തീരെ വിജനമായ ഒരു സ്ഥലത്ത് അവൻ കാർ ഒന്ന് ഒതുക്കി നിർത്തി. ശ്രീ അവനെ നോക്കിക്കൊണ്ടിരുന്നു
“ശ്രീ?”
“ഉം “
അവനാ മുഖം കൈകളിൽ എടുത്തു. ഒരപ്പൂപ്പൻ താടി പോലെ തനിക്ക് ഭാരമില്ലാതാവുന്നത് ശ്രീ അറിഞ്ഞു. തേൻ മുട്ടായി പോലെ അവന്റെ ചുണ്ടുകൾ. അതിന്റെ മധുരം…
എത്ര നേരമെന്ന് അറിയില്ല…അവന്റെ ചുണ്ടുകളിൽ നിന്ന് സ്വാതന്ത്രമാക്കപ്പെടുമ്പോൾ ശ്രീ മെല്ലെ കിതച്ചു കൊണ്ട് ആ നെഞ്ചിൽ ചാരി. തളർന്നു പോയ പോലെ…അവനും പിന്നിലേക്ക് ചാരിയിരുന്നു
“എനിക്കിനി വയ്യ ശ്രീ ” അവൻ മെല്ലെ പറഞ്ഞു
“ഈ രണ്ടു ദിവസം…ഞാൻ എത്ര..മിസ്സ് ചെയ്‌തെന്ന് എനിക്ക് പറയാൻ അറിയില്ല.. തല പൊട്ടിത്തെറിച്ചു പോകുന്ന പോലെ.. എനിക്ക് നിന്നേ വേണം ശ്രീ. ഒട്ടും വെയിറ്റ് ചെയ്യാൻ വയ്യ..”
“അമ്മ വീട്ടിൽ വന്നപ്പോൾ പറഞ്ഞു അത്..എൻഗേജ്മെന്റ് നടത്തി വെയ്ക്കാമെന്ന്…..”
“നൊ…എൻഗേജ്മെന്റ്. മാര്യേജ് മതി എനിക്ക് അത് മതി. എന്തിനാ എൻഗേജ്മെന്റ് എന്ന ചടങ്ങ് അത് വേണ്ട..” അവന്റെ മുഖം ചുവന്നു
“ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടില്ല “
“so what?”
“അത് ശരിയല്ല എന്നാ എല്ലാരും..”
“നിന്റെ ചേച്ചി രണ്ട് വർഷം കഴിഞ്ഞാണ് കല്യാണം കഴിക്കുന്നതെങ്കിലും അപ്പൊ മതിയൊ?”
അവൾക്ക് ഉത്തരം ഇല്ല
“നോക്ക് ശ്രീ..എന്റെ ഇല്യൂഷൻ എപ്പോഴും ശരിയാകും. ഇപ്പൊ നടന്നില്ലെങ്കിൽ ചിലപ്പോൾ.. ശ്രീ ആരെങ്കിലും ഇടക്ക് എന്തെങ്കിലും പണി തന്നാലും മതി.. എന്റെ ശ്രീ അല്ലെ..?”
അവൾ ധർമ്മ സങ്കടത്തിൽ ആയി
“അച്ഛനും അമ്മയ്ക്കും ഒരു മാസമല്ലേ അവധി ഉള്ളു. ഇനി കുറച്ചു ദിവസം അല്ലെ ഉള്ളു?”
“extend ചെയ്യാൻ പറയാം “
“വാർഷികം അതിന്റെ പ്രോഗ്രാംസ് അതിന്റെയിടയിൽ?”
“അത് നടന്നോട്ടെ. രജിസ്റ്റർ ചെയ്താലും മതി ശ്രീ “
അവൾക്ക് സങ്കടം വന്നു
“എന്റെ ഏട്ടന് എന്താടാ പറ്റിയത്? ഞാൻ ഇട്ടേച്ച് പോവില്ല. എന്തിനാ വാശി.. ഈ തിരക്കു കൂട്ടുന്നത്?”
“നിനക്ക് എന്നെ വേണോ വേണ്ടേ?”
അവന്റെ മുഖം ചുവന്നു
“എന്റെ പൊന്നെ ഇങ്ങോട്ട് നോക്ക്.എനിക്ക് വേണ്ടേ പിന്നേ “
“എങ്കിൽ വീട്ടിൽ പറ…”
“കല്യാണം ന്നു പറയുമ്പോൾ കുറേ ഒരുക്കങ്ങൾ ഇല്ലെ? ഗോൾഡ് ഒക്കെ…?”
“എനിക്ക് ഒന്നും വേണ്ട.. സ്വർണം പണം വീട് ഭൂമി ഒന്നും. നീ മതി..”
അവൾ സങ്കടം വന്നിട്ട് കുനിഞ്ഞിരുന്നു
“എനിക്ക് നിന്നെ മാത്രം മതി ശ്രീ.. അമ്പലത്തിൽ വെച്ച് ഒരു താലി.. പിന്നെ നിയമപരമായി ഒരു ഒപ്പ് മതി “
“എന്തിനാ ഇത്രയും ധൃതി അത് പറ “
“അറിയില്ല… എനിക്ക് പറ്റുന്നില്ല..അതേ അറിയൂ.. നിനക്ക് സ്നേഹം ഇല്ലാത്തോണ്ടാ തോന്നാത്തത് “
“ആ ഇനി അങ്ങനെ പറഞ്ഞോ. ദേ ഒരിടി തരും ട്ടോ. എനിക്ക് സ്നേഹം ഇല്ലേ? ” അവൾ ആ മുഖം പിടിച്ചു തിരിച്ചു
“എങ്കിൽ ഞാൻ പറയുന്നത് കേൾക്ക്.. മാക്സിമം ഒരു മാസം. നിന്റെ പ്രോഗ്രാം എന്നാ.?’
“അടുത്ത മാസം രണ്ടിന്.”
“അപ്പൊ ഇനി പന്ത്രണ്ട് ദിവസം.”
“ഉം “
“അത് കഴിഞ്ഞു രണ്ടാഴ്ച പോരെ ഒരുക്കത്തിനു. ആർഭാടം ഒന്നും വേണ്ട ശ്രീ.. എന്തിനാ കുറേ പേർക്ക് ചോറ് കൊടുത്തു പരദൂഷണം കേക്കുന്നത്? അതേതെങ്കിലും അനാഥാലയത്തിൽ കൊടുക്കാം “
അവൾ അവന്റെ കണ്ണിലെ ഭ്രാന്ത് പോലെയുള്ള പ്രണയത്തിന്റെ പിടച്ചിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു
ഇപ്പൊ ഈ നിമിഷം അവൻ അതിന് തയ്യാറാണെന്ന് അവൾക്ക് തോന്നി
“ഞാൻ വീട്ടിൽ പറയാൻ പോവാ. അച്ഛൻ വരും. ഫിക്സ് ചെയ്യാൻ. അതിന് മുൻപ്. എനിക്ക് നിന്റെ അച്ഛനോട് പേർസണൽ ആയി സംസാരിക്കാൻ ഉണ്ട് കുറച്ചു കാര്യങ്ങൾ.”
“എനിക്ക് അറിയാം അതെന്താ എന്ന്. അതിപ്പോ പറഞ്ഞാലും ഇല്ലെങ്കിലും എന്താ?”
“ഒന്നും ഒളിക്കരുത് ശ്രീ.”
“എനിക്ക് അറിഞ്ഞ പോരെ?”
“പോരാ. അച്ഛൻ അറിയണം. അറിഞ്ഞാൽ നിന്നേ തരില്ലേ എനിക്ക്?”
“എന്താ ചന്തുവേട്ടാ ഇത്?”
“അങ്ങനെ ഒരു തടസ്സം വന്ന നീ എന്റെ ഒപ്പം വരില്ലേ ശ്രീ?”
അവൾ രണ്ടു കൈ കൊണ്ടും ആ മുഖം ചേർത്ത് പിടിച്ചു
“ഈ നിമിഷം വരും ഒപ്പം. വിളിക്കോ എന്നെ… വരും.. സത്യം. എനിക്കും ഒന്നും വേണ്ട.. ഏട്ടനെ മാത്രം മതി. ഒന്നിച്ചു ജീവിക്കാൻ കൊതിയാണ്.. ഇപ്പൊ വേണേലും വരാം. എവിടേക്ക് വേണേലും..മതിയൊ എന്റെ പൊന്നിന്?”
ഭ്രാന്ത് പിടിച്ചവനെ പോലെ ചന്തു അവളെ വരിഞ്ഞു മുറുക്കി. കടിച്ചുമ്മ വെച്ചു
അവൾക്ക് ശ്വാസം മുട്ടുന്ന പോലെ പൊതിഞ്ഞു
“മതി “
അവൾ ചിരിയോടെ അവനെ തള്ളി മാറ്റി
“ശൊ ഇതെന്തു ഭ്രാന്ത് ആണാവോ?”
“നീ… നീ ആണ് ആ ഭ്രാന്ത്.. നീ “
അവൻ അവളുടെ മുടി ഒതുക്കി കൊടുത്തു
“ശ്രീ ഒന്ന് ഞാൻ പറയാം എന്തെങ്കിലും തടസ്സം വന്നാ ഞാൻ വന്നു വിളിക്കും. നീ കൂടെ വരണം. വന്നില്ലെങ്കിൽ പിന്നെ ചന്തു ഇല്ല. ഭീഷണി അല്ല. ഒന്നുമല്ല. ഞാൻ പോകും ഏതെങ്കിലും നാട്ടിലേക്ക് നീ പിന്നെ ആഗ്രഹിച്ച പോലും ഞാൻ വരില്ല ശ്രീ. സ്നേഹിക്കുന്ന പോലെ തന്നെ ആണ് എനിക്ക് വെറുപ്പും. എക്സ്ട്രീം ആണ്. “
അവൾ പേടിയോടെ ആ മുഖത്ത് നോക്കി
“ഒരു സ്ത്രീ എന്റെ അച്ഛനെ ചതിച്ചതാണ് എന്റെ അച്ഛൻ മരിച്ചു പോകാനുള്ള കാരണം ഞാൻ മരിക്കുകയൊന്നുമില്ല പക്ഷെ ലോകത്തിലെ മുഴുവൻ സ്ത്രീകളെയും പിന്നെ ഞാൻ വെറുത്തു പോകും. വിശ്വാസവഞ്ചന എന്നോട് ചെയ്യരുത് “
അവൾ ആ കൈ എടുത്തു മാലയിൽ പിടിപ്പിച്ചു
“ഇതെന്താ ഏട്ടാ? ഏട്ടൻ താലി ആണെന്ന് പറഞ്ഞു കെട്ടിയതാ. തമാശ ആയിരുന്നോ അത്. എന്റെ നെറ്റിയിൽ രക്തം കൊണ്ട് തൊട്ടതും എന്തായിരുന്നു? ഞാൻ ഭാര്യ ആണെന്നല്ലേ പറയുന്നത്. അപ്പൊ എന്തുണ്ടായാലും എന്നെ ഉപേക്ഷിച്ചു പോകാമോ?”
അവൻ പതർച്ചയോടെ അവളെ നോക്കി. അവൾ ആ തോളിൽ തല ചായ്ച്ചു
“ശ്രീ…എന്നും ഈ ആളുടേതാ..അതേ അറിയൂ “
അവൻ അവളെ ചേർത്ത് പിടിച്ചു
അവന്റെ വീട്
“ഇപ്പൊ കല്യാണം എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ ചന്തു? അവർക്ക് അതിനുള്ള ഒരുക്കങ്ങൾ നടത്തണ്ടേ. നമ്മൾ സംസാരിച്ചു കൂടിയില്ല. മൂത്ത ഒരു കുട്ടി കല്യാണം കഴിച്ചിട്ടില്ല. നമ്മുടെ കുടുംബത്തിൽ എല്ലാവരെയും പിന്നെ ഒഫീഷ്യൽ ആയിട്ടും വിളിക്കണ്ടേ.. കല്യാണം കുട്ടിക്കളിയാണോ “
രാജഗോപാൽ അല്ല വിമലയാണ് അവനോട് സംസാരിച്ചത്
“ഈ റിലേഷൻ അത്രയ്ക്ക് എനിക്ക് പ്രധാനമാണ് ഇനി ഞാൻ ഒരു കാര്യം പറയാം അവളുടെ ചേച്ചി. നന്ദന. അവൾക്ക് എന്നോട് ഒരു.. ഞാൻ അവരുടെ കോച്ചിങ് ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. ആ ടൈമിൽ എനിക്ക് ഈ കുട്ടിയെ അറിയുക പോലുമില്ല. ശ്രീയെ സ്നേഹിച് തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും ഞാൻ അറിയുന്നത്. നന്ദന ശ്രീയേ പോലെ അല്ല വിക്കഡ് ആണ്. ഈ റിലേഷൻ അറിഞ്ഞപ്പോൾ മുതൽ she starts annoying her teasing her.. എനിക്ക് ഒരാളുടെ മനസ്സ് കാണുമ്പോൾ തന്നെ അറിയാം അമ്മേ. അവള് she is dangerous. ശ്രീ ഇനീയെവിടെ നിൽക്കണ്ട “
“എന്താ ചന്തു നീ ഈ പറയുന്നത് സ്വന്തം അനിയത്തി അല്ലെ അത്..അവൾ അങ്ങനെ…”
“വിമലാ…സ്റ്റോപ്പ് “രാജഗോപാൽ കൈ ഉയർത്തി
“ഞാൻ പോകാം.അല്ല ഞങ്ങൾ പോകാം. ഒഫീഷ്യൽ ആയി തന്നെ. അവർ എന്നാ ഫ്രീ ആകുക എന്ന് ചോദിച്ചു വെയ്ക്കുക “
“രാജേട്ടാ പക്ഷെ..”
“മനുഷ്യൻ ആണ് ഈ ലോകത്തു വിശ്വസിക്കാൻ കൊള്ളാത്ത ഏക ജീവി “
അയാൾ മുറിയിലേക്ക് പോയി
അവൻ ദീർഘമായി ഒന്ന് ശ്വസിച്ചു
ശ്രീയോട് കല്യാണം വേഗം വേണം എന്ന് പറയുമ്പോൾ പ്രണയത്തിന്റെ ഭ്രാന്ത് ആണെന്ന് അവൾ വിചാരിച്ചോട്ടെ എന്ന് ചന്തു കരുതിയെന്നേയുള്ളു. സത്യത്തിൽ അതല്ലായിരുന്നു. കാർത്തി പറഞ്ഞ ചില കാര്യങ്ങൾ
ഓരോ തവണ കാണുമ്പോഴും തന്നിലേക്ക് നീളുന്ന ദാഹാർത്തമായ രണ്ടു കണ്ണുകൾ. അതിലെ ആസക്തി. ശ്രീയിലെക്ക് തിരിയുമ്പോൾ ആ കണ്ണിലെ വൈരാഗ്യം പക. ഇതൊക്കെ ഒരിക്കൽ താൻ നേരിൽ കണ്ടതാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയിട്ട് മൊബൈൽ മറന്നപ്പോ തിരിച്ചു കൊടുക്കാൻ പോയ രാത്രി. അവളുടെ കണ്ണുകൾ നോട്ടം ഒക്കെ കണ്ടതാണ്. അവൾ ശ്രീയെ ഓരോ തവണയും വേദനിപ്പിക്കുന്നത് കരയിക്കുന്നത് ഒക്കെ അറിഞ്ഞിട്ടുണ്ട്. വിശ്വസിക്കാൻ വയ്യ ഒരാളെയും.
ശ്രീയെ എത്രയും വേഗം തന്നിലേക്ക്…തന്റെതായിട്ട്…ഇനി വൈകാൻ വയ്യ…
തുടരും…