ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഗീതാമ്മ തന്നെ ആണ് പാറുവിനേം അഭിയേം അവന്റെ വീട്ടിലേക്കു നിലവിളക്കു കൊടുത്ത് കയറ്റിയത്…അഭിയക്ക് ഇവരല്ലാതെ സ്വന്തം എന്ന് പറയാൻ ആരുമില്ല…മറ്റുള്ള ബന്ധുകൾക്കിടയിൽ അതൊരു സംസാരം ആയ്യെങ്കിലും ദേവച്ഛനും ശിവയും ഗീതാമ്മയും അതൊന്നും കാര്യം ആയി എടുത്തില്ല…..
എല്ലാത്തിനും ഒരു ശില പോലെ നിന്ന് കൊടുക്കുന്നവളെ കാൺകെ അവരുടെ ഉള്ളം ഒന്ന് നൊന്തു….
പൂജാമുറിയിൽ കൊണ്ട് വിളക്ക് വെച്ച് പ്രാർത്ഥിച്ചു അവർ…എന്തിനോ വേണ്ടി അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു..നിറകണ്ണുകളോടെ തന്നെ മുന്നിൽ ഇരിക്കുന്ന കൃഷ്ണവിഗ്രഹത്തിന് മുന്നിൽ അവൻ കണ്ണുകൾ അടച്ചു നിന്നു….
“ഒരിക്കലും ഒന്നും ഇത് വരെ ആഗ്രഹിച്ചിട്ടില്ല… ആഗ്രഹം ഉണ്ടായിട്ടും പോലും വേണ്ടാന്നു വെച്ചത് തന്നെ ആരുന്നു ഇവളെ…. എങ്കിലും വിധി ആയിട്ട് അവളെ ഇന്ന് എനിക്ക് തന്നെ തന്നു… ഇന്ന് ഈ അഭിമന്യുവിനു ഈ ഭൂമിയിൽ ആകെ സ്വന്തം എന്ന് പറയാൻ ഇവൾ മാത്രം ഉള്ളു… എന്റെ താലിയുടെ അവകാശി.. എന്റെ പ്രാണൻ എന്റെ മാത്രം ശ്രീ …… ഇനി ഒരിക്കലും അവളെ എന്നിൽ നിന്നും അകറ്റരുതേ””
കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുന്നവളെ ഒരുനിമിഷം അവനൊന്നു നോക്കി…അതെ നിമിഷം തന്നെ അവളും കണ്ണുകൾ തുറന്നു…അരികിൽ നിൽക്കുന്നവന്റെ നോട്ടം തന്നിൽ തന്നെ ആണ് എന്നറിഞ്ഞതും അവളിലൂടെ ഒരു വിറയൽ കടന്നു പോയി…അവനെ നോക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അടുത്ത് അങ്ങനെ ഒരാൾ നിൽക്കുന്നുണ്ട് എന്ന് വെയ്ക്കാതെ അവിടെ നിന്നും പോയി അവൾ…..
അവന്റെ കണ്ണുകൾ നിറഞ്ഞു പുറത്തേക്ക് ഒഴുകാൻ വെമ്പി….അത്രമാത്രം അവളുടെ അവഗണന അവനെ തളർത്തുന്നുണ്ട്…ഇത്ര നേരം ആയിട്ടും തന്നെ ഒന്ന് നോക്കാതെ നിന്നവളെ ഓർത്തു അവന്റെ ഉള്ളം നൊന്തു….പെട്ടന്നു തന്നെ അവിടെ നിന്നും പുറത്തേക്ക് പോയി അവൻ…ഒരുപക്ഷെ ഇനിയും അവിടെ നിന്നാൽ താൻ കരഞ്ഞു പോവും എന്ന് തോന്നി അഭിക്ക്
പാറു നേരെ ചെന്ന് അവിടെ തങ്ങളെയും നോക്കി നിന്നിരുന്ന ശിവയുടെ അടുത്തേക്കാണ് അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു അവൾ…അത്രയും നേരം അടക്കി വെച്ച കണ്ണീർ അവന്റെ നെഞ്ചിനെ നനച്ചു കൊണ്ടിരുന്നു…ഒരുവേള ആ ഏട്ടന് അവളുടെ കണ്ണീർ വീഴുന്നിടം പൊള്ളുന്ന പോലെ തോന്നി….
സ്വന്തം അനിയത്തിയുടെയും അതെ പോലെ തന്നെ തനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവന്റെയും ഈ ഒരു നിമിഷത്തെ അവസ്ഥ എന്താകും എന്ന് അവന് ഊഹിക്കാവുന്നതെ ഉള്ളു….അവരുടെ രണ്ടാളുടെയും അവസ്ഥ ഓർത്തു അവന്റെ ഉള്ളവും തേങ്ങി…എങ്കിലും തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നവളെ അവൻ ചേർത്ത പിടിച്ചു…
“”വാവേ എന്തിനാടാ ഇങ്ങനെ കരയുന്നെ…പറ്റുന്നില്ലെടാ നിന്റെ കണ്ണൊക്കെ ഇങ്ങനെ നിറഞ്ഞു ഇരിക്കുന്നത് കാണാൻ…അറിയാം ഏട്ടന് ഇന്ന് ഇങ്ങനൊക്കെ സംഭവിക്കാൻ പാടില്ലായിരുന്നു എന്ന്”….
കുറച്ചു നേരം അങ്ങനെ നിന്നതും ശിവ പാറുവിനോട് പറഞ്ഞു……..
“”എനിക്ക് മനസിലാവും ഇന്ന് നടന്നത് ഒന്നും പെട്ടന്ന് അങ്ങനെ അംഗീകരിക്കാൻ പറ്റാത്തത് ആണെന്നും””…
“”പക്ഷെ അംഗീകരിച്ചേ മതിയാവു ഇനി…പരസ്പരം മനസ്സിലാക്കാനും എല്ലാം സമയം എടുക്കുവാരിക്കും പക്ഷെ ഒരു കാര്യം ഏട്ടന്റെ കുട്ടിക്ക് എപ്പോഴും ഓർമ്മ വേണം ഇന്ന് നീ അഭിയുടെ ഭാര്യ ആണ് അവന്റെ താലിയുടെ അവകാശി..ഒരു കാര്യം ഈ ഏട്ടന് ഉറപ്പുണ്ട് അവൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല..പിന്നെ ഇതൊന്നും എന്റെ വാവയോട് പ്രേത്യേകം പറഞ്ഞു തരേണ്ട കാര്യം ഇല്ലെന്നു ഏട്ടന് അറിയാം ഏട്ടന്റെ കുഞ്ഞു സ്ട്രോങ്ങ് അല്ലെ”””…
അവളെ തന്നിൽ നിന്നും അടർത്തി നെറുകയിൽ ചുംബിച്ചു കൊണ്ട് ശിവ പറഞ്ഞു….
“”ചെല്ല് ചെന്ന് ഫ്രഷ് ആയി ഇതൊക്കെ ഒന്ന് മാറ്റ്..രാവിലെ തുടങ്ങി നിൽക്കുന്നത് അല്ലെ ഇങ്ങനെ. ചെല്ല്”””…..
ഇവരെ നോക്കി കൊണ്ടിരുന്ന അമ്മയോട് കണ്ണുകൊണ്ട് അവളുടെ കൂടെ ചെല്ലാൻ പറഞ്ഞു അവൻ…..
*********************
കോമൺ ബാൽക്കണിയിൽ ചെന്ന് നിൽക്കുകയായിരുന്നു അഭി… ഇന്നത്തെ കാര്യങ്ങൾ എല്ലാം ഓർത്തും അതിലുപരി അവളുടെ നിറഞ്ഞ കണ്ണുകളും അവനെ ഒരു പോലെ വേദനിപ്പിച്ചു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി …
എന്റെ പ്രണയം അവൾ ഇന്ന് എനിക്ക് സ്വന്തമാണ്…പക്ഷെ മനസ്സറിഞ്ഞു സന്തോഷിക്കുന്നതിനു പകരം എന്തോ ഒന്നു ഉള്ളം നോവിക്കുന്നു…ഒരുവേള അവളുടെ പുഞ്ചിരിക്കുന്ന മുഖവും വിടർന്ന കണ്ണുകളും മനസ്സിൽ തെളിഞ്ഞതും ആ ഒരു അവസ്ഥയിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
“”””തന്റെ പെണ്ണ്….എന്റെ പ്രാണൻ….”””””……
പെട്ടന്നു തോളിൽ ഒരു കരസ്പർശം അറിഞ്ഞതും അവൻ കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി…
ദേവച്ഛനെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു..അവന്റെ വാടിയ പുഞ്ചിരി കണ്ടതും ആ അച്ഛന്റെ ഉള്ളം വിങ്ങി..
മകനെ പോലെ തന്നെ ആണ്…ശിവയേം അവനേം ഒരിക്കലും താനോ ഗീതയോ വേർതിരിച്ചു കണ്ടിട്ടില്ല..പിന്നീട് എപ്പോഴോ അവനായി തന്നെ എല്ലാത്തിനും ഒഴിഞ്ഞു മാറി…താനും ഗീതയും നിർബന്ധിച്ചിട്ട് പോലും പഠനം എല്ലാം കഴിഞ്ഞ് വന്നു ഇവിടെ നിൽക്കാതെ സ്വയം മാറിയതാണ് ഔട്ട് ഹൗസിലേക്ക്..പലപ്പോഴും ചോദിച്ചിട്ടുണ്ട് ഇവിടെ ഞങ്ങളോടൊപ്പം ഇവിടെ നിന്നുകൂടെ എന്ന്…അപ്പോഴൊക്കെ പുഞ്ചിരിയോടെ താൻ ഇവിടെ അടുത്ത തന്നെ ഇല്ലെ ഒന്ന് വിളിച്ചാൽ ഓടി വരൂലേ എന്ന് മാത്രം പറയുന്നവൻ…എന്തോ ഒന്ന് അവന്റെ മനസിനെ വല്ലാതെ നോവിക്കുന്നുണ്ട് എന്നറിയാം…അവനെ പൂർണമായി മനസ്സിലാക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയോ എന്ന് തോന്നി പോയി ദേവച്ഛന്..
“”മോന് എന്നോട് ദേഷ്യം ഉണ്ടോ….മോന്റെ ഇഷ്ടം പോലും ചോദിക്കാതെ അടിച്ചേല്പിച്ച പോലെ തോന്നുന്നുണ്ടോ ഈ വിവാഹം…..ഒരുവേള ഞാൻ ഒരു സ്വാർത്ഥൻ ആയി പോയി…സ്വന്തം മകളുടെ ഭാവി മാത്രം ഓർത്തുള്ളു…അവിടെ നിനക്കും ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം കാണും എന്ന് മനഃപൂർവം മറന്നു ഞാൻ…ആ നിമിഷം വേറെ ഒന്നും തോന്നിയില്ല എനിക്ക്..ഇങ്ങനെ ചെയ്യാൻ അല്ലാതെ..എന്നോട് ക്ഷമിക്കണം നീയ്… അത് മാത്രേ എന്നെ കൊണ്ട് ഇപ്പം ചോദിക്കാൻ കഴിയുള്ളു””….
കണ്ണുകൾ നിറച്ചു കൊണ്ട് അയാൾ അവന്റെ മുന്നിൽ കൈ കൂപ്പി…അഭി പെട്ടന്നു തന്നെ അയാളെ പുണർന്നു….കുറച്ചു നേരം അങ്ങനെ നിന്നതും അവൻ തന്നെ അകന്നു മാറി അയാളുടെ കണ്ണുകൾ തുടച്ചു….
“എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതെ ആയപ്പോ താമസിക്കാൻ വീടും പഠിക്കാൻ അവസരവും തന്നു അതിലുപരി സ്വന്തം മോനെ പോലെ തന്നെ ഈ നിമിഷം വരെ കണ്ടിട്ടുള്ളു…ഞാൻ ഈ ലോകത്തിൽ ഏറ്റവും ബഹുമാനിക്കുന്നതും കടപ്പാട് ഉള്ളതും ആയ എന്റെ ദേവച്ഛൻ…ആ ഒരു മനുഷ്യൻ എന്റെ മുന്നിൽ ഇങ്ങനെ നിന്ന് എന്നെ ചെറുതാക്കരുത്”””…..
“എന്റെ ജീവിതത്തിൽ എന്നെക്കാൾ കൂടുതൽ തീരുമാനം എടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് നിങ്ങൾക്കൊക്കെ…കാരണം ഇന്ന് ഈ കാണുന്ന അഭിയിലേക്ക് എന്നെ എത്തിച്ചത് നിങ്ങൾ ഒക്കെയാ…നിങ്ങൾ ഇല്ലാരുന്നേൽ ഒരുപക്ഷെ ഞാൻ…അവന്റെ ശബ്ദം ഇടറി പോയി””…..
അതു മനസ്സിലാക്കി ദേവച്ഛൻ അവനെ ചേർത്ത് പിടിച്ചു…
ഒരുകാര്യം ഞാൻ ഉറപ്പ് തരാം…”എന്റെ കൈ കൊണ്ട് അവളുടെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ അവൾ ഇനി തനിച്ചല്ല…എന്റെ ജീവന്റെ അവസാന ശ്വാസം വരെയും പൊതിഞ്ഞു പിടിച്ചോളാം…ഞാൻ കാരണം ഒരിക്കലും അവളുടെ കണ്ണുകൾ നിറയാൻ അനുവദിക്കില്ല””…..
അവന്റെ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പ് തോന്നി ആ അച്ഛന്…തന്റെ തീരുമാനം തെറ്റ് ആയില്ല എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയും പോലെ തോന്നി ദേവച്ഛനു….
എന്നിരുന്നാലും ദേവച്ഛന് അവനോട് ചോദിക്കാതെ ഇരിക്കാൻ ആയില്ല…തന്റെ മനസ്സിലെ സംശയം ഉറപ്പിക്കാൻ എന്നാ വണ്ണം അദ്ദേഹം അവനോട് ചോദിച്ചു…
“”നിനക്ക് അവളെ ഇഷ്ട്ടം ആയിരുന്നോ അഭി”””… ഒരുവേള ആ ചോദ്യം കേട്ടതും അവൻ ഒന്നു ഞെട്ടി…
ഇന്ന് അവളെ വിവാഹ വേഷത്തിൽ കണ്ടത് മുതൽ തന്റെ കണ്ണീർ ഒളിപ്പിക്കാൻ പാട്പ്പെടുന്നവനെ അദ്ദേഹം കണ്ടിരുന്നു. അവളുടെ കല്യാണം ഉറപ്പിച്ചത് മുതൽ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നേലും അവളെ കാണുമ്പോൾ ഉള്ള അവന്റെ കണ്ണിലെ നോവ് അതെല്ലാം കണ്ടിരുന്നു ഒരുപക്ഷെ തന്റെ തോന്നൽ ആയി കണ്ട് കണ്ടില്ല എന്ന് നടിച്ചു..
പറയ് അഭി നിനക്ക് അവളെ ഇഷ്ടം ആയിരുന്നോ. ആ കണ്ണുകളിൽ നോക്കി അവനു സത്യം പറയാതെ ഇരിക്കാൻ ആയില്ല…
“”ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോവും ഈ അഭിമന്യുവിന്റെ പ്രാണൻ ആണ് അവൾ””””
എന്നിട്ടും എന്തിനാ നീ ഇത് പറയാതെ ഇരുന്നേ ചോദിക്കാതെ ഇരിക്കാൻ ആയില്ല ദേവച്ഛനു….
“”താമസിക്കാൻ ഒരിടവും എല്ലാ ആഗ്രഹങ്ങളും പറയാതെ തന്നെ കണ്ടറിഞ്ഞു സ്വന്തം മോനെ പോലെ വളർത്തിയവരോടും സ്വന്തം പോലെ കണ്ട് എന്നെ ചേർത്തു പിടിച്ചവന്റെയും സ്നേഹവും കരുതലും എല്ലാം നഷ്ടപ്പെടുവോ അതിൽ ഉപരി നന്ദിക്കേടാകുവോ എന്നൊക്കെ ഉള്ള അപകർഷത ബോധം എല്ലാം എന്റെ ഉള്ളിൽ….
പറഞ്ഞു മുഴുവിപ്പിക്കുന്നതിനു തന്റെ കവിളിൽ ആയി ഒരുത്തന്റെ കൈ പതിഞ്ഞു..പ്രതീക്ഷിക്കാത്തത് ആയ കൊണ്ട് അഭി ഒന്ന് പിന്നിലേക്ക് വെച്ചു പോയി..എങ്കിലും ബാലൻസ് ചെയ്ത് നിന്ന് മുന്നിലേക്ക് നോക്കിയതും കണ്ടു ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ…ദേവച്ഛനും ഒരുനിമിഷം ഞെട്ടി പോയിരുന്നു…
അവന്റെ നോട്ടത്തിന് മുന്നിൽ അഭി ഒന്ന് പതറി പോയി…. വീണ്ടും അവനെ അടിക്കാൻ ആയി പോയ ശിവയെ ദേവച്ഛൻ തടഞ്ഞു…
””ശിവ എന്തായിത്….”””
അച്ഛൻ കേട്ടില്ലേ അവന്റെ പറഞ്ഞത്
നന്ദിക്കേടായി പോവും എന്ന്..ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു ഇവന്റെ കൈയിൽ എന്റെ വാവയെ ഏൽപ്പിക്കണം എന്ന്…
അഭി ഞെട്ടലോടെ അവനെ നോക്കി…
ഇവന്റെ കണ്ണുകളിൽ പലപ്പോഴായി എനിക്ക് അത് തോന്നിട്ടുണ്ട്… പക്ഷെ ഇവൻ ആയി അത് പറയാതെ ഇരുന്നപ്പോ അങ്ങനെ ഒന്നും കാണില്ല എന്ന് കരുതി, എന്റെ തോന്നൽ ആയിരിക്കും എന്ന് വെച്ചു…. കാരണം ഇവൻ എല്ലാം എന്നോട് പറയും എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നു….
ഒരു വാക്ക് ഇവൻ എന്നോട് പറഞ്ഞിരുന്നേൽ എന്റെ വാവയെ ഇവന് ഇഷ്ടം ആണ് എന്ന് പറഞ്ഞിരുന്നേൽ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരുന്നേനെ…അത്രയ്ക്കു ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നിന്റെ കൈയിൽ എന്റെ കുഞ്ഞിനെ ഏല്പിക്കാൻ… നിന്നെക്കാൾ അതിനു അർഹത വേറെ ആർക്കാടാ ഉള്ളെ…. എന്നിട്ടും നീ… ദേഷ്യത്തോടെ ആണ് തുടങ്ങിയത് എങ്കിലും അവസാനം വന്നപ്പോ അവന്റെ വാക്കുകൾ ഇടറി….
“”ശിവ …”””’
അഭി വിളിച്ചതും ചെക്കൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി…
“”പറ്റി പോയെടാ””..
“”പറ്റിപ്പോയ് പോലും ഇന്ന് അവളുടെ കല്യാണം വിശ്വയുമായി കഴിഞ്ഞിരുന്നേൽ നീ എന്ത് ചെയ്തെന്നെ””…
അവന്റെ ആ ചോദ്യത്തിന് അഭിയുടെ പക്കൽ ഉത്തരം ഇല്ലായിരുന്നു…
“”എന്തെ മോനു ഒന്നും പറയാൻ ഇല്ലെ..നിരാശകാമുകൻ കളിച്ചു നടക്കുവാരുന്നോ അതോ പോയി ആത്മഹത്യ ചെയുവാരുന്നോ””….
അഭി അവനെ ദയനീയം ആയി നോക്കി എന്നിട്ട് ദേവച്ഛനെ നോക്കി. ദേവച്ഛൻ ഇതെല്ലാം സ്വയം വരുത്തി വെച്ചതല്ലേ അനുഭവിച്ചോ ഞാൻ ഈ നാട്ടുകാരൻ അല്ല എന്നാ ഭാവത്തിൽ അവിടെ നിന്നു….
“ഇവൻ ഒന്ന് പറഞ്ഞിരുന്നേൽ ഇന്ന് ഇങ്ങനൊക്കെ ഇവിടെ നടക്കുവാരുന്നോ… പൂർണമാനസ്സോടെ തന്നെ ഇവന് തന്നെ ആദ്യമേ കൊടുക്കിലാരുന്നോ അവളെ..എന്നിട്ട് ഇവിടെ വന്ന് നിന്ന് മോങ്ങുവാ അവൻ””…
””ശിവ മതി..””
“”അല്ലേൽ തന്നെ ഓരോന്നും ആലോചിച്ചു അവൻ സങ്കടപ്പെട്ട് നിൽക്കുവാ…ഒരുപക്ഷെ അവന്റെ സ്ഥാനത്ത് ഞാൻ ആരുന്നേലും ഇങ്ങനെ തന്നെ ചെയ്യുള്ളു”””….. ഇനി നീയായി അവനെ ഓരോന്നു പറഞ്ഞു സങ്കടപെടുത്തണ്ട…എന്തായാലും ഈശ്വരൻ ആയി തന്നെ ഇവന് കൊടുത്തില്ലെ അവളെ…അതിനു മുൻപ് ഇങ്ങനൊക്കെ നടക്കണം എന്നത് ദൈവനിശ്ചയം ആയിരിക്കും”””…
ദേവച്ഛൻ അത് പറഞ്ഞതും കണ്ണും നിറച്ചു തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും ശിവ അവന്റെ അടുത്തേക്ക് ചെന്നു…
“””നിനക്ക് വേദനിച്ചോ ഞാൻ അടിച്ചത്”….
“”വേദനിക്കാതെ ഇരിക്കാൻ പൊന്നു മോൻ എന്നെ പിടിച്ചു ഉമ്മ വെച്ചത് ഒന്നുമല്ലലോ””…
ചുണ്ടുകൾ കൂർപ്പിച്ചു പറയുന്നവനെ കണ്ടതും ശിവയ്ക്ക് ചിരി വന്നു എങ്കിലും അതു പുറത്ത് കാണിക്കാതെ അവനെ പുച്ഛിച്ചു…..
“”ഞാൻ താഴേക്ക് ചെല്ലട്ടെ… രണ്ടും പെട്ടന്ന് തന്നെ വാ അങ്ങോട്ട്””..
അതും പറഞ്ഞു ദേവച്ഛൻ താഴേക്കു പോയി…
“”ശിവു സോറി ഡാ..എന്റെ ഓരോ തോന്നലുകൾ കാരണാ ഞാൻ ഇങ്ങനെ ഒക്കെ..ക്ഷമിക്കേടാ എന്നോട് പ്ലീസ്””……
കുഞ്ഞു കുട്ടികളെ പോലെ തന്നോട് സംസാരിക്കുന്നവനെ കണ്ടതും ശിവ അവനെ ഇറുകെ പുണർന്നു….
അധിക നേരം അവനോട് ദേഷ്യം കാണിക്കാൻ ശിവയ്ക്കും ആവില്ലാരുന്നു..അഭിയ്ക്ക് ഒന്ന് വേദനിച്ചാലോ നൊന്താലോ പിടയുന്നത് അവന്റെ നെഞ്ചാ….അത്രയ്ക്ക് ആത്മബന്ധം ഉണ്ട് അവർ തമ്മിൽ…അഭിയ്ക്കും തിരിച്ചും അങ്ങനെ തന്നെയാണ്…
“””എന്നോടെലും പറയരുന്നിലെ അഭി നിനക്ക്….ഞാൻ..ഞാൻ എതിർക്കും എന്ന് നിനക്ക് തോന്നിയോ…അങ്ങനെയാണോ നീ എന്നെ മനസ്സിലാക്കിയത്….നിന്നെക്കാൾ വേറെ ആർക്കടാ അവളെ സ്വന്തം ആക്കാൻ അർഹത””…..
“””നിനക്ക് അറിയോ നീ മിണ്ടുന്നില്ല…പഴയ പോലെ അവളെ നോക്കുന്നില്ല എന്നൊക്കെ പറഞ്ഞു എന്റെ അടുത്ത വന്ന് പരാതി പറഞ്ഞു എന്റെ വാവ കരയുമായിരുന്നു””…..
അഭി അവൻ പറയുന്നത് കേട്ടു നിന്നതേ ഉള്ളു…താൻ അവോയ്ഡ് ചെയ്തപ്പോൾ അവൾക്ക് എത്ര മാത്രം വേദനിച്ചു കാണും എന്ന് അവനും അറിയുന്ന കാര്യം തന്നെ ആണ്…..
“”അപ്പോഴൊക്കെ ഞാൻ നിനക്ക് ജോലീടെ തിരക്കും ടെൻഷനും കൊണ്ട് ഒക്കെ ആവും. എന്ന് പറഞ്ഞു അവളെ ആശ്വസിപ്പിക്കും…പക്ഷെ ഇത് കാരണം ആയിരുന്നോ നീ അവളെ അവഗണിച്ചതൊക്കെ”””…..
എനിക്ക് ഒരു അഹങ്കാരം ഉണ്ടായിരുന്നു നിന്നെ മറ്റാരേക്കാളും കൂടുതൽ എനിക്ക് മനസ്സിലാവും നിന്റെ ഉള്ളു എന്നൊക്കെ… പക്ഷെ അതൊക്കെ വെറുതെ ആയിരുന്നലെ…
തന്റെ തോളിൽ ഒരു നനവ് അനുഭവപെട്ടപ്പോൾ ശിവ ഞെട്ടലോടെ അഭിയെ തന്നിൽ നിന്നും അകറ്റി. അവന്റ നിറഞ്ഞ കണ്ണുകൾ കണ്ടതും ശിവയ്ക്കും സങ്കടം ആയി…..
“”ഡാ ഞാൻ നിന്നെ വേദനിപ്പിക്കാൻ പറഞ്ഞത് അല്ലെടാ””….
“””അവളെ അറിഞ്ഞു കൊണ്ട് അകറ്റുമ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ആരുന്നു…. മനഃപൂർവം തന്നെ അവഗണിച്ചതാ…. അവളുടെ നിറഞ്ഞ കണ്ണുകൾ എന്നെയും വേദനിപ്പിച്ചിരുന്നു… പക്ഷെ കണ്ടില്ലന്നു നടിച്ചു….പക്ഷെ ഉള്ളിൽ ഒരായിരം മുള്ളു കൊണ്ട് കുത്തുന്ന പോലെ ആയിരുന്നു ആ ഓരോ നിമിഷവും””…
“”പക്ഷെ ഇനി ഞാൻ കാരണം നിന്റെ വാവയുടെ കണ്ണുകൾ ഒരിക്കലും നിറയില്ല. ഇത്രയും നാൾ അവഗണിച്ചതിനും മറ്റും പകരം ആയി ഈ നെഞ്ചിലെ സ്നേഹം മുഴുവൻ ഈ ജന്മം കൊടുക്കാം ഞാൻ””….
അവന്റെ വാക്കുകളിൽ നിന്നും അവന്റെ തന്റെ വാവയെ എത്രത്തോളം പ്രണയിക്കുന്നുണ്ട് എന്ന് ശിവയ്ക്ക് മനസ്സിലായി….
ഡാ പക്ഷെ വാവ അവൾക്ക് നിന്നോട്…
അവളും എന്നെ പ്രണയിക്കുന്നുണ്ട് ശിവ…
ശിവ ചോദിക്കാൻ വന്നതും അഭി പറഞ്ഞു…
ശിവയ്ക്കും അതിൽ വലിയ ഞെട്ടൽ തോന്നിയില്ല… കാരണം അഭിയെ നോക്കുന്ന വാവയുടെ കണ്ണുകളിൽ ഉള്ള തിളക്കം താൻ കണ്ടിട്ടുണ്ട്….. പക്ഷെ ഒരു ഏട്ടൻ എന്നാ നിലയിൽ തന്റെ സഹോദരിയുടെ മനസ്സും കൂട്ടുക്കാരൻ എന്നാ നിലയിൽ തന്റെ അഭിയെ മനസ്സിലാക്കുന്നതിലും താൻ തോറ്റു പോയെന്നു തോന്നി പോയവന്…
എങ്കിലും അവളുടെ ഇഷ്ടവും മനസ്സിലാക്കിയിട്ട് അവളെ മനഃപൂർവം അവഗണിച്ചു നിരാശകാമുകൻ കളിച്ചു നടന്നവനെ ശിവ ഒന്ന് കൂർപ്പിച്ചു നോക്കി….
അഭി അവനെ നോക്കി ഒന്ന് ഇളിച്ചു 😁….
“””മ്മ് അധികം ഇളിക്കണ്ട… നേരത്തെ തന്ന പോലെ ഒരെണ്ണം കൂടെ തരും ഞാൻ… രണ്ടിനേം പിടിച്ചു നല്ല തല്ലാ തരണ്ടേ…..മനസ്സിൽ ഉള്ളത് പരസ്പരം പറയേണ്ടതിനു പകരം രണ്ടും മത്സരിച്ചു സങ്കടപ്പെട്ടു നടന്നേക്കുന്നു… ഇന്ന് തന്നെ മനസ്സിൽ ഉള്ളത് എന്താന്ന് വെച്ചാ തുറന്ന് പറഞ്ഞേക്കണം രണ്ടും”””…..
അനുസരണ ഉള്ള കുട്ടിയെ പോലെ അഭി തലയാട്ടി… ശിവയ്ക്ക് ചിരി വന്നു അവന്റെ ഭാവം കണ്ട്…
“”മ്മ്….എന്നാ അളിയൻ വാ താഴേക്ക് പോവാം നമ്മുക്ക്”””….
അപ്പോഴും അഭിയുടെ ഉള്ളിൽ പാറുവിനോട് എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന ചിന്ത ആരുന്നു….. പെണ്ണ് മിക്കവാറും കലിപ്പ് ആവും എന്നോട്…..
“”ഡാ എന്ത് ആലോചിച്ചു നിക്കുവാ വാ ഇങ്ങോട്ട്”””……
🌹🌹🌹🌹🌹🌹🌹🌹
അവർ താഴേക്ക് ചെന്നതും കണ്ടു ഗീതാമ്മയും ദേവച്ഛനും ആയി സംസാരിച്ചു നിക്കുന്നവളെ……
ഡ്രസ്സ് ഒക്കെ ചേഞ്ച് ആക്കി ഒരു ദാവണിയും ഉടുത്തു നിൽക്കുന്നവളെ കാണെ അഭിയുടെ കണ്ണുകൾ ഒന്ന് വിടർന്നു… അവന്റെ താലിയും സിന്ദൂരവും അല്ലാതെ മറ്റൊരു ചമയങ്ങളും ഇല്ലാതെ തന്നെ അവൾ അതിസുന്ദരിയായി തോന്നി അവനു….അത്രയും നേരം ഉണ്ടായ സങ്കടവും വിഷമവും എല്ലാം ഈ ഒരുവളെ കണ്ടതും ഇല്ലാതെ ആയത് അവൻ അറിഞ്ഞു….
“”ഡാ മതി എന്റെ കൊച്ചിനെ വായിനോക്കി നിന്നത്””…
അഭി അവനെ കൂർപ്പിച്ചു നോക്കി…. ശിവ അവനെ പുച്ഛിച്ചു കൊണ്ട് പാറുവിന്റെ അടുത്തേക്ക് ചെന്നു……
പിന്നെ അവർ മൂന്നാളും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം പാറു അവരെ കെട്ടി പിടിച്ചു കരഞ്ഞു…. അവൾ കരയുന്നത് കണ്ടതും അഭിയുടെ ഉള്ളം നൊന്തു……
“””എന്റെ വാവേ ഞങ്ങൾ ദേ ഈ അപ്പുറം വരെ പോവുന്നതിനു ആണോ നീ ഈ കരഞ്ഞു ബഹളം വെക്കുന്നെ…. നിനക്ക് എപ്പോ വേണേലും അങ്ങോട്ട് വരാലോ… അതു മാത്രം അല്ല ഇവിടെ നിന്നും ഒന്ന് വിളിച്ചാൽ പോലും അവിടേക്കു കേൾക്കാം””…
കളിയാക്കി പറയുന്നവനെ പെണ്ണ് ഒന്ന് കൂർപ്പിച്ചു നോക്കി… ശിവ അവളെ ചേർത്തു പിടിച്ചു…..
ദേവച്ഛനും ഗീതാമ്മയും അഭിയോട് യാത്ര പറഞ്ഞു ഇറങ്ങി…
“”അവർ ഇറങ്ങിയപ്പോ പെണ്ണ് വീണ്ടും കരയാൻ തുടങ്ങിയതും അഭി അവളെ നെഞ്ചോട് ചേർത്ത പിടിച്ചു… അവൾ കിടന്നു കുതറി എങ്കിലും അവൻ എത്രത്തോളം അവളെ തന്നിലേക്ക് ചേർത്ത പിടിക്കാവോ അത്രത്തോളം ചേർത്ത പിടിച്ചു…. ഇനി കുതറിയിട്ടും കാര്യം ഇല്ലെന്നു മനസ്സിലായതും പെണ്ണ് അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു””….
ഇത് കണ്ട ദേവച്ഛന്റെയും ഗീതാമ്മയുടേയും ശിവയുടേം മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു….
അവർ പോയതും അവൻ അവളെയും ചേർത്ത പിടിച്ചു കൊണ്ട് തന്നെ അകത്തേക്കു കയറി…. അകത്തേക്കു കയറിയതും പെണ്ണ് അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി…. പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അഭി പിന്നിലേക്ക് ഒന്ന് വെച്ച് പോയി…
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ അവന്റെ കൈയിൽ പിടിച്ചു നിർത്തി…
അവൾ തിരിഞ്ഞു നോക്കാതെ തന്നെ അങ്ങനെ നിന്നു…..
ശ്രീ പിൻ കഴുത്തിലായി പതിക്കുന്ന അവന്റെ നിശ്വാസം അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പായിച്ചു…. ഒത്തിരി നാളുകൾക്കു ശേഷം അവന്റെ ശ്രീ എന്ന വിളി കേട്ടതും പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു…..അവളുടെ കുഞ്ഞുടൽ അവന്റെ കൈക്കുള്ളിൽ ഇരുന്നു വിറച്ചു….. അവളുടെ ശരീരം ഉലയുന്നതിൽ നിന്നു അവൾ കരയുകയാണ് എന്ന് അവനു മനസ്സിലായി…..
“”””പ്ലീസ്…ഇങ്ങനെ…..കരയല്ലേ സഹിക്കുന്നില്ലെടി””””…..
അവന്റെ ശബ്ദത്തിലെ നോവ് മനസ്സിലായിട്ടും അവൾ അവനെ ഒന്ന് നോക്കിയില്ല…. അഭിയുടെ കണ്ണുകളും നിറഞ്ഞു അവളുടെ പിൻകഴുത്തിൽ അവന്റെ കണ്ണീർ തുള്ളികൾ പതിഞ്ഞു… അത് വിണിടം പൊള്ളുന്ന പോലെ തോന്നി അവൾക്ക്….
ബലമായി അവന്റെ കൈകൾ തന്നിൽ നിന്നു അയച്ചു…. തിരിഞ്ഞു അവനെ ഒന്നു നോക്കി അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് ഹൃദയത്തിൽ ശക്തമായി എന്തോ തറച്ച പോലുള്ള വേദന തോന്നിയവൾക്ക്……
പക്ഷെ ഇത്രയും കാലം തന്നെ അവഗണിച്ചതൊക്കെ ഓർക്കേ ദേഷ്യവും വാശിയും അതിലുപരി അവനോട് പരിഭവവും തോന്നി അവൾക്ക്…..
തന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം കണ്ടിട്ടുണ്ട് താൻ…. എന്നിട്ടും എന്തിനു ഇത്രയും അവഗണിച്ചു.. ഇന്ന് ഇങ്ങനൊക്കെ സംഭവിച്ചില്ലാരുന്നേൽ താൻ ഇന്ന് മറ്റൊരാളുടെ…. അവൾക്ക് അത് ഓർക്കാൻ കൂടെ പറ്റുന്നില്ലാരുന്നു…..അത്ര പെട്ടന്നു അവനോട് ക്ഷമിക്കാൻ അവൾക്കു തോന്നുന്നുണ്ടാരുന്നില്ല….
ഇനിയും അവനെ അങ്ങനെ കാണാൻ കഴിയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ അഭി വീണ്ടും കൈയിൽ പിടിച്ചു….
“”””അഭിയേട്ടാ പ്ലീസ്… എന്റെ കൈ വിട്….നിക്ക് പോണം””””…
തിരിഞ്ഞു നോക്കാതെ തന്നെ അവൾ പറഞ്ഞു…. അവന്റെ അപ്പോഴത്തെ ഭാവം എന്താ എന്ന് അവൾക്ക് കാണാതെ തന്നെ ഊഹിക്കാവുന്നത്തെ ഉണ്ടായുള്ളൂ..
അവളുടെ അഭിയേട്ടാ എന്നുള്ള വിളിയിൽ അഭി ഒന്ന് തറഞ്ഞു നിന്നു പോയി…. കണ്ണേട്ടാ എന്നല്ലാതെ കണ്ട അന്ന് മുതൽ വിളിച്ചിട്ടില്ല അവൾ…. അവന്റെ അറിയാതെ തന്നെ അവളുടെ കൈയിൽ നിന്നും അവന്റെ കൈ അയഞ്ഞു……
തുടരും…