ധ്വനി, അധ്യായം 55 – എഴുത്ത്: അമ്മു സന്തോഷ്

“ചന്തുവേട്ടൻ കരാട്ടെ പഠിച്ചിട്ടുണ്ടോ?”

തിരിച്ചു വരുമ്പോൾ ആരാധനയോടെ അവൾ ചോദിച്ചു

“പോടീ.. അത് കണ്ടിട്ട് നിനക്ക് കരാട്ടെ ആണെന്ന് തോന്നിയോ?”

“പിന്നെ.. എന്നാ അടിയാരുന്നു. ഈശ്വര ഞാൻ വിചാരിച്ചു അവൻ ചത്തുന്നു.”

“കൊന്നേനെ ഞാൻ എന്റെ പെണ്ണിനെ ചോദിച്ചിട്ട് വീട്ടിൽ പോകില്ലായിരുന്നു അവൻ.”

“ശരിക്കും മുമ്പ് തല്ല് ഉണ്ടാക്കിയിട്ടില്ലേ?”

അവൻ ഒരു കള്ളച്ചിരി ചിരിച്ചു

“പറയ്.. കോളേജിൽ വെച്ച്..”

“yes ഉണ്ടാക്കിട്ടുണ്ട്. ഞാൻ പാവമൊന്നുമല്ല മോളെ… ഞാൻ പറഞ്ഞിട്ടുണ്ടല്ലോ അത് “

“ഇത്രയും പ്രതീക്ഷിച്ചില്ല
ആ ചേട്ടന്റെ തോക്ക് ഇല്ലായിരുന്നു എങ്കിൽ അവന്മാർ പണി തന്നേനെ “

“പോലീസ് ആണ് “

“എന്നാലും ഞാൻ ആദ്യായിട്ട ഷൂട്ട്‌ ചെയ്യുന്നത് കാണുന്നത് “

“അത് കേരളത്തിൽ ആയിട്ട. നോർത്തിൽ അത് ഒരു പുതിയ സംഭവം അല്ല. അവർ ഷൂട്ട്‌ ചെയ്യും. ഇവിടെ പിന്നെ എല്ലാം റൂൾസ്‌ റൂൾസ്‌ റൂൾസ്‌. എന്നാലോ ഒരു റൂളും അനുസരിക്കുകയുമില്ല “

അവൾ ചിരിച്ചു

“എന്നാലും സ്റ്റണ്ട് മാസ്റ്റർ ആണെന്ന് ഞാൻ അറിഞ്ഞില്ല സാറെ “

അവൻ ചിരിച്ചു പോയി

“വീട്ടിൽ ചെന്നു പറയാൻ നിൽക്കണ്ട “

“ആലോചിക്കട്ടെ “

“അങ്ങനെ ഇപ്പൊ നീ ഒത്തിരി ആലോചിച്ചു കൂട്ടണ്ട “

അവൾ ചിരിച്ചു

വാഹനം ഓടി കൊണ്ട് ഇരുന്നു

പിറ്റേന്ന് ഓഫീസിൽ അവന് ഒരു അതിഥി ഉണ്ടായിരുന്നു

കാർത്തിയുടെ സുഹൃത്താണ് എന്ന് ഒരു പേപ്പർ അവന് അകത്തേക്ക് കിട്ടിയപ്പോ തന്നെ അവൻ വിളിപ്പിച്ചു

ഒരു ചെറുപ്പക്കാരൻ

“ഇരിക്ക് “

“എന്റെ പേര് ആഷിക്. ഞാൻ കാർത്തിയുടെ ക്ലാസ്സ്‌ മേറ്റ്‌ ആണ്. ഇപ്പൊ ചെന്നൈയിൽ എം ഡി ചെയ്യുന്നു “

അവന് ആളെ മനസിലായി

ആലിയയുടെ കാമുകൻ

“സർ.. സാറിനെല്ലാം അറിയാമെന്നു എനിക്ക് അറിയാം. സർ ഒരു തവണ വന്നോന്നു കാണണം അവളെ. മനസ്സ് നഷ്ടപ്പെട്ട ഒരാളെ സർ കണ്ടിട്ടുണ്ടോ സർ? ഞാൻ ആരോടു പറയുമിതൊക്കെ? തെളിവ് ഇല്ലാത്തത് കൊണ്ട് ആരും വിശ്വസിക്കില്ല. പക്ഷെ സത്യമാണ്. അവൾ എന്നോട് പറഞ്ഞതാണ്
നന്ദന ഡ്രഗ്ഗ്സ് ഇൻജെക്ട് ചെയ്തത്. പറയുമ്പോൾ അതും തെറ്റാണ്. നിയമവിരുദ്ധമാണ്. പക്ഷെ..ഓരോ തവണയും അവളെ കാണുമ്പോ ഹൃദയം പൊട്ടിപ്പോവാണ്. സർ സ്നേഹിച്ചു കല്യാണം കഴിച്ച ആളല്ലേ? മനസിലാകില്ലേ എന്നെ?”

ചന്തു ആ കയ്യിൽ ഒന്ന് കൈ ചേർത്ത് വേച്ചു

“ഞാൻ എന്ത് വേണം ആഷിക്?”

വളരെ സൗമ്യമായി അവൻ ചോദിച്ചു

“എല്ലാം ചെയ്തവൾ ശിക്ഷിക്കപ്പെടണ്ടേ സർ? അവള് ഇനി സിവിൽ സർവീസ് കൂടി എടുത്തലത്തെ അവസ്ഥ എന്താവും? ഒരു മനസാക്ഷിയുമില്ലാത്ത ഒരു സൈക്കോ. അവളീ സൊസൈറ്റിക്ക് തന്നെ ദോഷമാണ് സർ “

“നമ്മൾ എന്തെങ്കിലും ചെയ്യുന്നുവെങ്കിൽ ആഷിക് പറഞ്ഞത് പോലെ എന്തെങ്കിലും തെളിവ് വേണം.. എന്തെങ്കിലും ഉണ്ടൊ?”

അവൻ കുറച്ചു നേരം ആലോചിച്ചു

“അന്ന് അവള് ഇത് പറഞ്ഞപ്പോൾ ഞാൻ വീഡിയോ എടുത്തു. എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി.”

“അത് എനിക്ക് ഒന്ന് അയച്ചിട് “

അവൻ അപ്പോൾ തന്നെ അയച്ചു

“എനിക്ക് അറിയാം അത് സാറിന്റെ ഭാര്യയുടെ ചേച്ചി ആണ്. ഫാമിലി പ്രോബ്ലം ഉണ്ടാകും എന്നൊക്കെ. ഇയടുത്ത സമയം വരെ എല്ലാർക്കും പ്രതീക്ഷ ഉണ്ടായിരുന്നു. തിരിച്ചു വരും. പക്ഷെ  എന്റെ പെണ്ണാണ് സർ. എന്റെ ജീവിതം എനിക്ക് പോയി “

അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് മേശയിൽ മുഖം അമർത്തി

ചന്തുവിന് അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് പോലും അറിയാതെയായി

“ഇതാണ് സർ അവൾ കിടക്കുന്ന ഹോസ്പിറ്റലിന്റെ പേര്. സ്ഥലം ഈ കാർഡിൽ ഉണ്ട്. ഒരു തവണ അവളെ പോയി കാണണം. പ്ലീസ് “

അവൻ സമ്മതിച്ചു

പോകും മുന്നേ അവൻ ഒരു ഫോട്ടോ കാണിച്ചു

അവരുടെ ഫോട്ടോ
അത്ര മേൽ സ്നേഹിച്ച രണ്ടു പേര്

“എന്റെ… എന്റെ..”

അവൻ മുഖം തുടച്ചു

“ഇനിയവള് വരില്ല എന്നിലേക്ക്.എന്നെ തിരിച്ചറിയുക പോലുമില്ല ഇപ്പൊ.. എന്റെ പെണ്ണ്.. എന്റെ ജീവിതം.. എല്ലാം പോയി “

തളർന്നു പോയ അവനെ ഒരു നിമിഷം ചന്തു മാറോട് ചേർത്തു പിടിച്ചു

“എന്റെ അച്ഛൻ സൈക്കാട്രിസ്‌റ്റ് ആണ് ആഷിക്. ഞാൻ നോക്കട്ടെ എന്നെ കൊണ്ട് മാക്സിമം ഞാൻ ചെയ്യാം. നന്ദന ശിക്ഷിക്കപ്പെട്ടിരിക്കും. ഇത് വിവേകിന്റെ വാക്കാണ് “

ആഷിക് തിരിച്ചു പോയി
നന്ദന അത് ചെയ്തു കാണുമെന്ന് നൂറു ശതമാനവും ചന്തുവിന് അറിയാം

പക്ഷെ ഒരു വർഷം ആകാൻ പോകുന്നു.

തെളിവുകൾ ഒന്നുമില്ല

എങ്ങനെ കണ്ടു പിടിക്കും

എങ്ങനെ തെളിയിക്കും

അല്ലെങ്കിൽ അതേ ഡ്രഗ്ഗ്‌ ഒരിക്കൽ കൂടെ അവൾ ഉപയോഗിക്കണം

പക്ഷെ അതൊക്കെ നടക്കുമോ?

അവൻ ആ വീഡിയോ ക്ലിപ്പിംഗ് കേട്ടു

പക്ഷെ അത് പൂർണമായും വ്യക്തമല്ല

ഇനിയൊറ്റ വഴി മാത്രമേ മുന്നിലുള്ളു

അത് ചെയ്യാം

അവൻ വീട്ടിൽ എത്തി

“ഇന്ന് ഭയങ്കര ആലോചനയാണല്ലോ “

ശ്രീ അവന്റെയരികിൽ വന്നിരുന്നു

അവൻ ആ വീഡിയോ ക്ലിപ്പിംഗ് കാണിച്ചു

ശ്രീയുടെ മുഖം വിളറി വെളുത്തു

“ദൈവമേ… എന്ത് ദുഷ്ട ആണ് ചേച്ചി “

“അതേ. അന്ന് നിന്നെ അപകടപ്പെടുത്താൻ നോക്കിയതുമവൾ തന്നെ. റിയൽ സൈക്കോ. അവൾക്ക് ട്രീറ്റ്മെന്റ് വേണം. ഇല്ലെങ്കിൽ എതിരെ നിൽക്കുന്ന എല്ലാവരെയും ഇത് പോലെ തീർക്കും “

ശ്രീ ഞെട്ടലോടെ ഇരിക്കുകയാണ്

“നമുക്ക് ഈ കുട്ടിയെ കാണാൻ പോകണം. ഒറ്റയ്ക്ക് അല്ല അച്ഛനെയും അമ്മയെയും കൂട്ടി “

ശ്രീ തലയാട്ടി

ആ ഞായറാഴ്ച അവർ വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉണ്ടായിരുന്നു

“നമുക്ക് ഒരു സ്ഥലം വരെ പോകണം. അച്ഛന് ലീവ് എടുക്കാമോ രണ്ടു ദിവസം?”

“എടുക്കാമല്ലോ. എന്ന് വേണം?”

“കഴിയുമെങ്കിൽ നാളെ “

“ശരി​
“അമ്മ രണ്ടു ദിവസം ക്ലാസുകൾ ഒന്ന് അവധി കൊടുക്കാമോ?”
“അത്ര ഇമ്പോർട്ടന്റന്താ മോനെ?”

“പറയാം. ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒന്ന് ഫ്രീ ആക് “

“തീർച്ചയായും “

അങ്ങനെ അത് തീരുമാനമായി

പിറ്റേന്ന് വെളുപ്പിന് അവർ കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു

“ഇവിടെ ഒരു ഹോസ്പിറ്റലിൽ അമ്മയ്ക്കും അച്ഛനും അറിയാവുന്ന ഒരാൾ കിടക്കുന്നുണ്ട്.’

അവൻ മെല്ലെ പറഞ്ഞു

ആശുപത്രിയിൽ എത്തി അവളെ കണ്ടപ്പോൾ അവർ നടുങ്ങി പ്പോയി

ഒരു അസ്ഥി കൂടം

കണ്ണുകൾ ശൂന്യമായി എവിടെയോ നോക്കിയിരിക്കുന്ന ഒരു അസ്ഥി മാത്രം ഉള്ള പെൺകുട്ടി

“ആലിയ?”

വീണ പിറുപിറുത്തു

കൃഷ്ണകുമാറും അത് നോക്കി നിൽക്കുകയായിരുന്നു

“എങ്ങനെ ഇങ്ങനെ?”

വീണ കണ്ണീരോടെ ചോദിച്ചു

“അമ്മയ്ക്ക് ഒന്നും അറിയില്ലേ?”

വിവേക് വീണയെ നോക്കി

“ആലിയയ്ക്ക് സുഖം ഇല്ലാതെയായിയെന്ന് നന്ദന പറഞ്ഞു. അങ്ങനെ എനിക്ക് വീട്ടുകാരോട് ഒന്നും അടുപ്പം ഇല്ലായിരുന്നു. അത് കൊണ്ട് പിന്നെ അന്വേഷിച്ചു പോയില്ല. ഒക്കെ ശരിയായി കാണും ന്ന് കരുതി. ശ്രീയുടെ കൂട്ടുകാരാണെങ്കിൽ കുറച്ചു കൂടെ അടുപ്പം ഉണ്ട്. നന്ദന?”

“ഈ കുട്ടിക്ക് സത്യത്തിൽ എന്താ സംഭവിച്ചത് വിവേക്?”

അവൻ അച്ഛന്റെ മുഖത്ത് നോക്കി

പിന്നെ വീഡിയോ കാട്ടി കൊടുത്തു

അവൾ പറയുന്നു

“എനിക്ക് അന്നത്തെ ദിവസം വലിയ ഓർമ ഇല്ല ആഷി. നന്ദനയുടെ വീട്ടിൽ അന്ന് പോയി. അവിടെ ആരുമില്ലായിരുന്നു. എക്സാം വരുവല്ലേ relax ചെയ്യാം എന്നൊക്കെ പറഞ്ഞ് ഡ്രഗ്ഗ്സ് ഉപയോഗിക്കാൻ നിർബന്ധം കാണിച്ചത് നന്ദുവാ. ഞാനത് വേണ്ട എന്ന് പറഞ്ഞതാ. പക്ഷെ.. എന്താ ഡ്രഗ്ഗ്‌ എന്നൊന്നും അറിയില്ല. ഞങ്ങൾ രണ്ടു പേരും യൂസ് ചെയ്തു. ഞാനും അവളും ഉറങ്ങി കുറച്ചു നേരം പിന്നെ ഞാൻ വീട്ടിൽ പോരുന്നു. രാത്രി എന്തൊക്കെയോ അസ്വസ്ഥത… വല്ലായ്മ. ആരോ കൊല്ലാൻ വരുന്ന പോലെ.. പിന്നെ കുഴപ്പമില്ല. പിന്നെയും വയ്യ. എനിക്ക് വയ്യ ആഷി..”

“നിങ്ങൾ ഉപയോഗിച്ച ഡ്രഗ്ഗ്‌ എന്താ?”

“അറിയില്ല നന്ദനയാ തന്നേ… എനിക്ക് എന്തോ വല്ലാതെ വരുന്നു ഞാൻ കിടക്കട്ടെ “

വീഡിയോ അവസാനിച്ചു

“ഐസോട്രേറ്റിനോയിൻ അതാണ് ആ മരുന്ന്. നമ്മുടെ മനോനില തകരാറക്കുന്ന ആ മരുന്ന്. ആലിയയ്ക്ക് അന്ന് നന്ദന കൊടുത്തത് ആ മരുന്നാണ്. എന്തിനെന്നോ അവളുടെ റാങ്ക് നഷ്ടപ്പെടാൻ വേണ്ടി മാത്രം. കുറച്ചു മാർക്കുകൾക്ക് വേണ്ടി.. സ്വന്തം അനിയത്തിയെ കൊല്ലാൻ ശ്രമിച്ച ഒരാളിൽ നിന്നു ഇത് ഉണ്ടാകുമെന്ന് ഉറപ്പല്ലേ? പക്ഷെ തെളിവില്ല. അത് കൊണ്ടാണ് ഇത് കേസ്‌ ആകാഞ്ഞത്. പക്ഷെ ഇന്ന് ഒരാൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇവളെ സ്നേഹിച്ച ആഷിക് എന്ന ചെറുപ്പക്കാരൻ. അപ്പോഴും എന്ത് ചെയ്യണം എന്ന് അവനറിയില്ല. ഇവൾ എന്തെങ്കിലും തിരിച്ചു ജീവിതത്തിലേക്ക് വരുമെന്ന് കരുതി ഇത്രയും നാൾ ഇവൻ കാത്തിരുന്നു. ഇപ്പൊ പൂർണമായും ബോധം നഷ്ടം ആയി. നോക്ക് ആ ഇരിപ്പ്.. “

വീണ പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു ശ്രീ അമ്മയുടെ അടുത്തും.

കൃഷ്ണകുമാർ ഇതൊന്നും വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നിന്നു

തുടരും