ശ്രീയുടെ മടിയിൽ കിടക്കുകയാണ് ചന്തു. ശ്രീ ആ തല മെല്ലെ തലോടി കൊണ്ടിരുന്നു. അവൻ കണ്ണടച്ച് കിടക്കുകയായിരുന്നു
“ചന്തുവേട്ടാ?’ അവൻ ഒന്ന് മൂളി
“കാർത്തി ചേട്ടൻ ഭയങ്കര ഫണ്ണി ആണ് ” അവൻ വീണ്ടും മൂളി
“മീരേച്ചി ഭയങ്കര റൊമാന്റികും ” ചന്തു കണ്ണ് തുറന്നു
“കാർത്തി ചേട്ടന് മീരേച്ചിയോട് സ്നേഹം ഉണ്ട് പക്ഷെ പ്രണയം ഇല്ല “
“വാട്ട്?”
“ഉം. നല്ല സ്നേഹം ഉണ്ട്. പക്ഷെ നമുക്കിടയിൽ ഉള്ള പ്രണയം ഇല്ലെ അതില്ല “
അവൻ എഴുന്നേറ്റിരുന്നു
“എങ്ങനെ അറിയാം?”
“ഞാൻ ശ്രദ്ധിച്ചു.. ഉള്ളിൽ നല്ല സ്നേഹം ഉണ്ട്. പക്ഷെ അത് പുറത്ത് കാണിക്കാൻ ഒരു മടിയുണ്ട് പക്ഷെ മീരേച്ചിക്ക് ആളോട് വലിയ ഇഷ്ടാ “
ചന്തു അത് കേട്ടിരുന്നു
“ഞാൻ ഒരു ഡോസ് മരുന്ന് കൊടുത്തിട്ടുണ്ട്. ചിലപ്പോൾ ഒരു ഡോസ് കൂടെ വേണ്ടി വരും. ശരിയാകും. ശരിയാക്കാം “
ചന്തു ചിരിച്ചു
“നീ എന്താ പറഞ്ഞത് “
“അത് ഒക്കെ ട്രേഡ് സീക്രെട് ആണ് മിസ്റ്റർ. പറഞ്ഞു തരില്ല”
“ഓഹോ അതൊന്നു കാണണമല്ലോ “
അവൻ അവളെ ഇക്കിളി ഇട്ടു
“പറയടി “
ശ്രീ പൊട്ടിച്ചിരിച്ചു കൊണ്ട് നിലത്ത് കിടന്നുഉരുണ്ട്മറിഞ്ഞു. അവനെ ഇടക്ക് ചവിട്ടി. ചന്തുവിന്റെ കണ്ട്രോൾ പോയി. അവനവളെ അടക്കി പിടിച്ചു മുകളിൽ കയറി കിടന്നു
“ഇനി പറ എന്താ പറഞ്ഞത്?” അവൾ ഇല്ല എന്ന് തല വെട്ടിച്ചു. അവൻ ചുണ്ടോട് ചുണ്ട് ചേർത്ത് ഒരുമ്മ കൊടുത്തു. ശ്രീ മെല്ലെ അയഞ്ഞു
“പറ ഇല്ലെങ്കിൽ നോക്കിക്കോ ” അവൾ പെട്ടെന്ന് അവനെ തള്ളി മറിച്ചിട് എഴുന്നേറ്റു ഓടി
“നിൽക്കേടി അവിടെ “
അവൾ പൊട്ടിച്ചിരിച്ചു കൊണ്ടോടി അച്ഛന്റെയുടെയും അമ്മയുടെയും ബെഡ്‌റൂമിൽ എത്തി
“അച്ഛാ എന്നെ കൊ- ല്ലാൻ വരണേ “
അവൾ അദേഹത്തിന്റെ പിന്നിൽ മറഞ്ഞു. ഓടിയെത്തിയ ചന്തു ഒരു നിമിഷം നിന്നു. അവൾ കൈ കൊണ്ട് ഇനിയെങ്ങനെ പിടിക്കും എന്നൊരു ആംഗ്യം കാണിച്ചു
“എന്താ വിവേക്?”
“അല്ല അവള്..”
“എന്താ മോളെ?”അയാൾ വാത്സല്യത്തോടെ ചോദിച്ചു
“എന്നെ ഇക്കിളി ആക്കുവാ. “
വിമലയുടെ മുഖം വിളറിപ്പോയി. ചന്തു എങ്ങോട്ട് അപ്രത്യക്ഷനായി എന്ന് പോലും അറിയില്ല. രാജഗോപാൽ ഒന്ന് വിളറിയെങ്കിലും മുഖത്ത് കാണിച്ചില്ല
“ഇതെന്താ പാക്കിങ് ആണോ?” അവൾ പെട്ടിയിലും ബാഗിലും തൊട്ട് നോക്കി
“ഉം മറ്റന്നാൾ രാവിലെ ആണ് ഫ്ലൈറ്റ്. മീര കൂടി ഇക്കുറി ഒപ്പം വരുന്നുണ്ട് “
“അയ്യോ ഞാൻ ഒറ്റ ആയി പോകും.”
“ചന്തു ഇല്ലേ?”
“എന്നാലും മീരേച്ചി ഉണ്ടെങ്കിൽ രസാണ് “
“അവൾക്ക് കുറച്ചു നാളുകൾ അങ്ങോട്ട് വരണം ന്ന് പറഞ്ഞു. കൂടെ പഠിച്ച ചില കുട്ടികൾ വരുന്നുണ്ട്. പിന്നെ അവരുട കല്യാണം. അങ്ങനെ ഇടക്ക് ഇങ്ങോട്ട് വരും “
“എന്നോട് പറഞ്ഞില്ല ദുഷ്ട “
“മോൾക്ക് സങ്കടം ആകുമെന്ന് അവള് പറഞ്ഞു “
“ഞാൻ പോയി ചോദിക്കട്ടെ ” അവൾ അങ്ങോട്ടോടി
“ഇതിന്റെ കുട്ടിത്തം മാറിയിട്ടില്ല. എന്തൊരു ഇന്നസൻസ് ആണ് ഈശ്വര!”
വിമല പറഞ്ഞു. രാജഗോപാൽ നേർത്ത ചിരി വന്നത് അടക്കി
“എടി ദു- ഷ്ട മീരേച്ചി എന്നോട് പറഞ്ഞില്ലേ പോകുന്ന കാര്യം “
മീര ചിരിച്ചു. “മോൾക്ക് സങ്കടം ആവൂലെ അതാണ്. എന്നാലും ഞാൻ പറഞ്ഞേനെ “
“കഷ്ടം ഉണ്ട് ട്ടോ “
ചന്തു അവിടേക്ക് വരുന്നത് കണ്ട് അവൾ പതിയെ പിന്നോട്ട് മാറി
“ഈ ന- രാ- ധമന്റെ കൂടെ ഒറ്റയ്ക്ക് ഇട്ടിട്ട് പോവല്ലേ “
ചന്തു മുന്നോട്ട് വന്ന് പൊക്കിയെടുത്തു തോളിൽ ഇട്ടു മുറിയിലേക്ക് പോയി
“മീരേച്ചി ഈ മനുഷ്യൻ എന്നെ കൊ- ല്ലാൻ കൊണ്ട് പോവാണേ എന്നെ രക്ഷിക്കൂ “
മീര പൊട്ടിച്ചിരിച്ചു. ചന്തു അവളെ ബെഡിലിട്ട് വാതിൽ അടച്ചു
“ദേ ഞാൻ വിളിച്ചു കൂവും കേട്ടോ “
അവൻ പാട്ട് വെച്ചു വോളിയം കൂട്ടി
“നീ കൂവിക്കോ “
അവൾ ഉറക്കെ കൂവി. ആരു കേൾക്കാൻ. ചന്തു അവളെ ബലമായി പിടിച്ചു തന്റെ ദേഹത്ത് ചേർത്തു
“നീ എന്താ പറഞ്ഞെ ഞാൻ ഇക്കിളി ആക്കുന്നെന്ന് അല്ലെ കാണിച്ചു തരാം “
അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു അവൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ കിതപ്പോടെ അവനെ നോക്കി കിടന്നു. ചന്തു ആ മുഖത്ത് തഴുകി
“എന്റെ ജീവൻ ” അവൻ മന്ത്രിച്ചു
ശ്രീ ആ മടിയിലേക്ക് തല അണച്ചു വെച്ചു
“അതേയ്.. ചന്തുവേട്ടാ “
“ഉം “
അവൻ മുടി ഒതുക്കി കൊടുത്തു”എല്ലാരും പോവാ. നമ്മൾ മാത്രം ആകും “
“അത് നല്ലതല്ലേ. കുറച്ചു നാളുകൾ നമ്മൾ മാത്രം “
“ശോ എനിക്ക് എല്ലാരും ഉള്ളതാ ഇഷ്ടം “
“കഷ്ടി ഒരു വർഷം പിന്നെ അവർ നാട്ടിൽ സെറ്റിൽഡ് ആണ്. നമ്മുടെ കൂടെ തന്നെ കാണും “
“ഉവ്വോ അത് മതി “
അവൻ ആ മുഖത്ത് ഒരുമ്മ കൊടുത്തു
“എന്നാലും അവരൊക്കെ പോകുമ്പോൾ സങ്കടം വരും “
“സാരമില്ല ന്ന് “
അവർ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു
ശ്രീയുടെ കണ്ണുകൾ അടഞ്ഞു പോകുന്നത് കണ്ട് അവൻ അവളെ ബെഡിൽ കിടത്തി പുതപ്പിച്ചു. ലൈറ്റ് അണച്ചു ചേർന്ന് കിടന്നു. ശ്രീക്ക് ഒറ്റയ്ക്ക് പേടിയുണ്ടോ എന്നാണ് അവൻ ചിന്തിച്ചത്. അവൾക്ക് എല്ലാവരോടും ഇഷ്ടമാണ്. പക്ഷെ ഒറ്റയ്ക്കാകാൻ ഇഷ്ടം അല്ല. ശ്രീ ഒന്ന് തിരിഞ്ഞവനെ കെട്ടിപിടിച്ചു. അവൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു കിടന്നു
അച്ഛനും അമ്മയും മീരയും പോകുമ്പോൾ എയർപോർട്ടിൽ അവരും പോയിരുന്നു. അവരെ യാത്രയാക്കി തിരിച്ചു പോരുമ്പോൾ അവൾ നിശബ്ദയായിരുന്നു
“നാളെ മുതൽ കോളേജിൽ പോകണം “
അവൾ പറഞ്ഞു “അടുത്ത ആഴ്ചയിൽ എക്സാമാ “
അവൻ പുഞ്ചിരിച്ചു
“നാളെ പോകണ്ട “
“അതെന്താ?”
“നാളെ കൂടെ പോകണ്ട “
അവൾ ചിരിച്ചു”എന്തോ ഉണ്ട് “
“yes “
അവൻ പറയില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾ ചോദിച്ചില്ല. പിറ്റേന്ന് രാവിലെ അവളോട് റെഡി ആകാൻ പറഞ്ഞു ചന്തു
കാറിൽ യാത്ര ചെയ്യുമ്പോഴും സസ്പെൻസ് എന്താ എന്ന് അവൾക്ക് പിടികിട്ടിയില്ല കാർ ഒരു ഷോ റൂമിലേക്ക് കയറി നിന്നു
“ഇവിടെ എന്താ?”
“ഉം?”
“സർ.. എല്ലാം റെഡി ആണ് സർ..” ഒരു എക്സിക്യൂട്ടീവ് വന്ന് പറഞ്ഞു
ശ്രീ ചുറ്റും നോക്കുകയാണ് “വരണം മാം “
“hand over to her please “
അവന്റെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോഴേക്കും അവൾക്ക് നേരേ നീളുന്ന ഒരു കവർ
“കൺഗ്രാറ്റ്സ് മാം “
ഒരു കീ
ചന്തു ശ്രീയെ ചേർത്ത് പിടിച്ചു
” A small gift to my angel “
ഒരു കാർ. അതിന്റെ കവർ മെല്ലെ നീങ്ങുന്നു. റെഡ് നിറത്തിൽ വോൾസ് വാഗന്റെ ടൈഗുൺ. ശ്രീ അന്തം വിട്ടു നിൽക്കുകയാണ്
“ഓടിച്ചു നോക്കിക്കോളൂ “
ശ്രീ അവനെ നോക്കി
“ഒന്നോടിച്ചു വാ “
അവൻ പറഞ്ഞു. ശ്രീ കയറിയിരുന്നു. തെല്ലും പതർച്ചയില്ലാതെ അവൾ അതോടിച്ചു പോയി
“മാഡം ഈ കാർ മുൻപ് ഓടിച്ചിട്ടുണ്ടോ?”
എക്സിക്യൂട്ടീവ് അവനോട് ചോദിച്ചു
“ഇല്ല.”
“പുതിയ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. റോഡിൽ ഇറങ്ങിയിട്ടേ ഉള്ളു പുതിയ കാർ ആണ്. ഒരു തവണ പ്രാക്ടീസ് ചെയ്യാമായിരുന്നു “
“അവൾക്ക് അത് ഈസിയാണ് ” അവൻ ഉറപ്പോടെ പറഞ്ഞു
അവനറിയാം ഏത് കാര്യവും അവൾക്ക് എളുപ്പമാണ്. അത്രയ്ക്ക് ആത്മവിശ്വാസം ഉള്ളവളാണ്. മിടുക്കിയാണ്.
പുതിയ കാർ ആണ്. പുതിയ ഫെസിലിറ്റി ആയിരിക്കും. പക്ഷെ അവൾ മാനേജ് ചെയ്യും. നോക്കിനിൽക്കേ അവൾ തിരിച്ചു വന്നു
“ok then ” അവൻ അവർക്ക് ഹസ്തദാനം നൽകി കാറിൽ കയറി
“ഇഷ്ടായോ?”
അവൻ ചോദിച്ചു
“പിന്നല്ല കിടുക്കാച്ചി.. ഞാൻ ഗൂഗിൾ സേർച്ച് ചെയ്തിട്ടുണ്ട് ഈ കാർ. എനിക്ക് കാറുകൾ വലിയ ഇഷ്ടമാ. പുതിയ ഏത് വന്നാലും ഞാൻ നോക്കും.”
അവൻ പുഞ്ചിരിച്ചു. ഔപചാരികതകൾ ഒന്നുമില്ല
എനിക്കിതു വാങ്ങി തന്നല്ലോ എന്ന് പറഞ്ഞു ഇമോഷണൽ സീനുകൾ ഒന്നും create ചെയ്തില്ല. കണ്ണ് നിറച്ചില്ല. താങ്ക്സും പറഞ്ഞില്ല
അവന് ആ രീതി ഇഷ്ടപ്പെട്ടു. അല്ലെങ്കിലും മറ്റു പെൺകുട്ടികൾ ചെയ്യുന്ന മാതിരി അല്ല ശ്രീ. ഓരോന്നും പുതിയ അനുഭവം ആണ്. ഓരോ ദിവസവും ഫ്രഷ്
“നിനക്ക് കോളേജിലും ഷോപ്പിംഗിനുമൊക്കെ പോകുമ്പോൾ യൂസ് ചെയ്യാൻ ആണ് “
അവൾ തലയാട്ടി
“ഫ്രണ്ട്സിനെ കൊണ്ട് ഒന്ന് പൊന്മുടി വരെ പോയാലോ “
“പിന്നെന്താ. നീ എവിടെ വേണേൽ പൊയ്ക്കോ. എക്സാം കഴിഞ്ഞിട്ട് “
അവൾ തലയാട്ടി
വളരെ സന്തോഷത്തിലാണ് കക്ഷി. ഡ്രൈവിങ്ങിലും അതുണ്ട്. നല്ല സ്പീഡ്
“പിന്നെ.. നിന്റെ അക്കൗണ്ടിൽ ഞാൻ കുറച്ചു കാശ് ഇടുന്നുണ്ട് ഫോണിൽ gpay ഉണ്ടല്ലോ “
“yes “
“എന്തെങ്കിലും ആവശ്യം വന്നാൽ എന്നോടോ സ്വന്തം വീട്ടിലോ ചോദിക്കാൻ നിൽക്കണ്ട. നിനക്ക് അത് എടുക്കാം. തീരുമ്പോൾ പറഞ്ഞ മതി “
“ശെടാ കിടിലൻ കെട്ടിയോൻ ആണല്ലോ. എനിക്ക് വയ്യ “
അവൻ പൊട്ടിച്ചിരിച്ചു പോയി. പിന്നെ അവളെ നോക്കിയിരുന്നു. ഭൂമിയിലെ വളരെ റയർ ആയ ആ ഒറ്റ ആളിലേക്ക്
തുടരും…