സൂര്യാസ്തമയം കാണുകയായിരുന്നു അവർ
“ഭൂമിയിൽ ഒരു പോയിന്റിൽ നിന്നാൽ സൺസെറ്റും സൺറൈസും കാണുന്ന ഒരേയൊരു പോയിന്റ് ഇതാണ്. കന്യാകുമാരി. രണ്ടും കാണാൻ പറ്റുന്ന മറ്റൊരു പോയിന്റും ഈ ഭൂമിയിൽ ഇല്ല. അത് കൊണ്ട് തന്നെ ഇത് വളരെ സ്പെഷ്യൽ ആണ് “
ചന്തു പറയുകയായിരുന്നു. അത് അവർക്ക് പുതിയ അറിവുമായിരുന്നു. രാത്രി ആയപ്പോൾ ഭക്ഷണം കഴിഞ്ഞു അവർ റൂമിലേക്ക് പോയി
ജനാലയിലൂടെ കടൽ നോക്കി നിൽക്കുകയാണ് ശ്രീ. ചന്തു പിന്നിൽ നിന്ന് മെല്ലെ പുണർന്ന് കാതിൽ ഒന്ന് കടിച്ചു. ശ്രീക്ക് കുളിർന്നു. അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് മുഖത്തോട്ട് നോക്കി
പ്രണയത്തിന്റെ കടൽ…
“ocean of love “അവൻ മന്ത്രിച്ചു കൊണ്ടാ കണ്ണുകളിൽ ചുംബിച്ചു
ശ്രീ അവനെ കെട്ടിപ്പുണർന്നു
അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു. പിന്നെ കോരിയെടുത്തു ബെഡിലേക്ക്…ചുംബനങ്ങളിൽ തളർന്ന ശ്രീയുടെ മുഖത്തേക്ക് അവൻ നോക്കി
ശ്രീ ആ മുഖം അവളുടെ ഉടലിലേക്ക് വലിച്ചടുപ്പിച്ചു. അവന്റെ ഉടലും മുഖവും അവളെ പൊതിഞ്ഞു. പ്രണയത്തിന്റെ കടും നിറങ്ങൾ ചേർത്ത ഒരു പെയിന്റിംഗ് പോലെ അവൾ..ചന്തുവിന്റെ ഓരോ ചുംബനങ്ങളിലും പൂത്തു തളിർത്തു…
തന്നേ തിരയുന്ന, തന്നെ അറിയുന്ന അവനിലേക്ക് അവന് കാണാവുന്ന കണ്ണാടിയായവൾ
“എന്റെ ശ്രീ…”
അവൻ ആവേശത്തോടെ അവളിൽ ലയിച്ചു ചേരുമ്പോൾ മന്ത്രിച്ചു കൊണ്ടിരുന്നു
അനുരാഗത്തിന്റെ മഴക്കാടുകളിൽ അവരിരുവരും മാത്രം ഉള്ള ആ സ്വർഗ്ഗഭൂമിയിൽ പരസ്പരം നുകർന്ന് പുണർന്ന് അനുഭവിച്ച്…
പ്രണയം പൂക്കുന്ന മഴക്കാടുകൾ…ഒടുവിൽ അവനവളുടെ മിഴികളിലേക്ക് നോക്കി
ശ്രീ അവനെ നോക്കിക്കിടക്കുകയായിരുന്നു
“എന്നിലേക്ക് വരാനുള്ള അനുവാദം വാക്കുകൾ കൊണ്ട് ചോദിക്കണ്ട എന്ന് ഇപ്പൊ എന്റെ ചന്തുവേട്ടന് മനസിലായില്ലേ?”
അവൻ ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു
“you are awsom… just awsom…”
അവൻ പിറുപിറുത്തു
“മതിയാവുന്നില്ല ശ്രീ.. നിന്നേ അറിഞ്ഞേനിക്ക് മതിയാവുന്നില്ല…”
അവൾ കുസൃതിയിൽ ചിരിച്ചു
“അതേയ് അങ്ങോട്ട് നോക്കു “
അവൻ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിൽ നോക്കി
“വെളുപ്പിന് മൂന്നരയോ. ഇത് തെറ്റാണോ?”
“കറക്റ്റ് ആണ്..sunrise ആറു മണിക്കാണ്. കഷ്ടി എത്ര സമയം ഉണ്ട്?”
അവൻ ചിരിച്ചു
“ഉറങ്ങണം ന്ന് നിർബന്ധം ഉണ്ടോ?”ചന്തു അവളോട് ചോദിച്ചു
“ഉറങ്ങാതെ പിന്നെ?”
“ഉറങ്ങണ്ട ശ്രീ…സംസാരിക്കാം “
“ഇത് വരെ സംസാരിച്ച പോലെയാണോ?”
അവൻ പൊട്ടിച്ചിരിച്ചു
“എന്റെ പൊന്ന് കൊച്ചേ നിന്നേ..”
“അല്ല ചന്തുവേട്ടന്റെ ഭാവം കണ്ടിട്ട് ഇനി വേണേലും നന്നായി സംസാരിക്കാൻ ഉള്ള മൂഡ് ഉണ്ട് അതോണ്ട് ചോദിച്ചതാ “
അവൻ അവളെ ഉയർത്തി നെഞ്ചിൽ കിടത്തി
ശ്രീ ചിരിച്ചു
“നാളെ ഡ്രൈവ് ചെയ്യണം ഉറക്കം വരും “
“അത് കാർത്തി ചെയ്തോളും “
അവർ കുറച്ചു നേരം കൂടെ അങ്ങനെ കിടന്നിട്ട് എഴുന്നേറ്റു.
സൂര്യോദയം
ചന്തു അവളുടെ തോളിൽ കൂടി കയ്യിട്ട് ചേർത്ത് പിടിച്ചു നിന്നു.
വീണയും കൃഷ്ണകുമാറും, വിമലയും രാജഗോപാലും, കാർത്തിയും മീരയും,
ഒരെ സമയം അവർ ഒരെ പോല അത് കണ്ടു നിന്നു. മനോഹരമായ കാഴ്ച ആയിരുന്നു അത്
“നമുക്ക് ക്ഷേത്രത്തിൽ പോകാം ” ശ്രീ അവന്റെ കൈ പിടിച്ചു
“ആരെങ്കിലും ക്ഷേത്രത്തിൽ വരുന്നുണ്ടോ ” ശ്രീ ഉറക്കെ ചോദിച്ചു
“ഇല്ല കുളിച്ചിട്ടില്ല ” കാർത്തി പറഞ്ഞു
ആരും കുളിച്ചിട്ടില്ല അവരൊഴിച്ച്
“ഞങ്ങൾ പോയിട്ട് വരട്ടെ?”
അവർ അവരോട് ചോദിച്ചു
“പോയിട്ട് വാ നമുക്ക് വേഗം തിരിച്ചു പോകണം.. റൂമിലോട്ട് വന്ന മതി “
വിമല പറഞ്ഞു. അവർ സമ്മതിച്ചു
“എന്തോന്നെടെ അങ്ങ് അമേരിക്കയിൽ പോയിട്ട് കുളിയും മറന്നോ?”
ചന്തു കാർത്തിയുടെ വയറ്റിൽ ഒന്നിടിച്ച് പറഞ്ഞു
“ഞാൻ കുളിച്ചേനെ… നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ… കേട്ടോ മോനെ.. നിനക്ക് കുളിച്ചേ പറ്റു… അവന്റെയൊരു കുളി.. പോയെ പോയെ “
ചന്തു ചിരിച്ചു കൊണ്ട് ശ്രീയുടെ അടുത്തേക്ക് പോയി
“ഏട്ടനെന്താ പറഞ്ഞെ?”
മീര വന്നു ചോദിച്ചു
“അവനു വഴി പറഞ്ഞു കൊടുത്തതാ അമ്പലത്തിൽ പോകാൻ.. എന്താ പാടില്ലേ?”
“ഏതാണ്ട് കുനുട്ട് സാധനം ആണ് പറഞ്ഞത്.”
“അത് തന്നെ അപ്പൊ മനസിലായല്ലോ.. മോള് പോയി കുളിക്ക്. “
“ങ്ങേ?”
“എടി പോയി കുളിച്ചു വൃത്തി ആകാൻ. പോകണ്ടേ?”
“എനിക്ക് എങ്ങും വയ്യ രാവിലെ കുളിക്കാൻ ഇനി വീട്ടിൽ ചെന്നിട് കുളിക്കാം “
“ആ എങ്ങനെ ഇരിക്കുന്നു… നീ എന്തേലും ചെയ്യ് “
അവൻ കടൽക്കരയിലേക്ക് ക്യാമറയുമായി പോയി
“കന്യാകുമാരി ദേവിയുടെ മുക്കൂത്തി വളരെ ഫേമസ് ആണ്. ദേവിയുടെ മുക്കൂത്തി ഒരു king cobra കൊടുത്തതാണത്രേ. അതിന്റെ ലൈറ്റ് ഇരുട്ടിലും വളരെ ദൂരെ പോകും. അത് കണ്ട് ഒരു സായിപ്പ് പണ്ട് ലൈറ്റ് ഹൗസ് ആണെന്ന് കരുതി കപ്പൽ ഓടിച്ചു വന്നു പാറകളിൽ ഇടിച്ചു തകർന്നു എന്നൊരു കഥയുണ്ട് “
ക്ഷേത്രത്തിൽ കൂടി നടന്ന് കൊണ്ടിരുന്നപ്പോൾ ചന്തു പറഞ്ഞു
“എന്തെല്ലാം അറിയാം ഏട്ടന്? കുറേ കഥ അറിയാം ” അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു
“ഒരു പാട് വായിച്ചാൽ ഒരു പാട് കഥ അറിയാം കാര്യങ്ങൾ അറിയാം.”
അവൻ പുഞ്ചിരിയോടെ പറഞ്ഞു. അവൾ തലയാട്ടി
“എനിക്ക് ഇഷ്ടമാണ് മുക്കൂത്തി. പക്ഷെ അമ്മ സമ്മതിക്കില്ല.”
“ഇഷ്ടം ആണെങ്കിൽ നമുക്ക് അത് ചെയ്യാം ഇനി അമ്മ വഴക്ക് പറയില്ല.”
അവൾക്ക് സന്തോഷം ആയി
ദേവിയുടെ മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ഒന്നും പ്രാർത്ഥിച്ചില്ല. അങ്ങനെ നിന്നു ദേവിയെ കണ്ടു കൊണ്ട്
“എന്തെങ്കിലും വാങ്ങണോ?”
തിരിച്ചു വരുമ്പോൾ ചന്തു ചോദിച്ചു
“വേണ്ട “
അവൾ പറഞ്ഞു
എന്നിട്ടും അവനവൾക്ക് ഒരു കമ്മൽ വാങ്ങി കൊടുത്തു. നല്ല നീളമുള്ള ഒരു കമ്മൽ. മീരയ്ക്കും വാങ്ങി ഒരെണ്ണം
മീരയ്ക്ക് കൊടുത്തപ്പോൾ അവൾക്ക് വലിയ സന്തോഷം ആയി
അവളതുമായി അവനരികിൽ ചെന്നു
“നോക്കെടാ നോക്ക് എന്തെങ്കിലും വാങ്ങി തന്നോ എനിക്ക്. കപ്പലണ്ടി തിന്നതല്ലാതെ “
കാർത്തിക്ക് ഒരടി കൊടുത്തു അവൾ
“ശെടാ നിനക്ക് വല്ലോം വേണേൽ നീ പോയി മേടിക്ക്.. ഞാൻ എന്തിനാ വാങ്ങി തരുന്നേ “
“എന്റെ ദൈവമേ റൊമാന്റിക് അല്ലാത്ത ഒരുത്തനെയാണല്ലോ നീ എനിക്ക് തന്നത്…”
“പിന്നെ ഗിഫ്റ്റിലല്ലേ റൊമാൻസ്?”
“പിന്നെ കപ്പലണ്ടിയിലായിരിക്കും “
അവൻ ഒന്നും പറഞ്ഞില്ല. അവളോട് സ്നേഹം ഉണ്ട്. ഭാര്യ ആകേണ്ടവളാണ്. പക്ഷെ പ്രണയം ഇല്ല. ഇത് വരെ ആരോടും തോന്നിയിടുമില്ല. ജീവിതം ഒരു തമാശ പോലെ. അത്രേ ഉള്ളു കാർത്തിക്ക്
ശ്രീ അത് കാണുന്നുണ്ടായിരുന്നു. മീരയ്ക്ക് ഉള്ള അത്രയും സ്നേഹം കാർത്തിക്ക് ഉണ്ടൊ എന്നവൾക്ക് സംശയം തോന്നി
കാർത്തി ഫോട്ടോ എടുക്കുകയാണ്
“ഞാൻ കാർത്തി ചേട്ടനോട് ഒരു കാര്യം സംസാരിച്ചിട്ട് വരാം വന്നിട്ട് എന്താ എന്ന് പറയാം ചന്തു വേട്ടൻ റൂമിൽ പൊയ്ക്കോ “
ചന്തു എന്താ എന്നുള്ള ഭാവത്തിൽ നോക്കിയെങ്കിലും പിന്നെ റൂമിലേക്ക് പോയി
“ഹായ് കാർത്തി ചേട്ടാ “
അവൻ തിരിഞ്ഞു നോക്കി
“ഹലോ ശ്രീക്കുട്ടി “
“ഇതെന്താ ഒറ്റയ്ക്ക് നിന്ന് ഫോട്ടോ എടുക്കുന്നത് ചേച്ചി എവിടെ?”
“അവള് മുറിയിൽ പോയി “
“രണ്ടു പേരും കൂടി നിന്ന കുറച്ചു കൂടെ രസമുണ്ടാവില്ലേ?”
അവൻ ഒന്ന് പഠിക്കാൻ എന്ന വണ്ണം അവളെ നോക്കി
“ചില സമയം ഒറ്റയ്ക്ക് നിൽക്കുന്നതാണ് എനിക്ക് ഇഷ്ടം.”അവൻ പറഞ്ഞു
“കൂടെ നിൽക്കുന്നതാണ് മറ്റെയാൾക്ക് ഇഷ്ടം എങ്കിലോ. കമ്മിറ്റഡ് ആയി കഴിഞ്ഞു സ്വന്തം ഇഷ്ടം മാത്രം നോക്കരുത് ട്ടോ ” അവൾ തമാശ ഭാവത്തിൽ പറഞ്ഞു
അവൻ വെറുതെ ദൂരെ നോക്കി നിന്നു
“ചില സമയം, ചില മൊമെന്റ് ഒന്നും പിന്നെ കിട്ടില്ല. സ്നേഹിക്കുന്നവരുടെ ഒപ്പം ഉള്ള സമയം ഒരു പാട് സ്പെഷ്യൽ ആണ്. പിന്നെ ചിലപ്പോൾ അവരില്ലെങ്കിലോ കൂടെ?”
അവൻ ഞെട്ടിപ്പോയി
“സ്നേഹം ഉള്ളിൽ ഉണ്ടായിട്ട് എന്താ കാര്യം?”
കാർത്തി അവളെ തന്നെ നോക്കി നിന്നു
“ഞാൻ വെറുതെ ചില പൊട്ടത്തരം പറഞ്ഞു പോകുന്നതാ… സോറി ട്ടോ “
കാർത്തി കൈ ഒന്നുയർത്തി അങ്ങനെ ഒന്നും പറയണ്ട എന്ന ഭാവത്തിൽ
“ഒരാൾക്ക് നമ്മെ ഇഷ്ടം ആകുക. അവർ നമ്മുടെ ഓർമയിൽ ജീവിക്കുക. എന്ത് രസാല്ലേ? ദൂരെ ആയിരിക്കുമ്പോൾ പ്രത്യേകിച്ച്.. അടുത്തുള്ളപ്പോൾ അവർക്കൊപ്പം ചിലവിട്ടാൽ എത്ര സന്തോഷം ആവും. വീണു കിട്ടുന്ന ഒരു നിമിഷം ഉണ്ടാകും. ജീവിതം മുഴുവൻ ഓർത്ത് വെയ്ക്കാൻ ഒരു നല്ല നിമിഷം.”
“ശ്രീക്കുട്ടിക്ക് അങ്ങനെ ഏത് നിമിഷം ആണ് ഓർമ്മയിൽ ഉള്ളത്?”
“എല്ലാ നിമിഷവും. ചന്തുവേട്ടനെ സ്നേഹിച്ചു തുടങ്ങിയതിന് ശേഷം ഉള്ള എല്ലാ നിമിഷവും എനിക്ക് precious ആണ്. മീരേച്ചിക്കും അങ്ങനെ തന്നെ ആയിരിക്കും. എന്റെ ചെക്കൻ എന്നല്ലാതെ കാർത്തി ചേട്ടനെ കുറിച്ച് പറയില്ല. ജീവനാണ് ചേച്ചിക്ക് “
കാർത്തിയുടെ ഉള്ളുലഞ്ഞു
“ഞാൻ പോട്ടെ. റെഡി ആകട്ടെ “
അവൻ ഒന്ന് തലയാട്ടി. ഉള്ളിൽ ഒരു ഭാരം നിറഞ്ഞ പോലെ
മീര…
തിരിച്ചു വരുമ്പോൾ കാർത്തി ഡ്രൈവ് ചെയ്തു. ചന്തു ശ്രീയുടെ തോളിൽ ചാരി മയങ്ങി. ശ്രീയും ഒന്ന് കണ്ണടച്ച് ഉറങ്ങി
കാർത്തി മീരയെ നോക്കി. വെളിയിൽ നോക്കി ഇരിക്കുകയാണ്. അവൻ കൈ നീട്ടി ആ കയ്യിൽ പിടിച്ചു. മീര അവനെയൊന്ന് നോക്കി. അവൻ ആ കൈവെള്ളയിൽ അമർത്തി ചുംബിച്ചു. മീര കുനിഞ്ഞിരുന്നു. പിന്നെ കണ്ണുകൾ ഉയർത്തി അവനെ നോക്കി. അവൻ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു
തുടരും…