ധ്വനി, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ്

അരികിൽ നിന്ന് ചന്തു എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വരുന്നതും തന്നെ ഉണർത്താതെ ട്രാക് സ്യൂട് ധരിക്കുന്നതും കണ്ട് കിടക്കുകയായിരുന്നു ശ്രീ

അവൾ എഴുനേറ്റു ലൈറ്റ് ഇട്ടു

“മോള് ഉറങ്ങിക്കോ. ഞാൻ നടന്നിട്ട് വരാം. ഇത് പതിവാണ് “

അവൻ സ്നേഹത്തോടെ പറഞ്ഞു

“ഞാനും വരട്ടെ?,

“ഉറക്കം വരുന്നില്ലേ?, അവൻ ആ തലയിൽ തലോടി

“ഇല്ല. ഞാനും വരാം. വേഗം വരാമേ ഫ്രഷ് ആയിട്ട് “

അവൻ നേർത്ത പുഞ്ചിരിയോടെ തല കുലുക്കി. അവർ രണ്ടു പേരും ഹാളിൽ വന്നപ്പോൾ അച്ഛൻ തയ്യാറായിട്ടുണ്ട്

“ഗുഡ്മോർണിംഗ് ശ്രീക്കുട്ടി ” അച്ഛൻ പറഞ്ഞു

“ഗുഡ്മോർണിംഗ് അച്ഛാ ” അവൾ ചിരിയോടെ പറഞ്ഞു

“എനിക്കില്ലേ ” ചന്തു കണ്ണുരുട്ടി

അയാൾ ഉറക്കെ  ചിരിച്ചു

very goodmorning my son”

“ഗുഡ് മോർണിംഗ്… ഗുഡ്മോർണിംഗ് “

അവൻ തലകുലുക്കി

രാവിലെ ഉള്ള ആ നടത്തം ശ്രീക്ക് പുതിയ അനുഭവം ആയിരുന്നു

ചന്തുവും അച്ഛനും തമ്മിൽ സംസാരിക്കുന്ന ലോകകാര്യങ്ങളും അവൾ ആദ്യമായി കേൾക്കുകയായിരുന്നു. പത്രം വായിക്കുന്ന സ്വഭാവം ഇല്ല അവൾക്ക്. പൊതുവെ ജനറൽ ആയിട്ടുള്ള വിജ്ഞാനവും കുറവാണ്. കേരളത്തിൽ തിരുവനന്തപുരം വിട്ടു അങ്ങനെ മറ്റു ജില്ലകളിൽ പോലും അത്രയധികം പോയിട്ടില്ല. അവർ സംസാരിക്കുന്നത് ഓരോന്നും അവൾക്ക് പുതിയ അറിവുകൾ ആയിരുന്നു. തന്റെ നൃത്തത്തിനും തമാശകൾക്കും അപ്പുറം ഗൗരവമേറിയ പലതും ലോകത്തു സംഭവിക്കുന്നുണ്ടെന്ന് അത് താനും അറിയേണ്ടതാണെന്ന് ആദ്യമായി അവൾക്ക് തോന്നി. ജീവിതം തമാശ അല്ലെന്ന് ആദ്യമായി തോന്നി അവൾക്ക്.അവർ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് പുലരിയുടെ മുഴുവൻ ഭംഗിയും ആസ്വദിച്ചു കൊണ്ട് അവനൊപ്പം ചുവട് വേച്ചു നടക്കുമ്പോൾ ആദ്യമായ് വല്ലാത്ത ഒരു ആത്മവിശ്വാസം അവളിൽ നിറഞ്ഞു.

അവർ തിരിച്ചു വരുമ്പോൾ വിമല പൂമുഖത്തുണ്ട്

“തിരിച്ചു ഫ്ലൈറ്റ് നോക്കണേ.. അവധി ക്കാലം ആയത് കൊണ്ട് തിരക്കാ”

“അതെന്തിനാ” അവൾ ചോദിച്ചു

“ഞങ്ങൾക്ക് പോകണ്ടേ മോളെ. ലീവ് മുഴുവൻ തീർന്നു.”

അവർ പുഞ്ചിരിച്ചു

ശ്രീയുടെ മുഖം വാടി

“ഇപ്പോഴെയോ? കല്യാണം ഇന്നലെ കഴിഞ്ഞേയുള്ളു കേട്ടോ നാട്ടുകാർ കേട്ടാ ഞാൻ ഓടിച്ചു വിട്ടതാണെന്ന് പറയും. എനിക്കാ ചീത്തപ്പേര് “

എല്ലാവരും പൊട്ടിച്ചിരിച്ചു പോയി

“മോളെ പ്ലാൻ ചെയ്തു വന്നതല്ലല്ലോ. അതാണ്. അടുത്ത തവണ വരുമ്പോൾ നല്ല പോലെ പ്ലാൻ ചെയ്തിട്ട് വരാം. പിന്നെ മോൾക്ക് എക്സാം കഴിയുമ്പോൾ അങ്ങോട്ട് വരണം. കശ്മീർ കണ്ടിട്ടില്ലല്ലോ “

“ബെസ്റ്റ് ഞാൻ തിരുവനന്തപുരം തന്നെ മുഴുവൻ കണ്ടിട്ടില്ല “

ചന്തു കൗതുകത്തോടെ അവളെ നോക്കി നിൽക്കുകയാണ്

ആള് കൂട്ടുകാരുടെ തോളിൽ കയ്യിടും പോലെ അമ്മയുടെ തോളിൽ കയ്യിട്ട് നിന്നാണ് വാചകം

അച്ഛനും അത് നോക്കി ഊറി ചിരിക്കുന്നുണ്ട്

“ഇന്ന് ക്ലാസ്സ്‌ ഉണ്ടോ?”

അമ്മ ചോദിച്ചു

“ഇല്ല ഇയാഴ്ച അവധിയാണ്‌ “

ശ്രീ പറഞ്ഞു പൊടുന്നനെ അവളുടെ കണ്ണ് വിടർന്നു

“എന്ന തിരിച്ചു പോകേണ്ടത്?”

“മറ്റന്നാൾ ഫ്ലൈറ്റ് കിട്ടുന്നെങ്കിൽ അങ്ങനെ. കാൾസ് ഉണ്ടായിരുന്നു രാജേട്ടാ “

“yes yes പാക്ക് ചെയ്തു തുടങ്ങണം “

“അതേയ് ഇന്ന് നമുക്ക് ഒരു  ട്രിപ്പ്‌ പോകാം. ജസ്റ്റ്‌ കന്യാകുമാരി വരെ. ഇന്ന് sunset കാണാം നാളെ വെളുപ്പിന് sunrise കണ്ടു തിരിച്ചു പോരാം “

“നിങ്ങൾ രണ്ടു പേരും കൂടി. പോയിട്ട് വാ “അച്ഛൻ സ്നേഹത്തോടെ അവളുടെ ശിരസ്സിൽ തലോടി

“ഞങ്ങൾക്ക് എപ്പോ വേണേൽ പോകാമല്ലോ, നമ്മൾക്ക് ഇനിയെത്ര നാള് കഴിഞ്ഞിട്ടാണ് ഇത് പോലെ.. നമുക്ക് എല്ലാവർക്കും കൂടി പോകാം.”

മീര എഴുനേറ്റു അവിടേക്ക് വന്നു

“എവിടെ പോകുന്ന കാര്യമാ ശ്രീക്കുട്ടി?”

“കന്യാകുമാരി.. കാർത്തി ചേട്ടനെയും കൂട്ടാം. ഒരു ട്രിപ്പ്‌ അല്ലെ? എന്റെ വീട്ടിലും പറയാം അവരും വരട്ടെ.എല്ലാവർക്കും കൂടി പോയിട്ട് വരാം “

വിമല രാജഗോപാൽനെ ഒന്ന് നോക്കി

“സാധാരണ പെൺകുട്ടി അല്ല നീ എന്ന് രാജേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് “

വിമല ചിരിച്ചു

“അതെന്താ”

ആരും ഉത്തരം പറഞ്ഞില്ല

“എന്താ അച്ഛാ?”

രാജഗോപാൽ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി

“ശെടാ എന്താന്ന്?”

വിമലയുമകത്തേക്ക് പോയി

“ഞാൻ വല്ല adults ഒൺലിയുമാണോ ദൈവമേ പറഞ്ഞത് “

ചന്തു പൊട്ടിച്ചിരിച്ചു പോയി

“എന്താ മീരേച്ചി?”

“അതേയ് സാധാരണ പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ കൂടെ അവൾ മാത്രം യാത്ര പോകണം എന്നാ ആഗ്രഹിക്കുക. മിഥുനം സിനിമ കണ്ടിട്ടില്ലേ?”

“ഇല്ല കാണാം അതിലെന്താ?”

“ഹണിമൂൺ പോകുമ്പോൾ എല്ലാവരും കൂടി പോകുന്നതിനു നായിക വഴക്കുണ്ടാക്കുന്നതുണ്ട്. പ്രൈവസി വേണ്ടേ?”

“എന്ത് കാര്യത്തിന്? അല്ല ഈ ഹണിമൂൺ എന്തിനാ? അത് എനിക്ക് തീരെ മനസിലായിട്ടില്ല.”

മീര പൊട്ടിച്ചിരിച്ചു

“തമാശ അല്ലാട്ടോ. നമ്മൾ ഇപ്പൊ ഒരാളെ സ്നേഹിക്കുന്നു കല്യാണം കഴിക്കുന്നു. ഉദാഹരണത്തിന് ഞാൻ ദേ ഈ മനുഷ്യനെ ഭ്രാന്ത് പിടിച്ചു സ്നേഹിച്ചങ്ങ് കെട്ടി. എനിക്ക് കക്ഷി എന്റെ കൂടെയുള്ളപ്പോൾ ഈ വീട് സ്വിറ്റ്സർലൻഡ് ആയിട്ടും കശ്മീർ ആയിട്ടും മാൽ ദ്വീപ്സ് ആയിട്ടും. പിന്നെ എന്തൊക്കെ ആണോ അതൊക്കെ ആയിട്ട് തോന്നും. അത് സ്ഥലത്തിന്റെ ഭംഗിയല്ല എന്റെ ചെക്കന്റെ ഒപ്പം നിൽക്കുന്ന നിമിഷത്തിന്റെ ഭംഗിയാണ്. എന്റെ കാര്യമാണ് കേട്ടോ മറ്റുള്ളവർ ചിലപ്പോൾ വേറെ ചിന്തിക്കും. അവരുടെ കെട്ടിയോൻമാർ ചിലപ്പോൾ ഇത്രയും റൊമാന്റിക് ആവില്ല അപ്പൊ അവർക്ക് വേറെ സ്ഥലത്തു പോണം. അപ്പോഴെങ്കിലും റൊമാന്റിക് വന്നാലോ.”

ചന്തു ചമ്മി നിൽക്കുകയാണ്

“നമുക്ക് കാർ ആണെങ്കിലും മതി അല്ലെ ചന്തുവേട്ടാ? “

അവൻ അവളുടെ വാ പൊത്തി പൊക്കിയെടുത്തു റൂമിൽ കൊണ്ട് പോയി

മീര നാണിച്ചു പോയി

“ശോ.. എന്ത് രസാ. എനിക്കും ഉണ്ട് ഒരുത്തൻ. നാറി അവനിതു കണ്ടു പഠിക്കട്ടെ കൊണ്ട് പോകണം. “

അവൾ തനിയെ പറഞ്ഞു

വീട്ടിൽ വിളിച്ചപ്പോൾ അവർക്കും സന്തോഷം. കൃഷ്ണകുമാർ ബാങ്കിൽ വിളിച്ചു രണ്ടു ദിവസം കൂടി ലീവ് പറഞ്ഞു

സ്വാഭാവികമായും നന്ദന വന്നില്ല. അവൾക്ക് പ്രിലിമിനിറി എക്സാം ആണ് അടുത്ത ആഴ്ചയിൽ എന്ന് പറഞ്ഞു ഒഴിഞ്ഞു

ഒരു കാറിൽ രണ്ടു പേരുടെയും അച്ഛനമ്മാർ മറ്റൊരു കാറിൽ അവർ നാലു പേരും

കന്യാകുമാരി

റൂമിൽ ചെന്നു സാധനങ്ങൾ വെച്ചിട്ട് അവർ കടൽ തീരത്തേക്ക് വന്നു

“കുറേ വർഷങ്ങൾക്ക് മുന്നേ വന്നിട്ടുള്ളതാണ്. പിന്നെ ഇപ്പോഴാ ഒത്തിരി മാറി “

വീണ വിമലയോട് പറഞ്ഞു

“ഞാനും പണ്ട് സ്കൂളിൽ നിന്ന് ടൂർ വന്നതാ  “

അവർ കൈ കോർത്തു പിടിച്ചു കൊണ്ട് നടക്കുന്നത് രാജഗോപാൽ നോക്കിയിരുന്നു

“നമുക്ക് വിവേകാനന്ദപ്പാറ വരെ പോയിട്ട് വന്നാലോ “

കൃഷ്ണകുമാർ അദ്ദേഹത്തോട് ചോദിച്ചു

“ഗുഡ് ഐഡിയ.” അദ്ദേഹം ഉത്സാഹത്തിൽ ചാടിയെഴുനേറ്റു

“ആക്ച്വലി ഈ പട്ടാളത്തിൽ ഹോസ്പിറ്റലിൽ രോഗവും മരണവും കണ്ടു കണ്ടു മനസ്സ് മുരടിച്ചു പോയി. ഇത് പോലെ യാത്രകൾ ഒന്നും അധികം ഉണ്ടായിട്ടില്ല.. സത്യത്തിൽ നാട്ടിലേക്ക് വന്നാലും തറവാട്ടിൽ വരെ പോകും അത്ര തന്നെ..”

രാജഗോപാൽ പറഞ്ഞു

“ഞങ്ങളും അധികം യാത്രകൾ ചെയ്യാറില്ല. ഒന്നാമത്തെ കാര്യം ബാങ്ക് അവധി കുറവാണ്. കുട്ടികൾ പഠിക്കുന്നതു കൊണ്ട് അങ്ങനെ അത് ഒരു വഴിക്ക് “

അവർ നടന്ന് തുടങ്ങി

ചന്തു ശ്രീയേ ചേർത്ത് പിടിച്ചു കടൽ നോക്കി നിൽക്കുകയാണ്. ശ്രീ അവനോട് ഒട്ടിച്ചേർന്നു. ചന്തു ആ മുഖത്തേക്ക് ഒന്ന് നോക്കി. ചുവന്നു തുടുത്ത മുഖം. അവൻ ഒന്നുടെ ചേർത്ത് പിടിച്ചു

“കടല് കാണാൻ എന്ത് ഭംഗിയാ ഏട്ടാ.”

“നിന്നേ പോലെ.. ഏത് സമയവും ഇളകി മറിയുന്ന കടൽ… കടലിന്റെ ഉപ്പാണ് നിന്റെ വിയർപ്പിനും.. എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന ഉപ്പുരസം “

അവൻ ആ കവിളിൽ അമർത്തി ചുംബിച്ചു

ദൂരെ അത് കണ്ടു നിൽക്കുകയാണ് മീര

“എടാ പൊട്ടാ കപ്പലണ്ടി തിന്നോണ്ട് നിൽക്കാതെ അങ്ങോട്ട് നോക്ക് പ്രേമിക്കുന്നത് നോക്ക്. അവന്റെ ഒരു കപ്പലണ്ടി തീറ്റ,”

മീര കാർത്തിയുടെ കൈക്ക് ഒരു തട്ട് വെച്ചു കൊടുത്തു

“എടി ദുസ്തേ എന്റെ പത്തു രൂപയാ നിലത്ത് ഈ ചിതറി കിടക്കുന്നത് “

“നീ കപ്പലണ്ടി തിന്നാനാണോ ഇത്രയും ദൂരം വന്നത്?”

അവൻ ചിരിച്ചു

പിന്നെ അവളെ ചേർത്ത് പിടിച്ചു

“എന്റെ ചക്കര പറ… എന്താ പറയാനുള്ളത്?”

“കുന്തം “

അവൾ ആ കൈ പിടിച്ചു മാറ്റി മുഖം വീർപ്പിച്ചു. കാർത്തി അവരെ നോക്കി. ശ്രീ ചന്തുവിനെ നോക്കി നിൽക്കുന്നു. അവൻ ക്യാമറ എടുത്തു സൂം ചെയ്തു. ചന്തുവിന്റെ ചുണ്ടുകൾ താഴ്ന്ന് വന്ന ഒരു നിമിഷം അവൻ ഫ്രമിലാക്കി..അവന്റെ നെഞ്ചിൽ ചേർന്ന് അവൾ നിൽക്കുന്നത് കാണെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

കുറച്ചു ഫോട്ടോ കൂടി എടുത്തിട്ട് അവൻ തെല്ല് മാറി നിൽക്കുന്ന മീരയുടെ അരികിൽ ചെന്നു

“എടി നീ വെട്ടുപോത്തിന്റെ സ്വഭാവം കാണിച്ചാൽ എനിക്ക് എങ്ങനെ റൊമാന്റിക് വരും.. നീ കുറച്ചു സോഫ്റ്റ്‌ ആക്.”

മീരയ്ക്ക് ചിരി വന്നു

“നീ എന്റെ ചക്കര അല്ലേടി?”

അവൻ അവളെ ചേർത്ത് പിടിച്ചു

“നമ്മളും അവരും തമ്മിൽ ഉള്ള വ്യത്യാസം അറിയോ?”

മീര ഇല്ല എന്ന് തലയിളക്കി

“അവർ പ്രണയിച്ചാണ് കല്യാണം കഴിച്ചത്. നമ്മൾ അത് തുടങ്ങിയിട്ടില്ല. സമയം കിട്ടിയിട്ടില്ല. കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ഞാനും കാണിച്ച് തരാം റൊമാൻസ് എന്താന്ന് മോളെ “

മീര പൊട്ടിച്ചിരിച്ചു. പിന്നെ അവരെ നോക്കി. പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ പോലെ..

അവർ ശ്രീയും ചന്തുവും

അവരെ കാണുന്നത് തന്നെ ആനന്ദം

അവൾ കാർത്തിയുടെ കൈ പിടിച്ച് അവനോട് ചേർന്ന് കടലിനെ നോക്കി നിന്നു

തുടരും…