നിന്നെയും കാത്ത്, ഭാഗം 35 – എഴുത്ത്: മിത്ര വിന്ദ

പുറമ്പോക്കിൽ കിടക്കുന്നവൻ തന്നെ മതി ഈ നന്ദനയ്ക്ക് ഇനി ഉള്ള കാലം…..ഓർത്തു കൊണ്ട് അവൾ അവന്റെ മുടിയിഴകളിൽ മെല്ലെ വിരൽ ഓടിച്ചു.

ഈശ്വരാ കുറച്ചു മുന്നേ ഈ സാധനത്തെ ഉപേക്ഷിച്ചു പോകാൻ ഇരുന്ന താൻ ആണോ ഇത്.. എത്ര പെട്ടന്ന് ആണ് തന്റെ വികാര വിചാരങ്ങൾ മുഴോനും മാറി മറയുന്നത്.

എത്ര നേരം അവനെ നോക്കി ആ കിടപ്പ് കിടന്നു എന്ന് പെണ്ണിന് പോലും അറിയില്ലായിരുന്നു.

രാത്രിയുടെ ഏതോ യാമത്തിൽ ആണ് അവളുടെ മിഴികളിൽ ഉറക്കം വിരുന്നെത്തിയത്.

കാലത്തെ അഞ്ചു മണിക്ക് ഉള്ള അലാറം അടിച്ചപ്പോൾ തന്നെ ഭദ്രൻ കണ്ണ് തുറന്നു..

വലം കൈ നീട്ടി വെച്ച് കൊണ്ട് കിടക്കുകയാണ് അവൻ. അടുത്ത് ഒരു അനക്കാം പോലെ തോന്നിയതും അവൻ മുഖം തിരിച്ചു നോക്കി.

തന്നോട് ചേർന്ന് ഒരു കോഴികുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവളെ കണ്ടതും നെഞ്ചിലൊരു പിടപ്പ് ആയിരുന്നു അവനു തോന്നിയത്.

ഇതെപ്പോ…. പെണ്ണ് ആദ്യം ആയിട്ട് ആണല്ലോ ഇങ്ങനെ..

തന്റെ ചുണ്ടിൽ ഒരു ചിരി വിടരുന്നത് അവൻ മെല്ലെ അറിഞ്ഞു..

ഈശ്വരാ… ഈ പെണ്ണ്, വെറുതെ നേരം കളയാൻ ആയിട്ട്..

പത്തു മിനിറ്റ് കഴിഞ്ഞിട്ടു അവൻ എഴുന്നേറ്റു പോകാതെ അങ്ങനെ തന്നെ കിടക്കുകയാണ്..

ഇതിപ്പോ വല്ലാത്തൊരു അവസ്ഥ ആയി പോയി ട്ടൊ നന്ദേ..

ഓർത്തു കൊണ്ട് അവൻ എഴുനേൽക്കാൻ ഭാവിച്ചതും അവളൊന്നു കുറുകി..

സെബാൻ ആണെങ്കിൽ കവലേൽ എത്തി കാണും….അവൻ ചാടി എഴുന്നേറ്റു.. ബെഡ്ഷീറ്റ് എടുത്തു അവളെ നന്നായി പുതപ്പിച്ച ശേഷം ആ കവിളിൽ മെല്ലെ തലോടി. എന്നിട്ട് വേഗം കുളിയ്ക്കാനായി ഇറങ്ങി പോയി.

തണുത്ത വെള്ളം ദേഹത്തേയ്ക്ക് വീണപ്പോൾ പതിവില്ലാത്ത വിധം കുളിരു വന്നു പൊതിയും പോലെ.

ഇതെന്താപ്പോ ഇങ്ങനെ…ആകെ മൊത്തം ഉഷാറായല്ലോ….വീണ്ടും വീണ്ടും കിണറ്റിൽ നിന്നും വെള്ളം കോരി തല വഴി കമഴ്ത്തി വിട്ടു.

തോർത്തെടുത്തു മുഖം തുടച്ചപ്പോൾ പെണ്ണിന്റെ മണം,,,

ഹോ… ഇവളെ കൊണ്ട് തോറ്റു…

ചിരിയാലേ പിറു പിറുത്തു കൊണ്ട് മുറിയിലേക്ക് കയറി വന്നപ്പോൾ എഴുന്നേറ്റു ബെഡിൽ ഇരുന്ന് ഇരു കൈകളും മേല്പോട്ട് ഉയർത്തി ഞൊട്ട തെറ്റിച്ചു കൊണ്ട് ഞെളിഞ്ഞു കുത്തി ഇരിക്കുന്നവളെ ആണ് കണ്ടത്..

ഹോ ഇവളിന്ന് കണ്ട്രോള് മൊത്തം കളയും..

വാതിൽക്കൽ നിൽക്കുന്ന ഭദ്രനെ കണ്ടതും നന്ദ അല്പം ജാള്യതയോട് എഴുന്നേറ്റു.

ലോഡ് ഉണ്ട്, നേരത്തെ പോണം…. പതിനൊന്നു മണി ആകുമ്പോൾ തിരിച്ചു എത്തും, റെഡി ആയി നിന്നോണം, ഇനി ചെന്നില്ലെങ്കിൽ പിന്നെ അച്ചായന് അത് മതി…

ഇന്നർ ബനിയന്റെ പിന്നാലെ ഒരു ചെക്ക് ഷർട്ട്‌ എടുത്തു ഇട്ട കൊണ്ട് കൈ തെറുത്തു മേല്പോട്ട് വെയ്ക്കുകയാണ് ഭദ്രൻ.

ഭദ്രേട്ടാ ഞാന്…..

അവൻ പിന്തിരിഞ്ഞു നോക്കുമ്പോൾ വാക്കുകൾക്കായി പരതുകയാണ് നന്ദ…

ഓഹ്… നീ ഇന്ന് ചിറ്റമ്മേടെ അടുത്ത് പോകും ല്ലേ…. ഞാൻ അത് മറന്നു… ആഹ് സാരമില്ല, ഞാൻ അച്ചായനെ പറഞ്ഞു മനസിലാക്കിക്കോളം…

അവൻ പറഞ്ഞു നിറുത്തിയതും പെണ്ണൊന്നു മുഖം വീർപ്പിച്ചു കൊണ്ട് അവനെ നോക്കി.

ആരെങ്കിലും വരുവോ അതോ… നീ ഒറ്റയ്ക്ക് പോകാനാ…..

വീണ്ടും വീണ്ടും അവളെ ഇളക്കുകയാണ് ഭദ്രൻ. ഒപ്പം തലമുടി ചീവുന്നുണ്ട് താനും.

നമ്മള് വെറും കോളനിയിൽ താമസിക്കുന്ന ഒരു പാവം….

പറഞ്ഞു കൊണ്ട് അവൻ പോക്കറ്റിലേക്ക് ഫോൺ എടുത്തു ഇട്ടു

“എനിക്ക് മടിയ ഭദ്രേട്ടാ…. അച്ചായന്റെ ഭാര്യ ഒക്കെ എല്ലാ കാര്യങ്ങളും അറിഞ്ഞു കാണില്ലേ,,, സത്യം പറഞ്ഞാൽ അത് ഒക്കെ ഓർക്കുമ്പോൾ…..”

തന്നെ നോക്കി സങ്കടത്തോടെ പറയുന്ന നന്ദനയേ ഒരു വേള അവൻ നോക്കി നിന്നു.

സാരമില്ല….. നീ ഇപ്പൊ തത്കാലം അതൊന്നും ഓർക്കേണ്ട….. എന്തായാലും വിളിച്ച സ്ഥിതിക്ക് ഒന്ന് പോയി മുഖം കാണിച്ച വരാം…..

അത് വേണോ ഏട്ടാ….

ഹ്മ്മ്……

ഒന്ന് നീട്ടി മൂളിയ ശേഷം ബൈക്കിന്റെ ചാവി എടുത്തു അവൻ മുറ്റത്തേക്ക് ഇറങ്ങി.

അപ്പോളുണ്ട് സെബാൻ വിളിയ്ക്കുന്നു

ആഹ് എടാ.. വരുവാടാ…. ഹ്മ്മ്, അവിടെ നിന്നോ…

ഫോൺ കട്ട്‌ ചെയ്തു നന്ദനയോട് യാത്ര പറഞ്ഞു കൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി.

ചേച്ചി…. വേദന ഒക്കെ പോയല്ലോ അല്ലേ…

കാലത്തെ എഴുന്നേറ്റു അടുക്കളയിലേക്ക് വന്നപ്പോൾ മിന്നു ഉറക്കെ വിളിച്ചു ചോദിച്ചു.

മ്മ്.. കുറഞ്ഞെടാ.. ഇപ്പൊ ok ആയി..

ആഹ്.. അതാണ് നമ്മുടെ അമ്മൂമ്മ….. പുലിയല്ലേ പുള്ളി…

ഈണത്തിൽ പറഞ്ഞു കൊണ്ട് അവൾ ചൂലും എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.

രാധമ്മ ആണെങ്കിൽ അടുക്കളയിൽ ദോശ ചുടുകയാണ്..

അമ്മേ……

പിന്നിൽ നിന്ന് കൊണ്ട് അവൾ വിളിച്ചു.

ആഹ്…. മോളെ, അവൻ കാലത്തെ പോയല്ലേ.

ഉവ്വ്….. പോയിട്ട് വരും അമ്മേ… അച്ചായൻ വിളിച്ചിരുന്നു….

നടന്ന കാര്യങ്ങൾ ഒക്കെയും അവൾ രാധമ്മയോട് പറഞ്ഞു കേൾപ്പിച്ചു..

ആഹ് ഒന്ന് പോയിട്ട് വാ കൊച്ചേ, ഇല്ലെങ്കിൽ പിന്നെ അവർക്ക് ഒരു വിഷമം ആവും, സൂസമ്മ ഒരു പാവം ആണെന്നെ… നീ പേടിക്കുവൊന്നും വേണ്ട.കാശിന്റെ യാതൊരു വിധ അഹങ്കാരോം തീരെ ഇല്ലാത്തവർ ആണ്…

അമ്മ പിന്നെയും വാ തോരാതെ അവരെ പറ്റി സംസാരിച്ചു കൊണ്ടേ ഇരുന്നു.

ഭദ്രേട്ടന് അച്ചായൻ കഴിഞ്ഞേ ഒള്ളു ബാക്കി എല്ലാം, എന്ന് അവൾക്കും ഉറപ്പായി.

ചേച്ചി, ഈ പ്രോബ്ലം ഒന്ന് സോൾവ് ചെയ്തു തന്നെ….അമ്മു അരികിലേക്ക് വന്നപ്പോൾ നന്ദന പെട്ടന്ന് തിരിഞ്ഞു.

ഞാൻ ഈ നാളികേരം ഒന്ന് ചിരവീട്ട് ഇപ്പൊ വരാം, മോള് പോയി question എഴുതിക്കോ…

നന്ദന പെട്ടന്ന് ഒരു സ്റ്റീലിന്റെ പ്ലേറ്റ് എടുത്തിട്ട് അതിലേക്ക് നാളികേരം ചിരകാൻ തുടങ്ങി.

മിക്സി എടുത്തു വെച്ചിട്ട് അരയ്ക്കാൻ ഭാവിച്ചതും, അമ്മ അവളെ തടഞ്ഞു.

നീ ചെന്നു അവൾക്ക് കണക്ക് പറഞ്ഞു കൊടുത്തോ കൊച്ചേ, ഇതൊക്കെ ഞാൻ ചെയ്തോളാം, ഇല്ലെങ്കിൽ പിന്നെ നേരം പോകും…

പെട്ടന്ന് അരയ്ക്കാം അമ്മേ…

വേണ്ടന്നെ, നീ ചെല്ല്…… ഇല്ലെങ്കിൽ അവള് ആ ഇരുപ്പ് അവിടെ ഇരിയ്ക്കും.

ശേഷം അമ്മുവിന്റെ അടുത്തേക്ക് അവള് പെട്ടന്ന് തന്നെ പോയി..

കണക്ക് മനസിലാക്കി കൊടുത്ത ശേഷം വീണ്ടും നന്ദ അടുക്കളയിൽ എത്തി എങ്കിലും ദോശയും ചമ്മന്തിയും ഒക്കെ അമ്മ റെഡി ആക്കിയിരുന്നു.

അച്ചിങ്ങ മെഴുക്കു പുരട്ടിയും, മുട്ട വറുത്തതും, ആണ് സ്കൂളിൽ കൊണ്ട് പോകാൻ ഉള്ളത്.

അതും എല്ലാം ചോറ്റ് പാത്രത്തിൽ ആക്കി എടുത്തു മേശമേൽ വെച്ച് കഴിഞ്ഞു.

കൃത്യ സമയത്ത് തന്നെ പെൺകുട്ടികൾ രണ്ടാളും കൂടി സ്കൂളിലേയ്ക്ക് പുറപ്പെട്ടു.

ഭദ്രൻ മാറ്റി ഇട്ടിരുന്ന ഷർട്ടും കാവി മുണ്ടും ഒക്കെ എടുത്തു കൊണ്ട് പോയി നനച്ചു പിഴിഞ്ഞ് ഇട്ട ശേഷം നന്ദന യും കാലത്തെ തന്നെ കുളിച്ചു കഴിഞ്ഞിരുന്നു.

കാരണം രണ്ടു ദിവസം ആയിട്ട് നടു വിന്റെ വേദന കാരണം കാക്കകുളി കുളിച്ചു കേറി പോരുകയായിരുന്നു, ഇന്നാണ് അത്രേ ശരിക്കും ഒന്ന് ആസ്വദിച്ചു അവളൊന്നു കുളിച്ചു ഇറങ്ങിയതു..മിന്നു ആണെന്ന് തോന്നുന്നു ഭദ്രൻ മേടിച്ചു കൊടുത്ത ഷാംപൂ ഇട്ട് മുടി കഴുകിയ ശേഷം അത് സോപ്പ് വെക്കുന്ന സ്ഥലത്തു വെച്ചിട്ടുണ്ട്, അതുകൊണ്ട് അല്പം ഷാംപൂ എടുത്തു മുടി ഒക്കെ നല്ലോണം വൃത്തിയായിട്ട് നന്ദ കഴുകിയിരുന്നു.

ഇട തൂർന്ന മുടി മുഴുവൻ ആയും വിരലുകൾ കൊണ്ട് വിടർത്തി ഇട്ട് കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി വന്നപ്പോളേക്കും കേട്ട് ഭദ്രന്റെ ബൈക്കിന്റെ ശബ്ദം.

ആകെ കൂടി ഒരു വെപ്രാളം പോലെ, ഹൃദയം ആകെ ഒരു പിടപ്പ്….

അപ്പോളേക്കും ഉമ്മറത്തേക്ക് അമ്മ ഇറങ്ങി വരുന്നത് അവൾ കണ്ടു

തുടരും…

റിവ്യൂ ❤️❤️❤️