ധ്വനി, അധ്യായം 58 – എഴുത്ത്: അമ്മു സന്തോഷ്

സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ റിസൾട്ട്‌ വന്നപ്പോൾ സത്യത്തിൽ ശ്രീ ഞെട്ടിപ്പോയി. താനുണ്ട്. അവൾക്ക് ടെൻഷൻ ആയി. ചന്തു അവളുടെ മുഖത്ത് നോക്കി കുറച്ചു നേരം നിന്ന് പോയി

“ഞാൻ നിനക്ക് എന്ത് തരും മോളെ?”

“എല്ലാം തന്ന് കഴിഞ്ഞു ചന്തുവേട്ടാ.. എല്ലാം ഇപ്പൊ ഞാൻ എന്താണോ അതെല്ലാം because of you. you are my inspiration “

അവൻ കണ്ണീരോടെ അവളെ ചേർത്ത് പിടിച്ചു

“ഇനി ഇന്റർവ്യൂ മാത്രം.. ഞാൻ പരിശീലിപ്പിച്ചു തരാം. ഈ ശ്രീ മാറണം. ഇന്ന് മുതൽ നമ്മൾ അത് തുടങ്ങുകയാണ്. വീട്ടിൽ പറയട്ടെ?”

അവൾ വേണ്ട എന്ന് തലയാട്ടി

“എന്തെങ്കിലും കിട്ടിയിട്ട് മാത്രം മതി..”

അവൻ പുഞ്ചിരിച്ചു

നന്ദനയും മെയിൻ എക്സാം പാസ്സായി. അവളത് വീട്ടിൽ വിളിച്ചു പറഞ്ഞു. തണുത്തു പോയ മനസ്സോടെ വീണയും കൃഷ്ണകുമാറും അത് കേട്ട് നിന്നു. ഒരു സന്തോഷവും തോന്നുന്നില്ല. അവർ അവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞു

ഇടയ്ക്ക് ശ്രീക്കുട്ടി വരും. അത് മാത്രം ആയിരുന്നു സന്തോഷം

പരിശീലനം തുടങ്ങി. ശ്രീക്ക് അത് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു

അവൾ അടിമുടി മാറുകയാണ്. നടപ്പിൽ നോട്ടത്തിൽ ആംഗ്യ വിക്ഷേപങ്ങളിൽ ചലനങ്ങളിൽ ഒക്കെ മാറണം

“നമ്മുടെ ബുദ്ധിയല്ല അവർ നോക്കുക ഒരു പ്രതിസന്ധിയിൽ ഒരു സിറ്റുവേഷൻ വന്നാൽ എങ്ങനെ ഫേസ് ചെയ്യും. എങ്ങനെ തീരുമാനം എടുക്കും. അതിനുള്ള കഴിവ്. പിന്നെ നി പഠിച്ച വിഷയത്തിൽ ഉള്ള നിന്റെ അറിവ്. അവിടെ നിന്ന് ഉറപ്പായും ചോദ്യം ഉണ്ടാവും. നല്ല ഉഗ്രൻ ചോദ്യങ്ങൾ. ഇനിയുള്ള സമയം ഒരു സെക്കന്റ്‌ പോലും കളയാനില്ല.”

അവളും ആവേശഭരിതയായി.

ചിട്ടയായ പരിശീലനം. പഠനം..

അങ്ങനെ ആ ദിവസം എത്തി

“പേടിക്കരുത്. നല്ല ആത്മവിശ്വാസം വേണം. അത് മാത്രം മതി. അത് നിനക്കുണ്ട് താനും “

അവൾ പുഞ്ചിരിച്ചു

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു. ഒടുവിൽ ആ ദിനവും വന്നെത്തി

അവൾക്കൊപ്പം അവനും ഡൽഹിയിലേക്ക് പോയി. ഒരു ഹണിമൂൺ ട്രിപ്പ് അത്രയേ വീട്ടിൽ പറഞ്ഞുള്ളു

“എങ്ങാനും ചേച്ചി നമ്മളെ കാണുമോ?”

“കണ്ടാൽ എന്താ?”

“ഒന്നുല്ല… വെറുതെ ഒരു ഡിസ്റ്റർബൻസ് ആവും “

“ഈ ചിന്ത ആദ്യം കളയണം “

അവൻ അവളുടെ തോളിൽ പിടിച്ചു

“ഒന്നും നമ്മെ ബാധിക്കരുത് “

അവൾ പെട്ടെന്ന് ശാന്തയായി

ഇന്റർവ്യൂ ബോർഡിലെ അംഗങ്ങളുടെ മുന്നിൽ ഇരിക്കുമ്പോഴും അവൾ ശാന്തയായിരുന്നു. അറിയാവുന്നതിന് ഭംഗിയായി ഉത്തരം പറഞ്ഞു. അറിയില്ല എന്നുള്ളത് അറിയില്ല എന്ന് തന്നെ പറഞ്ഞു.

ഒടുവിൽ ഒരു ചോദ്യം വന്നു

“ഈ സിവിൽ സർവീസ് പരീക്ഷ നിങ്ങൾ പാസ്സാകുന്നു എന്നിരിക്കട്ടെ. ആദ്യമെന്ത് ചെയ്യും”

അവൾ തെല്ലും മടിച്ചില്ല

“ഞാൻ ജയിച്ചാലും തോറ്റാലും എന്റെ ഭർത്താവിനോട് നന്ദി പറയും. ഒരു ലക്ഷ്യം ഇല്ലാതെ തമാശകൾ മാത്രം ആയി ജീവിച്ച എന്നെ ജീവിതത്തിൽ വ്യക്തമായ ഒരു ലക്ഷ്യം വേണം എന്ന് തോന്നിപ്പിച്ചത്. അദ്ദേഹം ആണ്. എന്നെ പഠിപ്പിച്ച എന്റെ ഗുരുവാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന് നന്ദി പറയും “

ഒരു നിമിഷം അവരെല്ലാം നിശബ്ദരായി

“അദ്ദേഹം എന്ത് ചെയ്യുന്നു?”

“ഐ എ എസ് ഓഫീസർ ആണ്. രണ്ടു വർഷം മുന്നേയുള്ള ബാച്ചിൽ പാസ്സ് ഔട്ട്‌ ആയി. ഫസ്റ്റ് റാങ്ക് ഹോൾഡർ ആണ്. വിവേക് സുബ്രഹ്മണ്യം.”

അവർ പുഞ്ചിരിച്ചു

അവൾ അവർക്ക് നന്ദി പറഞ്ഞു എഴുന്നേറ്റു.

നന്ദന ഇന്റർവ്യൂ അഭിമുഖീകരിക്കുകയായിരുന്നു

ഏതോ നിമിഷത്തിൽ അവളുടെ ഉള്ളു ശൂന്യമായി. എന്താ സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല. ചോദിക്കുന്ന ചോദ്യങ്ങൾക്ക് പൂർണമായ ഉത്തരം കൊടുക്കാൻ സാധിക്കുന്നില്ല

ചിലതൊക്കെ കേൾക്കുന്നു പോലുമില്ല. അവളെ വിയർത്തു. വിക്കി. തപ്പി തടഞ്ഞു

ഒടുവിൽ വല്ല വിധേയനയും അത് കഴിഞ്ഞു അവൾ പുറത്ത് വന്നു. തനിക്ക് കിട്ടില്ല. അത് അവൾക്ക് ഉറപ്പായി

നിരാശയോടെ അവൾ ഓരോ പടികളും ഇറങ്ങി. വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ അവരോടൊക്കെ എന്ത് പറയും

അവിടെ അവനും അവളുമുണ്ട്. അവരുടെ മുഖം കാണണം. ഒരു തരത്തിൽ ആ നിരാശ ആണ് പഠിക്കാൻ തനിക്ക് കഴിയാഞ്ഞതും. അവൾ ശൂന്യമായ മനസ്സോടെ റോഡിലൂടെ നടന്ന് കൊണ്ട് ഇരുന്നു.

ഇന്റർവ്യൂ രാവിലെ കഴിഞ്ഞത് കൊണ്ട് നഗരം ചുറ്റി കാണാൻ ഇറങ്ങിയതായിരുന്നു ശ്രീയും ചന്തുവും

ഒരു സ്ഥലമെത്തിയപ്പോൾ ആൾക്കൂട്ടം

“എന്താ സംഭവം?” അവൻ ഹിന്ദിയിൽ ചോദിച്ചു

“ആക്‌സിഡന്റ് “

അവർ ഒന്ന് എത്തി നോക്കി

“അയ്യോ ചന്തുവേട്ടാ ചേച്ചി “ശ്രീ നിലവിളിച്ചു

അവൻ പെട്ടെന്ന് ഒന്നുടെ നോക്കി

നന്ദന..

“ഇതെങ്ങനെ”

“റോഡ് ക്രോസ്സ് ചെയ്തതാണ്..ലോറി..”

അത് പറഞ്ഞത്. ഒരു മലയാളി ആയിരുന്നു. ആംബുലൻസ് വരാൻ വീണ്ടും സമയം എടുത്തു. ശ്രീ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെയും ഒരു പാട് നൂലാമാലകൾ

ഡോക്ടർമാർ എത്തിയപ്പോ വീണ്ടും വൈകി

അവൻ പരിചയം ഉള്ള ഒന്ന് രണ്ടു പേരെ വിളിച്ചു കാര്യങ്ങൾ സ്പീഡിലാക്കി

“വിവേക്..?” ഡോക്ടർ അടുത്ത് വന്നു

“ഞാൻ ഡോക്ടർ റിയ പിള്ള മലയാളി ആണ്വി വേക് ഡോക്ടർ ആണല്ലേ?”

“എം ബി ബി എസ് ആണ്. ബട്ട്‌ പ്രൊഫഷണൽ അല്ല “

“ഓക്കേ. കാര്യങ്ങൾ ഞാൻ വിശദമായി പറയാം. ആക്‌സിഡന്റ് നടന്നപ്പോൾ ഉണ്ടായ ബ്ലഡ്‌ ലോസ് ഒരു വലിയ ഫാക്ടർ ആണ്. എമർജൻസി സർജറി വേണം. ബ്ലഡ്‌ വേണം. ഗ്രൂപ്പ്‌ ഒ നെഗറ്റീവ് ആണ്. ഇവിടെ നമ്മുടെ നാട് പോലെയല്ല. കുറച്ചു ബുദ്ധിമുട്ട് ആണ് സംഘടിപ്പിക്കാൻ എന്നാലും ട്രൈ ചെയ്യണം. സർജറി കഴിഞ്ഞു ബാക്കി സംസാരിക്കാം “

ഡോക്ടർ പോയി

വിവേക് കുറെയധികം കഷ്ടപ്പെട്ടു. അറിയാവുന്ന കോൺടാക്ട്സിനെ മുഴുവൻ വിളിച്ചു വരുത്തി. ഒടുവിൽ ബ്ലഡ്‌ അറേഞ്ച് ചെയ്തു. സർജറി കഴിഞ്ഞു

ഡോക്ടർ പുറത്തേക്ക് വന്നു

“ഞങ്ങൾ മാക്സിമം നോക്കി. ബട്ട്‌ സ്‌പൈനൽ കോഡിന്റെ ഇഞ്ചുറി കുറച്ചു സിവിയർ ആയത് കൊണ്ട് ഞങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നന്ദന അതല്ലേ പേര്?”

“അതേ..ആ കുട്ടിക്ക് എല്ലാം കാണാം കേൾക്കാം. പക്ഷെ ഇനിയൊരിക്കലും ചലിക്കാൻ കഴിയില്ല.”

ശ്രീ നടുക്കത്തോടെ ചന്തുവിനെ പിടിച്ചു

“വേറെ എവിടെ എങ്കിലും കൊണ്ട് പോയാൽ?”

“എല്ലായിടത്തും ഇതൊക്കെ തന്നെ ഉള്ളു. ലൈഫ് തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം”

ശ്രീ പൊട്ടികരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

അവർ വിളിച്ചു പറഞ്ഞത് അനുസരിച്ച് നാട്ടിൽ നിന്ന് എല്ലാവരും വന്നു. വീണയ്ക്ക് ഒരു മരവിപ്പ് ആണ് തോന്നിയത്. അവൾ ചെയ്ത കൊടും പാതകങ്ങളുടെ ശിക്ഷ അവളെ തേടി വന്നു. ആരൊക്കെ മാപ്പ് കൊടുത്തിട്ടും കാര്യമില്ല. ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല. ഉയരത്തിൽ നിന്ന് വീഴുമ്പോൾ വീഴ്ചയുടെ ആഘാതം കൂടുതൽ ആയിരിക്കും

നന്ദന ആ അവസ്ഥയിലാണ്. അവളുടെ ജീവിതം സ്‌ഫടികം ചിതറും പോലെ ചിതറി പോയി. അവൾ കാണിച്ചു കൂട്ടിയതിനെല്ലാം അർത്ഥം ഇല്ലാതെയായി

എല്ലാത്തിനും മുകളിൽ ഒരാൾ കണ്ടു കൊണ്ടിരിക്കുന്നു എന്ന വിചാരം ഇല്ലാത്തവർക്കൊക്കെ ഈ വിധിയാണ് എന്ന് വീണ ഓർത്തു

അവർ അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു

തുടരും…