ്ങൾ. കുറച്ചു പേരായിട്ട് വരാൻ ബാക്കിയുള്ളവർക്ക് മടി. അങ്ങനെ ആണ് വൈകുന്നേരം ഇവിടെ ആക്കാമെന്ന് തീരുമാനിച്ചത് “

അവൻ അവളോട് പറഞ്ഞു

“സർ ആ ഗ്രാന്റ് പാസ്സായി. വലിയ ആശ്വാസം ആയി. ഒരു ബിൽഡിംഗ്‌ കൂടി വന്നാൽ കുറച്ചു പേരെ അങ്ങോട്ട് മാറ്റാം.. സാറിന് നുറു താങ്ക്സ് “

മാനേജർ ശിവ പറഞ്ഞു

“ഹേയ്.. അതൊന്നും വേണ്ട. പണി വേഗം തുടങ്ങണം. ഇനിയും എന്തെങ്കിലും വേണേൽ പറയണം മാക്സിമം ഗവണ്മെന്റ് വക നമുക്ക് വാങ്ങാം “

“ശരി സർ “

ശ്രീലക്ഷ്മി അത് ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. അവൻ പറഞ്ഞ പവർ അവൾക്ക് മനസിലായി. ഐ എ എസ് എന്ന മൂന്ന് അക്ഷരത്തിന്റെ പവർ. വിദ്യാഭ്യാസത്തിന്റെ പവർ. അവൾ അവനെ തന്നെ നോക്കി നിന്നു

അവന്റെ ചുവടുകൾ. അവന്റെ സംഭാഷണ രീതി. അവന് അവർ കൊടുക്കുന്ന ബഹുമാനം. അവളുടെ ഉള്ളിൽ ഒരു തിരി തെളിഞ്ഞു

“കഴിക്കാം ” ആരോ ഒരാൾ വന്നു പറഞ്ഞു

“ശ്രീ ഇത് സേതു ലക്ഷ്മി ചേച്ചി. സ്വന്തം ജീവിതം മറന്ന് ഇവർക്ക് വേണ്ടി ഇവിടെ നിൽക്കുകയാണ്. ഭർത്താവും മക്കളും ഒക്കെ സപ്പോർട്ട് ആണ്. ഫുൾ ടൈം ഇവിടെ ഉണ്ട് “

അവരെ അവൻ പരിചയപ്പെടുത്തി കൊടുത്തു

“മോള് വാ സാറും വാ കഴിക്കാം “

ഇലയിട്ട് സദ്യ

“ഇന്ന് രണ്ട് സദ്യ ആയി “

അവൾ ചിരിച്ചു

“സാരമില്ല ഇവർക്ക് സന്തോഷം ആവും “

അവൾ എല്ലാവരുടെയും മുഖങ്ങളിൽ ആ സന്തോഷം കണ്ടു

തന്റെ ഭർത്താവ് എത്രയോ ഉയരത്തിൽ ഉള്ള ഒരാളെന്ന് അവൾ അറിയുകയായിരുന്നു

താൻ ചെയ്യുന്ന സോഷ്യൽ വർക്ക്‌ കളെക്കാൾ മൂല്യമുണ്ട് അതിന് എന്ന് അവൾക്ക് തോന്നി. അവിടെ നിന്ന് ഇറങ്ങുമ്പോൾ രാത്രി പത്തു മണിയായി

കാറിൽ വരുമ്പോൾ അവൾ സൈലന്റ് ആയിരുന്നു

“മോളെ?”

“ഉം “

“നീ മിണ്ടാതിരിക്കുമ്പോൾ എനിക്ക് എന്തോ പോലെയാ. എന്തെങ്കിലും വിഷമം ഉണ്ടൊ കുഞ്ഞിന്?”

“ഊഹും “

അവൾ ചിരിച്ചു

ചന്തു അവളെ തന്നോട് ചേർത്ത് ഇരുത്തി

“സിനിമ കാണണോ?”

“വേണ്ട “

“പിന്നെ?”

“വേഗം വീട്ടിൽ പോകാം..”

“ക്ഷീണം ഉണ്ടൊ?”

“ഇല്ല..”

“പിന്നെ?”

“ഒന്നുല്ല.. ” അവൾ ആ കൈ പിടിച്ചു മെല്ലെ കടിച്ചു

“പറയ് “

“വീട്ടിൽ പോകാം ” അവൾ മന്ത്രിച്ചു

അവൻ ഒരു മുഴുവൻ നിമിഷവും അവളെ നോക്കിയിരുന്നു പിന്നെ വലിച്ചടുപ്പിച്ചു..ആ കണ്ണുകളിലേക്ക് നോക്കി

“ലഹരിയാണ് നീ.. എന്നെ കീഴടക്കി അടിമയാക്കി കളഞ്ഞ ല- ഹരി..”

ശ്രീ ആ ചുണ്ടിൽ തൊട്ടു. പിന്നെ ഒന്ന് മൊത്തി

“പോകാം “

ചന്തു തിരിഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്തു. കാർ നിരത്തിലൂടെ ചീറി പാഞ്ഞു

തുടരും…