ധ്വനി, അധ്യായം 56 – എഴുത്ത്: അമ്മു സന്തോഷ്

ചന്തു ഡോക്ടറോട് സംസാരിച്ചു

“ആ കുട്ടിയുടെ ഉമ്മ മരിച്ചു പോയി കഴിഞ്ഞ മാസം. ഇളയ കുട്ടികൾ ചെറുതാണ്. ഏതോ ബന്ധുക്കളുടെ വീട്ടിൽ ആണ്. ഇപ്പൊ ഈ കുട്ടിയെ തിരക്കി ഒരു ആഷിക് എന്ന പയ്യൻ മാത്രം വരും. വേറെയാരും വരാറില്ല. pathetic സിറ്റുവേഷൻ ആണ്.”

“ഞങ്ങൾക്ക് കൊണ്ട് പോകാൻ സാധിക്കുമോ?”

“ഇല്ല അതിന് നീയമം ഇല്ല. ആ കുട്ടിയുടെ ഗാർഡിയൻ ഇപ്പൊ ഒരു ഹസ്സൻ അലിയാർ ആണ്. ഉമ്മയുടെ ബ്രദർ. അദ്ദേഹം സമ്മതിച്ചാൽ ഞാനും സമ്മതിക്കാം. അല്ലാതെ പറ്റില്ല “

“അദ്ദേഹം എവിടെ ഉണ്ട്?”

“അഡ്രസ് ഞാൻ തരാം. ഫോൺ നമ്പറും “

അവർ അത് വാങ്ങി. ആദ്യം അവൻ അദ്ദേഹത്തിന് ഫോൺ ചെയ്തു. മറ്റൊന്നും പറഞ്ഞില്ല. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ആണ്. ആഷികിന്റെ സുഹൃത്താണ്. അച്ഛൻ സൈക്കാട്രിസ്‌റ് ആണ്. ഒന്ന് മാറി ചികിൽസിക്കാൻ ഷിഫ്റ്റ്‌ ചെയ്തോട്ടെ അത്ര മാത്രം

ആലോചിച്ചു പറയാമെന്നു അദ്ദേഹം പറഞ്ഞു. അവർ തിരിച്ചു പോരുന്നു

തന്റെ വയറ്റിൽ എങ്ങനെ ഇങ്ങനെ ഒരു കുഞ്ഞ് ജനിച്ച് എന്ന് വീണ വിലപിച്ചു കൊണ്ടേയിരുന്നു. കൃഷ്ണകുമാറിന് ഒരു തരം മരവിപ്പ് ആയിരുന്നു. ഒരു ജീവിതം ഇല്ലാതാക്കി കളയുക അതും ക്രൂ- രമായി

അയാൾ തകർന്ന് പോയ ഹൃദയത്തോടെ കാറിൽ ഇരുന്നു. വീട്ടിൽ എത്തിയ ഉടനെ തന്നെ വിവേക് അച്ഛനെ വിളിച്ചു

നേരെത്തെ തന്നെ എല്ലാം പറഞ്ഞിട്ടുണ്ട്

“അച്ഛാ ബുദ്ധിമുട്ടില്ലെങ്കിൽ ആലിയയെ  അച്ഛൻ തന്നെ ട്രീറ്റ് ചെയ്യാമോ?”

ഒരു നിമിഷം പോലുമെടുത്തില്ല റിപ്ലൈ

“why not? ഞാൻ procedure നോക്കട്ട്.. നീ ആ കുട്ടിയെ ഷിഫ്റ്റ്‌ ചെയ്യാനുള്ള വഴി നോക്ക് “

ഹോസ്പിറ്റലിൽ അനുവദിക്കില്ല. പക്ഷെ വീട്ടിൽ  അച്ഛന്റെ നോട്ടത്തിന്റെ കീഴിൽ അവൾ രക്ഷപെടുമെന്ന് അവന് നുറു ശതമാനം ഉറപ്പാണ്

പിന്നെ അവന്റെ അടുത്ത സ്റ്റെപ് ആലിയയുടെ ഗാർഡിയൻ

അദ്ദേഹത്തെ അവനും ശ്രീലക്ഷ്മിയും ആഷിക്കും കൂടെ വീട്ടിൽ പോയി കണ്ടു. ആഷിക് പറഞ്ഞാൽ പിന്നെ എതിർക്കാൻ ആവില്ല അദ്ദേഹത്തിന്. ഒടുവിൽ അത് തീരുമാനം ആയി

അവളെ ഹോസ്പിറ്റലിൽ  നിന്ന് അച്ഛനും അമ്മയും താമസിക്കുന്ന കോർട്ടേഴ്‌സിലേക്ക് എത്തിച്ചു

“അച്ഛന് ബുദ്ധിമുട്ട് ആയോ?”

“വിവേക് ഞാൻ ഒരു ഡോക്ടർ ആണ്. ഈ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. പക്ഷെ ഇവിടെ താമസിക്കാം. വയലന്റ് അല്ലല്ലോ. പിന്നെ മീര ഉണ്ട്. ഞങ്ങൾ രണ്ടു പേരുമുണ്ട്.”

അവന് ആശ്വാസം ആയി. അവനും ശ്രീയും കുറച്ചു ദിവസം നിന്നിട്ട് തിരിച്ചു പോരുന്നു

നന്ദന ഡൽഹിയിൽ ആയിരുന്നു. അവൾ കാര്യമായ പഠിത്തം ആരംഭിച്ചു. അവൾക്കൊപ്പമുള്ളത് കുറച്ചു ഡൽഹി നിവാസികൾ തന്നെ. മലയാളികൾ ആരും ഹോസ്റ്റലിൽ റൂമിൽ ഇല്ല

അവൾ ഒറ്റയ്ക്ക് ഒരു മുറിയിൽ ആയിരുന്നു

അവൾക്ക് ആകെ അടുപ്പം ഉള്ളത് ക്ലാസ്സിൽ നരേൻ എന്ന യുവാവ്മായിട്ടാണ്. ആൾ പഞ്ചാബി ആണ്. ഒരു ബുദ്ധിജീവി. സദാ വായനയുടെ ലോകത്ത്. അവനായിരിക്കും ടോപ് റാങ്ക് എന്ന് ക്ലാസ്സിൽ ഒരു സംസാരമുണ്ട്. മോക് ടെസ്റ്റുകൾക്ക് എല്ലാം ടോപ് ആണ്. നന്ദന അവനോട് കൂടുതൽ സൗഹൃദത്തിലായി

അവന്റെ പഠന സൂത്രവാക്യങ്ങൾ അറിയുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. പക്ഷെ അവൻ ബുദ്ധിമാൻ ആയിരുന്ന കൊണ്ട് അവളെ എപ്പോഴും ഒരു ഡിസ്റ്റൻസ് പാലിച്ചു നിർത്തി. അവൾക്കത് മനസ്സിലായി. പക്ഷെ ഭാവിച്ചില്ല. കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു

അവളുടെ വീടിനെയോ മാതാപിതാക്കളെയോ ഒന്നും അവൾ ഓർക്കാറില്ല ഇപ്പോൾ. ലക്ഷ്യം സിവിൽ സർവീസ്. അതിന് വേണ്ടി അവൾ കഠിനമായി പരിശ്രമിച്ചു കൊണ്ടിരുന്നു

വീട്

വീണയുടെ മുഖം വാടിയിരിക്കുന്നത് കണ്ട് ശ്രീ അവരെ ചേർത്ത് പിടിച്ചു

“നമ്മൾ ഇങ്ങനെ വിഷമിച്ച് ഇരുന്നിട്ട് ഒരു കാര്യവുമില്ല. നമ്മുടെ കുടുംബത്തിൽ ഒരാൾ ഇങ്ങനെ ആയി പോയി. ക്രിമിനൽ മൈൻഡ് ഉള്ള ഒരാൾ. നമ്മൾ അത് ഫേസ് ചെയ്യുക തന്നെ ചെയ്യും. അമ്മ ആലോചിച്ചു നോക്ക് അന്ന് ഞാൻ നിലത്ത് വീണിരുന്നെങ്കിൽ. ഇന്ന് ആ ചേച്ചിയെ പോലെ ബോധം ഇല്ലാതെ കോമ സ്റ്റേജിൽ കിടന്നേനെ അല്ലെങ്കിൽ മരിച്ചു പോയേനെ. അമ്മ എന്ത് ചെയ്തേനെ “

വീണയുടെ മുഖം ചുവന്നു

“അവളെ കൊ- ന്നേനെ ഞാൻ “

“ആവേശം വേണ്ട. നീയമം കൊടുക്കുന്ന ശിക്ഷ വേണം.. അല്ലെങ്കിൽ ഇനിയും ആവർത്തിക്കും. അച്ഛനെയെയും അമ്മയെയും പോലും… അത് കൊണ്ട്.. നമുക്ക് വേറെ വഴിയില്ല. അല്ലെങ്കിൽ ദൈവം പ്രവർത്തിക്കണം “

ശ്രീയും ചന്തുവും അവർക്കൊപ്പം നിന്നു. അവരുടെ സങ്കടങ്ങൾ മാറാൻ തമാശ പറഞ്ഞു

ഡാൻസ് ക്ലാസുകൾ പൂർവാധികം ഭംഗിയായി തുടങ്ങി കഴിഞ്ഞു അവർ തിരിച്ചു പോകുകയും ചെയ്തു

ചന്തു കുളിച്ചു വരുമ്പോൾ ശ്രീ എന്തോ വായിച്ച് കൊണ്ട് ഇരിക്കുകയാണ്

“എന്താ പുസ്തകം?”

“ഒരു സങ്കീർത്തനം പോലെ “

“നോവൽ?”

അവൾ തലയാട്ടി

“ഇവിടെ ഷെൽഫിൽ ഉണ്ടായിരുന്നു “

അവൻ പുഞ്ചിരിയോടെ പുസ്തകം വാങ്ങി മടക്കിയിട്ട് അവളെ കോരിയെടുത്തു ബെഡ്‌റൂമിൽ കൊണ്ട് പോയി

“എത്ര ദിവസം ആയി?” അവൻ അടക്കിയ സ്വരത്തിൽ ചോദിച്ചു

“പതിനാല് “

അവൾ അവന്റെ കവിളിൽ കടിച്ചു

“ദോഷമല്ലെടി മോളെ?”

അവൾ ചിരിച്ചു

“സിറ്റുവേഷൻ ഡിമാൻഡ്‌സ് “

“അച്ചോടാ ആണോ “അവൻ അവളെ തീഷ്ണമായി ചുംബിച്ചു

കടൽ പോലെ ഇളകി മറിയുന്ന രണ്ടു പേര്. അവരുടെ പ്രണയവും അത് പോലെയാണ്. വേലിയേറ്റവും വേലിയിറക്കവും ഉള്ള കടൽ പോലെ.

“ഈ ബ്യൂട്ടിഫുൾ മോമെൻറ്സ് നഷ്ടം ആകാതിരിക്കാൻ ആണ് കല്യാണം കഴിക്കാമെന്നു പറഞ്ഞത്. ഇപ്പൊ മനസ്സിലായോ എന്റെ മോൾക്ക്?”

ശ്രീ അവന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുകയായിരുന്നു

അവൾ ഒന്ന് മൂളി

“അതിനു പകരം ഒളിച്ചു കാറിൽ ബീച്ചിൽ.. ഒരുമ്മ തരണമെങ്കിൽ നേരം നോക്കണം.. ഇപ്പൊ എത്ര സന്തോഷം ആണെന്നോ.. ഓഫീസിൽ ആകുമ്പോ എന്റെ കൊച്ച് ഇവിടെ ഉണ്ടല്ലോ ഞാൻ വരുമ്പോൾ എന്നോർക്കുമ്പോൾ ഭയങ്കര ഹാപ്പിയാണ്.. നിന്റെ മുഖം കണ്ടു ഉറങ്ങിയുണരുന്നത് എത്ര സന്തോഷം ആണെന്നോ “

അവൾ ആ മൂക്കിൽ ഒന്ന് കടിച്ചു

“നി മൗനമാകുന്നത് ദേ ഈ സമയം മാത്രം ആണ്.. എന്റെ ചാറ്റർ ബോക്സ്‌  mute ആകും.. ഈ നേരത്ത്. അതെന്താ കുഞ്ഞേ?”

“ഒന്നായി കഴിയുമ്പോൾ ഞാൻ.. ഞാൻ ഈ ആളിൽ തന്നെ ലയിച്ചു പോകും. അലിഞ്ഞു പോകും. ഒരു വാക്ക് പോലും അപ്പൊ വരില്ല. ഒരു അനുഭൂതി… നിർവൃതി അങ്ങനെ ഒക്കെ പറയില്ലേ. അതാ.. തൂവൽ പോലെ ഭാരമില്ലാതെ.. ഈ നെഞ്ചിൽ ഇങ്ങനെ കിടക്കുമ്പോൾ ഉണ്ടാവുന്നത്.എനിക്ക് വെറുതെ കണ്ടു കിടന്നാ മാത്രം മതി..”

“എനിക്ക് അത് പോരാ ശ്രീ.. എനിക്ക് നിന്നേ അറിയണം.. I want to feel you, taste you..”

അവന്റെ വിരലുകൾ മുറുകി. ശ്രീയിലേക്കവൻ അലിഞ്ഞു ചേരുമ്പോൾ ശ്രീ  വീണ്ടും കടലായി. അവനെന്ന പുഴയെ വഹിക്കുന്ന കടൽ

തുടരും…