നിന്നെയും കാത്ത്, ഭാഗം 20 – എഴുത്ത്: മിത്ര വിന്ദ

ഭദ്രൻ പോയതിനു പിന്നാലെ നന്ദന പതിയെ വാതിലു തുറന്നു വെളിയിലേയ്ക്ക് ഇറങ്ങി. നേരം വെളുത്തു വരുന്നതേ ഒള്ളു. അവിടെ ആരും ഉണർന്നിട്ടില്ലയിരുന്നു..അതുകൊണ്ട് അവള് തിരികെ മുറിയിലേക്ക് തന്നെ കയറിപോന്നു. കുറച്ചു സമയം കൂടെ തറയിൽ വിരിച്ച ബെഡ്ഷീറ്റിൽ വെറുത ചടഞ്ഞു കൂടി ഇരുന്നു..

എത്രമാത്രം സ്നേഹിച്ചത് ആയിരുന്നു വരുണിനെ… അതും ആത്മാർത്ഥമായിട്ട്… ചതിക്കാൻ ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയത് അല്ല…. വീടും വീട്ടുകാരെയും ഒക്കെ ഉപേക്ഷിച്ചു കൊണ്ട് ഇറങ്ങി പോന്നതാ…അവൻ ഒറ്റ ഒരാള് കാരണം ആണ് തന്റെ ജീവിതം ഇങ്ങനെ കീഴ്മേൽ മറിഞ്ഞത്…

മിഴികൾ നിറയുക ആണ്… അവളോട് ഉള്ള വാശി തീർക്കാൻ എന്ന പോൽ…

അപ്പുറത്ത് എവിടെയൊ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കൊണ്ട് നന്ദു വേഗം എഴുന്നേറ്റു. ചെന്നു നോക്കിയപ്പോൾ മിന്നു ആണ്.

ആഹ് ചേച്ചി….. ഗുഡ് മോണിംഗ്.ചിരിച്ചു കൊണ്ട് മിന്നു അവളുടെ അടുത്തേക്ക് വന്നു.

ഗുഡ് മോണിംഗ്…

അവളും തിരികെ മിന്നുവിനെ നോക്കി ചിരിച്ചു…

“എനിക്ക് ഇന്ന് മന്ത്‌ലി എക്സാം തുടങ്ങുവാ ചേച്ചി.. കുറച്ചു പോർഷൻ പഠിച്ചു തീരാൻ ഉണ്ട്.. “

“ആണോ… എന്നാൽ പിന്നെ സമയം കളയാതെ വേഗംപോയി ഇരുന്നു പഠിയ്ക്ക് കേട്ടോ..”

“ഹ്മ്മ്… ചേച്ചി എന്തിനാ ഇപ്പോളെ എഴുന്നേറ്റത്, കുറച്ചു സമയം കൂടി കിടക്കാൻ വയ്യാരുന്നോ “

“ഭദ്രേട്ടൻ കാലത്തെ എഴുന്നേറ്റു പോയി.. പിന്നേ എനിക്കും കിടക്കാൻ തോന്നിയില്ല.”

“ആഹ്, ഏട്ടൻ പോയോ… എന്നാൽ പിന്നെ ചേച്ചി വാ, ഞാൻ കട്ടൻ ചായ വെച്ച് തരാം…”

എന്ന് പറഞ്ഞു കൊണ്ട് മിന്നു അടുക്കളയിലേയ്ക്ക് പോയി.

നന്ദനയ്ക്ക് പല്ല് തേയ്ക്കൻ ബ്രെഷ് ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് മിന്നു എടുത്തു കൊടുത്ത കുറച്ചു ഉമ്മിക്കരി കൈ വെള്ളയിലേക്ക് എടുത്തു കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി പോയി..

കാപ്പിയ്ക്ക് വെള്ളമെടുത്തു അടുപ്പത്തു വെച്ചപ്പോൾ ആയിരുന്നു ഗീതമ്മ ഉണർന്ന് വന്നത്.

നന്ദനയെ കണ്ടതും അവർ ഒന്ന് പാളി നോക്കിയ ശേഷം മുഖം തിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി.

“മിന്നു “

“എന്താ ചേച്ചി “

” ചൂല് എവിടെയാ ഇരിക്കുന്നത്, ഞാൻ പെട്ടെന്ന് പോയി മുറ്റം ഒക്കെ ഒന്ന് അടിച്ചു വാരി വരാം “

” ഇപ്പോൾ തൽക്കാലം ചേച്ചി ഈ മഞ്ഞു കൊള്ളാനായി മുറ്റത്തേക്ക് ഇറങ്ങേണ്ട… അതൊക്കെ അമ്മു ചേച്ചി ഉണർന്നു കഴിഞ്ഞ് അടിച്ചു വാരിക്കോളും… “

മിന്നു അവളുടെ കയ്യിലേക്ക് ഒരു ഗ്ലാസ് കട്ടൻ ചായ കൊടുത്തു കൊണ്ട് പറഞ്ഞു.

“എനിക്ക് അങ്ങനെ കുഴപ്പമില്ല മിന്നു… വീട്ടിലും ഞാൻ നേരത്തെ ഉണർന്നു മുറ്റം അടിയ്ക്കുന്നത് ആണ്…”

ചായ പെട്ടന്ന് കുടിച്ചു മതിയാക്കിയ ശേഷം നന്ദന മുറ്റത്തൂടെ ഒക്കെ ഒന്ന് വട്ടം ചുറ്റിയ ശേഷം ആട്ടിൻ കൂടിന്റെപിന്നിൽ നിന്നും ചൂല് കണ്ടു പിടിച്ചു.

എന്നിട്ട് വേഗം തന്നെ എല്ലാം അടിച്ചു വാരികൂട്ടി..

“ശോ… ഈ ചേച്ചി… ഞാൻ എത്ര പറഞ്ഞത് ആണ് മുറ്റം അടിച്ചു വാരണ്ടയെന്നു.. അതെങ്ങനാ പറഞ്ഞാൽ ഒന്ന് കേൾക്കണ്ടേ…. ജലദോഷo വെല്ലോം പിടിച്ചാല് ഏട്ടൻ എന്നേ ഇവിടെന്നു പറപ്പിക്കും….”

“മിന്നു പോയിരിന്നു വേഗം പഠിച്ചു തീർത്തോ… ഇപ്പോൾ തന്നെ സ്കൂളിൽ പോകാറാവും കേട്ടോ “

നന്ദു കണ്ണുരുട്ടി കാണിച്ചതും മിന്നു പൊട്ടിച്ചിരിച്ചു.

“എന്നതാടി ഇവിടെ ഒരു ബഹളം… നല്ല അടിടെ കുറവ് ഉണ്ട് നിനക്ക് കെട്ടോ, വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ “

ഗീതമ്മ ഇറങ്ങി വന്നു ദേഷ്യത്തിൽ മകളെ നോക്കിയതും മിന്നു അകത്തേക്ക് വലിഞ്ഞു.

മുറ്റം ഒക്കെ അടിച്ചു വാരിയ ശേഷം നന്ദു കാലും മുഖവും കഴുകി അകത്തേക്ക് കയറി വന്നു.

“ചേച്ചിയ്ക്ക് പുട്ട് ഇഷ്ടം ആണോ…”

അടുക്കളയിലേക്ക് ചെന്ന അവളോട് അമ്മു ചോദിച്ചു.

“ഹ്മ്മ്…..”

ഗീതമ്മ നിൽക്കുന്നത് കൊണ്ട് അവൾ ശബ്ദം താഴ്ത്തി മൂളി..നാളികേരം ചിരകാൻ തുടങ്ങുകയായിരുന്നു അമ്മു..

“അമ്മു പോയിരിന്നു പഠിച്ചോ.. ഇത് ഞാൻ ചിരകിക്കോളം…”

നന്ദന മെല്ലെ പറഞ്ഞു.

അതൊന്നും സാരമില്ല ചേച്ചി… ചേച്ചി ഇവിടെ വന്നു ഇരിക്കു.. നമ്മൾക്ക് കുറച്ചു വർത്താനം ഒക്കെ പറയാം…

അമ്മു വിളിച്ചതും നന്ദു പേടിയോടെ ഗീതമ്മയെ നോക്കി.

“എന്റെ ചേച്ചിപ്പെണ്ണേ ഇങ്ങനെ പേടിക്കല്ലേ.. ഈ അമ്മ വെറും പാവമാണന്നേ….”

അവൾ അത് പറഞ്ഞപ്പോൾ ഗീതമ്മ വെളിയിലേക്ക് ഇറങ്ങി പോയിരുന്ന്.

അത് കണ്ടപ്പോൾ ആണ് നന്ദു ശ്വാസം വിട്ടത് എന്ന് വേണം പറയാൻ..

അവൾ ഓടി ചെന്നു അമ്മുന്റെ കൈയിൽ നിന്നും നാളികേരം പിടിച്ചു വാങ്ങി,,
അമ്മുസ് പോയി വായിച്ചു പഠിക്ക്, ഇത് ഞാൻ ചെയ്തോളാം കേട്ടോ..

അവൾ അമ്മുനെ നിർബന്ധിച്ചു പറഞ്ഞു വിട്ട ശേഷം അത് മുഴുവൻ ചിരകി വെച്ച്.

ഗീതമ്മ കയറി വന്നപ്പോഴേക്കും അവര് എടുത്തു വെച്ച പുട്ടിന്റെ പൊടി എല്ലാം നാളികേരവും ഉപ്പും ചേർത്തു ചെറു ചൂടു വെള്ളത്തിൽ നന്ദു നനച്ചു വെച്ചിട്ടുണ്ട്.

അവരെ കണ്ടതും അവള് പെട്ടന്നു അടുക്കള വിട്ടു ഇറങ്ങി പോയിരുന്നു.

എട്ടര ആയപ്പോൾ, കുട്ടികൾ രണ്ടാളും കൂടി പോയതും,നന്ദനക്ക് ആകെ ഒറ്റപ്പെട്ടത് പോലെ തോന്നി.. ഗീതമ്മ ആണെങ്കിൽ ആടുകളെയും അഴിച്ചു കൊണ്ട് തൊടിയിലേക്ക് ഇറങ്ങി പോകുന്നത് അവൾ കണ്ടിരുന്നു. തിരികെ മുറിയിലേക്ക് കയറി വന്ന ശേഷം ഭദ്രൻ മാറി ഇട്ടിട്ട് പോയ ഷർട്ടുകളും മുണ്ടും ഒക്കെ എടുത്തു കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി.. നനച്ചിടാൻ വേണ്ടി…അലക്കു കല്ലിന്റെ കീഴെ കൊണ്ടുപോയി തുണികൾ ഒക്കെ ഇട്ട ശേഷം, അവള് രണ്ടു ബക്കറ്റ് എടുത്തു കിണറ്റിന്റെ കരയിലേക്ക് പോയി.. വെള്ളം എല്ലാം കോരി നിറച്ചു കൊണ്ട് വന്ന ശേഷം തുണി എല്ലാം അലക്കി പിഴിഞ്ഞ് വിരിച്ചു.. അമ്മുവും മിന്നുവും ഒക്കെ കുളി കഴിഞ്ഞ ശേഷം തുണി ഒക്കെ നനച്ചു ഇട്ടാണ് പോയിരുന്നത്. അതുകൊണ്ട് നന്ദുവിന് ഭദ്രനും താനും മാറിയ തുണികൾ മാത്രം നനച്ചാൽ മതിയായിരുന്നു.

അലക്കി വിരിച്ചു കഴിഞ്ഞു തിരിഞ്ഞപ്പോൾ ആയിരുന്നു ഭദ്രൻറെ ബൈക്ക് മുറ്റത്തു വന്നു നിന്നത്.

ഒരു ചെറിയ കവറിൽ എന്തോ സാധനം എടുത്തു കൊണ്ട് അവൻ നന്ദു വിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട് അകത്തേക്ക് കയറി പോയി.. അടുക്കളയിൽ എന്തൊക്കയോ ശബ്ദം കേൾക്കുന്നുണ്ട്. അല്പം അറച്ചാണ് എങ്കിൽപോലും നന്ദു അവിടേക്ക് ചെന്നു.

ഒരു പ്ലേറ്റിൽ പുട്ടും പഴവും എടുത്തു കഴിച്ചു കൊണ്ട് ഇരിക്കുന്ന ഭദ്രനെ ആയിരുന്നു അവൾ അവിടെ കണ്ടത്.

കുറച്ചു നിമിഷങ്ങൾ അവിടെ നിന്നിട്ട് നന്ദന ഉമ്മറത്തേയ്ക്ക് പോന്നു.

ആ പെണ്ണ് വല്ലതും കഴിച്ചോ ആവോ, നീ അവളെ കൂടെ വിളിച്ചു ഇരുത്തി കഴിക്കെടാ..

പിന്നാംപുറത്ത് കൂടി കയറി വന്ന ഗീതമ്മ മകനോട് പിറു പിറുത്തു എങ്കിലും ഭദ്രൻ അവളെ വിളിക്കാൻ ഒന്നും കൂട്ടാക്കിയില്ല. കൈ കഴുകിയ ശേഷം കാവി മുണ്ടിന്റെ കോത്തല ഉയർത്തി അതിലേക്ക് തുടച്ചു കൊണ്ട് അവൻ മുറിയിലേക്ക് കയറി വന്നു.

കട്ടിലിൽ ഇരിക്കുകയായിരുന്ന നന്ദു വേഗം എഴുന്നേറ്റു.

“നിന്നേ അമ്മ വിളിക്കുന്നുണ്ട്….”

അവൻ പറഞ്ഞതും നന്ദു മുഖം കുനിച്ചു കൊണ്ട് ഇറങ്ങി പോയിരുന്നു.

“അമ്മേ…..എന്നേ വിളിച്ചോ…”

അരഭിത്തിയിൽ ഇരുന്നു ആരെയോ ഫോൺ വിളിക്കാൻ വേണ്ടി നമ്പർ തിരയുകയാണ്, ഗീതമ്മ..

“ആഹ് നീ കാപ്പി കുടിച്ചാരുന്നോ…”

ഫോണിലേക്ക് നോക്കി കൊണ്ട് അവർ ചോദിച്ചു.

“ഇല്ല… അമ്മയും വാ, നമ്മൾക്ക് ഒരുമിച്ചു കഴിക്കാം “

വിക്കി വിക്കിയാണ് അവൾ അവരെ നോക്കിയത്.

“ആഹ്, ഞാൻ വന്നേക്കാം, നന്ദന പോയി ഇരുന്നോളു…”

അവർ അത്രയും പറഞ്ഞതും സന്തോഷം കൊണ്ട് അവളുടെ ഹൃദയം വെമ്പി എന്ന് വേണം പറയാൻ…

ഓടി ചെന്നു അവർക്ക് വേണ്ടിയുള്ള ഭക്ഷണം കൂടെ എടുത്തു മേശമേൽ വെച്ചിട്ട് അവൾ ഗീതമ്മയെ നോക്കി ഇരുന്നു…

എടാ ഭദ്രാ… ഈ ഫോണിലു പൈസ ഇല്ലേന്ന് നോക്കിയേ, വിളിച്ചിട്ട് കിട്ടുന്നില്ലലോ…

“ആഹ് നോക്കാം, അത് അവിടെ വെച്ചേക്ക്…..ഞാൻ നോക്കിയേക്കാം “

ഒരു മാസം ആയില്ലെന്ന് തോന്നുന്നു ചാർജ് ചെയ്തിട്ട്, ഇത്ര പെട്ടന്ന് പൈസ തീർന്നോ ആവോ.. ആരോടെന്നല്ലാതെ പറഞ്ഞു കൊണ്ട് ഗീതമ്മ വന്നു നന്ദനയുടെ അടുത്ത് ഇരുന്നു.

അരക്കുറ്റി പുട്ട് പോലും അവൾ എടുത്തിരുന്നില്ല. അത് കണ്ടതും അവര് കുറച്ചു കൂടി എടുത്തു നന്ദുവിന്റെ പാത്രത്തിലേക്ക് ഇട്ടു.

“അയ്യോ അമ്മേ…. എനിക്ക് ഇത്രയും വേണ്ടായിരുന്നു…”

“ആഹ് അത് കഴിക്ക്…. കുറച്ചു അല്ലേ എടുത്തൊള്ളൂ “

അപ്പോളേക്കും ഭദ്രൻ എഴുനേറ്റ് അമ്മയുടെ അടുത്തേക്ക് വന്നിരിന്നു.

“റേഞ്ച് ഇല്ലാഞ്ഞിട്ടാ.. ഇപ്പോ ശരിയായി…. ഇതാ ഫോണ് “

അവൻ അമ്മയുടെ കൈലേക്ക് ഫോൺ കൊടുത്തു.

നിശബ്ദമായി ഇരുന്ന് കൊണ്ട് നന്ദു കഴിച്ചത്.

ഗീതമ്മയും മകനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട് എങ്കിലും നന്ദു അതൊന്നും കേൾക്കുക കൂടി ഉണ്ടായിരുന്നില്ല.. കാരണം അവളുടെ മനം മറ്റെവിടെയോ ഞാണ് പൊട്ടിയ പട്ടം കണക്കെ പറന്നു നടന്നു.

*************

നന്ദന യുടെ സർട്ടിഫിക്കറ്റ്സ് എടുത്ത ശേഷം പെട്ടന്ന് തിരികെ വരാം എന്ന് പറഞ്ഞു ആണ് ഭദ്രൻ ഒരുങ്ങി ഇറങ്ങിയത്.

കാവി മുണ്ടും ഒരു ഷർട്ടും..അതാണ് അവന്റെ പതിവ് വേഷം.

നന്ദു കുളി ഒക്കെ കഴിഞ്ഞു ഒരു ചുരിദാർ മാറ്റി ധരിച്ചു.

ഒരു ചീർപ്പ് കൊണ്ട് മുടി ചീകി, കുളി പിന്നൽ പിന്നി ഇട്ടു.

പൌഡറും പൊട്ടും അവിടെ ഇല്ലായിരുന്നത് കൊണ്ട് അവൾക്കു പ്രത്യേക ചമയങ്ങൾ ഒന്നും തന്നെ ഇല്ല…

ഇറങ്ങി വെളിയിലേക്ക് വന്നപ്പോൾ ഗീതമ്മ നിൽക്കുന്നത് കണ്ടു.

തിരിച്ചു പോരുമ്പോൾ ഒരു സിന്ദൂരം കൂടി മേടിച്ചോണ്ട് വാ കേട്ടോ… കല്യാണം കഴിഞ്ഞ ഉടനെ ഇങ്ങനെ നെറുക ഒഴിഞ്ഞു കിടക്കുന്നത് ഐശ്വര്യക്കേടാ…

അവർ അത് പറയുകയും നന്ദന തല കുലുക്കി..

പോയിട്ട് വരാം അമ്മേ….അവൾ സാവധാനം പറഞ്ഞു.

ഹ്മ്മ്…

ഒന്നു മൂളിയ ശേഷം അവർ വേഗം തന്റെ കൈ തണ്ടയിൽ കിടന്ന വള ഊരി അവൾക്ക് നീട്ടി.

ഇത് ഇട്ടോണ്ട് പൊയ്ക്കോ.. ചുമ്മാ, ഇങ്ങനെ പോകുന്നത് നാണം ആകും…

അതൊന്നും വേണ്ടമ്മേ…. അമ്മ അത് കൈയിൽ ഇടാൻ നോക്ക്, നന്ദന ഇറങ്ങി വാടി, നേരം പോകുന്നു..

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ഭദ്രൻ അല്പം ഉറക്കെ പറഞ്ഞു.

ഗീതമ്മയെ ഒന്നൂടെ നോക്കിയിട്ട് ഒന്നും പറയാതെ കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി പോയിരിന്നു.

വേലിപ്പത്തലും കടന്നു ബൈക്ക് പോകുന്നത് കണ്ടതും ഗീതമ്മ അകത്തേക്ക് കയറി പോയി.

ഇടയ്ക്ക് ഒരു ബസ് വന്നപ്പോൾ ഭദ്രൻ ചെറുതായി ഒന്നു ബൈക്ക് വെട്ടിച്ചതും, നന്ദന അവന്റെ തോളിലേക്ക് അള്ളി പിടിച്ചു.

തൊടാതേം പിടിക്കാതേം ഇരിക്കാൻ അറിയില്ലേ നിനക്ക്, ഓഹ് എക്സ്പീരിയൻസ് ഇങ്ങനെ ആവും അല്ലേ…

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൻ മുഖം തിരിച്ചതും നന്ദു വേഗം തന്നെ അവന്റെ തോളിൽ നിന്നും കൈ പിൻ വലിച്ചു.

വായിച്ചിട്ട് രണ്ട് വാക്ക് പറഞ്ഞു പോണേ.. 😘😘😘