ധ്വനി, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ്

രാത്രി വളർന്നു കൊണ്ടിരുന്നു…

“ഞാൻ ചപ്പാത്തി ഉണ്ടാക്കട്ടെ ഏട്ടന് വിശക്കുന്നില്ലേ?”

“ചെറിയ വിശപ്പ് ഉണ്ട്.. നമുക്ക് ഉണ്ടാക്കി ക്കളയാം. ആക്ച്വലി എന്റെ അച്ഛൻ ഒരു മെയിൽ ഷോവനിസ്റ്റ് ആയത് കൊണ്ട് എന്നെ അടുക്കളയിൽ കയറ്റിയിട്ടില്ല. അതൊക്കെ പെണ്ണുങ്ങൾ ചെയ്യേണ്ട പണിയാണ് എന്ന് പറയും “

“എന്നിട്ട് ആ വീട്ടിലെ പെണ്ണുങ്ങൾ ചെയ്യുന്നില്ലല്ലോ പഴം സാലഡ് ജ്യൂസ്‌ ബ്രെഡ് ഇതല്ലേ?”

അവൻ പൊട്ടിച്ചിരിച്ചു

“അത് പോലും അമ്മയാ ചെയ്യുക അല്ലെങ്കിൽ സർവന്റ്. ഞാനും മീരയും ഇവിടെ ആയപ്പോൾ ഞങ്ങൾ ചെയ്യും. എനിക്ക് അത്ര പ്രാക്ടീസ് ഇല്ല. ഇവിടെയും സർവന്റ് ഉണ്ട്. മീരയ്ക്ക് കുക്കിംഗ്‌ ഇഷ്ടം ആണ്. സർവന്റ് സൺ‌ഡേ വരില്ല. അന്ന് ഞാനും കയറും. പക്ഷെ ജസ്റ്റ്‌ ഹെല്പ് അത്രേയുള്ളു. എനിക്ക് ദാൽ അറിയാം. പരിപ്പ് കറി. എന്റെ സ്പെഷ്യൽ സാധനം അത് ഉണ്ടാക്കി തരാം നീ ചപ്പാത്തി ഉണ്ടാക്കിക്കോ “

“done “

കുറച്ചു ചപ്പാത്തി അവൾ വേഗം ഉണ്ടാക്കി

പരിപ്പ് കറി അവനും

കടുക് താളിച്ചപ്പോൾ അവൾ കണ്ണുകൾ  വിടർത്തി

“എന്റെ പൊന്നെ എന്താ മണം എന്താ ഏട്ടാ ചേർത്തെ?”

“ട്രേഡ് സീക്രെട് ഒന്നും പറഞ്ഞു തരില്ല മോളെ..”

“അങ്ങനെ പറയല്ലേ.പറ “

“ഒരുമ്മ തന്ന പറയാം “

അവൾ ചുണ്ടുകൾ കവിളിലേക്ക് കൊണ്ട് പോയപ്പോൾ അവൻ മുഖംമാറ്റി

“ആർക്ക് വേണം അത്? ഒരു കൊറിയൻ kiss താ “

“അതെന്തോന്ന്?,

“അറിയില്ല?”

“ഊഹും “

അവനവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ അമർത്തി കടിച്ചൊരുമ്മ കൊടുത്തു. സെക്കന്ഡുകൾ നീണ്ട ഒരു ചുംബനം. ശ്രീ കിതച്ചു

“ബോധം കെട്ട് വീഴരുത് പ്ലീസ് “

അവൾ നാണത്തിൽ പൊതിഞ്ഞ ഒരു ചിരിയോടെ അവനെ നോക്കി

“ഇതെങ്ങനെ അറിയാം?”

“എത്ര കൊറിയൻ പടം കണ്ടിരിക്കുന്നു? ഇറ്റാലിയൻ, ഫ്രഞ്ച് ഒക്കെയുണ്ട് “

“അയ്യേ വൃത്തികെട്ടവൻ “

“ഇതാ കുഴപ്പം. ആണും പെണ്ണും സ്നേഹിക്കുന്നത് എങ്ങനെയാ വൃത്തികേട് ആവുന്നത്? എടി സെ- ക്സ് പോലെ പരിശുദ്ധമായതൊന്നും ഈ ഭൂമിയിൽ ഇല്ല അതറിയുവോ?”

“ഇല്ലാ ഇങ്ങേര് ഇനി അതിന്റെ ക്ലാസ്സ്‌ എടുക്കണ്ട. എന്റെ ദൈവമേ ഇതെന്താ സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സോ?”

“നിനക്ക് അതിന്റെ ആവശ്യം വരും “

“ദേ ഒള്ള സിനിമയൊക്കെ കണ്ടിട്ട് എന്റെ ദേഹത്ത് പരീക്ഷിക്കാൻ വന്ന ഉണ്ടല്ലോ നല്ല ഇടി വെച്ചു തരും ഞാൻ “

അവൻ ഉറക്കെ ചിരിച്ചു പോയി. ചിരിച്ചു ചിരിച്ചു വയറ് വേദനിച്ചപ്പോ അവൻ നിർത്താൻ പറഞ്ഞു

“മതി വയ്യ നീ ചപ്പാത്തി എടുത്തു വെയ്ക്കുക. ഞാൻ കൈ കഴുകി വരാം “

അവൾ നേർത്ത ചിരിയോടെ പ്ലേറ്റുകൾ എടുത്തു

“പറ ഏട്ടാ ഇത് എങ്ങനെ ഉണ്ടാക്കി?”

“ആദ്യം പരിപ്പ് വേവിക്കുക. പിന്നെ ഗാർലിക്, ജിഞ്ചർ, onion ഒക്കെ നന്നായി ക്രഷ് ചെയ്തിട്ട് എണ്ണ ഒഴിച്ച് കടുക് ഇട്ട് അത് കഴിഞ്ഞു ഇത് ഇടണം ബ്രൗൺ നിറമാകുമ്പോ ഗ്യാസ് ഓഫ്‌ ചെയ്തിട്ട് മല്ലിയില ഇട്ടാൽ മതി. ഇത്രേയുള്ളൂ പക്ഷെ സംഭവം ടേസ്റ്റ് ആണ് “

“ശരിക്കും നല്ല ടേസ്റ്റ് ഉണ്ട്. ഈസിയുമാണ് “

“exactly. പണ്ട് ഇത് സ്ഥിരമായി കഴിക്കും.. പിന്നെ ഇപ്പോഴാ “

അവൻ ഭക്ഷണം കഴിക്കുന്നത് അവൾ നോക്കിയിരുന്നു. എത്ര പെട്ടെന്നാണ് ഈ ആളിൽ താൻ ലയിച്ചു പോയത്. ഈ ആള് തന്റെ എല്ലാം എല്ലാമായത്. ഒരു സ്വപ്നം പോലെ ഓരോന്ന്..

“എന്താ ശ്രീ?”

“എനിക്ക്.. എനിക്ക് എന്തിഷ്ടമാണെന്നോ എന്റെ ചന്തുവേട്ടനെ..” അവളുടെ കണ്ണുകൾ നിറഞ്ഞു പോയി

“കാണാതിരിക്കുമ്പോൾ എന്ത് സങ്കടം ആണെന്നോ?”

അവൾ ആ മുഖത്ത് കൈ ചേർത്ത് പിടിച്ചു

“ജീവനാണ്.. ശ്രീയുടെ ജീവൻ “

ചന്തു അനങ്ങാതെ അവളെ നോക്കിയിരുന്നു പോയി. പ്രണയത്തിന്റെ തീയാളുന്ന ആ കണ്ണുകളിലേക്ക്

“കഴിക്ക് ” അൽപനേരം കഴിഞ്ഞവൻ പറഞ്ഞു

അച്ഛനുമമ്മയും വന്നപ്പോൾ പത്തു മണി കഴിഞ്ഞു

“വിവേക് ഇല്ലായിരുന്നെങ്കിൽ ടെൻഷൻ അടിച്ചു പോയേനെ. ബുദ്ധിമുട്ടായോ?”

“ഇല്ല. ഞാൻ ഇറങ്ങട്ടെ.. ഫുഡ് എന്തെങ്കിലും കഴിച്ചോ?”

“yes ശ്രീ ഉണ്ടാക്കി വെച്ചിട്ടുണ്ട് “

അവൻ ചിരിച്ചു

“ശരി മോനെ രാത്രി കുറെയായി. മോന് ഇന്ന് പോകണോ..?”വീണ ചോദിച്ചു

“വേണം. പോട്ടെ അടുത്തല്ലേ..?” അവൻ യാത്ര പറഞ്ഞിറങ്ങി

ശ്രീ പിരിയാൻ മനസ്സില്ലാത്ത പോലെ അവൻ പോകുന്നത് നോക്കി നിന്നു. അച്ഛനും അമ്മയും കുളിച്ചു വന്നപ്പോൾ അവൾ ഭക്ഷണം എടുത്തു വേച്ചു

“നല്ല സൂപ്പർ കറിയാണല്ലോ?”

“ഏട്ടൻ ഉണ്ടാക്കിയതാ?”

“ആര് ചന്തുവോ?”

“ഉം “

അവൾ ഒന്ന് മൂളി. പിന്നെ മുറിയിലേക്ക് പോരുന്നു. ഹൃദയത്തിന്റെ ഒരു ഭാഗം അടർന്നു പോയ പോലെ. ഇന്നത്തെ പകൽ മുഴുവൻ തന്റെയൊപ്പം ഉണ്ടായിരുന്നു. ആ മാറിൽ ചേർന്ന് ഉമ്മകൾ സ്വീകരിച്ചങ്ങനെ ഒട്ടി ഒറ്റ ആത്മാവായിട്ട്..എന്തെല്ലാം പറഞ്ഞു പരസ്പരം..എന്തെല്ലാം പങ്കിട്ടു..ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഓരോന്നും..ആൾക്കും അങ്ങനെ തന്നെ

ആ ചുണ്ടുകൾ..അവളുടെ ഉള്ളിൽ  മഞ്ഞു വീഴും പോലെ

ഉറക്കം വരുന്നില്ല. ഫോൺ വരുന്നത് കണ്ടവൾ എടുത്തു

“മോളെ ഞാൻ എത്തി കേട്ടോ..”

“ഉം. ഒന്ന് വീഡിയോയിൽ വരോ “

“ഒന്ന് ഫ്രഷ് ആയിട്ട് വിളിക്കാം ഉറങ്ങരുത് “

അവൻ ഫോൺ കട്ട്‌ ചെയ്തു

ഉറങ്ങരുത് എന്ന് … ഉറങ്ങിക്കോ എന്ന് പറഞ്ഞാൽ പോലും ഉറങ്ങാൻ പറ്റില്ല

കുറച്ചു കഴിഞ്ഞു അവൻ വിളിച്ചു

“എനിക്ക് ഉറക്കം വരുന്നില്ല ചന്തുവേട്ടാ.. മിസ്സ്‌ ചെയ്യുവാ സങ്കടം ഒക്കെ വരുന്നുണ്ട് “

അവൻ അൽപനേരം മിണ്ടാതിരുന്നു

“അച്ഛനെയും അമ്മയെയും എത്രയും വേഗം അങ്ങോട്ട് വിടാം ഒഫീഷ്യൽ ആയിട്ട് പെണ്ണ് ചോദിക്കാൻ. ഇനിയധികം പിരിഞ്ഞിരിക്കില്ല നമ്മൾ. വേഗം ശരിയാകും..”

അവൾ തലയാട്ടി

“നിന്റെ കഴുത്തിലെ ആ ചുവപ്പ് ഒന്ന് മറച്ചോ ട്ടോ ” അവൾ പെട്ടെന്ന് നോക്കി

ചുവന്നു തിണർത്തു കിടക്കുന്നു

“ഈശ്വര!അമ്മ കണ്ടു കാണുമോ?”

“ഹേയ് തിരക്കിൽ കണ്ടു കാണില്ല. നീ കാണിക്കാൻ മുന്നിൽ ചെന്നു നിൽക്കണ്ട “

അവൾ ടോപ് മെല്ലെ മാറ്റി നോക്കി

“അവിടെയെങ്ങുമില്ല..”

അവൻ ചിരിച്ചു

“നിന്റെ കഴുത്ത് എന്റെ വീക്നെസ് ആണ് മോളെ..”

“അയ്യടാ..” അവൾ നാണത്തിൽ പറഞ്ഞു

“എന്ത് രസമാരുന്നല്ലേ?”

അവൻ ഒന്ന് മൂളി

“വാവ കിടന്നോ.. ഒത്തിരി രാത്രി ആയി ” അവൾ സ്നേഹത്തോടെ പറഞ്ഞു

അവൻ ആ കണ്ണിലേക്ക് നോക്കി കിടന്നു. അവന്റെ കണ്ണുകൾ അടയുന്നത് നോക്കി കിടന്നു അവൾ. പിന്നെ മൊബൈൽ ഓഫ്‌ ചെയ്തു

രാവിലെ എഴുന്നേറ്റിട്ടും വെറുതെ കുറച്ചു നേരം കിടന്നു. പിന്നെ അടുക്കളയിൽ പോയി. കോളേജിൽ പോകണം. അമ്മ ലേറ്റ് ആയിട്ടായിരിക്കും ഉറങ്ങിയത് പാവം

അവൾ അരിപൊടി എടുത്തു പുട്ട് ഉണ്ടാക്കി. പപ്പടം വറുത്തു പയർ പുഴുങ്ങി

ചോറ് വെച്ചു ബാക്കി പയർ എടുത്തു കുറച്ചു തോരൻ വേച്ചു ഒരു മുട്ടയും പൊരിച്ചപ്പോ അമ്മ വന്നു

“മോളെന്താ വിളിക്കാഞ്ഞേ?”

“അമ്മക്ക് ക്ഷീണം കാണില്ലേ?”അവൾ ലഞ്ച് ബോക്സിൽ ചോറും കറിയും നിറച്ചു

പിന്നെ ഒരു പ്ലേറ്റിൽ പുട്ട് എടുത്തു കഴിച്ചു തുടങ്ങി. വീണ വാത്സല്യത്തോടെ അവളെ നോക്കി നിന്നു പോയി

“അമ്മേ പോവാണേ “

കഴിച്ചു കഴിഞ്ഞു ബാഗ് എടുത്തു അവൾ ഇറങ്ങാൻ മുറ്റത്തു ചെന്നേയുള്ളു ചന്തുവിന്റെ കാർ

“വാ ഞാൻ കോളേജിൽ വിട്ടിട്ട് പോകാം “

വീണ മുറ്റത്തെക്ക് വന്നു

“ഞാൻ എന്തായാലും കോളേജ് വഴിയാ പോകുക. ശ്രീയെ ഞാൻ അവിടെ വിട്ടേക്കാം “

വീണ തലയാട്ടി

ശ്രീ കാറിൽ കയറി. കാർ നീങ്ങി

“ഇനി മുതൽ ഞാൻ പോകും വഴി കൊണ്ട് വിട്ടോളം. തിരിച്ചു നീ ബസിൽ പോന്നോട്ടോ “

“അതെന്താ പുതിയ ഒരു രീതി. ഞാൻ മിക്കവാറും ചേച്ചിയുടെ ഒപ്പം ആയിരുന്നു പോകുന്നെ. ഇപ്പോഴും ഇടക്ക് പോകും “

“ഇനിയത് വേണ്ട “

അവൻ ഗൗരവത്തിൽ പറഞ്ഞു

“നീ ടു വീലർ ഉപയോഗിക്കുന്നെങ്കിൽ പൊയ്ക്കോ. നിന്റെ ചേച്ചിക്കൊപ്പം പോകണ്ട”

“ഇതെന്താ പെട്ടെന്ന്?”

അവൻ പെട്ടെന്ന് ചിരിച്ചു”നമ്മളെ ഇഷ്ടം അല്ലാത്തവർക്കൊപ്പം സഞ്ചരിക്കരുത്. അത് കൂടപ്പിറപ്പ് ആണെങ്കിൽ കൂടി. പണി കിട്ടും മനസിലായോ ? ” അവൾ ഒരടി കൊടുത്തു

“പൊ അവിടുന്ന്..”

“നീ എന്തെങ്കിലും കഴിച്ചോ?”

“ഉവ്വല്ലോ

ഏട്ടനോ”

“കഴിച്ചു കഴിച്ചു. സലാഡും മുട്ടയും..”

അവൾ പൊട്ടിച്ചിരിച്ചു”പറഞ്ഞിരുന്നെങ്കിൽ പുട്ടും പയറും പപ്പടവും തന്നേനെ “

“സാരമില്ല ഉച്ചക്ക് ഞാൻ ചോറ് വരുത്തി കഴിക്കാൻ പോവാ അല്ല പിന്നെ “

അങ്ങനെ സംസാരിക്കവേ കോളേജ് എത്തി. അവളാ കയ്യിൽ പിടിച്ചു

“പോട്ടെ ഞാൻ?”

അവൻ തലയാട്ടി

അവളിറങ്ങി നടന്ന് മറയുന്ന വരെ അവൻ നോക്കിയിരുന്നു. മനസ്സിൽ അപ്പൊ കാർത്തി ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ശരിക്കും അവനെ ടെൻഷനിലാക്കിയ കുറച്ചു കാര്യങ്ങൾ

തുടരും