അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി
ഒരു പകൽ പപ്പയും മമ്മിയും കൂടി പപ്പയുടെ അപ്പന്റെ ഓർമ്മ ദിവസത്തിന് പോയിരിക്കുകയായിരുന്നു
രാവിലെ മുതൽ അന്നയ്ക്ക് വയർ വേദന തുടങ്ങിയത് കൊണ്ട് അവൾ വരുന്നില്ലെന്ന് പറഞ്ഞു
പീരിയഡ് ടൈമിൽ ഇത് പതിവാണ്
കുറച്ചു കഴിഞ്ഞു ചിലപ്പോൾ തലകറങ്ങി വീഴാനും സാധ്യത ഉണ്ട്
അത് കൊണ്ട്. സാറ കൂടി കൂട്ട് നിൽക്കാൻ മമ്മി പറഞ്ഞപ്പോ അവൾ നിന്നു
നല്ല ഇടിയും മഴയും വരുന്നത് കണ്ട് തുണി വാരി പെറുക്കി കൊണ്ടിട്ടു സാറ
പിന്നെ റബ്ബർ ഷീറ്റ് ഉള്ളത് അത് കൂടി ഷെഡ്ഡിൽ കൊണ്ട് വെച്ച് തിരിച്ചു വന്നപ്പോൾ നിലത്തു രക്തത്തിൽ മുങ്ങി കിടക്കുന്ന അവളെ കണ്ട് സാറ ഞെട്ടിപ്പോയി
ചേച്ചി എന്നൊരു നിലവിളിയോടെ അവളെ ഉണർത്താൻ ശ്രമിച്ചവൾ
അവൾ ഉണരുന്നില്ല എന്ന് കണ്ടപ്പോ ഓടി അപ്പുറത്തെ വീട്ടിൽ എത്തി
വീട് പൂട്ടിക്കിടക്കുന്നു
മിനി ചേച്ചി ഒക്കെ എവിടെ പോയി
ദൈവമേ ഒരു വണ്ടി കിട്ടിയിരുന്നെങ്കിൽ
ഒരു ഓട്ടോ എങ്കിലും മതിയാരുന്നു
അവൾ വഴിയേ പോയ വാഹനങ്ങൾക്ക് കൈ കാണിച്ചു കൊണ്ട് നിന്നു
ആരും നിർത്തി കൊടുത്തില്ല
ഒരു കാർ മുന്നോട്ട് പോയിട്ട് പിന്നോക്കം വന്നു നിന്നു
ചാർലി
അവളുടെ ഉള്ളു ഒന്ന് വിറച്ചു
“എന്താ?” പരുക്കൻ സ്വരം
“ചേച്ചി… അവിടെ..ചേച്ചി “
ബാക്കി പറയാതെ അവൾ വിങ്ങികരഞ്ഞു
അവൻ ഒപ്പം ചെന്നു
ര-ക്തത്തിൽ മുങ്ങി നിലത്ത് കിടക്കുന്ന ഒരു പെൺകുട്ടി
“ഡ്രസ്സ് ഒന്ന് മാറിയിട്ട് കാറിലേക്ക് എടുക്കാം ഞാൻ കാർ ഇങ്ങോട്ട് കൊണ്ട് വരാം “
അവൻ ഇറങ്ങി പോയി
അവൾ വേഗം ഡ്രസ്സ് മാറ്റി
അഡിഷണൽ പാഡുകൾ വെച്ചു. പിന്നെ ഒരു ബാഗിൽ എന്തൊക്കെയോ കുത്തി നിറച്ചു. മേശവലിപ്പിൽ കാശൊന്നും ഉണ്ടായിരുന്നില്ല. നുള്ളി പെറുക്കി അമ്പത് രൂപ കിട്ടി
അതും എടുത്തു
ചാർളിയും അവളും കൂടി അന്നയെ കാറിൽ കയറ്റി
മഴ അതിശക്തമായി
മരങ്ങൾ കടപുഴകി വീണു കിടക്കുന്നു
കണ്ണ് കാണാതെ ഇവനെങ്ങനെ ഡ്രൈവ് ചെയ്യുന്നു എന്ന് ഓർത്ത് അവൾ ഇരുന്നു
അതിശക്തമായ കാറ്റ്
ലിസി ഹോസ്പിറ്റലിലേക്ക് കാർ ഓടിച്ചു കയറ്റി ചാർലി
“ഗവണ്മെന്റ് ആശുപത്രിയിൽ മതിയായിരുന്നു. കാശൊന്നും എടുത്തിട്ടില്ല “
“നിന്റെ അപ്പനും അമ്മേമൊക്കെ ച-ത്തു പോയോ? അവരെ വിളിച്ചു വേഗം വരാൻ പറ “
സാറ ചൂളിപ്പോയി
എത്ര നികൃഷ്ടമായ സംസാരം
“അവർ നാളെയെ വരു. പാലായിൽ കുടുംബവീട്ടിൽ പോയതാ “
“വിളിച്ചു പറയടി ഫോൺ ഇല്ലേ?”
അവൾക്ക് തൊലി പൊളിഞ്ഞു പോകുന്ന പോലെ തോന്നി
ഇതിനിടക്ക് അന്നയെ വഹിച്ചു കൊണ്ടുള്ള സ്ട്രെക്ച്ചർ casuality യിലേക്ക് പോയിരുന്നു
“ഫോൺ ഇല്ല”
“ഇന്നാ വിളിച്ചോ “
“പപ്പയ്ക്ക് ഫോൺ ഇല്ല”
അവൾ മെല്ലെ പറഞ്ഞു
“നാശം പിടിക്കാൻ. എന്താന്ന് വെച്ചാ ചെയ്യ് ഞാൻ പോവാ “
അവൻ തിരിഞ്ഞു
“ആരാ ഈ. കുട്ടിയുടെ കൂടെ വന്നത്? ഡോക്ടർ വിളിക്കുന്നു”
അവൾ കൂടെ ചെന്നു
“നിങ്ങളിത് എങ്ങോട്ട് പോവാ. ഡോക്ടർ വിളിക്കുന്നു സീരിയസ് ആണ് “
നേഴ്സ് ചാർളിയോട് പറഞ്ഞു
ചാർലി രൂക്ഷമായി സാറയെ നോക്കി പിന്നെ ഒപ്പം ചെന്നു
“ഇരിക്ക്. ഭർത്താവ് ആണോ?”
“അല്ല അയല്പക്കത്തെ ചേട്ടൻ ആണ് “
അവന്റെ മുഖം ഇരുണ്ടത് കണ്ട് സാറ പെട്ടെന്ന് പറഞ്ഞു
“ആ കുട്ടിയുടെ?”
“അനിയത്തി “
“ആ കുട്ടിയുടെ ഭർത്താവ് വരാൻ പറയ് “
“അയ്യോ ഡോക്ടറെ ചേച്ചി കല്യാണം കഴിച്ചിട്ടില്ല “
ഡോക്ടർ ഒന്ന് അമ്പരന്ന പോലെ തോന്നി
“മോൾക്ക്. എത്ര വയസ്സായി?”
“പതിനേട്ട് കഴിഞ്ഞു “
“ഇയാളെ വിശ്വസിക്കാമോ?”
അവൾ പേടിയോടെ അവനെ നോക്കി
“നിങ്ങൾ കാര്യം പറ “
അവൻ പെട്ടെന്ന് പറഞ്ഞു
“അച്ഛനോ അമ്മയോ എത്രയും പെട്ടെന്ന് വരാൻ പറയണം “
അവൾ പേടി കിട്ടിയ പോലെ വിളറി
“അവർ പാലായ്ക്ക് പോയി. നാളെയെ വരു, എന്താ ഡോക്ടറെ എന്റെ ചേച്ചിക്ക്.. എല്ലാ മാസവും ഇത് വരുമ്പോൾ ഇങ്ങനെ ബ്ലീഡിങ് ഉണ്ടാകാറുണ്ട്.. അത്രല്ലേ ഉള്ളു?”
അവർ നിസ്സഹായതയോടെ ആ മുഖത്ത് നോക്കി
പിന്നെ ചാർളിയെയും
“ഒ നെഗറ്റീവ് ബ്ലഡ് വേണം. കുറച്ചു കൂടുതൽ വേണം.. “
“എന്താ കാര്യം എന്ന് അറിയണം “
അവൻ തീർത്തു പറഞ്ഞു
“അത്.. പറയാൻ പറ്റില്ല “
“എന്നാ പിന്നെ ബ്ലഡ് ഒക്കെ ഇവളും നിങ്ങളും കൂടിയങ്ങ് അറേഞ്ച് ചെയ്യ്. ഞാൻ പോവാ. എനിക്കിതിന്റെ കാര്യം ഒന്നുമില്ല. നടുറോഡിൽ നിന്നു കൈ കാണിച്ചപ്പോൾ നിർത്തി പോയി. അതിനു ഇത്രയും വലിയ ശിക്ഷ വേണ്ട “
“എന്റെ പൊന്ന് സഹോദരാ ആ കൊച്ച് മരിച്ചു പോകും പ്ലീസ് “
“അത് കൊള്ളാം. എത്ര പേര് മരിക്കുന്നു അങ്ങനെ ഒരാള് കൂടി. എനിക്കു എന്താ? നിങ്ങൾ കാര്യം പറയുവാണെങ്കിൽ ഞാൻ നോക്കാം ഇല്ലെങ്കിൽ ഞാൻ പോകും “
സാറ എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു
“അ-ബോർഷൻ നടന്നിട്ടുണ്ട്. ബ്ലീ-ഡിങ് നിക്കുന്നില്ല. എവിടെ ആണ് അബോർഷൻ നടത്തിയത്?”
സാറയുടെ കണ്ണുകൾ തുറിച്ചു
കരയാൻ മറന്ന് ശ്വാസം വിലങ്ങി അവൾ നിന്നു പോയി
ചാർലി പുറത്തേക്ക് ഇറങ്ങി
“മോൾക്ക് മനസ്സിലായോ?”
അവൾ കണ്ണീരോടെ തലയാട്ടി
“എങ്ങനെ എങ്കിലും അയാളുടെ കാല് പിടിച്ചു കുറച്ചു രക്തം അറേഞ്ച് ചെയ്യ് “
അവൾ വെളിയിൽ ഇറങ്ങി
ചാർലി പോകാൻ ഒരുങ്ങുന്ന കണ്ട് അവൾ ഓടി അടുത്ത് ചെന്നു
“പോകല്ലേ പ്ലീസ് ഒന്ന് സഹായിക്കണേ. എനിക്കു ഇവിടെ ആരെയും അറിഞ്ഞൂടാ. ബ്ലഡ് അറേഞ്ച് ചെയ്തു തരാമോ.. കാശ്..അവൾ മാല ഊരിയെടുത്തു. ഇതെടുത്തോ.. ഇത് പോരെങ്കിൽ അവൾ വളകൾ ഊരി
“കണ്ടവന്റെ കൂടെ കിടന്നു ഗർഭം ഉണ്ടാക്കിട്ട് കർത്താവിനു നിരക്കാത്തത് ചെയ്തതിന്റെ കൂലി ആണെടി ഇത്..ഇതിനു ഓശാന പാടാൻ ചാർളിയെ കിട്ടുകേല..”
സാറ പെട്ടെന്ന് തൊഴുതു
“പ്ലീസ് കൈ വിടരുത്.. എന്റെ ചേച്ചി മരിച്ചു പോം..നിങ്ങൾക്കും പെങ്ങന്മാർ ഇല്ലേ?”
“എന്റെ പെങ്ങന്മാർ കാശിനും സുഖത്തിനും വേണ്ടി ദൈവത്തിനു നിരക്കാത്തത് ചെയ്തിട്ടില്ല. നിന്റെ ചേച്ചി ചാകുന്നതാ നല്ലത്.”
അവൻ പുറത്തോട്ട് ഇറങ്ങി
പിന്നിൽ പൊട്ടിക്കരച്ചിൽ കേട്ടപ്പോ അവൻ അറിയാതെ നിന്നു പോയി
തനിക്കുമുണ്ട് പെങ്ങന്മാർ
ഇതൊരു കൊച്ചു പെണ്ണാണ്
അതിനു ഒന്നും അറിയുകയുമില്ല
അവൻ ആരെയൊക്കെയോ വിളിച്ചു ബ്ലഡ് എത്തിച്ചു
സാറ വിങ്ങി കരഞ്ഞു കൊണ്ടിരുന്നു
ചാർലി അവളുടെ അടുത്ത് ചെന്നു
“ഞാൻ പോവാ… ഇതാണ് എന്റെ നമ്പർ. ഇവിടെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാ മതി “
അവൾ അത് വാങ്ങി
പിന്നെ തൊഴുതു
“നന്ദിയുണ്ട്.. മറക്കുകേലാ… കാശ് എങ്ങനെ എങ്കിലും തന്നോളാം. പപ്പാ ഒന്ന് വന്നോട്ടെ “
“കാശ് തന്നില്ലെങ്കിലും കുഴപ്പമില്ല. ചേച്ചിയുടെ സ്വഭാവം കണ്ടു പഠിക്കാതിരുന്നാ മതി. അല്ലെങ്കിൽ ആർക്ക് അറിയാം പെണ്ണ് അല്ലെ
വർഗം ” സാറ കുനിഞ്ഞു നിന്നു
ഒന്നും പറയാനില്ല
ഒന്നും
ദൈവമേ പാതാളത്തിലേക്ക് താഴ്ന്നു പോയെങ്കിൽ
അവൾ ആ ഫോൺ നമ്പർ എഴുതിയ കടലാസ് ചുരുട്ടി
“മറുപടി പറയാൻ അറിയാം എനിക്ക്. പക്ഷെ നിങ്ങൾ ഈ രാത്രി എനിക്കു കൂട്ട് നിന്നു. ഉപകാരം ചെയ്തു. ആ നന്ദി ഉണ്ട്.. അത് കൊണ്ട് മാത്രം ഇതിനൊന്നും എന്റെ പക്കൽ മറുപടി ഇല്ല. എല്ലാരും ഒരു പോലെയല്ല..”
അവൾ കണ്ണ് തുടച്ചു
“വലിയ സദാചാരമൊന്നും പറയണ്ടടി. വേ-ശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയുള്ളു അത്.കേൾക്കാൻ ഒരു സുഖവുമില്ല.. നിയൊക്കെ എങ്ങനെ എങ്കിലും പിഴച്ചു പൊ. എനിക്കന്താ?”
അവൻ പോയി
ഹൃദയം പൊട്ടിപ്പോകുന്ന വേദനയോടെ സാറ ആ ആശുപത്രിയിൽ നിന്നു
തുടരും…..